നികുതി നിരക്കിൽ മാറ്റമില്ല, നിലവിലെ ആദായനികുതി സ്ലാബുകൾ തുടരും എന്നു ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചതോടെ ഈ ബജറ്റിൽ മറ്റു പല മേഖലയിലുമെന്ന പോലെ നികുതിദായകർക്കും ഒന്നുമില്ല എന്നതായിരുന്നു പൊതുവേ ഉള്ള വിലയിരുത്തൽ. എന്നാൽ വർഷങ്ങളായി തർക്കത്തിൽ കിടക്കുന്ന 25,000 രൂപവരെയുള്ള ടാക്സ് ഡിമാൻഡുകൾ പിൻവലിക്കും എന്ന, ഒരു കൂട്ടം നികുതിദായകർക്ക് ഏറെ ആശ്വാസം പകരുന്ന നിര്‍ദേശം ബജറ്റിലുണ്ടായിട്ടും ശ്രദ്ധിക്കപ്പെടാതെ പോയി എന്നതാണ് വാസ്തവം. ഇടക്കാല ബജറ്റാണെങ്കിലും ഈ ഉത്തരവ് നടപ്പിലാകും എന്നു തന്നെ കരുതാം. എന്നാൽ മോദി സർക്കാർ അല്ല വീണ്ടും അധികാരത്തിലെത്തുന്നതെങ്കിൽ ഇതിൽ മാറ്റം വരാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ എന്താണ്  ബജറ്റിൽ നികുതിദായകർക്കായി ഉള്ളത്?

ADVERTISEMENT

ചെറുകിട, ഇടത്തരം ഇൻകം ടാക്സ് ദാതാക്കളുടെ പതിറ്റാണ്ടുകളായി തർക്കത്തിൽ കിടക്കുന്ന ടാക്സ് ഡിമാൻഡുകൾ പിൻവലിക്കും എന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. യഥാർഥത്തിൽ നിങ്ങൾ അടയ്ക്കേണ്ട നികുതിയേക്കാൾ കുറവാണ് ആ വർഷം നിങ്ങൾ അടച്ചിരിക്കുന്നതെങ്കിൽ ബാക്കി തുകയ്ക്ക് അഥവാ കുടിശികയ്ക്ക് അവർ ഡിമാൻഡ് നോട്ടീസ് അയക്കും. അത്തരത്തിലുള്ള  25,000 രൂപ വരെയുള്ള   ടാക്സ് ഡിമാൻഡുകൾ പിന്‍വലിക്കുന്നതിനെ കുറിച്ചാണ്  ഇവിടെ പറയുന്നത്. 

ഇടക്കാല കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ഡൽഹിയിലെ ധനമന്ത്രാലയത്തിൽ നിന്ന് പാർലമെന്റിലേക്ക് പുറപ്പെടുന്ന മന്ത്രി നിർമല സീതാരാമൻ. സഹമന്ത്രിമാരായ പങ്കജ് ചൗധരി, ഡോ. ഭഗവത് കിഷൻറാവു കരാഡ് എന്നിവർ സമീപം. (ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ)

ബജറ്റിൽ പറയുന്നത് ഇങ്ങനെയാണ്, 1962 മുതലുള്ള ടാക്സ് ഡിമാൻഡുകൾ തർക്കത്തിൽ കിടക്കുന്നുണ്ട്. രേഖകളിൽ കിടക്കുന്ന ഇത്തരം ഡിമാൻഡുകൾ സത്യസന്ധരായ നികുതി ദായകർക്ക്  ആശങ്ക സൃഷ്ടിക്കുന്നു, അർഹതപ്പെട്ട ടാക്സ് റീഫണ്ടിനു പോലും പതിറ്റാണ്ടുകളായി തടസ്സം സൃഷ്ടിക്കുന്നു. അതിനാൽ  2010  സാമ്പത്തിക വർഷം വരെയുള്ള  25,000 രൂപ വരെ ടാക്സ് ഡിമാൻഡുകൾ  പിൻവലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. 2010–15 വരെയുള്ള കാലഘട്ടത്തിലെ 10,000 രൂപ വരെയുള്ള ടാക്സ് ഡിമാൻഡുകളും പിൻവലിക്കും. 

ADVERTISEMENT

∙  പ്രയോജനം എട്ടു പേരിൽ ഒരാൾക്ക്

നികുതി ദായകർക്കുള്ള  സേവനം കുറ്റമറ്റതാക്കുക എന്ന മോദി സർക്കാരിന്റെ നടപടികളുടെ തുടർച്ചയാണ് ഇതെന്നും ധനമന്ത്രി അവകാശപ്പെടുന്നു. ഒരു കോടിയോളം നികുതിദായകർക്ക് അഥവാ എട്ടു പേരിൽ ഒരാൾക്ക് ഇതിന്റെ ഗുണഫലം കിട്ടുമെന്നും നിർമല സീതാരാമൻ അവകാശപ്പെടുന്നു. ഇത്തരത്തിലുള്ള ചെറിയ ടാക്സ് ഡിമാൻഡുകൾ 2.68 കോടിയോളം വരുമെന്നും അതിൽ 2.1 കോടിയും 25,000 രൂപയില‍ും താഴെയുള്ളവയുമാണെന്നും ബജറ്റ് അവതരണത്തിനു ശേഷം റവന്യു വകുപ്പ് അധികൃതർ വിശദീകരിച്ചു. ഈ 2.1 കോടി ഡിമാൻഡുകളിൽ 58 ലക്ഷവും 2009–10 സാമ്പത്തിക വർഷത്തിലേതാണ്.  53 ലക്ഷത്തോളം 2010–11 മുതൽ 2014–15 കാലയളവിലേതും. 

