വിയ്യൂർ സെൻട്രൽ ജയിലിൽ നേർക്കുനേർനിന്ന് രണ്ടു സംഘങ്ങളിൽപ്പെട്ട ഗുണ്ടകളുടെ കൊലവിളി; പ്രശ്നം പരിഹരിക്കാൻ ഇടപെട്ട ഉദ്യോഗസ്ഥർക്കു ക്രൂരമർദനം. തിരുവനന്തപുരം സ്വദേശികളായ ഗുണ്ടകളാണു കൊമ്പുകോർത്തത്. കാപ്പ കേസിൽ ആഴ്ചകൾക്കു മുൻപാണ് ഇരുവരും ജയിലിലെത്തിയത്. നാട്ടിലെ കുടിപ്പക ജയിലിൽവച്ച് തീർക്കാനായിരുന്നു ശ്രമം. ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടൽമൂലം ജയിലിനകം ചോരക്കളമായില്ല. പക്ഷേ, അതിന് അവർക്കു നൽകേണ്ടി വന്ന വില വലുതായിരുന്നു. ഡപ്യൂട്ടി സൂപ്രണ്ടിന്റെ വലതു കൈ ഒരു ഗുണ്ട ചവിട്ടിയൊടിച്ചു. അസിസ്റ്റന്റ് സൂപ്രണ്ടിന്റെ കാലിൽ കടിച്ചുപറിച്ചു...

വിയ്യൂർ സെൻട്രൽ ജയിലിൽ നേർക്കുനേർനിന്ന് രണ്ടു സംഘങ്ങളിൽപ്പെട്ട ഗുണ്ടകളുടെ കൊലവിളി; പ്രശ്നം പരിഹരിക്കാൻ ഇടപെട്ട ഉദ്യോഗസ്ഥർക്കു ക്രൂരമർദനം. തിരുവനന്തപുരം സ്വദേശികളായ ഗുണ്ടകളാണു കൊമ്പുകോർത്തത്. കാപ്പ കേസിൽ ആഴ്ചകൾക്കു മുൻപാണ് ഇരുവരും ജയിലിലെത്തിയത്. നാട്ടിലെ കുടിപ്പക ജയിലിൽവച്ച് തീർക്കാനായിരുന്നു ശ്രമം. ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടൽമൂലം ജയിലിനകം ചോരക്കളമായില്ല. പക്ഷേ, അതിന് അവർക്കു നൽകേണ്ടി വന്ന വില വലുതായിരുന്നു. ഡപ്യൂട്ടി സൂപ്രണ്ടിന്റെ വലതു കൈ ഒരു ഗുണ്ട ചവിട്ടിയൊടിച്ചു. അസിസ്റ്റന്റ് സൂപ്രണ്ടിന്റെ കാലിൽ കടിച്ചുപറിച്ചു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിയ്യൂർ സെൻട്രൽ ജയിലിൽ നേർക്കുനേർനിന്ന് രണ്ടു സംഘങ്ങളിൽപ്പെട്ട ഗുണ്ടകളുടെ കൊലവിളി; പ്രശ്നം പരിഹരിക്കാൻ ഇടപെട്ട ഉദ്യോഗസ്ഥർക്കു ക്രൂരമർദനം. തിരുവനന്തപുരം സ്വദേശികളായ ഗുണ്ടകളാണു കൊമ്പുകോർത്തത്. കാപ്പ കേസിൽ ആഴ്ചകൾക്കു മുൻപാണ് ഇരുവരും ജയിലിലെത്തിയത്. നാട്ടിലെ കുടിപ്പക ജയിലിൽവച്ച് തീർക്കാനായിരുന്നു ശ്രമം. ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടൽമൂലം ജയിലിനകം ചോരക്കളമായില്ല. പക്ഷേ, അതിന് അവർക്കു നൽകേണ്ടി വന്ന വില വലുതായിരുന്നു. ഡപ്യൂട്ടി സൂപ്രണ്ടിന്റെ വലതു കൈ ഒരു ഗുണ്ട ചവിട്ടിയൊടിച്ചു. അസിസ്റ്റന്റ് സൂപ്രണ്ടിന്റെ കാലിൽ കടിച്ചുപറിച്ചു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിയ്യൂർ സെൻട്രൽ ജയിലിൽ നേർക്കുനേർനിന്ന് രണ്ടു സംഘങ്ങളിൽപ്പെട്ട ഗുണ്ടകളുടെ കൊലവിളി; പ്രശ്നം പരിഹരിക്കാൻ ഇടപെട്ട ഉദ്യോഗസ്ഥർക്കു ക്രൂരമർദനം. തിരുവനന്തപുരം സ്വദേശികളായ ഗുണ്ടകളാണു കൊമ്പുകോർത്തത്. കാപ്പ കേസിൽ ആഴ്ചകൾക്കു മുൻപാണ് ഇരുവരും ജയിലിലെത്തിയത്. നാട്ടിലെ കുടിപ്പക ജയിലിൽവച്ച് തീർക്കാനായിരുന്നു ശ്രമം. ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടൽമൂലം ജയിലിനകം ചോരക്കളമായില്ല. പക്ഷേ, അതിന് അവർക്കു നൽകേണ്ടി വന്ന വില വലുതായിരുന്നു. ഡപ്യൂട്ടി സൂപ്രണ്ടിന്റെ വലതു കൈ ഒരു ഗുണ്ട ചവിട്ടിയൊടിച്ചു. അസിസ്റ്റന്റ് സൂപ്രണ്ടിന്റെ കാലിൽ കടിച്ചുപറിച്ചു. 

