2018 ഒക്ടോബർ 29, 2019 മാർച്ച് 10– ബോയിങ് 737 മാക്സ് വിമാനങ്ങളുടെ ചരിത്രത്തിൽ കറുത്ത ലിപികളാൽ എഴുതപ്പെട്ട ദിനങ്ങൾ. പറന്നു പൊങ്ങി മിനിറ്റുകൾക്കകം സംഭവിച്ച രണ്ട് വിമാന അപകടങ്ങളിൽ ഈ ദിവസങ്ങളിൽ നഷ്ടമായത് 338 ജീവനുകൾ. ടേക് ഓഫ് ചെയ്ത് 13 മിനിറ്റിനുള്ളിൽ ജക്കാർത്തയിലാണ് ആദ്യ അപകടം സംഭവിച്ചത്. 6 മാസത്തിനു ശേഷം ഇത്യോപ്യയിൽ രണ്ടാം അപകടവും സംഭവിച്ചു. പറന്നു പൊങ്ങി ആറാം മിനിറ്റിലായിരുന്നു ഇത്യോപ്യയിലെ അപകടം. രണ്ട് സന്ദർഭങ്ങളിലും വിമാനം ബോയിങ് 737 മാക്സ്. ബോയിങ്ങിനെതിരെ അമേരിക്കൻ വ്യോമയാന ഏജൻസിയായ ഫെഡറൽ ഏവിയേഷൻ ഓഫ് അഡ്മിനിസ്ട്രേഷൻ നടപടി എടുക്കുന്നതിന് മുൻപേ പുറത്തു വന്നത് ചൈനയുടെ വിമർശനങ്ങളായിരുന്നു. വിമാനത്തിന്റെ സുരക്ഷാവീഴ്ചകൾക്കെതിരെ ചൈന ആഞ്ഞടിച്ചു. എന്താണ് ചൈനയെ പ്രകോപിതരാക്കിയതെന്ന് പലരും അമ്പരന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2018 ഒക്ടോബർ 29, 2019 മാർച്ച് 10– ബോയിങ് 737 മാക്സ് വിമാനങ്ങളുടെ ചരിത്രത്തിൽ കറുത്ത ലിപികളാൽ എഴുതപ്പെട്ട ദിനങ്ങൾ. പറന്നു പൊങ്ങി മിനിറ്റുകൾക്കകം സംഭവിച്ച രണ്ട് വിമാന അപകടങ്ങളിൽ ഈ ദിവസങ്ങളിൽ നഷ്ടമായത് 338 ജീവനുകൾ. ടേക് ഓഫ് ചെയ്ത് 13 മിനിറ്റിനുള്ളിൽ ജക്കാർത്തയിലാണ് ആദ്യ അപകടം സംഭവിച്ചത്. 6 മാസത്തിനു ശേഷം ഇത്യോപ്യയിൽ രണ്ടാം അപകടവും സംഭവിച്ചു. പറന്നു പൊങ്ങി ആറാം മിനിറ്റിലായിരുന്നു ഇത്യോപ്യയിലെ അപകടം. രണ്ട് സന്ദർഭങ്ങളിലും വിമാനം ബോയിങ് 737 മാക്സ്.

ബോയിങ്ങിനെതിരെ അമേരിക്കൻ വ്യോമയാന ഏജൻസിയായ ഫെഡറൽ ഏവിയേഷൻ ഓഫ് അഡ്മിനിസ്ട്രേഷൻ നടപടി എടുക്കുന്നതിന് മുൻപേ പുറത്തു വന്നത് ചൈനയുടെ വിമർശനങ്ങളായിരുന്നു. വിമാനത്തിന്റെ സുരക്ഷാവീഴ്ചകൾക്കെതിരെ ചൈന ആഞ്ഞടിച്ചു. എന്താണ് ചൈനയെ പ്രകോപിതരാക്കിയതെന്ന് പലരും അമ്പരന്നു. പിന്നീടാണു കാര്യം മനസ്സിലായത്. രണ്ട് കാരണങ്ങളായിരുന്നു ചൈനയുടെ കടുത്ത വിമർശനത്തിനു പിന്നിൽ.