സർക്കാരിനെ സംബന്ധിച്ചിടത്തോളം പിൻവലിക്കുന്ന  ടാക്സ് ഡിമാൻഡുകളിൽ നിന്ന് മൊത്തം കിട്ടേണ്ടത് 3500 കോടി രൂപയാണ്. എന്നാൽ അതു സമാഹരിക്കാൻ അതിലും അധികം തുക ചെലവാക്കേണ്ടി വരും എന്നതാണ് വസ്തുത. അതിനു പുറമെയാണ് അതിനു വേണ്ടി വരുന്ന സമയവും അധ്വാനവും. 

ADVERTISEMENT

തർക്കത്തിൽ കിടക്കുന്ന ഈ പഴയ ടാക്സ് ഡിമാൻഡുകൾ പിൻവലിക്കുന്നത് ബന്ധപ്പെട്ട നികുതി ദായകർക്കെല്ലാം ഇപ്പോൾ ഏറെ ആശ്വാസം പകരുന്ന വാർത്ത തന്നെയാണ്. കാരണം ഇത്തരത്തിൽ ഔട്ട് സ്റ്റാൻഡിങ്ങായിട്ടുള്ള ടാക്സ് ഡിമാൻഡുകളിൽ നികുതി വകുപ്പ്  ഈ സാമ്പത്തിക വർഷാരംഭം മുതൽ നോട്ടീസ് അയച്ചു തുടങ്ങിയിരുന്നു.

(Representative image by triloks/istockphoto)

ചെറിയ തുകയുടേതാണെങ്കിലും പത്തും അതിലധികവും വർഷം പഴക്കമുളളവയായതിനാൽ പരിഹാരം കാണാനും പരിഹരിക്കാനും ബുദ്ധിമുട്ടാണ്. മാത്രമല്ല  ഇത്തരം ഡിമാൻഡുകൾ കൂടുതലും ഇപ്പോൾ മുതിർന്ന പൗരൻമാരായിക്കഴിഞ്ഞ നികുതിദായകർക്കായിരിക്കും. അതുകൊണ്ടു കൈകാര്യം ചെയ്യാനാകാതെ അവർ വലയും. ഈ സാഹചര്യത്തിലാണ് ഇവ പിൻവലിച്ചുള്ള ബജറ്റ് നിർദേശം. ഇത് ഇവർക്ക് പകരുന്ന ആശ്വാസം വളരെ വലുതാണ്.

∙ നഷ്ടം 3500 കോടി, കിട്ടാൻ വേണം അതിലധികം

സർക്കാരിനെ സംബന്ധിച്ചിടത്തോളം പിൻവലിക്കുന്ന  ടാക്സ് ഡിമാൻഡുകളിൽ നിന്ന് മൊത്തം കിട്ടേണ്ടത് 3500 കോടി രൂപയാണ്. എന്നാൽ അതു സമാഹരിക്കാൻ അതിലും അധികം തുക ചെലവാക്കേണ്ടി വരും എന്നതാണ് വസ്തുത. അതിനു പുറമെയാണ് അതിനു വേണ്ടി വരുന്ന സമയവും അധ്വാനവും.   

ചിത്രീകരണം: പി.ജി. ഹരി ∙ മനോരമ

അഡ്വാൻസ് ടാക്സ് പേയ്മെന്റിലും സ്വയം നികുതി കണക്കാക്കുമ്പോഴും ഉണ്ടാകാവുന്ന പിഴവുകൾ, ടിഡിഎസ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവ അടക്കം പല വിധ കാരണങ്ങളാൽ  ടാക്സ് ഡിമാൻഡുകൾ നിലനിൽക്കുന്നുണ്ടാകാം ഇത്തരത്തിലുള്ള 10,000 മുതൽ 25,000 രൂപ വരെയുള്ള ടാക്സ് ഡിമാൻഡുകളാണ് പിൻവലിക്കുന്നത്. ഇവയുടെ പേരിൽ റീഫണ്ട് വൈകുന്നതടക്കമുള്ള പലരുടേയും പ്രശ്നങ്ങൾ ഇല്ലാതാക്കപ്പെടും.   

ടാക്സ് ഡിമാൻഡുമായി ബന്ധപ്പെട്ട നിയമനടപടികൾ നികുതി ദായകരെ സംബ്ധിച്ചിടത്തോളം പണം, സമയം, അധ്വാനം എന്നിവയെല്ലാം ഏറെ വേണ്ടി വരുന്ന പ്രക്രിയയാണ്. അതുമൂലമുണ്ടാകുന്ന അലച്ചിലും പീഡനങ്ങളും വേറെ. പദ്ധതി സംബന്ധമായ വിശദാംശങ്ങൾ ബജറ്റിൽ വ്യക്തമാക്കിയിട്ടില്ല. നിങ്ങളുടെ പേരിൽ തർക്കത്തിലുള്ള  ടാക്സ് ഡിമാൻഡുകൾ  ഉണ്ടെങ്കിൽ ഔദ്യോഗിക നോട്ടിഫിക്കേഷൻ വന്ന ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിച്ച് അവ പിൻവലിക്കാനുള്ള നടപടികളെന്തെല്ലാം എന്ന് അന്വേഷിച്ച് അറിയാം.  

English Summary:

What is the tax demand waiver in the Union Budget 2024?