കോവിഡ് വന്നുപോയവർ കരുതിയിരിക്കണം; തണുത്ത കാറ്റിനെയും സൂക്ഷിക്കണം; യാത്രകളിലും വേണം കരുതൽ
കോവിഡ് ബാധിച്ചവരെ കാത്തിരിക്കുന്നത് സ്ട്രോക്കിന്റെ ഏതു തരത്തിലുള്ള അവസ്ഥാന്തരങ്ങൾ ആകുമെന്നാണ് ആരോഗ്യ രംഗത്തുള്ളവർ കാത്തിരിക്കുന്നത്. കോവിഡ് ബാധിതരായ രോഗികൾക്ക് മികച്ച ചിക്ത്സ ഉറപ്പാക്കുന്നതിലാണ് വൈദ്യശാസ്ത്രം ഇതുവരെ ഊന്നൽ നൽകിയിരുന്നത്. ആരോഗ്യാവസ്ഥ മോശമായാൽ അത് മരണത്തിലേക്ക് വരെ വഴിയൊരുക്കാൻ സാധ്യത കൂടുതലായിരുന്നതിനാൽ രോഗീപരിചരണത്തിനു തന്നെയാണ് പ്രാധാന്യം നൽകിയിരുന്നതും. എന്നാൽ, കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞതോടെ ഇതിന്റെ അനുബന്ധമായി വരാവുന്ന പ്രശ്നങ്ങൾ എങ്ങനെ നേരിടാമെന്നാണ് ഇപ്പോൾ ഉന്നൽ നൽകുന്ന പ്രധാനകാര്യം.
കോവിഡ് ബാധിച്ചവരെ കാത്തിരിക്കുന്നത് സ്ട്രോക്കിന്റെ ഏതു തരത്തിലുള്ള അവസ്ഥാന്തരങ്ങൾ ആകുമെന്നാണ് ആരോഗ്യ രംഗത്തുള്ളവർ കാത്തിരിക്കുന്നത്. കോവിഡ് ബാധിതരായ രോഗികൾക്ക് മികച്ച ചിക്ത്സ ഉറപ്പാക്കുന്നതിലാണ് വൈദ്യശാസ്ത്രം ഇതുവരെ ഊന്നൽ നൽകിയിരുന്നത്. ആരോഗ്യാവസ്ഥ മോശമായാൽ അത് മരണത്തിലേക്ക് വരെ വഴിയൊരുക്കാൻ സാധ്യത കൂടുതലായിരുന്നതിനാൽ രോഗീപരിചരണത്തിനു തന്നെയാണ് പ്രാധാന്യം നൽകിയിരുന്നതും. എന്നാൽ, കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞതോടെ ഇതിന്റെ അനുബന്ധമായി വരാവുന്ന പ്രശ്നങ്ങൾ എങ്ങനെ നേരിടാമെന്നാണ് ഇപ്പോൾ ഉന്നൽ നൽകുന്ന പ്രധാനകാര്യം.
കോവിഡ് ബാധിച്ചവരെ കാത്തിരിക്കുന്നത് സ്ട്രോക്കിന്റെ ഏതു തരത്തിലുള്ള അവസ്ഥാന്തരങ്ങൾ ആകുമെന്നാണ് ആരോഗ്യ രംഗത്തുള്ളവർ കാത്തിരിക്കുന്നത്. കോവിഡ് ബാധിതരായ രോഗികൾക്ക് മികച്ച ചിക്ത്സ ഉറപ്പാക്കുന്നതിലാണ് വൈദ്യശാസ്ത്രം ഇതുവരെ ഊന്നൽ നൽകിയിരുന്നത്. ആരോഗ്യാവസ്ഥ മോശമായാൽ അത് മരണത്തിലേക്ക് വരെ വഴിയൊരുക്കാൻ സാധ്യത കൂടുതലായിരുന്നതിനാൽ രോഗീപരിചരണത്തിനു തന്നെയാണ് പ്രാധാന്യം നൽകിയിരുന്നതും. എന്നാൽ, കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞതോടെ ഇതിന്റെ അനുബന്ധമായി വരാവുന്ന പ്രശ്നങ്ങൾ എങ്ങനെ നേരിടാമെന്നാണ് ഇപ്പോൾ ഉന്നൽ നൽകുന്ന പ്രധാനകാര്യം.
