‘ഇന്ത്യ ഷൈനിങ്’ എന്ന മുദ്രാവാക്യത്തിന്റെ തിളക്കത്തിൽ കണ്ണഞ്ചിയപ്പോൾ 2004ൽ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ഒരു തീരുമാനമെടുത്തു. പതിമൂന്നാം ലോക്സഭയുടെ കാലാവധി തീരാൻ എട്ടു മാസം ബാക്കി നിൽക്കേ, തിരഞ്ഞെടുപ്പു നടത്താനായിരുന്നു തീരുമാനം. പക്ഷേ ജനവിധി വന്നപ്പോൾ ‘തിളക്കം’ കെട്ടു. വാജ്‌പേയിയുടെ തീരുമാനം തെറ്റാണെന്ന് തെളിയിച്ച് എൻഡിഎയെ തോൽപിച്ച് യുപിഎ അധികാരത്തിലെത്തി. രണ്ട് പതിറ്റാണ്ടു മുൻപത്തെ ഈ തിരഞ്ഞെടുപ്പുഫലം ഇപ്പോൾ വീണ്ടും ഓർക്കാൻ കാരണമുണ്ട്. സമാനമായ അവസ്ഥയിൽപ്പെട്ട് തോറ്റുപോയത് പക്ഷേ ഒരിന്ത്യൻ വംശജന്റെ പാർട്ടിയാണെന്നു മാത്രം– ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന ഋഷി സുനക്കിന്റെ. ചട്ടപ്രകാരം തിരഞ്ഞെടുപ്പ് നടക്കാൻ ഏഴു മാസം കൂടി ബാക്കി നിൽക്കുമ്പോഴാണ്, സ്വന്തം പാർട്ടിക്കാരെപ്പോലും അമ്പരപ്പിച്ച് 2024 ജൂലൈ നാലിന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ബ്രിട്ടനിലെ സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങൾ കുറച്ചെങ്കിലും മെച്ചപ്പെട്ടു നിൽക്കുമ്പോൾ തിരഞ്ഞെടുപ്പ് നടത്തിയാൽ ഭരണത്തുടർച്ച ലഭിച്ചേക്കുമെന്ന കണക്കുകൂട്ടലായിരുന്നു അദ്ദേഹത്തിന്. പക്ഷേ പദ്ധതികൾ അമ്പേ പാളി. ബ്രിട്ടനിലെ സമീപകാല തിരഞ്ഞെടുപ്പുകളിൽ ഏറ്റവും നിർണായകമെന്നു പറയാവുന്ന പൊതുതിരഞ്ഞെടുപ്പിൽ, 14 വർഷത്തെ കൺസർവേറ്റീവ് പാർട്ടിയുടെ (ടോറി) ഭരണം അവസാനിപ്പിച്ച് ലേബർ പാർട്ടി അധികാരത്തിലേക്ക് കടക്കുകയാണ്. ഭരണത്തിനാവശ്യമായ 326 സീറ്റ് നേടിയെന്ന് കെയ്‌ർ സ്റ്റാർമറുടെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു. ഋഷി സുനക് തോൽവിയും സമ്മതിച്ചു. സുനക്കിനും ടോറികൾക്കും എവിടെയാണ് പാളിയത്? 2019ലെ വമ്പൻ തോൽവിയിൽനിന്ന് എങ്ങനെയാണ് ഇത്തവണ മിന്നുന്ന വിജയം സ്റ്റാർമറും സംഘവും നേടിയെടുത്തത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഇന്ത്യ ഷൈനിങ്’ എന്ന മുദ്രാവാക്യത്തിന്റെ തിളക്കത്തിൽ കണ്ണഞ്ചിയപ്പോൾ 2004ൽ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ഒരു തീരുമാനമെടുത്തു. പതിമൂന്നാം ലോക്സഭയുടെ കാലാവധി തീരാൻ എട്ടു മാസം ബാക്കി നിൽക്കേ, തിരഞ്ഞെടുപ്പു നടത്താനായിരുന്നു തീരുമാനം. പക്ഷേ ജനവിധി വന്നപ്പോൾ ‘തിളക്കം’ കെട്ടു. വാജ്‌പേയിയുടെ തീരുമാനം തെറ്റാണെന്ന് തെളിയിച്ച് എൻഡിഎയെ തോൽപിച്ച് യുപിഎ അധികാരത്തിലെത്തി. രണ്ട് പതിറ്റാണ്ടു മുൻപത്തെ ഈ തിരഞ്ഞെടുപ്പുഫലം ഇപ്പോൾ വീണ്ടും ഓർക്കാൻ കാരണമുണ്ട്. സമാനമായ അവസ്ഥയിൽപ്പെട്ട് തോറ്റുപോയത് പക്ഷേ ഒരിന്ത്യൻ വംശജന്റെ പാർട്ടിയാണെന്നു മാത്രം– ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന ഋഷി സുനക്കിന്റെ. 

