സ്വാഭിമാനത്തിനു പകരമില്ല– ബി. എസ്. വാരിയർ എഴുതുന്നു
ഏതു മനുഷ്യനും വേണം സ്വാഭിമാനം. എന്നല്ല, സ്വാഭിമാനമില്ലാത്തയാൾ മനുഷ്യനല്ലെന്നു പറയേണ്ടിവരും. സ്വാഭിമാനം വേണ്ടത്രയില്ലാത്തവർക്ക് ഒരു പുതിയ കാര്യവും തുടങ്ങാൻ കഴിയില്ല. താൻ ചെയ്ത ഏതു കാര്യവും ശരിയെന്ന് അന്യരുടെ അംഗീകാരം വേണമെന്നു തോന്നും. അതിനായി ആരുടെയും കാലുപിടിക്കും. ആത്മവിശ്വാസത്തിന്റെ തരിപോലും മനസ്സിൽ കാണില്ല. അന്യരെല്ലാം തന്നെക്കാൾ മികച്ചവരാണെന്നും താൻ ഏതിലും തീരെത്താഴെയാണെന്നും വെറുതേ ചിന്തിക്കും. അതിനതിന് ഉള്ള ആത്മബലവും ചോർന്നുപോകും. വിമർശനവിധേയമായ എന്തെങ്കിലും വന്നാൽ ആരും ചോദിക്കാതെതന്നെ ഞാനങ്ങനെ ചെയ്തിട്ടില്ലെന്നു പറയാൻ തോന്നും. തന്നെ ആരെങ്കിലും അകാരണമായി പഴിക്കുമോയെന്ന അധമബോധം. പ്രചാരത്തിലുള്ള പഴയ സ്കൂൾഫലിതം ഓർമ്മവരുന്നു. പ്രൈമറി ക്ലാസുകൾ പരിശോധിക്കാൻ സ്കൂൾ ഇൻസ്പെക്ടർ എത്തി.

ഏതു മനുഷ്യനും വേണം സ്വാഭിമാനം. എന്നല്ല, സ്വാഭിമാനമില്ലാത്തയാൾ മനുഷ്യനല്ലെന്നു പറയേണ്ടിവരും. സ്വാഭിമാനം വേണ്ടത്രയില്ലാത്തവർക്ക് ഒരു പുതിയ കാര്യവും തുടങ്ങാൻ കഴിയില്ല. താൻ ചെയ്ത ഏതു കാര്യവും ശരിയെന്ന് അന്യരുടെ അംഗീകാരം വേണമെന്നു തോന്നും. അതിനായി ആരുടെയും കാലുപിടിക്കും. ആത്മവിശ്വാസത്തിന്റെ തരിപോലും മനസ്സിൽ കാണില്ല. അന്യരെല്ലാം തന്നെക്കാൾ മികച്ചവരാണെന്നും താൻ ഏതിലും തീരെത്താഴെയാണെന്നും വെറുതേ ചിന്തിക്കും. അതിനതിന് ഉള്ള ആത്മബലവും ചോർന്നുപോകും. വിമർശനവിധേയമായ എന്തെങ്കിലും വന്നാൽ ആരും ചോദിക്കാതെതന്നെ ഞാനങ്ങനെ ചെയ്തിട്ടില്ലെന്നു പറയാൻ തോന്നും. തന്നെ ആരെങ്കിലും അകാരണമായി പഴിക്കുമോയെന്ന അധമബോധം.
