ശ്യാമപ്രസാദ് മുഖർജിയുടെ അപ്രതീക്ഷിത മരണത്തോടെ, അദ്ദേഹത്തിന്റെ വിയോഗം പാർട്ടിയിൽ ഉണ്ടാക്കിയ വിടവു നികത്താനുള്ള നിയോഗം അടൽബിഹാരി വാജ്പേയിയിലേക്കു വന്നു ചേർന്നു. ഐക്യരാഷ്ട്ര സംഘടനയിലെ സ്ഥിരാംഗമാകുന്നതിനായി ജവാഹർലാൽ നെഹ്റുവിന്റെ സഹോദരി വിജയ ലക്ഷ്മി പണ്ഡിറ്റ് ലക്‌നൗ ലോക്സഭാ മണ്ഡലത്തിൽ നിന്ന് രാജിവച്ച ഒഴിവിലേക്ക് 1954ൽ തിരഞ്ഞെടുപ്പു നടന്നു. അതിൽ ജനസംഘത്തിന്റെ സ്ഥാനാർഥിയായി പാർട്ടി ജനറൽ സെക്രട്ടറി ദീൻദയാൽ ഉപാധ്യായ വാജ്പേയിയെ നിയോഗിച്ചു. കന്നിയങ്കത്തിൽ പരാജയമാണ് വാജ്പേയിയെ കാത്തിരുന്നത്. മൂന്നാം സ്ഥാനത്താവുകയും ചെയ്തു. തിരഞ്ഞെടുപ്പു ഫലം അറിഞ്ഞ വാജ്പേയി സൈക്കിളുമെടുത്ത് സിനിമ കാണാൻ പോയി. 1957ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിയിലെ മൂന്നു മണ്ഡലങ്ങളിൽ നിന്ന് വാജ്പേയി ജനവിധി തേടി– ബാരംപുർ, ലക്നൗ, മഥുര. ബാരംപൂരിൽ മാത്രമായിരുന്നു വിജയം. പാർലമെന്റിലെ വാജ്പേയിയുടെ പ്രകടനം ജവാഹർലാൽ നെഹ്റുവിന് ഇഷ്ടപ്പെട്ടു. വിദേശകാര്യ രംഗത്തായിരുന്നു അദ്ദേഹം കൂടുതൽ തിളങ്ങിയത്. സോവിയറ്റ് നേതാവ് നികിത ക്രൂഷ്ചേവ് ഇന്ത്യ സന്ദർശിച്ചപ്പോൾ അവരെ സ്വീകരിച്ച പ്രതിനിധി സംഘത്തിൽ നെഹ്റു വാജ്പേയിയേയും ഉൾപ്പെടുത്തിയിരുന്നു. പാർലമെന്റംഗമെന്ന നിലയിൽ വാജ്പേയിയെ സഹായിക്കാനായി എൽ.കെ. അഡ്വാനിയെ ആർഎസ്എസ് നിയോഗിച്ചു. അദ്ദേഹം ഡൽഹിയിലെത്തി. പിന്നീടുള്ള ജനസംഘത്തിന്റെയും ബിജെപിയുടെയും ചരിത്രം ഇവരുടെ ജീവിത കഥകൂടിയാണ്. ഇതിനിടയിൽ രണ്ടു പേരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്യാമപ്രസാദ് മുഖർജിയുടെ അപ്രതീക്ഷിത മരണത്തോടെ, അദ്ദേഹത്തിന്റെ  വിയോഗം പാർട്ടിയിൽ ഉണ്ടാക്കിയ വിടവു നികത്താനുള്ള നിയോഗം  അടൽബിഹാരി വാജ്പേയിയിലേക്കു വന്നു ചേർന്നു. ഐക്യരാഷ്ട്ര സംഘടനയിലെ സ്ഥിരാംഗമാകുന്നതിനായി ജവാഹർലാൽ നെഹ്റുവിന്റെ സഹോദരി വിജയ ലക്ഷ്മി പണ്ഡിറ്റ് ലക്‌നൗ ലോക്സഭാ മണ്ഡലത്തിൽ നിന്ന് രാജിവച്ച ഒഴിവിലേക്ക് 1954ൽ തിരഞ്ഞെടുപ്പു നടന്നു. അതിൽ ജനസംഘത്തിന്റെ സ്ഥാനാർഥിയായി പാർട്ടി ജനറൽ സെക്രട്ടറി ദീൻദയാൽ ഉപാധ്യായ വാജ്പേയിയെ നിയോഗിച്ചു. കന്നിയങ്കത്തിൽ പരാജയമാണ് വാജ്പേയിയെ കാത്തിരുന്നത്. മൂന്നാം സ്ഥാനത്താവുകയും ചെയ്തു. തിരഞ്ഞെടുപ്പു ഫലം അറിഞ്ഞ വാജ്പേയി സൈക്കിളുമെടുത്ത് സിനിമ കാണാൻ പോയി. 

