മനുഷ്യർ അങ്ങനെയാണ്. പറയത്തക്ക യാതൊരു പ്രയോജനവുമില്ലാത്തതാണെങ്കിലും സൗന്ദര്യമുണ്ടെന്ന ഒറ്റക്കാരണംകൊണ്ട് തത്തയെ നാം പുകഴ്ത്തും. പല തരത്തിലും നമ്മെ സഹായിക്കുന്ന കഴുതയെ ഒരു കാരണവുമില്ലാതെ ഇകഴ്ത്തും. കഴുതയോട് അനീതി കാട്ടുന്ന ചില കഥകൾ കേൾക്കുക. അധ്യാപകൻ: പരന്ന പാത്രത്തിൽ പാലും മറ്റൊന്നിൽ വെള്ളവും വച്ചിട്ട്, കഴുതയെ അങ്ങോട്ടു വിട്ടാൽ കഴുത ഏതു കുടിക്കും വിദ്യാർഥി: വെള്ളം അധ്യാപകൻ: എന്തുകൊണ്ട്? വിദ്യാർഥി: അതു കഴുതയായതുകൊണ്ട്. വിശന്നുവിഷമിക്കുന്ന കഴുതയുടെ ഇരുവശത്തും ഓരോ കെട്ട് പച്ചപ്പുല്ല് വച്ചാൽ അത് എന്തു ചെയ്യും? ആദ്യം ഇടതുവശത്തെ പുൽക്കെട്ടിലേക്കു തിരിയും. അപ്പോൾ തോന്നും വലത്തെ കെട്ടാണു നല്ലതെന്ന്. അതിലേക്കു തിരിയുമ്പോൾ തോന്നും, ഇടത്തേതാണു മെച്ചമെന്ന്. അങ്ങനെ മാറിമാറി ഇരുവശങ്ങളിലേക്കും കഴുത്തു തിരിച്ച് ഒരു വശത്തെയും പുല്ലു തിന്നാതെ കഴുത പട്ടിണികിടന്നു ചാകും. ഒരാൾ നീണ്ട കയറിന്റെ രണ്ടറ്റത്തും ഓരോ കഴുതയെ കെട്ടി. കയറുവലിച്ചുനിർത്തി. ഇരുവശങ്ങളിലും കഴുതകളിൽ നിന്ന് തെല്ലു ദൂരെ ഓരോ കെട്ട് പച്ചപ്പുല്ലു വച്ചു. ഇടതു വശത്തെ കഴുത ഇടത്തോട്ടും വലതു വശത്തെ കഴുത വലത്തോട്ടും ആഞ്ഞാഞ്ഞു വലിച്ചുകൊണ്ടിരുന്നു. എന്റെ വശത്തെ പുല്ലാണു തിന്നേണ്ടത്, ഞാനാണു പ്രധാനി എന്ന് ഓരോ കഴുതയും അഹങ്കാരത്തോടെ ചിന്തിച്ചു. ഇരുവശങ്ങളിലേക്കും വീണ്ടും വീണ്ടും വലിച്ച് കഴുത്തിറുകി, കഴുത രണ്ടും ചത്തു. ഏതെങ്കിലും ഒരു വശത്തേക്കു ഇരുവരും പോയിരുന്നെങ്കിൽ സുഖമായി പുല്ലു തിന്നാമായിരുന്നു. തുടർന്നു മറുവശത്തേക്കും പോകാമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനുഷ്യർ അങ്ങനെയാണ്. പറയത്തക്ക യാതൊരു പ്രയോജനവുമില്ലാത്തതാണെങ്കിലും സൗന്ദര്യമുണ്ടെന്ന ഒറ്റക്കാരണംകൊണ്ട് തത്തയെ നാം പുകഴ്ത്തും. പല തരത്തിലും നമ്മെ സഹായിക്കുന്ന കഴുതയെ ഒരു കാരണവുമില്ലാതെ ഇകഴ്ത്തും. കഴുതയോട് അനീതി കാട്ടുന്ന ചില കഥകൾ കേൾക്കുക.
അധ്യാപകൻ: പരന്ന പാത്രത്തിൽ പാലും മറ്റൊന്നിൽ വെള്ളവും വച്ചിട്ട്, കഴുതയെ അങ്ങോട്ടു വിട്ടാൽ കഴുത ഏതു കുടിക്കും
വിദ്യാർഥി: വെള്ളം
അധ്യാപകൻ: എന്തുകൊണ്ട്?
വിദ്യാർഥി: അതു കഴുതയായതുകൊണ്ട്.

