കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് സംസ്ഥാന ബജറ്റ് ധനമന്ത്രി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും എല്ലാം ഇപ്പോൾ നിന്നുപോകുന്ന അവസ്ഥയില്ലെന്നാണ് ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ വാദം. ധനകാര്യ കമ്മിഷൻ വെട്ടിക്കുറച്ചത് അടക്കം 57,000 കോടി കേന്ദ്രത്തിൽനിന്ന് കിട്ടാനുണ്ടെന്നു ധനമന്ത്രി പറയുന്നു. എന്നാൽ, കേന്ദ്രത്തിൽനിന്ന് കിട്ടാനുള്ളത് 3100 കോടിരൂപ മാത്രമാണെന്നും നികുതി പിരിവ് കാര്യക്ഷമമല്ലാത്തതാണ് പ്രതിസന്ധിയുടെ കാരണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സാമൂഹിക സുരക്ഷാ പെൻഷൻ 5 മാസത്തേത് കുടിശ്ശികയാണ്. ഇന്ധന സെസ് ഏർപ്പെടുത്തിയിട്ടും സാമൂഹിക സുരക്ഷാ പെൻഷന് ആവശ്യമായ തുക സമാഹരിക്കാൻ കഴിയുന്നില്ല. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ കുടിശ്ശികയാണ്. സാമൂഹിക സുരക്ഷാ പെൻഷൻ 100 രൂപയെങ്കിലും വർധിപ്പിക്കണമെന്ന ആവശ്യം ഇടതു മുന്നണിയിലും ഉയരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയതും ധനമന്ത്രിക്ക് പരിഗണിക്കണം. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാലത്തിൽ കേരളത്തിന്റെ ചെലവ് ചുരുക്കാനും വരുമാനം വർധിപ്പിക്കാനുമുള്ള മാർഗങ്ങൾ എന്തൊക്കെയാണ്? ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ മുൻ ഫാക്കൽറ്റി ഡോ. ജോസ് സെബാസ്റ്റ്യൻ മനോരമ ഓൺലൈൻ പ്രീമിയവുമായി നടത്തിയ സംഭാഷണത്തിലേക്ക്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് സംസ്ഥാന ബജറ്റ് ധനമന്ത്രി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും എല്ലാം ഇപ്പോൾ നിന്നുപോകുന്ന അവസ്ഥയില്ലെന്നാണ് ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ വാദം. ധനകാര്യ കമ്മിഷൻ വെട്ടിക്കുറച്ചത് അടക്കം 57,000 കോടി കേന്ദ്രത്തിൽനിന്ന് കിട്ടാനുണ്ടെന്നു ധനമന്ത്രി പറയുന്നു. എന്നാൽ, കേന്ദ്രത്തിൽനിന്ന് കിട്ടാനുള്ളത് 3100 കോടിരൂപ മാത്രമാണെന്നും നികുതി പിരിവ് കാര്യക്ഷമമല്ലാത്തതാണ് പ്രതിസന്ധിയുടെ കാരണമെന്നുമാണു പ്രതിപക്ഷത്തിന്റെ ആരോപണം.

ഡോ.ജോസ് സെബാസ്റ്റ്യൻ

സാമൂഹിക സുരക്ഷാ പെൻഷൻ 5 മാസത്തേത് കുടിശ്ശികയാണ്. ഇന്ധന സെസ് ഏർപ്പെടുത്തിയിട്ടും സാമൂഹിക സുരക്ഷാ പെൻഷന് ആവശ്യമായ തുക സമാഹരിക്കാൻ കഴിയുന്നില്ല. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ കുടിശ്ശികയാണ്. സാമൂഹിക സുരക്ഷാ പെൻഷൻ 100 രൂപയെങ്കിലും വർധിപ്പിക്കണമെന്ന ആവശ്യം ഇടതു മുന്നണിയിലും ഉയരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയതും ധനമന്ത്രിക്ക് പരിഗണിക്കണം. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാലത്തിൽ കേരളത്തിന്റെ ചെലവ് ചുരുക്കാനും വരുമാനം വർധിപ്പിക്കാനുമുള്ള മാർഗങ്ങൾ എന്തൊക്കെയാണ്? ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ മുൻ ഫാക്കൽറ്റി ഡോ. ജോസ് സെബാസ്റ്റ്യൻ മനോരമ ഓൺലൈൻ പ്രീമിയവുമായി നടത്തിയ സംഭാഷണത്തിലേക്ക്...