1957ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിയിലെ മൂന്നു മണ്ഡലങ്ങളിൽ നിന്ന് വാജ്പേയി ജനവിധി തേടി– ബാരംപുർ, ലക്നൗ, മഥുര. ബാരംപൂരിൽ മാത്രമായിരുന്നു വിജയം. പാർലമെന്റിലെ വാജ്പേയിയുടെ പ്രകടനം  ജവാഹർലാൽ നെഹ്റുവിന് ഇഷ്ടപ്പെട്ടു. വിദേശകാര്യ രംഗത്തായിരുന്നു അദ്ദേഹം കൂടുതൽ തിളങ്ങിയത്. സോവിയറ്റ് നേതാവ് നികിത ക്രൂഷ്ചേവ് ഇന്ത്യ സന്ദർശിച്ചപ്പോൾ അവരെ സ്വീകരിച്ച പ്രതിനിധി സംഘത്തിൽ നെഹ്റു വാജ്പേയിയേയും ഉൾപ്പെടുത്തിയിരുന്നു. 

വാജ്പേയിയെ  പരിചയപ്പെടുത്തിക്കൊണ്ടു നെഹ്റു പറഞ്ഞു: ‘ഇന്ത്യയുടെ  ഭാവി പ്രധാനമന്ത്രിയാണ്  ഈ നിൽക്കുന്നത്.’ 

‘ഓ , അപ്പോൾ നിങ്ങൾക്ക് എങ്ങനെയാണ് ഇവിടെ നിൽക്കാൻ കഴിയുന്നത്, ഞങ്ങളുടെ നാട്ടിലായിരുന്നെങ്കിൽ നിങ്ങളെന്നേ തടവറയിലാകുമായിരുന്നു.’ എന്നായിരുന്നു ക്രുഷ്ചേവിന്റെ മറുപടി. വാജ്പേയിയെക്കുറിച്ചുള്ള നെഹ്റുവിന്റെ പ്രവചനം പിൽക്കാലത്ത് യാഥാർഥ്യമായെന്നത് ചരിത്രം. 

ADVERTISEMENT

പാർലമെന്റംഗമെന്ന നിലയിൽ വാജ്പേയിയെ സഹായിക്കാനായി എൽ.കെ. അഡ്വാനിയെ ആർഎസ്എസ് നിയോഗിച്ചു. അദ്ദേഹം  ഡൽഹിയിലെത്തി. പിന്നീടുള്ള ജനസംഘത്തിന്റെയും ബിജെപിയുടെയും ചരിത്രം ഇവരുടെ ജീവിത കഥകൂടിയാണ്. ഇതിനിടയിൽ രണ്ടു പേരും പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കും പാർലമെന്ററി വേദികളിലേക്കും കടന്നു വന്നു. ‘വാജ്പേയി പൊതുവേ വ്യക്തിപൂജയിൽ അഭിരമിച്ചിരുന്നില്ല. എങ്കിലും അദ്ദേഹത്തിന്റെ ഓഫിസിൽ മേശപ്പുറത്ത് ഒരു ചിത്രമുണ്ടായി‌രുന്നു. തന്നെ പാർലമെന്ററി രാഷ്ട്രീയത്തിലേക്കു കൈപിടിച്ചു നടത്തിയ ദീൻദയാൽ ഉപാധ്യായയുടെ ചിത്രമായിരുന്നു അതെന്ന് പത്രപ്രവർത്തകൻ സപൻദാസ് ഗുപ്ത എഴുതിയിട്ടുണ്ട്.

