അധ്വാനിച്ചു വിജയിക്കാം - ബി എസ് വാരിയർ എഴുതുന്നു
‘മനോഹരം മഹാവനം ഇരുണ്ടഗാധമെങ്കിലും അനേകമുണ്ട്, കാത്തിടേണ്ട മാമക പ്രതിജ്ഞകൾ അനക്കമറ്റു നിദ്രയിൽ ലയിപ്പതിന്നു മുൻപിലായ് എനിക്കതീവ ദൂരമുണ്ടവിശ്രമം നടക്കുവാൻ’. പ്രശസ്ത അമേരിക്കൻ കവി റോബർട്ട് ഫ്രോസ്റ്റിന്റെ (1874 – 1963) ‘സ്റ്റോപ്പിങ് ബൈ വുഡ്സ് ഇൻ ഏ സ്നോയി ഈവനിങ്’ എന്ന ലഘുകവിതയിലെ ഏതാനും വരികൾ കടമ്മനിട്ട രാമകൃഷ്ണൻ മൊഴിമാറ്റിയതാണിത്. The woods are lovely, dark and deep, But I have promises to keep, And miles to go before I sleep ഏകാന്തപഥികനായ കവി മഞ്ഞുപെയ്യുന്ന സായംസന്ധ്യയിൽ ചേതോഹരമായ വനത്തിനരികെയെത്തുന്നു. അതിന്റെ ശാന്തതയിലേക്കാണോ, തന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ തിരക്കിട്ട ജീവിതത്തിലേക്കാണോ പോകേണ്ടതെന്ന സംഘർഷം മനസ്സിലുണ്ടാകുന്നു.

‘മനോഹരം മഹാവനം ഇരുണ്ടഗാധമെങ്കിലും
അനേകമുണ്ട്, കാത്തിടേണ്ട മാമക പ്രതിജ്ഞകൾ
അനക്കമറ്റു നിദ്രയിൽ ലയിപ്പതിന്നു മുൻപിലായ്
എനിക്കതീവ ദൂരമുണ്ടവിശ്രമം നടക്കുവാൻ’.
പ്രശസ്ത അമേരിക്കൻ കവി റോബർട്ട് ഫ്രോസ്റ്റിന്റെ (1874 – 1963) ‘സ്റ്റോപ്പിങ് ബൈ വുഡ്സ് ഇൻ ഏ സ്നോയി ഈവനിങ്’ എന്ന ലഘുകവിതയിലെ ഏതാനും വരികൾ കടമ്മനിട്ട രാമകൃഷ്ണൻ മൊഴിമാറ്റിയതാണിത്.
The woods are lovely, dark and deep,
But I have promises to keep,
And miles to go before I sleep
ഏകാന്തപഥികനായ കവി മഞ്ഞുപെയ്യുന്ന സായംസന്ധ്യയിൽ ചേതോഹരമായ വനത്തിനരികെയെത്തുന്നു. അതിന്റെ ശാന്തതയിലേക്കാണോ, തന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ തിരക്കിട്ട ജീവിതത്തിലേക്കാണോ പോകേണ്ടതെന്ന സംഘർഷം മനസ്സിലുണ്ടാകുന്നു. സ്വന്തം ലക്ഷ്യത്തിലെത്താനുള്ള ദീർഘയാത്രയും ക്ലേശകരമായ പ്രയത്നവും പഥികൻ തിരഞ്ഞെടുക്കുന്നു. ഭാവനാവിലാസമനുസരിച്ച് ഈ വരികൾക്കു മറ്റു പല വ്യാഖ്യാനങ്ങളും പലരും നൽകിയിട്ടുണ്ട്. അതിരിക്കട്ടെ. ‘ബഹുദൂരം എനിക്കു മുന്നേറേണ്ടതുണ്ട്; സ്വന്തം പ്രതിജ്ഞകൾ നിറവേറ്റണം’ എന്ന തീരുമാനം ശ്രദ്ധേയമാണ്. ജീവിതവിജയത്തിനായി നാമെല്ലാം പല തീരുമാനങ്ങളുമെടുക്കും. പക്ഷേ എത്ര പേരാണ് ആ തീരുമാനങ്ങൾ നേടാൻ ഏകാഗ്രതയോടെ മടുക്കാതെ നിരന്തരം പ്രയത്നിക്കുന്നത്?
