ബ്രിട്ടന് ഇന്ത്യ ഇനി 'സൂപ്പർ പവർ': മോദിയുടെ ലക്ഷം കോടി സ്വപ്നത്തിലേക്കും സ്റ്റാർമറുടെ കൂട്ട്: എന്താകും എഫ്ടിഎ?
ഒരു ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന കാലത്ത് തന്റെ പിതാവ് റോഡ്നി സ്റ്റാർമറിനുണ്ടായ ദുരനുഭവം ‘സൺഡേ ടൈംസി’നു നൽകിയ അഭിമുഖത്തിൽ പങ്കുവച്ചിട്ടുണ്ട് നിയുക്ത ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ. ആ ഫാക്ടറിയിൽനിന്ന് പിതാവിനേറ്റ അപമാനത്തിന്റെ ഭാരം അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവൻ ഒപ്പമുണ്ടായിരുന്നുവെന്നാണ് സ്റ്റാർമർ പറഞ്ഞത്. താഴെക്കിടയിലുള്ളവരോടുള്ള അവഗണന കലർന്ന പെരുമാറ്റമാണ് റോഡ്‌നിയെ വേദനിപ്പിച്ചത്. പലപ്പോഴും ജീവിതത്തിൽ എല്ലാവരിൽനിന്നും ഒറ്റപ്പെട്ട് പിതാവ് മാറി നിൽക്കുന്നതു പോലും കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം ആ ഫാക്ടറി ഓർമകളായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. ഇക്കാര്യം തന്റെ മനസ്സിനെയും മുറിവേല്‍പിച്ചതായി തുറന്നു സമ്മതിച്ചു സ്റ്റാർമർ. പക്ഷേ, അത് ജീവിതത്തില്‍ വലിയൊരു തിരിച്ചറിവാണ് സമ്മാനിച്ചത്.
ഒരു ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന കാലത്ത് തന്റെ പിതാവ് റോഡ്നി സ്റ്റാർമറിനുണ്ടായ ദുരനുഭവം ‘സൺഡേ ടൈംസി’നു നൽകിയ അഭിമുഖത്തിൽ പങ്കുവച്ചിട്ടുണ്ട് നിയുക്ത ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ. ആ ഫാക്ടറിയിൽനിന്ന് പിതാവിനേറ്റ അപമാനത്തിന്റെ ഭാരം അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവൻ ഒപ്പമുണ്ടായിരുന്നുവെന്നാണ് സ്റ്റാർമർ പറഞ്ഞത്. താഴെക്കിടയിലുള്ളവരോടുള്ള അവഗണന കലർന്ന പെരുമാറ്റമാണ് റോഡ്‌നിയെ വേദനിപ്പിച്ചത്. പലപ്പോഴും ജീവിതത്തിൽ എല്ലാവരിൽനിന്നും ഒറ്റപ്പെട്ട് പിതാവ് മാറി നിൽക്കുന്നതു പോലും കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം ആ ഫാക്ടറി ഓർമകളായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. ഇക്കാര്യം തന്റെ മനസ്സിനെയും മുറിവേല്‍പിച്ചതായി തുറന്നു സമ്മതിച്ചു സ്റ്റാർമർ. പക്ഷേ, അത് ജീവിതത്തില്‍ വലിയൊരു തിരിച്ചറിവാണ് സമ്മാനിച്ചത്.