പ്രചാരത്തിലുള്ള പഴയ സ്കൂൾഫലിതം ഓർമ്മവരുന്നു. പ്രൈമറി ക്ലാസുകൾ പരിശോധിക്കാൻ സ്കൂൾ ഇൻസ്പെക്ടർ എത്തി. ‘റേഡിയം കണ്ടുപിടിച്ചതാര്?’ എന്ന ചോദ്യം ഇൻസ്പെക്ടർ ഒരു കുട്ടിയോടു ചോദിച്ചു. ‘ഞാനല്ല, സാർ’ എന്നായി ഏതോ കുറ്റാന്വേഷണം നടക്കുകയാണെന്നു തെറ്റിദ്ധരിച്ച കുട്ടി. തുടർന്നു മുന്നുനാലു കുട്ടികളോട് ചോദ്യം ആവർത്തിച്ചു. അവരെല്ലാം ‘ഞാനല്ല, സാർ’ എന്ന ഉത്തരമാണു പറഞ്ഞത്. സഹികെട്ട ഇൻസ്പെക്ടർ ഗൗരവത്തോടെ അധ്യാപകന്റെ മുഖത്തേക്കു നോക്കി. പെട്ടെന്നാണ് ഓർക്കാതെ അധ്യാപകൻ പറഞ്ഞത്, ‘ഞാനുമല്ല, സാർ’.
നല്ല ആശയം മനസ്സിലുണ്ടെങ്കിലും അത് അവതരിപ്പിക്കാൻ വൈമുഖ്യം. നല്ല ഭാഷയും ആശയങ്ങളും വശമാണെങ്കിലും വേദിയിൽക്കയറി സദസ്സിനോടു നാലു വാക്യം പറയാൻ സങ്കോചം. ഒന്നിലും താൻ വിജയിക്കില്ലെന്ന വികലചിന്ത. ചെറിയ ജോലി പോലും വലിയ ഭാരമാണെന്ന ഭയം. നിരന്തരം നിഷേധചിന്ത. അനാവശ്യമായി മാപ്പു പറയാനുള്ള പ്രവണത. സ്വന്തം വികാരങ്ങൾ മറച്ചുവയ്ക്കുന്ന ശീലം. അടിസ്ഥാനമില്ലാത്ത അവിശ്വാസം. ഇത്രയൊന്നും പോകാതെ ചെറിയ ലക്ഷണം ചൂണ്ടിക്കാട്ടാം. യോഗത്തിനെത്തുമ്പോൾ മുൻനിരയിൽ സീറ്റൊഴിവുണ്ടെങ്കിലും അവിടെയിരിക്കാനുള്ള ഭയം.
ഇതൊന്നും തീരെ ആവശ്യമില്ല. സ്വാഭിമാനം പുലർത്തി, ആത്മവിശ്വാസത്തിൽ മുറുകകെപ്പിടിച്ച്, സ്വന്തം ശേഷികളിൽ വിശ്വസിച്ച് മുന്നേറിയാൽ നാം അർഹിക്കുന്ന സ്ഥാനം നമുക്കു കൈവരുമെന്നു തീർച്ച. നമ്മുടെ അനുമതി കൂടാതെ നാം മോശമാണെന്നു ചിന്തിപ്പിക്കാൻ ആർക്കാണ് അവകാശം? സാഹചര്യങ്ങളുെട കൈയിലെ പണിക്കോപ്പു മാത്രമാണ് മനുഷ്യൻ എന്ന ഇംഗ്ലിഷ്മൊഴി കേട്ടിരിക്കും. പക്ഷേ പലപ്പോഴും സാഹചര്യങ്ങളെ നമുക്കു നിയന്ത്രിക്കാനാവുമെന്നതാണു വാസ്തവം.
‘ജലത്തിലെ മത്സ്യം നിശ്ശബ്ദമായൊഴുകും, കരയിലെ മൃഗം ശബ്ദിക്കും, ആകാശത്തിലെ പക്ഷി സംഗീതം പൊഴിക്കും’ എന്ന് മഹാകവി ടാഗൂർ – (സ്ട്രേ ബേർഡ്സ് : 43). ഇവയിലേതാണു മെച്ചമെന്ന അന്വേഷണം വൃഥാവ്യായാമം. ഓരോന്നിനുമുണ്ട് തനിമയും അഭിമാനിക്കാൻ വകയും. സ്വാഭിമാനം ആരുടെയും കുത്തകയല്ല. ആരും ആരുടെയും മേലല്ല.
സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച പണ്ഡിറ്റ് ജസ്‌രാജ് (1930–2020) അച്ഛനിൽനിന്നു പഠനമാരംഭിച്ച് ബാല്യത്തിൽത്തന്നെ ഹിന്ദുസ്ഥാനിസംഗീതത്തിൽ അസാമാന്യമികവു പുലർത്തി. ഇടയ്ക്കു തബലയിലേക്കു ചുവടുമാറ്റി. പക്ഷേ പക്കമേളക്കാരെ രണ്ടാംതരക്കാരായിക്കണ്ട് അപമാനിക്കുന്ന ദുഷ്പ്രവണതയിൽ മനംനൊന്ത്, ആ വഴി അവസാനിപ്പിച്ചു. തുടർന്ന്, ഇനി തബലവാദനത്തിനില്ലെന്നു ശപഥം ചെയ്ത് വായ്പ്പാട്ടിലേക്കു മടങ്ങി. ഒരിക്കൽ കൊൽക്കത്തയിലെ സംഗീതമഹാസദസ്സിൽ തബലവായനക്കാരന്റെ അസാന്നിധ്യം പ്രശ്നമായി.
അവിടെയുണ്ടായിരുന്ന ജസ്‌രാജിനോട് വലിയ പ്രതിഫലം വാഗ്ദാനം ചെയ്തുകൊണ്ട് തബല വായിക്കാൻ അപേക്ഷിച്ചു. അന്ന് പണം ആവശ്യമായ സന്ദർഭമായിരുന്നെങ്കിലും അദ്ദേഹം, വഴങ്ങിയില്ല. പഴയ ശപഥം മനസ്സിൽവച്ച് പിൽക്കാലത്ത് അദ്ദേഹം ചോദിച്ചു, ‘ലോകത്തോടു മുഴുവൻ എനിക്കു കളവു പറയാം; പക്ഷേ എന്നോട് എങ്ങനെയാണു ഞാൻ കളവു പറയുക?’ പ്രതിഭാധനനായ ജസ്‌രാജിന്റെ സമീപനംഅഹങ്കാരത്തിന്റേതല്ല, സ്വാഭിമാനത്തിന്റേതാണ്. തന്നോടു തന്നെ പ്രതിബദ്ധത പുലർത്തുന്ന അഭിമാനകരമായ രീതി. ഇന്ത്യയിലും വിദേശത്തും സംഗീതവിസ്മയം വിരിയിച്ച ജസ്‌രാജിന് 2000ൽ പത്മവിഭൂഷൺ ബഹുമതി നല്കി.
ചെറിയ തീരുമാനങ്ങൾ പോലും എടുക്കാൻ കുട്ടികളെ അനുവദിക്കാത്തതിലൂടെ രക്ഷിതാക്കൾ കുട്ടികളുടെ സ്വാഭിമാനത്തിനു ക്ഷതമേൽപ്പിക്കാറുണ്ട്. പിൽക്കാലത്തും ധീരമായി തീരുമാനങ്ങളെടുക്കുന്നതിൽ അവർക്കു വിമുഖതയുണ്ടാകാം. ഓഫിസുകളിലും മറ്റും സ്വയം എടുക്കാവുന്ന തീരുമാനങ്ങൾ അനന്തരഫലങ്ങളെ ഭയന്ന് മേലാവിനു വിട്ടുകൊടുത്തു തടിതപ്പുന്നവരുണ്ട്. അത്തരം ഓരോ സംഭവത്തിലും അവരുടെ സ്വാഭിമാനം അൽപാൽപ്പം ഇടിയുന്നത് അവരറിയുന്നില്ല.
നമുക്കു സ്വാതന്ത്ര്യം കൈവന്നതിനുശേഷം ജനാധിപത്യസംവിധാനത്തിലെ മുഖ്യപ്രക്രിയയായ തിരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന പല മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർമാരുമുണ്ടായിരുന്നു. പക്ഷേ എൻ.കെ.ശേഷൻ എന്ന ഭരണാധികാരി ആ സ്ഥാനത്തെത്തിയപ്പോൾ ബൃഹത്തായ ആ ദേശീയപ്രക്രിയയുെട അലകും പിടിയും കേട്ടുകേൾവിയില്ലാത്ത രീതിയിൽ മാറിമറിഞ്ഞു. അത് ഒരൊറ്റ വ്യക്തിയുടെ സ്വാഭിമാനത്തിന്റെ ഫലമായിരുന്നു. കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രിയെയും വരെ വെല്ലുവിളിച്ചുകൊണ്ട് നിഷ്പക്ഷമായുള്ള ഔദ്യാഗിക കൃത്യനിർവഹണം നിർഭയമായി അദ്ദേഹം നടത്തിയതു വിശകലനം ചെയ്തു നോക്കാവുന്നതാണ്. പല കടലാസുപുലികളും അന്ന് പല്ലില്ലാത്തവരായി.