വിശന്നുവിഷമിക്കുന്ന കഴുതയുടെ ഇരുവശത്തും ഓരോ കെട്ട് പച്ചപ്പുല്ല് വച്ചാൽ അത് എന്തു ചെയ്യും? ആദ്യം ഇടതുവശത്തെ പുൽക്കെട്ടിലേക്കു തിരിയും. അപ്പോൾ തോന്നും വലത്തെ കെട്ടാണു നല്ലതെന്ന്. അതിലേക്കു തിരിയുമ്പോൾ തോന്നും, ഇടത്തേതാണു മെച്ചമെന്ന്. അങ്ങനെ മാറിമാറി ഇരുവശങ്ങളിലേക്കും കഴുത്തു തിരിച്ച് ഒരു വശത്തെയും പുല്ലു തിന്നാതെ കഴുത പട്ടിണികിടന്നു ചാകും. ഒരാൾ നീണ്ട കയറിന്റെ രണ്ടറ്റത്തും ഓരോ കഴുതയെ കെട്ടി. കയറുവലിച്ചുനിർത്തി. ഇരുവശങ്ങളിലും കഴുതകളിൽ നിന്ന് തെല്ലു ദൂരെ ഓരോ കെട്ട് പച്ചപ്പുല്ലു വച്ചു. ഇടതു വശത്തെ കഴുത ഇടത്തോട്ടും വലതു വശത്തെ കഴുത വലത്തോട്ടും ആഞ്ഞാഞ്ഞു വലിച്ചുകൊണ്ടിരുന്നു. എന്റെ വശത്തെ പുല്ലാണു തിന്നേണ്ടത്, ഞാനാണു പ്രധാനി എന്ന് ഓരോ കഴുതയും അഹങ്കാരത്തോടെ ചിന്തിച്ചു. ഇരുവശങ്ങളിലേക്കും വീണ്ടും വീണ്ടും വലിച്ച് കഴുത്തിറുകി, കഴുത രണ്ടും ചത്തു. ഏതെങ്കിലും ഒരു വശത്തേക്കു ഇരുവരും പോയിരുന്നെങ്കിൽ സുഖമായി പുല്ലു തിന്നാമായിരുന്നു. തുടർന്നു മറുവശത്തേക്കും പോകാമായിരുന്നു.

രോഗവിവരവും ചികിത്സയും മറ്റാർക്കും ഒട്ടും മനസ്സിലാകില്ലെന്ന വികലചിന്ത പല ഡോക്ടർമാരും വച്ചുപുലർത്തുന്നു. ഇതിനു വിപരീതമായി പെരുമാറുന്ന ജനപ്രിയ ഡോകടർമാരുമുണ്ട്.