ഒരു ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന കാലത്ത് തന്റെ പിതാവ് റോഡ്നി സ്റ്റാർമറിനുണ്ടായ ദുരനുഭവം ‘സൺഡേ ടൈംസി’നു നൽകിയ അഭിമുഖത്തിൽ പങ്കുവച്ചിട്ടുണ്ട് നിയുക്ത ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ. ആ ഫാക്ടറിയിൽനിന്ന് പിതാവിനേറ്റ അപമാനത്തിന്റെ ഭാരം അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവൻ ഒപ്പമുണ്ടായിരുന്നുവെന്നാണ് സ്റ്റാർമർ പറഞ്ഞത്. താഴെക്കിടയിലുള്ളവരോടുള്ള അവഗണന കലർന്ന പെരുമാറ്റമാണ് റോഡ്‌നിയെ വേദനിപ്പിച്ചത്. പലപ്പോഴും ജീവിതത്തിൽ എല്ലാവരിൽനിന്നും ഒറ്റപ്പെട്ട് പിതാവ് മാറി നിൽക്കുന്നതു പോലും കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം ആ ഫാക്ടറി ഓർമകളായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. ഇക്കാര്യം തന്റെ മനസ്സിനെയും മുറിവേല്‍പിച്ചതായി തുറന്നു സമ്മതിച്ചു സ്റ്റാർമർ. പക്ഷേ, അത് ജീവിതത്തില്‍ വലിയൊരു തിരിച്ചറിവാണ് സമ്മാനിച്ചത്.
ഒരു ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന കാലത്ത് തന്റെ പിതാവ് റോഡ്നി സ്റ്റാർമറിനുണ്ടായ ദുരനുഭവം ‘സൺഡേ ടൈംസി’നു നൽകിയ അഭിമുഖത്തിൽ പങ്കുവച്ചിട്ടുണ്ട് നിയുക്ത ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ. ആ ഫാക്ടറിയിൽനിന്ന് പിതാവിനേറ്റ അപമാനത്തിന്റെ ഭാരം അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവൻ ഒപ്പമുണ്ടായിരുന്നുവെന്നാണ് സ്റ്റാർമർ പറഞ്ഞത്. താഴെക്കിടയിലുള്ളവരോടുള്ള അവഗണന കലർന്ന പെരുമാറ്റമാണ് റോഡ്‌നിയെ വേദനിപ്പിച്ചത്. പലപ്പോഴും ജീവിതത്തിൽ എല്ലാവരിൽനിന്നും ഒറ്റപ്പെട്ട് പിതാവ് മാറി നിൽക്കുന്നതു പോലും കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം ആ ഫാക്ടറി ഓർമകളായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. ഇക്കാര്യം തന്റെ മനസ്സിനെയും മുറിവേല്‍പിച്ചതായി തുറന്നു സമ്മതിച്ചു സ്റ്റാർമർ. പക്ഷേ, അത് ജീവിതത്തില്‍ വലിയൊരു തിരിച്ചറിവാണ് സമ്മാനിച്ചത്. ഒരാളെയും അപമാനിക്കുന്ന തരത്തിൽ സംസാരിക്കരുത്, പെരുമാറരുത് എന്ന വലിയ പാഠമായിരുന്നു അത്.
ജീവിതമാകെ, ഈ അറുപത്തിയൊന്നാം വയസ്സിലും, സ്റ്റാർമർ പിന്തുടരുന്നതും ആ നിലപാടാണ്. ജീവിതത്തിൽ മാത്രമല്ല, മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തിലും സ്റ്റാർമർക്ക് ഈ തിരിച്ചറിവുകളുണ്ടായിട്ടുണ്ട്. ഇന്ത്യയാണ് അക്കാര്യത്തിൽ മുന്നിൽ. 2019ൽ 202 സീറ്റ് മാത്രമായി കൺസർവേറ്റീവ് പാർട്ടിക്കു മുന്നിൽ ലേബർ പാർട്ടി തോറ്റമ്പിയപ്പോൾ അതിന്റെ കാരണങ്ങളെക്കുറിച്ച് വിശദമായി പഠിച്ചു സ്റ്റാർമർ. അന്നു കണ്ടെത്തിയ കാരണങ്ങളിലൊന്ന് ഇന്ത്യയുമായി ബന്ധപ്പെട്ടതായിരുന്നു. അതൊരു വലിയ തിരിച്ചറിവായിരുന്നു. അതിൽനിന്ന് പാഠമുൾക്കൊണ്ടായിരുന്നു ഇക്കഴിഞ്ഞ 5 വർഷവും സ്റ്റാർമറുടെയും ലേബർ പാർട്ടിയുടെയും പ്രവർത്തനം. അതിന്റെ ഫലം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയും ചെയ്തു. 412 സീറ്റുമായി ബ്രിട്ടിഷ് പാർലമെന്റിലേക്ക് കുതിച്ചെത്തുമ്പോൾ അതിനാൽത്തന്നെ ഇന്ത്യയ്ക്കും പ്രതീക്ഷകൾ ഏറെയാണ്.
