എന്തിന് ആന്റിപോഡുകളെ അകറ്റണം?
ഭൂമിയിൽ നേരേ എതിർവശങ്ങളിലുള്ള സ്ഥലങ്ങളാണ് ആന്റിപോഡുകൾ. അതായത്, ഒരു സ്ഥലത്തുനിന്ന് ഭൂമിയുടെ കേന്ദ്രത്തിലൂടെ നേർരേഖ വരച്ചാലുണ്ടാകുന്ന വ്യാസത്തിന്റെ മറുതലയാണ് അതിന്റെ ആന്റിപോഡ്. ഉദാഹരണത്തിന് സ്പെയിനും ന്യൂസീലൻഡും ആന്റിപോഡുകളാണ്. ഒരിടത്ത് നട്ടുച്ചയായിരിക്കുമ്പോൾ അതിന്റെ ആന്റിപോഡിൽ അർദ്ധരാത്രി. ഇത് ഭൂമിശാസ്ത്രം. ജീവിതത്തിൽ പലപ്പോഴും ആന്റിപോഡുകളെ കാണാറുണ്ട്. നേർവിപരീതമായ താൽപര്യങ്ങളോ ആശയങ്ങളോ ശീലങ്ങളോ ഉള്ളവർ. പുസ്തകപ്പുഴുവിന്റെ ആന്റിപോഡാണ് ക്ലാസിൽ കയറാതെയും ഒരക്ഷരം പഠിക്കാതെയും നടക്കുന്ന ഉഴപ്പൻ.

എതിർശീലങ്ങളുമായി ഒത്തുപോകാനുളള കഴിവ് ആധുനികകാലത്ത് അനുഗ്രഹമാണ്. രാഷ്ട്രീയതിമിരം വ്യാപകമായതോടെ എന്റെ കൂടെ നിൽക്കാത്തയാൾ നിശ്ചയമായും എന്റെ ശത്രുവിനോടൊപ്പം നിൽക്കുന്നയാൾ തന്നെയെന്ന് തീരുമാനിക്കുന്ന രീതി. തന്റെ കക്ഷിയോടൊപ്പം നിൽക്കാത്തയാൾ എന്തു പറഞ്ഞാലും എതിർക്കുക എന്നത് നയമാക്കിയവർ. മറ്റേയാളിൽ നന്മയുടെ അംശമേയില്ലെന്നു വാദിക്കുക, നന്മയിൽപ്പോലും തിന്മ കണ്ടെത്തുക എന്നിവ ഇത്തരക്കാരുടെ രീതിയാണ്. ധനമന്ത്രി ബജറ്റ് അവതരിച്ചു തീരുമ്പോൾത്തന്നെ അതിൽ സാധാരണക്കാരന്റെ നടുവൊടിക്കുന്നവയല്ലാതെ ഒരു ചുക്കുമില്ല എന്നു പ്രതിപക്ഷം പ്രസ്താവിച്ചുകളയും. നേരേമറിച്ച് സ്വന്തം കക്ഷിയുടെ ബജറ്റാണെങ്കിൽ, അതിലെ ഗുണദോഷങ്ങൾ വിലയിരുത്താെത, കണ്ണടച്ച് വാനോളം പുകഴ്ത്തുകയും ചെയ്യും.
കറുപ്പിനും വെളുപ്പിനും ഇടയിൽ എത്രയോ നിറങ്ങളുണ്ടെന്ന് കടുത്ത രാഷ്ട്രീയ സ്പിരിറ്റുകാർ ഓർക്കുകയേയില്ല. ഭൂമിയിൽ എതിർവശത്തായതിനാൽ ആളുകൾ തലകീഴായി നടക്കുകയോ, മരങ്ങൾ കീഴോട്ടു വളരുകയോ അല്ലെന്നു നമുക്കറിയാം. ആന്റിപോഡുകൾ തലതിരിഞ്ഞവരാണെന്നു കരുതിക്കൂടാ. അവരെപ്പറ്റി പഠിക്കണം. അവരെ മനസ്സിലാക്കണം. വിരുദ്ധാഭിപ്രായമുള്ളവർ തമ്മിൽ ശത്രുക്കളെപ്പോലെ പെരുമാറേണ്ടതുണ്ടോ? വിട്ടുവീഴ്ച, സഹിഷ്ണുത എന്നിവയെപ്പറ്റി എന്തുകൊണ്ടു ചിന്തിച്ചുകൂടാ? എത്ര മോശക്കാരനിലും കാണും നന്മയുടെ അംശം.
സ്ഫുടതാരകള്‍ കൂരിരുട്ടിലു-
ണ്ടിടയില്‍ ദ്വീപുകളുണ്ടു സിന്ധുവില്‍ (ചിന്താവിഷ്ടയായ സീത – 26)
ഏതു കൂരിരുട്ടിലും കാണും നക്ഷത്രങ്ങളുടെ നറുംവെളിച്ചം, ദ്വീപില്ലാത്ത സമുദ്രമില്ല എന്നിങ്ങനെ കുമാരനാശാൻ സൂചിപ്പിച്ചത് മനുഷ്യപ്രകൃതിയെ ആവിഷ്കരിക്കാനാണ്. ഇരു കൂട്ടർക്കും യോജിക്കാവുന്ന മേഖലകൾ കണ്ടെത്താൻ കഴിയില്ലേ? വിട്ടുവീഴ്ചകളുടെ പരമ്പരയാണ് പ്രായോഗിക ജീവിതം എന്നതു നാം മറന്നുകൂടാ.