ബിജെപി ദേശീയ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്ന എ.ബി. വാജ്പേയി. പിന്നിൽ ഒ. രാജഗോപാലിനെയും കാണാം (മനോരമ ആർക്കൈവ്സ്)

∙ ജനസംഘത്തിൽനിന്ന് ജനതയിലേക്ക്

1972വരെയുള്ള  തിരഞ്ഞെടുപ്പുകളിലെല്ലാം ‘എരിയുന്ന ദീപ’വുമായി ഭാരതീയ ജനസംഘം ജനവിധി തേടി. ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ പട്ടാപ്പകൽ കത്തിച്ചു പിടിച്ച വിളക്കുമായി ജനസംഘം പ്രവ‌‌ർത്തകർ പ്രചാരണം നടത്തിയ കഥ മുതിർന്ന പത്രപ്രവർത്തകൻ ബി.ആർ.പി. ഭാസ്‌കർ ഓർമിക്കുന്നു. ഇന്ത്യൻ സാഹചര്യങ്ങളിൽ നട്ടുച്ചയ്ക്കും ഇരുട്ടാണെന്നു സ്ഥാപിക്കുന്നതിനുള്ള നീക്കമായിരുന്നു അത്.    

1975ൽ ഇന്ദിര ഗാന്ധി ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അലഹബാദിലെ ഒരു തിരഞ്ഞെടുപ്പു കേസുമായി ബന്ധപ്പെട്ടുണ്ടായ തിരിച്ചടി, ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള ശക്തമായ പ്രതിപക്ഷ സമരം എന്നിവയൊക്കെയാണ് അതിനു പശ്ചാത്തലമായത്. പാർലമെന്റിന്റെ കാലാവധിയും തിരഞ്ഞെടുപ്പും ദീർഘിപ്പിച്ചു. 1977ൽ അടിയന്തരാവസ്ഥ പി‍ൻ‌വലിച്ച് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. കോൺഗ്രസിനെ നേരിടാൻ പ്രതിപക്ഷ ഐക്യം വേണമെന്ന ധാരണ ശക്തിപ്പെട്ടിരുന്നു. അങ്ങനെയാണ് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ ജനതാ പാർട്ടി രൂപികരിക്കുന്നത്. ഭാരതീയ ജനസംഘം, ഇന്ത്യൻ ലോക്ദൾ, സോഷ്യലിസ്റ്റ് പാർട്ടി, സംഘടനാ കോൺഗ്രസ് എന്നീ പാർട്ടികൾ ലയിച്ചാണ് ജനതാപാർട്ടിയായിത്തീർന്നത്. അതോടെ കത്തുന്ന ദീപമെന്ന ചിഹ്നം ഇല്ലാതായി. 

1989ൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുന്ന എ.ബി. വാജ്പേയി (File Photo by Douglas CURRAN / AFP)
ADVERTISEMENT

ജനതാ പാർട്ടിക്ക് പുതിയ പതാകയും ചിഹ്നവും സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി. അതിനെപ്പറ്റി എൽകെ അഡ്വാനി ആത്മകഥയിൽ വിവരിക്കുന്നു: ‘ പാർട്ടി അധ്യക്ഷൻ മൊറാർജി ദേശായിയുടെ വീട്ടിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച ചർച്ച നടന്നത്. പാർട്ടിയുടെ  പതാക നീലയായിരിക്കണമെന്ന് സ്വതന്ത്ര പാർട്ടിയിലെ പീലു മോദി നിർദേശിച്ചു. അതിനെ ചരൺസിങ്ങ് എതിർത്തു. പതാകയ്ക്ക് ഒറ്റ നിറം മതിയെന്ന നിർദേശത്തോട്  യോജിപ്പാണെങ്കിലും കർഷകരെ പ്രതിനിധീകരിക്കുന്ന പച്ച നിറം സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതിനെതിരെ  സംഘടനാ കോൺഗ്രസിലെ  സിക്കന്തർ ഭക്ത് മുന്നോട്ടു വന്നു. (അദ്ദേഹം പിൽക്കാലത്ത് ബിജെപിയിലെത്തി. കേരള ഗവർണറായിരിക്കെയാണ് അന്തരിച്ചത്).   

