18 വർഷത്തോളം തുടർച്ചയായി ബ്രിട്ടിഷ് ഭരണത്തിനെതിരെ പോരാടിയ ധീരൻ, പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും മുന്നിൽ പതറാത്ത നിർഭയനായ എഴുത്തുകാരൻ, ഗാന്ധിശിഷ്യൻ ആയിരിക്കുമ്പോൾത്തന്നെ വിപ്ലവകാരികളായ ഭഗത് സിങ്ങിനും ചന്ദ്രശേഖർ ആസാദിനും തണലേകിയ ആത്മസുഹൃത്ത്, പ്രതിസന്ധികൾക്കും ജയിൽവാസത്തിനുമിടയിലും ‘പ്രതാപ്’ എന്ന ദിനപത്രവും ‘പ്രഭ’ എന്ന മാസികയും മുടക്കമില്ലാതെ പ്രസിദ്ധീകരിച്ച പത്രാധിപർ, രാജ്യമെമ്പാടും നടന്ന കർഷക - തൊഴിലാളി സമരങ്ങളുടെ കരുത്തുറ്റ സംഘാടകൻ, വർഗീയതയുടെ നിശിതവിമർശകൻ... ഗണേഷ് ശങ്കർ വിദ്യാർഥി എന്ന ദേശാഭിമാനിയായ പത്രപ്രവർത്തകനെക്കുറിച്ചു പറയാൻ വിശേഷണങ്ങൾ മതിയാകില്ല. 1931 മാർച്ച് 25ന് കാൻപുരിലെ വർഗീയകലാപത്തിൽ ദാരുണമായി കൊല്ലപ്പെടുന്നതുവരെ ആ അസാധാരണപ്രതിഭയുടെ ജീവിതം ജയിൽമുറിയിൽനിന്നു പത്രമോഫിസിലേക്കും തിരികെയുമുള്ള ഏകാന്തമായ ഓട്ടമായിരുന്നു. എന്നിട്ടും, സ്വാതന്ത്ര്യസമരത്തിലെ ധീരരക്തസാക്ഷിയായ ഗണേഷ് ശങ്കർ വിദ്യാർഥിയെ അപൂർവം ചിലർ മാത്രമേ ഇന്ന് ഓർക്കുന്നുണ്ടാകൂ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

18 വർഷത്തോളം തുടർച്ചയായി ബ്രിട്ടിഷ് ഭരണത്തിനെതിരെ പോരാടിയ ധീരൻ, പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും മുന്നിൽ പതറാത്ത നിർഭയനായ എഴുത്തുകാരൻ, ഗാന്ധിശിഷ്യൻ ആയിരിക്കുമ്പോൾത്തന്നെ വിപ്ലവകാരികളായ ഭഗത് സിങ്ങിനും ചന്ദ്രശേഖർ ആസാദിനും തണലേകിയ ആത്മസുഹൃത്ത്, പ്രതിസന്ധികൾക്കും ജയിൽവാസത്തിനുമിടയിലും ‘പ്രതാപ്’ എന്ന ദിനപത്രവും ‘പ്രഭ’ എന്ന മാസികയും മുടക്കമില്ലാതെ പ്രസിദ്ധീകരിച്ച പത്രാധിപർ, രാജ്യമെമ്പാടും നടന്ന കർഷക - തൊഴിലാളി സമരങ്ങളുടെ കരുത്തുറ്റ സംഘാടകൻ, വർഗീയതയുടെ നിശിതവിമർശകൻ...

