മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും നടത്തുന്ന വിദേശയാത്ര ആണല്ലോ ഇപ്പോഴത്തെ ചർച്ചാ വിഷയം. യുഎഇ, സിംഗപ്പൂർ, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ച് അദ്ദേഹവും കുടുംബവും മേയ് 21നു മടങ്ങിയെത്തും. ഔദ്യോഗികമായാലും സ്വകാര്യമായാലും മുഖ്യമന്ത്രി വിദേശ യാത്ര നടത്തുമ്പോൾ ഗവർണറെ അറിയിക്കാറുണ്ട്, യാത്ര സംബന്ധിച്ചു പത്രക്കുറിപ്പ് ഇറക്കാറുണ്ട്. ഈ പതിവുകളൊക്കെ തെറ്റിച്ചാണ് മുഖ്യമന്ത്രി ഇക്കുറി വിദേശത്തേക്കു പോയതെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഔദ്യോഗികമായാലും സ്വകാര്യമായാലും വിദേശ യാത്രകൾ നടത്തുന്നതിനു പൂർണ സ്വാതന്ത്ര്യമുണ്ട്. പ്രതിപക്ഷവും മറ്റും മുഖ്യമന്ത്രിയുടെ യാത്രയിൽ രഹസ്യാത്മകത ആരോപിക്കുന്നുണ്ടെങ്കിലും പ്രധാനമായും ചർച്ച ചെയ്യേണ്ട വിഷയം ഇതല്ല എന്നു രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ പ്രചാരണത്തിനു പോകാതെ മുഖ്യമന്ത്രി

ADVERTISEMENT

പാർട്ടിയുടെ, രാജ്യത്തെ ഏക മുഖ്യമന്ത്രിയാണ് സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോയിലെ മുതിർന്ന അംഗമായ പിണറായി വിജയൻ. പക്ഷേ, കേരളത്തിനു പുറത്ത് പല മണ്ഡലങ്ങളിലും സിപിഎം സ്ഥാനാർഥികൾ ഇന്ത്യ മുന്നണിയുടെ പേരിൽ മത്സരിക്കുന്നുണ്ടെങ്കിലും അവിടെയൊന്നും പ്രചാരണത്തിനു പോകാത്തത് എന്ത് എന്ന ചോദ്യം ഉയർന്നിട്ടുണ്ട്.  പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും ഭാര്യയും പിബി അംഗവുമായ വൃന്ദ കാരാട്ടും ഉൾപ്പെടെയുള്ള നേതാക്കൾ വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പര്യടനത്തിലാണ്. അപ്പോഴാണ് പാർട്ടിയുടെ ഏക മുഖ്യമന്ത്രി തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം പിന്നിട്ടപ്പോഴേക്കും കുടുംബത്തെയും കൂട്ടി വിദേശത്തേക്കു പോയത്.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും. (ഫയൽ ചിത്രം: മനോരമ)

മുഖ്യമന്ത്രിയുടെ വിദേശയാത്ര പാർട്ടി നേതൃത്വത്തെ കീഴ്‌വഴക്കമനുസരിച്ച് ധരിപ്പിച്ചിട്ടു തന്നെയാണ്. അറിയേണ്ടവരെയെല്ലാം അറിയിച്ചിട്ടു തന്നെയാണ് യാത്രയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ വ്യക്തമാക്കുകയും ചെയ്തല്ലോ. മുഖ്യമന്ത്രിയുടെ യാത്രയുടെ സ്പോൺസർ ആരാണെന്ന ചോദ്യത്തോടു മാത്രം ജയരാജൻ വ്യക്തമായി പ്രതികരിച്ചില്ല. പകരം, ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകരോട് ചൂടാകുകയും ചെയ്തു. ഇവിടെ ചർച്ച ചെയ്യേണ്ട വിഷയം മറ്റൊന്നാണ്.

മുഖ്യമന്ത്രി ആഴ്ചകളുടെ യാത്രയ്ക്കായി വിദേശത്തേക്കു പോകുമ്പോൾ മുഖ്യമന്ത്രിയുടെ ചുമതല മറ്റാർക്കെങ്കിലും കൈമാറേണ്ടതുണ്ടോയെന്ന ചോദ്യമാണത്. അങ്ങനെയൊരു കീഴ്‌വഴക്കത്തിന്റെ ആവശ്യമില്ലെന്നു ഇ.പി ജയരാജൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത് പാർട്ടിയുടെ നിലപാടാണോ എന്നു വ്യക്തമല്ല. മുൻ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിദേശ യാത്രയ്ക്കു പോയപ്പോൾ മന്ത്രിയായിരുന്ന താനാണ് അധ്യക്ഷത വഹിച്ചതെന്ന വിവരവും ജയരാജൻ വ്യക്തമാക്കിയിട്ടുണ്ട്.

