ഇടയ്ക്കു ചെഷർപ്പൂച്ചയും വേണ്ടേ?
എക്കാലത്തെയും മികച്ച ബാലസാഹിത്യകൃതികളിലൊന്നായ ‘ആലിസസ് അഡ്വഞ്ചേഴ്സ് ഇൻ വണ്ടർലാൻഡ്’ എന്ന ലഘുനോവലിലെ വിചിത്ര കഥാപാത്രമാണ് ചെഷർപ്പൂച്ച (Cheshire Cat). ലൂവിസ് കാരൾ (1832–1898) എന്ന ഗണിതശാസ്ത്രാധ്യാപകൻ ഭാവനാശാലിയായ ബാലസാഹിത്യകാരനെന്ന നിലയിൽ അനശ്വരയശസ്സു നേടി. അദ്ദേഹം ചെഷർപ്പൂച്ചയെയും കണ്ടെത്തി. 1865ൽ ആയിരുന്നു ഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയത്. ചെഷർപ്പൂച്ചയുെട സവിശേഷത, മുഖംനിറഞ്ഞ പരിഹാസച്ചിരിയാണ്. കൂടാതെ, എപ്പോൾ വേണമെങ്കിലും അപ്രത്യക്ഷമാകാനും വീണ്ടും പ്രത്യക്ഷമാകാനും ഉള്ള കഴിവുമുണ്ട്. അതിൽത്തന്നെ അദ്ഭുതപ്പെടുത്തുന്ന മറ്റൊന്നുമുണ്ട്. ശരീരത്തിന്റെ ഓരോ ഭാഗമായും അപ്രത്യക്ഷമാക്കാം. കഥയിലെ നായികയായ ആലിസ് എന്ന പെൺകുട്ടി ഒരിക്കൽ പൂച്ചയുടെ ചിരി മാത്രം കണ്ടു. ചിരിയില്ലാതെ പൂച്ചയെ കാണാമെങ്കിലും, പൂച്ചയില്ലാതെ അതിന്റെ ചിരി മാത്രം കാണുകയെന്നത് എത്ര രസകരമാണ്! കുഞ്ഞുങ്ങൾക്കു വേണ്ടി ലൂവിസ് കാരളിന്റെ ഭാവന വികസിച്ച രീതി എത്ര വിസ്മയകരം! എത്ര ആഴത്തിലുള്ള മാർജാരഫലിതം!

എക്കാലത്തെയും മികച്ച ബാലസാഹിത്യകൃതികളിലൊന്നായ ‘ആലിസസ് അഡ്വഞ്ചേഴ്സ് ഇൻ വണ്ടർലാൻഡ്’ എന്ന ലഘുനോവലിലെ വിചിത്ര കഥാപാത്രമാണ് ചെഷർപ്പൂച്ച (Cheshire Cat). ലൂവിസ് കാരൾ (1832–1898) എന്ന ഗണിതശാസ്ത്രാധ്യാപകൻ ഭാവനാശാലിയായ ബാലസാഹിത്യകാരനെന്ന നിലയിൽ അനശ്വരയശസ്സു നേടി. അദ്ദേഹം ചെഷർപ്പൂച്ചയെയും കണ്ടെത്തി. 1865ൽ ആയിരുന്നു ഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയത്.
ചെഷർപ്പൂച്ചയുടെ സവിശേഷത, മുഖംനിറഞ്ഞ പരിഹാസച്ചിരിയാണ്. കൂടാതെ, എപ്പോൾ വേണമെങ്കിലും അപ്രത്യക്ഷമാകാനും വീണ്ടും പ്രത്യക്ഷമാകാനും ഉള്ള കഴിവുമുണ്ട്. അതിൽത്തന്നെ അദ്ഭുതപ്പെടുത്തുന്ന മറ്റൊന്നുമുണ്ട്. ശരീരത്തിന്റെ ഓരോ ഭാഗമായും അപ്രത്യക്ഷമാക്കാം. കഥയിലെ നായികയായ ആലിസ് എന്ന പെൺകുട്ടി ഒരിക്കൽ പൂച്ചയുടെ ചിരി മാത്രം കണ്ടു. ചിരിയില്ലാതെ പൂച്ചയെ കാണാമെങ്കിലും, പൂച്ചയില്ലാതെ അതിന്റെ ചിരി മാത്രം കാണുകയെന്നത് എത്ര രസകരമാണ്! കുഞ്ഞുങ്ങൾക്കു വേണ്ടി ലൂവിസ് കാരളിന്റെ ഭാവന വികസിച്ച രീതി എത്ര വിസ്മയകരം! എത്ര ആഴത്തിലുള്ള മാർജാരഫലിതം!