ഗണേഷ് ശങ്കർ വിദ്യാർഥി എന്ന ദേശാഭിമാനിയായ പത്രപ്രവർത്തകനെക്കുറിച്ചു പറയാൻ വിശേഷണങ്ങൾ മതിയാകില്ല. 1931 മാർച്ച് 25ന് കാൻപുരിലെ വർഗീയകലാപത്തിൽ ദാരുണമായി കൊല്ലപ്പെടുന്നതുവരെ ആ അസാധാരണപ്രതിഭയുടെ ജീവിതം ജയിൽമുറിയിൽനിന്നു പത്രമോഫിസിലേക്കും തിരികെയുമുള്ള ഏകാന്തമായ ഓട്ടമായിരുന്നു. എന്നിട്ടും, സ്വാതന്ത്ര്യസമരത്തിലെ ധീരരക്തസാക്ഷിയായ ഗണേഷ് ശങ്കർ വിദ്യാർഥിയെ അപൂർവം ചിലർ മാത്രമേ ഇന്ന് ഓർക്കുന്നുണ്ടാകൂ.

ADVERTISEMENT

1890 ഒക്ടോബർ 26ന് അലഹാബാദിലാണു ഗണേഷ് ശങ്കർ ജനിച്ചത്. അദ്ദേഹത്തിന്റെ തൂലികാനാമമായിരുന്നു ‘വിദ്യാർഥി’. പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷമാണ് വിദ്യാർഥി സ്വതന്ത്രപത്രപ്രവർത്തനത്തിലേക്കു തിരിഞ്ഞത്. അതിനായി 1913ൽ പ്രവർത്തനമണ്ഡലം കാൻപുരിലേക്കു മാറ്റി. വിക്ടർ യൂഗോയുടെ ‘പാവങ്ങൾ’ ഹിന്ദിയിലേക്കു വിവർത്തനം ചെയ്തത് വിദ്യാർഥിയാണ്. യൂഗോയുടെയും ടഗോറിന്റെയും ടോൾസ്റ്റോയിയുടെയും കബീറിന്റെയും സൂർദാസിന്റെയുമൊക്കെ വിശാലമാനവികതയായിരുന്നു അദ്ദേഹത്തിന്റെ സാമൂഹിക – രാഷ്ട്രീയ വീക്ഷണത്തെ രൂപപ്പെടുത്തിയത്. ഹിന്ദികവി മൈഥിലിശരൺ ഗുപ്തയുടെ ആത്മസുഹൃത്തു കൂടിയായിരുന്നു വിദ്യാർഥി.

ഫ്രഞ്ച് വിപ്ലവത്തിന്റെയും അമേരിക്കൻ സ്വാതന്ത്ര്യസമരത്തിന്റെയും ആരാധകനായിരുന്ന വിദ്യാർഥി, ജനങ്ങൾക്കിടയിൽ ദേശീയബോധം വളർത്തലാണ് കൊളോണിയൽ രാജ്യത്തെ പത്രപ്രവർത്തകന്റെ പ്രാഥമികധർമമെന്ന് ഉറച്ചു വിശ്വസിച്ചു. 1916ൽ ലക്നൗവിൽ മഹാത്മാഗാന്ധിയെ നേരിട്ടുകണ്ടതിനു ശേഷമാണ് അദ്ദേഹം ദേശീയപ്രസ്ഥാനത്തിൽ സജീവമായത്. സ്വന്തം പ്രസിദ്ധീകരണങ്ങളിൽ വിദ്യാർഥി എഴുതിയ മുഖപ്രസംഗങ്ങളും ലേഖനങ്ങളും ഭാഷാചാരുതയാലും അചഞ്ചലമായ ദേശീയബോധത്താലും ബൗദ്ധികസത്യസന്ധതയാലും വായനക്കാർക്കിടയിൽ തരംഗമായിരുന്നു. ‘ദേശീയത’, ‘രാജ്യത്തിന്റെ പ്രതീക്ഷ’ എന്നീ തലക്കെട്ടുകളിൽ അദ്ദേഹം എഴുതിയ ലേഖനങ്ങൾ ദേശീയതയുടെയും വർഗീയസ്വത്വവാദത്തിന്റെയും അതിർവരമ്പുകൾ കൃത്യമായും വ്യക്തമായും അടയാളപ്പെടുത്തുന്ന ഏറ്റവും മികച്ച ലേഖനങ്ങളായി ഇന്നും കണക്കാക്കപ്പെടുന്നു.