∙ മുഖ്യമന്ത്രിയുടെ ചുമതല വഹിക്കാൻ ഒരാൾ വേണ്ടേ?

ADVERTISEMENT

സംസ്ഥാനത്ത് എന്തെങ്കിലും ഒരു അടിയന്തര സാഹചര്യമുണ്ടായാൽ മുഖ്യമന്ത്രിയുടെ ചുമതല വഹിക്കുന്ന ഒരാൾ വേണ്ടേയെന്നാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ ചോദ്യം. ആലയിൽനിന്ന് പശുക്കൾ ഇറങ്ങിപ്പോകുംപോലെയാണ് മുഖ്യമന്ത്രി വിദേശയാത്ര പോയതെന്നാണ് സുധാകരന്റെ ഉപമ. ‘‘മുഖ്യമന്ത്രിയുടെ ചുമതല ആർക്കും കൈമാറാതെയാണോ പോകുന്നത്? പെട്ടെന്നൊരു വിഷയമുണ്ടായാൽ എന്തു ചെയ്യും? എവിടെയെങ്കിലും പോകണമെങ്കിൽ ഭാര്യയെയും മക്കളെയും കൂട്ടി പോകേണ്ട കാര്യമുണ്ടോ? മുഖ്യമന്ത്രി യാത്ര പോയത് സ്പോൺസർഷിപ്പിലൂടെയാണെന്നു സംശയമുണ്ട്...’’ ഇങ്ങനെ പോയി സുധാകരന്റെ വാക്കുകൾ.

മുഖ്യമന്ത്രി പിണറായി വിജയൻ. (ഫയൽ ചിത്രം: മനോരമ)

ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും ഇതുപോലെ അതീവരഹസ്യമായി വിദേശയാത്ര നടത്തിയിട്ടില്ല. 2005ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ദാവോസില്‍ സാമ്പത്തിക ഉച്ചകോടിയില്‍ പ്രസംഗിക്കാന്‍ പോയപ്പോള്‍ അന്ന് ധനമന്ത്രി വക്കം പുരുഷോത്തമന് ചുമതല കൈമാറിയിരുന്നു. മന്ത്രിസഭയിൽ മരുമകനൊഴികെ മറ്റാരെയും വിശ്വാസമില്ലാത്തതുകൊണ്ടാണോ, അതോ അവരൊക്കെ കഴിവുകെട്ടവരായതു കൊണ്ടാണോ ചുമതല കൈമാറാതിരുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം എന്നും സുധാകരൻ ആവശ്യപ്പെടുന്നു.

∙ ‘പദവി’ കൊടുത്താല്‍ തിരിച്ചു കിട്ടുമോ!

ചുമതല ആർക്കെങ്കിലും കൈമാറിയാൽ അതു പിന്നെ തിരിച്ചു കിട്ടാൻ പെടാപ്പാട് പെടണമെന്നു സുധാകരനോളം നിശ്ചയമുള്ള ആരുമില്ല. കണ്ണൂര്‍ ലോക്സഭാ സീറ്റിൽ മത്സരിക്കാൻ പോയ സുധാകരന് കെപിസിസി പ്രസിഡന്റ് പദവി തിരിച്ചുകിട്ടാൻ പെടേണ്ടി വന്ന പാട് ചില്ലറയല്ല. ആക്ടിങ് കെപിസിസി പ്രസിഡന്റ് ആയി നിയോഗിക്കപ്പെട്ട മുതിർന്ന എം.എം. ഹസൻ ആ സീറ്റിൽ ഒന്ന് അമർന്ന് ഇരുന്നപ്പോഴേക്കും വോട്ടെടുപ്പ് കഴിഞ്ഞു. വോട്ടെടുപ്പല്ലേ കഴിഞ്ഞൂള്ളൂ. വോട്ടെണ്ണാൻ ഇനിയും ഒരു മാസം കൂടിയുണ്ടെന്നു സമാധാനിച്ചു പ്രസിഡന്റിന്റെ ചുമതല ഹസൻ തുടർന്നു കൊണ്ടുപോകുമ്പോഴാണ് തന്നതെല്ലാം അതേ പടി തിരിച്ചു തന്നേക്ക് എന്നും പറഞ്ഞു സുധാകരൻ ചാടി വീണത്.