കോവിഡ് ബാധിച്ചവരെ കാത്തിരിക്കുന്നത് സ്ട്രോക്കിന്റെ ഏതു തരത്തിലുള്ള അവസ്ഥാന്തരങ്ങൾ ആകുമെന്നാണ് ആരോഗ്യ രംഗത്തുള്ളവർ കാത്തിരിക്കുന്നത്. കോവിഡ് ബാധിതരായ രോഗികൾക്ക് മികച്ച ചിക്ത്സ ഉറപ്പാക്കുന്നതിലാണ് വൈദ്യശാസ്ത്രം ഇതുവരെ ഊന്നൽ നൽകിയിരുന്നത്. ആരോഗ്യാവസ്ഥ മോശമായാൽ അത് മരണത്തിലേക്ക് വരെ വഴിയൊരുക്കാൻ സാധ്യത കൂടുതലായിരുന്നതിനാൽ രോഗീപരിചരണത്തിനു തന്നെയാണ് പ്രാധാന്യം നൽകിയിരുന്നതും. എന്നാൽ, കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞതോടെ ഇതിന്റെ അനുബന്ധമായി വരാവുന്ന പ്രശ്നങ്ങൾ എങ്ങനെ നേരിടാമെന്നാണ് ഇപ്പോൾ ഉന്നൽ നൽകുന്ന പ്രധാനകാര്യം.
ചിക്കുൻഗുനിയയും ഡെങ്കിപ്പനിയും ഉൾപ്പെടെയുള്ള വൈറസ് രോഗങ്ങളിൽ നിന്ന് സുഖം പ്രാപിക്കുന്നവർക്ക് പിന്നീട് പല അനുബന്ധ ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. പക്ഷേ, അവയൊന്നും ജീവനെ ഹാനികരമായി ബാധിക്കുന്നവയല്ല. എന്നാൽ കോവിഡിന്റെ കാര്യം അങ്ങനെയല്ല. രക്തക്കുഴലുകളിൽ ചെറിയതോതിൽ രക്തം കട്ടപിടിക്കാൻ (Microthrombi) കൊറോണ വൈറസുകൾ ഇടയാക്കുന്നുണ്ട്. ഇതിനാൽ തന്നെ രോഗ ബാധിതർക്ക് ഭാവിയിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം.
രക്തം കട്ടപിടിക്കാൻ ആരംഭിക്കുമ്പോൾ, വളരെ ചെറിയ തരികളാണു രൂപംകൊള്ളുന്നതെങ്കിലും അവ രക്തക്കുഴലുകളിലൂടെ പല സ്ഥലങ്ങളിലെത്തി അടിഞ്ഞ് വലുതായി ആ ഭാഗത്തെ തകരാറിലാക്കുന്നു. തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിലാണ് ഇതു സംഭവിക്കുന്നതെങ്കിൽ പക്ഷാഘാതത്തിനും ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിലാണെങ്കിൽ ഹൃദയാഘാതത്തിനും കാരണമായേക്കാം.