പലപ്പോഴും നമ്മുടെ ശ്രദ്ധ തിരിക്കുന്ന പലതും മുൻപിലെത്തും. പലതും താൽക്കാലികസുഖം പകരുന്നതും ആയിരിക്കും. ‘കഷ്ടപ്പെട്ടു’ പണിയെടുക്കണോ, സുഖം തരുന്ന വഴിയേ പോകണോ എന്ന സംശയമുണ്ടാകുന്ന നിമിഷങ്ങൾ ആരുടെ ജീവിതത്തിലുമുണ്ടാകും. ദീർഘകാലലക്ഷ്യങ്ങൾ മറന്ന് താൽക്കാലികഭ്രമങ്ങൾക്കു കീഴടങ്ങിയാൽ നമുക്കു വഴിതെറ്റും. ‘കേവലമൊരു താല്ക്കാലികഭ്രം, പൂവുപോലുള്ളൊരോമനക്കൗതുകം’ എന്ന മട്ടിലുള്ള പലതും വഴിമുടക്കികളായി വന്നേക്കാമെന്നതു മറക്കരുത്. റോബർട്ട് ഫ്രോസ്റ്റ് തന്നെ ‘ദ് റോഡ് നോട് ടേക്കൺ’ എന്ന മറ്റൊരു കവിതയിൽ ഇക്കാര്യം പറയുന്നുണ്ട്. ‘കാട്ടിലെ പാത രണ്ടായി പിരിഞ്ഞു. കുറച്ചാളുകൾ മാത്രം പോകുന്ന വഴി ഞാൻ തിരഞ്ഞെടുത്തു. മാറ്റങ്ങളെല്ലാം അതിന്റെ ഫലമാണ്’.
സ്ഥിരചിത്തതയോടെ ഏകാഗ്രത പുലർത്തി പ്രയത്നിക്കുന്നവരാണ് വിജയം വരിക്കുക. നമുക്ക് ഒരു ഉദാഹരണമെടുക്കാം. പത്താം ക്ലാസ് ജയിച്ച കുട്ടി ഉപരിപഠനത്തിലേർപ്പെടുന്നു. പക്ഷേ അതിരറ്റ താൽപര്യം കളികളിലും വാട്സാപ്പ്, ഫേസ്ബുക്, ഇൻസ്റ്റഗ്രാം, സിനിമ തുടങ്ങി രസിപ്പിക്കുന്ന കാര്യങ്ങളിലേക്കും മാറുന്നു. ഇവയെല്ലാം ആവശ്യമായിരിക്കാം. മിതമായ തോതിൽ അച്ചടക്കം പാലിച്ച് ഇവയിലേർപ്പെടുകയുമാകാം. പക്ഷേ ഇവയെല്ലാം ലഹരിയായി മാറിയാൽ മുഖ്യലക്ഷ്യം മറക്കും. വിജയം കൈവിട്ടുപോകും. എന്നാൽ, ഇവ നിയന്ത്രിച്ച് അടുത്ത അഞ്ചോ ആറോ വർഷം ദൃഢനിശ്ചയത്തോടെ സ്ഥിരപരിശ്രമം ചെയ്യുന്ന കുട്ടിക്കു വിജയസാധ്യതയേറും. തൊഴിൽ നേടുന്നതിലും മറ്റും ബലമേറിയ മത്സരപേശികൾ സഹായകമാകും. അറിവും പ്രയോഗസാമർഥ്യവും ചേർന്ന പേശികൾ. പക്ഷേ അവ ഒറ്റ രാത്രികൊണ്ടു രൂപപ്പെടുത്താനാവില്ലല്ലോ. ക്ഷമയോടെ ചിട്ടയൊപ്പിച്ചുള്ള പരിശ്രമം അതിനു കൂടിയേ തീരൂ. തീരുമാനങ്ങളിൽ ഉറച്ചുനിൽക്കണമെങ്കിലും. പ്രവർത്തനശൈലിയിൽ കടുംപിടിത്തം വേണ്ടാ.