Show more

ചട്ടപ്രകാരം തിരഞ്ഞെടുപ്പ് നടക്കാൻ ഏഴു മാസം കൂടി ബാക്കി നിൽക്കുമ്പോഴാണ്, സ്വന്തം പാർട്ടിക്കാരെപ്പോലും അമ്പരപ്പിച്ച് 2024 ജൂലൈ നാലിന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ബ്രിട്ടനിലെ സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങൾ കുറച്ചെങ്കിലും മെച്ചപ്പെട്ടു നിൽക്കുമ്പോൾ തിരഞ്ഞെടുപ്പ് നടത്തിയാൽ ഭരണത്തുടർച്ച ലഭിച്ചേക്കുമെന്ന കണക്കുകൂട്ടലായിരുന്നു അദ്ദേഹത്തിന്. പക്ഷേ പദ്ധതികൾ അമ്പേ പാളി. ബ്രിട്ടനിലെ സമീപകാല തിരഞ്ഞെടുപ്പുകളിൽ ഏറ്റവും നിർണായകമെന്നു പറയാവുന്ന പൊതുതിരഞ്ഞെടുപ്പിൽ, 14 വർഷത്തെ കൺസർവേറ്റീവ് പാർട്ടിയുടെ (ടോറി) ഭരണം അവസാനിപ്പിച്ച് ലേബർ പാർട്ടി അധികാരത്തിലേക്ക് കടക്കുകയാണ്.  ഭരണത്തിനാവശ്യമായ 326 സീറ്റ് നേടിയെന്ന് കെയ്‌ർ സ്റ്റാർമറുടെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു. ഋഷി സുനക് തോൽവിയും സമ്മതിച്ചു.  സുനക്കിനും ടോറികൾക്കും എവിടെയാണ് പാളിയത്? 2019ലെ വമ്പൻ തോൽവിയിൽനിന്ന് എങ്ങനെയാണ് ഇത്തവണ മിന്നുന്ന വിജയം സ്റ്റാർമറും സംഘവും നേടിയെടുത്തത്?

ADVERTISEMENT

∙ ലേബർ പാർട്ടി പറഞ്ഞത് ഒരേയൊരു വാക്ക്

ബ്രിട്ടിഷ് പാർലമെന്റിലെ 650 സീറ്റുകളിലേക്കുളള തിരഞ്ഞെടുപ്പിൽ 4.6 കോടി വോട്ടർമാരാണ് അന്തിമ പട്ടികയിലുണ്ടായിരുന്നത്. 40,000 പോളിങ് ബൂത്തുകളും സജ്ജമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതൽ, ലേബർ പാർട്ടി ആവർത്തിച്ചു കൊണ്ടേയിരുന്നത് ഒരൊറ്റക്കാര്യമാണ്; ‘‘മാറ്റത്തിനു വേണ്ടി വോട്ടു ചെയ്യുക.’’ കൺസർവേറ്റീവ് പാർട്ടിയുടെ കീഴിൽ അടുത്ത അഞ്ച് വർഷം കൂടി ബ്രിട്ടിഷ് ജനതയ്ക്ക് താങ്ങാനാവില്ലെന്നും മാറ്റം സംഭവിക്കണമെങ്കിൽ ലേബർ പാർട്ടിക്ക് വോട്ടു ചെയ്യണം എന്നുമായിരുന്നു പ്രചാരണം. ഭരണത്തിലെ അസ്ഥിരതയും ഉൾപ്പാർട്ടി കലഹങ്ങളും കൊണ്ട് സംഘർഷഭരിതമായിരുന്ന ബ്രിട്ടനിൽ, ഭരണമാറ്റം ആഗ്രഹിക്കുന്ന നിഷ്പക്ഷ വോട്ടർമാരെപ്പോലും ഈ പ്രചാരണം സ്വാധീനിച്ചു എന്നായിരുന്നു അഭിപ്രായ വോട്ടെടുപ്പുകൾ പ്രവചിച്ചത്. അത് കൃത്യമായി വോട്ടിൽ പ്രതിഫലിക്കുകയും ചെയ്തു.

