വിഴിഞ്ഞം വഴിതുറന്നു; നോക്കുകൂലി വേണ്ട, ഉൽപാദനം കൂട്ടണം..; ഇനി എന്നാണ് കേരളം സിംഗപ്പൂരാവുന്നത്?
പ്രകൃതിദത്തമായ തുറമുഖം നൽകിയ സൗഭാഗ്യം! സിംഗപ്പൂരിന്റെ സമ്പന്നതയെ കുറിച്ച് ഇങ്ങനെ പറയുന്നവർ ധാരാളമുണ്ട്. ‘‘കേരളത്തിനും സിംഗപ്പൂരാവണ്ടേ?’’ വിഴിഞ്ഞം തുറമുഖ നിർമാണം അനന്തമായി നീണ്ടപ്പോൾ കേട്ട വാക്കുകളാണ്. ഈ ചോദ്യം ഉയർത്തിയാണ് പദ്ധതിയെ അനുകൂലിച്ചവർ നിരന്തരം വാദിച്ചത്. ഒടുവില്‍ വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായി; ആദ്യ മദര്‍ഷിപ് സാന്‍ ഫെര്‍ണാണ്ടോ വാട്ടർ സല്യൂട്ടും ഏറ്റുവാങ്ങി തീരമടുത്തു. കണ്ടെയ്നറുകളും ഇറക്കി. രാഷ്ട്രീയവൃന്ദമാകെ ആഘോഷത്തോടെ സ്വീകരിച്ചാനയിച്ചു. ഇനി അറിയേണ്ടത് എന്നാണ് കേരളം സിംഗപ്പൂരാകുന്നത് എന്ന പഴയ ചോദ്യത്തിന്റെ ഉത്തരമാണ്. വിഴിഞ്ഞത്തുനിന്ന് സമുദ്രപാതയിൽ 3100 കിലോമീറ്റർ സഞ്ചരിച്ച് സിംഗപ്പൂരിലെ തുറമുഖത്തിലെത്തിയാലും ഈ ചോദ്യത്തിന് പൂർണമായ ഉത്തരം ലഭിക്കില്ല. പകരം ആ തുറമുഖത്തിൽ നിന്നുകൊണ്ട് തിരികെ സിംഗപ്പൂരിനെ നോക്കണം. കുറച്ചു വർഷങ്ങൾ പിന്നിലേക്ക് സഞ്ചരിക്കണം. അവിടെ ചേരികൾ നിറഞ്ഞ, പട്ടിണിയും ദുരിതങ്ങളും മാത്രമുണ്ടായിരുന്ന സിംഗപ്പൂരിനെ കാണാം. അയൽരാജ്യം ആട്ടിയകറ്റി പുറത്താക്കിയ കുഞ്ഞൻ ദ്വീപുരാഷ്ട്രം ഇന്നത്തെ നിലയിൽ ലോകരാജ്യങ്ങളെ കൊതിപ്പിക്കുന്ന തലത്തിലേക്ക് വളർന്നത് എങ്ങനെയാണ്? ആ കഥയാണിത്. എങ്ങനെ സിംഗപ്പൂർ യഥാർഥ ‘സിംഹ’മായെന്ന കഥ. ഒപ്പം, വിഴിഞ്ഞത്തിലൂടെ കേരളം സിംഗപ്പൂരിന് സമാനമായ വളർച്ച നേടുമോ എന്ന ചോദ്യത്തിന്റെ ഉത്തരവും തേടുകയാണിവിടെ.
പ്രകൃതിദത്തമായ തുറമുഖം നൽകിയ സൗഭാഗ്യം! സിംഗപ്പൂരിന്റെ സമ്പന്നതയെ കുറിച്ച് ഇങ്ങനെ പറയുന്നവർ ധാരാളമുണ്ട്. ‘‘കേരളത്തിനും സിംഗപ്പൂരാവണ്ടേ?’’ വിഴിഞ്ഞം തുറമുഖ നിർമാണം അനന്തമായി നീണ്ടപ്പോൾ കേട്ട വാക്കുകളാണ്. ഈ ചോദ്യം ഉയർത്തിയാണ് പദ്ധതിയെ അനുകൂലിച്ചവർ നിരന്തരം വാദിച്ചത്. ഒടുവില്‍ വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായി; ആദ്യ മദര്‍ഷിപ് സാന്‍ ഫെര്‍ണാണ്ടോ വാട്ടർ സല്യൂട്ടും ഏറ്റുവാങ്ങി തീരമടുത്തു. കണ്ടെയ്നറുകളും ഇറക്കി. രാഷ്ട്രീയവൃന്ദമാകെ ആഘോഷത്തോടെ സ്വീകരിച്ചാനയിച്ചു. ഇനി അറിയേണ്ടത് എന്നാണ് കേരളം സിംഗപ്പൂരാകുന്നത് എന്ന പഴയ ചോദ്യത്തിന്റെ ഉത്തരമാണ്. വിഴിഞ്ഞത്തുനിന്ന് സമുദ്രപാതയിൽ 3100 കിലോമീറ്റർ സഞ്ചരിച്ച് സിംഗപ്പൂരിലെ തുറമുഖത്തിലെത്തിയാലും ഈ ചോദ്യത്തിന് പൂർണമായ ഉത്തരം ലഭിക്കില്ല. പകരം ആ തുറമുഖത്തിൽ നിന്നുകൊണ്ട് തിരികെ സിംഗപ്പൂരിനെ നോക്കണം. കുറച്ചു വർഷങ്ങൾ പിന്നിലേക്ക് സഞ്ചരിക്കണം. അവിടെ ചേരികൾ നിറഞ്ഞ, പട്ടിണിയും ദുരിതങ്ങളും മാത്രമുണ്ടായിരുന്ന സിംഗപ്പൂരിനെ കാണാം. അയൽരാജ്യം ആട്ടിയകറ്റി പുറത്താക്കിയ കുഞ്ഞൻ ദ്വീപുരാഷ്ട്രം ഇന്നത്തെ നിലയിൽ ലോകരാജ്യങ്ങളെ കൊതിപ്പിക്കുന്ന തലത്തിലേക്ക് വളർന്നത് എങ്ങനെയാണ്? ആ കഥയാണിത്. എങ്ങനെ സിംഗപ്പൂർ യഥാർഥ ‘സിംഹ’മായെന്ന കഥ. ഒപ്പം, വിഴിഞ്ഞത്തിലൂടെ കേരളം സിംഗപ്പൂരിന് സമാനമായ വളർച്ച നേടുമോ എന്ന ചോദ്യത്തിന്റെ ഉത്തരവും തേടുകയാണിവിടെ.
