ഒരു നൈജീരിയൻ കഥ കേൾക്കുക. വിദൂരനഗരത്തിൽ നിന്നെത്തിയ വനിത നിരത്തിലൂടെ നടക്കവേ ഷൂവിന്റെ വക്കു പൊട്ടി. തൊട്ടടുത്തുകണ്ട ചെരുപ്പുകുത്തിയുടെ കടയിൽ കയറി. വൃദ്ധനായ ചെരുപ്പുകുത്തി ഉടൻ പണി തുടങ്ങി. കൂട്ടത്തിൽ നർമകഥകളും ഫലിതങ്ങളും തുരുതുരെ വിളമ്പിക്കൊണ്ടിരുന്നു. വനിത വല്ലാതെ പൊട്ടിച്ചിരിച്ചുപോയ സന്ദർഭങ്ങളേറെ. വൃദ്ധന് നിറഞ്ഞ ഉത്സാഹവും ആഘോഷശൈലിയും. മുഖത്ത് ഒട്ടിച്ചുവച്ചതുപോലുള്ള പുഞ്ചിരി. ‘ഇത്രയും സന്തോഷമുള്ള മുതിർന്നയാളെ ഈ ജീവിതത്തിൽ ഞാൻ വേറെ കണ്ടിട്ടില്ല’ എന്നു വനിത. അവർ തുടർന്നു; ‘‘നിങ്ങൾ എത്ര ഭാഗ്യവാനാണെന്ന് അറിയാമല്ലോ. നിങ്ങൾക്കു ജീവിതത്തിൽ യാതൊരു പ്രശ്നവുമില്ലാത്തതുപോലെ. ജീവിതത്തിൽ പലതും അനുഭവിച്ച ഞങ്ങൾക്കൊക്കെ വല്ലപ്പോഴും മാത്രമാണു സന്തോഷം. ഏതുനേരവും മോശമായ മൂ‍ഡിലായിരിക്കും ഞങ്ങൾ’’.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൃദ്ധൻ: ‘അതു ശരിയായിരിക്കാം’.
വനിത: ‘‘അതിരിക്കട്ടെ. ഈ പട്ടണത്തിൽ പണ്ടുണ്ടായ ദാരുണമായ അപകടത്തെക്കുറിച്ചു കേട്ടിട്ടുണ്ട്. വൈദ്യുതിത്തകരാറുമൂലമുണ്ടായ തീപിടിത്തത്തിൽ ഒരു ബസ് ഡ്രൈവറുടെ കുടുംബം അപ്പാടെ വെന്തു മരിച്ചത്. എന്റെ ദൈവമേ, എത്ര ഭീകരമായ സംഭവം!’. ചെരുപ്പുകുത്തി അതു ശരിവച്ചു. ‘‘അത് അഞ്ചു കൊല്ലം മുൻപായിരുന്നു.  ഈ പട്ടണത്തിൽ ഇന്നോളമുണ്ടായതിൽ ഏറ്റവും ഭയാനകമായ സംഭവം’.
വനിത: ‘എന്നിട്ട് ആ ബസ് ഡ്രൈവർ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ?’
വൃദ്ധൻ: ‘എന്തിനാ  ഇപ്പോഴിതു ചോദിക്കുന്നത്?’
വനിത: ‘കുടുംബാംഗങ്ങൾ ഒന്നടങ്കം വെന്തുമരിച്ചപ്പോൾ ഹൃദയാഘാതം മൂലമോ മറ്റോ അയാൾ അന്തരിച്ചു കാണുമെന്ന് വിചാരിക്കയായിരുന്നു’.