കിഴക്കൻ ലണ്ടനിലെ ഒരു പോളിങ് സ്റ്റേഷനു മുന്നിൽ നായ്ക്കുട്ടിയുമായി വോട്ടു ചെയ്യാനെത്തിയയാൾ (Photo by Paul ELLIS / AFP)

യുകെയിലെ നല്ലൊരു ശതമാനം വോട്ടർമാർക്കും, പല തരത്തിൽ രാജ്യം തകർന്നു പോയി എന്നാണ് സ്വയം തോന്നുന്നതെന്നും അഭിപ്രായ സർവേകൾ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക, ആരോഗ്യ മേഖലകളിലെ തകർച്ച മുതൽ മാലിന്യം സംസ്കരണവും വൈകിയോടുന്ന ട്രെയിനുകളും വരെ ആ ‘തകർച്ചകളിൽ’ പെടും. സർക്കാർ സംവിധാനങ്ങളോട് പല തരത്തിൽ അമർഷം പ്രകടമായിരുന്ന സാഹചര്യത്തിലേക്കാണ് ‘ചേയ്ഞ്ച്’ എന്ന മാജിക് വാക്കുമായി കെയ്ർ സ്റ്റാർമർ കളം പിടിക്കുന്നത്. ‘‘നിങ്ങൾക്ക് മാറ്റം വേണമെങ്കിൽ അതിനായി ലേബർ പാർട്ടിക്ക് വോട്ടു ചെയ്യണം. ജനം മാറ്റത്തിന്റെ ഭാഗമാകണമെന്ന് ഞാൻ കരുതുന്നു’’ എന്നായിരുന്നു പ്രചാരണത്തിലുടനീളം സ്റ്റാർമർ ആവർത്തിച്ച് ആഹ്വാനം ചെയ്തത്. 

∙ ടോറികൾക്ക് പാളിയതെവിടെ?

ADVERTISEMENT

ഹൗസ് ഓഫ് കോമൺസിലെ ആകെ 650 സീറ്റുകളിൽ 365ഉം നേടിയാണ് ബോറിസ് ജോൺസന്റെ നേതൃത്വത്തിൽ കൺസർവേറ്റീവ് പാർട്ടി 2019ൽ ഉജ്വലവിജയം നേടിയത്. എന്നാൽ കൃത്യമായ രാഷ്ട്രീയ അസ്ഥിരതയിലേക്ക് ബ്രിട്ടൻ പതിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അതിന് കോവിഡ് ആക്കം കൂട്ടുകയും ചെയ്തു. ലോക്ഡൗൺ കാലത്ത് സ്വന്തം വീട്ടിൽ പാർട്ടി നടത്തിയതിന്റെ പേരിൽ ബോറിസ് വിവാദത്തിലാകുകയും (പാർട്ടി ഗേറ്റ്) അധികാരത്തിൽനിന്നു പുറത്താകുകയും ചെയ്തതോടെയാണ് അസ്ഥിരതയുടെ തുടക്കം. രാജ്യം മുഴുവൻ കടുത്ത ലോക്ഡൗണിൽ ആയിരിക്കുകയും മരണത്തിന് മുൻപ് പ്രിയപ്പെട്ടവരെ ഒന്നു കാണാൻ പോലും അവസരം നിഷേധിക്കപ്പെടുകയും ചെയ്തപ്പോൾ, പ്രധാനമന്ത്രി ജനങ്ങളെ വഞ്ചിച്ച് പാർട്ടി നടത്തുകയായിരുന്നു എന്നത് ക്ഷമിക്കാനാവില്ല എന്നാണ്, 2024ലെ തിരഞ്ഞെടുപ്പിന് മുന്‍പും ബ്രിട്ടനിലെ മാധ്യമങ്ങളോട് ജനങ്ങൾ പ്രതികരിച്ചത്. 

