അവർ 'ഭരണഘടനാ വിരുദ്ധർ': കേന്ദ്രവും സമ്മതിച്ചു, പരീക്ഷയിൽ ശ്രദ്ധ വേണമായിരുന്നു; രാഷ്ട്രപതി പറഞ്ഞതും പറയാൻ 'മറന്നതും'
പ്രധാനമായും, മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ പ്രവർത്തന ലക്ഷ്യങ്ങൾ വിശദീകരിക്കുന്നതാണ് രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ നടത്തിയ പ്രസംഗം. അതിൽ, പ്രതിപക്ഷത്തിനെതിരെ പരോക്ഷ വിമർശനമുണ്ട്. അപ്പോൾ ഭരണഘടനയെക്കുറിച്ചും അടിയന്തരാവസ്ഥയെക്കുറിച്ചും പരാമർശവും ഉൾപ്പെടുക സ്വാഭാവികം. ഭരണഘടനയുടെ 86–ാം വകുപ്പ്, രാഷ്ട്രപതിക്ക് പാർലമെന്റിലെ ഒാരോ സഭയെയും വെവ്വേറെയും, സംയുക്തമായും അഭിസംബോധന ചെയ്യാനുള്ള അവകാശം വ്യക്തമാക്കുന്നു. ഒാരോ വർഷത്തെയും ആദ്യ സമ്മേളനത്തിലും, പുതിയ സർക്കാർ രൂപീകരിച്ച ശേഷമുള്ള ആദ്യ സമ്മേളനത്തിലും ഇരുസഭകളെയും ഒരുമിച്ച് രാഷ്ട്രപതി അഭിസംബോധന ചെയ്യുന്നതു സംബന്ധിച്ചാണ് 87–ാം വകുപ്പ്. പുതിയ സർക്കാരിന്റെ ആദ്യ സമ്മേളനം എന്ന നിലയ്ക്കാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ഇന്നത്തെ പ്രസംഗം.

പ്രധാനമായും, മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ പ്രവർത്തന ലക്ഷ്യങ്ങൾ വിശദീകരിക്കുന്നതാണ് രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ നടത്തിയ പ്രസംഗം. അതിൽ, പ്രതിപക്ഷത്തിനെതിരെ പരോക്ഷ വിമർശനമുണ്ട്. അപ്പോൾ ഭരണഘടനയെക്കുറിച്ചും അടിയന്തരാവസ്ഥയെക്കുറിച്ചും പരാമർശവും ഉൾപ്പെടുക സ്വാഭാവികം. ഭരണഘടനയുടെ 86–ാം വകുപ്പ്, രാഷ്ട്രപതിക്ക് പാർലമെന്റിലെ ഒാരോ സഭയെയും വെവ്വേറെയും, സംയുക്തമായും അഭിസംബോധന ചെയ്യാനുള്ള അവകാശം വ്യക്തമാക്കുന്നു. ഒാരോ വർഷത്തെയും ആദ്യ സമ്മേളനത്തിലും, പുതിയ സർക്കാർ രൂപീകരിച്ച ശേഷമുള്ള ആദ്യ സമ്മേളനത്തിലും ഇരുസഭകളെയും ഒരുമിച്ച് രാഷ്ട്രപതി അഭിസംബോധന ചെയ്യുന്നതു സംബന്ധിച്ചാണ് 87–ാം വകുപ്പ്. പുതിയ സർക്കാരിന്റെ ആദ്യ സമ്മേളനം എന്ന നിലയ്ക്കാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പ്രസംഗം.
∙ വ്യക്തമായ ഭൂരിപക്ഷം
ആദ്യ ഭാഗത്ത്, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് രാഷ്ട്രപതി പരാമർശിക്കുന്നു. വ്യക്തമായ ഭൂരിപക്ഷമുള്ള സുസ്ഥിര സർക്കാരിനെയാണ് ഇത്തവണ ഇന്ത്യയിലെ ജനം തിരഞ്ഞെടുത്തിട്ടുള്ളത് എന്ന് അതിൽ പറയുന്നു. 2019ൽ പുതിയ സർക്കാർ അധികാരമേറ്റശേഷം പാർലമെന്റിന്റെ ആദ്യ സമ്മേളനത്തിൽ അന്നത്തെ രാഷ്ട്രപതി റാംനാഥ് കോവിന്ദ് പറഞ്ഞു: ‘വ്യക്തമായ വിധിയെഴുത്താണ് ജനം നടത്തിയിരിക്കുന്നത്. ആദ്യ സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തിയശേഷം, രണ്ടാം തവണയ്ക്കായി ശക്തമായ പിന്തുണയാണ് നൽകിയിരിക്കുന്നത്.’
