രാജ്യത്താകെ 706 മെഡിക്കൽ കോളജുകളിലായി 1,09,170 എംബിബിഎസ് സീറ്റുകൾ. അതിൽ 386 സർക്കാർ മെഡിക്കൽ കോളജുകളിലായി 55,880 സീറ്റുകൾ. ബാക്കിയുള്ളതു സ്വകാര്യ മേഖലയിൽ. ഇതിലേക്ക് ഇക്കുറി ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്–യുജി) എഴുതാൻ റജിസ്റ്റർ ചെയ്തതു 24 ലക്ഷത്തിലേറെപ്പേർ (24,06,079). പരീക്ഷയെഴുതിയതു 23,33,297 പേർ. കഴിഞ്ഞ വർഷം പരീക്ഷയെഴുതിനേക്കാൾ 2,94,701 പേരുടെ വർധന! വീട്ടിൽ ഒരു ഡോക്ടർ എന്ന ഏതൊരു സാധാരണക്കാരന്റെയും സ്വപ്നം നേടിയെടുക്കാനുള്ള ആദ്യ കടമ്പയായ ‘നീറ്റ് യുജി’ എത്രമാത്രം ബുദ്ധിമുട്ടേറിയതാണെന്നു മനസ്സിലാക്കാൻ മേൽപ്പറഞ്ഞ കണക്കുകൾ മാത്രം മതി. മൂന്നും നാലും വർഷത്തെ അതികഠിനമായ ശ്രമത്തിനൊടുവിൽ പരീക്ഷയെഴുതി ഒന്നോ രണ്ടോ മാർക്കിന്റെ വ്യത്യാസത്തിൽ റാങ്കിൽ വലിയ അന്തരം നേരിട്ടുന്ന വിദ്യാർഥികൾ വേദനിക്കുന്നതും ഇക്കാരണത്താലാണ്. ലക്ഷക്കണക്കിനു കുട്ടികളുടെയും മാതാപിതാക്കളുടെയും സ്വപ്നങ്ങളിൽ വിള്ളൽ വീഴ്ത്തിലാണ് ഇക്കുറി നീറ്റ്–യുജി ഫലമെത്തിയത്. അതിനു പിന്നാലെയുണ്ടായ വിവാദങ്ങൾക്ക് ഓരോ ദിവസം കഴിയുന്തോറും പുതിയ മാനവും കൈവരുന്നു. സുപ്രീം കോടതി ഇടപെട്ടിരിക്കുന്നു. വിഷയം രാഷ്ട്രീയ വിവാദമായിക്കഴിഞ്ഞു. നീറ്റ് ഒഴിവാക്കണമെന്നു വർഷങ്ങളായി ആവശ്യപ്പെടുന്ന തമിഴ്നാട് സർക്കാർ ഉൾപ്പെടെയുള്ളവർ സജീവമായി രംഗത്തുണ്ട്. പിഴവുണ്ടായില്ലെന്ന് ആവർത്തിച്ചിരുന്ന കേന്ദ്ര സർക്കാർ വരെ തെറ്റു പറ്റിയതായി ഒടുവിൽ സംഭവിച്ചു. ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) പ്രതിക്കൂട്ടിലായിരിക്കുന്നു. ബിഹാറിലും ഗുജറാത്തിലെ ഗോധ്‌രയിലും നടന്ന തിരിമറി സംഭവങ്ങൾ കാരണം പരീക്ഷ മാറ്റിവയ്ക്കുമോ എന്ന ആശങ്കയും ഉയർന്നു കഴിഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്താകെ 706 മെഡിക്കൽ കോളജുകളിലായി 1,09,170 എംബിബിഎസ് സീറ്റുകൾ. അതിൽ 386 സർക്കാർ മെഡിക്കൽ കോളജുകളിലായി 55,880 സീറ്റുകൾ. ബാക്കിയുള്ളതു സ്വകാര്യ മേഖലയിൽ. ഇതിലേക്ക് ഇക്കുറി ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്–യുജി) എഴുതാൻ റജിസ്റ്റർ ചെയ്തതു 24 ലക്ഷത്തിലേറെപ്പേർ (24,06,079). പരീക്ഷയെഴുതിയതു 23,33,297 പേർ. കഴിഞ്ഞ വർഷം പരീക്ഷയെഴുതിനേക്കാൾ 2,94,701 പേരുടെ വർധന!