∙ തിരിച്ചറിവിന്റെ തിരഞ്ഞെടുപ്പ്
2019ൽ ലേബർ പാർട്ടി തലവനായിരുന്ന ജെറമി കോർബിൻ നടത്തിയ ഒരു പ്രസ്താവനയാണ് ഇന്ത്യ– ബ്രിട്ടൻ ബന്ധത്തിൽ വലിയ വിള്ളൽ വീഴ്ത്തിയത്. ഇരു രാജ്യങ്ങൾ തമ്മിൽ എന്നതിനേക്കാൾ ബ്രിട്ടനിലെ ഇന്ത്യൻ വംശജരും ലേബർ പാർട്ടിയും തമ്മിലുള്ള ബന്ധത്തിനാണ് ജെറമിയുടെ പ്രസ്താവന തിരിച്ചടിയായതെന്നു പറയാം. 2019 ഓഗസ്റ്റിൽ കശ്മീരിന്റെ സ്വയംഭരണാവകാശം സംബന്ധിച്ച ആർട്ടിക്കിൾ 370 റദ്ദാക്കിയതായിരുന്നു ജെറമിയെ പ്രകോപിപ്പിച്ചത്. വിഷയത്തിൽ രാജ്യാന്തര ഇടപെടൽ വേണമെന്നും കശ്മീരിൽ നടക്കുന്നത് മനുഷ്യാവകാശ ധ്വംസനമാണെന്നും ജെറമി ആഞ്ഞടിച്ചു.
‘‘കശ്മീരിൽ രാഷ്ട്രീയ തലത്തില്‍ത്തന്നെ ഒരു പ്രതിവിധി ഉണ്ടായേ പറ്റൂ. അവിടുത്തെ ജനങ്ങൾക്ക് സ്വയം തീരുമാനമെടുക്കാനുള്ള അവസരം നൽകണം. ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഒരിക്കലും അംഗീകരിക്കാനാകില്ല. ജനങ്ങളുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ലംഘിക്കുന്ന തീരുമാനമാണ് അത്. ഇത്തരം നീക്കങ്ങളിൽനിന്ന് ഇന്ത്യ പിന്മാറണമെങ്കില്‍ യുകെ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ ഇടപെടണം. അവിടേക്ക് രാജ്യാന്തര നിരീക്ഷകരെ അയയ്ക്കണം’’ എന്നായിരുന്നു ജെറമി പറഞ്ഞുവച്ചത്. ഇതു സംബന്ധിച്ച ഒരു പ്രമേയവും അന്ന് ലേബർ പാർട്ടി പാസാക്കി.
ഇതിനു പിന്നാലെയായിരുന്നു 2019 ഡിസംബറിൽ ബ്രിട്ടിഷ് പാർലമെന്റ് തിരഞ്ഞെടുപ്പ്. 84 വർഷത്തിനിടെയുണ്ടായ ഏറ്റവും മോശം പ്രകടനമായിരുന്നു അന്ന് ലേബർ പാർട്ടിയെ കാത്തിരുന്നിരുന്നത്. ആകെ ലഭിച്ചത് 202 സീറ്റ്. 1935നു ശേഷമുള്ള ഏറ്റവും കുറവ്. മുൻ തിരഞ്ഞെടുപ്പിനേക്കാൾ 60 സീറ്റുകളും കുറഞ്ഞു. പരാജയത്തിനു പിന്നാലെയാണ് ജെറമി രാജി വയ്ക്കുന്നതും കെയ്ർ സ്റ്റാർമർ പാർട്ടിയുടെ തലപ്പത്തേയ്ക്ക് എത്തുന്നതും.