എന്നാൽ, 2024ലെ വിധിയെഴുത്ത് വ്യക്തമായ ഭൂരിപക്ഷമുള്ള സുസ്ഥിര സർക്കാരിന് എന്നുള്ളത് സംശയകരമായ പ്രസ്താവമാണ്. ദേശീയ ജനാധിപത്യ സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചു; മുഖ്യഭരണകക്ഷിയായ ബിജെപിക്ക് കഴിഞ്ഞ രണ്ടു തവണത്തേതിൽനിന്നു ഭിന്നമായി തനിച്ചു ഭരണത്തിനുള്ള സീറ്റെണ്ണം ലഭിച്ചില്ല. സർക്കാരിന്റെ സുസ്ഥിരത പ്രധാന സഖ്യകക്ഷികളുടെ നിലപാടിനെ ആശ്രയിച്ചിരിക്കും എന്നതാണ് സ്ഥിതി.
∙ ബജറ്റിലെന്തൊക്കെ?
ജൂലൈ മൂന്നാം വാരത്തിലാണ് മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നത്. ബജറ്റിലെ പ്രഖ്യാപനങ്ങളുടെ സ്വഭാവത്തെക്കുറിച്ച് രാഷ്ട്രപതി ഇന്നലെ സൂചന നൽകിയിട്ടുണ്ട്. അതനുസരിച്ച്:
∙സാമ്പത്തികമായും സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാവും. ചരിത്രപരമെന്നു വിശേഷിപ്പിക്കാവുന്ന നടപടികളും.
∙സാമ്പത്തിക പരിഷ്കാരങ്ങൾ വേഗത്തിലാക്കുന്നതിനുള്ള പ്രഖ്യാപനങ്ങളുണ്ടാവും.
∙മുതൽമുടക്ക് ആകർഷിക്കുന്നതിൽ സംസ്ഥാനങ്ങൾ തമ്മിൽ ആരോഗ്യകരമായ മൽസരം സാധ്യമാക്കുന്നതിനുള്ള നിർദ്ദേശങ്ങളുണ്ടാവും.
ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യം 70 വയസ് കഴിഞ്ഞ എല്ലാവർക്കും ലഭ്യമാക്കുമെന്നത് ബിജെപിയുടെ ഇത്തവണത്തെ തിരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു. നടപ്പാക്കുമെന്ന് ഇപ്പോൾ രാഷ്ട്രപതി വ്യക്തമാക്കിയിരിക്കുന്ന ഈ വാഗ്ദാനവും ബജറ്റിൽ പ്രതീക്ഷിക്കാവുന്നതാണ്. പിൻവലിക്കേണ്ടി വന്ന കൃഷി നിയമങ്ങളും അവയുടെ പേരിൽ കർഷകരെ അകറ്റിയതും ബിജെപിക്ക് തിരഞ്ഞെടുപ്പിലുണ്ടായ നഷ്ടത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. കാർഷിക മേഖലയ്ക്കായി മോദി സർക്കാർ ഇതുവരെ എന്തൊക്കെ ചെയ്തുവെന്ന് വിശദമായി പറയുന്നതിനൊപ്പം, ജൈവകൃഷി ഉൾപ്പെടെയുള്ള മേഖലകളിൽ നൽകാൻ ഉദ്ദേശിക്കുന്ന ഊന്നലും രാഷ്ട്രപതി വ്യക്തമാക്കുന്നു. ഭാവിയെ ‘ഹരിതയുഗം’ എന്നു വിശേഷിപ്പിച്ച്, വ്യവസായം, ഗതാഗതം തുടങ്ങിയ മേഖലകളിൽ മുതൽമുടക്ക് വർധിപ്പിക്കാനുള്ള പദ്ധതികളും രാഷ്ട്രപതി സൂചിപ്പിക്കുന്നു.
