ബ്രെക്സിറ്റിലൂടെ രാജ്യാന്തരതലത്തിൽ ബ്രിട്ടന്റെ വില കളഞ്ഞ, രാജ്യത്തെ സാമ്പത്തിക–സാമൂഹിക പ്രതിസന്ധികളിലേക്കു തള്ളിവിട്ട, 14 വർഷത്തെ കൺസർവേറ്റീവ് ഭരണത്തിനൊടുവിൽ‌ ഒരു ലേബർ പ്രധാനമന്ത്രിയെ കണികണ്ടാണ് ബ്രിട്ടിഷ് ജനത ഇന്നലെ ഉറക്കമുണർന്നത്. ബ്രിട്ടിഷ് ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രിക്കസേരയിലിരുന്ന ഏഷ്യക്കാരനും ഇന്ത്യൻ വംശജനുമായ ഋഷി സുനകിന്റെ നിറംകെട്ട മടങ്ങിപ്പോക്കും ബ്രിട്ടൻ കണ്ടു. കൺസർവേറ്റീവ് പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ ഈ പരാജയത്തെ ഭൂകമ്പം, ചരിത്രം, സ്റ്റാമെർ സൂനാമി എന്നൊക്കെ പലരും വിശേഷിപ്പിക്കുന്നുണ്ട്. ഈ തിരഞ്ഞെടുപ്പുഫലത്തിനു കാരണങ്ങൾ പലതുണ്ട്. എങ്കിലും കൺസർവേറ്റീവ് പാർട്ടിയെ സംബന്ധിച്ച്, അഞ്ചു വർഷം മുൻപു ലഭിച്ച വൻഭൂരിപക്ഷത്തെ എങ്ങനെയൊക്കെ പാഴാക്കിക്കളയാം എന്ന പാഠത്തിന്റെ അവസാനത്തെ അധ്യായമാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലേബർ പാർട്ടിയെ സംബന്ധിച്ചാണെങ്കിൽ, 2010 മുതൽ തുടർച്ചയായി തോൽവികൾ ഏറ്റുവാങ്ങി തളർന്ന പാർട്ടിയെ കരകയറ്റാനും മാറ്റിയെടുക്കാനും കിയേർ സ്റ്റാമെർ ശ്രദ്ധാപൂർവം നടത്തിയ പരിശ്രമങ്ങളുടെ പ്രതിഫലനവും. 2019ൽ ജെറമി കോർബിന്റെ നേതൃത്വത്തിൻ കീഴിൽ മത്സരിച്ചു തോൽക്കുമ്പോൾ ലേബർ പാർട്ടി ഒരു പ്രതിഷേധ പ്രസ്ഥാനം മാത്രമായിരുന്നു. വിശ്വസിച്ചു ഭരണം ഏൽപിക്കാവുന്നൊരു പാർട്ടിയായി അവരെ അധികമാരും കണ്ടിരുന്നില്ല. 

സമഗ്ര മാറ്റവും കൂടുതൽ മെച്ചപ്പെട്ട ഭാവിയും സ്റ്റാമെർ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും, ഗുരുതര വെല്ലുവിളികളുടെ നീണ്ടപട്ടികയാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിങ് സ്ട്രീറ്റിൽ ഈ അറുപത്തൊന്നുകാരനെ കാത്തിരിക്കുന്നത്. ബ്രെക്‌സിറ്റിനെ തുടർന്നു ജിഡിപിയിലുണ്ടായ തകർച്ച ഉൾപ്പെടെ സാമ്പത്തികരംഗത്തു തടസ്സങ്ങൾ പലതുണ്ട്. സ്റ്റാമെർ വാഗ്ദാനം ചെയ്ത മാറ്റങ്ങൾ നടപ്പാക്കാൻ കടം വാങ്ങിക്കൂട്ടുന്നതു തുടർന്നാൽ സമ്പദ്‌വ്യവസ്ഥ മേൽക്കുമേൽ തകരുകയും ചെയ്യും.

