അതിൽ സന്തോഷിക്കുകയോ?
ഗോവിന്ദ് ക്ലാസിലെ ഏറ്റവും സമർഥനായ വിദ്യാർഥി. പരീക്ഷ ഏതായാലും ഏറ്റവും ഉയർന്ന മാർക്ക് ഗോവിന്ദിനുതന്നെ. അയാളെ അങ്ങനെ വിടരുതെന്നു പല കുട്ടികൾക്കും തോന്നൽ. അതിന്റെ മുൻനിരയിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടാറുള്ള ചാർലിയും ഷീലയുമാണ്. അങ്ങനെയിരിക്കെ അർധവാർഷിക പരീക്ഷയെത്തി. ഗോവിന്ദിന്റെ ഒന്നാം സ്ഥാനം കളയണമെന്നു കരുതി പലരും കഠിനപ്രയത്നം ചെയ്തു. ആദ്യദിവസത്തെ പരീക്ഷ തുടങ്ങി. ഗോവിന്ദ് വന്നിട്ടില്ല. അയാൾ വന്ന വണ്ടി ഏതോ ട്രാഫിക് കുരുക്കിൽപ്പെട്ടു. ഗോവിന്ദ് ഹാളിലെത്തിയത് 25 മിനിറ്റ് താമസിച്ച്. ഗോവിന്ദിന് അന്നത്തെ പരീക്ഷയിൽ ഒന്നാമനാകാൻ കഴിയില്ലെന്നു തീർച്ച. ചാർലിയും ഷീലയും പരസ്പരം നോക്കി, അമർത്തിച്ചിരിച്ചു. ആ സന്തോഷം വേണമായിരുന്നോ? മരുമകൾ എത്ര നന്നായി പാചകം ചെയ്താലും അമ്മായിയമ്മ നല്ല വാക്കു പറയില്ല. എന്നല്ല, എന്തെങ്കിലും കുറ്റം കണ്ടുപിടിക്കും. ‘എങ്ങനെ വേണമെന്നു ഞാൻ കാണിച്ചുതരാം’ എന്നു പറഞ്ഞ് ഒരുനാൾ അവർ അടുക്കളയുടെ ചുമതല ഏറ്റെടുത്തു. ഒരു കറിക്ക് ഉപ്പു വളരെ കൂടുകയും മറ്റൊന്ന് വല്ലാതെ കരിയുകയും ചെയ്തു. മരുമകൾക്ക് സന്തോഷംകൊണ്ട് ഇരിക്കാനും നിൽക്കാനും വയ്യ. ഇടവഴിയുെട വശത്തു താമസിക്കുന്ന അയൽക്കാർ തമ്മിൽ പാർക്കിങ്ങിന്റെ കാര്യത്തിൽ എന്നും കശപിശയാണ്. ഒരു ദിവസം അവരിലൊരാളുടെ പുതിയ കാർ തിരികെയെത്തിയപ്പോൾ മറ്റേതോ വണ്ടി തട്ടി വശം മുഴുവൻ ചളുങ്ങി നാശമായിരിക്കുന്നു. അയൽക്കാരന്റെയുള്ളിൽ പൂത്തിരി കത്തി. വലിയ ഫുട്ബോൾ ടൂർണമെന്റിന്റെ നിർണായക ഫൈനലെത്തി.

