സുപ്രീം കോടതി ആദ്യം കണ്ണുരുട്ടുകയും പിന്നെ വടിയെടുക്കുകയും ചെയ്തതോടെ ഇലക്ടറൽ ബോണ്ട് വാങ്ങിയ സ്ഥാപനങ്ങളുടെയും അത് സംഭാവനയായി സ്വീകരിച്ച് പണമാക്കി മാറ്റിയ രാഷ്ട്രീയകക്ഷികളുടെയും മുഴുവൻ വിവരങ്ങളും പുറത്തുവിടാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നിർബന്ധിതരായി. ഇതോടെ ആദർശരാഷ്ട്രീയത്തിന്റെ മേൽമുണ്ട് പുതച്ചുനിന്ന പല കക്ഷികളും നടുറോഡിൽ വച്ച് ഉടുതുണിയുരിഞ്ഞ സ്ഥിതിയിലായി. ചിലർ ന്യായവാദങ്ങൾ നിരത്തി, മറ്റുള്ളവർ മിണ്ടാതിരുന്നു. ഇതിനിടെ, മുഖംപൊത്തി ചിരിച്ചുകൊണ്ട് ഒരു ചെറിയവിഭാഗം മാറിനിന്നു. അവരാണ് ഇന്ത്യയിലെ ഇടതുപാർട്ടികൾ. ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ കയ്യിൽനിന്ന് പാർട്ടി പത്രത്തിനു വേണ്ടി രണ്ടു പതിറ്റാണ്ട് മുൻപ് രണ്ടു കോടി രൂപ സംഭാവന വാങ്ങുകയും വിവരം പുറത്തറിഞ്ഞപ്പോൾ അത് ബോണ്ട് ആയിരുന്നുവെന്നും പിന്നീടു തിരികെ നൽകിയെന്നു പ്രഖ്യാപിക്കുകയും ചെയ്ത സിപിഎമ്മിനെയാണ് ഇത്തരത്തിലുള്ള വിഭവസമാഹരണത്തിൽ ഗുരുസ്ഥാനത്തു കാണേണ്ടത്. ബിജെപിക്കു പോലും ബോണ്ട് എന്ന ആശയം കിട്ടിയത് സിപിഎമ്മിൽ നിന്നാവണം. എന്നിട്ടും രാഷ്ട്രീയ പാർട്ടികൾക്കു വ്യവസ്ഥാപിതമായി സംഭാവന സ്വീകരിക്കാനുള്ള മാർഗമായി ഇലക്ടറൽ ബോണ്ട് പദ്ധതി നടപ്പാക്കിയപ്പോൾ സിപിഎം ഉൾപ്പെടെയുള്ള ഇടതുപാർട്ടികൾ എന്തുകൊണ്ട് അതു വേണ്ടെന്നു തീരുമാനിച്ചു? ഈ ചോദ്യത്തിന് ഉത്തരം ലഭിക്കണമെങ്കിൽ ആര്, ആർക്കൊക്കെ വൻതുക സംഭാവന നൽകും എന്നാലോചിക്കേണ്ടിവരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുപ്രീം കോടതി ആദ്യം കണ്ണുരുട്ടുകയും പിന്നെ വടിയെടുക്കുകയും ചെയ്തതോടെ ഇലക്ടറൽ ബോണ്ട് വാങ്ങിയ സ്ഥാപനങ്ങളുടെയും അത് സംഭാവനയായി സ്വീകരിച്ച് പണമാക്കി മാറ്റിയ രാഷ്ട്രീയകക്ഷികളുടെയും മുഴുവൻ വിവരങ്ങളും പുറത്തുവിടാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നിർബന്ധിതരായി. ഇതോടെ ആദർശരാഷ്ട്രീയത്തിന്റെ മേൽമുണ്ട് പുതച്ചുനിന്ന പല കക്ഷികളും നടുറോഡിൽ വച്ച് ഉടുതുണിയുരിഞ്ഞ സ്ഥിതിയിലായി. ചിലർ ന്യായവാദങ്ങൾ നിരത്തി, മറ്റുള്ളവർ മിണ്ടാതിരുന്നു. ഇതിനിടെ, മുഖംപൊത്തി ചിരിച്ചുകൊണ്ട് ഒരു ചെറിയവിഭാഗം മാറിനിന്നു. അവരാണ് ഇന്ത്യയിലെ ഇടതുപാർട്ടികൾ.

ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ കയ്യിൽനിന്ന് പാർട്ടി പത്രത്തിനു വേണ്ടി രണ്ടു പതിറ്റാണ്ട് മുൻപ് രണ്ടു കോടി രൂപ സംഭാവന വാങ്ങുകയും വിവരം പുറത്തറിഞ്ഞപ്പോൾ അത് ബോണ്ട് ആയിരുന്നുവെന്നും പിന്നീടു തിരികെ നൽകിയെന്നു പ്രഖ്യാപിക്കുകയും ചെയ്ത സിപിഎമ്മിനെയാണ് ഇത്തരത്തിലുള്ള വിഭവസമാഹരണത്തിൽ ഗുരുസ്ഥാനത്തു കാണേണ്ടത്. ബിജെപിക്കു പോലും ബോണ്ട് എന്ന ആശയം കിട്ടിയത് സിപിഎമ്മിൽ നിന്നാവണം. എന്നിട്ടും രാഷ്ട്രീയ പാർട്ടികൾക്കു വ്യവസ്ഥാപിതമായി സംഭാവന സ്വീകരിക്കാനുള്ള മാർഗമായി ഇലക്ടറൽ ബോണ്ട് പദ്ധതി നടപ്പാക്കിയപ്പോൾ സിപിഎം ഉൾപ്പെടെയുള്ള ഇടതുപാർട്ടികൾ എന്തുകൊണ്ട് അതു വേണ്ടെന്നു തീരുമാനിച്ചു? ഈ ചോദ്യത്തിന് ഉത്തരം ലഭിക്കണമെങ്കിൽ ആര്, ആർക്കൊക്കെ വൻതുക സംഭാവന നൽകും എന്നാലോചിക്കേണ്ടിവരും.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി എംഎ ബേബി എന്നിവർ (ചിത്രം: മനോരമ)
ADVERTISEMENT

∙ കേരളത്തിൽ ശക്തമാണ്, പക്ഷേ...

നേരായ മാർഗത്തിലോ അല്ലാതെയോ ശതകോടികൾ കൈവശമുള്ള വമ്പൻ വ്യാപാരികളോ വ്യവസായികളോ മാത്രമേ ഇത്തരം മാർഗത്തിൽ പണം നൽകൂ. പക്ഷേ, അവരാരും ചോദിക്കുന്ന പാർട്ടികൾക്കെല്ലാം വാരിക്കോരി നൽകുന്ന ഹൃദയാലുക്കളല്ല. മുടക്കുന്ന ഓരോ പൈസയും അതിന്റെ പലമടങ്ങായി തിരികെ ലഭിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ അവർ മടിശ്ശീല അഴിക്കൂ. അഥവാ ഓരോ സംസ്ഥാനത്തും ഓരോ പാർട്ടിയും എത്രമാത്രം ശക്തമാണെന്നു കണക്കിലെടുക്കാതെ ആരും നയാപൈസ കൊടുക്കില്ല. അടുത്ത തിരഞ്ഞെടുപ്പിൽ അവർ അധികാരം നിലനിർത്താനുള്ള സാധ്യത അധിക യോഗ്യതയായി കണക്കാക്കുകയും ചെയ്യും.

ഒരിക്കലും അധികാരത്തിലെത്താൻ സാധ്യതയില്ലാത്ത പാർട്ടികൾക്കും കുറച്ചൊക്കെ കിട്ടും. അതിനു പക്ഷേ, എന്തും ചവിട്ടിക്കലക്കാനും കാശുള്ളവരെ എപ്പോൾ വേണമെങ്കിലും ശല്യം ചെയ്യാനുമുള്ള ശേഷിയും മുഷ്ക്കും വേണം. Nuisance value എന്നറിയപ്പെടുന്ന ഈ വൈഭവമുള്ള പാർട്ടികളെയും ഗ്രൂപ്പുകളെയും ധനികർ പേടിക്കും. ശല്യം ഒഴിവാക്കാൻ ഇടയ്ക്കു വല്ലതും കൊടുക്കുകയും ചെയ്യും.