ഋഷി സുനക്കും ലിസ് ട്രസ്സും തമ്മിലുള്ള തിരഞ്ഞെടുപ്പു പോരാട്ടം തെരുവിൽ ചിത്രമായപ്പോൾ. ബ്രിട്ടനിലെ ബെൽഫാസ്റ്റിൽനിന്നുള്ള ദൃശ്യം (File Photo by Paul Faith / AFP)

പിന്നീട് പ്രധാനമന്ത്രിപദത്തിലെത്തിയ ലിസ് ട്രസ്സ് ആവട്ടെ 47 ദിവസം മാത്രമാണ് അധികാരത്തിലിരുന്നത്. ആ ആറാഴ്ചക്കാലത്തെ സാമ്പത്തിക തീരുമാനങ്ങൾ രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്കും കനത്ത വിലക്കയറ്റത്തിലേക്കും നയിക്കുകയും ചെയ്തു. ലിസ് ട്രസ്സ് രാജി വച്ചപ്പോഴാണ് ബോറിസ് ജോൺസന്റെ കീഴിൽ ധനവകുപ്പ്  കൈകാര്യം ചെയ്തിരുന്ന ഋഷി സുനകിന് പ്രധാനമന്ത്രി പദത്തിലേക്ക് നറുക്ക് വീണത്. ബോറിസ് ജോൺസൺ നഷ്ടപ്പെടുത്തിയ വിശ്വാസ്യതയിൽ നിന്നും ലിസ് ട്രസ്സ് കൊണ്ടുചെന്നെത്തിച്ച സാമ്പത്തിക മാന്ദ്യത്തിൽ നിന്നും ബ്രിട്ടനെയും കൺസർവേറ്റീവ് പാർട്ടിയെയും കൈ പിടിച്ചുയർത്തുകയെന്ന വലിയ ദൗത്യമാണ് ഋഷി സുനകിനു മുൻപിലുണ്ടായിരുന്നത്. അഞ്ച് വർഷത്തിനിടെ മൂന്ന് പ്രധാനമന്ത്രിമാരെ പരീക്ഷിക്കേണ്ടി വന്ന ഉൾപ്പാർട്ടി പ്രശ്നങ്ങളും സാമ്പത്തിക രംഗത്തെ തകർച്ചയും കുടിയേറ്റം ഉൾപ്പെടെയുള്ള മറ്റ് സാമൂഹിക പ്രശ്നങ്ങളും ബ്രിട്ടനിൽ ജനവികാരത്തെ സ്വാധീനിച്ചുവെന്നു വേണം കരുതാൻ.

∙ സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാൻ പദ്ധതിയുണ്ട്, പക്ഷേ...

കഴിഞ്ഞ പത്തുവർഷത്തെ കണക്കെടുത്താൽ യുകെയിൽ തൊഴിലാളികൾക്ക് ലഭിക്കുന്ന വേതനത്തിൽ വലിയ ഇടിവുണ്ടായിട്ടുണ്ട്. നിലവിലെ ശരാശരി വരുമാനം 29,669 പൗണ്ട് ആണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റമാവട്ടെ നിയന്ത്രിക്കാനാവാതെ തുടരുന്നു. ഓർഗനൈസേഷൻ ഓഫ് ഇക്കണോമിക് കോർപറേഷൻ ആൻഡ് ഡവലപ്മെന്റിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ 30 ശതമാനം കുട്ടികളും ദാരിദ്ര്യത്തിലാണ് വളർന്നു വരുന്നത്. വികസിത രാജ്യങ്ങളിലെ കണക്കെടുത്താൽ, വീടില്ലാത്തവരുടെ എണ്ണത്തിലും യുകെ മുന്നിലാണ്. കോവിഡ് കാലത്ത് തകർന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയെ ഇതേവരെ പഴയപടിയാക്കാൻ കഴിയാത്തതിന്റെയും ലിസ് ട്രസ്സിന്റെ ഭരണപരിഷ്കാരങ്ങൾ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചതിന്റെയും അമർഷം ലേബർ പാർട്ടിക്കുള്ള വോട്ടുകളായി മാറിയെന്നാണു വിലയിരുത്തൽ.