പ്രകൃതിദത്തമായ തുറമുഖം നൽകിയ സൗഭാഗ്യം! സിംഗപ്പൂരിന്റെ സമ്പന്നതയെ കുറിച്ച് ഇങ്ങനെ പറയുന്നവർ ധാരാളമുണ്ട്. ‘‘കേരളത്തിനും സിംഗപ്പൂരാവണ്ടേ?’’ വിഴിഞ്ഞം തുറമുഖ നിർമാണം അനന്തമായി നീണ്ടപ്പോൾ കേട്ട വാക്കുകളാണ്. ഈ ചോദ്യം ഉയർത്തിയാണ് പദ്ധതിയെ അനുകൂലിച്ചവർ നിരന്തരം വാദിച്ചത്. ഒടുവില്‍ വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായി; ആദ്യ മദര്‍ഷിപ് സാന്‍ ഫെര്‍ണാണ്ടോ വാട്ടർ സല്യൂട്ടും ഏറ്റുവാങ്ങി തീരമടുത്തു. കണ്ടെയ്നറുകളും ഇറക്കി. രാഷ്ട്രീയവൃന്ദമാകെ ആഘോഷത്തോടെ സ്വീകരിച്ചാനയിച്ചു. ഇനി അറിയേണ്ടത് എന്നാണ് കേരളം സിംഗപ്പൂരാകുന്നത് എന്ന പഴയ ചോദ്യത്തിന്റെ ഉത്തരമാണ്. വിഴിഞ്ഞത്തുനിന്ന് സമുദ്രപാതയിൽ 3100 കിലോമീറ്റർ സഞ്ചരിച്ച് സിംഗപ്പൂരിലെ തുറമുഖത്തിലെത്തിയാലും ഈ ചോദ്യത്തിന് പൂർണമായ ഉത്തരം ലഭിക്കില്ല. പകരം ആ തുറമുഖത്തിൽ നിന്നുകൊണ്ട് തിരികെ സിംഗപ്പൂരിനെ നോക്കണം. കുറച്ചു വർഷങ്ങൾ പിന്നിലേക്ക് സഞ്ചരിക്കണം. അവിടെ ചേരികൾ നിറഞ്ഞ, പട്ടിണിയും ദുരിതങ്ങളും മാത്രമുണ്ടായിരുന്ന സിംഗപ്പൂരിനെ കാണാം. അയൽരാജ്യം ആട്ടിയകറ്റി പുറത്താക്കിയ കുഞ്ഞൻ ദ്വീപുരാഷ്ട്രം ഇന്നത്തെ നിലയിൽ ലോകരാജ്യങ്ങളെ കൊതിപ്പിക്കുന്ന തലത്തിലേക്ക് വളർന്നത് എങ്ങനെയാണ്? ആ കഥയാണിത്. എങ്ങനെ സിംഗപ്പൂർ യഥാർഥ ‘സിംഹ’മായെന്ന കഥ. ഒപ്പം, വിഴിഞ്ഞത്തിലൂടെ കേരളം സിംഗപ്പൂരിന് സമാനമായ വളർച്ച നേടുമോ എന്ന ചോദ്യത്തിന്റെ ഉത്തരവും തേടുകയാണിവിടെ.
പ്രകൃതിദത്തമായ തുറമുഖം നൽകിയ സൗഭാഗ്യം! സിംഗപ്പൂരിന്റെ സമ്പന്നതയെ കുറിച്ച് ഇങ്ങനെ പറയുന്നവർ ധാരാളമുണ്ട്. ‘‘കേരളത്തിനും സിംഗപ്പൂരാവണ്ടേ?’’ വിഴിഞ്ഞം തുറമുഖ നിർമാണം അനന്തമായി നീണ്ടപ്പോൾ കേട്ട വാക്കുകളാണ്. ഈ ചോദ്യം ഉയർത്തിയാണ് പദ്ധതിയെ അനുകൂലിച്ചവർ നിരന്തരം വാദിച്ചത്. ഒടുവില്‍ വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായി; ആദ്യ മദര്‍ഷിപ് സാന്‍ ഫെര്‍ണാണ്ടോ വാട്ടർ സല്യൂട്ടും ഏറ്റുവാങ്ങി തീരമടുത്തു. കണ്ടെയ്നറുകളും ഇറക്കി. രാഷ്ട്രീയവൃന്ദമാകെ ആഘോഷത്തോടെ സ്വീകരിച്ചാനയിച്ചു. ഇനി അറിയേണ്ടത് എന്നാണ് കേരളം സിംഗപ്പൂരാകുന്നത് എന്ന പഴയ ചോദ്യത്തിന്റെ ഉത്തരമാണ്.