ADVERTISEMENT

ഇത്തരം കഥകൾ നാം ചമയ്ക്കുന്നത് കഴുതയോടു കാട്ടുന്ന അനീതിയാണ്. കഴുത നമുക്കു വേണ്ടി ഭാരം ചുമക്കുന്നു, വണ്ടി വലിക്കുന്നു. പോഷകഗുണങ്ങളിൽ മുലപ്പാലിനോട് അടുത്തുനിൽക്കുന്ന കഴുതപ്പാൽ പല രാജ്യക്കാരും ഉപയോഗിക്കുന്നു. കഴുതമാംസം കഴിക്കുന്ന നാട്ടുകാരുമേറെ. തൊലിപ്പുറമേയുള്ള ചുളിവുകൾ മാറ്റി, മിനുസമുള്ള മ‍ൃദുവായ ത്വക്കിനുവേണ്ടി സൗന്ദര്യധാമമായ ക്ലിയോപ്പാട്ര കഴുതപ്പാലിൽ കുളിക്കുമായിരുന്നത്രേ. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റിസ് മുതൽ എത്രയോ വിദഗ്കഴുതപ്പാലിന്റെ ഔഷധഗുണം പ്രയോജനപ്പെടുത്തിയിരുന്നു. അതിരിക്കട്ടെ. മൂന്നാമത്തെ കഴുതക്കഥയിൽ വിവേകത്തിന്റെ മിന്നലാട്ടമുണ്ട്. അഹന്ത ആപത്തിലേക്കു നയിക്കും. ഇതിന് എത്രയോ ദൃഷ്ടാന്തങ്ങള്‍ ചൂണ്ടിക്കാട്ടാൻ കഴിയും.

സീതാസ്വയംവരം കഴിഞ്ഞ് അയോധ്യയിലേക്കു മടങ്ങുന്ന ശ്രീരാമന്റെ മുന്നിൽ രോഷാകുലനായി വന്ന് ‘ഞാനൊഴിഞ്ഞുണ്ടോ രാമനിത്രിഭുവനത്തിങ്കൽ?’ എന്ന് അഹന്തയോടെ ചോദിക്കുന്ന പരശുരാമന്റെ ചിത്രം എഴുത്തച്ഛൻ അതിമനോഹരമായി വരച്ചുകാട്ടിയിട്ടുണ്ട്. തന്റെ ഗുരുവായ ശിവന്റെ ചാപം തകർത്ത ശ്രീരാമനു മാപ്പു കൊടുക്കാൻ കഴിയാഞ്ഞ പരശുരാമൻ വെല്ലുവിളിക്കുന്നു. ‘നിനക്ക് വൈഷ്ണചാപം കുലയ്ക്കാനാവുമോ?’ നിസ്സാരമായി വില്ലുകുലച്ച്, അമ്പെടുത്ത് ലക്ഷ്യം കാട്ടിത്തരാൻ ആവശ്യപ്പെട്ട ശ്രീരാമനെ തിരിച്ചറിഞ്ഞതോടെ അഹങ്കാരം ശമിച്ച പരശുരാമൻ ശ്രീരാമന്റെ മുന്നിൽ നമിച്ചു വണങ്ങി സ്തുതിച്ചു യാത്ര പറയുന്നു. കാർ റിപ്പയർ ചെയ്തുതന്ന മെക്കാനിക്കിനോട് എന്തായിരുന്നു തകരാറ് എന്നു ചോദിച്ചാൽ ശരിയായ മറുപടി തരില്ല. ‘എല്ലാം ശരിയായി’ എന്ന പ്രതികരണമേ കിട്ടൂ. ‘നിങ്ങൾക്കൊക്കെ എന്തറിയാം?’ എന്ന ചിന്ത.