(Representative image by Vichai Phububphapan/.istockphoto)
ADVERTISEMENT

ഇല്ലെന്നു തലയാട്ടിക്കൊണ്ടു വൃദ്ധൻ: ‘‘ഇല്ലില്ല. മരിച്ചില്ല. പക്ഷേ അയാൾക്കു കടുത്ത മാനസികാഘാതമേറ്റു’’.
വനിത: ‘‘ആ നിമിഷത്തിൽ അയാൾ കടന്നുപോയ മനോവേദനയെപ്പറ്റി എനിക്കു സങ്കൽപിക്കാൻ പോലും കഴിയില്ല. ആ കൊടിയ നഷ്ടത്തിൽനിന്ന് അയാൾക്ക് ഒരിക്കലും മുക്തി കിട്ടില്ല. അയാൾക്ക് ഒരിക്കൽപ്പോലും സന്തോഷം ഉണ്ടാകുമെന്നും തോന്നുന്നില്ല. ആ വേദനകൊണ്ട് ഒരു ദിവസം മരിച്ചുപോകുമെന്നുറപ്പ്’’. ഒരു പക്ഷേ അതു ശരിയാവാം എന്നായി വൃദ്ധൻ. ഇത്രയുമായപ്പോഴേക്കും ഷൂ ശരിയായിക്കഴിഞ്ഞു. അത് അവരുടെ കൈയിൽ കൊടുത്തു. അവരത് ഇട്ടുനോക്കി. തൃപ്തിയായി. കൂലി കൊടുത്ത് അവർ യാത്രയായി. തെല്ലു നടന്നപ്പോൾ ഷൂവിൽ എന്തോ തടയുന്നെന്ന സംശയം.‌ അവർ ഷൂ ഊരിനോക്കിയപ്പോൾ ഒരു കടലാസുതുണ്ടു മടക്കിവച്ചിരിക്കുന്നു.

അവരതു തുറന്നുനോക്കി. അതിലൊരു കുറിപ്പ്. ‘പ്രിയസഹോദരീ! അയാൾ ഞാൻ തന്നെയാണ്. ഷൂ നന്നാക്കിത്തന്നയാൾ. നിങ്ങൾ ഞെട്ടിയേക്കാം. ആ അപകടത്തിൽ കുടുംബാംഗങ്ങളെല്ലാം നഷ്ടപ്പെട്ട ബസ് ഡ്രൈവർ ഞാൻ തന്നെ. ഏറ്റവും കൂടുതൽ പുഞ്ചിരിക്കുന്നവർ ഏറ്റവും വലിയ വേദനകൾ അനുഭവിച്ചിരിക്കാം. ഏറ്റവും കടുത്ത വേദനയനുഭവിക്കുന്നവർ അന്യരെ പുഞ്ചിരിപ്പിക്കാൻ ഏറ്റവും കൂടുതൽ ശ്രമിക്കുന്നവരായിരിക്കുമെന്നും ഓർക്കുക’.ഇതോടെ ആ വനിതയുടെ വിസ്മയം പല മടങ്ങായി. ജീവിതം തരുന്നതെന്തായാലും അത് പുഞ്ചിരിയോെട സ്വീകരിക്കുക. സന്തോഷിക്കുന്നവരെല്ലാം കടുത്ത അനുഭവങ്ങളില്ലാത്തവരാണെന്നു വിചാരിക്കേണ്ട. ഏറ്റവും വിടർന്ന പുഞ്ചിരിയിൽ ഏറ്റവും ആഴത്തിലുള്ള  വേദന ഒളിച്ചിരിക്കുന്നുണ്ടാവാം.