വിഴിഞ്ഞത്തുനിന്ന് സമുദ്രപാതയിൽ 3100 കിലോമീറ്റർ സഞ്ചരിച്ച് സിംഗപ്പൂരിലെ തുറമുഖത്തിലെത്തിയാലും ഈ ചോദ്യത്തിന് പൂർണമായ ഉത്തരം ലഭിക്കില്ല. പകരം ആ തുറമുഖത്തിൽ നിന്നുകൊണ്ട് തിരികെ സിംഗപ്പൂരിനെ നോക്കണം. കുറച്ചു വർഷങ്ങൾ പിന്നിലേക്ക് സഞ്ചരിക്കണം. അവിടെ ചേരികൾ നിറഞ്ഞ, പട്ടിണിയും ദുരിതങ്ങളും മാത്രമുണ്ടായിരുന്ന സിംഗപ്പൂരിനെ കാണാം. അയൽരാജ്യം ആട്ടിയകറ്റി പുറത്താക്കിയ കുഞ്ഞൻ ദ്വീപുരാഷ്ട്രം ഇന്നത്തെ നിലയിൽ ലോകരാജ്യങ്ങളെ കൊതിപ്പിക്കുന്ന തലത്തിലേക്ക് വളർന്നത് എങ്ങനെയാണ്? ആ കഥയാണിത്. എങ്ങനെ സിംഗപ്പൂർ യഥാർഥ ‘സിംഹ’മായെന്ന കഥ. ഒപ്പം, വിഴിഞ്ഞത്തിലൂടെ കേരളം സിംഗപ്പൂരിന് സമാനമായ വളർച്ച നേടുമോ എന്ന ചോദ്യത്തിന്റെ ഉത്തരവും തേടുകയാണിവിടെ.
∙ ആലപ്പുഴയും സിംഗപ്പൂരും തമ്മിലെന്ത്!
തെക്കുകിഴക്കനേഷ്യയിൽ സ്ഥിതി ചെയ്യുന്ന കുഞ്ഞൻ ദ്വീപുരാഷ്ട്രമാണ് സിംഗപ്പൂർ. തിരുവനന്തപുരത്തുള്ള വിഴിഞ്ഞത്തെ സിംഗപ്പൂരുമായി താരതമ്യം ചെയ്യുമ്പോൾ എന്തിന് ആലപ്പുഴയെ കുറിച്ച് പറയണം? കാരണമുണ്ട്. വലുപ്പത്തിൽ ലോകത്തിലെ നൂറ്റിഎഴുപത്തിയഞ്ചാമത്തെ രാജ്യമാണ് സിംഗപ്പൂർ. വെറും 734.3 ചതുരശ്ര കിലോമീറ്റർ മാത്രം വലുപ്പമുള്ള സിംഗപ്പൂർ നമ്മുടെ ഏറ്റവും ചെറിയ ജില്ലയായ ആലപ്പുഴയുടെ (1414 ചതുരശ്ര കിലോമീറ്റർ) പകുതി മാത്രമാണുള്ളത്.
എന്നാൽ ഈ കുഞ്ഞൻ രാജ്യം ലോകരാജ്യങ്ങളുടെ കൂട്ടത്തിൽ, ക്ഷേമരാഷ്ട്രത്തിന് വേണ്ട അളവുകോലുകളിൽ എല്ലാഗുണങ്ങളും ഒത്തുചേർന്ന ‘വണ്ടർ കിഡ്’ ആണ്. സിംഗപ്പൂരിന് ഈ നേട്ടങ്ങൾ എങ്ങനെ കൈവന്നു എന്ന അന്വേഷണത്തിനുള്ള ഒറ്റവാക്കാണ് സിംഗപ്പൂർ തുറമുഖം. അന്വേഷണം പിന്നെയും നീണ്ടുപോയാൽ തിരകൾ സ്വർഗം തീർത്ത രാജ്യത്തെ ഭരണസംവിധാനങ്ങളുടെ വേഗവും നിയമങ്ങളിലെ വിട്ടുവീഴ്ചയില്ലായ്മയും, വികസന കാഴ്ചപ്പാടും വ്യവസായ സൗഹൃദ നിലപാടുകളുമെല്ലാം കാണാനാവും. ഒറ്റവാക്കിൽ വിഴിഞ്ഞം കേരളത്തെ സിംഗപ്പൂരാക്കുമോ എന്ന ചോദ്യത്തിന് ആഴത്തിൽ ചിന്തിക്കാനുള്ള മറുപടി ഇപ്പറഞ്ഞ കാര്യങ്ങളാണ്.
∙ പ്രകൃതിയുടെ നിർമിതി, ‘ബ്രിട്ടിഷ് പായ്ക്കിങ്’
ഇന്ത്യയെ നൂറ്റാണ്ടുകളോളം കോളനിയാക്കി ഭരിച്ച ബ്രിട്ടൻ നമ്മുടെ രാജ്യത്തുനിന്നും അളവില്ലാത്ത സമ്പത്താണ് മാതൃരാജ്യത്തേക്ക് കടത്തിയത്. റോഡും പാലങ്ങളും റെയില്‍പാതയും ബ്രിട്ടിഷുകാർ നിർമിച്ചത് ഈ കടത്തലിന് വേഗം കൂട്ടാനായിരുന്നു. എങ്കിലും ഇന്ത്യയിൽ ബ്രിട്ടിഷ് ഭരണം കൊണ്ടുണ്ടായ ഗുണങ്ങൾ എന്തൊക്കെ എന്ന പാഠപുസ്തകത്തിലെ ചോദ്യങ്ങൾക്ക്, റെയിൽപാതയും തീവണ്ടിയും മറ്റ് നിർമിതികളുമെല്ലാം നാം അക്കമിട്ട് എഴുതിയിട്ടുണ്ട്. ഇതുപോലെ സിംഗപ്പൂരിന്റെ ചരിത്രത്തിൽ സുവർണലിപിയിലിൽ എഴുതിച്ചേര്‍ത്ത ഒരു പേരും വർഷവും ഉണ്ട്. സ്റ്റാംഫോർഡ് റാഫിൽസ്, 1819.