ADVERTISEMENT

∙ പ്രതിസന്ധിയുണ്ട്; മറികടക്കാൻ മാർഗങ്ങളും

കേരളം അതിഭീകരമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. കാര്യമായ തിരുത്തലുകൾ വരുത്തുന്നില്ലെങ്കിൽ ഈ പ്രതിസന്ധി വരും മാസങ്ങളിൽ കൂടുതൽ ഗുരുതരമാകും. കേന്ദ്രത്തെ കുറ്റം പറഞ്ഞ് ഇരിക്കാം, കേന്ദ്രത്തിൽനിന്ന് പരമാവധി സഹായം ലഭിക്കാനുള്ള സമ്മർദവും ചെലുത്താം. അതോടൊപ്പം ധനകാര്യത്തിൽ അടിസ്ഥാന തിരുത്തൽ വരുത്താനുള്ള അവസരമായി ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയെ കാണണം. വരുമാനം വർധിപ്പിക്കണം; അനാവശ്യ ചെലവുകൾ ചുരുക്കണം. സാധാരണ ജനങ്ങളുടെ മേൽ ഒരു പൈസപോലും ബാധ്യത വരുത്താതെ അതു ചെയ്യാൻ കഴിയും.

സ്വന്തമായി വാങ്ങിയ മദ്യവും സുഹൃത്തിന്റേതും കൂടിയായപ്പോൾ പിടിക്കാൻ രണ്ടു കൈ പോരാതെയായി! ആലപ്പുഴ ചുങ്കത്തു നിന്നുള്ള കാഴ്ച. (ഫയൽ ഫോട്ടോ : മനോരമ)

നമ്മുടെ തനതു വരുമാനത്തിൽ 61% മദ്യം, ഭാഗ്യക്കുറി, പെട്രോളിയം ഉൽപന്നങ്ങള്‍, മോട്ടർവാഹനങ്ങൾ എന്നിവയിൽനിന്നാണ്. ഇതു കാര്യമായ നികുതി വെട്ടിപ്പ് ഇല്ലാത്ത മേഖലകളാണ്. കാരണം, മോട്ടർ വാഹനങ്ങൾ ഒഴിച്ച് മുഴുവൻ എണ്ണവും പൊതുമേഖലാ സ്ഥാപനങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ഓരോ മോട്ടർ വാഹനവും റജിസ്റ്റർ ചെയ്യേണ്ടതിനാൽ അതിലും നികുതി വെട്ടിപ്പ് നടക്കില്ല.

∙ കേരളത്തിൽ നികുതി വെട്ടിപ്പ് കൂടുതൽ; തടയാൻ പഴഞ്ചൻ വിദ്യകൾ പോരാ

ADVERTISEMENT

ഭീകരമായ നികുതി വെട്ടിപ്പ് നടക്കുന്ന സംസ്ഥാനമാണ് കേരളമെന്നത് സർക്കാർ ശ്രദ്ധിക്കണം. നികുതി വെട്ടിപ്പ് തടയാനുള്ള നടപടികൾ നികുതി വകുപ്പ് സ്വീകരിക്കണം. അറുപഴഞ്ചൻ സാങ്കേതിക വിദ്യയാണ് നികുതി വകുപ്പ് ഉപയോഗിക്കുന്നത്. നികുതി പിരിവിനു കടപരിശോധന, ബലപ്രയോഗം തുടങ്ങിയവയ്ക്ക് പകരം ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യത പ്രയോജനപ്പെടുത്തണം. ചരക്കു സേവന നികുതി (ജിഎസ്ടി) രാജ്യം എമ്പാടുമുള്ള സംവിധാനമാണ്. ഉൽപന്നങ്ങൾ എങ്ങനെയാണ് കേരളത്തിലേക്ക് സഞ്ചരിക്കുന്നത് എന്ന് പല മേഖലകളിൽനിന്നു വിവരം ലഭിക്കും.