മുതിർന്ന കുട്ടികൾ ഭാവിപ്രവർത്തനങ്ങൾക്കു ടൈംടേബിൾ തയാറാക്കി കൃത്യമായി ഉപയോഗിക്കുന്നത് പ്രയോജനകരമാണ്. ഓരോ കാര്യവും ഇന്ന നേരത്തു ചെയ്തുതീർക്കും എന്നു തീരുമാനിക്കാം. ഈ ഡെഡ്‌ലൈൻ അൽപം തെറ്റിയാലും ഏറെ വൈകാതെ അതു ചെയ്തുതീർക്കുമെന്നു തീർച്ച. 8.10നു വരുമെന്നു പറയുന്ന ട്രെയിൻ 8.10നു വരാറില്ലെന്നതു ശ്രദ്ധിച്ചിട്ടുണ്ടോ? ഏതാനും സെക്കൻഡെങ്കിലും നേരത്തേയോ വൈകിയോ ആയിരിക്കും ട്രെയിൻ എത്തിച്ചേരുന്നത്. അതുകൊണ്ട് തകരാറൊന്നും ഉണ്ടാകുന്നില്ല. എന്നാൽ ടൈംടേബിൾ മനസ്സിലെങ്കിലും ഇല്ലെങ്കിലോ? ടൈംടേബിളില്ലാത്ത റെയിൽവേ വ്യവസ്ഥ പോലെ കുത്തഴിഞ്ഞതാകും നമ്മുടെയും കാര്യങ്ങൾ. കൃത്യങ്ങളെല്ലാം ‘നാളെയാകട്ടെ’ എന്ന മട്ടിലാകും. ‘നാളെ നാളെ, നീളെ നീളെ’ എന്നു പഴമൊഴി. പിന്നെയാകട്ടെ എന്ന ചിന്ത വിജയത്തിന്റെ മുഖ്യശത്രുവാണ്. ‘പിന്നെയാകട്ടെ’ എന്ന തെരുവിലൂടെ പോയാൽ ‘ഒരിക്കലുമില്ല’ എന്ന ഗ്രാമത്തിലെത്തും എന്ന് ഇംഗ്ലിഷ് മൊഴി.
കാര്യങ്ങളെല്ലാം ചിട്ടയോടെ മടികൂടാതെ ചെയ്യണമെന്നു തീരുമാനമെടുത്തുവെന്നിരിക്കട്ടെ. പലരും നേരിടുന്നൊരു പ്രശ്നം എപ്പോൾ തുടങ്ങണമെന്നതാണ്. ‘സ്റ്റാർട്ടിങ് ട്രബിൾ’ വാഹനങ്ങൾക്കു മാത്രമല്ല, മനുഷ്യർക്കുമുണ്ട്. ഒന്നാം തീയതി തുടങ്ങാം, ഓണം കഴിഞ്ഞു തുടങ്ങാം, അടുത്ത പിറന്നാളല്ലേ നല്ല ദിവസം എന്നെല്ലാം മടിയന്മാർ ചിന്തിക്കും. അതു വേണ്ട. തുടങ്ങാൻ ഏറ്റവും നല്ല ദിവസം ഇന്ന്, ഏറ്റവും നല്ല നേരം ഇപ്പോൾ എന്നാണു ചിന്തിക്കേണ്ടത്. ‘ഡൂ ഇറ്റ് നൗ’ എന്നതു വിജയികൾക്കുള്ള ഫോർമുലയാണ്. ഇതെല്ലാം പ്രവർത്തനക്ഷമതയ്ക്കുള്ള വഴികളത്രേ. ക്ഷമതയ്ക്കു രണ്ടു മുഖ്യഘടകങ്ങളുണ്ട്: ശരിയായവ ചെയ്യുക, ശരിയായി ചെയ്യുക എന്നിങ്ങനെ. ചെയ്യേണ്ടാത്ത കാര്യം കാര്യക്ഷമതയോടെ ചെയ്തതുകൊണ്ട് ആർക്ക് എന്തു ഗുണം?