ഗോവിന്ദ് ക്ലാസിലെ ഏറ്റവും സമർഥനായ വിദ്യാർഥി. പരീക്ഷ ഏതായാലും ഏറ്റവും ഉയർന്ന മാർക്ക് ഗോവിന്ദിനുതന്നെ. അയാളെ അങ്ങനെ വിടരുതെന്നു പല കുട്ടികൾക്കും തോന്നൽ. അതിന്റെ മുൻനിരയിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടാറുള്ള ചാർലിയും ഷീലയുമാണ്. അങ്ങനെയിരിക്കെ അർധവാർഷിക പരീക്ഷയെത്തി. ഗോവിന്ദിന്റെ ഒന്നാം സ്ഥാനം കളയണമെന്നു കരുതി പലരും കഠിനപ്രയത്നം ചെയ്തു. ആദ്യദിവസത്തെ പരീക്ഷ തുടങ്ങി. ഗോവിന്ദ് വന്നിട്ടില്ല. അയാൾ വന്ന വണ്ടി ഏതോ ട്രാഫിക് കുരുക്കിൽപ്പെട്ടു. ഗോവിന്ദ് ഹാളിലെത്തിയത് 25 മിനിറ്റ് താമസിച്ച്. ഗോവിന്ദിന് അന്നത്തെ പരീക്ഷയിൽ ഒന്നാമനാകാൻ കഴിയില്ലെന്നു തീർച്ച. ചാർലിയും ഷീലയും പരസ്പരം നോക്കി, അമർത്തിച്ചിരിച്ചു. ആ സന്തോഷം വേണമായിരുന്നോ?
മരുമകൾ എത്ര നന്നായി പാചകം ചെയ്താലും അമ്മായിയമ്മ നല്ല വാക്കു പറയില്ല. എന്നല്ല, എന്തെങ്കിലും കുറ്റം കണ്ടുപിടിക്കും. ‘എങ്ങനെ വേണമെന്നു ഞാൻ കാണിച്ചുതരാം’ എന്നു പറഞ്ഞ് ഒരുനാൾ അവർ അടുക്കളയുടെ ചുമതല ഏറ്റെടുത്തു. ഒരു കറിക്ക് ഉപ്പു വളരെ കൂടുകയും മറ്റൊന്ന് വല്ലാതെ കരിയുകയും ചെയ്തു. മരുമകൾക്ക് സന്തോഷംകൊണ്ട് ഇരിക്കാനും നിൽക്കാനും വയ്യ.
ഇടവഴിയുടെ വശത്തു താമസിക്കുന്ന അയൽക്കാർ തമ്മിൽ പാർക്കിങ്ങിന്റെ കാര്യത്തിൽ എന്നും കശപിശയാണ്. ഒരു ദിവസം അവരിലൊരാളുടെ പുതിയ കാർ തിരികെയെത്തിയപ്പോൾ മറ്റേതോ വണ്ടി തട്ടി വശം മുഴുവൻ ചളുങ്ങി നാശമായിരിക്കുന്നു. അയൽക്കാരന്റെയുള്ളിൽ പൂത്തിരി കത്തി. വലിയ ഫുട്ബോൾ ടൂർണമെന്റിന്റെ നിർണായക ഫൈനലെത്തി. ആർക്കും തടയാനാവാത്ത വിധം എതിർനിരയിൽ തുളച്ചുകയറി ഗോളടിക്കുന്ന സെന്റർ ഫോർവേഡ് കളിദിവസം രാവിലെ കുളിമുറിയിൽ വീണു കാലുളുക്കി. എതിർടീമുകാർ കളിക്കു മുൻപേ ആഘോഷം തുടങ്ങി.
രണ്ടു നോവലിസ്റ്റുകൾ തമ്മിൽ കടുത്ത അസൂയയാണ്. ഇരുവരും പറയും മറ്റേയാൾക്ക് എഴുതാൻ അറിഞ്ഞുകൂടെന്ന്. വമ്പൻ പ്രചാരവേല നടത്തി ഒരാൾ ആഘോഷപൂർവം പുതിയ നോവൽ പ്രകാശനം ചെയ്തു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ വിമർശകരൊന്നടങ്കം പുസ്തകത്തെ പിച്ചിച്ചീന്തി. മറ്റേ നോവലിസ്റ്റിന് സായുജ്യം കിട്ടിയ മട്ട്. വിവാഹം കഴിക്കാമെന്നുറച്ച് കുറേക്കാലം ഒരുമിച്ചു നടന്ന രണ്ടുപേർ ഒരുനാൾ കലഹിച്ചു വഴിപിരിഞ്ഞു. ഏതാനും വർഷങ്ങൾക്കു ശേഷം പഴയ സ്നേഹിതനെ ഭാര്യയോടൊപ്പം യാദൃച്ഛികമായി കാണാനിടയായ യുവതിക്ക് അടക്കാനാവാത്ത സന്തോഷം. മറ്റൊന്നും കൊണ്ടല്ല, അദ്ദേഹത്തിന്റെ പത്നി അതിവിരൂപയായിരുന്നു!