ധനമന്ത്രി കെ.എൻ.ബാലഗോപാൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം (ഫയൽ ചിത്രം: മനോരമ)

ഈ മാർഗങ്ങൾ ഉപയോഗിച്ച്, കേരളത്തിലേക്ക് വരുന്ന ചരക്കുകൾ എവിടെ പോകുന്നു, വെട്ടിപ്പ് എവിടെ നടക്കുന്നു എന്നു കണ്ടെത്താനാകും. എല്ലാ ചരക്കുകളുടെയും പുറകേ ഉദ്യോഗസ്ഥര്‍ കൂട്ടമായി പോകുന്നതിനു പകരം ചരക്കു സേവന വകുപ്പ് പ്രത്യേക സ്ക്വാഡ് രൂപീകരിക്കണം. ഓരോ മേഖലയിലും  പ്രത്യേക വിദഗ്ധ സംഘങ്ങളെ ഉണ്ടാക്കണം. ഉദാഹരണമായി, കെട്ടിട നിർമാണ വസ്തുക്കൾ പരിശോധിക്കാൻ മാത്രമായി പ്രത്യേക വിഭാഗം വേണം. ഇതോടൊപ്പം, ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് തട്ടിപ്പിന്റെ പഴുതുകൾ അടയ്ക്കണം. അതിന് ഇപ്പോൾ കഴിയുന്നില്ല.

∙ നികുതി പിരിവിൽ വീഴ്ച വന്നു; വരുമാനം കുറഞ്ഞു

2017 മുതൽ 2022 വരെ കേന്ദ്രം ജിഎസ്ടി നഷ്ടപരിഹാരം നൽകിയിരുന്നു. നഷ്ടപരിഹാരം കിട്ടുന്നതിനാൽ വലിയ ഉദാസീനത നികുതി വകുപ്പിനുണ്ടായി. കാര്യക്ഷമത വർധിപ്പിക്കുന്നതിനോ പുതിയ കാര്യങ്ങൾ പഠിക്കുന്നതിനോ വകുപ്പ് ശ്രമിച്ചില്ല. ഈ ഉദാസീനതയാണ് സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണം. പിന്നീട് വകുപ്പ് ഊർജസ്വലമായപ്പോൾ നികുതി പിരിവ് 22 ശതമാനത്തോളം വർധിച്ചു. 2017 മുതൽ കാര്യക്ഷമമായി മുന്നോട്ടുപോയിരുന്നെങ്കിൽ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു. ജിഎസ്ടി വകുപ്പിൽനിന്ന് 20,000 കോടിരൂപയെങ്കിലും അധികമായി പിരിക്കാൻ കഴിയും.

(Representative Image Credit :kupicoo/SIphotography)
ADVERTISEMENT

രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃ സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. ജനസംഖ്യയുടെ 3 ശതമാനത്തിൽ താഴെയുള്ള മലയാളികളാണ് രാജ്യത്ത് ഉൽപാദിപ്പിക്കുന്ന ആഡംബര ഉപഭോക്തൃ വസ്തുക്കളുടെ 10% ഉപയോഗിക്കുന്നത്. അങ്ങനെയുള്ള സംസ്ഥാനത്ത് നികുതി വെട്ടിപ്പ് വ്യാപകമാണ്. ജിഎസ്ടി വന്നതോടെ ചെക്ക് പോസ്റ്റുകൾക്ക് പ്രധാന്യമില്ലാതായി. ഐടി മേഖലയെ നികുതിവെട്ടിപ്പ് തടയാൻ കൂടുതലായി ഉപയോഗിക്കണം. മാഹിയിലേക്ക് കൊണ്ടുപോകാനെന്ന വ്യാജേന കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് സാധനം വിതരണം ചെയ്യുന്നുണ്ട്. ജിഎസ്ടി നെറ്റ്‌വർക്കിനു പുറത്ത് വ്യാപാരം നടക്കുന്നു. ശക്തമായ പരിശോധനകളിലൂടെ ഇത് നിയന്ത്രിക്കാൻ കഴിയും.

∙ വിഭവസമാഹരണത്തിന് പല വഴികൾ; നിശ്ചയദാർഢ്യം പ്രധാനം

വിഭവ സമാഹരണത്തിന്റെ ഒരു മേഖല ഇലക്ട്രിസിറ്റി ഡ്യൂട്ടിയാണ്. ഇലക്ട്രിസിറ്റി തീരുവയുടെ മുകളിൽ ഒരു നികുതി ചുമത്തി സർക്കാരിനു സമ്പന്നരിൽനിന്നും മധ്യവർഗത്തിൽനിന്നും കൂടുതൽ വിഭവം സമാഹരിക്കാം. മറ്റൊന്ന് കെട്ടിട നികുതിയാണ്. തദ്ദേശ സ്ഥാപനങ്ങളാണ് ഈ നികുതി ചുമത്തുന്നത്. നികുതി പിരിവിൽ അവരുടെ കാര്യക്ഷമത കുറവാണ്. കെട്ടിട നികുതി പിരിവ് സംസ്ഥാനമൊട്ടാകെ സർക്കാർ ഏറ്റെടുക്കണം. നികുതി പിരിവിൽനിന്ന് ഇത്ര ശതമാനം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകാമെന്ന് കരാർ ഉണ്ടാക്കണം. ആധുനിക സാങ്കേതികവിദ്യ ഈ മേഖലയിലും ഉപയോഗിക്കണം.