നാലു ദിവസം മു‍ൻപായിരുന്നു സംഭവം. മുൻപു പൊലീസുകാരനെ ഇടിച്ചു കിണറ്റിലിട്ട ചരിത്രമുള്ള ഗുണ്ടയാണ് ഇരുവരെയും ആക്രമിച്ചത്. എന്നാൽ, കാപ്പ കേസിൽനിന്നു കോടതി വഴി തലയൂരിയ ഇയാൾ രണ്ടുദിവസം മുൻപു ജയിൽമോചിതനുമായി. പൊലീസും ചില ജയിൽ ഉദ്യോഗസ്ഥരും ഇതിനായി ഒത്തുകളിച്ചെന്നു വിവരമുണ്ട്. ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ ലോക്കൽ സ്റ്റേഷനിൽ പരാതി കൊടുത്തിരുന്നു. എന്നാൽ, ഇയാൾ ജയിലിൽനിന്നിറങ്ങി അരമണിക്കൂർ കഴിഞ്ഞാണു പൊലീസ് വാറന്റുമായി എത്തിയത്. തങ്ങളുടെ രണ്ടു സഹപ്രവർത്തകരുടെ കയ്യും കാലും തകർത്ത പ്രതിയെക്കുറിച്ച് വേണ്ടവിധത്തിൽ ബന്ധപ്പെട്ടവരെ അറിയിക്കാൻ ജയിൽ ഉദ്യോഗസ്ഥരും തയാറായില്ല. 

കണ്ണൂർ സെൻട്രൽ ജയിൽ. (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

∙ കണക്കില്ലാതെ ഗുണ്ടകൾ!

ജയിലുകളിൽ ഗുണ്ടകൾ കൂട്ടത്തോടെ എത്തിയാൽ എന്തുചെയ്യണമെന്നറിയാതെ ഉഴറുകയാണ് ജീവനക്കാർ. ഉദ്യോഗസ്ഥരുടെ എണ്ണം കുറവായതിനാൽ ഗുണ്ടാസംഘങ്ങൾ പറയുന്നത് അനുസരിക്കാതെ നിവൃത്തിയില്ല. ഇല്ലെങ്കിൽ ഇടി ഉറപ്പ്. വിയ്യൂർ ജയിലിലെ ഗുണ്ടാവിളയാട്ടത്തെക്കുറിച്ചു സംസ്ഥാന പൊലീസ് മേധാവി ജയിൽ ഡിജിപിക്കു കഴിഞ്ഞവർഷം കത്തു നൽകിയിരുന്നു. ആവശ്യത്തിനു ജീവനക്കാരില്ലാത്തതാണു പ്രധാനപ്രശ്നമായി ഉന്നയിച്ചത്. ഒരു മേഖലയിലെ കാപ്പ തടവുകാരനെ ആ മേഖലയിലെ സെൻട്രൽ ജയിലിൽ പാർപ്പിക്കരുതെന്നു 2012ൽ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടിരുന്നു. എന്നാൽ, മുഴുവൻ കാപ്പ തടവുകാരെയും വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിലേക്കു വിടുകയാണ് ജയിൽ വകുപ്പ് ചെയ്തത്. 