∙ പറഞ്ഞതും പറയാത്തതും
ഇടുങ്ങിയ സ്വാർഥതാൽപര്യങ്ങളാൽ ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് കോട്ടം തട്ടിയിരിക്കുന്നുവെന്നാണ് രാഷ്ട്രപതിയുടെ വിമർശനം. ഇത് പാർലമെന്ററി സംവിധാനത്തെ മാത്രമല്ല, രാജ്യത്തിന്റെ വികസനയാത്രയെയും ബാധിക്കുമെന്ന മുന്നറിയിപ്പുമുണ്ട്. സുസ്ഥിരമല്ലാത്ത സർക്കാരുകൾക്ക് പരിഷ്കാരങ്ങൾ നടപ്പാക്കാനും സുപ്രധാന തീരുമാനങ്ങളെടുക്കാനും സാധിച്ചില്ലെന്നും വ്യക്തമായ വിധിയെഴുത്തിലൂടെ ആ സ്ഥിതിക്ക് ജനം മാറ്റം വരുത്തിയിരിക്കുന്നു എന്നുമാണ് വിലയിരുത്തൽ.
∙ ലോക്സഭയിലും നിയമസഭകളിലും വനിതാ സംവരണം നടപ്പാക്കുന്നതിനുള്ള നിയമത്തിലൂടെ വനിതകൾ ശാക്തീകരിക്കപ്പെട്ടിരിക്കുന്നു എന്നാണ് രാഷ്ട്രപതി വ്യക്തമാക്കുന്നത്. എന്നാൽ, നിയമം എപ്പോൾ നടപ്പാകുമെന്ന് പറയുന്നില്ല.
∙പ്രതിരോധ മേഖലയിൽ വരുത്തിയ പരിഷ്കാരങ്ങളെക്കുറിച്ച് വിശദമായ പരാമർശമാണ് പ്രസംഗത്തിലുള്ളത്. എന്നാൽ, വിവാദമായ അഗ്നിപഥ് പദ്ധതിയെക്കുറിച്ച് ഒന്നുംതന്നെ പറയുന്നില്ലെന്നത് ശ്രദ്ധേയമാണ്.
∙വികസനത്തിനുള്ള ആസൂത്രണം മികച്ചതാവണമെങ്കിൽ അതിനുള്ള അടിസ്ഥാന വിവരങ്ങൾ വേണം. അതിൽത്തന്നെ, രാജ്യത്തെ ജനസംഖ്യ എത്രയുണ്ട്, അവരുടെ സ്ഥിതിയെന്ത് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ. എന്നാൽ, മുടങ്ങിപ്പോയ സെൻസസ് എപ്പോൾ നടത്തുമെന്ന് രാഷ്ട്രപതിയുടെ പ്രസംഗത്തിൽ പറയുന്നില്ല.
∙ലോക്സഭാ തിരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിലുണ്ടായ വർധിത പങ്കാളിത്തത്തിന് അവിടുത്തെ ജനത്തെ രാഷ്ട്രപതി അഭിനന്ദിക്കുന്നു. എന്നാൽ, ജമ്മു കശ്മീരിന് സംസ്ഥാന പദവി എപ്പോൾ തിരികെ നൽകുമെന്ന് വ്യക്തമാക്കിയിട്ടില്ല. എത്രയും വേഗം സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നും സെപ്റ്റംബർ 30നകം നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ട് 6 മാസം കഴിഞ്ഞു.
∙സെൻസസിനെക്കുറിച്ച് പറയാത്തതിനാലാവം മണ്ഡലങ്ങളുടെ പുനഃക്രമീകരണത്തെക്കുറിച്ചും പ്രസംഗത്തിൽ പരാമർശമില്ല.
∙ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങൾ സർക്കാർ പൂർണമായി തള്ളിക്കളയുന്നുവെന്നാണ് പ്രസംഗത്തിൽ വ്യക്തമാകുന്നത്. ജനങ്ങളുടെ കോടതി മുതൽ സുപ്രീം കോടതിവരെ, എല്ലാ പരീക്ഷകളെയും ഇവിഎം അതിജീവിച്ചിരിക്കുന്നുവെന്നാണ് പരാമർശം.