(Representative image by Anuchit kamsongmueang/Shutterstock.com)
ADVERTISEMENT

ഒരിക്കൽ ദൂരയാത്രചെയ്ത് ഐസിയുവിലുള്ള ബന്ധുവിനെക്കാണാൻ വലിയ ആശുപത്രിയിലെത്തി. ചികിത്സിക്കുന്ന ഡോക്ടറെക്കണ്ട് രോഗിയുടെ തകരാറെന്തെന്ന് ആവർത്തിച്ചു ചോദിച്ചു. മറുപടി ചില ഒറ്റവാക്കുകളും മൂളലും മാത്രം. ഒടുവിൽ ‘ഹീ ഇസ് ഓൾ റൈറ്റ്’ എന്നു ഡോക്ടർ പറഞ്ഞപ്പോൾ, ‘എങ്കിലെന്തിന് അദ്ദേഹത്തെ ഐസിയുവിൽ കിടത്തുന്നു?’ എന്ന് ഏതാനും മെഡിക്കൽ പദങ്ങളും ചേർത്ത് ഇംഗ്ലിഷിൽ ചോദിച്ചപ്പോൾ അഹന്തയുടെ മുഖംമൂടി മാറ്റി. ഐസിയു എന്നാൽ ‘ഐ കാണ്ട് സീ യൂ’ എന്നതും എന്നെ വിഷമിപ്പിച്ചിരുന്നു. ‘ഇന്റൻസിവ് കെയർ യൂണിറ്റ്’ എന്നതു വെറും ഭംഗിവാക്കാണെന്നു പറഞ്ഞ അനുഭവസ്ഥരെയും അറിയാം. രോഗവിവരവും ചികിത്സയും മറ്റാർക്കും ഒട്ടും മനസ്സിലാകില്ലെന്ന വികലചിന്ത പല ഡോക്ടർമാരും വച്ചുപുലർത്തുന്നു. ഇതിനു വിപരീതമായി പെരുമാറുന്ന ജനപ്രിയ ഡോകടർമാരുമുണ്ട്.

ശ്രീരാമനോടു യുദ്ധം ചെയ്യാൻ രാവണൻ തയാറെടുക്കുന്നു. അവിവേകത്തിൽനിന്നു ജ്യേഷ്ഠനെ പിന്തിരിപ്പിക്കാൻ വിഭീഷണൻ കാര്യകാരണങ്ങൾ പറഞ്ഞ് കഠിനശ്രമം നടത്തുന്നു. താൻ അജയ്യനാണെന്ന അഹന്തയ്ക്ക് അടിപ്പെട്ട രാവണൻ, ഇത്തരം വാദങ്ങളുയർത്തിയാൽ ‘നിന്നെ ഞാൻ കൊന്നുകളയും’ എന്നു പുലമ്പുന്നു. വിഭീഷണൻ പിൻവാങ്ങി. ഒടുവിൽ രാമബാണങ്ങളേറ്റു രാവണൻ അകാലത്തു കഥാവശേഷനായി. സഹോദരതുല്യരായ പാണ്ഡവർക്ക് രാജ്യത്തിന്റൈ അർഹമായ പങ്കു കൊടുക്കണമെന്ന് കൃഷ്ണനും വിദുരരും അടക്കം വിവേകശാലികളായ പലരും ഉപദേശിച്ചിട്ടും, അഹന്തയുടെ കൊടുമുടിയിലിരുന്ന ദുര്യോധനൻ ചെവിക്കൊണ്ടില്ല. സൂചി കുത്താൻ പോലും ഇടം നൽകില്ലെന്നും മറ്റും ധിക്കാരസ്വരത്തിൽ പറഞ്ഞു. ഒടുവിൽ സ്വന്തം വംശനാശത്തിലേക്ക് അഹങ്കാരി കൂപ്പുകുത്തിയ കഥയാണ് മഹാഭാരതം.

(Representative image by nicoletaionescu/istock)
ADVERTISEMENT

ചിത്രത്തിനു മറുവശവുമുണ്ടെന്നു കാട്ടുന്ന കഥകൂടി കേൾക്കുക. ഭക്ഷണപദാർത്ഥങ്ങൾ തയാറാക്കി വിപണനം ചെയ്യുന്ന വലിയ ഫാക്ടറിയിലെ ജീവനക്കാരി ജോലിയു‌െട ഭാഗമായി വൈകുന്നേരം കോൾഡ് സ്റ്റോറേജിൽ കയറി. ഇതറിയാെത ആരോ ആ വലിയ മുറിയുടെ കതകു പുറത്തുനിന്നു പൂട്ടിപ്പോയി. ഏതാനും മിനിറ്റിനുള്ളിൽ തണുപ്പു ദുസ്സഹമായി. വിളിച്ചാൽ ആരും കേൾക്കില്ല. നിസ്സഹായയായ അവൾ മരണത്തെ മുന്നിൽക്കണ്ടു. പെട്ടെന്നാണ് തീർത്തും അപ്രതീക്ഷിതമായി ആരോ കതകുതുറന്നു വന്നത്. അതിരറ്റ ആശ്വാസം.