ചെഷർപ്പൂച്ചയെപ്പോലെ ചിരിക്കുക എന്ന ശൈലിതന്നെ രൂപംകൊണ്ടു. പക്ഷേ അത് കുസൃതിച്ചിരിയാണെന്നതു മറക്കരുത്. നിഗൂഢതയുടെ ചിരി. കുട്ടികളെ രസിപ്പിക്കാനായി പൂച്ചയെ അവതരിപ്പിക്കുന്നതിലുമുണ്ടു രസം. ആലിസ് ആദ്യം പൂച്ചയെക്കാണുന്നത് ഒരു പ്രഭ്വിയുടെ അടുക്കളയിൽ. പിന്നീട് മരക്കൊമ്പത്ത്. ഇപ്പോൾക്കാണാം, ഉടൻ കാണാൻ വയ്യ എന്ന മട്ടിൽ വിസ്മയം വിതറിക്കൊണ്ട്. ഇടയ്ക്കു ചില ദാർശനികച്ചോദ്യങ്ങളെടുത്തിട്ട് പൂച്ച ആലിസിനെ കുഴക്കും. ചെഷർപ്പൂച്ചയുടെ ചില കുയുക്തികൾ കേൾക്കുക. തനിക്കു കിറുക്കാണെന്നു പൂച്ച വാദിച്ചു തെളിയിച്ചുകളഞ്ഞു.
പൂച്ച: പട്ടിക്കു കിറുക്കില്ലെന്നു സമ്മതിക്കുമല്ലോ?
ആലിസ്: സമ്മതിച്ചു.
പൂച്ച: ദേഷ്യം വരുമ്പോൾ പട്ടി മോങ്ങുന്നു, വാലാട്ടുന്നു. സന്തോഷം വരുമ്പോൾ ഞാൻ മോങ്ങുന്നു, വാലാട്ടുന്നു. അതുകൊണ്ട് എനിക്കു കിറുക്കാണ്.
നമ്മെ പിടിച്ചിരുത്തുന്ന വിപരീത യുക്തിവഴി പൂച്ച കുട്ടിയെ രസിപ്പിക്കുന്നു. പുതുവഴികളിൽ ചിന്തിക്കാൻ കുട്ടിയെ ശീലിപ്പിക്കുന്നു. കുസൃതി കാട്ടുന്ന വികടന്റെ വേഷമണിയുന്ന ചില വിവേകശാലികളുണ്ട്. വിവരമില്ലാത്തവരെപ്പോലെ നടിക്കും. തോന്നുമ്പോഴെല്ലാം മറുവാക്യം പറയും. പരിഹസിക്കുമ്പോഴും പറയുന്നതിൽ വിവേകത്തിന്റെ അംശവും കാണും. ചില മുന്നറിയിപ്പുകളും, ബുദ്ധിമാന്മാർക്കു ചികഞ്ഞെടുക്കാവുന്ന സദുദ്ദേശവും. ഇത്തരക്കാരെ സൂചിപ്പിക്കാൻ പലേടത്തും പ്രയോഗിക്കാറുള്ള വിശേഷണപദമാണ് ചെഷർപ്പൂച്ച.
മിക്കവർക്കും കാണും സ്വന്തം സ്ഥാപനത്തെക്കുറിച്ചു പരാതികൾ. ഞാൻ വിചാരിക്കുംപോലെ സ്ഥാപനം നടക്കണമെന്നു കരുതുമ്പോഴുണ്ടാകുന്ന പ്രയാസം. അനേകം പേർ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഏതെങ്കിലുമൊരു വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങൾ തൃപ്തിപ്പെടുത്തുക അസാധ്യം. പക്ഷേ അതുകാരണം വെറുതേ പരാതിപ്പെട്ടിട്ടു കാര്യമില്ല. അങ്ങനെ അതിരറ്റു പരാതിപ്പെടുന്നവർ സ്വന്തം സ്ഥാപനത്തിന്റെ മേന്മകൾ മറക്കുന്നു.
ഈ സാഹചര്യത്തിലാണ് നാം ചിന്തിക്കാത്ത ചില പരാതികളുമായി ദോഷൈകദൃക്കിനെപ്പോലെ ചെഷർപ്പൂച്ച പ്രത്യക്ഷപ്പെടുന്നത്. ആ പരാതികൾ നമുക്കു രുചിക്കില്ല. നാം എതിർത്തു പറയും. ഓരോ എതിർപ്പും നമ്മുടെ സ്ഥാപനത്തെക്കുറിച്ചു നമ്മുടെ മതിപ്പ് ഉള്ളിൽ ഉയർത്തും. അതുതന്നെയാണ് മുഖംമൂടിയിട്ടു സംസാരിക്കുന്ന ചെഷർപ്പൂച്ചയുടെ ലക്ഷ്യം. മറ്റൊരു തരത്തിൽ പറഞ്ഞാൽ പൂച്ച നമ്മെ നേർവഴിയിൽ നയിക്കുന്ന നല്ല നേതാവിന്റെ ഭാഗം അഭിനയിക്കുന്നു. ഇതു സ്ഥാപനത്തിനു നല്ലതല്ലേ? അസംതൃപ്തരായ പലരും നിറഞ്ഞ സ്ഥാപനത്തിന്റെ വളർച്ച മുരടിക്കും. അതു തടയുകയാണു പൂച്ച.