ADVERTISEMENT

ഏറ്റവും കൂടുതൽ ബോയിങ് 737 മാക്സ് വിമാനങ്ങൾ വാങ്ങുന്ന രാജ്യങ്ങളിൽ ഒന്നായിരുന്നു ചൈന. ഇതേ വിമാനത്തിനു പകരക്കാരനായേക്കാവുന്ന കൊമാക് 919 മോഡൽ വിമാനത്തിന്റെ ആദ്യ പറക്കലിനു ചൈന തയാറെടുക്കുന്ന സമയം കൂടിയായിരുന്നു അത്. ‘കൊമാക്’ എന്ന തങ്ങളുടെ തീരുമാനം ശരിയായിരുന്നെന്ന് ബോയിങ്ങിനെയും ലോകത്തെയും അറിയിക്കാൻ വേണ്ടി കച്ചകെട്ടിത്തന്നെയായിരുന്നു ചൈനയുടെ നീക്കം.

∙ കൊമാക്കിന്റെ പിറവി!

കമേഴ്സ്യൽ എയർട്രാഫിക് മാർക്കറ്റിലെ തങ്ങളുടെ വളർച്ച മുൻകൂട്ടി കണ്ടാണ് 2008ൽ ചൈന കൊമാക്കിന് രൂപം കൊടുത്തത്. 2019ൽ ലോകത്തിലെ രണ്ടാം കമേഴ്സ്യൽ എയർട്രാഫിക് മാർക്കറ്റായി ചൈന വളരുകയും ചെയ്തു. 2025ഓടെ പ്രതിവർഷം 130 കോടി വിമാന യാത്രക്കാർ ചൈനയിൽ മാത്രമായി കാണും എന്ന കണക്കുക്കൂട്ടലും കൊമാക്കിന്റെ പിറവിക്ക് കാരണമായി.

ചൈനയിലെ ആഭ്യന്തര യാത്രകൾക്കും അടുത്ത രാജ്യങ്ങളിലേക്കുള്ള യാത്രകൾക്കും ഏറ്റവും ഉചിതമായത് 160–170 യാത്രക്കാരെ മാത്രം ഉൾക്കൊള്ളാൻ കഴിയുന്ന നാരോ ബോഡി എയർക്രാഫ്റ്റുകൾ എന്നറിയപ്പെടുന്ന ചെറുവിമാനങ്ങളായിരുന്നു. ബോയിങ് 737 മാക്സ്, എയർബസ് എ320 നിയോ എന്നീ വിമാനങ്ങളായിരുന്നു അവയിൽ കൂടുതലും. സ്വന്തമായി നിർമിക്കുന്ന വിമാനം ഏതു തരത്തിലുള്ളതായിരിക്കണം എന്നു ചൈനയ്ക്ക് കൂടുതൽ തല പുകയ്ക്കേണ്ടി വന്നില്ല. അങ്ങനെ 2009ൽതന്നെ കൊമാക് സി919 നിർമിക്കാൻ അവർ പദ്ധതിയിട്ടു.

ADVERTISEMENT

∙ 15 വർഷം– സി919 ന്റെ നാൾവഴികൾ

ബോയിങ് വിമാന നിർമാണക്കമ്പനി 1916ലാണു രൂപം കൊണ്ടത്. നിലവിൽ ഒരു ബോയിങ് 737 മാക്സ് വിമാനം നിർമിക്കാൻ വേണ്ടത് ഏകദേശം 9 ദിവസം മാത്രമാണ്. കൊമാക്കിന് തങ്ങളുടെ ആദ്യ വിമാനം പുറത്തിറക്കാൻ വേണ്ടി വന്നത് 15 വർഷമാണ്. പക്ഷേ കൊമാക്കിലേറി കുതിക്കാനാകുമെന്ന പ്രതീക്ഷയിലാണു ചൈന. സി919ന്റെ പിറവി ഇത്തരത്തിലായിരുന്നു:

∙ 2008 മേയ്: ഷാങ്ഹായ് ആസ്ഥാനമാക്കി കൊമാക് പ്രവർത്തനം ആരംഭിച്ചു.
∙ 2009 ജനുവരി: കൊമാക് തങ്ങൾ ആദ്യമായി നിർമിക്കുന്നത് സി919 എന്ന നാരോ ബോഡി പാസഞ്ചർ വിമാനങ്ങളാണെന്ന് പ്രഖ്യാപിക്കുന്നു. ചൈനീസ് മാധ്യമങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തത് 2014ൽ സി919 ആദ്യ പറക്കൽ നടത്തുമെന്നും 2016ന് വിമാന കമ്പനികൾക്ക് ഓർഡർ അനുസരിച്ച് നിർമിച്ച് നൽകുമെന്നുമായിരുന്നു.