∙ ഈ ‘പാർട്ടി ലൈൻ’ വേറെ
ജെറമി പിന്തുടർന്നു വന്ന നയങ്ങളെയെല്ലാം തള്ളിപ്പറയുന്നതായിരുന്നു സ്റ്റാർമറുടെ രീതി. പഴയ ‘പാർട്ടി ലൈൻ’ ആയിരിക്കില്ല തന്റേതെന്ന് തുറന്നു പറയുകയും ചെയ്തു അദ്ദേഹം. ഇന്ത്യയുമായുള്ള ബന്ധത്തിലും ആ മാറ്റം പ്രകടമായിരുന്നു. ഇന്ത്യയ്ക്കെതിരെ പാർട്ടിക്കുള്ളിൽ പോലും അതിതീവ്ര നിലപാടുകൾ ഉയർന്നു വരാതിരിക്കാൻ അദ്ദേഹവും മറ്റ് നേതാക്കളും ശ്രദ്ധിച്ചു. 18 ലക്ഷത്തിലേറെയാണ് ബ്രിട്ടനിലെ ഇന്ത്യൻ വംശജരുടെ എണ്ണം. ബ്രിട്ടനിലെ ഏറ്റവും വലിയ കുടിയേറ്റ വിഭാഗമെന്നുതന്നെ പറയാം.
ബ്രിട്ടിഷ് സമ്പദ്‌വ്യവസ്ഥയിലേക്ക് ആറു ശതമാനത്തിലേറെ സംഭാവനയും ഇന്ത്യൻ വംശജരിൽനിന്നാണ്. 2019ലെ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയെ ഇന്ത്യക്കാർ കൂട്ടത്തോടെ കയ്യൊഴിഞ്ഞതായി അഭിപ്രായ സർവേകളും വ്യക്തമാക്കിയിരുന്നു. ബ്രിട്ടനിൽ നടക്കുന്ന ഇന്ത്യൻ ‘അധിനിവേശ’ത്തിനു നേരെ കണ്ണടയ്ക്കാൻ സ്റ്റാര്‍മറിനാകുമായിരുന്നില്ല. പ്രത്യേകിച്ച് ഋഷി സുനക്കിലൂടെ ഇന്ത്യൻ വംശജർ കൂട്ടത്തോടെ കൺസർവേറ്റീവ് പാർട്ടിയിലേക്ക് മാറിയെന്ന അഭിപ്രായം ഉയർന്ന സാഹചര്യത്തിൽ.
ടോറികളുടെ സ്വാധീന വലയത്തിൽനിന്ന് ഇന്ത്യക്കാരെ മാറ്റാൻ പഠിച്ച പണി പതിനെട്ടും നോക്കി സ്റ്റാർമറും സംഘവും. 2023ൽ നടന്ന ഇന്ത്യ ഗ്ലോബൽ ഫോറത്തിന്റെ (ഐജിഎഫ്) യോഗത്തിൽ അസന്നിഗ്ധമായി തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തു അദ്ദേഹം. ‘‘ഇത് മാറിയ ലേബർ പാർട്ടിയാണ്. ഇവിടെ ഇന്ത്യയ്ക്ക് ഞാൻ നൽകുന്നത് നടപ്പാക്കുമെന്ന് വ്യക്തതയുള്ള ഉറപ്പുകളാണ്’’ എന്നായിരുന്നു സ്റ്റാർമറിന്റെ പ്രഖ്യാപനം. ഇന്ത്യയും ലോകത്തിലെ വിവിധ രാജ്യങ്ങളും തമ്മിലുള്ള വ്യാപാര– നിക്ഷേപ ബന്ധങ്ങള്‍ ശക്തമാക്കാൻ രൂപീകരിച്ച പ്രത്യേക സമിതിയാണ് ഐജിഎഫ്.