സിംഗപ്പൂരിൽ ബ്രിട്ടൻ നിർമിച്ച തുറമുഖത്തിന്റെ സ്ഥാനം കണ്ടെത്തിയ ബ്രിട്ടിഷുകാരനാണ് സ്റ്റാംഫോർഡ് റാഫിൽസ്. ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് വേണ്ടി ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ ഒരു വ്യാപാര ഇടം തേടിയാണ് ഇദ്ദേഹം സിംഗപ്പൂരിലേക്ക് എത്തിയത്. അന്നും സിംഗപ്പൂരിൽ പ്രകൃതി നിർമിച്ച തുറമുഖത്തിലൂടെ കുഞ്ഞു യാനങ്ങൾ വന്നുപോയിരുന്നു. പ്രധാനമായും മത്സ്യബന്ധനം ഉപജീവനമാക്കിയവരായിരുന്നു അവിടുത്തെ ദ്വീപുവാസികളിൽ കൂടുതലും. പ്രാദേശിക ഭരണാധികാരിയുടെ അനുമതി നേടിയ ഈസ്റ്റ് ഇന്ത്യാ കമ്പനി, സിംഗപ്പൂരിലെ കടലിനോട് സംഗമിക്കുന്ന നദിയിലെ അഴിമുഖത്ത് ഹൈഡ്രോഗ്രാഫിക് സർവേ നടത്തി, കൂടുതൽ സർവേകൾ പിന്നാലെ നടത്തപ്പെട്ടു.
സിംഗപ്പൂരിനെ തുടക്കകാലത്തെ ട്രാൻസ്ഷിപ്പ്മെന്റ് പോർട്ടായിട്ടാണ് ബ്രിട്ടിഷുകാർ കണക്കാക്കിയത്. ദൂരദേശങ്ങളിൽനിന്നും കപ്പലുകളിൽ കൊണ്ടുവരുന്ന ചരക്കുകൾ ഇറക്കി ചെറുകപ്പലുകളിൽ കയറ്റി അയയ്ക്കാൻ പറ്റിയ സൗകര്യങ്ങൾ ഇവിടെയുണ്ടെന്ന് അവർ തിരിച്ചറിഞ്ഞു. പിന്നാലെ വ്യാപാരത്തിനായും സാധനങ്ങൾ ഇറക്കിവച്ചു. 1867 ആയപ്പോഴേക്കും സിംഗപ്പൂരിനെ കോളനിയാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളിൽ ബ്രിട്ടൻ പൂർണമായും വിജയിച്ചു. ഒരു സ്വതന്ത്ര തുറമുഖമായിട്ടാണ് സിംഗപ്പൂർ കപ്പലുകളെ വിളിച്ചു കയറ്റിയത്. ലഹരി വസ്തുക്കൾ (മദ്യം, കറുപ്പ്, പുകയില), എണ്ണ തുടങ്ങിയ കുറച്ച് ചരക്കുകൾ ഒഴികെ ബാക്കി സാധനങ്ങളെല്ലാം ഫീസില്ലാതെ ഈ തുറമുഖം വഴി കൊണ്ടുപോകാൻ അവസരം നൽകി. ഇതും കടലിന്റെ ആഴവും (പ്രകൃതിദത്തം), തിരക്കേറിയ മലാക്ക കപ്പൽപാതയ്ക്ക് അടുത്തായുള്ള സ്ഥാനവും സിംഗപ്പൂർ തുറമുഖത്തെ കപ്പിത്താൻമാരുടെ ഇഷ്ടതാവളമാക്കി.
അക്കാലത്ത് ആവിയിൽ പ്രവർത്തിച്ചിരുന്ന കപ്പലുകൾക്ക് ആവശ്യമായ കൽക്കരി ഇന്ധനം നിറയ്ക്കുന്നതിനുള്ള സംഭരണശാലകളും സിംഗപ്പൂരിലെ തുറമുഖത്തിൽ ബ്രിട്ടിഷുകാർ തയാറാക്കി. വർഷങ്ങൾക്കകം കപ്പലുകൾക്ക് വഴികാട്ടിയായി ഇവിടത്തെ ലൈറ്റ്ഹൗസ് മിന്നിത്തെളിഞ്ഞു.
ബ്രിട്ടിഷുകാരുടെ മേൽനോട്ടത്തിൽ സിംഗപ്പൂർ തുറമുഖത്ത് കപ്പലുകൾ നീണ്ട ‘ക്യൂ’ തീർത്തപ്പോൾ അടുത്ത ഘട്ടത്തിലേക്കുള്ള വികസനത്തെ കുറിച്ചാണ് ബ്രിട്ടിഷുകാർ ചിന്തിച്ചത്. ഇതേത്തുടർന്ന് കപ്പലുകൾക്ക് നങ്കൂരമിടാനായി കടലിൽ ബെർത്ത് നിർമിക്കുന്നതിനുള്ള പഠനങ്ങൾ ആരംഭിച്ചു. ഇതോടെ ഇന്നത്തെ സിംഗപ്പൂർ തുറമുഖത്തിന്റെ ആദ്യരൂപത്തിന്റെ നിര്‍മാണത്തിനും തുടക്കമായി. ന്യൂ ഹാർബറിൽ (കെപ്പൽ ഹാർബർ) 1852ൽ പെനിൻസുലാർ & ഓറിയന്റൽ സ്റ്റീം നാവിഗേഷൻ കമ്പനി വാർഫ് സ്ഥാപിച്ചു. താമസിയാതെ ഇതിനുചുറ്റും കൂടുതൽ വെയർഹൗസുകളും കൽക്കരി സംഭരണ കേന്ദ്രങ്ങളും ഡ്രൈ ഡോക്കുകളും നിർമിച്ചു. തിരക്ക് വർധിക്കുന്നത് അനുസരിച്ച് പുതിയ ബെർത്തുകൾ കൂടിക്കൂടി വന്നു. ഒപ്പം ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നും ഷിപ്പിങ് കമ്പനികളുടെ കപ്പലുകളും എത്തിച്ചേര്‍ന്നു.