ഋഷി സുനക്കും ഭാര്യ അക്ഷതയും വോട്ടു ചെയ്യാനെത്തുന്നു (Photo by Oli SCARFF / AFP)
ADVERTISEMENT

സുനക് അധികാരത്തിലെത്തുമ്പോൾ 12 ശതമാനത്തിനു മുകളിലായിരുന്നു പണപ്പെരുപ്പം. ഒരു വർഷത്തിനുള്ളിൽ ഇത് പകുതിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ പണപ്പെരുപ്പം 2.3 ശതമാനത്തിൽ എത്തിക്കാനായതിന്റെ ആത്മവിശ്വാസത്തിലുമായിരുന്നു പ്രധാനമന്ത്രി. ഈയൊരു നേട്ടത്തിന്റെ ബലത്തിലാണ് പ്രധാനമായും സുനക് തിരഞ്ഞെടുപ്പ് നേരത്തേയാക്കാൻ തീരുമാനിച്ചതും. സമ്പദ്‌വ്യവസ്ഥയെ തിരികെപ്പിടിക്കാനുള്ള കൃത്യമായ പദ്ധതി തങ്ങളുടെ പക്കലുണ്ടെന്നും അതിന് അനുവദിക്കണമെന്നുമായിരുന്നു കൺസർവേറ്റീവ് പാർട്ടിയുടെ അഭ്യർഥന. ലേബർ പാർട്ടി മുന്നോട്ടു വയ്ക്കുന്ന വാഗ്ദാനങ്ങൾ നടപ്പാക്കണമെങ്കിൽ നികുതി ഉയർത്താതെ വഴിയില്ലെന്നും, അങ്ങനെയൊരു ‘മാറ്റത്തിന്’ ബ്രിട്ടിഷ് ജനത കൊടുക്കേണ്ടി വരുന്ന വില വലുതായിരിക്കുമെന്നും ടോറികൾ പറഞ്ഞുവച്ചു. 

തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ സൂപ്പർ മാർക്കറ്റുകളിലൊന്നിൽ ഋഷി സുനക് എത്തിയപ്പോൾ (Photo by Phil Noble / POOL / AFP)

‘നികുതി വർധിപ്പിക്കുക എന്നത് നിങ്ങളുടെ ഡിഎൻഎയിലുള്ളതാണ്’ എന്നാണ് ഇലക്‌ഷൻ ഡിബേറ്റിനിടെ സ്റ്റാർമറിനെതിരെ സുനക് ആഞ്ഞടിച്ചത്. വോട്ടെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെ സൂപ്പർ മാർക്കറ്റുകളിലും ഫാമുകളിലും മറ്റും തൊഴിലാളികളോട് നേരിട്ട് വോട്ട് അഭ്യർഥിക്കാൻ സുനക് എത്തിയിരുന്നു. രാജ്യത്തെ സമ്പദ്‌വ്യവസ്ഥ തിരികെപ്പിടിക്കും എന്ന വാഗ്ദാനവുമായിട്ടായിരുന്നു അദ്ദേഹം ഓരോ വോട്ടും തേടിയത്. എന്നാൽ അത്തരം ശ്രമങ്ങളൊന്നും വിലപ്പോയില്ല. ഫാക്ടറി ജീവനക്കാരന്റെ മകനായി വളർന്നു വന്ന സുനകിന് തൊഴിലാളികളുടെ പ്രശ്നങ്ങൾ പോലും മനസ്സിലാക്കാനാവുന്നില്ല എന്ന ആരോപണവുമായി ലേബർ പാർട്ടി സജീവമാകുകയും ചെയ്തു. നാഷനൽ ഹെൽത്ത് സർവീസിന്റെ ചരിത്രത്തിലെ ഏറ്റവും മോശം അഞ്ച് വർഷങ്ങളാണ് കടന്നു പോയത് എന്ന ആരോപണവും തിരഞ്ഞെടുപ്പിൽ വലിയ വിഷയമായി. പൊതുജനാരോഗ്യ സംവിധാനം അപ്പാടെ താളം തെറ്റിയെന്നായിരുന്നു ലേബർ പാർട്ടിയുടെ പ്രചാരണം.