വിവിധ സർക്കാരുകളുമായുള്ള ഇന്ത്യൻ ബന്ധം പ്രശ്നങ്ങളൊന്നുമില്ലാതെ കൊണ്ടുപോകുക എന്നതും സമിതിയുടെ ലക്ഷ്യമാണ്. അതിന്റെ ഭാഗമായി ഓരോ രാജ്യത്തും പ്രത്യേകം യോഗങ്ങളും പ്രദർശന പരിപാടികളുമെല്ലാം സംഘടിപ്പിക്കുന്ന പതിവുണ്ട്. അത്തരത്തിലൊരു കൂട്ടായ്മയിലാണ്, ലേബർ പാർട്ടി അധികാരത്തിലെത്തിയാൽ ബ്രിട്ടന്‍ ഇന്ത്യയ്ക്കു വേണ്ടി നിലകൊള്ളുമെന്ന വ്യക്തമായ സന്ദേശം സ്റ്റാർമർ നൽകിയത്. അത്തരത്തിൽ ഇന്ത്യയും ബ്രിട്ടനും തമ്മിൽ നടപ്പാക്കേണ്ടിയിരുന്ന ഒരു പദ്ധതി വർഷങ്ങളായി ‘ഷെൽഫിൽ’ വച്ചു പൂട്ടിയതിനെതിരെയും വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇന്ത്യയുമായി അത്രയേറെ അടുപ്പമുള്ള ഋഷി സുനക് പ്രധാനമന്ത്രിയായിരുന്നിട്ടു പോലും നടപ്പാക്കാനാതെ പോയ സ്വതന്ത്ര വ്യാപാര കരാറായിരുന്നു (Free Trade Agreement- FTA) അത്.
∙ ‘‘എത്രയോ ദീപാവലി കഴിഞ്ഞു, എവിടെ എഫ്ടിഎ?’’
2022 ജനുവരിയിൽ, ബോറിസ് ജോൺസന്റെ കാലത്തായിരുന്നു എഫ്ടിഎ ഒപ്പിടുന്നതു സംബന്ധിച്ച ചർച്ചകൾക്ക് ബ്രിട്ടനും ഇന്ത്യയും തുടക്കം കുറിച്ചത്. 2022 ഏപ്രിലിൽ ബോറിസ് ജോൺസണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ചർച്ചയിൽ, കരാർ ഒപ്പിടുന്നതു സംബന്ധിച്ച അന്തിമ തീരുമാനവുമായി. 2022 ഒക്ടോബറിൽ ഒപ്പിടാനായിരുന്നു തീരുമാനം. ഇന്ത്യയ്ക്കുള്ള ദീപാവലി സമ്മാനമായിരിക്കും എഫ്ടിഎ കരാർ എന്നാണ് ബോറിസ് അന്നു പറഞ്ഞത്. എന്നാൽ 13 തലത്തിൽ മധ്യസ്ഥ ചർച്ചകൾ നടത്തിയിട്ടും എഫ്ടിഎ എവിടെയുമെത്തിയില്ല.
അതിനിടെ ബോറിസിന്റെ സ്ഥാനം തെറിച്ചു, പകരം ലിസ് ട്രസ്സ് വന്ന് അവരും രാജിവച്ചു. പിന്നാലെ ഋഷി സുനക് വന്നു. അദ്ദേഹത്തിൽനിന്നും പക്ഷേ, എഫ്ടിഎ സംബന്ധിച്ച നീക്കങ്ങളൊന്നുമുണ്ടായില്ല. തൊട്ടുപിന്നാലെ തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. ബോറിസിന്റെ ദീപാവലി പരാമർശം വരെ തിരഞ്ഞെടുപ്പിൽ പ്രയോഗിച്ചാണ് ഇന്ത്യൻ അനുഭാവം തനിക്ക് അനുകൂലമാക്കാൻ സ്റ്റാർമർ പ്രയത്‌നിച്ചത്. ‘‘എത്രയോ ദീപാവലികൾ കഴിഞ്ഞു, എവിടെ എഫ്ടിഎ’’ എന്ന് ഇന്ത്യൻ വംശജരുമായുള്ള തിരഞ്ഞെടുപ്പ് കൂടിക്കാഴ്ചകളിലും ക്യാംപെയ്നുകളിലുമെല്ലാം സ്റ്റാർമറും സംഘവും ആവർത്തിച്ചു ചോദിച്ചുകൊണ്ടേയിരുന്നു.