1869ൽ ഈജിപ്തിലെ സൂയസ് കനാൽ തുറന്നതോടെ കപ്പൽ ഗതാഗതത്തിൽ വലിയ മാറ്റങ്ങളുണ്ടായി. ഇതോടെ ഏഷ്യയിൽ നിന്നും യൂറോപ്പിലേക്കുള്ള ചരക്കുനീക്കത്തിന് വേഗം വർധിച്ചു. ആഫ്രിക്കൻ ഭൂഖണ്ഡം ചുറ്റിയടിച്ചിരുന്നത് ഒഴിവാക്കിയതോടെ ആവശ്യമായ സഞ്ചാരസമയം മൂന്നിലൊന്നായി. ഈ മാറ്റങ്ങൾ സിംഗപ്പൂരും ഉൾക്കൊണ്ടു. കപ്പലുകൾക്ക് ഇന്ധനം നൽകുന്നതിന് പുറമേ അറ്റകുറ്റപ്പണികൾ നടത്താനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തി. സിംഗപ്പൂർ തുറമുഖം ഉപയോഗിക്കുന്ന ആവിക്കപ്പലുകളുടെ എണ്ണത്തിൽ വലിയ വർധവിനാണ് ഈ മാറ്റങ്ങൾ സാക്ഷ്യം വഹിച്ചത്. തുറമുഖം അനുദിനം വലുതായപ്പോൾ രാജ്യത്തെ വികസനത്തിലും അത് പ്രതിഫലിച്ചു. പ്രധാനമായും ഗതാഗത മാർഗങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അവ ചരക്കുനീക്കത്തിനായി മികവുറ്റതാക്കി. രാജ്യത്തെ കാർഷിക വിഭവങ്ങൾ കപ്പലേറി പുറംരാജ്യങ്ങളിലേക്ക് യാത്രയായി. തുറമുഖത്തിലെ ചരക്കുനീക്കത്തിന്റെ സഹായത്താൽ റബർ വ്യാപാരത്തിന്റെ കേന്ദ്രമായും സിംഗപ്പൂർ മാറി.
∙ തലോടിയും തല്ലിയും ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾ
ബ്രിട്ടന്റെ ശക്തികേന്ദ്രമായിട്ടും ഒന്നാം ലോകമഹായുദ്ധത്തിൽ സിംഗപ്പൂരിന് ശത്രുവിന്റെ ആക്രമണങ്ങളെ നേരിടേണ്ടി വന്നില്ല. എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിൽ കാര്യമായി മുറിവേൽക്കുകയും ചെയ്തു. ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞതോടെ ബ്രിട്ടൻ സിംഗപ്പൂരിനെ തങ്ങളുടെ ശക്തമായ നാവികത്താവളമാക്കി മാറ്റാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു. ഇതോടെ ബ്രിട്ടിഷ് നാവികസേനയുടെ ഇടപെടലും മേഖലയിൽ ശക്തമായി. രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടന്റെ എതിർചേരിയിൽ അണിചേർന്ന ജപ്പാൻ ശക്തമായ ആക്രമണമാണ് സിംഗപ്പൂരിൽ നടത്തിയത്. 1942ൽ ജാപ്പനീസ് പോർവിമാനങ്ങൾ സിംഗപ്പൂരിൽ ബോംബാക്രമണം നടത്തിയപ്പോൾ തുറമുഖ സംവിധാനങ്ങള്‍ക്ക് കാര്യമായ കേടുപാടുകളുണ്ടായി.
വ്യോമാക്രമണത്തിന് പിന്നാലെ ജപ്പാൻ സൈന്യത്തിന്റെ മുന്നേറ്റത്തിന് മുന്നിൽ ബ്രിട്ടൻ അടിയറവ് പറഞ്ഞു. ഫലമോ, 1942 മുതലുള്ള മൂന്ന് വർഷം സിംഗപ്പൂർ ജപ്പാന്റെ കീഴിലായി. തകർന്ന തുറമുഖത്തിലേക്ക് ചരക്കുകപ്പലുകൾ വരാതായതോടെ സിംഗപ്പൂരിന്റെ പെരുമയ്ക്കും ക്ഷതം സംഭവിച്ചു. മൂന്ന് വർഷത്തിന് ശേഷം യുഎസ് ബോബറുകൾ ഹിരോഷിമയിലും നാഗസാക്കിയിലും ആണവപ്രഹരം ഏൽപിച്ചതോടെ ജപ്പാൻ കീഴടങ്ങി. ഇതോടെ, തോറ്റോടിപ്പോയിരുന്ന ബ്രിട്ടൻ സിംഗപ്പൂരിന്റെ കടിഞ്ഞാൺ തിരിച്ച് പിടിച്ചു. ഒന്നാം ലോകമഹായുദ്ധം സിംഗപ്പൂർ തുറമുഖത്തിന്മേൽ കൂടുതൽ ശ്രദ്ധ നൽകാൻ ബ്രിട്ടിഷുകാരെ പ്രേരിപ്പിച്ചെങ്കിൽ, രണ്ടാം ലോകമഹായുദ്ധം വലിയ ക്ഷതമാണ് സമ്മാനിച്ചത്.