സംഘപരിവാറിന്റെ തലപ്പത്ത് എല്ലാ കാലവും യോജിച്ചു പ്രവർത്തിക്കുന്ന രണ്ടു നേതാക്കളുണ്ടാകും. ശ്യാമപ്രസാദ് മുഖർജി– ദീൻദയാൽ ഉപാധ്യായ, വാജ്പേയി– അഡ്വാനി ഇങ്ങനെ തുടർന്ന ജുഗൽബന്ധിയുടെ തുടർച്ചയാണ് നരേന്ദ്രമോദി– അമിത്ഷാ യുഗം.

പച്ച നിറം പാക്കിസ്ഥാന്റെ പതാകയുടേതാണെന്നായിരുന്നു സിക്കന്തർ ഭക്തിന്റെ നിലപാട്.  ജനതാ പാർട്ടി കാവി നിറം സ്വീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ‘പകുതി ഭാഗം പച്ചയും മറുപകുതി കാവിയും വരുന്ന തര‌‌‌ത്തിലുള്ള പതാക സ്വീകരിക്കാമെന്നു മൊറാർജി ദേശായി പറഞ്ഞു. പതാകയുടെ നടുക്കായി കലപ്പയേന്തിയ കർഷകനെന്ന ചിഹ്നവും ഉപയോഗിക്കാനും തീരുമാനിച്ചു. അങ്ങനെ കലപ്പയേന്തിയ കർഷകനെന്ന ചിഹ്നം പ്രാബല്യത്തിൽ വന്നു. തുടർന്നു നടന്ന ‌തിരഞ്ഞെടുപ്പിൽ വൻ വിജയമാണ് ജനതാപാർട്ടി നേടിയത്. 295 സീറ്റുകൾ, മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ ആദ്യത്തെ കോൺഗ്രസിതര സർക്കാർ അധികാരത്തിൽ വന്നു. ജനസംഘത്തിന്റെ പ്രതിനിധികളായിരുന്ന എ.ബി. വാജ്പേയിയും എൽ.കെ. അഡ്വാനിയും  മന്ത്രിമാരായി. വാജ്പേയിക്കു  വിദേശകാര്യവും  അഡ്വാനിക്കു വാർത്താവിതരണ, പ്രക്ഷേപണ കാര്യവുമായിരുന്നു വകുപ്പുകൾ.

എ.ബി. വാജ്പേയി, ചരൺ സിങ് , മൊറാർജി ദേശായി തുടങ്ങിയവർ (മനോരമ ആർക്കൈവ്സ്)

എന്നാൽ ചരിത്രപരമായ ആ വിജയത്തിന്റെ തുടർച്ച നിലനിർത്താൻ ജനതാപാർട്ടിക്കു കഴിഞ്ഞില്ല. രണ്ടു വർഷത്തിനുള്ളിൽ പാർട്ടി പല ഭാഗങ്ങളായി പിളർന്നു. മൊറാർജി ദേശായിക്കു രാജിവയ്‌ക്കേണ്ടിവന്നു. ‌‌തുടർന്ന് കോൺഗ്രസ് പിന്തുണയോടെ ചരൺ സിങ് പ്രധാനമന്ത്രി ആയെങ്കിലും കോൺഗ്രസ് പിന്തുണ പിൻവലിച്ചതോടെ പാർലമെന്റിനെ അഭിമുഖീകരിക്കാതെ അദ്ദേഹം രാജിവച്ചു. പാർട്ടി പിളർന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ജനസംഘത്തിലുണ്ടായിരുന്നവരുടെ ആർഎസ്എ‌‌സ്  അംഗത്വമായിരുന്നു. ആർഎസ്എസ്  അംഗത്വമുള്ളവരെ പുറത്താക്കണമെന്ന ആവശ്യം ഉയർത്തിയത് അതിലെ സോഷ്യലിസ്റ്റ് വിഭാഗമായിരുന്നു.  