സി919ന്റെ ആദ്യ പരീക്ഷണ പറക്കൽ ക്യാമറയിൽ പകർത്തുന്നവർ. 2017 മേയ് അഞ്ചിലെ ദൃശ്യം (Photo by GREG BAKER / POOL / AFP)

∙ 2009 സെപ്റ്റംബർ: ഹോങ്കോങ്ങിൽ‌ നടന്ന ഏഷ്യൻ എയ്റോസ്പേസ് എക്സ്പോയിൽ സി919 വിമാനത്തിന്റെ മാതൃക പ്രദർശിപ്പിച്ചു.
∙ 2009 ഡിസംബർ: ഫ്രഞ്ച്–അമേരിക്കൻ കമ്പനിയായ സിഎഫ്എം ഇന്റർനാഷനലിൽ നിന്നാണ് സി919 വിമാനത്തിന്റെ എൻജിൻ വാങ്ങുന്നതെന്ന് കൊമാക്കിന്റെ പ്രഖ്യാപനം.
∙ 2010 ഡിസംബർ: സിവിൽ എവിയേഷൻ അഡ്മിനിസ്ട്രേഷൻ ഓഫ് ചൈന (സിഎഎസി) സി919 വിമാനത്തിന്റെ ഡിസൈൻ അംഗീകരിച്ചു.
∙ 2012 നവംബർ: ആദ്യ പ്ലാൻ അനുസരിച്ച് വിമാന നിർമാണം പുരോഗമിക്കുന്നതായി കൊമാക്കിന്റെ അറിയിപ്പ്.

ADVERTISEMENT

∙ 2013 ഒക്ടോബർ: വിമാന നിർമാണം പൂർത്തിയാക്കാൻ ഒരു വർഷം കൂടി വേണമെന്ന് കമ്പനി. 2015ൽ ആദ്യ പറക്കൽ. ആദ്യ വിൽപന 2017 ൽ എന്ന് പ്രഖ്യാപനം.
∙ 2015 മേയ്: നിർമാണം പൂർത്തിയാക്കാൻ വീണ്ടും വൈകുമെന്ന് അറിയിപ്പ്. ഒരു വർഷം കൂടി അധികം.
∙ 2015 ജൂലൈ: സിഎഫ്എമില്‍നിന്ന് ആദ്യ വിമാന എൻജിൻ കൊമാക്കിലേക്ക് എത്തി.

സി919 ആദ്യ വിമാനം പൂർത്തിയാക്കി ചൈന ഈസ്റ്റേൺ എയർലൈൻസിനു കൈമാറിയതിനു ശേഷം ക്രൂ അംഗങ്ങൾ (Photo by STR / AFP)

∙ 2015 നവംബർ: 4000 പേർ പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ സി919 വിമാനം കൊമാക് പ്രദർശിപ്പിച്ചു.
∙ 2016 നവംബർ: കൊമാക്കിന് ആദ്യ ഓർഡർ ലഭിക്കുന്നു. ചൈന ഈസ്റ്റേൺ എയർലൈൻസാണ് ആദ്യ കസ്റ്റമർ.
∙ 2017 മേയ്: ആദ്യ പരീക്ഷണ പറക്കൽ.
∙ 2021 ജനുവരി: കൊമാക്കിനെ യുഎസ് ഗവൺമെന്റ് ബ്ലാക്ക്‌ലിസ്റ്റ് ചെയ്യുന്നു. 2021ലാണ് ഇതിൽനിന്ന് കൊമാക് പുറത്തുകടന്നത്.

∙ 2022 നവംബർ: കൊമാക്കിന് 300 സി919 വിമാനങ്ങളുടെ ഓർഡർ ലഭിക്കുന്നു.
∙2022 ഡിസംബർ: ചൈന ഈസ്റ്റേൺ എയർലൈൻസിന് ആദ്യ വിമാനം നൽകുന്നു.
∙2023 മേയ്: യാത്രക്കാരുമായി ആദ്യ പറക്കൽ

∙ എന്തുകൊണ്ട് കരിമ്പട്ടികയിൽ?

2021 ജനുവരിയിൽ, അന്നത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് കോമാക്കിനെ കരിമ്പട്ടികയിൽപ്പെടുത്തിയത്. ചൈനീസ് സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ളതോ അവരുടെ നിയന്ത്രണത്തിലുള്ളതോ ആയ കമ്പനികൾ ‘ബ്ലാക്ക് ലിസ്റ്റ്’ ചെയ്യപ്പെടുന്നതിന്റെ ഭാഗമായിട്ടായിരുന്നു അത്. പ്രതിരോധ മന്ത്രാലയാണ് കൊമാക്കിനെ കരിമ്പട്ടികയിൽപ്പെടുത്തിയത്. അതുവഴി യുഎസിൽനിന്ന് കൊമാക് കമ്പനിയിലേക്കുള്ള നിക്ഷേപങ്ങളെല്ലാം തടഞ്ഞു. അമേരിക്കൻ കമ്പനികൾക്കോ വ്യക്തികൾക്കോ കൊമാക്കിൽ നിക്ഷേപം നടത്താൻ സാധിക്കാതായി. പിന്നീട് ബൈഡൻ ഭരണകൂടത്തിന്റെ വരവോടെയാണ് ഇതിനൊരു മാറ്റമുണ്ടായത്.