∙ പട്ടിണിയിൽ നിന്നുയർന്ന സ്വാതന്ത്ര്യ മോഹം
സിംഗപ്പൂരിന് രണ്ടാംലോകമഹായുദ്ധം ഏൽപ്പിച്ച ആഘാതം വളരെ വലുതായിരുന്നുവെന്നു പറഞ്ഞല്ലോ. രാജ്യത്ത് വർഷങ്ങളെടുത്ത് നിർമിക്കപ്പെട്ട ഗതാഗത സംവിധാനങ്ങൾ നശിപ്പിക്കപ്പെട്ടത് കാർഷിക മേഖലയേയും ചരക്കു നീക്കത്തെയും ബാധിച്ചു. ജപ്പാന്റെ അധീനതയിലായ സമയം സിംഗപ്പൂരിൽ അക്രമങ്ങളും കൊള്ളയടിയും പതിവായി. ചൈനീസ് വംശജർ അതിക്രൂരമായി കൊല്ലപ്പെട്ടു. യുദ്ധാനന്തരം ബ്രിട്ടൻ അധികാരം തിരിച്ചുപിടിച്ചെങ്കിലും ദാരിദ്ര്യവും പോഷകാഹാരക്കുറവും ജനങ്ങളുടെ ആരോഗ്യത്തെ കാര്യമായി ബാധിച്ചിരുന്നു. അതേസമയം ബ്രിട്ടൻ ജപ്പാനു മുന്നിൽ കീഴടങ്ങിയ സംഭവം സിംഗപ്പൂർ ജനതയിൽ വലിയ ആഘാതവുമുണ്ടാക്കി. ബ്രിട്ടിഷുകാരെ കുറിച്ചുള്ള മതിപ്പ് ഇടിയാനും അതു കാരണമായി.
അതിനു പിന്നാലെയാണ് ജനം സ്വാതന്ത്ര്യത്തെ കുറിച്ച് ചിന്തിച്ചുതുടങ്ങിയത്. ബ്രിട്ടിഷുകാർ നിയന്ത്രിച്ചിരുന്ന അയല്‍രാജ്യമായ മലയയിലും (മലേഷ്യ) സമാനമായിരുന്നു സംഭവങ്ങൾ. അതിശക്തമായ ഗറില്ലാ ആക്രമണങ്ങളെ വരെ അതോടെ ബ്രിട്ടിഷുകാർക്ക് നേരിടേണ്ടി വന്നു. ക്രമേണ പടിപടിയായി സിംഗപ്പൂരിന് കൂടുതൽ അവകാശങ്ങൾ ബ്രിട്ടൻ നൽകിത്തുടങ്ങി. 1959ൽ സിംഗപ്പൂരിന് സ്വയംഭരണാവകാശം ലഭിച്ചു. ലീ ക്വൻ യു നേതൃത്വം നൽകിയ പീപ്പിൾസ് ആക്‌ഷൻ പാർട്ടി വിജയം നേടി. ഇതോടെ സിംഗപ്പൂരിന്റെ ആദ്യ പ്രധാനമന്ത്രിയുമായി ലീ ക്വൻ യു. എങ്കിലും സിംഗപ്പൂരിൽനിന്നും പൂർണമായും ബ്രിട്ടൻ പിന്മാറിയിരുന്നില്ല.
സിംഗപ്പൂർ ജനതയിൽ വലിയൊരു ശതമാനം ചൈനീസ് വംശജരായിരുന്നു. ചൈനയിൽ അധികാരം പിടിച്ചെടുത്ത കമ്യൂണിസ്റ്റ് ഭരണകൂടം ഭാവിയില്‍ സിംഗപ്പൂരിനെ സ്വന്തമാക്കുമോ എന്ന ഭയം ബ്രിട്ടനെകൊണ്ട് മറ്റൊരു കടുത്ത തീരുമാനം എടുപ്പിച്ചു. 1963ൽ മലേഷ്യയുടെ ഭാഗമായി സിംഗപ്പൂർ മാറി. അക്കാലത്ത് മലേഷ്യ സിംഗപ്പൂരിനേക്കാളും സമ്പന്നമായ രാജ്യമായിരുന്നു. താമസിയാതെ സിംഗപ്പൂർ നേതാക്കളുടെ താൽപര്യങ്ങൾ മലേഷ്യൻ ഭരണകൂടവുമായി ഐക്യപ്പെടാതെയായി. 1965 ആയതോടെ മലേഷ്യ സിംഗപ്പൂരിനെ വേർപെടുത്തി. ഇതോടെ രണ്ടു വർഷം മുൻപെടുത്ത കൂട്ടിച്ചേർക്കൽ പൂർണമായി അവസാനിപ്പിച്ചു.
മലേഷ്യയിൽനിന്ന് പുറത്തായപ്പോഴും സിംഗപ്പൂർ ചേരികൾ നിറഞ്ഞ ഒരു രാജ്യമായിരുന്നു. ഇന്ന് കാണുന്ന തരത്തിലേക്ക് സിംഗപ്പൂർ വളർന്നത് ലീ ക്വൻ യുവിന്റെ ദീർഘദർശനങ്ങളും ഇച്ഛാശക്തിയും കാരണമാണ്. അതിന് അദ്ദേഹത്തിന് കരുത്ത് നൽകിയത് സിംഗപ്പൂരിന്റെ തന്ത്രപ്രധാന സ്ഥാനവും നൂറ്റാണ്ടിന്റെ പെരുമയുമുള്ള തുറമുഖവും. തുറമുഖത്തിലൂടെ രാജ്യത്തേക്ക് വികസനം എത്തിക്കുവാനാണ് സ്വതന്ത്ര സിംഗപ്പൂർ ആദ്യമേ ശ്രമിച്ചത്. ഇതിനായി 1960കളിലും 70കളിലും സിംഗപ്പൂർ തുറമുഖങ്ങളിൽ വികസനപ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നു. ഇതിന് തുടർച്ചയായി നടപ്പിലാക്കിയ വ്യവസായവൽക്കരണം രാജ്യത്തെ ഉയർച്ചയിലേക്ക് നയിച്ചു.