ശ്വാസകോശം, വൃക്ക, കരൾ, പാൻക്രിയാസ് തുടങ്ങിയ അവയവങ്ങളെല്ലാം ഈ തരത്തിൽ അപകടത്തിലാകാം. രക്തക്കുഴലുകളിൽ അടിയുന്ന തരികൾ എത്രത്തോളമുണ്ടെന്നതും അത് എത്രനാൾ നിലനിൽക്കുന്നുവെന്നതും രോഗതീവ്രത നിശ്ചയിക്കുന്ന ഘടകങ്ങളാണ്. കൊറോണ വൈറസ് ശരീരത്തിൽ നിന്നു പോയാലും ഈ പ്രശ്നങ്ങൾ നിലനിന്നെന്നുവരാം. ഇപ്പോഴത്തെ സ്ഥിതിയിൽ കോവിഡ് ബാധിതരിൽ ഭൂരിഭാഗവും ലക്ഷണങ്ങളില്ലാതെ സുഖം പ്രാപിക്കുന്നുണ്ട്. 5 മുതൽ 10% പേരിൽ ഗുരുതര ലക്ഷണങ്ങൾ കണ്ടുവരുന്നു. ഇതിൽ ഏകദേശം 5% ആളുകൾക്ക് സ്ട്രോക്ക് ഉണ്ടാകാനുമുള്ള സാധ്യതയുമുണ്ട്.
കൊറോണ വൈറസ് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ അനിയന്ത്രിതമായി ഉത്തേജിപ്പിക്കുന്നതാണ് ഇതിനു കാരണം. ഇതിന്റെ ഭാഗമായി ഗുരുതര കോവിഡ് ബാധിതരിൽ ശ്വാസകോശത്തിനും ഹൃദയത്തിനും തകരാറുണ്ടാവും. ശരീരത്തിലെ സൈറ്റോകൈനുകൾ (cytokines) എന്ന പ്രതിരോധവസ്തുക്കൾ ക്രമാതീതമായി വർധിച്ച് ‘സൈറ്റോകൈൻ സ്റ്റോം’ (Cytokine storm) എന്ന അവസ്ഥയുണ്ടാകും. ഇതു ശ്വാസകോശത്തിനും ഹൃദയത്തിനും സാരമായ തകരാറുണ്ടാക്കുകയും രക്തം കട്ടപിടിക്കാനുള്ള പ്രവണത കൂട്ടുകയും ചെയ്യുന്നു.
ഇതുമൂലം ഹൃദയത്തിൽ നിന്ന് രക്തം പമ്പ് ചെയ്യുന്നതിനുണ്ടാകുന്ന കാലതാമസവും ഹൃദയമിടിപ്പിലെ വ്യതിയാനവും സ്ട്രോക്കിലേക്കു നയിച്ചേക്കാം. ചെറിയ രക്തക്കുഴലുകൾ ബ്ലോക്കാവുന്നതു കാരണവും ഇസ്കീമിക് സ്ട്രോക്ക് (Ischemic Stroke) സംഭവിക്കാം. ഗുരുതര കോവിഡ് രോഗികളിലാണ് ഇതിന് സാധ്യത കൂടുതൽ. ഇത്തരം രോഗികളിൽ പലരും വെന്റിലേറ്ററിലോ അബോധാവസ്ഥയിലോ ആയിരിക്കാമെന്നതിനാൽ തന്നെ സ്ട്രോക്ക് ഉണ്ടായാലും അത് തിരിച്ചറിയണമെന്നുമില്ല.
കോവിഡ് വന്നുപോയ 40 വയസ്സു കഴിഞ്ഞവർ, മറ്റു രോഗങ്ങളില്ലെങ്കിൽപോലും തുടർ പരിശോധനകൾ നടത്തുകയും ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും വേണം. കോവിഡ് ബാധയുണ്ടായ സമയത്ത് എന്തൊക്കെ മരുന്നുകളാണു കഴിച്ചതെന്നതിന്റെ കൃത്യമായ രേഖകൾ ചികിത്സ ലഭിച്ചിടത്തുനിന്നു വാങ്ങി സൂക്ഷിക്കുകയും വേണം.