അതിനിടെ പ്രതിപക്ഷത്തെ ‘നിഴൽ’ ഫോറിൻ സെക്രട്ടറിയായിരുന്ന ഡേവിഡ് ലാമി എഫ്ടിഎ സംബന്ധിച്ച തന്റെ നിലപാട് ധനമന്ത്രി നിർമല സീതാരാമന്റെയും വാണിജ്യ മന്ത്രി പീയുഷ് ഗോയലിന്റെയും പേരെടുത്തു പറഞ്ഞുതന്നെ വ്യക്തമാക്കി. ലേബര്‍ പാർട്ടി അധികാരത്തിലെത്തിയാൽ, ജൂലൈ ആദ്യം തിരഞ്ഞെടുപ്പു നടന്ന് ആ മാസം അവസാനമാകുമ്പോഴേക്കും ഞാൻ എഫ്ടിഎയ്ക്കു വേണ്ടി ഇന്ത്യയിൽ എത്തിയിരിക്കും എന്നായിരുന്നു ലാമിയുടെ പ്രസ്താവന. ‘വാഗ്ദാനങ്ങൾ അമിതമായി നൽകുന്നതാണ് കൺസർവേറ്റീവുകളുടെ രീതി. എന്നാൽ അത് നടപ്പാക്കാൻ ആവേശം കാണില്ല’ എന്ന് വിമർശിക്കുകയും ചെയ്തു. ഇന്ത്യൻ സമൂഹത്തിനിടെ ലേബർ പാർട്ടിയെ സംബന്ധിച്ച് മതിപ്പുണ്ടാക്കാൻ ഇതെല്ലാം ധാരാളമായിരുന്നു.
∙ മോദിയുടെ സ്വപ്നത്തിലേക്കുള്ള യാത്രയിലും കൂട്ട്
എഫ്ടിഎ ഒപ്പിട്ടാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 2023 ആകുമ്പോഴേക്കും ഇരട്ടിയാകും എന്നത് ഉറപ്പായിരുന്നു. ചൈനയുടെ നേതൃത്വത്തിലുള്ള ആർസിഇപി വ്യാപാര സംഘത്തിൽ ചേരാതെ പ്രമുഖ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുണ്ടാക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിന്റെ ഭാഗമാണിത്. ചൈനയുമായുള്ള ബന്ധം മോശമായി വരുന്നതു പരിഗണിച്ച് മറ്റു രാജ്യങ്ങളുമായി വ്യാപാരം വർധിപ്പിക്കാനായിരുന്നു ഇന്ത്യയുടെ ശ്രമം. 5 ലക്ഷം കോടി ഡോളർ സമ്പദ്‍വ്യവസ്ഥയെന്ന മോദിയുടെ സ്വപ്നത്തിലേക്കുള്ള മുന്നേറ്റത്തിനും ഇതു സഹായിക്കുമെന്നാണ് കരുതുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള കയറ്റുമതി– ഇറക്കുമതി തീരുവകളിൽ വരെ കുറവുണ്ടാക്കുന്ന നീക്കമാണ് എഫ്ടിഎ. മാത്രവുമല്ല ഇന്ത്യയിൽനിന്നുള്ള വിദഗ്ധർക്ക് ബ്രിട്ടനിലെത്തി താൽക്കാലിക വീസയിൽ ജോലി ചെയ്യാനുള്ള അവസരവും ഇതുവഴി ലഭിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, കുടിയേറ്റത്തിന്റെ കാര്യത്തിൽ കൺസർവേറ്റീവ് പാർട്ടിക്ക് ഏറക്കുറെ സമാനമാണ് ലേബറിന്റെയും നിലപാട്. വാണിജ്യ– നിക്ഷേപ മേഖലയിൽ ബ്രിട്ടന്റെ വളർച്ചയായിരിക്കും ആദ്യഘട്ടത്തിൽ സ്റ്റാർമർ മന്ത്രിസഭ പരിഗണിക്കുക. അതിനു ശേഷമായിരിക്കും ഇന്ത്യയിൽനിന്നുള്ള വിദഗ്ധ തൊഴിലാളികളുടെ വീസയിൽ ഉൾപ്പെടെ തീരുമാനമുണ്ടാകുകയെന്നാണ് നിരീക്ഷകർ വ്യക്തമാക്കുന്നത്.