ADVERTISEMENT

1917ൽ ചമ്പാരൻ സത്യഗ്രഹം ആരംഭിക്കുന്നതിനു തൊട്ടുമുൻപ് വിദ്യാർഥിയുടെ കാൻപുരിലെ പത്രമോഫിസിൽ ഒരു ദിവസം തങ്ങിയശേഷമായിരുന്നു ഗാന്ധിജി മോത്തിഹാരിയിലേക്കു തിരിച്ചത്. ചമ്പാരൻ സത്യഗ്രഹം, ബിജോലിയയിലെയും റായ്ബറേലിയിലെയും കർഷകമുന്നേറ്റങ്ങൾ, കാൻപുർ മിൽ തൊഴിലാളികളുടെ സമരം തുടങ്ങിയ ഒട്ടേറെ ജനകീയമുന്നേറ്റങ്ങളിൽ വിദ്യാർഥി സജീവമായി പങ്കെടുത്തിരുന്നു. സമരമുഖത്തുനിന്നു നേരിട്ട് വിദ്യാർഥി എഴുതിയ അതിഗംഭീരങ്ങളായ ലേഖനപരമ്പരകൾ വ്യാപകമായി വായിക്കപ്പെട്ടു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പത്രം പലതവണ ബ്രിട്ടിഷ് സർക്കാർ നിരോധിക്കുകയും 5 തവണ രാജ്യദ്രോഹക്കുറ്റത്തിനു ജയിലിലടയ്ക്കുകയും ചെയ്തു. 1929ൽ കോൺഗ്രസ് അധ്യക്ഷനായപ്പോൾ ജവാഹർലാൽ നെഹ്‌റു രാജിവച്ച യുപി കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കു വിദ്യാർഥിയെയാണു തിരഞ്ഞെടുത്തത്.

ഭഗത് സിങ്. (Photo Arranged)

ഒരേസമയം ഗാന്ധിജിയുമായും വിപ്ലവപ്രസ്ഥാനങ്ങളുമായും അഗാധസൗഹൃദം പുലർത്തിയ ആളായിരുന്നു വിദ്യാർഥി. 1925ൽ ലക്നൗവിനു സമീപം കാക്കോരിയിൽ ട്രെയിൻ ചങ്ങല വലിച്ച് നിർത്തി അതിൽ സൂക്ഷിച്ചിരുന്ന സർക്കാർ വക പണം തട്ടിയെടുത്തെന്ന കാക്കോരി ഗൂഢാലോചനക്കേസിൽ ഒളിവിൽ കഴിഞ്ഞ അഷ്ഫഖുല്ല ഖാന് സാമ്പത്തികസഹായം ചെയ്യാനും രാമപ്രസാദ്‌ ബിസ്മിലിന്റെ ആത്മകഥയും ഭഗത് സിങ്ങിന്റെ ലേഖനങ്ങളും ‘പ്രതാപി’ൽ പ്രസിദ്ധീകരിക്കാനും അദ്ദേഹം മടിച്ചിരുന്നില്ല. ഭഗത് സിങ്ങിനെയും കൂട്ടുകാരെയും ജയിലിൽ സ്ഥിരമായി സന്ദർശിച്ചിരുന്ന അദ്ദേഹം, ഈ വിപ്ലവകാരികളുടെ ജയിലിലെ നിരാഹാരസത്യഗ്രഹത്തെക്കുറിച്ചു ലേഖനങ്ങളെഴുതി. കാക്കോരി കേസിൽ തടവിലാക്കപ്പെട്ട റോഷൻ സിങ്ങിന്റെ മകളുടെ വിവാഹത്തിന് കന്യാദാനം നടത്തിയതും വിദ്യാർഥിയായിരുന്നു.