∙ താപാഘാതം: രാത്രിയിലും സാധ്യത
വേനൽക്കാലത്ത് കുഴഞ്ഞുവീണുള്ള മരണങ്ങൾ കൂടിവരികയാണല്ലോ? അതും ഒരു തരം സ്ട്രോക്കിന്റെ പരിണിത ഫലമാണ്. താപാഘാതം എന്നും പറയാം. അതെങ്ങനെയാണു സംഭവിക്കുന്നതെന്നു പരിശോധിക്കാം: വേനൽചൂട് പ്രധാനമായും 2 വിധത്തിലാണു മനുഷ്യരെ ബാധിക്കുക. അധികമായി വിയർക്കുന്നതിലൂടെ ശരീരത്തിലെ ജലാംശം കൂടുതലായി നഷ്ടപ്പെട്ട് നിർജലീകരണം സംഭവിക്കാം. അതോടൊപ്പം വിയർപ്പിലൂടെ ധാരാളം ലവണങ്ങളും നഷ്ടപ്പെടും. പ്രത്യേകിച്ചു സോഡിയത്തിന്റെ അളവു കുറയും.
താപത്തളർച്ചയുടെ ആദ്യ ഘട്ടത്തിൽ ക്ഷീണം, തളർച്ച, പേശി വലിവ് തുടങ്ങിയ ലക്ഷണങ്ങളായിരിക്കും അനുഭവപ്പെടുക. ഇതെല്ലാം അവഗണിച്ചാൽ താപത്തളർച്ച മൂർച്ഛിച്ചു താപാഘാതം അഥവാ ഹീറ്റ് സ്ട്രോക്ക് എന്ന ഗുരുതരാവസ്ഥയുണ്ടാകും. ശരീരത്തിൽ താപനിയന്ത്രണ സംവിധാനം തകരാറിലാകുന്ന ഈ അവസ്ഥയിൽ ചർമഭാഗത്തേക്കുള്ള രക്തയോട്ടം നിലച്ചു വിയർക്കൽ പൂർണമായും ഇല്ലാതാകും. കടുത്ത പനി പോലെ ശരീര താപനില ഉയരും. നാഡിമിടിപ്പ് വർധിക്കും. അടിയന്തര ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണംവരെ സംഭവിക്കാവുന്ന അവസ്ഥയാണിത്.
നിർജലീകരണവും ലവണ നഷ്ടവും പരിഹരിക്കാൻ സഹായിക്കുന്ന പാനീയങ്ങൾ, പ്രത്യേകിച്ച് ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാ വെള്ളം, സംഭാരം, ഇളനീർ എന്നിവ ധാരാളമായി കുടിക്കണം. ചൂടു കൂടിയ സാഹചര്യത്തിൽ നിന്നു മാറി നിൽക്കുക, വിശ്രമം തുടങ്ങിയ മാർഗങ്ങളിലൂടെ താപത്തളർച്ച പരിഹരിക്കാം. ആവശ്യത്തിനു ലവണങ്ങൾ ശരീരത്തിനു ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയാൽ ചൂടു മൂലമുള്ള ആഘാതം ഒരു പരിധിവരെ പരിഹരിക്കാം.
ഏപ്രിൽ, മേയ് മാസങ്ങളിൽ മഴ കിട്ടി അന്തരീക്ഷ താപനില താഴുന്നതു വരെ നേരിട്ട് ഉച്ചവെയിൽ കൊള്ളുന്നതും കഠിനമായ അധ്വാനവും ഒഴിവാക്കണം. രക്തത്തിൽ സോഡിയത്തിന്റെ അളവു ക്രമാതീതമായി കുറയുന്നത് അബോധാവസ്ഥയിലേക്കും മരണത്തിലേക്കും വഴിവയ്ക്കാം. ചൂടുമൂലമുള്ള നിർജലീകരണം രക്തസാന്ദ്രതയും ഹൃദയ ധമനികളിൽ ബ്ലോക്കുള്ളവരിൽ ഹൃദയാഘാത സാധ്യതയും വർധിപ്പിക്കുന്നതാണു കുഴഞ്ഞു വീണുള്ള മരണങ്ങൾക്കുള്ള പ്രധാന കാരണം. മാർച്ച് പകുതി കഴിയുന്നതോടെ രാത്രി താപനിലയിലും വലിയ മാറ്റം വരുന്നുണ്ട്. ഇതും ഇത്തരം പ്രശ്നങ്ങളിലേക്ക് വഴിവയ്ക്കുന്നുണ്ട്.