30,000 കോടിരൂപയാണ് സർക്കാർ ഒരു വർഷം പെൻഷൻ നൽകാനായി ചെലവഴിക്കുന്നത്. അത് സമൂഹത്തിൽ 2 ശതമാനത്തിനുവേണ്ടിയാണ്. ഓരോ ആളുകളുടെയും സാമ്പത്തിക സ്ഥിതിയും ആവശ്യവും കണക്കിലെടുത്ത് പെന്‍ഷൻ അനുവദിക്കണം. 

തദ്ദേശ സ്ഥാപനങ്ങൾക്ക് ഇപ്പോൾ കിട്ടുന്നതിനേക്കാൾ 20% കൊടുത്താലും സർക്കാരിനു മികച്ച വരുമാന മാർഗമായിരിക്കും. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ ഫീസുകൾ വർധിപ്പിക്കണം. എഴുപതുകളിലെ ഫീസാണ് ഇപ്പോഴുമുള്ളത്. റവന്യൂ ചെലവിന്റെ 5.5% ആയിരുന്നു മുൻപ് ഫീസ്. 100 രൂപ ചെലവാക്കുമ്പോൾ 5.5 രൂപ ഫീസ്. ഇപ്പോൾ അത് 100 രൂപ ചെലവാക്കുമ്പോൾ 1.6 രൂപ ഫീസായി ചുരുങ്ങി. ഫീസുകൾ കാലോചിതമായി പരിഷ്കരിച്ചിട്ടില്ല. എതിർപ്പുകള്‍ മറികടന്ന് ഫീസ് പരിഷ്കരിക്കണം. 2500 കോടിയോളംരൂപ ഇങ്ങനെ സമാഹരിക്കാൻ കഴിയും. ഇതിനെ സംബന്ധിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കണം.

സർക്കാർ ഫയൽ (ഫയൽ ഫോട്ടോ: മനോരമ)

∙ പെൻഷനിൽ കാലോചിത മാറ്റം വേണം

പൊതുചെലവുകളാണ് നികുതി വരുമാനം വർധിക്കാത്തതിന്റെ ഒരു കാരണം. ഏറ്റവും കൂടുതൽ തുക ശമ്പളത്തിനും പെൻഷനും ചെലവാക്കുന്ന സംസ്ഥാനമാണ് കേരളം. 17 പ്രധാന സംസ്ഥാനങ്ങളുടെ ശമ്പള, പെൻഷൻ ചെലവ് മൊത്തം വരുമാനത്തിന്റെ 42 ശതമാനമാണ്. കേരളത്തിൽ ഇത് 61.03 ശതമാനമാണ്. 100 രൂപ സമാഹരിച്ചാൽ 61.03 രൂപ ശമ്പളത്തിനും പെൻഷനും കേരളം മാറ്റിവയ്ക്കുന്നു. ഏറ്റവും കൂടുതൽ വരുന്നത് പെന്‍ഷൻ ചെലവാണ്. മൊത്തം വരുമാനത്തിന്റെ 23.06 ശതമാനമാണ് കേരളത്തിൽ പെൻഷനായി കൊടുക്കുന്നത്. 17 സംസ്ഥാനങ്ങളുടെ ശരാശരി 12.13 ശതമാനം മാത്രമാണ്. പെൻഷൻ ഈ രീതിയിൽ കൊടുത്ത് മുന്നോട്ടു പോകാൻ കഴിയില്ല.