∙ കൈവിട്ട ‘കുടിയേറ്റ വോട്ട്’

ബ്രിട്ടനിലെത്തുന്ന അനധികൃത കുടിയേറ്റക്കാരെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേക്ക് നാടുകടത്താനുള്ള സുനക് സർക്കാരിന്റെ വിവാദ തീരുമാനവും ഒട്ടേറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. പ്രഖ്യാപിത നിലപാടിൽ നിന്ന് അവസാനം വരെയും പിന്നോട്ടു പോകാൻ സുനക് തയാറായില്ല.

യുകെ ഇലക്‌ഷൻ ഡിബേറ്റിൽ നിലപാട് ആവർത്തിച്ച സുനക് പറഞ്ഞത്, കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് കടത്താനുള്ള നടപടി അംഗീകരിച്ചില്ലെങ്കിൽ ‘യൂറോപ്യൻ കൺവൻഷൻ ഓഫ് ഹ്യൂമൻ റൈറ്റ്’സിൽ നിന്ന് വിട്ടുനിൽക്കാനും യുകെ തയാറാണ് എന്നായിരുന്നു. തീവ്ര വലതുപക്ഷ വാദികളുടെ പിന്തുണ വോട്ടാക്കി മാറ്റുകയായിരുന്നു ഇത്തരമൊരു നീക്കത്തിലൂടെ സുനക് ലക്ഷ്യമിട്ടത്.

പക്ഷേ, അങ്ങനെ കിട്ടേണ്ടിയിരുന്ന വോട്ടുകൾ പലതും കടുത്ത കുടിയേറ്റ വിരുദ്ധ നിലപാട് പുലർത്തുന്ന റിഫോം പാർട്ടിക്കു കൂടി വിഭജിച്ചു പോയേക്കാം എന്നാണ് അഭിപ്രായ വോട്ടെടുപ്പുകൾ തുടക്കം മുതലേ പ്രവചിച്ചിരുന്നത്. തീവ്ര ബ്രെക്സിറ്റ് വാദിയായ (യൂറോപ്യൻ യൂണിയൻ വിടാനുള്ള ബ്രിട്ടിഷ് തീരുമാനം) നൈജൽ ഫരാഗ് സ്ഥാപിച്ച റിഫോം പാർട്ടി, പരമ്പരാഗത ടോറി വോട്ടുകൾ പലതും കയ്യടക്കുമെന്നാണ് കണക്കുകൾ പറഞ്ഞിരുന്നത്. ഇതിനു പുറമേ തീവ്ര പരിസ്ഥിതി നിലപാട് പുലർത്തുന്ന ഗ്രീൻ പാർട്ടിയും മറ്റ് പ്രാദേശിക പാർട്ടികളും പിടിച്ച വോട്ടുകളും തിരഞ്ഞെടുപ്പിൽ നിർണായകമായി.

2019ലെ തിരഞ്ഞെടുപ്പിലെ കണക്ക് (Manorama Online Creative/ Jain David M)

