ഹാർവഡ് സർവകലാശാലയിലെ ഗവേഷകർ 2018ൽ രസകരമായൊരു പരീക്ഷണം നടത്തി. നിറങ്ങളുടെ നേരിയ വ്യതാസംപോലും തിരിച്ചറിയാൻതക്ക കാഴ്ചശക്തിയുള്ള ഏതാനും പേരെ തിരഞ്ഞെടുത്തു. ഇളംനീല മുതൽ കടുത്ത ഊതനിറം (പർപ്പിൾ) വരെ പല വർണ്ണഭേദങ്ങളിലുള്ള അസംഖ്യം കുത്തുകളിൽനിന്ന് നീലക്കുത്തുകൾ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. നീലയും ഊതയും തുടക്കത്തിൽ തുല്യമായിരുന്നു. തുടർന്ന് നീലക്കുത്തുകളുടെ എണ്ണം കുറച്ചാണ് കംപ്യൂട്ടർ-സ്ക്രീനിൽ ഫ്ലാഷ് ചെയ്തത്. നിറങ്ങളുടെ അനുപാതം മാറ്റുന്നുണ്ടെന്ന് കാണികളെ ഓർമ്മിപ്പിച്ചിരുന്നു. പക്ഷേ, അവർ തുടർന്നും ഉള്ളതിലേറെ നീലക്കുത്തുകളുണ്ടെന്ന് പറഞ്ഞുകൊണ്ടിരുന്നു. ഊതയോട് അടുത്ത കുത്തുകളും അവർക്കു നീലയായിത്തോന്നി. ഈ തോന്നലിന് ‘ബ്ലൂ ഡോട്ട് ഇഫക്ട്’ (നീലബിന്ദുപ്രഭാവം) എന്ന പേരും നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരീക്ഷണം ഇതോടെ തീർന്നില്ല. തുടർന്ന് കുത്തുകൾക്കു പകരം മനുഷ്യമുഖങ്ങളാക്കി. ഭയപ്പെടുത്തുന്നതും അല്ലാത്തതുമായ ചിത്രങ്ങൾ. പരീക്ഷണം കുറെ നേരം തുടർന്നപ്പോൾ ശാന്തമുഖങ്ങളും ഭീകരമെന്ന് അവർക്കു തോന്നി. നീലക്കുത്തുകൾ അനിയന്ത്രിതമായി മനസ്സിൽ നിറഞ്ഞതുപോലെ ഭീകരമുഖങ്ങളും വന്നുനിറഞ്ഞു. ഭീകരമായവയുടെ സംഖ്യ കുറഞ്ഞിട്ടും ശാന്തമായവ പോലും ഭീകരമെന്നു തോന്നിച്ചു. നമുക്കു വലിയ നിയന്ത്രണമില്ലാത്ത മനോഗതി. മുന്നനുഭവങ്ങളുടെ വെളിച്ചത്തിൽ, നല്ലതും ചീത്തയായി തോന്നുന്ന അവസ്ഥ. നാം പലപ്പോഴും ദോഷചിന്ത, പെസിമിസം എന്നെല്ലാം പറയാറുള്ള മനഃസ്ഥിതി. ശാന്തവും സുഖകരവുമായ അന്തരീക്ഷത്തിൽ സുരക്ഷിതരായി ഇരിക്കുമ്പോഴും, എന്തെങ്കിലും തകരാറ് ഇപ്പോഴുണ്ടാകുമോ എന്ന രീതിയിലുള്ള അടിസ്ഥാനരഹിതമായ ഉൽക്കണ്ഠ.