∙ അയ്യോ! സുന്ദരമായ മുഖത്തിന് എന്തുപറ്റി?
സ്ട്രോക്കിനു സമാനമായ മറ്റൊരു രോഗാവസ്ഥയാണ് ബെൽസ് പാൾസി. പെട്ടെന്ന് ചുണ്ടും മുഖവുമൊക്കെ ഒരു വശത്തേക്കു കോടിപ്പോകുന്ന അവസ്ഥയാണിത്. ഇത് രോഗിയെ ശാരീരികമായി മാത്രമല്ല, മാനസികമായും തളർത്തിയേക്കാം. വലിയ മുന്നറിയിപ്പുകളൊന്നും തരാതെ പെട്ടെന്നായിരിക്കും ഇതിന്റെ വരവ്. നമ്മൾ ഏറ്റവും സുന്ദരമായും സുരക്ഷിതമായും സൂക്ഷിക്കുന്ന മുഖമാണ് ഇര. മുഖത്തിന്റെ ആകാരം തന്നെ മാറ്റുന്ന രോഗാവസ്ഥയാണിത്.
മുഖപേശികളെയും കണ്ണിന്റെ പോളകളെയും ചലിപ്പിക്കുകയും നാവിന്റെയും ചെവിയുടെയും കുറച്ചു ഭാഗത്തെ പേശികളെയും നിയന്ത്രിക്കുന്നതും ഏഴാമത്തെ ശിരോനാഡി അഥവാ ഫേഷ്യൽ നെർവാണ്. തലച്ചോറിന്റെ ഉള്ളിൽ നിന്നു ചെറിയൊരു സുഷിരത്തിലൂടെ മധ്യകർണത്തിലൂടെ ഇറങ്ങിവന്നു പലശാഖകളായി പിരിഞ്ഞു മുഖത്തെ പേശികൾക്കു ചലനം നൽകുകയാണു ഇതു ചെയ്യുന്നത്.
ഈ ഫേഷ്യൽ നെർവിനുണ്ടാകുന്ന തളർവാതത്തെയാണു ബെൽസ് പാൾസി എന്നു വിളിക്കുന്നത്. നാഡിയ്ക്കുള്ളിൽ ഏതെങ്കിലും തരത്തിലുള്ള വൈറസ് ബാധയോ നീർക്കെട്ടോ കാരണം തടസ്സമുണ്ടാകുന്നതാണു കാരണം. കീഴ്ച്ചുണ്ടിലാണ് രോഗലക്ഷണങ്ങൾ ആദ്യം പ്രകടമാകുക. ചുണ്ടിന്റെ ഒരു വശത്തെ പേശികൾ പ്രവർത്തിക്കാത്തതു മൂലം തുപ്പുമ്പോൾ ആ വശത്തു കൂടി വെള്ളം ഒലിച്ചിറങ്ങും. കണ്ണടയ്ക്കാനുള്ള പ്രയാസമാണ് മറ്റൊരു ലക്ഷണം. കൺപോളകളുടെ പേശികളെ ബാധിക്കുന്നതിനാൽ ഉറങ്ങുമ്പോൾ പോലും കണ്ണ് തുറന്നിരിക്കും. തണുത്ത കാറ്റടിച്ചു ദീർഘദൂരം യാത്ര ചെയ്യുക, ചെവിയിൽ തണുപ്പ് ഏറെ നേരം അടിക്കുക തുടങ്ങിയ സാഹചര്യങ്ങൾ പോലും ബെൽസ് പാൾസിയിലേക്കു നയിച്ചേക്കാം.