∙ സ്റ്റാറായി സ്റ്റാർമർ

ലേബർ പാർട്ടി തകർന്നടിഞ്ഞ 2019ലെ തിരഞ്ഞെടുപ്പിനു ശേഷമാണ് ജെറമി കോർബിന്റെ പിൻഗാമിയായി ലേബർ പാർട്ടിയുടെ നേതൃത്വത്തിലേക്ക് കെയ്ർ സ്റ്റാർമർ എത്തുന്നത്. അധികാരം നേടുന്ന ലേബർ പാർട്ടിയെ ജനങ്ങൾ ഏറക്കുറെ മറന്നു കഴിഞ്ഞിടത്തു നിന്ന് വലിയ ഭൂരിപക്ഷത്തിൽ പാർട്ടിയെ ജയിപ്പിച്ചെടുത്തത് അറുപത്തിയൊന്നുകാരനായ സ്റ്റാർമറിന്റെ മിടുക്കാണ്. സുനകിനെ പോലെ ജനശ്രദ്ധ പിടിച്ചു പറ്റിയ നേതാവായിരുന്നില്ല സ്റ്റാർമർ. പക്ഷേ, ഭരണവിരുദ്ധ വികാരത്തെ വോട്ടാക്കാൻ അദ്ദേഹത്തിനു കൃത്യമായി കഴിഞ്ഞു. സുനകും സ്റ്റാർമറും നേർക്കുനേർ വന്ന ഇലക്‌ഷൻ ഡിബേറ്റിൽ ജനങ്ങളോട് സ്റ്റാർമർ പറഞ്ഞത് ഇങ്ങനെ: ‘‘ഈ തിരഞ്ഞെടുപ്പിൽ രണ്ട് കാര്യങ്ങളാണ് നിങ്ങൾക്കു മുന്നിലുള്ളത്. ഒന്നുകിൽ അരാജകത്വം നിറഞ്ഞ, രാജ്യത്തെ വിഭജിക്കുന്ന ഭരണത്തിന് വോട്ടു ചെയ്യാം. അല്ലെങ്കിൽ മാറ്റത്തിനൊപ്പം നിന്ന് പുതിയൊരു അധ്യായം തുടങ്ങാം’’. 

ബിബിസിയുടെ ഇലക്‌ഷൻ ഡിബേറ്റിൽ സംസാരിക്കുന്ന കെയ്‌ർ സ്റ്റാർമർ. സമീപം ഋഷി സുനക് (Photo by Phil Noble / POOL / AFP)

രാജ്യത്തെ സമ്പദ്‌വ്യവസ്ഥ തകർന്നടിഞ്ഞപ്പോഴും ഋഷി സുനകും ഭാര്യ അക്ഷതയും സമ്പന്നരുടെ പട്ടികയിൽ തുടരുന്നത് ചൂണ്ടിക്കാട്ടാനും സ്റ്റാർമർ മറന്നില്ല. ഒരേ സമയം വ്യാവസായിക പുരോഗതിയും തൊഴിലാളികളുടെയും സാധാരണക്കാരുടെയും ക്ഷേമവും ഉറപ്പുവരുത്തുന്ന സാമ്പത്തിക നയമാണ് ലേബർ പാർട്ടി മുന്നോട്ടുവയ്ക്കുന്നത്. തൊഴിലാളികൾക്ക് നികുതി ഉയർത്തില്ലെന്നും സ്വകാര്യ നിക്ഷേപം കൊണ്ടുവരികയാണ് ലക്ഷ്യമെന്നും പാർട്ടി ആവർത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. രോഗികൾക്ക് ഡോക്ടറെ കാണാൻ ആഴ്ചകളോളം കാത്തിരിക്കേണ്ടി വരുന്നത് ഒഴിവാക്കാൻ നാഷനൽ ഹെൽത്ത് സർവീസിനു കീഴിൽ പ്രത്യേക സൗകര്യമൊരുക്കും എന്നതായിരുന്നു പ്രകടനപത്രികയിലെ മറ്റൊരു വാഗ്ദാനം. ആയിരക്കണക്കിന് പുതിയ ഡോക്ടർമാർക്ക് പരിശീലനം നൽകുമെന്നും ഡോക്ടറെ നേരിട്ടു കാണാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അതിന് അവസരമുണ്ടാകുമെന്നും ഉറപ്പു നൽകിയ വാഗ്ദാനവും ലേബർ പാർട്ടിക്ക് ജനവിശ്വാസം നേടിക്കൊടുത്തു.

കെയ്‌ർ സ്റ്റാർമർ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ (Photo by Oli SCARFF / AFP)

അനധികൃത കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് കടത്താനുള്ള സുനക് സർക്കാരിന്റെ നീക്കത്തെ അതി ശക്തമായി എതിർക്കുന്ന ലേബർ പാർട്ടി കുടിയേറ്റ വോട്ടുകളും പെട്ടിയിലാക്കി. 2021ലെ സെൻസസ് പ്രകാരം ബ്രിട്ടനിലെ ഇന്ത്യക്കാരുടെ മാത്രം എണ്ണം 1,864,318 ആണ്. ഒട്ടേറെ ഇന്ത്യക്കാരാണ് കുടുംബാംഗങ്ങളെ ബ്രിട്ടനിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതും. ശിശുസംരക്ഷണത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് 3000 പുതിയ നഴ്സറികൾ ആരംഭിക്കും, പ്രൈമറി സ്കൂളുകളിൽ സൗജന്യ ഭക്ഷണം തുടങ്ങി സാധാരണക്കാരെ ആകർഷിക്കുന്ന മറ്റനേകം വാഗ്ദാനങ്ങളും 14 വർഷത്തെ ചരിത്രം തിരുത്താൻ ലേബർ പാർട്ടിയെ സഹായിച്ചു.