(Representative image by Zodar/shutterstock)
ADVERTISEMENT

പഴയ കാലങ്ങളിൽ ചെറിയ രാജാക്കന്മാർ തമ്മിൽപ്പോലും കലഹങ്ങളും ചെറുയുദ്ധങ്ങളും പതിവായിരുന്നു. അവയുടെ ഫലമായി ദുരിതങ്ങളും യാതനകളും സാധാരണമായിരുന്നു. രോഗങ്ങളും പീഡാനുഭവങ്ങളും ക്ഷാമങ്ങളും ജനങ്ങൾ സഹിക്കേണ്ട അവസ്ഥ.. ഇനിയും ദുരിതങ്ങൾ വരുമല്ലോ എന്ന് നല്ലകാലത്തുപോലും പലർക്കും ആശങ്ക. കഴിഞ്ഞ മൂന്നു നൂറ്റാണ്ടുകളിലാണ് ആധുനിക സയൻസിലെ സുപ്രധാന കണ്ടുപിടിത്തങ്ങളെല്ലാം ഉടലെടുത്തത്. വൈദ്യ‌ുതി, വാർത്താവിനിമയരീതികൾ, അച്ചടി, ആധുനിക രോഗനിർണയവും ചികിത്സയും തുടങ്ങിയവയെല്ലാം. ജീവിതഭാരം ഗണ്യമായി കുറയുകയും സൗകര്യങ്ങൾ വർധിക്കുകയുമുണ്ടായി. എങ്കിലും ഭൂരിപക്ഷം മനസ്സുകളിലും അതൃപ്തിയും ആശങ്കയുമാണ്. 

ചെറിയ ഉദാഹരണം പറയാം. ഇന്റർനെറ്റ് വ്യാപകമായതോടെ അറിവു നേടുന്ന രീതികൾ മാത്രമല്ല, നിത്യജീവിതത്തിലെ പല കാര്യങ്ങളും ഏറെ ലളിതമായി. ഈ സൗഭാഗ്യം ഓർക്കാതെ, നെറ്റിനു തെല്ലു വേഗം കുറഞ്ഞാൽ വലിയ പരാതി ഉയർത്തിക്കളയും. തപാലിൽ മറുപടി കിട്ടാൻ ദിവസങ്ങൾ കാത്തിരുന്നവർക്ക് ഇ–മെയിലിലെ നിസ്സാരതാമസംപോലും പരാതിക്കു കാരണമാകുന്ന നില. മൊബൈൽ ഫോണില്ലാതിരുന്ന കാലത്ത് യാത്രപോയി തിരികെയെത്താൻ വൈകിയവർ അപകടത്തിൽപ്പെട്ടിരിക്കുമെന്നു വെറുതേ ഭയപ്പെടുന്നവരുണ്ടായിരുന്നു, കാർയാത്രയിലേതിനെക്കാൾ കുറവാണ് വിമാനയാത്രയിലെ അപായമരണസാധ്യത എന്ന് കൃത്യമായ സ്ഥിതിവിവരക്കണക്കുകളുണ്ട്. പക്ഷേ എത്രയോ പേർ ഇന്നും വിമാനയാത്രയെപ്പറ്റി നിഷേധരീതിയിൽ ചിന്തിക്കുന്നു.

(Representative image by Nicoleta Ionescu/shutterstock)
ADVERTISEMENT

ഇത്തരം ദോഷചിന്ത, ബ്ലൂ ഡോട്ട് ഇഫക്ടിന്റെ ഒരു രൂപമാണ്. ‘വലിയ ആഹ്ലാദം പ്രതീക്ഷിച്ച് ചെറുസന്തോഷങ്ങൾ കളഞ്ഞുകുളിക്കുന്നവരാണ് പലരും’ എന്ന് പേൾ എസ്.ബക്ക് പറഞ്ഞത് ഇതിനോടു കൂട്ടിവായിക്കാം. ‘ദ് ഗുഡ് ഏർത്ത്’ അടക്കമുള്ള ഗ്രന്ഥങ്ങൾ രചിച്ച് നൊബേൽ സമ്മാനംവരെ നേടിയ ഗ്രന്ഥകർത്രിയായിരുന്നു പേൾ. പരാതിയും ദോഷചിന്തയും കുറയ്ക്കുകയും കൈവന്ന ഭാഗ്യങ്ങളിൽ സന്തോഷിക്കുകയുമാണ് സംതൃപ്തിയിലേക്കുള്ള വഴി. ഇത് അതിരുകടന്ന അലംഭാവമായിത്തീരാതെ നോക്കുകയും വേണം. ഇത്രയൊക്കെ മതിയെന്ന ചിന്ത കൂടിയാൽ നമ്മുടെ വളർച്ചയും പുരോഗതിയും മുരടിക്കും. കൈവന്ന നന്മകളെയോർത്ത് ആനന്ദിക്കാൻ നാം പഠിക്കേണ്ടതുണ്ട്. Count your blessings എന്ന ചൊല്ല് പ്രസിദ്ധം. ഈ വരികൾ ഉൾപ്പെട്ട പ്രശസ്ത പ്രാർഥനാഗാനവും ഈ ചൊല്ലിനെപ്പോലെ ഉന്മേഷദായകമാണ്. 