എത്ര നന്നായി ജോലി ചെയ്താലും കുറ്റപ്പെടുത്തുകയും പല തരത്തിലും ശിക്ഷിക്കുകയും ചെയ്യുന്ന മേലധികാരിക്ക് അർഹതയുള്ള ജോലിക്കയറ്റം കമ്പനി നിഷേധിച്ചെന്ന് അറിയുന്ന കീഴ്ജീവനക്കാരന് ആഹ്ലാദം. ചെയ്യേണ്ട ജോലി സമയത്തു ചെയ്യാതെ, പല പ്രാവശ്യം തന്നെ നടത്തിച്ചു കഷ്ടപ്പെടുത്തിയ സർക്കാരുദ്യോഗസ്ഥനെ ആരോ ചതിച്ച് കൈക്കൂലിക്കേസിൽ കുരുക്കി. നേരത്തേ കഷ്ടപ്പെട്ടയാൾക്കു പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷം. ഭരണകക്ഷിയംഗങ്ങൾ അവരുടെ പാർട്ടിയോഫിസിൽ കൂട്ടത്തല്ലു നടത്തിയെന്നറിയുന്ന പ്രതിപക്ഷനേതാവിന് അതിരറ്റ ആനന്ദം.
ഇങ്ങനെയൊക്കെ സന്തോഷിക്കേണ്ടതുണ്ടോ? ഇല്ലെന്നു നമുക്കറിയാം. പക്ഷേ പലരും സന്തോഷിച്ചുപോകും. അത് അത്ര ശരിയല്ലെന്നറിയാമെങ്കിലും മനസ്സ് അങ്ങനെ പോകുന്നതു സാധാരണം. നാം തിന്മ ചെയ്യാൻ ആഗ്രഹിക്കുന്നവരല്ല. എങ്കിലും ഉള്ളിന്റെയുള്ളിൽ ഇഷ്ടമില്ലാത്തവരുടെ ദുഃഖത്തിൽ രഹസ്യമായി പലരും സുഖം കണ്ടെത്തുന്നു. രാഷ്ട്രീയകക്ഷികളുടെ അനാരോഗ്യകരമായ കിടമത്സരം ഈ പ്രവണതയ്ക്കു വളം നൽകുന്നുണ്ട്. മിക്ക നേതാക്കളും തങ്ങളുടെ നേട്ടങ്ങളേക്കാൾ ഊന്നിപ്പറയുക എതിർകക്ഷിയുടെ കോട്ടങ്ങളും പോരായ്മകളും വീഴ്ചകളുമാണ്. ‘അവര്‍ വിറളി പിടിച്ചിരിക്കുകയാണ്, അവർ നിരാശരാണ്, നിത്യവും കൂടുതൽ കൂടുതൽ തകരുകയാണ്’ എന്നെല്ലാം വെറുതേ പറഞ്ഞ് സുഖിക്കും.
‘നിങ്ങളുടെ കക്ഷി എന്തിന് അഞ്ചു കോടി കോഴ വാങ്ങി’യെന്നു ചോദിച്ചാലുടൻ പറയുക, എതിർകക്ഷി പത്തു കോടി കോഴ വാങ്ങിയ കാര്യമായിരിക്കും. ചോദ്യത്തിനു നേർമറുപടി പറയുകയില്ല. ആരോപണം കണ്ണടച്ചു നിഷേധിക്കുകയും ചെയ്യും. ആരോഗ്യകരമായ മത്സരം ഏതു രംഗത്തും വളർച്ചയ്ക്കും പുരോഗതിക്കും വഴി നൽകും. പക്ഷേ മിക്കപ്പോഴും നീതിയുടെ മാർഗം വിട്ടാകും പലരും മത്സരിക്കുക. സ്വന്തം കഴിവ് പരമാവധി ഉപയോഗിച്ച് പ്രവർത്തനത്തിന്റെ ഗുണമേന്മയുയർത്തി, എതിരാളിയെ പിന്നിലാക്കുന്നതല്ലേ ശരിയായ മാർഗം?
നമുക്കു ഗോവിന്ദിന്റെ കാര്യത്തിലേക്കു മടങ്ങാം. ആ കുട്ടിയോടു പഠനമികവിൽ മത്സരിക്കുന്നത് മറ്റുള്ളവരുടെയും പഠനം മെച്ചപ്പെടുത്തും. അയാളുടെ നിയന്ത്രണത്തിന് അതീതമായ കാരണത്താൽ പരീക്ഷയ്ക്കു മാർക്കു കുറയുന്നതിൽ ആഹ്ലാദിക്കുന്നത് ഒരു കുട്ടിയെയും സഹായിക്കുന്നില്ല. അതു മനസ്സിനെ മലിനമാക്കുന്ന ക്രൂരവിനോദം മാത്രം. പഴത്തൊലിയിൽ ചവിട്ടി തെന്നി വീഴുന്ന യുവാവിനെ നോക്കി ആരും ചിരിച്ചുപോകാം. ഞാൻ വീഴാതെയിരിക്കുമ്പോൾ, അബദ്ധംപറ്റി അയാൾ വീണല്ലോ എന്ന ചിന്ത ചിരിയുടെ പിന്നിലുണ്ടാകാം. അത്തരത്തിലുള്ള നർമംപുരണ്ട സാഹചര്യത്തിലെ ചിരിയിൽ വിദ്വേഷമില്ല. പക്ഷേ നേരത്തേ ചൂണ്ടിക്കാട്ടിയ പലതും അത്തരത്തിലുള്ളതല്ല. ആ സന്തോഷത്തിന്റെയെല്ലാം പിറകിൽ വിദ്വേഷത്തിന്റെ അംശമുണ്ട്.
ആർക്കെങ്കിലും പ്രയാസം വരുമ്പോൾ
‘ഇവനിതു ഭവിക്കേണമിന്നകാലം വേണ–
മവശത ഭവിക്കേണമർഥനാശം വേണം’
എന്ന മട്ടിൽ ചിന്തിച്ച് രഹസ്യമായി സുഖിക്കേണ്ടതുണ്ടോ? (പഞ്ചതന്ത്രം കിളിപ്പാട്ടിലെ മിത്രലാഭം എന്ന രണ്ടാം തന്ത്രത്തിൽ തീർത്തും വ്യത്യസ്ത സാഹചര്യത്തിൽ വിധിയെപ്പറ്റി കുഞ്ചൻ നമ്പ്യാർ എഴുതിയ വരികൾ)
ഇതു പറയുമ്പോൾ സുഖം എന്നാലെന്ത് എന്നതിനെക്കുറിച്ചുകൂടി ചിലതെല്ലാം നമുക്ക് ആലോചിക്കാം. ആരെല്ലാം എത്രയെല്ലാം അസൂയപ്പെട്ടാലും അർഹതയുള്ളവർ വിജയിക്കുക തന്നെ ചെയ്യും. എത്ര കറുത്ത രാത്രിക്കും സൂര്യോദയത്തെ തടയാനാവില്ല. യഥാർഥസുഖം അനുഭവിക്കുന്നത് അന്യരുടെ കൂടി സുഖവും ചേരുമ്പോഴല്ലേ?
‘പരസുഖമേ സുഖമെനിക്കു നിയതം
പരദുഃഖം ദുഃഖം’ എന്ന് ഉള്ളൂർ (പ്രേമസംഗീതം)
അന്യന്റെ സുഖം എനിക്കു സുഖവും, അന്യന്റെ ദുഃഖം എനിക്കു ദുഃഖവും ആണെന്നത് എത്ര ഉദാത്തമായ ചിന്ത! സുഖമെന്നത് ലക്ഷ്യമല്ല, യാത്രയാണെന്നു ശ്രീബുദ്ധൻ.