Manorama Online Creative/ Jain David M

∙ ആ വാക്ക് അച്ചട്ടായി

തിരഞ്ഞെടുപ്പ് ഫലം വരും മുൻപേ പരാജയം ഉറപ്പിച്ച മട്ടിൽ തന്നെയായിരുന്നു കൺസർവേറ്റീവ് പാർട്ടിയുടെ പ്രതികരണങ്ങള‍ത്രയും. ‘ഞങ്ങളെ ജയിപ്പിക്കണം’ എന്നല്ല, മറിച്ച് ലേബർ പാർട്ടിയെ ജയിപ്പിച്ചാൽ പശ്ചാത്തപിക്കേണ്ടി വരും എന്ന താക്കീതാണ് ടോറികൾ ജനങ്ങൾക്കു മുന്നിൽ വച്ചത്. ‘‘കഴിഞ്ഞ തവണ അവർ അധികാരത്തിലിരുന്നപ്പോൾ ചെയ്തതു പോലെ നമ്മുടെ നാടിനും സമ്പദ്‌വ്യവസ്ഥയ്ക്കും ദൂരവ്യാപകമായ നാശമുണ്ടാക്കും. അത് സംഭവിക്കാൻ ഇടവരുത്തരുത്’’ എന്നായിരുന്നു സുനകിന്റെ പ്രസംഗം. തിരഞ്ഞെടുപ്പിന് ഒരു ദിവസം ശേഷിക്കെ പ്രചാരണം അവസാനിപ്പിച്ചു കൊണ്ട് സുനക് സമൂഹമാധ്യമത്തിൽ കുറിച്ചത്, ‘ലേബർ പാർട്ടിക്ക് മൃഗീയ ഭൂരിപക്ഷം നൽകരുത്. അവർ നികുതി ഉയർത്തും. നമ്മൾ ഒന്നിച്ചു നിൽക്കേണ്ട സമയമാണിത്’ എന്നായിരുന്നു.

ബ്രിട്ടനിലെ ഹാംപ്‌ഷറിൽ അനുയായികളോട് സംസാരിക്കുന്ന ഋഷി സുനക് (Photo by Claudia Greco / POOL / AFP)

ജയിക്കുമെന്ന് കൺസർവേറ്റീവ് പാർട്ടി പ്രതീക്ഷിച്ചിരുന്നോ? ഋഷി സുനക് സർക്കാരിലെ ഹോം സെക്രട്ടറി സുവല്ല ബ്രേവർമാൻ ദിവസങ്ങൾക്കു മുൻപ് ഒരു ഇംഗ്ലിഷ് മാധ്യമത്തിനു നൽകിയ പ്രതികരണത്തിലുണ്ട് അതിന്റെ ഉത്തരം; ‘‘ഈ തിരഞ്ഞെടുപ്പിൽ ടോറി പാർട്ടിയെ സംബന്ധിച്ച് ശ്രമിക്കാനുള്ളത് ശക്തമായ പ്രതിപക്ഷം രൂപീകരിക്കാനാവുമോ എന്നു മാത്രമാണ്. ജനങ്ങളുടെ തിരഞ്ഞെടുപ്പ് അംഗീകരിച്ചേ മതിയാവൂ, അത് കഴിഞ്ഞു. ഇനി പ്രതിപക്ഷം എന്ന യാഥാർഥ്യത്തിലേക്ക് വന്നേ മതിയാവൂ.’’ ഒടുവിൽ ആ യാഥാർഥ്യത്തിലേക്കു വന്നു വീണിരിക്കുന്നു സുനക്കും സംഘവും. 

English Summary:

How Did Rishi Sunak's Conservative Party Lose the UK Election to the Labour Party After 14 Years in Power? Explained

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT