സത്യപ്രതിജ്ഞയിൽ കൃത്യം ‘സൂചന’; മോദി– ഷാ അല്ല, ഇനി നിതീഷ്–നായിഡു ‘അച്ചുതണ്ട്’; അമ്പരപ്പിച്ച കേരള നീക്കവും!
‘‘സർക്കാരിനെ നയിക്കാൻ ഭൂരിപക്ഷം മതി. എന്നാൽ രാജ്യത്തെ നയിക്കാൻ വേണ്ടത് സമവായമാണ്’’. ഈ വാക്കുകൾ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടേതാണ്. മന്ത്രിസഭാ രൂപീകരണത്തിന് മുന്നോടിയായി ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) യോഗത്തിൽ പറഞ്ഞത്. ഇതോടെ മൂന്നാമൂഴത്തിൽ മോദി സർക്കാരിന്റെ മുൻഗണന എന്തിനായിരിക്കും എന്നും വ്യക്തമായി. സഖ്യകക്ഷികളുമായി തർക്കങ്ങളില്ലാതെ മന്ത്രിസഭാ രൂപീകരണം പൂർത്തിയാക്കിയ മോദി, രണ്ടാം മന്ത്രിസഭയിലെ ഭൂരിപക്ഷം അംഗങ്ങളെയും മൂന്നാമൂഴത്തിലും നിലനിർത്തുന്നു. അതേസമയം മുന്‍ മുഖ്യമന്ത്രിമാരും മുതിർന്ന നേതാക്കളുമായ ശിവ്‌രാജ് സിങ് ചൗഹാനെയും മനോഹർ ലാൽ ഖട്ടറിനെയും മന്ത്രിസഭയിൽ പ്രമുഖ ഇടങ്ങളിൽ ഉൾപ്പെടുത്തി. മോദിക്കു ശേഷം അമിത് ഷാ സത്യപ്രതിജ്ഞ ചെയ്യുമെന്ന് പ്രതീക്ഷിച്ചെങ്കിലും രാജ്‌നാഥ് സിങ്ങിനായിരുന്നു ‘രണ്ടാമനാകാൻ’ നിയോഗം. പ്രധാനപ്പെട്ട വകുപ്പുകൾക്കു വേണ്ടി സഖ്യകക്ഷി നേതാക്കളായ നിതീഷ് കുമാറും ചന്ദ്ര ബാബു നായിഡുവും ശ്രമം നടത്തുമെന്ന അഭ്യൂഹവും തുടക്കത്തിൽ തന്നെ പിൻവലിഞ്ഞു. കേരളത്തിൽ നിന്ന് സുരേഷ് ഗോപി മന്ത്രിയാകുമെന്ന് ഉറപ്പായിരുന്നെങ്കിലും ജോർജ് കുര്യന്റെ മന്ത്രിസ്ഥാനം ഏവരെയും അമ്പരിപ്പിച്ചു. ഭരണത്തുടർച്ചയുടെ സൂചന നൽകുന്ന മന്ത്രിസഭ നയതന്ത്രത്തിനും ഇടം നൽകുന്നു. 2014ൽ ബിജെപിയെ ഭരണത്തിലേക്ക് നയിച്ച നേതാവായ മോദിയുടെ പുതിയ ദൗത്യം സഖ്യ കക്ഷികളെ നയിക്കുന്ന രാഷ്ട്രതന്ത്രജ്ഞനാവുക എന്നതാണ്. ജവാഹർലാൽ നെഹ്റുവിനെപ്പോലെ, തുടർച്ചയായ മൂന്നാം വട്ടം പ്രധാന മന്ത്രി സ്ഥാനത്തെത്തി മോദി. അടുത്ത അഞ്ചു വർഷത്തെ മോദിയുടെ ഭരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ പലതാണ്. കഴിഞ്ഞ പത്തു വർഷത്തെ അനുഭവവും ഭരണശൈലിയും എന്താണ് സൂചിപ്പിക്കുന്നത്?