കണ്ണൂരിൽ യുഡിഎഫ് മഹാ സംഗമ വേദിയിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി പ്രസിഡന്റും സ്ഥാനാർഥിയുമായ കെ.സുധാകരനും സംഭാഷണത്തിൽ. (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

എംഎം ഹസൻ ആക്ടിങ് പ്രസിഡന്റ് ആയിരുന്നുവെന്നേയുള്ളൂ. യോഗങ്ങളിൽ അധ്യക്ഷത വഹിച്ചും മറ്റുമൊക്കെ അങ്ങനെ പോയി. ഒരു ചെക്ക് ഒപ്പിടാൻ പോലും കഴിഞ്ഞില്ല. ചെക്ക് ഒപ്പിടണമെങ്കിൽ കെപിസിസിക്ക് അക്കൗണ്ടുള്ള തലസ്ഥാനത്തെ ധനലക്ഷ്മി ബാങ്കിൽ പ്രസിഡന്റിന്റെ ചുമതല മറ്റൊരാൾക്ക് നൽകിയെന്ന ഔദ്യോഗിക അറിയിപ്പ് നൽകണമായിരുന്നു. അതിനാണെങ്കിൽ 8 കെപിസിസി ഭാരവാഹികൾ ഒപ്പിടുകയും വേണമത്രേ. തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കുമ്പോൾ അത്യാവശ്യ ചെലവുകൾക്ക് ചില ചെക്കുകൾ ഒപ്പിടാൻ ഹസൻ തുനിഞ്ഞെങ്കിലും അതു നടന്നില്ലെന്നും ഒടുവിൽ അവ കണ്ണൂരിലേക്ക് പ്രത്യേക ദൂതൻ വഴി കൊടുത്തുവിട്ട് സുധാകരനെക്കൊണ്ട് ഒപ്പിടുവിക്കേണ്ടി വന്നുവെന്നും ഇന്ദിരാഭവന്റെ അകത്തളങ്ങൾ സാക്ഷ്യം പറയുന്നുണ്ട്. 

സമാനമായി, കെപിസിസി ഓഫിസിൽ ചില്ലറ നിയമനങ്ങൾ നടത്താൻ ആഗ്രഹിച്ചതും സുധാകരൻ ഇടപെട്ട് വിലക്കിയെന്നും അഭ്യൂഹങ്ങളുണ്ട്. സുധാകരൻ കെപിസിസി പ്രസിഡന്റായി ഇന്ദിരാ ഭവന്റെ പടി ചവിട്ടിയ ശേഷം അവിടെ ജോലിയിൽ നിന്ന് ഒഴിവാക്കിയ ആളെ ഹസൻ തിരികെ പ്രവേശിപ്പിക്കാൻ നോക്കിയെന്നും സുധാകരൻ ഇടപെട്ട് വിലക്കിയെന്നുമൊക്കെയാണ് കെപിസിസി നേതാക്കൾ പൂച്ചംപൂച്ചം പറയുന്നത്. എന്തായാലും, കെപിസിസി അധ്യക്ഷന്റെ സ്ഥാനത്ത് സുധാകരൻ സുരക്ഷിതനായി തിരിച്ചെത്തുകയും ചെയ്തു. കയ്യിലിരിക്കുന്ന സാധനം ആരെയെങ്കിലും ഏൽപിച്ചിട്ടു പിന്നീട് ചോദിച്ചാൽ കിട്ടാത്ത സ്ഥിതിയാകുമെന്നു സുധാകരനെ ആരും പഠിപ്പിച്ചു കൊടുക്കേണ്ട കാര്യമില്ലല്ലോ.

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, എം.എം.ഹസൻ, വി.ഡി.സതീശൻ തുടങ്ങിയവർ (ഫയൽ ചിത്രം: മനോരമ)

∙ മത്സരിച്ചവരെല്ലാം വീണ്ടും ജില്ലാ സെക്രട്ടറിമാർ

മുഖ്യമന്ത്രി വിദേശ യാത്ര പോയപ്പോൾ പകരം ചുമതല ആരെയും ഏൽപിച്ചില്ലെങ്കിലും സിപിഎമ്മിൽ കൈമാറിയ ചുമതല യഥാർഥ ഭാരവാഹികളെ തിരികെയേൽപിച്ച സംഭവം ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായി. കണ്ണൂരിലും കാസർകോട്ടും തിരുവനന്തപുരത്തും ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ജില്ലാ സെക്രട്ടറിമാർ വോട്ടെടുപ്പ് കഴിഞ്ഞയുടനെ അതേ സ്ഥാനത്ത് തിരികെയെത്തിയത് അധികം ആരും അറിഞ്ഞില്ല. കാസർകോട് ജില്ലാ സെക്രട്ടറിയായിരുന്ന എം.വി. ബാലകൃഷ്ണൻ മാസ്റ്റർ കാസർകോട് ലോക്സഭാ സീറ്റിൽ മത്സരിക്കാൻ പോയപ്പോൾ പകരം ജില്ലാ സെക്രട്ടറിയുടെ ചുമതല സി.എച്ച്. കുഞ്ഞമ്പു എംഎൽഎയ്ക്കായിരുന്നു.