നാലു ജില്ലകളിൽനിന്നുള്ളവരെ കണ്ണൂരിനു നൽകിയപ്പോൾ 10 ജില്ലകളിലെ തടവുകാരെയാണു വിയ്യൂരിലേക്ക് അയച്ചത്. പൂജപ്പുര സെൻട്രൽ ജയിലിനെ ‘കാപ്പ’യിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. വിയ്യൂരിൽ ഗുണ്ടകൾ വന്നുനിറയുന്നതു പരിഹരിക്കാൻ ശ്രമമില്ല. തൃശൂരിൽ അതീവ സുരക്ഷാ ജയിലും തവനൂരിൽ സെൻട്രൽ ജയിലുമുൾപ്പെടെ ആരംഭിച്ചിട്ടും വേണ്ടവിധം പ്രവർത്തിപ്പിക്കാനായിട്ടുമില്ല.

സംഘടിത കുറ്റകൃത്യങ്ങളിലെ പ്രതികളെ ഒരുമിച്ചു പാർപ്പിക്കാതിരിക്കുക എന്നതു ജയിലുകളിൽ നടപ്പാക്കിയിരുന്ന രീതിയാണ്. സംഘം ചേരുന്നതും മറ്റുള്ളവരുമായി സംഘർഷമുണ്ടാക്കുന്നതും തടയുന്നതിനാണിത്. എന്നാൽ, ഇപ്പോൾ അതിനും കഴിയാറില്ല. ക്വട്ടേഷൻ കേസുകളിലെ റിമാൻഡ് തടവുകാർക്കു വേണ്ടി സ്വാധീനിക്കാൻ പുറത്ത് ആളുണ്ട്. അതിനു കഴിഞ്ഞില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയുണ്ടാകും. അതിനും വഴങ്ങിയില്ലെങ്കിൽ ഇവർ പ്രശ്നങ്ങളുണ്ടാക്കിക്കൊണ്ടിരിക്കും. തൃശൂരിലെ ഗുണ്ടാനേതാവായിരുന്ന കടവി രഞ്ജിത്ത് വിയ്യൂർ സെൻട്രൽ ജയിലിൽ കിടക്കുമ്പോൾ ചേരിതിരിഞ്ഞ് സംഘർഷം പതിവായിരുന്നു. ബോംബ് നിർമാണത്തിൽ രണ്ടു കൈപ്പത്തിയും നഷ്ടപ്പെട്ടയാളാണു രഞ്ജിത്ത്. ഇയാളുടെ സംഘവും എതിർ സംഘവും തമ്മിലുള്ള ഏറ്റുമുട്ടൽ ഉദ്യോഗസ്ഥർക്കു തലവേദനയായിരുന്നു. കടവി ജയിലിൽ നിന്നിറങ്ങിയശേഷമാണ് ഇതിന് അയവു വന്നത്. ഗുണ്ടാസംഘങ്ങൾ തമ്മിൽ കണക്കുതീർക്കൽ മാത്രമല്ല, അനുരഞ്ജന ചർച്ചകളും ജയിലുകളിൽ നടക്കാറുണ്ട്. 

വിയ്യൂർ സെൻട്രൽ ജയിലിലെ അതീവ സുരക്ഷ മേഖല. (ഫയൽ ചിത്രം: മനോരമ)

∙ എന്നെ കൊല്ലാൻ വന്നവരെ പൊലീസ് സഹായിച്ചു

എക്സൈസ് സ്റ്റേറ്റ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ അസി.കമ്മിഷണറായിരുന്ന ടി.അനികുമാറിന്റെ വെളിപ്പെടുത്തൽ:

ADVERTISEMENT

ടി.അനികുമാറിനെ കൊലപ്പെടുത്താൻ ലഹരിക്കേസ് പ്രതി മറ്റൊരു ലഹരിക്കേസ് പ്രതിക്കു ജയിലിൽവച്ച് ഈയിടെ ക്വട്ടേഷൻ നൽകിയെന്ന ഇന്റലിജൻസ് റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഈ വർഷം സർവീസിൽനിന്നു വിരമിച്ച അനികുമാർ ലഹരിക്കടത്തു പിടിക്കാനുള്ള സ്ക്വാഡിന്റെ തലവനായിരുന്നു. അതുകൊണ്ടുതന്നെ ഗുണ്ടകളിൽ പലരും ശത്രുക്കൾ. ഇതിനു മുൻപും തനിക്കെതിരെ ക്വട്ടേഷൻ ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. രണ്ടരവർഷം മുൻപു നടന്ന ആ സംഭവത്തിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതു പൊലീസാണെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. 