(Representative image by elenaleonova/istockphoto)
ADVERTISEMENT

എത്ര വലിയ പാഠമാണ് ഇക്കഥ നമുക്കു പകർന്നു നൽകുന്നത്. പറയാനെളുപ്പമെങ്കിലും തീരെച്ചുരുക്കം പേർക്കേ ഈ തത്വശാസ്ത്രം സ്വീകരിച്ചു നടപ്പാക്കാനാവൂ. നാമെല്ലാം ഒരർഥത്തിൽ തൊട്ടാവാടികളല്ലേ? മരണത്തിലേക്കു പോയവർക്കു മടങ്ങിയെത്താൻ കഴിയില്ലെന്നു നമുക്കറിയാം. എങ്കിലും നാം  വിലപിച്ചുകൊണ്ടേയിരിക്കും. കൂട്ടത്തിലൊന്നു കൂടി,  കാലം ഏതു ദുഃഖത്തെയും പൊറുപ്പിക്കും എന്ന പഴമൊഴിയുണ്ട്. ചിലരുടെ കാര്യത്തിൽ അതു ശരിയാവാം. പക്ഷേ ദുഃഖഭാരത്തിൽനിന്നു മോചനമില്ലാത്തവരാകും ഭൂരിപക്ഷവും.

ചെരുപ്പുകുത്തിയുടെ ദർശനം അതിമനോഹരമായി ഇംഗ്ലിഷ് കാൽപനിക കവിയായ പി.ബി.ഷെല്ലി (1792-1822) ‘ടു എ സ്കൈലാർക്’ എന്ന കവിതയിൽ പണ്ടേ ചൊല്ലിയിട്ടുണ്ട്;
Our sweetest songs are those 
that tell of saddest thought. 
(മധുരമേറ്റം കിനിയുന്ന ഗാനങ്ങൾ, പരമദുഃഖത്തിൻ ദാനങ്ങളല്ലയോ!)
നമ്മുടെ കഥയിലെ യുവതിയുടെ അനുഭവവും കൂട്ടിവായിക്കുമ്പോൾ, ഷെല്ലിയുടെ വരികളുടെ അടുത്തു നിൽക്കുന്ന വരികൾ മറ്റൊരു ഇംഗ്ലിഷ് കാൽപനിക കവിയായ ജോൺ കീറ്റ്സിന്റെ (195–1821) ‘ഓഡ് ഓൺ എ ഗ്രേഷ്യൻ ഏൺ’ എന്ന കവിതയിൽ കാണാം; ‘‘Heard melodies are sweet, but those unheard are sweeter.’’ 

ADVERTISEMENT

(ഉലകിൽ േകൾക്കാകും വിവിധ ഗാനങ്ങ-
ളഖിലവുമാത്മസുഖദങ്ങൾ:
െചവിയിലിേന്നാളമണയാത്തതെന്നാ-
ലവേയക്കാേളറ്റം മധുരങ്ങൾ!
ചങ്ങമ്പുഴ : നിഗൂഢനിർവൃതി – ഉദ്യാനലക്ഷ്മി എന്ന സമാഹാരത്തിൽ)

(Representative image by Delpixart/istockphoto)

കൊടിയ ദുഃഖങ്ങളുള്ളിലൊതുക്കി, എല്ലാം സാധാരണം എന്നു ഭാവിച്ചു കഴിയാൻ, നിറഞ്ഞ ഉൾക്കരുത്തുണ്ടായിരിക്കണം. പല വീരവാദങ്ങളും പറയുന്നവരുടെയും ഉള്ള് ദുർബലമാണെന്നു വരാം. എല്ലാം മറച്ചുവച്ചു പെരുമാറാൻ വേണ്ട മനശ്ശക്തിയോ ആത്മധീരതയോ മിക്കവർക്കും കാണില്ല. സാഹചര്യം നമ്മെ തീർത്തും പരാജയപ്പെടുത്തിയെന്ന ബോധ്യമുണ്ടാകുമ്പോൾ പിടിച്ചുനിൽക്കാൻ സമചിത്തത വേണം. മനുഷ്യരുടെ മറ്റു ഗുണങ്ങളെ സംരക്ഷിച്ചു നിർത്തുന്ന ഗുണമാണ് ഉൾക്കരുത്ത്. നാം ആഗ്രഹിക്കുന്ന രീതിയിൽ പെരുമാറ്റത്തെ രൂപപ്പെടുത്തിയെടുക്കുന്നത് ഏറെ ക്ലേശകരമാണ്. നാം അനുവദിക്കാതെ നമ്മെ തളർത്താൻ ഒരു ശക്തിക്കുമാവില്ലെന്നതു ശരി. പക്ഷേ മിക്കവരും അനുവദിച്ചുപോകും. അങ്ങനെ അനുവദിക്കാതിരിക്കാൻ വ്യത്യസ്തകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. പ്രവർത്തിക്കാം. തളർന്നുപോകാതിരുന്നാലേ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയൂ.