അപ്പോഴും പ്രതീക്ഷയ്ക്കു വകയുണ്ട്. തിരഞ്ഞെടുപ്പിനിടെ ഇന്ത്യൻ വംശജരുമൊത്തുള്ള ഒരു കൂടിക്കാഴ്ചയിൽ സ്റ്റാർമർ പറഞ്ഞതിങ്ങനെ: ‘‘ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയിലേക്കു മാത്രമല്ല ഇന്ത്യയുടെ സംഭാവന. നിങ്ങൾ ഞങ്ങൾക്ക് പുതിയ വിദഗ്ധരെ തരുന്നു, പുത്തൻ കണ്ടെത്തലുകൾ സമ്മാനിക്കുന്നു. ലോകവിപണിയുമായി ബ്രിട്ടന് മത്സരിച്ചു നിൽക്കാൻ സാധിക്കുന്നത് ഇതെല്ലാംകൊണ്ടുകൂടിയാണ്’’. വ്യാപാരത്തിൽ മാത്രമല്ല ഐടി ഉൾപ്പെടെയുള്ള സേവന മേഖലയിലേക്കുള്ള വൈദഗ്ധ്യത്തിന്റെ കൈമാറ്റത്തിലും എഫ്ടിഎ ഇന്ത്യയ്ക്ക് സുവർണാവസരമായിരിക്കുമെന്നു ചുരുക്കം.
വെറുമൊരു വ്യാപാര കരാർ എന്നതിനേക്കാൾ ഇന്ത്യക്കാരുടെ വിശ്വാസം ആർജിച്ചെടുക്കാനുള്ള തന്ത്രം കൂടിയാണ് ലേബർ പാർട്ടിക്ക് എഫ്ടിഎ എന്ന സാഹചര്യത്തിൽ പ്രത്യേകിച്ച്. പ്രതിരോധം, ഐടി, രാജ്യാന്തര സുരക്ഷ, കാലാവസ്ഥാ സുരക്ഷ തുടങ്ങിയ മേഖലകളിലേക്കു കൂടി എഫ്ടിഎയ്ക്കൊപ്പം നയതന്ത്ര ബന്ധം നീട്ടുന്നതിനും ലേബർ പാർട്ടിക്ക് പദ്ധതിയുണ്ട്. ഇക്കാര്യം പാർട്ടി പ്രകടന പത്രികയില്‍ വരെ ഉൾപ്പെടുത്തുകയും ചെയ്തു.
∙ ഇല്ല, ഇന്ത്യ വിരുദ്ധത
പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി, ദീപാവലി, ഹോളി തുടങ്ങിയ ഇന്ത്യൻ സമൂഹത്തിന്റെ പ്രധാനപ്പെട്ട ആഘോഷങ്ങളിലെല്ലാം ലേബർ പാർട്ടി നേതാക്കൾ പങ്കെടുക്കുന്ന പതിവുണ്ട്. അത്തരമൊരു കൂടിക്കാഴ്ചയിലാണ് ബ്രിട്ടനിലെ ഇന്ത്യക്കാർക്ക് മറ്റൊരു വലിയ ഉറപ്പും സ്റ്റാർമർ നൽകിയത്. ഏതു തരം ഇന്ത്യാവിരുദ്ധ നീക്കം ശ്രദ്ധയിൽപ്പെട്ടാലും അക്കാര്യം േലബർ പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നതായിരുന്നു അത്. അതിന്മേൽ കൃത്യമായ നടപടിയും ഉണ്ടാകും. ലേബർ പാർട്ടിയുടെ കാലത്ത് ബ്രിട്ടനിൽ ഇന്ത്യാവിരുദ്ധം എന്ന വാക്കു പോലും ഉണ്ടാകില്ലെന്ന ഉറപ്പും സ്റ്റാർമറുടേതായുണ്ട്.