ജർമ്മൻ തത്ത്വശാസ്ത്രജ്ഞൻ ഫ്രീഡ്രിച്് നീച്ചേ പറഞ്ഞു; ‘ധാർമ്മികഭൂമിയും ഉരുണ്ടതാണ്. അതിനുമുണ്ട് ആന്റിപോഡുകൾ. അവയ്ക്കും ജീവിക്കാൻ അവകാശമുണ്ട്. നാം കണ്ടെത്തേണ്ട മറ്റു ലോകവുമുണ്ട്. ദാർശനികരേ, നിങ്ങൾ അങ്ങോട്ടു കപ്പലോടിക്കുക!’ എതിർശീലക്കാരെ മനസ്സിലാക്കാനും അവരോടൊത്തു പോകാനുമുള്ള ശക്തമായ ആഹ്വാനമല്ലേ ഇത്? എതിരഭിപ്രായക്കാരെ അവഗണിച്ചു തോൽപ്പിച്ചുകളയാമെന്നു കരുതിക്കൂടാ.
ഭൂമിയുടെ എതിർവശം വരെയൊന്നും പോകേണ്ട. നമുക്കു വേണ്ട സ്വാതന്ത്ര്യം അയൽക്കാർക്കും വേണമെന്നു കരുതിയാൽ മതി. നമ്മെപ്പോലെ അവർക്കുമുണ്ട് അവകാശങ്ങൾ. അവരെ ആന്റിപോഡുകളായി തള്ളി അവഗണിച്ചുകളയരുത്. അവരുടെ അഭിപ്രായങ്ങളോട് ഇഷ്ടമില്ലെങ്കിലും, അവ കേൾക്കാനും ക്ഷമ കാട്ടാം. കാര്യങ്ങൾ ചർച്ച ചെയ്യാം. നാം തെറ്റിലാണെന്നു വന്നാൽ തിരുത്തി ജീവിതം നേർവഴിയിലാക്കാം. നമുക്കു പഥ്യമല്ലാത്ത വിശ്വാസങ്ങളിൽ ഉറച്ചു നിൽക്കുന്നവരിൽ നാം കാണാത്ത നല്ല വശങ്ങളുണ്ടാകാം.
ഏതെങ്കിലും നാട്ടുകാർ ഒന്നടങ്കം മോശക്കാരെന്നു വിധി കൽപിക്കുന്നതിനു മുൻപ് അവരുടെ നാട്ടിലെത്തി കാര്യങ്ങൾ വിലയിരുത്തേണ്ടതല്ലേ? അതിനു കഴിയില്ലെങ്കിൽ അടച്ചാക്ഷേപിക്കാതിരിക്കാം. വ്യത്യസ്ത സംസ്കാരങ്ങൾ കൂടിച്ചേരുമ്പോഴുണ്ടാകുന്ന വെങ്കലങ്ങൾക്ക് ഘടകസംസ്കാരങ്ങളെക്കാൾ മേന്മയുണ്ടാകുമല്ലോ. നമ്മുടെ വിശ്വാസത്തിനും സംസ്കാരത്തിനും അപ്പുറം നല്ലതൊന്നുമില്ലെന്ന പിടിവാശിയോ കടുംപിടിത്തമോ വേണ്ട. മെർച്ചന്റ് ഓഫ് വെനിസ് എന്ന നാടകത്തിൽ (5.1.127–128) ആന്റിപോഡ് എന്ന വാക്ക് അതിമനോഹരമായി ഷേക്സ്പിയർ പ്രയോഗിച്ചിട്ടുണ്ട്.
‘‘We should hold day with the Antipodes, If you would walk in absence of the sun’’. സൂര്യൻ ഭൂമിയുടെ മറുഭാഗത്താണെങ്കിലും നമ്മെ പ്രകാശമയമാക്കാൻ ആന്റിപോഡിൽ ഇവിടെ നിൽക്കുന്ന പോർഷ്യയ്ക്കു കഴിയുമെന്നു സൂചിപ്പിക്കുന്നതുവഴി, അവരുടെ അഭൗമസൗന്ദര്യത്തെ ബസാനിയോ വാഴ്ത്തുന്നു. എതിർവീക്ഷണക്കാരെ കണ്ണടച്ചു തള്ളിക്കളയേണ്ട. അവരെ മനസ്സിലാക്കാം. അവരിലും ഉണ്ടാവാം സ്വീകാര്യമായ ആശയങ്ങൾ. നാം കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത ആശയങ്ങൾ. ചിന്തയുെട ചക്രവാളത്തിന് എന്തിന് അതിരു വരയ്ക്കണം?