ഒരുകാലത്ത് കേരളവും ബംഗാളും ത്രിപുരയും ഭരിച്ചിരുന്ന ഇടതുപാർട്ടികൾ ട്രേഡ് യൂണിയൻ രംഗത്തെങ്കിലും ആന്ധ്രയിലും പഞ്ചാബിലും ബിഹാറിലും കുറച്ചൊക്കെ മഹാരാഷ്ട്രയിലും സജീവ സാന്നിധ്യമായിരുന്നു. എന്നാൽ, കഴിഞ്ഞ 30 വർഷത്തിനിടയിൽ അവരുടെ വളർച്ച താഴേയ്ക്കായിരുന്നു. ഉരുക്കുകോട്ടയായി കരുതപ്പെട്ടിരുന്ന ബംഗാളിലും ത്രിപുരയിലും അധികാരം നഷ്ടപ്പെട്ട് നിയമസഭയിലും പാർലമെന്റിലും വട്ടപ്പൂജ്യമായി. വൻ നഗരങ്ങളിലെ ട്രേഡ് യൂണിയനുകളും ദുർബലമായി. 

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സിപിഎം കൊൽക്കത്തയിൽ നടത്തിയ റാലിയിൽനിന്ന്. 2014 ജനുവരി എട്ടിലെ ദൃശ്യം (Photo by DIBYANGSHU SARKAR / AFP)

ഇതേസമയം, കേരളത്തിൽ മാത്രം ശക്തമായ പാർട്ടിയും അധികാരവും നിലനിൽക്കുന്നു. നിയമസഭയിലും പ്രാദേശിക ഭരണസംവിധാനങ്ങളിലും മാത്രമല്ല, സഹകരണ മേഖലയിലും ട്രേഡ് യൂണിയൻ രംഗത്തും ഇടതുപാർട്ടികളെ വെല്ലാൻ ഇവിടെ ആരുമില്ല. എത്രവേണമെങ്കിലും പണം സമാഹരിക്കാനും അവർക്കു കഴിയും. പക്ഷേ, കേരളത്തിനു പുറത്തുള്ള ഒരു കോർപറേറ്റ് സ്ഥാപനവും സംഭാവന നൽകേണ്ട പാർട്ടികളുടെ പട്ടികയിൽ ഇടതുകക്ഷികളെ ഉൾപ്പെടുത്തില്ല.

ADVERTISEMENT

∙ മമതയുടെ തൃണമൂലിന് 1397 കോടി കിട്ടാൻ കാരണമുണ്ട്

ബോണ്ട് വഴി 1397 കോടി രൂപ സമാഹരിച്ച മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് (ടിഎംസി) ബംഗാളിൽ 12 വർഷമായി അധികാരമുണ്ട്. ഈ മന്ത്രിസഭയ്ക്ക് ഇനി 3 വർഷത്തോളം കാലാവധിയുണ്ട്. വീണ്ടും വരാനും സാധ്യതയുണ്ട്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 2.89 കോടി വോട്ട് നേടിയ മമത 292 അംഗ സഭയിൽ 215 സീറ്റ് പിടിച്ചു. ഇതിനു പുറമേ, പാർലമെന്റിൽ 22 എംപിമാരുമുണ്ട്. മുഖ്യപ്രതിപക്ഷമായ ബിജെപിക്ക് ബംഗാൾ നിയമസഭയിൽ 74 എംഎൽഎമാരും പാർലമെന്റിൽ ബംഗാളിൽനിന്ന് 18 എംപിമാരുമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ അവർ 2.28 കോടി വോട്ട് നേടി. 

മമത ബാനർജി (Photo from Archive)

ഇതേസമയം, 30 വർഷത്തോളം അവിടം ഭരിച്ച സിപിഎമ്മിന് ആകെ 28.73 ലക്ഷം (4.73 ശതമാനം) വോട്ടേ ലഭിച്ചുള്ളൂ. സിപിഐക്ക് 1.18 ലക്ഷവും. മമതയ്ക്കു വെല്ലുവിളിയായി ബിജെപി വളർന്നു വരുമ്പോൾ സമീപഭാവിയിലൊന്നും ഇടതുപക്ഷം അധികാരത്തിൽ തിരികെവരില്ലെന്ന് മനസ്സിലാക്കാൻ ഐൻസ്റ്റീന്റെ ബുദ്ധിയൊന്നും വേണ്ട. അതുകൊണ്ടുതന്നെ ബംഗാളിൽ നിന്ന് കാര്യമായൊന്നും അവർക്കു ലഭിക്കില്ല. അവരോട് അനുഭാവം കാട്ടി മമതയുടെയും കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെയും അപ്രീതിക്ക് ഇരയാകാൻ വ്യവസായികളാരും ധൈര്യപ്പെടുകയുമില്ല.