പ്രവർത്തനക്ഷമത തനിയേ ഉണ്ടാകുന്നതല്ല. കൃത്യമായ ലക്ഷ്യം, ശരിയായ ആസൂത്രണം, ചിട്ടയുള്ള നിർവഹണം, നിറഞ്ഞ സമർപ്പണബുദ്ധി എന്നിവയൊക്കെ ചേർന്നാണ് പ്രവർത്തനക്ഷമത രൂപം കൊള്ളുന്നത്. ഉത്സാഹത്തിന് ഇടിവു വരാതെ തോൽവിയിൽനിന്നു തോൽവിയിലേക്കു പോകുന്നതാണു വിജയം എന്ന് ചിന്തോദ്ദീപകമായി വിൻസ്റ്റൺ ചർച്ചിൽ പറഞ്ഞു. ഞാൻ ബിസിയാണെന്നു പറഞ്ഞു നടക്കുന്നതിൽ കാര്യമില്ല. നേരവും ഊർജവും പ്രയോജനകരമായ കൃത്യങ്ങൾ കണ്ടെത്തി അവയ്ക്കായി വകയിരുത്തണം. താൻ തിരക്കിലാണെന്ന് കൃത്രിമമായി അന്യരെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ അന്തിമവിജയത്തിലേക്കു നയിക്കാൻ സാധ്യതയില്ല.
ഒരു മണിക്കൂർ പാഴാക്കാൻ ധൈര്യപ്പെടുന്നയാൾ ജീവിതത്തിന്റെ മൂല്യം തിരിച്ചറിഞ്ഞിട്ടില്ലെന്നു പരിണാമസിദ്ധാന്തത്തിന്റെ പിതാവ് ചാൾസ് ഡാർവിൻ. സ്വയം മാനേജ് ചെയ്യാത്തയാൾക്കു മറ്റൊന്നും മാനേജ് ചെയ്യാൻ കഴിയില്ല. സമയം മാനേജ് ചെയ്യാനാവാത്തയാൾക്കും മറ്റൊന്നും മാനേജ് ചെയ്യാൻ കഴിയില്ല. സാധാരണക്കാർ നേരം ചെലവാക്കുന്നതിനെക്കുറിച്ചു ചിന്തിക്കുമ്പോൾ, മഹാന്മാർ നേരം പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചു ചിന്തിക്കുന്നു എന്ന് ജർമ്മൻ ദാർശനികൻ ആർതർ ഷോപ്രനോവർ. പാഴായിപ്പോയ സമയം വീണ്ടെടുക്കാനാവില്ലെന്നു ബഞ്ചമിൻ ഫ്രാങ്ക്ലിൻ.
ഭാരതീയചിന്താലോകത്തിൽ ഈ വിഷയത്തിലും വിവേകത്തിന്റെ വിത്തുകളേറെയുണ്ട്. അധ്വാനശീലരെ ഐശ്വര്യം പുൽകുന്നു (ഉദ്യോഗിനം പുരുഷസിംഹമുപൈതി ലക്ഷ്മീ), ഉറങ്ങുന്ന സിംഹത്തിന്റെ വായിലേക്ക് മൃഗങ്ങൾ സ്വയം വന്നു കയറുന്നില്ല (നഹി സുപ്തസ്യ സിംഹസ്യ പ്രവിശന്തി മുഖേ മൃഗാഃ) എന്നിവ ദൃഷ്ടാന്തങ്ങൾ. എന്തു ചെയ്യണം, എപ്പോൾ ചെയ്യണം, എങ്ങനെ ചെയ്യണം എന്നിവ തീരുമാനിച്ചുറച്ച് ഉന്മേഷത്തോടെ മുന്നേറുന്നതു വിജയത്തിലേക്കുള്ള വഴി.