∙ ചൈനയെ ‘വിശ്വസിക്കാമോ’?

ചൈന വിമാനം നിർമിക്കുമെന്ന വാർത്ത രാജ്യന്തര തലത്തിൽതന്നെ ട്രോളുകൾക്കും സന്ദേഹങ്ങൾക്കു ഒരുപോലെ കാരണമായി. ചൈന നിർമിക്കുന്ന വിമാനത്തിന്റെ സുരക്ഷിതത്വവും ഗുണനിലവാരവും സംബന്ധിച്ചായിരുന്നു സംശയങ്ങൾ. പൂർണമായും ചൈനയിൽതന്നെ നിർമിക്കുന്ന വിമാനമായിരിക്കും സി919 എന്ന കൊമാക്കിന്റെ പ്രഖ്യാപനമാണ് പലരെയും ഞെട്ടിച്ചത്.

സൈനിക വിമാനങ്ങൾ മാത്രം നിർമിച്ച ചൈനയ്ക്ക് യാത്രാ വിമാനം നിർമിക്കാനുള്ള സാങ്കേതിക സംവിധാനം ഈ ചെറിയ സമയത്ത് എങ്ങനെ ലഭിക്കുമെന്നായിരുന്നു എല്ലാവരുടെയും സംശയം. എന്തായാലും വൈകാതെതന്നെ കൊമാക്കിന്റെ ആത്മവിശ്വാസം ഇടിഞ്ഞു. ചിറക് ഉൾപ്പടെയുള്ള ബോഡി പാർട്സിൽ ചിലത് ചൈനയിൽ നിർമിച്ചെങ്കിലും എൻജിൻ, കൺട്രോൾ സിസ്റ്റം എന്നീ പ്രധാന ഭാഗങ്ങൾ മറ്റു രാജ്യങ്ങളിൽനിന്നുതന്നെ ഇറക്കുമതി ചെയ്യേണ്ടി വന്നു. ഫ്യുവൽ സിസ്റ്റം, കൺട്രോൾ സിസ്റ്റം, ലാൻഡിങ് സിസ്റ്റം എന്നിങ്ങനെയുള്ള സാങ്കേതിക സഹായം അമേരിക്കയിൽനിന്നാണു ലഭിച്ചത്.

∙ കൊമാക്കിന്റെ ഭാവി

സി919 വിമാനത്തിന്റെ പേരിലെ ‘സി’ കൊമാക്കിന്റെ സി ആണെന്ന് ചൈന പറയുമ്പോഴും എയർബസ് (എ), ബോയിങ് (ബി), എന്നിവയുടെ പകരക്കാരനാണ് തങ്ങൾ എന്ന് കാട്ടുന്നതിനാണ് സി (എബിസി) ഉപയോഗിച്ചിരിക്കുന്നതെന്ന് പറയാറുണ്ട്. വിമാന നിർമാണത്തിനിടെ പല ആരോപണങ്ങളും ചൈന നേരിട്ടെങ്കിലും യാത്രക്കാരുമായുള്ള പറക്കലുകൾക്കു ശേഷം പുറത്തു വരുന്ന ആദ്യ റിപ്പോർട്ടുകളിൽ കൊമാക് ഹാപ്പിയാണ്.

ഏകദേശം 170 യാത്രക്കാരെ മാത്രം കയറ്റാവുന്ന ചെറു വിമാനമാണ് സി919. യൂറോപ്പ്– അമേരിക്കൻ വിപണികൾ കീഴടക്കാൻ വലിയ വിമാനങ്ങൾ നിർമിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. സി219, സി319 എന്നീ വിമാനങ്ങളുടെ നിർമാണം ഉടൻ തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ സി919 വിമാനങ്ങൾക്ക് ആയിരത്തിനു മുകളിൽ ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്നും കമ്പനി പറയുന്നു.

English Summary: Is China's COMAC C919 a 'Threat' for Boeing-Airbus Duopoly?