ADVERTISEMENT

നികുതിവർധന സംബന്ധിച്ചു തിരഞ്ഞെടുപ്പു പ്രചാരണവേളയിൽ ലേബർ പാർട്ടി സ്വീകരിച്ച നിലപാടിൽ ആത്മവിശ്വാസവും യാഥാർഥ്യബോധവുമുണ്ടായിരുന്നു. 14 വർഷത്തെ കൺസർവേറ്റീവ് ഭരണത്തിൽ തകരാറിലായ ദേശീയ ആരോഗ്യക്ഷേമ പദ്ധതി (നാഷനൽ ഹെൽത്ത് സർവീസ്) ഉൾപ്പെടെയുള്ളവയെ പുനരുജ്ജീവിപ്പിക്കാൻ ചില നികുതികൾ കൂട്ടേണ്ടിവരുമെന്നു തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സൂചിപ്പിക്കാൻ സ്റ്റാമെർ മടിച്ചില്ല. കൺസർവേറ്റീവ് പാർട്ടിയാവട്ടെ, തങ്ങൾ വീണ്ടും അധികാരത്തിലെത്തിയാൽ നികുതികൾ വർധിപ്പിക്കില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തു. അഭയം തേടിയെത്തുന്ന കുടിയേറ്റക്കാരെ ആഫ്രിക്കയിലെ റുവാണ്ടയിലേക്ക് അയയ്ക്കാനുള്ള ഋഷി സുനക് സർക്കാരിന്റെ വിവാദതീരുമാനം പിൻവലിക്കുകയാവും  തന്റെ ആദ്യതീരുമാനങ്ങളിലൊന്ന് എന്നു സ്റ്റാമെർ പ്രഖ്യാപിച്ചിട്ടുണ്ട്.

∙ ഉദിച്ചുയർന്ന് റിഫോം പാർട്ടി

സുനക് സർക്കാരിലെ മുതിർന്ന മന്ത്രിമാരുൾപ്പെടെ കൺസർവേറ്റീവ് പാർട്ടിയുടെ പല പ്രമുഖ സ്ഥാനാർഥികളും തിരഞ്ഞെടുപ്പിൽ തോറ്റു. പാർട്ടി നേതൃത്വവും പാർട്ടിയുടെ സമീപകാല നിലപാടുകളും തന്നെയാണ് ഈ ‘സർവനാശത്തിന്’ കാരണമെന്ന് അവരിൽ പലരും തുറന്നുപറഞ്ഞിട്ടുണ്ട്. ഉൾപാർട്ടി വഴക്കുകളും ജനങ്ങളെ നിരാശപ്പെടുത്തിയ പെരുമാറ്റങ്ങളും മറ്റും മൂലം 2010നു ശേഷം അഞ്ചുപേരെയാണ് പ്രധാനമന്ത്രിക്കസേരയിൽ പരീക്ഷിക്കേണ്ടി വന്നത്. കോവിഡ് മഹാമാരിക്കാലത്ത് പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോൺസന്റെ പ്രകടനം ഏറെ നിരാശാജനകമായിരുന്നു.

റിഫോം പാർട്ടി നേതാവ് നൈജൽ ഫരാഗെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ (Photo by Paul ELLIS / AFP)

മുൻ പ്രധാനമന്ത്രിമാരായ ബോറിസ് ജോൺസൺ, തെരേസ മേ, ഡേവിഡ് കാമറൺ, ലിസ് ട്രസ് എന്നിവരുടെ സ്ഥിരംസീറ്റുകൾ കൺസർവേറ്റീവ് പാർട്ടിയുടെ സുരക്ഷിത മണ്ഡലങ്ങളായാണു കരുതപ്പെട്ടിരുന്നതെങ്കിലും ഇത്തവണ അവയും നഷ്ടമായി. കൺസർവേറ്റീവ് പാർട്ടിക്കു കനത്ത വെല്ലുവിളിയായി റിഫോം പാർട്ടി ഉയർന്നുവന്നതും ഈ തിരഞ്ഞെടുപ്പിലെ സവിശേഷതയാണ്. 2016ൽ ബ്രെക്‌സിറ്റിനു വഴിവച്ച കുടിയേറ്റ വിരുദ്ധ– തീവ്ര വലതുപക്ഷ രാഷ്ട്രീയ ആശയങ്ങളുടെ പുതിയ അവതാരമാണ് റിഫോം പാർട്ടി. കൺസർവേറ്റീവ് പാർട്ടിയുടെ ഉറച്ച വോട്ടർമാരായിരുന്ന പലരും ഇത്തവണ റിഫോം പാർട്ടിയെ കുറെക്കൂടി മെച്ചപ്പെട്ട യാഥാസ്ഥിതിക കക്ഷിയായി കണ്ടു. 