എം.വി. ജയരാജൻ. (ചിത്രം: മനോരമ)

കണ്ണൂരിൽ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ സ്ഥാനാർഥിയായപ്പോൾ സെക്രട്ടറിയുടെ ചുമതല സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷിനു നൽകി. തിരുവനന്തപുരത്ത് ജില്ലാ സെക്രട്ടറി വി. ജോയി എംഎൽഎ ആറ്റിങ്ങലിൽ മത്സരിക്കാൻ പോയപ്പോൾ പകരം ചുമതല മുൻ മേയർ സി. ജയൻ ബാബുവിനെ ഏൽപിച്ചിട്ടാണ് പോയത്. വോട്ടെണ്ണി ഫലമറിയും വരെയെങ്കിലും കാസർകോട് കുഞ്ഞമ്പുവും കണ്ണൂരിൽ ടി.വി. രാജേഷും തിരുവനന്തപുരത്ത് ജയൻബാബുവും താൽക്കാലിക സെക്രട്ടറിമാരായി തുടരുമെന്നായിരുന്നു പ്രതീക്ഷ.

പക്ഷേ, അപ്രതീക്ഷിതമെന്നോണം, വോട്ടെടുപ്പ് പൂർത്തിയായി ദിവസങ്ങൾക്കകം ബാലകൃഷ്ണൻ മാസ്റ്റർക്കും എം.വി. ജയരാജനും വി. ജോയിക്കും ജില്ലാ സെക്രട്ടറി സ്ഥാനങ്ങൾ തിരികെ നൽകി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇവർ ജയിച്ചാൽ എംപി സ്ഥാനവും സെക്രട്ടറി സ്ഥാനവും ഒരുമിച്ചു കൊണ്ടുപോകുമോയെന്ന ചോദ്യമാണ് പാർട്ടിയിൽ ഉയരുന്നത്. എംപിമാരായിരിക്കുന്നവർ, പൂർണസമയ ചുമതല വഹിക്കേണ്ട ജില്ലാ സെക്രട്ടറി സ്ഥാനത്തു തുടരാൻ പാർട്ടി അനുവദിക്കുമോയെന്നു ന്യായമായും സംശയിക്കാം.

കളമശ്ശേരിയിൽ നടന്ന സിപിഎം ജില്ലാ സമ്മേളനത്തിന്റെ വേദിക്ക് മുൻപിലെ പാർട്ടി ചിഹ്നം ലൈറ്റിട്ടു പ്രകാശിപ്പിച്ചപ്പോൾ. (ഫയൽ ചിത്രം: മനോരമ)

മൂവരും അതതു സ്ഥാനങ്ങളിൽ തിരികെ പ്രവേശിച്ചപ്പോൾ പാർട്ടിക്കുള്ളിൽ ഇങ്ങനെയും ഒരു ചോദ്യമുണ്ട്. ഈ 3 മണ്ഡലങ്ങളിലും പാർട്ടി പരാജയം ഉറപ്പിച്ചോ...? ജില്ലകളിൽനിന്നു പാർട്ടി സംസ്ഥാന നേതൃത്വത്തിനു കിട്ടിയ കണക്കുകൾ അവലോകനം ചെയ്തു സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയത് കാസർകോട്, കണ്ണൂർ, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ വിജയ സാധ്യത ഉണ്ടെന്നാണ്. അതു ശരിയായാൽ ഈ ജില്ലകളിലും പുതിയ ജില്ലാ സെക്രട്ടറിമാരെ കണ്ടെത്തേണ്ടി വരില്ലേയെന്നാണ് പാർട്ടിയിലെ ചോദ്യം. അതിനു പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന മറുപടി മറ്റൊന്നാണ്. 