∙ മുംബൈയുടെ ‘പ്രിയപ്പെട്ട’ ബിജെപി

ADVERTISEMENT

ഇന്ത്യയുടെ വ്യവസായ തലസ്ഥാനമായ മഹാരാഷ്ട്രയിൽ എന്താണ് സ്ഥിതി? ഇലക്ടറൽ ബോണ്ട് ഇനത്തിൽ പാർട്ടികൾക്ക് മൊത്തം ലഭിച്ച തുകയിൽ പകുതി (6000 കോടിയിലധികം രൂപ) ഒറ്റയ്ക്കു പിടിച്ച ബിജെപിക്ക് അതിൽ 25 ശതമാനം ലഭിച്ചത് മുംബൈയിൽനിന്നു മാത്രമാണ്. മുംബൈ, പുണെ, നാസിക് എന്നീ വൻവ്യവസായ മേഖലകൾ ഉൾപ്പെട്ട മഹാരാഷ്ട്രയിൽ ഇടതുപാർട്ടികൾ ഗണനീയമായ ഒരു ശക്തിയാണോ? നിയമസഭയിൽ ഇവർക്ക് ആകെ ഒരു എംഎൽഎ മാത്രമേയുള്ളൂ. പാർഘർ ജില്ലയിലെ പട്ടികവർഗ സംവരണ മണ്ഡലമായ പഹാനുവിൽ വിജയിച്ച വിനോദ് നികോലെ. മൊത്തം 72,068 വോട്ട് നേടിയ അദ്ദേഹത്തിന്റെ മുഖം ബിജെപിയുടെയും ശിവസേനയുടെയും എൻസിപിയുടെയും കോൺഗ്രസിന്റെയും എന്തിനുംപോന്ന നേതാക്കളുടെ കൂട്ടത്തിൽ ഏതു വ്യവസായിയുടെ മനസ്സിൽ തെളിയാനാണ്!

ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ (Photo from AFP)

∙ കേരളത്തിൽ സംഭാവന നൽകാൻ ശേഷിയുള്ളവരില്ലേ?

വ്യാവസായികമായി അതിവേഗം വളരുന്ന തമിഴ്നാട്ടിൽ സിപിഎമ്മിനും സിപിഐക്കും 2 വീതം എംപിമാരും എംഎൽഎമാരുമുണ്ട്. ഡിഎംകെയോടൊപ്പം ഭരണമുന്നണിയിലാണ്. പക്ഷേ, ഭരണത്തിൽ പങ്കാളിത്തമില്ല. ഡിഎംകെയും അണ്ണാ എഡിഎംകെയിലെ 2 വിഭാഗങ്ങളും ബിജെപിയും കോൺഗ്രസും പിഎംകെ ഉൾപ്പെടെയുള്ള ജാതിപാർട്ടികളും കഴിഞ്ഞേ അവിടെയും സ്ഥാനമുള്ളൂ. കേരളത്തിൽ സംഭാവന നൽകാൻ ശേഷിയുള്ളവരില്ലേ? തീർച്ചയായും. പക്ഷേ, ഇടതുപാർട്ടികൾക്ക് ഇവിടെ അതു കിട്ടാൻ ബോണ്ടിന്റെ ലേബൽ ആവശ്യമില്ല. ഈ നാട്ടിൽ വിഭവശേഷിയുള്ള ഏതു വിഭാഗം ആളുകളിൽനിന്നും സംഭാവന സ്വീകരിക്കാൻ ഈ പാർട്ടികൾക്ക് തനതായൊരു സംവിധാനമുണ്ട്. അത് ബക്കറ്റ് പിരിവു മുതൽ ഉൽപന്നങ്ങൾ വരെയാണ്. 

തിരുവനന്തപുരത്തെ എകെജി സെന്ററിനു മുന്നിലെ ദൃശ്യം (ചിത്രം: മനോരമ)