ADVERTISEMENT

വർഗീയത വളരുന്നതു തടയാൻ ‘ഹിന്ദുസ്ഥാനി ബിരാദരി’ എന്ന സംഘടന കെട്ടിപ്പടുത്ത വിദ്യാർഥി, മതമൈത്രി സംരക്ഷിക്കാനായി പള്ളികളും അമ്പലങ്ങളും കേന്ദ്രീകരിച്ച് ഒട്ടേറെ പരിപാടികൾ നടത്തിയിരുന്നു. പക്ഷേ, ഹിന്ദു-മുസ്‌ലിം വർഗീയതയെ ഒരുപോലെ എതിർത്ത അദ്ദേഹത്തിന് ജീവൻ വെടിയേണ്ടിവന്നത് വർഗീയലഹളയുടെ ഇരകളായ സാധുമനുഷ്യരെ രക്ഷിക്കുന്നതിനിടയിലായിരുന്നു എന്നത് വിധിയുടെ ക്രൂരമായ തമാശകളിലൊന്നാണ്.

വിദ്യാർഥിയുടെ സുഹൃത്തുക്കളായ ഭഗത് സിങ്ങും രാജ്ഗുരുവും സുഖ്ദേവും 1931 മാർച്ച് 23ന് തൂക്കിലേറ്റപ്പെട്ടു. അതിനുശേഷം നടന്ന ഹർത്താലിന്റെ ഭാഗമായി കാൻപുരിൽ വർഗീയകലാപമുണ്ടായി. കടകളും വീടുകളും ചുട്ടെരിക്കപ്പെടുകയും നൂറുകണക്കിനു സാധുമനുഷ്യർ കൊല്ലപ്പെടുകയും ചെയ്തു. പൊലീസ് നിശ്ശബ്ദരായി നോക്കിനിൽക്കെ കത്തിയെരിയുന്ന തെരുവിലേക്കു നഗ്നപാദനായി ഇറങ്ങിയ വിദ്യാർഥി ഒട്ടേറെപ്പേരെ മതം നോക്കാതെ രക്ഷിച്ചു. അതിനിടെ ഇരച്ചുകയറിവന്ന, മതാന്ധത മൂത്ത ആൾക്കൂട്ടം ആ ധീരനായ മനുഷ്യസ്നേഹിയെ ക്രൂരമായി വധിക്കുകയായിരുന്നു. വികൃതമാക്കപ്പെട്ട നിലയിൽ 2 ദിവസത്തിനു ശേഷം കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാൻ സഹായിച്ചത് വിദ്യാർഥിയുടെ തൂവെള്ള ഖാദി കുർത്തയും കീശയിലെ എഴുത്തുകളുമായിരുന്നു.

കാൻപുർ കലാപവും വിദ്യാർഥിയുടെ കൊലപാതകവും ബ്രിട്ടിഷുകാർ സമർഥമായി ആസൂത്രണം ചെയ്തതാണെന്ന് ആരോപിക്കപ്പെട്ടു. ഭഗത് സിങ്ങിന്റെ വധശിക്ഷയ്ക്കെതിരെ ഒരു മഹാപ്രസ്ഥാനം ഉയർത്തിക്കൊണ്ടുവരാൻ വിദ്യാർഥി ശ്രമിക്കുമെന്ന് ബ്രിട്ടിഷ് ഭരണകൂടം ഭയന്നിരുന്നു. കാൻപുർ സിംഹം (വിദ്യാർഥിയുടെ അപരനാമം) കൊല്ലപ്പെടുമെന്ന കിംവദന്തി ആ ദിവസങ്ങളിൽ പ്രചരിച്ച കാര്യം പിന്നീട് അന്വേഷണ കമ്മിഷൻ കണ്ടെത്തുകയും ചെയ്തു. ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും ആദരം ഒരുപോലെ ഏറ്റുവാങ്ങിയ വിദ്യാർഥിയെ കൊല്ലാനുള്ള വിദ്വേഷം ഇരുസമുദായങ്ങൾക്കുമുണ്ടായിരുന്നില്ല.