3 പേരും ജയിച്ചു എംപിമാരായി പോയാൽ അവിടങ്ങളിൽ വരുന്ന ജില്ലാ സെക്രട്ടറിമാർ താൽക്കാലിക ചുമതല വഹിച്ച 3 പേരും ആകില്ല. തിരുവനന്തപുരത്ത് സി. ജയൻബാബുവിന്റെ കാര്യത്തിൽ മാത്രം അനുകൂല തീരുമാനം ഉണ്ടായേക്കാം.

പാർട്ടി ജില്ലാ സെക്രട്ടറിമാർ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ സ്ഥാനം പകരക്കാരനു കൈമാറിയ ചരിത്രം മുൻപും ഉണ്ടായിട്ടുണ്ട്. സമീപകാല കഥ പറയാം. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുമ്പോൾ സി.ബി. ചന്ദ്രബാബു പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്നു. പകരം ചുമതല ജില്ലാ സെക്രട്ടേറിയറ്റംഗമായ സജി ചെറിയാനു കൈമാറി. പക്ഷേ വോട്ടെടുപ്പും വോട്ടെണ്ണലും കഴിഞ്ഞാണ് തിരഞ്ഞെടുപ്പിൽ തോറ്റ  സി.ബി. ചന്ദ്രബാബു സെക്രട്ടറി സ്ഥാനത്ത് തിരികെയെത്തിയത്. അന്നും വോട്ടെടുപ്പും വോട്ടെണ്ണലും തമ്മിൽ ഒരു മാസം ദൂരമുണ്ടായിരുന്നു. 2019 ഏപ്രിൽ 23നായിരുന്നു വോട്ടെടുപ്പ്. വോട്ടെണ്ണൽ മേയ് 23നും. ഇപ്പോഴും ഒരു മാസത്തിലേറെ കാത്തിരിപ്പുണ്ട്. 

∙ താൽക്കാലിക ചുമതലക്കാരെ ധൃതിപിടിച്ചു മാറ്റിയത് എന്തിന്?

ഇക്കുറി വോട്ടെണ്ണലിനു മുൻപേ കാസർകോടും കണ്ണൂരിലും തിരുവനന്തപുരത്തും താൽക്കാലിക ചുമതലക്കാരെ ധൃതിപിടിച്ചു മാറ്റി പഴയ സെക്രട്ടറിമാരെ പുനഃപ്രതിഷ്ഠിച്ചത് എന്തിനെന്ന ചോദ്യം ബാക്കി.  കൈമാറിക്കൊടുത്ത സ്ഥാനം തിരികെ കിട്ടാതെ പോയ പ്രമുഖനുണ്ട് കണ്ണൂരിൽ– സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ. 2019ൽ വടകര ലോക്സഭാ സീറ്റിൽ മത്സരിക്കാൻ ജയരാജനെ പാർട്ടി നിയോഗിക്കുമ്പോൾ ജയരാജൻ കണ്ണൂരിൽ പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്നു. വോട്ടെടുപ്പും വോട്ടെണ്ണലും കഴിഞ്ഞ് ജയരാജൻ തോറ്റെങ്കിലും ജില്ലാ സെക്രട്ടറി സ്ഥാനം പാർട്ടി തിരികെ നൽകിയില്ല. താൽക്കാലിക ജില്ലാ സെക്രട്ടറിയായി വന്ന എം.വി. ജയരാജൻ ആ സ്ഥാനത്തു തുടർന്നു.

അടുത്ത പാർട്ടി ജില്ലാ സമ്മേളനത്തിൽ എം.വി. ജയരാജനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയും ചെയ്തു. ആ സ്ഥാനമാണ് ഇക്കുറി മത്സരിക്കാൻ പോയപ്പോൾ എം.വി. ജയരാജൻ ടി.വി. രാജേഷിനെ ഏൽപിച്ചത്. എം.വി. ജയരാജന് പി. ജയരാജനുണ്ടായ അവസ്ഥ ഉണ്ടായതുമില്ല. ജില്ലാ സെക്രട്ടറി സ്ഥാനം സുരക്ഷിതമായി തിരികെ കിട്ടി. കയ്യിലിരിക്കുന്ന സ്ഥാനങ്ങൾ കൈവിട്ടൊരു കളി വേണ്ട എന്നു കേരള രാഷ്ട്രീയം നമ്മെ പഠിപ്പിക്കാൻ തുടങ്ങിയിട്ടു കാലമേറെയായി എന്നർഥം. അതു മുഖ്യമന്ത്രി സ്ഥാനമായാലും കെപിസിസി പ്രസിഡന്റ് സ്ഥാനമായാലും പാർട്ടി സെക്രട്ടറി സ്ഥാനമായാലും.

English Summary:

Election Campaigns Test the Waters of Political Responsibility Transfers in Kerala