ഓടിവന്ന സെക്യൂരിറ്റി ഗാർഡിനോട് അവൾ ചോദിച്ചു, ‘നിങ്ങളെങ്ങനെയറിഞ്ഞു ഞാനിവിടെയുണ്ടെന്ന്?’ ‘ഇവിടെ നൂറുകണക്കിനു ജീവനക്കാരുണ്ട്. എല്ലാവരും എന്നെക്കാണാത്ത മട്ടിൽ കടന്നു പോകും. നിങ്ങൾ മാത്രമാണ് രാവിലെ ഗു‍ഡ് മോണിങ്ങും വൈകിട്ടു ഗുഡ് ഈവനിങ്ങും പറഞ്ഞ് ഞാനൊരു മനുഷ്യനാണെന്ന് എന്നെ ഓർമിപ്പിക്കുന്നത്. ഇന്നെനിക്കു ‘ഗുഡ് ഈവനിങ്’ കിട്ടിയില്ല. നിങ്ങളെ തപ്പത്തപ്പി ഇവിടെയെത്തിയതാണ്.’

(Representative image by SIphotography/istock)

72 വർഷം ഫ്രാൻസിൽ രാജാവായി വാണ് ‘ഞാനാണ് രാഷ്ട്രം’ എന്നു പ്രഖ്യാപിച്ച ലൂയി പതിന്നാലാമനും ചരിത്രത്തിലുണ്ട്. ഒരാളെ ഞാൻ നിയമിക്കുമ്പോൾ നൂറ് അസന്തുഷ്ടരെയും ഒരു നന്ദികെട്ടവനെയും സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഹംഭാവം വീഴ്ചയിലേക്കു നയിക്കുമെന്ന് ഇംഗ്ലിഷ് മൊഴി. ഞാനെന്ന ഭാവം എന്നും വിവേകത്തെ തടഞ്ഞുനിൽക്കും. മനസ്സു ചുരുങ്ങുന്തോറും അഹങ്കാരം കൂടുമെന്ന് ഈസോപ്പ്. അഹങ്കാരവും പൊങ്ങച്ചവും ഇരട്ടക്കുട്ടികളല്ലേ? അതിരറ്റ അഹങ്കാരം മിക്കപ്പോഴും നാണക്കേടിൽച്ചെന്ന് അവസാനിക്കും.

താൻ ഏറ്റവും മികച്ചയാളെന്നു ചിന്തിച്ചാൽ, മറ്റെല്ലാവരെയും താഴ്ത്തിക്കെട്ടും. ആരെക്കുറിച്ചും വസ്തുനിഷ്ഠമായി വിലയിരുത്താനാകാതെ വരുകയും ചെയ്യും. വിവരം കെട്ടവരുടെ അഹങ്കാരം അന്യർക്കു ദുസ്സഹമാകും. ഏവരും അകന്നുപോകും. ‘അഹങ്കാരത്തോടൊപ്പം  അപമാനം വരും. പക്ഷേ വിനയത്തോടൊപ്പം വിവേകമാണു വരുക’ എന്നു ബൈബിൾ (സദൃശവാക്യങ്ങൾ 11 : 2). ‘എനിക്കു മീതേ ആരുമില്ല’ എന്ന ചിന്ത വേണ്ട. എന്നെക്കാൾ വിവരവും വിവേകവും ഉള്ളവരാണു മറ്റുള്ളവർ എന്നു നിനച്ചു പെരുമാറുന്നതു ബന്ധങ്ങൾ ദൃഢമാക്കാൻ സഹായിക്കും. ഇക്കാര്യം മനസ്സിൽ വയ്ക്കാം.

English Summary:

From Ravana to Louis XIV: How Ego Leads to Downfall