‘സുഹൃത്തുക്കളെ എണ്ണി പ്രായം നിർണയിക്കുക, പുഞ്ചിരികൾ കൊണ്ട് ജീവിതം അളക്കുക’ എന്ന് ഇംഗ്ലിഷ് സംഗീതജ്ഞൻ ജോൺ ലെനൻ (1940–1980). ദുഃഖമേയില്ലാത്ത സുഖജീവിതം ഇല്ലെന്നു ഭാഗവതകീർത്തനം ഓർമിപ്പിക്കുന്നു. ‘സുഖമൊരു ദുഃഖം കൂടാതേകണ്ടൊരുവനുമുണ്ടോ?’ എന്ന ചോദ്യത്തിലൂടെ. ‘ഈ ലോകത്തില്‍ സുഖമസുഖവും മിശ്രമായ്ത്താനിരിക്കും’ എന്ന് വലിയകോയിത്തമ്പുരാന്‍ (മയൂരസന്ദേശം – 69).
നിഴലും വെളിച്ചവും മാറി മാറി
നിഴലിക്കും ജീവിതദർപ്പണത്തിൽ,
ഒരുസത്യം മാത്രം നിലയ്ക്കുമെന്നും-
പരമാർഥസ്നേഹത്തിൻ മന്ദഹാസം! – ചങ്ങമ്പുഴ (ബാഷ്പാഞ്ജലി – മാപ്പ്)
ഇരുളും വെളിച്ചവും പോലെ സുഖദുഃഖങ്ങൾ മാറിമാറി വരുമെന്ന് ആംഗ്ലോ–ഐറിഷ് നോവലിസ്റ്റ് ലോറൻസ് സ്റ്റേൺ (1713–1768).
‘സുഖദുഃഖങ്ങൾ ചിത്തത്തിൻ ചാഞ്ചല്യത്താൽ വരുന്നതാം
മനസ്സടക്കം ശീലിച്ചാൽ സുഖവും ദുഃഖവും സമം’
എന്ന സാരോപദേശം ദുഃഖതീവ്രത കുറയ്ക്കാൻ സഹായിക്കും. ‘സുഖദുഃഖങ്ങളും ലാഭനഷ്ടങ്ങളും ജയപരാജയങ്ങളും തുല്യമായിക്കരുതി യുദ്ധത്തിൽ ഏർപ്പെടുക’ എന്ന ഗീതോപദേശവും (2:38) മനസ്സമാധാനം പകർന്നുനൽകും.
സന്തോഷം വേണമെങ്കിൽ ചില കാര്യങ്ങളെല്ലാം ഒത്തുവരണം. വലിയ രോഗമൊന്നുമില്ലാതിരിക്കണം, സ്നേഹിക്കുന്നവരുണ്ടാകണം, സ്നേഹം പകർന്നുകൊടുക്കാൻ ആരെങ്കിലും ഉണ്ടായിരിക്കണം, എന്തെങ്കിലും ചെയ്യാനുണ്ടായിരിക്കണം, പ്രതീക്ഷയ്ക്കു വഴിയുണ്ടായിരിക്കണം. റോമൻ ചക്രവർത്തിയും ദാർശനികനുമായ മാർക്കസ് ഔറീലിയസ് (121–180) പറഞ്ഞു, ജീവിതസുഖം സ്വന്തം ചിന്തയുടെ മേന്മയെ ആശ്രയിച്ചിരിക്കുമെന്ന്. പങ്കിട്ട ദുഃഖം പാതി ദുഃഖമെങ്കിൽ, നമുക്കു പറയാം പങ്കിട്ട സുഖം ഇരട്ടി സുഖമെന്ന്. ഉത്സാഹഭരിതരാകാനുള്ള വഴി അന്യരെ ഉത്സാഹഭരിതരാക്കുകയാണെന്ന് മാർക് ട്വയ്ൻ സൂചിപ്പിച്ചതിലുമുണ്ടു വിവേകം.
ഇതെല്ലാം നേർവഴിക്കുള്ള സുഖത്തിന്റെ കാര്യം. വളഞ്ഞ വഴിയിൽ ഗോവിന്ദിനെ തോൽപിച്ചുണ്ടാക്കുന്ന തരത്തിലുള്ള സന്തോഷം വേണോ നമുക്ക്?