∙ ബിജെപിയുടെ ഉദയവും താമര ചിഹ്നവും

ADVERTISEMENT

1980ൽ നടന്ന തിരഞ്ഞെടുപ്പിൽ ജനതാപാർട്ടി നിലംപരിശായി. ഇന്ദിര ‌‌‌ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് വൻ വിജയം നേടി തിരികെയെത്തി.  ജനതാ പാർട്ടിയിൽ അന്തച്ഛിദ്രം രൂക്ഷമായി. ആർഎസ്എസ് ബന്ധമുള്ളവരെ പുറത്താക്കണമെന്ന് പാർട്ടി പ്രമേയം പാസാക്കിയതോടെ പഴയ ജന‌സംഘക്കാർ ജനതയിൽനിന്നു പുറത്തു വന്നു. അങ്ങനെ രൂപംകൊണ്ടതാണ് ബിജെപി അഥവാ ഭാരതീയ ജനതാ പാർട്ടി. ജനതാ പാർട്ടിയുടെ പതാകതന്നെയാണ് ബിജെപിയും സ്വീകരിച്ചത്. എന്നാൽ കലപ്പയേന്തിയ കർഷകൻ എന്ന ചിഹ്നം താമരയ്ക്കു വഴിമാറി. അതിനു പിന്നിലെ കഥയെപ്പറ്റി എൽ.കെ. അഡ്വാനി എഴുതുന്നു.

ബിജെപിയുടെ പതാക (Photo by Money SHARMA / AFP)

‘എസ്‍.എൽ ശക്ദർ ആയിരുന്നു അക്കാലത്ത് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ.  ഞാനാണ് അദ്ദേഹവുമായി ബന്ധപ്പെട്ട് ചിഹ്നത്തെപ്പറ്റി ചർച്ച നടത്തിയത്. തിരഞ്ഞെടുപ്പ് അടുത്തതിനാൽ പുതിയ ചിഹ്നം അനുവദിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വതന്ത്ര സ്ഥാനാർഥികൾക്കു നീക്കിവച്ചിരിക്കുന്ന ചിഹ്നങ്ങളിൽ ഏതെങ്കിലും ഒന്നു തിരഞ്ഞെടുത്താൽ ബിജെപിയുടെ എല്ലാ സ്ഥാനാർഥികൾക്കും അത് അനുവദിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകി. ചിഹ്നങ്ങളിലൂടെ ഞാൻ കണ്ണോടിച്ചു. താമര ശ്രദ്ധയിൽപെട്ടു. അത് ചിഹ്നമായി നൽകാനാകുമോയെന്ന് ഞാൻ‌ ചോദിച്ചു. അദ്ദേഹം അത് അംഗീകരിച്ചു. അതിനു സമീപത്തു തന്നെ പൂവിന്റെ വേറൊരു ചിഹ്നവും ഉണ്ടായിരുന്നു.

വി.പി.സിങ് (മനോരമ ആർക്കൈവ്സ്)

താമരയോടു സാദൃശ്യമുള്ളതായിരുന്നു അത്. രണ്ടു ചിഹ്നങ്ങൾ വന്നാൽ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാകും. പൂവ് ചിഹ്നം പിൻവലിക്കാമോയെന്നു ഞാൻ ചോദിച്ചു. അതും അദ്ദേഹം അംഗീകരിച്ചു. അതോടെ താമര ബിജെപിയുടെ ഔദ്യോഗിക ചിഹ്നമായി.’ 1984ലാണ് അടുത്ത തിരഞ്ഞെടുപ്പു ‌നടന്നത്. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തത്തിന്റ പശ്ചാത്തലത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് രണ്ടു സീറ്റുകളാണ് ലഭിച്ചത്. താമര വാടിയെന്നൊക്കെ പ്രചാരമുണ്ടായെങ്കിലും 1989ൽ ശക്തമായ വിജയം നേടിയെടുക്കാ‍ൻ താമരചിഹ്നത്തിനും ബിജെപിക്കും കഴിഞ്ഞു. 