കണ്ടെയ്നർ കപ്പലുകൾ ചരക്കു ഗതാഗതത്തിന് വ്യാപകമായി രംഗത്തില്ലാതിരുന്ന കാലത്ത് കണ്ടെയ്‌നർ ടെർമിനൽ നിർമിക്കുന്നതിനെ കുറിച്ച് സിംഗപ്പൂർ ചിന്തിച്ചു. ടാൻജോങ് പഗർ പോർട്ടിൽ 1972ൽ മൂന്ന് ബെർത്തുകളോടെ കണ്ടെയ്‌നർ ടെർമിനൽ പ്രവർത്തനം ആരംഭിച്ചു. ഒരിക്കൽ മത്സ്യബന്ധന ഹാർബറായിരുന്ന ഇവിടം തുറമുഖമാക്കി വികസിപ്പിച്ചത് ബ്രിട്ടിഷുകാരായിരുന്നു. തെക്കുകിഴക്കൻ ഏഷ്യയിലെ ആദ്യത്തെ കണ്ടെയ്നർ ടെർമിനലായിരുന്നു ഇത്. വൻതുക മൂലധനമായി ചെലവിട്ടാണ് നിർമാണം പൂർത്തിയാക്കിയത്.
തുടക്കത്തിൽ മന്ദഗതിയിലായിരുന്നു കണ്ടെയ്നറുകളുടെ വരവെങ്കിലും 1980കളിൽ സ്ഥിതി മാറി. ചരക്കുകളുമായി കണ്ടെയ്നർ ഷിപ്പുകൾ സിംഗപ്പൂർ തീരത്തെ ബെർത്തിനു വേണ്ടി കാത്തുകിടക്കുന്ന അവസ്ഥയെത്തി. കൂടുതൽ കണ്ടെയ്നർ ബെർത്തുകൾ നിർമിച്ചുകൊണ്ടാണ് സിംഗപ്പൂർ കപ്പലുകളുടെ കാത്തിരിപ്പ് സമയം കുറച്ചത്. താമസിയാതെ കംപ്യൂട്ടർവൽക്കരണമടക്കമുള്ള ആധുനികതയിലേക്കും സിംഗപ്പൂർ മുന്നേറി. കണ്ടെയ്നറുകൾ ൈകകാര്യം ചെയ്യുന്ന കണക്കില്‍ ലോകത്തെ തുറമുഖങ്ങളിൽ 2015 വരെ സിംഗപ്പൂർ ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. നിലവിൽ ചൈനയിലെ ഷാങ്ഹായ് തുറമുഖത്തിന് തൊട്ടുപിന്നിലാണ് സിംഗപ്പൂർ.
സിംഗപ്പൂരിലെ സമ്പദ്‍വ്യസ്ഥയിൽ തന്ത്രപ്രധാനമായ സ്ഥാനമുള്ള തുറമുഖങ്ങൾ സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. മാരിടൈം ആൻഡ് പോർട്ട് അതോറിറ്റി ഓഫ് സിംഗപ്പൂരിനാണ് (എംപിഎ) സമുദ്ര ഗതാഗതം, തുറമുഖ ഏകോപനം, വികസനം, പ്രമോഷൻ എന്നിവയുടെ മേൽനോട്ടം. പോർട്ട് ഓഫ് സിംഗപ്പൂർ അതോറിറ്റിയും (പിഎസ്എ) ജുറോങ് തുറമുഖ അതോറിറ്റിയുമാണ് രാജ്യത്തെ തുറമുഖങ്ങളിലെ ചരക്കുകൈമാറ്റങ്ങൾ നിയന്ത്രിക്കുന്നത്. രാജ്യത്തെ ആറ് കണ്ടെയ്നർ തുറമുഖങ്ങളും മൂന്ന് ടെർമിനലുകളും ഇവരുടെ നിയന്ത്രണത്തിലാണുള്ളത്. ഷിപ്പിങ് വ്യവസായത്തിൽ അത്യാധുനിക സാങ്കേതിക വിദ്യകളായ ഓട്ടമേറ്റഡ് കണ്ടെയ്‌നർ യാർഡ്, ഓട്ടമേറ്റഡ് ക്രെയിനുകൾ എന്നിവ സ്ഥാപിച്ച് സിംഗപ്പൂർ തുറമുഖങ്ങൾ ചരക്കുനീക്കത്തിന്റെ വേഗം പരമാവധിയായി വർധിപ്പിച്ചു. ഇപ്പോഴും പുതിയ തുറമുഖ വികസനപ്രവർത്തനങ്ങള്‍ സിംഗപ്പൂരിൽ നിർബാധം നടക്കുകയാണ്. 2040ഓടെ പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്ന ടുവാസ് തുറമുഖം സിംഗപ്പൂരിന്റെ വികസനത്തിൽ പുതിയ നാഴികക്കല്ലാകുമെന്നാണ് കരുതപ്പെടുന്നത്.
∙ വിഴിഞ്ഞം കേരളത്തെ സിംഗപ്പൂരാക്കുമോ?