When upon life's billows you are tempest tossed,
When you are discouraged, thinking all is lost,
Count your many blessings, name them one by one,
And it will surprise you what the Lord hath done. 

ചുറ്റുപാടിൽ എല്ലാം ഭദ്രമായിരിക്കുമ്പോൾ ചെറിയ കുറ്റങ്ങൾ കണ്ടെത്തുന്നത് ഗുണം ചെയ്യില്ലെന്ന വലിയ സന്ദേശമിതിലുണ്ട്. ഓരോ ദിവസവും നാമെല്ലാം നൂറുനൂറു തീരുമാനങ്ങളെടുക്കുന്നു. എപ്പോൾ, എഴുനേൽക്കണം, എപ്പോൾ കുളിക്കണം, ഏതു വസ്ത്രം തിരഞ്ഞെടുക്കണം എന്നിവ മുതൽ ഉറങ്ങുംവരെ. ഇതിലെല്ലാം ശുഭപ്രതീക്ഷയുെട അംശമുണ്ടാകുന്നത് സന്തോഷത്തിലേക്കു നയിക്കും. നല്ലതിലും കുറ്റം കണ്ടെത്താൻ ശ്രമിച്ച് മനസ്സു മലിനമാക്കേണ്ടതില്ല. ദീർഘകാലത്തെ വ്യക്തിബന്ധങ്ങളിൽ ചിലപ്പോൾ ‌ചെറിയ പോറൽ മനസ്സറിയാതെ വന്നേക്കാം. പഴയ നന്മകളും സഹായങ്ങളുമെല്ലാം മറന്ന് ഈ പോറൽ ഊതിപ്പെരുപ്പിച്ച് ബന്ധങ്ങൾ തകർക്കേണ്ടതുണ്ടോ? വിട്ടുവീഴ്ചയില്ലാതെ ദാമ്പത്യത്തിൽപ്പോലും ബന്ധം നിലനിർത്താൻ കഴിയില്ല.

നാമെല്ലാം ഓടയിൽക്കിടക്കുകയാണ്. പക്ഷേ  ചിലർ നക്ഷത്രങ്ങളിലേക്കു നോക്കുന്നു

ഓസ്കർ വൈൽഡ്

ADVERTISEMENT

‘എത്ര ശ്രമിച്ചാലും ഞാൻ ജയിക്കാൻ പോകുന്നില്ല’ എന്ന രീതിയിലുള്ള നിഷേധചിന്തയും നീലക്കുത്തു മാത്രം കാണുന്നതിന്റെ ഫലമാണ്. ഞാൻ വിജയിക്കും, വിജയിക്കുകതന്നെ ചെയ്യും എന്നാകട്ടെ ചിന്ത. പുറംചന്തത്തിൽ കാര്യമില്ലെന്നു ഭംഗിവാക്കു പറഞ്ഞാലും, പ്രായോഗികമായി അതിനു കുറെയൊക്കെ പ്രാധാന്യമുണ്ട്. പക്ഷേ, ശരാശരി സൗന്ദര്യമുള്ള കുട്ടി, തന്നെക്കാൾ കൂടുതൽ സൗന്ദര്യമുണ്ടെന്നു തോന്നുന്നവരെ നോക്കി എന്തിനു പ്രയാസപ്പെടണം? താരതമ്യംവഴി മനസ്സിടിയുന്ന സാഹചര്യം എന്തിനു സൃഷ്ടിക്കണം?  നിഷേധചിന്തയുടെ ദൃഷ്ടാന്തമായി മഹാഭാരതത്തിലെ ശല്യരെ ചൂണ്ടിക്കാട്ടാറുണ്ട്. നകുല–സഹദേവന്മാരുടെ അമ്മ മാദ്രിയുടെ സഹോദരനാണ് ശല്യർ. യുദ്ധത്തിൽ പാണ്ഡവപക്ഷത്തു ചേരാൻ പോയ ശല്യരെ ദുര്യോധനൻ കപടമാർഗ്ഗത്തിൽ കൗരവപക്ഷത്തു ചേർത്തു. മാത്രമല്ല, കർണന്റെ സാരഥിയായി നിയമിക്കുകയും ചെയ്തു.