ലക്ഷണങ്ങൾ കണ്ടുതുടങ്ങി 2–3 ദിവസം കൊണ്ട് മുഖപേശികളെ പൂർണമായി ഇതു ബാധിക്കും. കണ്ണടയ്ക്കാനുള്ള ബുദ്ധിമുട്ട്, ചുണ്ടും മുഖപേശികളും ഒരു വശത്തേക്കു കോടിപ്പോകുക, തലയിൽ പെരുപ്പ് തോന്നുക, രുചി നഷ്ടപ്പെടുക, ശബ്ദം കൂടുതൽ തോന്നുക തുടങ്ങിയവയാണു പ്രധാന ലക്ഷണങ്ങൾ. മുൻകൂട്ടി പ്രതിരോധിക്കാനാകുന്ന രോഗാവസ്ഥയല്ല ഇത്. എന്നാൽ രോഗം തിരിച്ചറിഞ്ഞാൽ എത്രയും വേഗം ചികിത്സ തേടണം.
സ്റ്റിറോയ്ഡ് ചികിത്സയും ആന്റി വൈറൽ മരുന്നുകളുമാണ് ആദ്യം നൽകുന്നത്. മുഖത്തെ നീർക്കെട്ട് ഒഴിവാക്കാനും പൂർവ സ്ഥിതിയിലേക്ക് എത്തിക്കാനും വേണ്ടിയാണിത്. രോഗം കൺപോളകളെ ബാധിച്ചു സ്ഥിരമായി കണ്ണടയ്ക്കാതിരുന്നാൽ പൊടിപടലങ്ങൾ വീണു കോർണിയ്ക്കു കേടുപാടു പറ്റുകയും കാഴ്ചശക്തിയെ ബാധിക്കുക വരെ ചെയ്യും. ഇതൊഴിവാക്കാൻ കണ്ണിൽ തുള്ളിമരുന്ന് സ്ഥിരമായി ഒഴിക്കുകയും ഉറങ്ങുമ്പോൾ മരുന്നു പുരട്ടുകയും ചെയ്യേണ്ടിവരും.
ബെൽസ് പാൾസി ബാധിച്ച 85% പേർക്കും സാധാരണ 3–6 ആഴ്ചയ്ക്കുള്ളിൽ രോഗം ഭേദമാകുന്നതായാണ് കണ്ടുവരുന്നത്. മരുന്നും ചികിത്സയും 10–15 ദിവസത്തേക്കു മതിയാകും. പിന്നീട് ഫിസിയോതെറപ്പിയിലൂടെ മുഖപേശികൾ സാധാരണ നിലയിലേക്ക് തിരികെക്കൊണ്ടുവരികയാണ് ചെയ്യുന്നത്. എന്നാൽ നാഡിക്കേറ്റ ക്ഷതം ഗുരുതരമായ കുറച്ചു പേരിൽ പൂർണമായും പൂർവ സ്ഥിതി കൈവരിക്കാൻ പ്രയാസമാണ്.
∙ ചികിത്സയ്ക്ക് നൂതന സാങ്കേതിക വിദ്യകൾ
മെക്കാനിക്കൽ ത്രോംബെക്ടമി : തലച്ചോറിലെ പ്രധാന ധമനികളിൽ രക്തം കട്ടപിടിച്ചാൽ കുത്തിവെപ്പിലൂടെ മാത്രം അത് അലിയണമെന്നില്ല. ഒരു ചെറിയ കത്തീറ്റർ അഥവാ ട്യൂബ് തുടയിലെ രക്തക്കുഴലിലൂടെ കടത്തി തലച്ചോറിലെ രക്തക്കുഴലിലെത്തിക്കുന്നു. രക്തക്കട്ട വലിച്ചെടുക്കാനുള്ള ഒരു സ്റ്റെന്റ് ട്യൂബിലുണ്ടാവും. അതുപയോഗിച്ച് രക്തക്കട്ട വലിച്ചെടുക്കുന്നു. ഈ ചികിത്സാരീതിക്കും സമയ പരിധിയുണ്ട്.