ADVERTISEMENT

സ്റ്റാമെർ സർക്കാർ കാര്യമായ മാറ്റങ്ങൾക്കു തുടക്കമിടുന്നത് വിദേശനയത്തിൽ ആയിരിക്കാനാണു സാധ്യത. ബ്രെക്‌സിറ്റ് വാദികളെ പ്രീണിപ്പിക്കാനാവാം, യൂറോപ്യൻ യൂണിയനിൽ വീണ്ടും ചേരാനുള്ള സാധ്യത സ്റ്റാമെർ നിരന്തരം തള്ളിക്കളയുന്നുണ്ട്. അയൽരാജ്യമായ ഫ്രാൻസിൽ വലതുപക്ഷ രാഷ്ട്രീയം ശക്തിപ്പെട്ടതും യുഎസിൽ ഡോണൾഡ് ട്രംപ് വീണ്ടും പ്രസിഡന്റാവാൻ സാധ്യത വർധിച്ചതും യുക്രെയ്നിലെ പ്രതിസന്ധിയും ചൈനയുമെല്ലാം പുതിയ വിദേശമന്ത്രിക്കു മുൻപിലുള്ള വെല്ലുവിളികളാണ്. 

നരേന്ദ്ര മോദി ഭരണത്തിലെ ഇന്ത്യയും തുടർച്ചയായി കൺസർവേറ്റീവ് പാർട്ടി ഭരിച്ചുവന്ന ബ്രിട്ടനും 2014 മുതൽ നല്ല സൗഹൃദത്തിലാണ്. നിയമവാഴ്ചയിലും മനുഷ്യാവകാശങ്ങളിലുമല്ല, വ്യാപാരത്തിലും വാണിജ്യത്തിലുമാണ് ബ്രിട്ടനു കൂടുതൽ താൽപര്യമെന്ന് പഴി കേൾക്കുന്ന സാഹചര്യം വരെയുണ്ടായി

∙ വ്യാപാരബന്ധം മുഖ്യം

ബ്രിട്ടനിലെ 16 ലക്ഷത്തോളം വരുന്ന ഇന്ത്യൻ സമൂഹത്തെയും ഡൽഹിയിലെ ബിജെപി സർക്കാരിനെയും പിണക്കാതിരിക്കാൻ ഇന്ത്യയോടുള്ള സമീപനത്തിൽ അതീവജാഗ്രത പുലർത്താൻ സ്റ്റാമെർ ശ്രദ്ധിച്ചിട്ടുണ്ട്. ജമ്മു കശ്മീരിനെക്കുറിച്ചോ സമീപകാലത്തു വിവാദമായ മനുഷ്യാവകാശ പ്രശ്‌നങ്ങളെക്കുറിച്ചോ പ്രതികരിക്കാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. മാത്രമല്ല,പ്രചാരണത്തിനിടെ  ഹിന്ദു ക്ഷേത്രം സന്ദർശിക്കാനും നെറ്റിയിൽ തിലകം ചാർത്താനും സമയം കണ്ടെത്തി. ബ്രിട്ടന് ഇന്ത്യൻ സമൂഹം നൽകിയ സംഭാവനകളെ വാനോളം പുകഴ്ത്തുകയും ചെയ്തു.