സർക്കാരിന്റെ സാമൂഹിക പെൻഷൻ വാങ്ങിയ ദമ്പതികൾ (File Photo by PTI)

സാധാരണക്കാരുടെ കയ്യിലെത്തുന്ന പണം ഉടൻതന്നെ വിപണിയിലെത്തും. 1600 രൂപ ക്ഷേമപെൻഷൻ കൊടുത്താൽ മുഴുവൻ തുകയും ഉടനെ വിപണിയിലെത്തും. ആവശ്യാധിഷ്ഠിത സാർവത്രിക പെൻഷനിലേക്ക് മാറണം. പെൻഷൻ വൃദ്ധജനങ്ങൾക്ക് സമൂഹം കൊടുക്കുന്ന സംരക്ഷണമാണ്. പെൻഷനെന്നാൽ മാറ്റിവച്ച ശമ്പളമാണെന്ന ധാരണ ശരിയല്ല. ഒരു പൈസയും മാറ്റിവയ്ക്കാതെ, 20വർഷം മുൻപ് വിരമിച്ചവർക്ക് ഇന്നത്തെ വരുമാനത്തിൽനിന്ന് എടുത്തു കൊടുക്കുകയാണ്. അവസാനം വാങ്ങിയ ശമ്പളത്തിന്റെ മൂന്നും നാലും ഇരട്ടിയാണ് ചിലർ പെൻഷനായി വാങ്ങുന്നത്.

സാധാരണക്കാർ മദ്യവും ഇന്ധനവുമടക്കം വാങ്ങുന്നതിലൂടെ ലഭിക്കുന്ന പണമാണ് അവരിൽനിന്ന് ഈടാക്കി പെൻഷനായി നൽകുന്നത്. ഈ പണം വലിയ രീതിയിൽ മധ്യവർഗം വിപണിയിൽ ചെലവാക്കാറില്ല. ഈ വൈരുധ്യം പരിഹരിക്കാതെ കേരളത്തിനു മുന്നോട്ടുപോകാൻ കഴിയില്ല. 30,000 കോടിരൂപയാണ് സർക്കാർ ഒരു വർഷം പെൻഷൻ നൽകാനായി ചെലവഴിക്കുന്നത്. അത് സമൂഹത്തിൽ 2 ശതമാനത്തിനുവേണ്ടിയാണ്. ഓരോ ആളുകളുടെയും സാമ്പത്തിക സ്ഥിതിയും ആവശ്യവും കണക്കിലെടുത്ത് പെന്‍ഷൻ അനുവദിക്കണം. പൊതുചെലവിൽ വലിയ മാറ്റം വരുത്തിയാൽ അതു വിഭവങ്ങൾ സാധാരണക്കാരിൽ എത്താൻ സഹായിക്കും. അതോടെ കച്ചവടം മെച്ചപ്പെടും.

കേരള നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കാനെത്തുന്ന മന്ത്രി കെ.എൻ.ബാലഗോപാലിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം ചെയ്യുന്നു. (ഫയൽ ചിത്രം: മനോരമ)

പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങളുടെ ഉൽപാദനം വർധിക്കും. ഇത് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കഴിയുന്ന മാറ്റമാണ്. സ്വന്തം കാലിൽനില്‍ക്കാന്‍ ആഗ്രഹിക്കുന്ന വ്യവസായികളെയും കച്ചവടക്കാരെയും കർഷകരെയും മത്സ്യത്തൊഴിലാളികളെയും പ്രോത്സാഹിപ്പിക്കണം. പെൻഷൻ  ഫണ്ട് രൂപീകരിക്കണം. പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തിയുടെ ഒരു ഭാഗം വരുമാന മാർഗമാക്കണം. സർക്കാർ ഭൂമിയും വരുമാനമാർഗമാക്കണം. പൊതു ആസ്തികളെ പണമാക്കി മാറ്റി പെൻഷൻ ഫണ്ട് രൂപീകരിക്കണം. മുഴുവൻ വയോധികർക്കും ഈ പെൻഷൻ ഫണ്ടിൽനിന്ന് ആവശ്യാധിഷ്ഠിത പെൻഷൻ നൽകണം.

ഈ നടപടികളിലൂടെ വിപ്ലവകരമായ മാറ്റം ഉണ്ടാകും. ഭൂപരിഷ്ക്കരണത്തിനുശേഷം നടക്കുന്ന വിപ്ലവകരമായ മാറ്റം ആവശ്യാധിഷ്ഠിത സാർവത്രിക പെൻഷനാകും. പൊതുചെലവുകളുടെ ഘടന മാറ്റി, ഉൽപാദന വർധനവിലേക്കും നികുതി വർധനവിലേക്കും നയിക്കണം. നിലവിലെ പെൻഷൻ വ്യവസ്ഥ അഴിച്ചു പണിയാതെ എത്ര വിഭവം സമാഹരിച്ചാലും എത്ര കടമെടുത്താലും കേരളം  സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറില്ല.

English Summary:

Kerala's Financial Crisis: Can the New Budget Pave a Path to Recovery ?-Interview