∙ മരുന്നുകൾ തുടരണം; തുടർജീവിതം ശ്രദ്ധയോടെ
സ്ട്രോക്ക് വന്ന രോഗികൾക്ക് തുടർന്നുള്ള ജീവിതത്തിൽ ഒരു കൈത്താങ്ങ് അത്യാവശ്യമാണ്. എത്രയും പെട്ടെന്നുള്ള രോഗനിർണയവും വിദഗ്ദധ ചികിത്സയും നൽകിക്കഴിഞ്ഞ് രോഗിയുടെ പുനരധിവാസം രോഗാവസ്ഥയുടെ ആദ്യനാളുകളിൽ തന്നെ തുടങ്ങണം. സ്‌ട്രോക്ക് നഴ്‌സ്, ഫിസിയോ തെറപ്പിസ്റ്റ്, സ്പീച്ച് തെറപ്പിസ്റ്റ്, ഒക്യൂപ്പേഷനൽ തെറപ്പിസ്റ്റ് സോഷ്യൽ വർക്കർ എന്നിവർ അടങ്ങുന്ന സ്‌ട്രോക്ക് പുനരധിവാസ സംഘത്തിന്റെ നേതൃത്വത്തിലുള്ള പരിചരണം ഉറപ്പാക്കുന്നത് വളരെ നല്ലതാണ്.
രോഗികളുടെ വൈകല്യം നിർണയിക്കുക എന്നതാണ് ആദ്യത്തെ ചുവട്. അതിനു ശേഷം രോഗികൾക്കു മാനസികവും, വൈകാരികവുമായ പിന്തുണ നൽകി അവരെ തിരിച്ചു കൊണ്ടുവരാം. എന്തായാലും സ്ട്രോക്ക് വന്നവർ മൂന്നുമാസത്തോളം ഡ്രൈവിങ് ഉപേക്ഷിക്കുന്നതാണു നല്ലത്. കൈകാലുകളുടെ ബലം, കാഴ്ചശക്തി തുടങ്ങിയവ ഡോക്ടർ പരിശോധിച്ചുറപ്പിച്ചശേഷം മാത്രം വാഹനമോടിക്കുക. സ്ട്രോക്കിനു മുൻപുണ്ടായിരുന്നത്ര ചടുലതയോ പെട്ടെന്നു ബ്രേക്കിടാനും മറ്റുമുള്ള കഴിവോ നമുക്കു നഷ്ടപ്പെടാം. അതിനാൽ ഏറെ ശ്രദ്ധിക്കുക.
കൂടുതൽ ദിവസങ്ങൾ കിടക്കേണ്ടിവരുന്ന രോഗികളുടെ ദിവസശുശ്രൂഷ വളരെ ശ്രദ്ധാപൂർവം ചെയ്യണം. തളർന്നുപോയ ഭാഗത്തെ കൈകാലുകളുടെ ചലനം കുറഞ്ഞതിനാൽ ശക്തമായ സന്ധിവേദനയുണ്ടാകാം. പിടിച്ചെഴുന്നേൽപിക്കുമ്പോഴും മറ്റും സന്ധികൾക്കു സ്ഥാനവ്യതിയാനവും ഉണ്ടാകാം. തോളിലെ വേദന സ്ട്രോക്കിനു ശേഷം സാധാരണമാണ്. ഓരോ സന്ധിക്കും അനക്കമുണ്ടാകുന്ന രീതിയിൽ ലഘുവായ ചലനങ്ങൾ കൊടുക്കണം. തോളുകൾ ശ്രദ്ധയോടെ വേണം ചലിപ്പിക്കാൻ. കിടക്കയിൽ ചാരി ഇരുത്തുകയും പിടിച്ചു നിർത്തുകയുമൊക്കെ ദിവസേന ചെയ്യുമ്പോൾ നട്ടെല്ലിലെയും കഴുത്തിലെയും പേശികൾക്കു സാവധാനം ബലം തിരിച്ചുകിട്ടും. പിന്നീടു തോളിൽ താങ്ങിനിർത്താൻ ശ്രമിക്കാം. ഫിസിയോതെറപ്പിസ്റ്റിന്റെ സഹായം ഫലപ്രദമാണ്.