വെറും നാൽപത്തിയൊന്നാമത്തെ വയസ്സിലാണ് വിദ്യാർഥി രക്തസാക്ഷിയായത്. എന്നിട്ടും, യുപിക്കു പുറത്ത് അദ്ദേഹം വിസ്മരിക്കപ്പെട്ടു. അടുത്ത കാലത്തായി, ഗാന്ധിവിരുദ്ധ നുണപ്രചാരണങ്ങളുടെ ഭാഗമായാണ് ഗണേഷ് ശങ്കർ വിദ്യാർഥിയെന്ന പേര് വീണ്ടും മുഖ്യധാരയിലേക്കു കടന്നുവന്നത്. ബാപ്പുവിനെ വധിക്കാനുള്ള പല കാരണങ്ങളിലൊന്നായി ഗോഡ്‌സെ പറഞ്ഞത്, ‘സൂര്യനു കീഴെയുള്ള എന്തിനെക്കുറിച്ചും അഭിപ്രായം പറയുന്ന ഗാന്ധിജി വിദ്യാർഥി വധിക്കപ്പെട്ടപ്പോൾ ഒരക്ഷരം മിണ്ടിയില്ല’ എന്നാണ്. ഗോഡ്സെയുടെ ആ നുണയാണ് ഇപ്പോൾ ഗാന്ധിവിരുദ്ധർ വ്യാപകമായി പ്രചരിപ്പിക്കുന്നത്.

മഹാത്മാ ഗാന്ധി. (Photo Credit : Virvfxstudio / Shutterstock)

വാസ്തവത്തിൽ, ഗാന്ധിജി ആ നിഷ്ഠൂരമായ കൊലപാതകത്തെ അപലപിക്കുകയും ലേഖനമെഴുതുകയും ചെയ്തിരുന്നു. ‘വിദ്യാർഥിയുടെ രക്തം പരസ്പരം പോരടിക്കുന്ന 2 മതവിഭാഗങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സിമന്റായി എന്നും നിലനിൽക്കട്ടെ’ എന്നാണ് ഗാന്ധിജി യങ്ഇന്ത്യയിൽ എഴുതിയത്. കറാച്ചി കോൺഗ്രസ് സമ്മേളനം നടക്കുമ്പോഴായിരുന്നു വിദ്യാർഥിയുടെ ആകസ്മികമരണം. സ്വാഭാവികമായും, യുപി കോൺഗ്രസ് അധ്യക്ഷന്റെ കൊലപാതകം സമ്മേളനത്തിൽ ചർച്ചാവിഷയമായി. ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഭഗവാൻദാസ് കമ്മിറ്റിയെ കോൺഗ്രസ് ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. വിദ്യാർഥിയുടെ മരണശേഷം വർഗീയത ആളിപ്പടർന്ന കാൻപുരിൽ സമാധാനം പുലർന്നത് ഗാന്ധിജിയുടെ നിർദേശപ്രകാരം സർദാർ പട്ടേൽ നേരിട്ടു സന്ദർശനം നടത്തിയശേഷം മാത്രമായിരുന്നു എന്നും മറന്നുകൂടാ.

ഇന്ന് ലോക പത്രസ്വാതന്ത്ര്യ ദിനമാണ്. ഈ ദിവസം നിശ്ചയമായും സ്മരിക്കേണ്ട നിർഭയനായ പത്രപ്രവർത്തകനാണ് ഗണേഷ് ശങ്കർ വിദ്യാർഥി. അദ്ദേഹത്തിന്റെ ആത്മബലി ചരിത്രത്തിൽനിന്നു തിരസ്കൃതമാകുന്നതു നീതികരിക്കാവുന്നതല്ല.

English Summary:

Ganesh Shankar Vidyarthi: The Undying Spirit of a Martyred Journalist