എന്നെന്നും നിഷേധഭാവത്തിൽ ജീവിക്കാൻ ആർക്കാണു കഴിയുക? വല്ലപ്പോഴും തെല്ലുനേരം ദുഃഖിച്ചിരിക്കുന്നത് മനസ്സിന്റെ ഭാരം കുറയ്ക്കും. എല്ലാം അടക്കിവച്ച് മനസ്സിൽ പ്രഷർകുക്കറിലെപ്പോലെ കടുത്ത സമ്മർദം വളർത്തേണ്ട.‌ വെള്ളിടി പോലുള്ള സംഭവം കടന്നുവന്ന് എല്ലാം നഷ്ടമായവർ ആത്മധൈര്യത്തിൽ മുറുകെപ്പിടിച്ച് ക്രമേണ സാധാരണ ജീവിതത്തിലെത്തുക മാത്രമല്ല, വലിയ വിജയങ്ങൾ നേടുകയും ചെയ്ത സംഭവങ്ങളുണ്ട്. കടുംദുഃഖത്തിൽ പെടുന്നവർക്ക് അത്തരക്കാരുടെ കഥകൾ ആരോഗ്യകരമായ പ്രചോദനം നൽകും. പരീക്ഷയിൽ തോൽക്കുന്നതുകാരണം ആത്മഹത്യയെന്ന അവിവേകത്തിനു പോകുന്ന കുട്ടികളുണ്ട്. ഒരു തോൽവികൊണ്ട് ആരും തകരുന്നില്ല. ശ്രമിച്ചു മുന്നേറാവുന്നതേയുള്ളു.

ഒരു തോൽവി ജീവിതത്തെ മാറ്റിമറിക്കാൻ അനുവദിച്ചുകൂടാ. എല്ലാം തകർന്നുപോകുന്ന സമയത്ത് ഉറച്ച വിശ്വാസം ചിലർക്കു തുണയായിവരാറുണ്ട്. ചുക്കാനില്ലാത്ത നൗകപോലെയാകാതെ ജീവിതത്തെ രക്ഷിച്ചു നിർത്താൻ വിശ്വാസം സഹായകമാകാം. തളരാതെ മുന്നോട്ടു പോകുമെന്ന ദൃഢനിശ്ചയം നിർണായകം. കാലുകൾ എത്ര നീട്ടി വയ്ക്കുന്നുവെന്നതല്ല, ഞാൻ നടക്കുന്നുണ്ട് എന്നതാണു പ്രധാനം. പ്രേരണയോ പ്രചോദനമോ എനിക്കു നൽകാൻ അന്യർക്കു കഴിയുമെങ്കിലും, എന്റെ നീക്കങ്ങൾ അന്തിമമായി ഞാൻ തന്നെ തീരുമാനിക്കേണ്ടതുണ്ട്. അത് ശുഭാപ്തിവിശ്വാസത്തോടെയാകണം. ചെരുപ്പുകുത്തിയുടെ കഥയിൽ വിവേകത്തിന്റെ മിന്നലാട്ടമുണ്ട്. പ്രായോഗികബുദ്ധിയുണ്ട്. വികാരത്തിന് അയാൾ അടിമപ്പെടുന്നില്ല. അസാധാരണ മിഴിവോടെ സമചിത്തത പാലിക്കുന്നു. വലിയ പാഠങ്ങൾ അതിലുണ്ട്.

English Summary:

Ulkazhcha Column on Keeping a Balance in Life.