ആ സംഭവം ഒന്നു വിശദീകരിക്കാമോ?

തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ കോഴിഫാമിൽനിന്ന് 65 കിലോ കഞ്ചാവുമായി ഒരു സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒരു പ്രതി രക്ഷപ്പെട്ടു. ഇയാളെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു ക്വട്ടേഷൻ ആക്രമണം. 2021 നവംബർ 19നു ഡ്യൂട്ടി കഴിഞ്ഞു കാറിൽ പോകുമ്പോൾ വഞ്ചിയൂരിലെ ബാറിനു മുൻപിൽ ബൈക്ക് കുറുകെവച്ചു തടഞ്ഞായിരുന്നു ആക്രമണം. ഹെൽമറ്റ് ഉപയോഗിച്ചു തലയ്ക്കടിച്ചു. അവരുടെ കയ്യിൽ വടിവാളുമുണ്ടായിരുന്നു. കാർ അതിവേഗം മുന്നോട്ടെടുത്താണ് ഞാൻ രക്ഷപ്പെട്ടത്. 

∙ പൊലീസിൽ പരാതി നൽകിയില്ലേ?

അന്നുതന്നെ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും ദുർബലമായ വകുപ്പു ചുമത്തി സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിച്ചവരെയും ഗൂഢാലോചന നടത്തിയവരെയും പൊലീസ് സഹായിക്കുകയായിരുന്നു. ഇക്കാര്യത്തെക്കുറിച്ചു സ്റ്റേഷൻ ഹൗസ് ഓഫിസറോടു തിരക്കിയപ്പോൾ, ‘വീട്ടിലേക്കു പോകുന്ന വഴിക്കായതിനാൽ ഡ്യൂട്ടിയായി കരുതാൻ പറ്റില്ലല്ലോ’ എന്നായിരുന്നു മറുപടി. എന്റെ ഓഫിസിലെ എസ്എച്ച്ഒയായിരുന്നു അപ്പോൾ ഞാൻ.

നന്നായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കു പ്രതിഫലം ഗുണ്ടകളുടെ ക്വട്ടേഷനാണെങ്കിൽ ആരാണു സംരക്ഷണം നൽകുക? ആരെയാണു തിരുത്തേണ്ടത്

ഒരു എസ്എച്ച്ഒ 24 മണിക്കൂറും ഡ്യൂട്ടിയിലുള്ളയാളാണ് എന്നറിയാത്ത ആളല്ല ആ സിഐ. പ്രതികളുടെ സ്വാധീനത്തിന് അവർ വഴങ്ങിയെന്നു ഞാൻ വിശ്വസിക്കുന്നു. കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെ 2010 മുതലെടുത്ത കേസുകളിൽ വിചാരണ നടക്കാനുണ്ട്. അതിനെല്ലാം ഹാജരാകണം. അതിന്റെ കൂടെയാണ് ആക്രമണഭീഷണി. ‘‘നന്നായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കു പ്രതിഫലം ഗുണ്ടകളുടെ ക്വട്ടേഷനാണെങ്കിൽ ആരാണു സംരക്ഷണം നൽകുക? ആരെയാണു തിരുത്തേണ്ടത്?’’

ADVERTISEMENT

∙ തോക്ക് സംഘത്തിന്റെ ഓപ്പറേഷൻ

കൊച്ചിയിലെ ഗുണ്ടകളിൽ പലരും രണ്ടു ലക്ഷം മുതൽ 4 ലക്ഷം രൂപ വരെ വിലയുള്ള ജർമൻ, യുഎസ് പിസ്റ്റളുകൾ കൈവശം സൂക്ഷിക്കുന്നവരാണ്. വൻതോതിലുള്ള തോക്ക് കള്ളക്കടത്തും ഇപ്പോൾ കൊച്ചിയിലുണ്ട്. കേരളത്തിനു പുറത്തുനിന്നുള്ള ‘ക്വട്ടേഷനു’കൾ കിട്ടണമെങ്കിൽ കയ്യിൽ തോക്കു വേണം. ഏതാനും മാസം മുൻപാണ് കൊച്ചിയിലെ ‘തോക്ക് സംഘം’ കർണാടകയിൽ ഓപ്പറേഷൻ നടത്തിയത്. റോഡ് മാർഗം കൊണ്ടുവരുന്ന ഒരു കോടി രൂപയുടെ കള്ളപ്പണം തട്ടാനായിരുന്നു പദ്ധതി. തോക്കുധാരികളായ ഗുണ്ടാസംഘം അതിവേഗം പണി നടത്തി. പക്ഷേ, വണ്ടിയിൽനിന്നു കിട്ടിയ ബാഗുകളിൽ നോക്കിയപ്പോൾ ഗുണ്ടാനേതാവിന്റെ കണ്ണുതള്ളി. ഒരു കോടി പ്രതീക്ഷിച്ചിടത്ത് 50 കോടി! പിന്നെ ആലോചിച്ചില്ല; വണ്ടിയടക്കം മുക്കി. ലോക്സഭാ തിരഞ്ഞെടുപ്പിനു വേണ്ടി കൊണ്ടുവന്ന കള്ളപ്പണമായിരുന്നു അത്.  രാഷ്ട്രീയനേതാക്കൾ ഇടപെട്ട പരിപാടിയായതുകൊണ്ട് ഗുണ്ടാസംഘത്തിനു ചെറിയൊരു പേടി. കേരളത്തിലെ അഭിഭാഷകനെ വിവരം ധരിപ്പിച്ചു. ‘‘പറ്റിയതു പറ്റി, എത്രയും വേഗം കേരളത്തിലെത്തൂ’’ എന്നായിരുന്നു ഉപദേശം. 

Representative Image. (ഫയൽ ചിത്രം: മനോരമ)

ഇതേസമയം കർണാടകയിൽ സമാന്തരമായി മറ്റൊരു ക്വട്ടേഷൻ നടന്നു. നഷ്ടപ്പെട്ട 50 കോടിയും കള്ളപ്പണമായതുകൊണ്ടു കേസാക്കാൻ പറ്റില്ല. പക്ഷേ, കർണാടക പൊലീസിലെതന്നെ കുപ്രസിദ്ധനായ ഒരു ഉദ്യോഗസ്ഥനെ പണി ഏൽപിച്ചു. പോയ പണം വണ്ടിസഹിതം തിരിച്ചുപിടിക്കണം. പണം തട്ടിയവർക്കു മറുപണി കൊടുക്കണം. അങ്ങനെ ബെംഗളൂരു പൊലീസ് സംഘം അതീവരഹസ്യമായി കൊച്ചിയിലേക്കു പുറപ്പെട്ടു. അപ്പോൾതന്നെ കേരള പൊലീസിലെ മിടുക്കർ ആ വിവരം മണത്തറിഞ്ഞു. പക്ഷേ, പൊലീസിലെതന്നെ ചാരന്മാർ സംഗതി ഗുണ്ടാസംഘത്തിന്റെ ചെവിയിൽ എത്തിച്ചു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ഗുണ്ടാത്തലവൻ വീണ്ടും നിയമോപദേശം തേടി.