വീട്ടിൽ ഒരു ഡോക്ടർ എന്ന ഏതൊരു സാധാരണക്കാരന്റെയും സ്വപ്നം നേടിയെടുക്കാനുള്ള ആദ്യ കടമ്പയായ ‘നീറ്റ് യുജി’ എത്രമാത്രം ബുദ്ധിമുട്ടേറിയതാണെന്നു മനസ്സിലാക്കാൻ മേൽപ്പറഞ്ഞ കണക്കുകൾ മാത്രം മതി. മൂന്നും നാലും വർഷത്തെ അതികഠിനമായ ശ്രമത്തിനൊടുവിൽ പരീക്ഷയെഴുതി ഒന്നോ രണ്ടോ മാർക്കിന്റെ വ്യത്യാസത്തിൽ റാങ്കിൽ വലിയ അന്തരം നേരിട്ടുന്ന വിദ്യാർഥികൾ വേദനിക്കുന്നതും ഇക്കാരണത്താലാണ്. ലക്ഷക്കണക്കിനു കുട്ടികളുടെയും മാതാപിതാക്കളുടെയും സ്വപ്നങ്ങളിൽ വിള്ളൽ വീഴ്ത്തിലാണ് ഇക്കുറി നീറ്റ്–യുജി ഫലമെത്തിയത്. അതിനു പിന്നാലെയുണ്ടായ വിവാദങ്ങൾക്ക് ഓരോ ദിവസം കഴിയുന്തോറും പുതിയ മാനവും കൈവരുന്നു. 

നീറ്റിനെതിരെ 2020ൽ തമിഴ്‌നാട്ടിലെ ചെന്നൈയിൽ നടന്ന പ്രതിഷേധത്തിൽനിന്ന് (Photo by AFP / Arun SANKAR)
ADVERTISEMENT

സുപ്രീം കോടതി ഇടപെട്ടിരിക്കുന്നു. വിഷയം രാഷ്ട്രീയ വിവാദമായിക്കഴിഞ്ഞു. നീറ്റ് ഒഴിവാക്കണമെന്നു വർഷങ്ങളായി ആവശ്യപ്പെടുന്ന തമിഴ്നാട് സർക്കാർ ഉൾപ്പെടെയുള്ളവർ സജീവമായി രംഗത്തുണ്ട്. പിഴവുണ്ടായില്ലെന്ന് ആവർത്തിച്ചിരുന്ന കേന്ദ്ര സർക്കാർ വരെ തെറ്റു പറ്റിയതായി ഒടുവിൽ സംഭവിച്ചു. ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) പ്രതിക്കൂട്ടിലായിരിക്കുന്നു. ബിഹാറിലും ഗുജറാത്തിലെ ഗോധ്‌രയിലും നടന്ന തിരിമറി സംഭവങ്ങൾ കാരണം പരീക്ഷ മാറ്റിവയ്ക്കുമോ എന്ന ആശങ്കയും ഉയർന്നു കഴിഞ്ഞു. 

∙ നീറ്റ്–യുജി വിവാദം ഇതുവരെ

രാജ്യം ഉറ്റു നോക്കിയിരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഫലമെത്തിയ ജൂൺ നാലിനു വൈകിട്ട് അപ്രതീക്ഷിതമായി ദേശീയ പരീക്ഷാ ഏജൻസിയുടെ അറിയിപ്പെത്തി, നീറ്റ് പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും. വൈകിട്ട് ആറരയോടെ ഫലമെത്തി. ഒന്നാം റാങ്ക് 67 പേർക്ക്. നീറ്റിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു അത്രയേറെപ്പേർക്ക് ഒന്നാം റാങ്ക് കിട്ടുന്ന സാഹചര്യം. 2021ൽ 3 പേർക്കും 2023ൽ 2 പേർക്കുമാണു 720 മാർക്കും ലഭിച്ചത്. 2022ൽ ഉയർന്ന സ്കോറായ 715 നാലു വിദ്യാർഥികളാണു നേടിയത്. 

വിദ്യാർഥികൾ നീറ്റ് പരീക്ഷ എഴുതുമ്പോള്‍ കാത്തിരിക്കുന്ന രക്ഷിതാക്കൾ. കൊച്ചിയിൽനിന്നുള്ള ദൃശ്യം (ഫയൽ ചിത്രം: മനോരമ)