ബിജെപി‌‌ പിന്തുണയോടെ വി.പി.സിങ് സർക്കാർ അധികാരത്തിൽ വന്നു. പിന്നീട് നടന്ന അയോധ്യ രഥയാത്രയും സർക്കാർ താഴെ വീണതുമൊക്കെ ചരിത്രങ്ങളാണ്. പിന്നീട് രണ്ടു പ്രധാനമന്ത്രിമാർ ബിജെപിക്കുണ്ടായി. എ.ബി.വാജ്പേയിയും നരേന്ദ്രമോദിയും. 2019 മുതൽ അധികാരത്തുടർച്ച നേടാനും കഴിഞ്ഞു. ആദ്യകാലത്ത് താമര ചിഹ്നത്തിന് കാവിയും വെളുപ്പുമായിരുന്നു നിറം. എന്നാൽ ഇപ്പോ‍ൾ വെളുപ്പും കറുപ്പും ചേർന്ന നിറമാണ്. ഇതളുകൾക്കു വെളുപ്പും അരികുകൾക്ക് കറുപ്പും. വോട്ടർമാർക്ക് ചിഹ്നം പെട്ടെന്നു തിരിച്ചറിയാനാണ് ഈ ക്രമീകരണമെന്ന് ബിജെപി നേതാക്കൾ പറയുന്നു.   

∙ നരേന്ദ്രമോദി - അമിത്ഷാ

കലിംഗ സർവകലാശാലയിലെ അധ്യാപകൻ വിനയ് സീതാപതി രചിച്ച പുസ്തകമാണ് ജുഗൽബന്ധി. രണ്ടുപേർ ചേർന്നു നടത്തുന്ന സംഗീത പരിപാടിയാണ് ജുഗൽബന്ധി. ആരാണു മുന്നിലെന്ന് പ്രേക്ഷകർക്കു പറയാനാകില്ല. അത്ര ലയമാണതിന്.  ബിജെപിയുടെ ഈ ചരിത്രമാണ് സീതാപതി പുസ്തകത്തിൽ അനാവരണം ചെയ്യുന്നത്. സംഘപരിവാറിന്റെ തലപ്പത്ത് എല്ലാ കാലവും യോജിച്ചു പ്രവർത്തിക്കുന്ന രണ്ടു നേതാക്കളുണ്ടാകുമെന്ന് അദ്ദേഹംചൂണ്ടിക്കാട്ടുന്നു. ശ്യാമപ്രസാദ് മുഖർജി, ദീൻദയാൽ ഉപാധ്യായ, വാജ്പേയി, അഡ്വാനി ഇങ്ങനെ തുടർന്ന ജുഗൽബന്ധിയുടെ തുടർച്ചയായിട്ടാണ് അദ്ദേഹം നരേന്ദ്രമോദി, അമിത്ഷാ യുഗത്തെ വിലയിരുത്തുന്നത്.

നരേന്ദ്ര മോദിയും അമിത്ഷായും (Photo by Adnan Abidi/REUTERS)

‘1986ൽ ബിജെപി ദേശീയ അധ്യക്ഷനായിരുന്ന എൽ.കെ.അഡ്വാനി പാർട്ടിക്ക് ഹിന്ദുത്വ ആശയങ്ങളിൽ ഊന്നിയ പുതിയൊരു മുഖം നൽകാനുള്ള ശ്രമത്തിലായിരുന്നു. അതിനായി ആർഎസ്എസ് അതിന്റെ  പ്രമുഖരായ ചില പ്രചാരകരുടെ സേവനം ബിജെപിക്കു വിട്ടുകൊടുത്തു. അതിലൊരാളായിരുന്നു ശേഷാദ്രി ചാരി.  മുംബൈ പ്രദേശ് ജനറൽ സെക്രട്ടറിയായി അദ്ദേഹം. ഒരിക്കൽ ഓഫിസിലിരിക്കുമ്പോൾ ഒരു യുവ പ്രചാരകൻ അവിടേക്കു വന്നു. അദ്ദേഹം ചോദിച്ചു: ‘ബിജെപിയുടെ സംഘടനാ സ്വഭാവം എങ്ങനെയാണ്? രാഷ്ട്രീയത്തിൽ ഇടപെടുമ്പോൾ ഞാൻ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?’ ആ യുവാവാണ് പിൽക്കാലത്ത് പടിപടിയായി ഉയർന്ന് ഗുജറാത്ത് മുഖ്യമന്ത്രിയും ഇന്ത്യൻ പ്രധാനമന്ത്രിയുമായി മാറിയ നരേന്ദ്ര മോദി.  