ഭക്ഷണം കൊടുക്കാനായുള്ള ഫീഡിങ് ട്യൂബും മൂത്രം പോകാനായുള്ള കത്തീറ്ററും ഘടിപ്പിച്ചിട്ടുള്ളവരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം; മൂത്രാശയത്തിലെ പഴുപ്പും തുടർന്നുണ്ടാകുന്ന പനിയും ഇവരിൽ കണ്ടുവരാറുള്ളതിനാൽ പ്രത്യേകിച്ച്. രോഗിയുടെ അവസ്ഥ മെച്ചപ്പെട്ടാൽ ഡോക്ടറോട് ചർച്ച ചെയ്തശേഷം കത്തീറ്റർ ഒഴിവാക്കാം. രക്തക്കുഴലുകളിലെ ബ്ലോക്ക് കൊണ്ടുണ്ടായ സ്ട്രോക്ക് ആണെങ്കിൽ രക്തം അലിയിക്കാനുള്ള മരുന്നുകൾ സ്ഥിരം കഴിക്കണം. ഇതുകൂടാതെ, രക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗം എന്നിവയുണ്ടെങ്കിൽ അതിനുള്ള മരുന്നുകളും മുടക്കരുത്. തലച്ചോറിൽ രക്തസ്രാവം ഉണ്ടായ രോഗിയാണെങ്കിൽ രക്തസമ്മർദ മരുന്നുകൾ നിർത്തുകയേ ചെയ്യരുത്.
ഒന്നോ രണ്ടോ തവണ പരിശോധിക്കുമ്പോൾ രക്തസമ്മർദം സാധാരണ നിലയിലാണെങ്കിൽ പലരും സ്വയം മരുന്നുകൾ നിർത്തുന്നതായി കാണാം. ഇത് ഒരിക്കലും ചെയ്യരുത്. രക്തസമ്മർദം സാവധാനം ഉയരുകയും വീണ്ടും മസ്തിഷ്കാഘാതത്തിനു കാരണമാകുകയും ചെയ്യാം. ചെറിയ അശ്രദ്ധയ്ക്കു വലിയ വിലകൊടുക്കേണ്ടിവരുമെന്നു മറക്കരുത്. മരുന്നുകളെക്കുറിച്ചു ഡോക്ടറുമായി വിശദമായി സംസാരിക്കുകയും ഏതെങ്കിലും മരുന്നു കഴിക്കുമ്പോൾ പ്രയാസമുണ്ടെങ്കിൽ അറിയിക്കുകയും വേണം. ആറുമാസത്തിൽ ഒരിക്കലെങ്കിലും ആശുപത്രിയിലെത്തി പരിശോധനകൾ നടത്തണം.
(വിവരങ്ങൾക്കു കടപ്പാട്: ഡോ. വിവേക് നമ്പ്യാർ, സ്ട്രോക്ക് ഡിവിഷൻ മേധാവി, ന്യൂറോളജി വിഭാഗം, അമൃത ആശുപത്രി, കൊച്ചി.
ഡോ. ജിജി കുരുട്ടുകുളം (ഇന്റർവെൻഷനൽ ന്യൂറോളജിസ്റ്റ് ആൻഡ് ഹെഡ് ഓഫ് ഡിപ്പാർട്മെന്റ്, രാജഗിരി ആശുപത്രി, എറണാകുളം)