(Representative image byinsta_photos/shutterstock)

മാദ്രരാജാവായ താൻ തേരാളിയുടെ മകനെന്ന് അറിയപ്പെട്ടയാളിന്റെ തേരാളിയായത് മനസ്സില്ലാമനസ്സോടെയാണ്. തന്റെ അനന്തരവന്മാർ എതിർപക്ഷത്തുള്ളപ്പോഴാണ് ശല്യർ കർണന്റെ തേർ തെളിക്കേണ്ടത്. കർണന്റെ ഓരോ ചലനവും പരാജയപ്പെടാനുള്ള സാധ്യതയെയും ശത്രുപക്ഷത്തെ അർജുനന്റെ അസ്ത്രവിദ്യാവൈഭവത്തെയും ശല്യർ നിരന്തരം സൂചിപ്പിച്ചുകൊണ്ടിരുന്നു. ഒടുവിൽ കർണന്റെ രഥചക്രം ചെളിയിൽ പൂണ്ടപ്പോൾ താനതു മാറ്റിവയ്ക്കില്ലെന്നും സൂതപുത്രനായ കർണനാണ് അതു ചെയ്യാൻ കഴിയുകയെന്നും പറഞ്ഞ് ഒഴിഞ്ഞുമാറി. തേരുയർത്തുന്ന നിരായുധനായ കർണനെ തക്കംനോക്കി വിശേഷാസ്ത്രമയച്ച് അർജുനൻ വധിക്കുകയും ചെയ്തു. നിഷേധചിന്തയും അതിന്റെ പര്യവസാനവും നോക്കുക.

ശുഭാപ്തിവിശ്വാസം വിമാനം കണ്ടുപിടിക്കുമ്പോൾ, നിഷേധചിന്ത പാരഷൂട്ട് കണ്ടുപിടിക്കുന്നു എന്ന മൊഴിയുണ്ട്. ‘തന്നെപ്പോലെ മറ്റെല്ലാവരും കൊള്ളരുതാത്തവരാണെന്നു കരുതി, അവരെയെല്ലാം വെറുക്കുന്നയാളാണ് അശുഭചിന്തകൻ’ എന്നു ബെർണാഡ് ഷാ. താഴോട്ടുമാത്രം നോക്കിയിരുന്നാൽ മഴവില്ലു കാണില്ലെന്നു ചാർലി ചാപ്ലിൻ. ഓസ്കർ വൈൽഡ് സൂചിപ്പിച്ചു, ‘നാമെല്ലാം ഓടയിൽക്കിടക്കുകയാണ്. പക്ഷേ  ചിലർ നക്ഷത്രങ്ങളിലേക്കു നോക്കുന്നു’. നീലക്കുത്തിനെ മാത്രം നീലക്കുത്തായി കണ്ടാൽ മതി. പനിനീർപ്പൂക്കൾക്കിടയിലെ മുള്ളുകളെ കാണുന്നതിനു പകരം, മുള്ളുകൾക്കിടയിലെ പനിനീർപ്പൂക്കളെ കാണാം.

English Summary:

Why Our Brains See More Bad Than Good: The Science Behind the 'Blue Dot Effect'