വഴിമുട്ടി എങ്ങോട്ടു പോകണമെന്നു സംശയം ചോദിക്കുന്ന ആലീസിന് നേരിട്ടു മറുപടി നൽകുന്നില്ല ചെഷർപ്പൂച്ച. മറിച്ച്, പല ചോദ്യങ്ങളിലൂടെ ശരിയായ വഴി കണ്ടെത്താൻ സഹായിക്കുകയാണു ചെയ്യുന്നത്. ‘ഒരുവന് ഒരു മീൻ കൊടുക്കൂ, അയാൾക്ക് ഒരു ദിവസത്തെ ഭക്ഷണം കിട്ടും. അയാളെ മീൻ പിടിക്കാൻ പഠിപ്പിക്കൂ, അയാൾക്ക് ആയുഷ്കാലം മുഴുവനും ഭക്ഷണം കിട്ടും’ എന്ന മൊഴിയെ ഓർമിപ്പിക്കുന്ന സമീപനം. ചെഷർപ്പൂച്ചകൾ നമുക്കു പ്രചോദനം നൽകുന്നു. വിവേകപൂർവം നല്ല ലക്ഷ്യം കണ്ടെത്താൻ സഹായിക്കുന്നു.
അധികാരസ്ഥാനത്തിരിക്കുന്ന നേതാക്കൾ വെറുതേ ഉത്തരവുകൾ നല്‍കുന്നതിനു പകരം സഹപ്രവർത്തകരുമായി കാര്യങ്ങൾ ചർച്ച ചെയ്ത് നല്ല നിഗമനങ്ങളിലും തീരുമാനങ്ങളിലും എത്തുകയാണു വേണ്ടത് എന്ന പാഠമാണ് ഈ ലഘുസംവാദത്തിലുള്ളത്. പ്രവചിക്കാനാവാത്ത നൂതനാശയങ്ങളുമായി വരുന്ന ചെഷർപ്പൂച്ചകൾ സ്ഥാപനങ്ങൾക്കു മുതൽക്കൂട്ടാണ്. പഴംപാട്ടുകൾ മാത്രം പാടിക്കൊണ്ടിരുന്നാൽ, കിടമത്സരം നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഏതു സ്ഥാപനവും പിൻതള്ളപ്പെടും. പുതിയ രാഗങ്ങൾ, പുതിയ ആശയങ്ങൾ, പുതിയ ചിന്താധാരകൾ, പുതിയ സമീപനങ്ങൾ എന്നിവ പുരോഗതിയുടെ ആണിക്കല്ലുകളാണ്.
കൂട്ടത്തിൽ ഒരു കാര്യം കൂടി. ചെഷർപ്പൂച്ച ലൂവിസ് കാരളിന്റെ സൃഷ്ടിയല്ലെന്നും അത് 1788ലെ ഒരു നിഘണ്ടുവിലടക്കം പലേടത്തുമുണ്ടായിരുന്നെന്നും അഭിപ്രായമുണ്ട്. അതു ശരിയെങ്കിൽത്തന്നെയും ലൂവിസ് കാരളിന്റെ കൃതിക്കു തെല്ലും മങ്ങലേൽക്കുന്നില്ല. ലോകമെമ്പാടുമുള്ള കുട്ടികളെ എക്കാലവും രസിപ്പിക്കുന്ന കഥാപാത്രമായി ഇങ്ങനെയൊരു പൂച്ചയെ അവതരിപ്പിച്ചതിലെ മഹിമ മറ്റാർക്കും അവകാശപ്പെട്ടതല്ലല്ലോ. നമ്മുടെ സമൂഹത്തിലും വഴികാട്ടികളെന്ന നിലയിൽ സ്വാഭാവിക ചെഷർപ്പൂച്ചകൾക്കു പ്രസക്തിയുണ്ട്. ഞാനും പൂച്ചയായിക്കളയാമെന്നു കരുതി വികലരീതികളിൽ ഞെക്കിപ്പഴുപ്പിച്ച ചെഷറാകാൻ ശ്രമിച്ചു കുഴപ്പത്തിൽ ചാടാതിരിക്കുന്നതും പ്രധാനം.