‘‘സർക്കാരിനെ നയിക്കാൻ ഭൂരിപക്ഷം മതി. എന്നാൽ രാജ്യത്തെ നയിക്കാൻ വേണ്ടത് സമവായമാണ്’’. ഈ വാക്കുകൾ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടേതാണ്. മന്ത്രിസഭാ രൂപീകരണത്തിന് മുന്നോടിയായി ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) യോഗത്തിൽ പറഞ്ഞത്. ഇതോടെ മൂന്നാമൂഴത്തിൽ മോദി സർക്കാരിന്റെ മുൻഗണന എന്തിനായിരിക്കും എന്നും വ്യക്തമായി. സഖ്യകക്ഷികളുമായി തർക്കങ്ങളില്ലാതെ മന്ത്രിസഭാ രൂപീകരണം പൂർത്തിയാക്കിയ മോദി, രണ്ടാം മന്ത്രിസഭയിലെ ഭൂരിപക്ഷം അംഗങ്ങളെയും മൂന്നാമൂഴത്തിലും നിലനിർത്തുന്നു. അതേസമയം മുന്‍ മുഖ്യമന്ത്രിമാരും മുതിർന്ന നേതാക്കളുമായ ശിവ്‌രാജ് സിങ് ചൗഹാനെയും മനോഹർ ലാൽ ഖട്ടറിനെയും മന്ത്രിസഭയിൽ പ്രമുഖ ഇടങ്ങളിൽ ഉൾപ്പെടുത്തി. മോദിക്കു ശേഷം അമിത് ഷാ സത്യപ്രതിജ്ഞ ചെയ്യുമെന്ന് പ്രതീക്ഷിച്ചെങ്കിലും രാജ്‌നാഥ് സിങ്ങിനായിരുന്നു ‘രണ്ടാമനാകാൻ’ നിയോഗം.
പ്രധാനപ്പെട്ട വകുപ്പുകൾക്കു വേണ്ടി സഖ്യകക്ഷി നേതാക്കളായ നിതീഷ് കുമാറും ചന്ദ്ര ബാബു നായിഡുവും ശ്രമം നടത്തുമെന്ന അഭ്യൂഹവും തുടക്കത്തിൽ തന്നെ പിൻവലിഞ്ഞു. കേരളത്തിൽ നിന്ന് സുരേഷ് ഗോപി മന്ത്രിയാകുമെന്ന് ഉറപ്പായിരുന്നെങ്കിലും ജോർജ് കുര്യന്റെ മന്ത്രിസ്ഥാനം ഏവരെയും അമ്പരിപ്പിച്ചു. ഭരണത്തുടർച്ചയുടെ സൂചന നൽകുന്ന മന്ത്രിസഭ നയതന്ത്രത്തിനും ഇടം നൽകുന്നു. 2014ൽ ബിജെപിയെ ഭരണത്തിലേക്ക് നയിച്ച നേതാവായ മോദിയുടെ പുതിയ ദൗത്യം സഖ്യ കക്ഷികളെ നയിക്കുന്ന രാഷ്ട്രതന്ത്രജ്ഞനാവുക എന്നതാണ്. ജവാഹർലാൽ നെഹ്റുവിനെപ്പോലെ, തുടർച്ചയായ മൂന്നാം വട്ടം പ്രധാന മന്ത്രി സ്ഥാനത്തെത്തി മോദി. അടുത്ത അഞ്ചു വർഷത്തെ മോദിയുടെ ഭരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ പലതാണ്. കഴിഞ്ഞ പത്തു വർഷത്തെ അനുഭവവും ഭരണശൈലിയും എന്താണ് സൂചിപ്പിക്കുന്നത്?
∙ മോദി– ഷാ സഖ്യം പിന്നിലേക്ക്, ഇനി നിതീഷ്–നായിഡു അച്ചുതണ്ട്
2014ൽ ദേശീയ രാഷ്ട്രീയത്തിൽ കളം നിറഞ്ഞ് നിന്ന ബിജെപിയുടെ എണ്ണം പറഞ്ഞ നേതാക്കളെ ഇരുവശത്തും ഇരുത്തിയാണ് ഗുജറാത്ത് മുഖ്യമന്ത്രി പദത്തിൽനിന്ന് പ്രധാനമന്ത്രിക്കസേരയിലേക്ക് മോദി എത്തിയത്. അന്ന് സത്യപ്രതിജ്ഞയിൽ ദേശീയ രാഷ്ട്രീയത്തിൽ, പുതുമുഖമായ മോദിയിലായിരുന്നു രാജ്യശ്രദ്ധയെങ്കിൽ 2019ലെ സത്യപ്രതിജ്ഞയിൽ മോദിയുടെ മന്ത്രിസഭയിലേക്ക് ആരൊക്കെയാണ് വരുന്നതെന്ന് അറിയാനായിരുന്നു ആകാംക്ഷ. അഞ്ച് വർഷം കഴിഞ്ഞ് ന്യൂഡൽഹിയിൽ സത്യപ്രതിജ്ഞാ ചടങ്ങ് വീണ്ടും നടക്കുമ്പോൾ മന്ത്രിസഭയുടെ യാത്രയാണ് ചർച്ച. ഒപ്പം മോദിയുടെ മാറ്റവും.
വ്യക്തമായ ഭൂരിപക്ഷത്തോടെ ഒറ്റയ്ക്ക് ഒരു പാർട്ടി രാജ്യം ഭരിക്കുക എന്ന നേട്ടവുമായാണ് 2014ലും 2019ലും മോദി അധികാരമേറ്റത്. 1984നു ശേഷം ആദ്യമായി ഒറ്റയ്ക്കു ഭൂരിപക്ഷമുള്ള പാർട്ടിയുടെ അധിപനായിരുന്നു 2014ൽ നരേന്ദ്ര മോദി. പക്ഷേ ഇക്കുറി അത് നഷ്ടമായി. പ്രചാരണങ്ങളിൽ, ഒറ്റയ്ക്ക് ഒരു പാർട്ടി രാജ്യം ഭരിച്ചാലുള്ള ഗുണങ്ങൾ പറഞ്ഞാണ് പ്രതിപക്ഷത്തെ പലപ്പോഴും മോദി കടന്നാക്രമിച്ചിരുന്നത്. കേന്ദ്രവും സംസ്ഥാനവും ഒരു പാർട്ടിതന്നെ ഭരിച്ചാൽ വരുന്ന ഡബിൾ എൻജിൻ ശക്തിയും ഇതിനൊപ്പം അദ്ദേഹം ചേർത്തു വച്ചിരുന്നു. എന്നാൽ മോദി സർക്കാർ 3.0യിൽ സ്റ്റിയറിങ് മാത്രമേ മോദിയുടെ കയ്യിലുള്ളൂ. ബ്രേക്ക് എൻഡിഎ മുന്നണിയിലെ വലുതും ചെറുതുമായ ചില പാർട്ടികളിലാണ്.
ഗുജറാത്തിൽനിന്ന് ഡൽഹിയിലെത്തി പാർട്ടിയും ഭരണവും പിടിച്ചെടുത്ത ശക്തരാണ് മോദിയും അമിത് ഷായും. 2014ൽ മോദിയുടെ വിജയത്തിൽ അമിത് ഷാ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. മാസങ്ങൾക്ക് മുൻപേ ബിജെപി പ്രതിപക്ഷത്തായിരുന്ന യുപിയിലെത്തി പാർട്ടിയുടെ വേരുകൾ ആഴത്തിൽ വളർത്തിയാണ് അമിത് ഷാ അന്ന് നേട്ടം കൊയ്തത്. യുപിയിൽ 2014ലെ തിരഞ്ഞെടുപ്പിൽ ബിജെപി 71 (എൻഡിഎ 73) സീറ്റുകളിൽ ജയിച്ചു കയറിയപ്പോഴാണ് ഡൽഹിയിൽ മോദിയുടെ കരുത്ത് പതിന്മടങ്ങ് വർധിച്ചത്. അതിനാലാവണം ബിജെപി പ്രവർത്തകർ ചാണക്യനൊപ്പം അമിത് ഷായുടെ ചിത്രം ചേർത്തുവയ്ക്കുന്നത്.
പാർട്ടി സംവിധാനങ്ങളെ ശക്തമാക്കുന്നതിനുള്ള ദൗത്യമാണ് അമിത് ഷാ ഏറ്റെടുത്തത്. നാലു വർഷത്തിനിടെ ബിജെപി നേടിയതു 14 സംസ്ഥാനങ്ങളിലെ ഭരണമാണ്. ആദ്യമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബിജെപി ആധിപത്യമുറപ്പിച്ചു. ബിജെപിയെ ലോകത്തിലെ തന്നെ അറിയപ്പെടുന്ന രാഷ്ട്രീയ പാർട്ടിയാക്കിയ ശേഷമാണ് അമിത് ഷാ മന്ത്രിയാവാൻ തയാറായത്. പക്ഷേ അപ്പോഴേക്കും നരേന്ദ്ര മോദി ന്യൂഡൽഹിയിൽ പ്രധാനമന്ത്രിയായി രണ്ടാമത്തെ തവണ സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. മോദിയുടെ വലംകൈയായി നിന്ന് ആഭ്യന്തരമാണ് അമിത് ഷാ കഴിഞ്ഞ 5 വർഷവും കൈകാര്യം ചെയ്തത്. ഇതിനിടയിൽ 2021ൽ മോദി മന്ത്രിസഭയിൽ നടന്ന അഴിച്ചുപണിയിൽ സഹകരണ വകുപ്പ് കൂടി അമിത്ഷായിലേക്ക് വന്നു ചേർന്നു.
∙ മൂന്നാമൂഴത്തിൽ പരീക്ഷണങ്ങൾക്ക് മുതിർന്നില്ല, പുതുമയും പഴമയും ഒരുപോലെ
ഒന്നാം മോദി സർക്കാരിന്റെ കാലത്ത് കാബിനറ്റിൽ മോദിക്കൊപ്പമുണ്ടായിരുന്നത് ദേശീയ രാഷ്ട്രീയത്തിൽ പരിചയ സമ്പന്നരായ ഒരു പിടി ബിജെപി നേതാക്കളായിരുന്നു. രാജ്നാഥ് സിങ്, സുഷമ സ്വരാജ്, അരുൺ ജയ്റ്റ്ലി, മനോഹർ പരീക്കർ, എം വെങ്കയ്യ നായിഡു, നിതിൻ ഗഡ്കരി, നിർമല സീതാരാമൻ, പീയുഷ് ഗോയൽ, നരേന്ദ്ര സിങ് തോമർ, ആനന്ദ് കുമാർ, ഉമാ ഭാരതി, ഡി.വി. സദാനന്ദ ഗൗഡ, സുരേഷ് പ്രഭു, റാവു ഇന്ദ്രജിത് സിങ്, നജ്മ ഹെബുദുള്ള, മുക്താർ അബ്ബാസ് നഖ്‍വി, ഗോപിനാഥ് മുണ്ടെ, ചൗദരി ബിരേന്ദർ സിങ്, രവിശങ്കർ പ്രസാദ്, ഹർഷ് വർധൻ, സ്മൃതി ഇറാനി, പ്രകാശ് ജാവഡേക്കർ എന്നിങ്ങനെ പോകുന്നു ആ നിര.
എന്നാൽ 2019ൽ രണ്ടാം മോദി സർക്കാരിൽ മുഖങ്ങൾ പലതും മാറി മറിഞ്ഞു. ഒന്നാം മോദി സർക്കാരിൽ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തവരുടെ സീറ്റിൽ പോലും ഇളക്കം കണ്ടു. മുതിർന്ന നേതാക്കളായ സുഷമ സ്വരാജ്, അരുൺ ജയ്റ്റ്ലി തുടങ്ങിയവർ അനാരോഗ്യം മുതലായ കാരണങ്ങളാൽ മാറി. ഒന്നാം മോദി സർക്കാരിൽ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത ഗോപിനാഥ് മുണ്ടെ, മനോഹർ പരീക്കർ എന്നിവരുടെ മരണവും അപ്രതീക്ഷിത ആഘാതമായിരുന്നു. രണ്ടാം മോദി സർക്കാരിലെ പ്രധാന മാറ്റം അമിത് ഷായുടെ വരവായിരുന്നു. ഷായ്ക്ക് വേണ്ടി, രാജ്നാഥ് സിങ് കൈകാര്യം ചെയ്ത ആഭ്യന്തരം നൽകിയപ്പോൾ അദ്ദേഹത്തിന് പകരം പ്രതിരോധം ലഭിച്ചു.
രണ്ടാം മോദി മന്ത്രിസഭയിൽ വലിയ സ്ഥാനകയറ്റം ലഭിച്ചത് നിർമല സീതാരാമനായിരുന്നു. രാജ്യത്തെ ധനകാര്യ മന്ത്രിയായി ചുമതലയേറ്റ നിർമല മോദി സർക്കാരിന് വേണ്ടി ലോക്സഭയിൽ തുടരെ ബജറ്റുകൾ അവതരിപ്പിച്ച് റെക്കോർഡിട്ടു. ഇന്ത്യയുടെ ആദ്യത്തെ ഫുൾ ടൈം വനിതാ ധനമന്ത്രിയായിരുന്നു നിർമല. 2024ലെ ഇടക്കാല ബജറ്റിൽ തന്റെ സർക്കാർ അധികാരമേറ്റ് തിരികെ എത്തുമ്പോൾ പൂർണബജറ്റ് അവതരിപ്പിക്കുമെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞാണ് അവർ കൈയടി നേടിയത്.
അമിത് ഷായും എസ്.ജയശങ്കറുമടക്കം കാബിനറ്റ് മന്ത്രിമാരായി 7 നവാഗതരാണ് രണ്ടാം മോദി സർക്കാരിലേക്കെത്തിയത്. പ്രൾഹാദ് ജോഷി, മഹേന്ദ്രനാഥ് പാണ്ഡേ, അരവിന്ദ് സാവന്ത്, രമേഷ് പൊക്രിയാൽ നിശാന്ത്, അർജുൻ മുണ്ടെ എന്നിവരായിരുന്നു കാബിനറ്റിലെ മറ്റു പുതുമുഖങ്ങൾ.
ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരൻ, മന്ത്രിസഭയിൽ കേരളത്തിന്റെ ഏക പ്രതിനിധിയായി. വിദേശകാര്യം, പാർലമെന്ററികാര്യം വകുപ്പുകളുടെ സഹമന്ത്രിയായാണ് മുരളീധരൻ എത്തിയത്. 2019ൽ ഒന്നാം മന്ത്രിസഭയിലെ 36 പേരെ മോദി രണ്ടാമതും കൂടെ കൂട്ടിയപ്പോൾ 37 പേർക്കു സ്ഥാനനഷ്ടമുണ്ടായി. എന്നാൽ പഴയ മന്ത്രിമാരിൽ ഭൂരിപക്ഷം പേരെയും മോദി നിലനിർത്തിയതിന് കാരണമുണ്ട്. എസ്. ജയശങ്കറെ അപ്രതീക്ഷിതമായി അവതരിപ്പിച്ചതു പോലെ പരീക്ഷണങ്ങൾക്ക് മോദി ഇക്കുറി മുതിർന്നില്ല. പാർട്ടിയിലെ മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തുകയും ചെയ്തു. കാരണം വളരെ ലളിതം. ഭരണത്തുടർച്ച എന്ന സന്ദേശം നൽകുക. ബിജെപിയുടെ പൂർണ പിന്തുണ നേടുക.
∙ ഗഡ്കരിയും ജയ്ശങ്കറും വൈഷ്ണവും; മികവിന് പച്ചക്കൊടി
ആരായിരുന്നു രണ്ടാം മോദി സർക്കാരിലെ സർപ്രൈസ് മന്ത്രി? ഒരൊറ്റപ്പേരേ അതിനുള്ളൂ– എസ്. ജയശങ്കർ. ഒന്നാം മോദി സർക്കാരിൽ വിദേശകാര്യ വകുപ്പിൽ കയ്യടി നേടിയ സുഷമയുടെ പിൻഗാമിയാവാൻ ജയശങ്കറായിരുന്നു യോഗ്യൻ. കഴിഞ്ഞ 5 വർഷവും രാജ്യത്തിന്റെ അഭിമാനം ഓരോ നിമിഷത്തിലും ഉയർത്തിപ്പിടിക്കാൻ സഹായിച്ച അദ്ദേഹം പക്ഷേ, രാഷ്ട്രീയക്കാരനായിരുന്നില്ല. നയതന്ത്രജ്ഞത പാരമ്പര്യമാക്കിയ തമിഴ് കുടുംബത്തിൽ നിന്നുമാണ് മോദി ജയശങ്കറെ കണ്ടെടുത്തത്. ഈ 1977 ബാച്ച് ഐഎഫ്എസ് ഓഫിസർ വിദേശകാര്യ വകുപ്പിൽ വർഷങ്ങൾ ജോലി ചെയ്ത അനുഭവ പാഠമാണ് ഒന്നാം മോദി സർക്കാരിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹമന്ത്രിയാക്കാൻ കാരണമായത്. രണ്ടാം മോദി സര്‍ക്കാരിൽ പ്രമോഷനോടെ കാബിനറ്റ് റാങ്കിലേക്ക് എത്തിയ ജയശങ്കറിന്റെ സാമർഥ്യം റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ ലോകം കണ്ടുമനസ്സിലാക്കി. ഒരേസമയം യുഎസിനെയും റഷ്യയെയും കൈകാര്യം ചെയ്യാനുള്ള വഴക്കവും, പാക്കിസ്ഥാനെയും ചൈനയേയും വാക്കുകൾ കൊണ്ട് തോൽപിച്ച മറുപടികളും ജയശങ്കറിനെ മോദി സർക്കാരിലെ പ്രിയങ്കരനാക്കി മാറ്റി.
തിരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ സ്ഥാനാർഥികൾക്കൊപ്പം ബിജെപി ‘സ്വന്തമാക്കിയ’ ഒരു വാഹനമുണ്ട്. അതിവേഗക്കാരൻ വന്ദേഭാരത്. മോദി സർക്കാരിലെ വികസനത്തിന്റെ അടയാളമാണ് വന്ദേഭാരത് ട്രെയിനുകൾ. ഇന്ത്യൻ റെയിൽവേയ്ക്ക് കഴിഞ്ഞ വർഷങ്ങളിൽ മാറ്റത്തിന്റെ പുതുമുഖം സമ്മാനിച്ചത് ഒരു രാഷ്ട്രീയക്കാരനല്ല. അശ്വനി വൈഷ്ണവ് എന്ന ഒഡീഷ കേഡറിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്. 2021 ജൂലൈ 7നാണ് പിയൂഷ് ഗോയലിനെ മാറ്റി അശ്വനി വൈഷ്ണവിന് മോദി റെയിൽവേയുടെ പച്ചക്കൊടി നൽകിയത്. മോദി മന്ത്രിസഭയിൽ രാജ്യസഭയിലൂടെ എത്തിയ അശ്വനിയുടെ പ്രകടനത്തിന്റെ മികവ് മോദിയുടെ തുടർ ഭരണത്തിന് ഏറെ സഹായകരമായിരുന്നു. മന്ത്രിസഭയുടെ അവസാന നാളുകളിൽ രാജ്യസഭ കാലാവധി അവസാനിച്ച അശ്വനി വൈഷ്ണവിനെ ഒഡീഷയിലൂടെ വീണ്ടും ജയിപ്പിച്ച് മന്ത്രിസഭയിലേക്ക് മോദി എത്തിച്ചിരുന്നു. മൂന്നാം മോദിസർക്കാർ അധികാരത്തിലേക്കെത്തുമ്പോൾ അടുത്ത അഞ്ചുവർഷത്തെ കാലാവധിയുമായി അശ്വനി വൈഷ്ണവ് രാജ്യസഭയിലുണ്ട്.
രാജ്യമെമ്പാടും ആറും എട്ടും പതിനാറും വരി പാതവെട്ടി പേരെടുത്ത നിതിൻ ഗഡ്കരിയാണ് അടുത്തത്. ഉപരിതല ഗതാഗത വകുപ്പിൽ കഴിഞ്ഞ പത്തുവർഷമായി തുടരുന്ന മന്ത്രിയാണ് അദ്ദേഹം. ലോകത്തിന് മുന്നിൽ ഇന്ത്യൻ ഗതാഗത സൗകര്യങ്ങൾ തിളങ്ങിനിന്ന വർഷങ്ങൾ കൂടിയാണിത്. ഗഡ്കരിയും മന്ത്രിസഭയിൽ ഇടം തേടുന്നു. ഇക്കുറി സർക്കാർ രൂപീകരിക്കുമ്പോള്‍ നരേന്ദ്ര മോദി മറക്കരുതാത്ത ഒരു സംസ്ഥാനമുണ്ട്. എല്ലാ സീറ്റിലും താമര വിരിയിച്ച മധ്യപ്രദേശ്. 29 സീറ്റുകളിൽ ജയിച്ച ബിജെപിയിലെ താരം, മാമാജി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ശിവ്‌രാജ് സിങ് ചൗഹാനാണ്. വിദിശ മണ്ഡലത്തിൽ നിന്നും 8,21,408 വോട്ടിന്റെ വമ്പൻ ജയം നേടിയാണ് അഞ്ചു വട്ടം മധ്യപ്രദേശ് മുഖ്യമന്ത്രിയായ ചൗഹാൻ ലോക്സഭയിൽ എത്തിയിരിക്കുന്നത്. കാലാവധി അവസാനിച്ചതിനെത്തുടർന്ന് ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിയാനൊരുങ്ങുന്ന ജെ.പി. നഡ്ഡയേയും മന്ത്രിസ്ഥാനം നൽകി മോദി ഒപ്പം കൂട്ടിയിട്ടുണ്ട്.
∙ ഭരിക്കാൻ സഖ്യം, ആവശ്യങ്ങൾ അസംഖ്യം
ഒന്നും രണ്ടും മോദി സർക്കാരിൽനിന്നുള്ള പ്രധാന മാറ്റം, ഇത്തവണ എൻഡിഎയ്ക്ക് ലഭിച്ച ‘പവറാ’ണ്. സർക്കാർ രൂപീകരിക്കാനുള്ള കേവലഭൂരിപക്ഷം ബിജെപിക്ക് ഒറ്റയ്ക്ക് ലഭിക്കാതിരുന്നതാണ് എൻഡിഎയുടെ പ്രാധാന്യം ഇടവേളയ്ക്കു ശേഷം വീണ്ടും വർധിപ്പിച്ചത്. ഒന്നും രണ്ടും മോദി സർക്കാരിലും മറ്റു പാർട്ടിയിലുള്ളവർക്ക് ബിജെപി അവസരം നൽകിയിരുന്നു. എൻഡിഎയിലെ എൽജെപിയെ പ്രതിനിധീകരിച്ച് രാം വിലാസ് പാസ്വാൻ അഞ്ച് വർഷം ഒന്നാം മോദി സർക്കാരിൽ മന്ത്രിയായിരുന്നു. ഭക്ഷ്യവിതരണ വകുപ്പാണ് അദ്ദേഹത്തിന് നൽകിയത്.
വ്യോമയാന വകുപ്പ് 2014 മുതല്‍ 2018 വരെ ഭരിച്ചത് ടിഡിപിയായിരുന്നു. ഈ മന്ത്രിസ്ഥാനം രാജിവച്ചാണ് പിന്നീട് ടിഡിപി എൻഡിഎ വിട്ടത്. അതേ നായിഡുവും ടിഡിപിയുമാണ് മൂന്നാം മോദിസർക്കാരിന് ബലം നൽകാൻ വീണ്ടുമെത്തുന്നത്. ശിവസേന, ശിരോമണി അകാലി ദൾ, ആർഎസ്എൽപി, എൽജെപി, അപ്നാ ദൾ, തുടങ്ങിയ പാർട്ടികളും ഒന്നാം മോദി സർക്കാരിൽ സഹമന്ത്രിമാരായിട്ടുണ്ട്. രണ്ടാം മോദി സർക്കാരിൽ എൽജെപിക്ക് 2020 വരെ മന്ത്രി സ്ഥാനം ലഭിച്ചിരുന്നു. പാസ്വാന്റെ മരണത്തോടെയാണ് ഈ മന്ത്രിസ്ഥാനം നഷ്ടമായത്.ഇത്തവണ കാബിനറ്റ് റാങ്കോടെ അദ്ദേഹത്തിന്റെ മകൻ ചിരാഗ് പാസ്വാനും മന്ത്രിസഭയിലുണ്ട്. ശിരോമണി അകാലിദളും മന്ത്രിയെ പിൻവലിച്ച് 2020ൽ എൻഡിഎ വിട്ടതാണ്. ഇതുവരെ തിരിച്ചെത്തിയിട്ടില്ല.
മൂന്നാം മോദി സർക്കാരിന് പിന്തുണ വാഗ്ദാനം ചെയ്യുന്ന നിതീഷ് കുമാർ നയിക്കുന്ന ജെഡിയുവിന് 2022 മുതൽ 2023 വരെ മോദി സർക്കാരിൽ മന്ത്രിസ്ഥാനമുണ്ടായിരുന്നു. ഉരുക്കുമന്ത്രാലയമാണ് ബിജെപി ജെഡിയുവിന് അന്ന് നൽകിയത്. എന്നാൽ കൃത്യം ഒരു വർഷം കഴിഞ്ഞ് ജെഡിയു മോദി സർക്കാരിൽനിന്ന് കൂട്ടുവിട്ടു പോയി. ശിവസേനയും ബിജെപിയോട് പിണങ്ങിയാണ് പടിയിറങ്ങിയത്. മൂന്നാം മോദി സർക്കാരിന് പിന്തുണ വാഗ്ദാനം ചെയ്യുന്നവരിൽ പ്രധാനികളാണ് ടിഡിപിയും, ജെഡിയുവും. ഈ രണ്ട് പാർട്ടികളും ഒന്നും രണ്ടും മോദി സർക്കാരിനൊപ്പം നിന്നശേഷം പാതിവഴിയിൽ ഇറങ്ങിയവരാണ്. ശിവസേനയിൽ നിന്നും പിരിഞ്ഞെത്തിയ ഷിൻഡെ വിഭാഗവും എൻഡിഎയെ പിന്തുണയ്ക്കുന്നുണ്ട്.
അധികാരമേൽക്കുമ്പോൾ ഒന്നാം മോദി സര്‍ക്കാരിൽ മൂന്ന് കാബിനറ്റ് മന്ത്രിമാരടക്കം ആറ് വനിതകളുണ്ടായിരുന്നു. 2019ൽ ഇത് ഏഴായി ഉയർന്നു. ആറു പേർക്ക് കാബിനറ്റ് റാങ്ക്, ഒരാൾക്ക് സ്വതന്ത്ര ചുമതലയും നൽകി. മന്ത്രിസഭാ പുനഃസംഘടനയുടെ സമയത്തും വനിതകൾക്ക് അവസരം നൽകിയിരുന്നു. മൂന്നാംമോദി സർക്കാരിൽ ഏഴു വനിതകൾക്കാണ് സ്ഥാനം. 2014 മുതൽ 2024 വരെ തുടർച്ചയായ മൂന്നു മന്ത്രിസഭയിലും ഇടംപിടിച്ച വനിതയെന്ന നിലയില്‍ നിർമലാ സീതാരാമൻ റെക്കോർഡിടുകയും ചെയ്തു.