കുറച്ചുകാലമായി ലേബർ പാർട്ടിക്ക് ഇന്ത്യയിലെ ബിജെപി സർക്കാരുമായി അത്ര നല്ല ബന്ധമായിരുന്നില്ല. ലേബർ നേതാവ് ജെറമി കോർബിൻ 2015ൽ പ്രതിപക്ഷ നേതാവായിരിക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ലണ്ടനിൽ നടത്തിയ കൂടിക്കാഴ്ച അത്ര സുഖകരമായ ഓർമയല്ല. ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങൾ ഉന്നയിക്കാനായിരുന്നു ആ കൂടിക്കാഴ്ച. ജമ്മു കശ്മീർ വിഷയത്തിൽ 2019ൽ ലേബർ പാർട്ടി പ്രമേയം പാസാക്കിയതും ബന്ധം വഷളാക്കി. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ അതിൽ പ്രതിഷേധിക്കുകയും, ലേബർ പാർട്ടിയുമായി ബന്ധപ്പെട്ട ചടങ്ങുകൾ ബഹിഷ്‌കരിക്കുകയും ചെയ്തു. 2020ൽ സ്റ്റാമെർ പാർട്ടി നേതൃത്വം ഏറ്റെടുത്ത ശേഷമാണ് ഡൽഹിയുമായുള്ള ബന്ധം മെച്ചപ്പെട്ടത്.

ADVERTISEMENT

നരേന്ദ്ര മോദി ഭരണത്തിലെ ഇന്ത്യയും തുടർച്ചയായി കൺസർവേറ്റീവ് പാർട്ടി ഭരിച്ചുവന്ന ബ്രിട്ടനും 2014 മുതൽ നല്ല സൗഹൃദത്തിലാണ്. നിയമവാഴ്ചയിലും മനുഷ്യാവകാശങ്ങളിലുമല്ല, വ്യാപാരത്തിലും വാണിജ്യത്തിലുമാണ് ബ്രിട്ടനു കൂടുതൽ താൽപര്യമെന്ന് പഴി കേൾക്കുന്ന സാഹചര്യം വരെയുണ്ടായി. എന്തായാലും, സ്റ്റാമെറിന്റെ ഭരണത്തിലും ഇന്ത്യയോടുള്ള സൗഹൃദത്തിന് ഉലച്ചിലുണ്ടാക്കാൻ ബ്രിട്ടൻ അടുത്തെങ്ങും തയാറാവില്ലെന്ന് ഉറപ്പാണ്. ചരിത്രപരമായി ലേബർ പാർട്ടിയെ പിന്തുണച്ചു വന്നവരാണു ബ്രിട്ടനിലെ ഇന്ത്യൻ വംശജർ. പക്ഷേ, കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി അവരിൽ കൺസർവേറ്റീവ് പാർട്ടിയോട് അനുഭാവം വളർന്നുവന്നിട്ടുണ്ട്. ഇന്ത്യൻ സമൂഹത്തെ പ്രീതിപ്പെടുത്താൻ സ്റ്റാമെർ അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ ഏതാനും ഇന്ത്യൻ വംശജരെ ഉൾപ്പെടുത്തുമെന്നാണു കരുതുന്നത്.

ബ്രിട്ടനിൽ ഇന്ത്യൻ വംശജർ സംഘടിപ്പിച്ച ഹോളി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ കിയേർ സ്റ്റാമെർ (Photo Credit: Facebppk/KeirStarmerLabour)

ഏതാനും വർഷമായി ചർച്ചയിലുള്ള സ്വതന്ത്ര വ്യാപാര കരാർ തന്നെയായിരിക്കും ഇന്ത്യയുമായി ബന്ധപ്പെട്ടു സ്റ്റാമെറിനു മുൻപിലുള്ള അജൻഡയിൽ പ്രധാനം. 2022ലെ ദീപാവലി വേളയിൽ കരാർ ഒപ്പിടാൻ അന്നത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആഗ്രഹിച്ചിരുന്നു. പക്ഷേ, കരാറിലെ ഉള്ളടക്കത്തിന്റെ സൂക്ഷ്മപരിശോധന ലണ്ടനിലും ഡൽഹിയിലും ഒരുപോലെ നീണ്ടതോടെ കരാർ ഒപ്പിടുന്നതും അനിശ്ചിതമായി വൈകി. കുടിയേറ്റവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളൊഴികെ കരാറിലെ ഒട്ടുമിക്ക ഭാഗങ്ങൾ സംബന്ധിച്ചും ധാരണയായിക്കഴിഞ്ഞതായാണു വിവരം.

(ലണ്ടനിൽ ജോലിചെയ്യുന്ന മുതിർന്ന മാധ്യമപ്രവർത്തകനാണ് ലേഖകൻ)

English Summary:

Transformative Change Ahead: Kier Stammer’s Vision for Britain After Crushing Conservative Defeat