കർണാടകയിലെ രാഷ്ട്രീയ–അധോലോക കൂട്ടുകെട്ടുകളെ വിറപ്പിച്ച വിഷയമായതുകൊണ്ട് ഗുണ്ടാത്തലവൻ ‘എൻകൗണ്ടറിൽ’ കൊല്ലപ്പെടുമെന്ന് ഉറപ്പായിരുന്നു. കേരളത്തിലെത്തുംവരെ പിടികൊടുക്കരുതെന്നായിരുന്നു നിയമോപദേശം. ശരീരത്തിൽ മുറിവുണ്ടാക്കി ഗുണ്ടാത്തലവൻ സ്വകാര്യാശുപത്രിയിൽ ചികിത്സ തേടി. എന്നിട്ടു കൊച്ചി സിറ്റി പൊലീസിനെ വിവരമറിയിച്ചു. പിടികിട്ടാപ്പുള്ളിയായിരുന്ന ഗുണ്ടാത്തലവൻ അങ്ങനെ കേരള പൊലീസിന്റെ പിടിയിലായി. കർണാടകയിൽ നിന്നുള്ള ‘ക്വട്ടേഷൻ പൊലീസ് സംഘം’ എത്തുംമുൻപേ അയാൾ അഴിക്കുള്ളിൽ സുരക്ഷിതനായി. കാപ്പ കൂടി ചുമത്തിയതോടെ ഒരു വർഷത്തേക്കു ജീവിതം സർക്കാർ ചെലവിലുമായി. കള്ളപ്പണ നീക്കം ചോർത്തിയവരെ രാഷ്ട്രീയ നേതാക്കൾതന്നെ കണ്ടെത്തി പ്രശ്നം പരിഹരിച്ചു. കൊച്ചിയിലെ സംഘത്തിന്റെ പക്കലെത്തിയ 50 കോടിയുടെ കാര്യം തൽക്കാലം അവരും മറന്നു. പൊലീസിനുള്ളതു പൊലീസിനും ഗുണ്ടയ്ക്കുള്ളതു ഗുണ്ടയ്ക്കും!

ചൂടോടെ അവർ വായിച്ചു; ഇനി ജീവിതം തിരുത്തണം

റിപ്പോർട്ട്: മനോജ് തെക്കേടത്ത്

കൊച്ചിയിലെ രണ്ടു ഗുണ്ടാത്തലവന്മാർ തെറ്റുകൾ ഏറ്റുപറയുന്ന വാർത്തയുടെ പകർപ്പെടുത്തു തടവുകാർക്കു വായിക്കാനായി ഒട്ടിച്ച് തൃശൂരിലെ വിയ്യൂർ ജില്ലാ ജയിൽ അധികൃതർ. ‘ഗുണ്ടാവിലാസം കേരളം’ പരമ്പരയുടെ ഭാഗമായി മേയ് 20ന് മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച മരട് അനീഷിന്റെയും ഭായ് നസീറിന്റെയും കുറ്റസമ്മതങ്ങളാണു ജയിലിലെ എല്ലാ ബ്ലോക്കുകളിലും പതിച്ചത്.  ഗുണ്ടാപ്രവർത്തനത്തിൽ ഏർപ്പെട്ടതു തെറ്റായിപ്പോയെന്നും ജീവിതം നശിപ്പിക്കുന്ന ഈ വലിയ കെണിയിലേക്കു യുവതലമുറ ഒരു കാരണവശാലും തിരിയരുതെന്നും അനീഷും നസീറും പറഞ്ഞിരുന്നു. ഇവരുടെ അനുഭവം തടവുകാർക്കു വീണ്ടുവിചാരത്തിന് ഇടയാക്കട്ടെ എന്ന ലക്ഷ്യത്തോടെയാണ് എല്ലാവർക്കുമായി പ്രദർശിപ്പിച്ചതെന്നു സൂപ്രണ്ട് കെ.അനിൽകുമാർ പറഞ്ഞു. തെറ്റുതിരുത്തൽ പ്രക്രിയയിലെ പുതുവഴികളെന്ന നിലയിലാണ് ഇത്തരം രീതികൾ പരീക്ഷിക്കുന്നത്. ‘പ്രിസൺസ് ആൻഡ് കറക്‌ഷനൽ സർ‌വീസസി’ന്റെ നേതൃത്വത്തിലാണ്  ബോധവൽക്കരണ പരിപാടികൾ. തടവുകാർക്കായി സാഹിത്യ ക്യാംപ് നടത്തി അവരുടെ രചനകൾ പുസ്തകമായി പ്രസിദ്ധീകരിച്ചു ശ്രദ്ധ നേടിയ ജയിലിൽ തടവുകാർക്കായി മികച്ചൊരു ലൈബ്രറിയുമുണ്ട്. ‘തിരുത്തൽ’ എന്ന ആശയത്തിലൂന്നി ഇവിടെ നിർമിച്ച ആർപി 1987 എന്ന ഹ്രസ്വചിത്രവും ശ്രദ്ധ നേടിയിരുന്നു. 

നാളെ: ഗുണ്ടയ്ക്ക് എന്തു കാപ്പ !

English Summary:

Kerala's Murder Anniversary Celebrations - Series Part -2