സ്വാഭിമാനം മെച്ചപ്പെടുത്താൻ സഹായകമായ ആശയം പ്രശസ്തമനഃശാസ്ത്രജ്ഞൻ എബ്രാഹം മാസ്ലോ പകർന്നു തന്നിട്ടുണ്ട് : ‘സ്വയം സമാധാനം സൃഷ്ടിക്കണമെങ്കിൽ സംഗീതജ്ഞൻ സംഗീതം രചിക്കണം, ചിത്രകാരന്‍ ചിത്രം വരയ്ക്കണം, കവി കവിതയെഴുതണം. ഓരോരുത്തരും അവർക്കെന്താകാൻ കഴിയുമോ, അതാകണം’. ‘മുട്ടാളത്തരത്തിനു കീഴ്പെട്ട് ഒരിക്കലും നിശ്ശബ്ദരാകരുത്. സ്വയം ഇരയാകാൻ അനുവദിക്കരുത്’ എന്ന് പ്രശസ്ത അമേരിക്കൻ തിരക്കഥാകൃത്ത് ഹാർവി ഫിയേഴ്സ്റ്റീൻ. നമ്മുടെ അന്തസ്സിനെ ആക്രമിക്കാം, അതിക്രൂരമായി പരിഹസിക്കാം. പക്ഷേ കീഴടങ്ങി അടിയറ വയ്ക്കാത്തപക്ഷം അന്തസ്സിനെ അപഹരിക്കാൻ സാധ്യമല്ല.
നമ്മെ കണ്ടെത്താൻ തുണയ്ക്കുന്നവയാണ് അന്യരിലെ പ്രതിഫലനങ്ങളെന്നതു ശരി. അവരുടെ അഭിപ്രായങ്ങൾക്കു നിശ്ചയമായും വിലകൊടുക്കേണ്ടതുണ്ട്; പക്ഷേ വിലയിരുത്തലുകൾക്ക് അമിതപ്രാധാന്യം നൽകേണ്ട. തടസ്സങ്ങളെ പേടിച്ച് കൃത്യങ്ങളിൽനിന്ന് ഒളിച്ചോടുകയും വേണ്ട. സ്വന്തം മൂല്യം അറിയാത്തവർക്ക് അന്യരുടെ മൂല്യം വിലയിരുത്താനാവില്ല. സ്വന്തം സമയത്തിന്റെ മൂല്യവും അറിയാൻ കഴിയില്ല. അതിവിനയംവഴി സ്വന്തം ശേഷികൾ കുറച്ചുകാണേണ്ട. സ്വാഭിമാനവും അഹങ്കാരവും വേർതിരിക്കുന്ന രേഖ നേർത്തതാണ്. അതിരു കടന്ന്, അഹങ്കാരിയെന്ന തോന്നലുളവാക്കാതിരിക്കാൻ നാം കരുതിയിരിക്കണം. പരാജിതന്റെ മനോഭാവം ഒരിക്കലും നമ്മെ പിടികൂടാതിരിക്കട്ടെ. അന്യരോടു കാട്ടുന്ന സ്നേഹം നാം നമ്മോടും കാട്ടേണ്ടതുണ്ട് എന്നതും മറക്കാതിരിക്കാം.
‘പ്രഭോ, ആത്മസ്നേഹമെന്നത് സ്വയം–അവഗണന പോലെ നീചമായ പാപമല്ല’ എന്നു ഷേക്സ്പിയർ–കഥാപാത്രം.
(Self-love, my liege, is not so vile a sin
As self-neglecting – Henry V, 2 : 4 : 73–74)