ഇതേ കാലഘട്ടത്തിലാണ് എബിവിപി എന്ന വിദ്യാർഥി പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അമിത് ഷാ എന്ന യുവാവ്  ബിജെപിയുടെ താഴേത്തട്ടിലുള്ള നേതൃത്വത്തിലേക്ക് എത്തിയത്. നരേന്ദ്ര മോദി ഒരു ഘട്ടത്തിലും വാജ്പേയിയുടെ നയങ്ങളോട് യോജിച്ചിരുന്നില്ല, അദ്ദേഹത്തിന്റെ അനുഭാവം തീവ്രഹിന്ദുത്വത്തോടും എൽ.കെ.അഡ്വാനിയെന്ന നേതാവിനോടുമായിരുന്നു. ഹിന്ദു സമുദായത്തിന്റെയും  മുസ്‌ലിം സമുദായത്തിന്റെയും പിന്തുണയുടെ കരുത്തിലാണ് അന്ന് കോൺഗ്രസ് ഗുജറാത്തിന്റെ  ഭരണം കൈയാളിയിരുന്നത്. നരേന്ദ്ര മോദി ആ സമവാക്യത്തിൽ വിള്ളൽ വരുത്തിയതോടെ കോൺഗ്രസിന് അടിതെറ്റി.

ബിജെപി നേതാവ് അരുൺ ജയ്റ്റ്ലി മരിച്ചപ്പോൾ ഡൽഹിയെ വസതിയിലെത്തി അദ്ദേഹത്തിന്റെ ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷം പുറത്തേക്ക് വരുന്ന നരേന്ദ്ര മോദിയും അമിത്ഷായും (File Photo by Manvender Vashist/PTI)

1995ലെ തിരഞ്ഞെടുപ്പിൽ ഗുജറാത്ത് പിടിച്ചെടുക്കാൻ ബിജെപിയെ സഹായിച്ചത് ഈ തന്ത്രമാണ്. ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലത്തിൽ നിന്ന് എൽ.കെ.അഡ്വാനിയെ ലോക്സഭയിലെത്തിച്ചതും ഇതേ സമീപനമാണ്. 1995ൽ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മോദി പിന്തുണച്ചത് കേശുഭായി പട്ടേലിനെയാണ്. അന്ന് 49 വിമത എംഎൽഎമാരുമായി മധ്യപ്രദേശിലെ ഖജൂരാഹോയിലേക്കു പോയ ശങ്കർ സിങ് വഗേല വിമതസ്വരം ഉയർത്തിയപ്പോൾ അദ്ദേഹത്തെ അനുനയിപ്പിച്ചത് അടൽ ബിഹാരി വാജ്പേയിയാണ്. അന്ന് വഗേല മുന്നോട്ടുവച്ച ഏക നിബന്ധന നരേന്ദ്ര മോദിയെ ഗുജറാത്തിൽ നിന്നു മാറ്റണമെന്നതായിരുന്നു. അങ്ങനെ ജനറൽ സെക്രട്ടറി സ്ഥാനം നൽകി മോദിയെ ഡൽഹിയിലേക്കയയ്ക്കാൻ എൽ.കെ.അഡ്വാനി നിർബന്ധിതനായി.

ഡൽഹി വാസക്കാലത്ത് ഗുജറാത്തിലെ ഓരോ രാഷ്ട്രീയ നീക്കവും അദ്ദേഹത്തെ അറിയിച്ചിരുന്ന ഗുജറാത്തിലെ ഒരു പ്രാദേശിക നേതാവുണ്ടായിരുന്നു. ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹിയിൽവച്ച്  മോദിയും അരുൺ ജയ്റ്റ്ലിയും ഉറ്റ സുഹൃത്തുക്കളായി. പിൽക്കാലത്ത് ഒരു നിർണായക നിമിഷത്തിൽ ജയ്റ്റ്ലി നടത്തിയ ചരടുവലികളാണ് നരേന്ദ്ര മോദിയെ ബിജെപിയിലെ കരുത്തനാക്കിയത്.’ സീതാപതി തന്റെ പുസ്തകത്തിൽ പറയുന്നു. 

English Summary:

Narendra Modi and Amit Shah: The Continuation of Vajpayee-Advani Legacy