പറയുക മാത്രമല്ല ഖലിസ്ഥാന്‍ ഭീകരതയുമായി ബന്ധപ്പെട്ട് നടപടിയെടുത്ത് സ്വന്തം പാർട്ടിയിൽതന്നെ പ്രവർത്തിച്ചു കാണിക്കുകയും ചെയ്തു സ്റ്റാർമർ. പാർട്ടിയുടെ ഒരു സിഖ് കൗൺസിലർ പർബിന്ദർ കൗറുമായി ബന്ധപ്പെട്ടായിരുന്നു ഒരു നീക്കം. ഇന്ത്യയിൽ ഭീകരതാ നീക്കം നടത്തിയ ഖലിസ്ഥാൻ വാദികളെയും സംഘടനകളെയും പറ്റിയുള്ള പോസ്റ്റുകൾ പർബിന്ദർ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. 2024 ഏപ്രിലിലായിരുന്നു ഇത്. വിഷയത്തില്‍ പാർട്ടിതല അന്വേഷണം നടത്തുകയാണ് ലേബർ പാർട്ടി ചെയ്തത്.
ഇന്ത്യൻ വംശജയായ നിഴൽ മന്ത്രി പ്രീത് കൗർ ഗില്ലിനെ ലേബർ പാർട്ടി തരംതാഴ്ത്തിയതും ചർച്ചയായിരുന്നു. ഖലിസ്ഥാൻ അനുകൂല സംഘടനകളുമായുള്ള ബന്ധത്തിന്റെ പേരിൽ 2023 സെപ്റ്റംബറിലായിരുന്നു ഇത്. ഖലിസ്ഥാൻ സംഘടനകളുമായി ബന്ധപ്പെട്ട് ഇന്ത്യ–കാനഡ ബന്ധം വഷളായ സമയത്തായിരുന്നു ഇത്തരമൊരു നീക്കം നടന്നതും. ഇത്തരത്തിൽ ഇന്ത്യയെ വേദനിപ്പിക്കാതെ മുന്നോട്ടു പോകാനുള്ള തീരുമാനം തിരഞ്ഞെടുപ്പു വിജയത്തിനും ഏറെ മുൻപുതന്നെ ലേബർ പാർട്ടിയും കെയ്ർ സ്റ്റാർമറും പ്രഖ്യാപിച്ചതാണ്. ഡേവിഡ് ലാമിയുടെ വാക്കുകൾ കടമെടുത്താൽ, ‘‘ഇന്ത്യയെപ്പോലെ ഒരു സൂപ്പർപവറുമായി കൈകോർക്കുന്നതിൽ ബ്രിട്ടന് സന്തോഷമേയുള്ളൂ. കാരണം അത്തരമൊരു ബന്ധവും അതുവഴി പഠിക്കാനാകുന്ന കാര്യങ്ങളും അനന്തമാണ്’’.
എഫ്ടിഎ ഒപ്പിടുന്നുവെന്ന സന്തോഷ വാർത്തയുമായി നിർമലയേയും ഗോയലിനെയും കാണാൻ ജൂലൈ അവസാനം ഡേവിഡ് ലാമിയെത്തുമോ? എത്രത്തോളം പ്രതിജ്ഞാബദ്ധമാണ് ലേബർ പാർട്ടിയെന്നും, എത്രമാത്രം വിശ്വാസയോഗ്യമാണ് അവരുടെ വാക്കുകളെന്നും വ്യക്തമാകാൻ അത്തരമൊരു സന്ദർശനം മാത്രം മതിയാകും. ഇന്ത്യ കാത്തിരിക്കുകയാണ്.