പരീക്ഷയുടെ ഫലമെത്തിയതിനു പിന്നാലെ വിദ്യാർഥികളും മാതാപിതാക്കളുമെല്ലാം സംശയങ്ങള്‍ ഉയർത്തി. അതിനു കാരണവുമുണ്ട്. മുഴുവൻ മാർക്കായ 720ഉം നേടിയ ഒന്നാം റാങ്ക് ജേതാക്കൾക്കു പോലും രാജ്യത്തെ ഏറ്റവും മികച്ച മെഡിക്കൽ പ്രവേശന കേന്ദ്രമായ എയിംസിൽ സീറ്റ് ലഭിക്കാത്ത അവസ്ഥ. മെഡിക്കൽ വിദ്യാർഥികളുടെയെല്ലാം ആദ്യ ചോയ്സായ ഡൽഹി എയിംസിൽ ജനറൽ വിഭാഗത്തിലുള്ളതു 56 സീറ്റാണ്. എന്താണ് യഥാർഥത്തിൽ സംഭവിച്ചത്? അന്ന് ഉയർന്നുവന്ന ചോദ്യങ്ങൾ ഇങ്ങനെ:

ADVERTISEMENT

1) 67 പേർക്ക് ഒന്നാം റാങ്ക് ലഭിച്ചതെങ്ങനെയാണ്? അതിൽത്തന്നെ ഒരു പരീക്ഷാകേന്ദ്രത്തിലെ 6 പേർ ഒന്നാം റാങ്കിൽ ഉൾപ്പെട്ടിരിക്കുന്നു!

2) ചില വിദ്യാർഥികൾക്ക് 719, 718 മാർക്കു ലഭിച്ചിരിക്കുന്നു. 720 മാർക്കിൽ നടക്കുന്ന പരീക്ഷയിൽ ഒരു ശരിയുത്തരത്തിനു 4 മാർക്കാണു ലഭിക്കുക. ഉത്തരം തെറ്റാണെങ്കിൽ ഒരു മാർക്ക് കുറയും. ഇതനുസരിച്ച് ഏറ്റവും ഉയർന്ന മാർക്കായ 720 കഴിഞ്ഞാൽ 716 ആണു വരേണ്ടത്. എന്നാൽ ചിലർക്ക് അതിനു മുകളിൽ മാർക്ക് ലഭിച്ചിരുന്നു!

3) ജൂൺ 15നു പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്ന നീറ്റ് പരീക്ഷാഫലം എന്തുകൊണ്ടാണു തിരഞ്ഞെടുപ്പു ഫലമെത്തിയ ദിവസംതന്നെ പ്രസിദ്ധീകരിച്ചത്?

നീറ്റ് പരീക്ഷാ കേന്ദ്രത്തിലേക്കു കടക്കും മുൻപ് റോൾ നമ്പർ പരിശോധിക്കുന്ന വിദ്യാർഥികൾ. പഞ്ചാബിലെ അമൃത്‌സറിൽനിന്നുള്ള ദൃശ്യം (Photo by AFP / NARINDER NANU)

ഫലമെത്തിയ ദിവസം മുതൽ നീറ്റ് ഫലം വാർത്തകളിൽ നിറഞ്ഞതോടെ എൻടിഎ വിശദീകരണം നൽകാൻ നിർബന്ധിതരായി. ആദ്യം ഒരു വാർത്താക്കുറിപ്പിലൂടെയാണ് അവർ മറുപടി നൽകിയത്. പിന്നീട് വാർത്താ സമ്മേളനത്തിൽ എൻടിഎ ഡയറക്ടർ സുബോധ് കുമാർ സിങ് ഇത് ആവർത്തിച്ചു. ഫിസിക്സ് വിഭാഗത്തിൽ നിന്നുള്ള ഒരു ചോദ്യവുമായി ബന്ധപ്പെട്ടു പരാതി ഉയർന്നതോടെ ഇതിനു ഗ്രേസ് മാർക്ക് അനുവദിച്ചതോടെയാണ് ഇത്രയേറെപ്പേർക്കു ഒന്നാം റാങ്ക് ലഭിക്കാനുള്ള കാരണമായി എൻടിഎ പറഞ്ഞത്. 

രണ്ടിടങ്ങളിൽ പിഴവുണ്ടായെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍ വെളിപ്പെടുത്തിയത്. ഏതൊക്കെ സ്ഥങ്ങളിലാണെന്നു കേന്ദ്രമന്ത്രി പറഞ്ഞില്ലെങ്കിലും അതു ഗുജറാത്തിലെ ഗോധ്‌രയെയും ബിഹാറിലെ പരീക്ഷാകേന്ദ്രങ്ങളെയും ഉദ്ദേശിച്ചുള്ളതാണെന്നാണു വിവരം. 

ADVERTISEMENT

ആദ്യ ഉത്തരസൂചികയെക്കുറിച്ചു 27,020 പേരാണു പരാതികൾ ഉയർത്തിയത്. ഇതിൽ 13,373 േപർ ഫിസിക്സിലെ ഈ ചോദ്യവുമായി ബന്ധപ്പെട്ടാണു പരാതി ഉയർത്തിയതെന്നും പരിശോധനയിൽ 2 ഓപ്ഷനുകൾ ശരിയുത്തരമായി കണക്കാക്കി മാർക്കു നൽകേണ്ടി വന്നുവെന്നും എൻടിഎ വിശദീകരിച്ചു. ഒരുത്തരം തെറ്റായി 715 മാർക്കു ലഭിച്ചിരുന്ന 44 പേർക്ക് ഇതിലൂടെ സ്കോർ 720 ആയി ഉയർന്നു.

മുഴുവൻ സമയവും ലഭിച്ചില്ലെന്നു കാട്ടി മേഘാലയ, ഹരിയാനയിലെ ബഹാദുഗഡ്, ഛത്തീസ്ഗഡിലെ ദന്തേവാഡ, ബലോധ്, ഗുജറാത്തിലെ സൂറത്ത്, ചണ്ഡിഗഡ് എന്നീ 6 കേന്ദ്രങ്ങളിലെ വിദ്യാർഥികൾ ഹൈക്കോടതികളെ സമീപിച്ചിരുന്നു. ഇതു പരിശോധിക്കാൻ നിയോഗിച്ച സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഈ കേന്ദ്രങ്ങളിലെ 1563 പേർക്കു ഗ്രേസ് മാർക്ക് നൽകാൻ തീരുമാനിച്ചു. പരാതി ഉയർന്ന ഹരിയാന സെന്ററിലെ 6 വിദ്യാർഥികൾക്ക് ഒന്നാം റാങ്കും ലഭിച്ചിരുന്നു. ഇവരുടെ പ്രകടനം വിലയിരുത്തിയ ശേഷം വ്യത്യസ്ത മാർക്കുകൾ നൽകിയതിനാലാണു ചിലർക്കു 718, 719 മാർക്കു വീതം ലഭിച്ചതെന്നാണു എൻടിഎയുടെ വിശദീകരണം. 

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങളിലൊന്നിൽ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥികൾ. കോവിഡ്‌കാലത്തെ ദൃശ്യം (ഫയൽ ചിത്രം: മനോരമ)

കുറഞ്ഞ സമയത്തിൽ വിദ്യാർഥികൾ നടത്തിയ പ്രകടനം, അവർക്കു ലഭിച്ച സ്കോർ ഇതെല്ലാം പരിശോധിച്ചാണു വ്യത്യസ്തമായ ഗ്രേസ് മാർക്ക് നൽകിയത്. എന്നാൽ എത്ര ഗ്രേസ് മാർക്ക് വീതമാണു നൽകിയതെന്നു വ്യക്തമാക്കിയില്ല. വിവാദമുണ്ടായ ഹരിയാന കേന്ദ്രത്തിൽ പരീക്ഷയെഴുതിയ എല്ലാവർക്കും നല്ല സ്കോറുണ്ടെന്നും ഇതിൽ തിരിമറിയില്ലെന്നുമായിരുന്നു മറുപടി. സംഭവം വിവാദമായതോടെ വിഷയം പരിശോധിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ചു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗ്രേസ് മാർക്ക് പിൻവലിച്ചു. വീണ്ടും പരീക്ഷ നടത്താനും തീരുമാനിച്ചു. 

ഇനി ഫലം നേരത്തേ പ്രസിദ്ധീകരിച്ചതിനെക്കുറിച്ച്. ഒരു നിശ്ചിത ദിവസം ഫലമെന്നു പറയുന്നത് സമയബന്ധിതമായി ഫലം പ്രസിദ്ധീകരിക്കാൻ വേണ്ടിയാണെന്നും ഈ ദിവസത്തിനു മുൻപുതന്നെ ഫലം പ്രസിദ്ധീകരിക്കുന്നതാണു രീതിയെന്നും എൻടിഎ പറയുന്നു. അപ്പോഴെല്ലാം എൻടിഎയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും ആവർത്തിച്ചിരുന്നതു പരീക്ഷയിൽ ക്രമക്കേടുണ്ടായിട്ടില്ലെന്നാണ്. പരീക്ഷ വീണ്ടും നടത്തേണ്ട സാഹചര്യമില്ലെന്നും അറിയിച്ചു. മേയ് 5ലെ പരീക്ഷയ്ക്കു പിന്നാലെ ബിഹാറിലുൾപ്പെടെ ക്രമക്കേട് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നുവെന്ന വിഷയങ്ങൾ അവർ തള്ളുകയും ചെയ്തു. എന്നാൽ ഇതിനിടെയാണു രണ്ടിടങ്ങളിൽ പിഴവുണ്ടായെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ വെളിപ്പെടുത്തൽ. ഏതൊക്കെ സ്ഥങ്ങളിലാണെന്നു കേന്ദ്രമന്ത്രി പറഞ്ഞില്ലെങ്കിലും അതു ഗുജറാത്തിലെ ഗോധ്‌രയെയും ബിഹാറിലെ പരീക്ഷാകേന്ദ്രങ്ങളെയും ഉദ്ദേശിച്ചുള്ളതാണെന്നാണു വിവരം. 

∙ ആ തട്ടിപ്പുകൾ

നീറ്റ് പരീക്ഷയിൽ ഉയർന്ന മാർക്കു വാങ്ങാൻ സഹായിക്കുന്ന സംഘം ഗുജറാത്തിൽ 12 കോടിയോളം രൂപ കൈക്കലാക്കിയെന്നാണു വിവരം. മറ്റു സംസ്ഥാനങ്ങളിലെ വിദ്യാർഥികൾ ഗോധ്‌രയിൽ പരീക്ഷാകേന്ദ്രം തിരഞ്ഞെടുത്തതിനെക്കുറിച്ചു ചിലർ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ സംശയമുയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഈ തട്ടിപ്പു പുറത്തുവരുന്നത്. ഗോധ്‌രയിൽ ജയ് ജൽറാം സ്കൂളും റോയ് ഓവർസീസ് എന്ന എൻട്രൻസ് കോച്ചിങ് സ്ഥാപനവും ചേർന്നു നടത്തിയ തട്ടിപ്പിൽ ജൂൺ 19 വരെ 5 പേർ അറസ്റ്റിലായി. മക്കളുടെ വിജയം ഉറപ്പാക്കാൻ ഓരോ രക്ഷിതാവും 10 ലക്ഷം രൂപയുടെ വരെ ഇടപാടു നടത്തിയിരുന്നുവെന്നാണു സൂചന.

കൊച്ചിയിൽ നീറ്റ് പരീക്ഷാകേന്ദ്രത്തിൽ പരീക്ഷയ്ക്കു മുന്നോടിയായി ഗേറ്റ് അടയ്ക്കുന്നു (ഫയൽ ചിത്രം: മനോരമ)

ആ തട്ടിപ്പ് ഇങ്ങനെ: പരീക്ഷാഹാളിലെത്തുന്ന വിദ്യാർഥികൾ ഒഎംആർ ഷീറ്റിൽ അറിയുന്നതു മാത്രം കറുപ്പിച്ചു മടക്കി നൽകണം. ബാക്കി എൻട്രൻസ് കോച്ചിങ് സെന്ററിലെ അധ്യാപകർ പൂർത്തിയാക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പരീക്ഷ അവസാനിക്കുകയും ഒഎംആർ ഷീറ്റുകൾ സെന്ററിൽ നിന്നു കൊണ്ടുപോവുകയും ചെയ്യുന്നതിനിടയിലെ സമയമാണ് അതിനായി ഉപയോഗപ്പെടുത്തിയത്. രക്ഷിതാക്കൾ അതിനായി 10 ലക്ഷം രൂപ വരെ മുടക്കിയിരുന്നുവെന്നും സൂചനയുണ്ട്. 

സ്ഥലം കലക്ടർക്കു ലഭിച്ച സൂചനയെ തുടർന്നാണ് സംഭവങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. റോയ് ഓവർസീസ് ഉടമ പരശുറാം റോയ്, എജ്യുക്കേഷൻ കൺസൽറ്റന്റായ വിഭോർ ആനന്ദ്, സ്കൂൾ പ്രിൻസിപ്പൽ പുരുഷോത്തം ശർമ, നീറ്റ് സെന്റർ ഡപ്യൂട്ടി സൂപ്രണ്ട് തുഷാർ ഭട്ട്, സഹായി ആരിഫ് വോറ എന്നിവർ അറസ്റ്റിലായി. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പങ്കിനെക്കുറിച്ചും അന്വേഷണം തുടരുകയാണ്. റോയ് ഓവർസീസ് സെന്ററിൽ അഡ്മിഷൻ കിട്ടാൻ പല സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ ഏജന്റുമാർ വഴി വൻ തുക ചെലവാക്കിയിരുന്നുവെന്നും വിവരമുണ്ട്.

കണ്ണൂരില്‍ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥികളെ പരിശോധിക്കുന്നു (ഫയൽ ചിത്രം: മനോരമ)

ബിഹാറിൽ നടന്നത്: പരീക്ഷയുടെ ചോദ്യക്കടലാസ് തലേന്നുതന്നെ വിദ്യാർഥികൾക്കു ലഭിച്ചുവെന്നാണു ഇവിടെ നിന്നുള്ള കണ്ടെത്തൽ. പരീക്ഷ നടന്ന മേയ് അഞ്ചിനു തന്നെ ഇതിന്റെ വിവരം പൊലീസിനു ലഭിച്ചിരുന്നു. പട്നിലെ ഖേമ്നിചാക്ക് പ്രദേശത്തെ പ്ലേസ്കൂളിൽ 35 വിദ്യാർഥികൾ തലേന്നെത്തി ചോദ്യങ്ങൾ കാണാതെ പഠിച്ച് പരീക്ഷയിൽ പങ്കെടുക്കുകയായിരുന്നു. ചോദ്യക്കടലാസിനു 30 ലക്ഷം രൂപ വരെ വിദ്യാർഥികൾ നൽകിയെന്നാണു വിവരം. 6 പോസ്റ്റ് ഡേറ്റഡ് ചെക്കുകൾ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനോടകം 4 വിദ്യാർഥികൾ ഉൾപ്പെടെ 13 പേരെ അറസ്റ്റ് ചെയ്തു. 9 വിദ്യാർഥികളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നു. 

∙ ആ ചോദ്യമുയരുന്നു; പരീക്ഷ വീണ്ടും നടത്തുമോ?

ചോദ്യക്കടലാസ് ചോർച്ച ഉൾപ്പെടെയുള്ളവ എൻടിഎ തള്ളുന്നുവെങ്കിലും എവിടെയോ പിഴവു സംഭവിച്ചുവെന്നാണു വിവിധ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ എൻടിഎയ്ക്കു സാധിക്കുന്നില്ല. നീറ്റ്–യുജി വിഷയത്തിൽ അവർ സ്വീകരിക്കുന്ന ഓരോ നടപടിയും അവർക്കു തന്നെ തിരിച്ചടിയായി മാറുന്നു. ഈ സാഹചര്യത്തിൽ വിവിധ ഹർജികൾ സുപ്രീം കോടതി ഒരുമിച്ചു പരിഗണിക്കുന്ന ജൂലൈ 8 വരെ കാത്തിരിക്കേണ്ട സാഹചര്യമുണ്ട്. 

വിദ്യാർഥികൾ നീറ്റ് പരീക്ഷ എഴുതുമ്പോള്‍ കാത്തിരിക്കുന്ന രക്ഷിതാക്കൾ (ഫയൽ ചിത്രം: മനോരമ)

പരീക്ഷ വീണ്ടും നടത്താനുള്ള സാധ്യത കുറവാണെന്നാണു വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. മാസങ്ങളുടെ തയാറെടുപ്പ് പരീക്ഷയ്ക്ക് ആവശ്യമാണ്. വീണ്ടും പരീക്ഷ നടത്തണമെങ്കിൽ ഈ ക്രമീകരണങ്ങളെല്ലാം ഒരുക്കണം. വിദ്യാർഥികൾക്കു നൽകുന്ന അധിക മാനസിക സമ്മർദ്ദമാണു മറ്റൊരു വെല്ലുവിളി. ഇതെല്ലാം മറികടന്നു വീണ്ടും പരീക്ഷ നടത്താനുള്ള സാധ്യത കുറവാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. 

∙ എൻടിഎ വിവാദങ്ങൾ മുൻപും

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ 2017ൽ രൂപീകരിച്ച എൻടിഎ 2018 സെപ്റ്റംബറിലാണ് ആദ്യ പരീക്ഷ നടക്കുന്നത്. ഇന്നു ലോകത്തിലെതന്നെ ഏറ്റവും വലിയ പരീക്ഷാ ഏജൻസികളിലൊന്നാണ് എൻടിഎ. 2023ൽ 1.23 കോടി വിദ്യാർഥികളാണ് എൻടിഎയുടെ കീഴിലെ വിവിധ പരീക്ഷകൾ എഴുതിയത്. ദേശീയ മെഡിക്കൽ (നീറ്റ്–യുജി), എൻജിനീയറിങ് (ജെഇഇ–മെയിൻ), ബിരുദ പ്രവേശന പരീക്ഷ (സിയുഇടി–യുജി) തുടങ്ങിയവയും യുജിസി നെറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളും എൻടിഎയാണ് ഇന്നു നടത്തുന്നത്. ചൈനയുടെ ഗൗകോ ഏജൻസി കഴിഞ്ഞവർഷം പരീക്ഷ നടത്തിയത് 1.29 കോടിപ്പേർക്കാണ്. ഇവരുടെ പിന്നിൽ ലോകത്തിൽ തന്നെ രണ്ടാമതാണ് എൻടിഎയുടെ സ്ഥാനം. 

നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥികൾ (ഫയൽ ചിത്രം: മനോരമ)

2018ൽ യുജിസി–നെറ്റ് പരീക്ഷയോടെയാണ് എൻടിഎയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. 2013ൽ ആരംഭിച്ച നീറ്റ്–യുജി പരീക്ഷ ആദ്യം സിബിഎസ്ഇയാണു നടത്തിയിരുന്നതെങ്കിൽ 2019ൽ എൻടിഎ ഏറ്റെടുത്തു. തൊട്ടടുത്ത വർഷം മധ്യപ്രദേശ് സ്വദേശിയായ വിധി സൂര്യവാൻഷി എന്ന പെൺകുട്ടിക്ക് 6 മാർക്കു മാത്രമാണു ലഭിച്ചതെന്ന ആദ്യഫലം പുറത്തുവിട്ടതാണ് എൻടിഎയുടെ നീറ്റുമായി ബന്ധപ്പെട്ട ആദ്യ വിവാദം. പിന്നീട് ഉത്തരക്കടലാസ് പരിശോധിച്ചപ്പോൾ മാർക്ക് 590 ആയി. പിന്നീട് പലപ്പോഴും ജെഇഇ–മെയിൻ, നീറ്റ്–യുജി പരീക്ഷകളുമായി ബന്ധപ്പെട്ട വിവാദങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇത്ര വ്യാപ്തിയേറിയ സാഹചര്യം ആദ്യമായിട്ടാണ്. 

∙ എംബിബിഎസ് എന്ന സ്വപ്നം

നീറ്റ് പരീക്ഷ നടപ്പാക്കിയതിനു പിന്നാലെ ഇതിനെതിരെ പല സംസ്ഥാനങ്ങളും രംഗത്തെത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇന്നു ശതകോടികൾ മൂല്യമുള്ളതാണു നീറ്റ് പരിശീലന രംഗം. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടു 3 വർഷങ്ങൾക്കു മുൻപു തമിഴ്നാട് സർക്കാർ നിയോഗിച്ച ജസ്റ്റിസ് എ.കെ. രാജൻ കമ്മിറ്റിയുടെ റിപ്പോർട്ട് അനുസരിച്ചു തമിഴ്നാട്ടിൽ മാത്രം 2016നു ശേഷം മുളച്ചുപൊങ്ങിയതു നാനൂറിലേറ പരിശീലനകേന്ദ്രങ്ങൾ. 5750 കോടി രൂപയുടെ വ്യവസായമാണ് തമിഴ്നാട്ടിൽ നീറ്റ് കോച്ചിങ് ഇൻഡസ്ട്രി. അങ്ങനെയെങ്കിൽ ഡൽഹി, രാജസ്ഥാനിലെ കോട്ട തുടങ്ങിയ നഗരങ്ങളിൽ എത്രത്തോളം വലുതായിരിക്കുമെന്ന് ഒന്നു ചിന്തിച്ചു നോക്കൂ. 

2019ൽ 15.19 ലക്ഷം പേരാണു നീറ്റ് യുജി പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്തത്. 14.10 ലക്ഷം പേർ പരീക്ഷയെഴുതി. 5 വർഷം കൊണ്ട് 9,22,542 പേരാണു പരീക്ഷയെഴുതുന്നതിൽ വർധിച്ചത്. എംബിബിഎസ് സീറ്റുകൾ വർധിച്ചുവെങ്കിലും പരീക്ഷയിൽ വിജയിക്കുന്നവര ഉൾക്കൊള്ളാൻ തക്ക സാഹചര്യം എല്ലായിടത്തുമായില്ല. സ്വകാര്യ സ്ഥാപനങ്ങളിൽ പഠിക്കാൻ 20–40 ലക്ഷം രൂപ വരെയാകുമെന്നതിനാൽ സർക്കാർ കോളജുകളിലേക്കുള്ള ശ്രമം ഏറെ ദുഷ്കരമാകുകയും ചെയ്യുന്നു. 

നീറ്റ് പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർഥികൾ (ഫയൽ ചിത്രം: മനോരമ)

2022ൽ നീറ്റ് പരീക്ഷയുടെ ഏറ്റവും ഉയർന്ന സ്കോർ 715 മാർക്കായിരുന്നു. ഇക്കുറി ആ മാർക്കു നേടിയ വിദ്യാർഥിക്കു ലഭിച്ചതു 225–ാം റാങ്ക്. 640–650 മാർക്ക് എന്നതു നീറ്റിൽ മികച്ച സ്കോറായിരുന്നു. കഴിഞ്ഞ വർഷം വരെ ഈ സ്കോർ നേടിയവർക്കു 10,000ത്തിന് അടുത്തു റാങ്കും ലഭിച്ചിരുന്നു. ഇക്കുറി ഈ സ്കോർ നേടിയവർക്കു ലഭിക്കുന്നതു 30,000–40,000 റാങ്ക് മാത്രം. കഴിഞ്ഞ വർഷം 650 മാർക്ക് നേടിയ വിദ്യാർഥിക്കു ലഭിച്ച റാങ്ക് 6803 ആയിരുന്നെങ്കിൽ ഇക്കുറിയത് 21,724 ആയി ഉയർന്നു. 2022ൽ 650 മാർക്കുകാരനു ലഭിച്ചത് 4246 റാങ്കായിരുന്നു. 2021ലാകട്ടെ 3921–ാം റാങ്കും. 

എല്ലാവർഷവും നീറ്റ്–യുജി പരീക്ഷ എഴുതാൻ കേരളത്തിൽനിന്നു വലിയൊരു സംഘമുണ്ടാകാറുണ്ട്. കേരളത്തിൽ നിന്ന് ഏറ്റവുമധികം വിദ്യാർഥികളെഴുതുന്ന ദേശീയ മത്സര പരീക്ഷയും ഇതാകും. ഇക്കുറി കേരളത്തിൽ നിന്നു 1,36,974 പേരാണു പരീക്ഷയെഴുതിയത്. റജിസ്ട്രേഷനിൽ ആറാമതായിരുന്നു കേരളം; 1,44,949 പേർ.

യുപിയിൽ നിന്നായിരുന്നു ഏറ്റവുമധികം റജിസ്ട്രേഷൻ; 3,39,125. മഹാരാഷ്ട്രയിൽനിന്നു 2,79,904 വിദ്യാർഥികളും റജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജസ്ഥാൻ, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളായിരുന്നു കേരളത്തിനു മുന്നിൽ. 

ഫലത്തിലും കേരളം പിന്നിലായില്ല. 67 ഒന്നാം റാങ്കുകാരിൽ 4 പേർ മലയാളികൾ. ഇക്കുറി യോഗ്യത നേടിയതു 86,681 പേർ. കഴിഞ്ഞ വർഷമിത് 75,362 പേരായിരുന്നു. നീറ്റ് യോഗ്യത നേടിയവരിൽ ആറാം സ്ഥാനത്താണു കേരളം. 1,65,047 പേർ യോഗ്യത നേടിയ യുപിയാണ് ഒന്നാമത്. മഹാരാഷ്ട്ര (1,42,665), രാജസ്ഥാൻ (1,21,240), തമിഴ്നാട് (89,426), കർണാടക (89,088) എന്നീ സ്ഥാനങ്ങളാണു കേരളത്തിനു മുന്നിൽ.

പരീക്ഷ താരതമ്യേന എളുപ്പമായിരുന്നുവെന്നും സിലബസ് കുറവായിരുന്നുവെന്നും വിദ്യാർഥികളുടെ നിലവാരം വർധിച്ചുവെന്നുമെല്ലാം എൻടിഎ ഇതിന്റെ കാരണങ്ങളായി പറയുമ്പോഴും നിസ്സാര മാർക്കിനു മികച്ച റാങ്ക് നഷ്ടമായ വിദ്യാർഥികളെ സംബന്ധിച്ച് ഇതൊന്നും കാരണമല്ലാതാകുന്നു. ഇതിനിടെയാണ് നിലവിലെ വിവാദങ്ങളും. ഇനി പരീക്ഷ നടത്തുമോ എന്നതുൾപ്പെടയുള്ള ആശങ്കയിൽ ദിവസങ്ങൾ മുന്നോട്ടു തള്ളുകയാണ് വിദ്യാർഥികൾ. നീറ്റ് പരീക്ഷ വീണ്ടും നടത്തിയാൽ കേന്ദ്രസർക്കാരിന്റെ പ്രതിച്ഛായയേയും അതു ബാധിക്കുമെന്ന സാഹചര്യവുമുണ്ട്.

English Summary:

NEET Exam Controversy: Is Supreme Court's Intervention the Only Solution? Can the Central Govt. do Anything?