പാർട്ടി പത്രങ്ങളുടെ വാർഷിക വരിസംഖ്യയായും സമ്മേളനങ്ങളിൽ വിവിധതരം സ്പോൺസർഷിപ്പുകളായും ഇരുചെവിയറിയാതെ അത് ഉദ്ദേശിച്ച കേന്ദ്രങ്ങളിൽ എത്തിയിരിക്കും. അതല്ലാതെ പാർട്ടി അംഗങ്ങളുടെ ലെവി പിരിച്ചും പൊതുജനങ്ങളിൽനിന്ന് രസീത് എഴുതി ചെറിയതുക വീതം സംഭാവന സ്വീകരിച്ചുമാണോ പാർട്ടി ഓഫിസുകൾ അടക്കം സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കുന്ന ഒരു ഏരിയ/ മണ്ഡലം കമ്മിറ്റി ഓഫിസ് നടത്തിക്കൊണ്ടുപോകാൻ  പ്രതിമാസം കുറഞ്ഞത് ഒരുലക്ഷം രൂപ വേണം. ഡൽഹി വരെയുള്ള ഓഫിസ് ശൃംഖലകളും ആവർത്തനച്ചെലവുള്ള വാർത്താ ചാനലുമെല്ലാം കൊണ്ടുനടക്കാൻ ഏതുവിധേനയും സംഭാവന സ്വീകരിക്കുകയല്ലാതെ വേറെ മാർഗമില്ല. 5 വർഷം കൂടുമ്പോൾ മൂന്നിനം (തദ്ദേശം, നിയമസഭ, ലോക്സഭ) തിരഞ്ഞെടുപ്പുകളിൽ  മത്സരിക്കുന്ന പാർട്ടി സ്ഥാനാർഥികളുടെ പ്രചാരണ പ്രവർത്തനങ്ങൾക്കു നൂറുകണക്കിനു കോടി ഇതിനു പുറമേയും കണ്ടെത്തണം.

∙ പണം നൽകുന്നവരിൽ മുന്നിൽ അബ്കാരികള്‍

ബഹുരാഷ്ട്ര വ്യവസായ സ്ഥാപനങ്ങളോ റിയൽ എസ്റ്റേറ്റ് ശതകോടീശ്വരന്മാരോ ഇല്ലാത്ത നമ്മുടെ സംസ്ഥാനത്ത് പാർട്ടികളുടെ പ്രവർത്തനത്തിന് പരമ്പരാഗതമായി പണം നൽകിവരാറുള്ളത് അബ്കാരികളാണ്. പഞ്ചായത്ത് റോഡ് മുതൽ പാലങ്ങളും അണക്കെട്ടുകളും വരെ നിർമിക്കാൻ കരാറെടുക്കുന്ന സർക്കാർ കോൺട്രാക്ടർമാരും പിരിവ് നൽകാൻ നിർബന്ധിതരാവുന്നു. പുഴകളിൽ മണൽവാരൽ നിരോധിച്ചതോടെ അഭിവൃദ്ധിപ്പെട്ട പാറമട– ക്രഷർ വ്യവസായ മേഖലയിലുള്ളവരും ഇപ്പോൾ നല്ല ‘കറവയുള്ള ഇന’മാണ്. വിദേശരാജ്യങ്ങളിൽ പോയി രക്ഷപ്പെട്ട നമ്മുടെ നാട്ടുകാരിൽ ചിലരും പാർട്ടികളെ കയ്യയച്ച് സഹായിക്കാറുണ്ട്. പക്ഷേ, ഇവർ ആരും ഇലക്ടറൽ ബോണ്ടിന്റെ നികുതിയിളവ് എന്ന പ്രലോഭനത്തിൽ വീഴുന്നവരല്ല.

ഇനി ബോണ്ട് വഴി സംഭാവന സ്വീകരിക്കാൻ ഈ പാർട്ടികൾ തീരുമാനിച്ചാലും ഇപ്പോൾ ഇവിടെ കിട്ടുന്ന തുകയിൽ ഒരു ഭാഗം ആ വഴി വരുമെന്നല്ലാതെ കൂടുതൽ ലഭിക്കില്ല. മാത്രമല്ല, ഇതിന്റെയെല്ലാം കണക്കുകളും വിശദാംശങ്ങളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി തിരഞ്ഞെടുപ്പു കമ്മിഷനും കേന്ദ്രസർക്കാരും ഇപ്പോൾ സംഭവിച്ചതുപോലെ മാലോകരൊക്കെയും അറിഞ്ഞെന്നിരിക്കും. കൊടുത്തവർക്കും കിട്ടിയവർക്കും അതിൽ താൽപര്യമുണ്ടാവില്ലല്ലോ. അതുകൊണ്ട് ‘ഇടതുബുദ്ധിമാന്മാർ’ ചിന്തിച്ചു കാണണം: ഈച്ചയിറച്ചി തിന്ന് ഭ്രഷ്ടാകണോ!

English Summary:

Decoding Electoral Bonds: Why Leftist Parties Shy Away from Political Funding Norms