∙ ചോരുന്ന പരീക്ഷ
രാഷ്ട്രപതിയുടെ പ്രസംഗത്തിലൂടെ മോദി സർക്കാർ ശ്രദ്ധേയമായ സ്വയം വിമർശനം നടത്തുന്നത് മൽസരപ്പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ ചോർന്ന വിഷയത്തിലാണ്. രാഷ്ട്രപതി പറയുന്നു:
∙മൽസരപ്പരീക്ഷകളും സർക്കാർ റിക്രൂട്ട്മെന്റും സംശുദ്ധവും സുതാര്യവുമായിരിക്കണം.
∙ചില പരീക്ഷകളിൽ പേപ്പർ ചോർച്ച ഉണ്ടായതിനെക്കുറിച്ച് നീതിപൂർവമായ അന്വേഷണം നടത്തുന്നതിനും കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
∙പരീക്ഷാ നടത്തിപ്പ് സ്ഥാപനങ്ങളിൽ വലിയ പരിഷ്കാരങ്ങൾ കൊണ്ടുവരും.
കക്ഷിരാഷ്ട്രീയത്തിന് അതീതമായി വിഷയത്തെ സമീപിക്കേണ്ടതുണ്ടെന്നും, പല സംസ്ഥാനങ്ങളിലും നേരത്തെ പേപ്പർ ചോർച്ചയുടെ പല സംഭവങ്ങളും ഉണ്ടായെന്നും പറഞ്ഞ്, ന്യായീകരണത്തിനുള്ള ശ്രമവും സർക്കാർ നടത്തുന്നുണ്ട്.
∙ ഭരണഘടനയെക്കുറിച്ച്
ഭരണഘടനാ സംരക്ഷണമെന്ന പ്രതിപക്ഷ മുദ്രാവാക്യത്തെ അടിയന്തരാവസ്ഥയിൽ ഭരണഘടന കടുത്ത ആക്രമണത്തിന് വിധേയമായെന്ന പരാമർശത്തിലൂടെയാണ് പ്രസംഗത്തിൽ ചെറുത്തിട്ടുള്ളത്. അടിയന്തരാവസ്ഥയുടെ വാർഷികം ബിജെപി എല്ലാ വർഷവും ആചരിക്കുന്നതാണ്. ഇത്തവണ, പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം അടിയന്തരാവസ്ഥയെക്കുറിച്ചു പരാമർശിച്ച് അതിനെ പ്രധാനവിഷയമാക്കാനുള്ള താൽപര്യം പ്രധാനമന്ത്രിതന്നെ സൂചിപ്പിച്ചിരുന്നു. അടിയന്തരാവസ്ഥയുടെ 49–ാം വാർഷികമാണ് ഈ വർഷത്തേതെങ്കിലും അതിനെ 50–ാം വാർഷികമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം സ്പീക്കർ ഒാം ബിർല അടിയന്തരാവസ്ഥയെക്കുറിച്ച് ലോക്സഭയിൽ അപ്രതീക്ഷിത പ്രസ്താവന നടത്തി. പിന്നാലെ രാഷ്ട്രപതിയുടെ പ്രസംഗത്തിലും അതു വിഷയമായി. അടിയന്തരാവസ്ഥക്കാലത്ത് ഭരണം നടത്തിയവർക്ക് ‘ഭരണഘടനാ വിരുദ്ധശക്തികൾ’ എന്ന വിശേഷണവും നൽകി.
നയങ്ങളെ എതിർക്കുന്നതും പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്തുന്നതും രണ്ടു കാര്യങ്ങളാണ്; പാർലമെന്റ് നടപടികൾ സുഗമമായി നടന്നാൽ ജനത്തിന് സർക്കാരിൽ മാത്രമല്ല, മൊത്തം സംവിധാനത്തിൽതന്നെ വിശ്വാസം വർധിക്കുമെന്ന ഉപദേശവും രാഷ്ട്രപതി മുന്നോട്ടുവയ്ക്കുന്നു. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി നടത്തുന്ന പ്രസംഗം കേന്ദ്ര സർക്കാരാണ് തയാറാക്കി നൽകുന്നത്. എങ്കിലും, പാർലമെന്റ് സുഗമമായി നടക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് പറയുമ്പോൾ, അത് സർക്കാർ സ്വയം നടത്തുന്ന ഒാർമ്മപ്പെടുത്തൽകൂടിയാണ്.