ട്വിസ്റ്റുകളോടു കൂടിയ ഒരു സിനിമാക്കഥ പോലെയാണ് ലോകരാജ്യങ്ങളുെട മുന്നിൽ സിംഗപ്പൂർ വളർന്നുയർന്നത്. വലുപ്പമല്ല സമ്പന്നതയുടെ അടയാളമെന്ന് യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളെ മനസ്സിലാക്കിക്കൊടുത്ത സിംഗപ്പൂർ പ്രകൃതി വിഭവങ്ങളാൽ സമ്പന്നമായ അറബിനാടുകളുടെ കഥകളിൽ നിന്നും വളരെ വ്യത്യസ്തമായിട്ടാണ് വളർന്നത്. രാജ്യത്തിലേക്കുള്ള വികസനത്തെ സ്വാഗതം ചെയ്യുന്ന കവാടമാക്കി തുറമുഖത്തെ മാറ്റുകയാണ് സിംഗപ്പൂർ ഭരണാധികാരി ലീ ക്വൻ യു ചെയ്തത്. വിദേശ നിക്ഷേപം ആകർഷിക്കുന്നതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ, അഴിമതിരഹിത ബിസിനസ് സാഹചര്യങ്ങൾ, സുസ്ഥിരമായ ഭരണം തുടങ്ങിയവയും ഇതോടൊപ്പം സജ്ജമാക്കി. ഒരിക്കൽ അക്രമവും കൊള്ളിവയ്പ്പും നടന്ന രാജ്യത്ത് ശക്തമായ നിയമങ്ങൾ, ഉരുക്കുമുഷ്ടിയോടെ നടപ്പിലാക്കിയാണ് ഇത് സാധ്യമാക്കിയത്. ഇപ്പോഴും ലഹരിക്കടത്തിന് വധശിക്ഷയടക്കമുള്ള കടുത്ത ശിക്ഷകൾ തുടരുന്ന രാജ്യമാണ് സിംഗപ്പൂർ.
സിംഗപ്പൂരിനും വിഴിഞ്ഞത്തും സ്വാഭാവികമായി ഉണ്ടായിരുന്നത് പ്രകൃതിദത്തമായ ആഴക്കടലായിരുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് ഇത് സിംഗപ്പൂർ തിരിച്ചറിഞ്ഞു. ബ്രിട്ടിഷുകാർ സ്വന്തം താൽപര്യത്തിന് ഉപയോഗിച്ച തുറമുഖത്തെ സ്വാതന്ത്ര്യം കിട്ടിയമാത്രയിൽ വികസനത്തിന്റെ മാർഗമായിക്കണ്ട് സിംഗപ്പൂർ മിടുക്കോടെ ഉപയോഗിച്ചു. പക്ഷേ വിഴിഞ്ഞം രാജ്യത്തെ ആദ്യത്തെ കൂറ്റൻ കപ്പലുകൾ അടുപ്പിക്കാനാവുന്ന മദർപോർട്ടായി പ്രവർത്തനം ആരംഭിക്കുവാൻ വളരെ വൈകി. സിംഗപ്പൂരിലെ കപ്പലുകൾ ചരക്കുകൾ ഇറക്കുമ്പോൾ അതിൽ കയറ്റി അയയ്ക്കുന്നതിനുള്ള ഉൽപന്നങ്ങൾ നിർമിക്കുന്നതിലും ശ്രദ്ധവച്ചു. അസംസ്കൃത സാധനങ്ങൾ ഇറക്കുമതി ചെയ്യുകയും ഇലക്ട്രോണിക്സ് ഉൽപന്നങ്ങളടക്കം നിർമിച്ച് തിരിച്ചയയ്കയും ചെയ്യുന്ന കേന്ദ്രമായി രാജ്യത്തെ വളർത്താനും അധികാരികൾ ശ്രദ്ധ വച്ചിരുന്നു.
കപ്പലുകളിൽ ക്രൂഡ് ഓയിൽ കൊണ്ടുവന്ന് ശുദ്ധീകരിച്ച് പെട്രോളിയം ഉൽപന്നങ്ങളാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റിവിട്ടു. കടലും കപ്പലുമായി ബന്ധപ്പെട്ട വ്യാപാരമേഖലയിൽ പ്രവർത്തിക്കുന്ന അയ്യായിരത്തിലധികം കമ്പനികളുടെ ഓഫിസുകൾ ഇന്ന് സിംഗപ്പൂരിലുണ്ട്. 123 രാജ്യങ്ങളിലെ 600ലധികം തുറമുഖങ്ങളിലേക്ക് സിംഗപ്പൂരിൽനിന്നും കപ്പലുകൾ യാത്രയാകുന്നു. അന്താരാഷ്ട്ര കപ്പൽപ്പാതയ്ക്ക് 10 നോട്ടിക്കൽ മൈൽ മാത്രം അകലെയാണ് വിഴിഞ്ഞത്തിന്റെ സ്ഥാനം.
വിഴിഞ്ഞം ട്രാൻസ്‌ഷിപ്പ്‌മെന്റ് തുറമുഖമായി (കൂറ്റൻ കപ്പലുകളിൽ വന്നിറങ്ങുന്ന ചരക്കുകൾ ചെറുകപ്പലുകളിൽ വീണ്ടും കയറ്റിവിടുന്ന) മാത്രം നിലനിന്നാൽ കേരളത്തിന് വലിയ നേട്ടമുണ്ടാവില്ല, തൊഴിലുകൾ സൃഷ്ടിക്കപ്പെടില്ല. പകരം ഇവിടെ വ്യവസായ യൂണിറ്റുകൾ ആരംഭിക്കണം. ചരക്കുകൾ സൂക്ഷിക്കുന്നതിനുള്ള കൂറ്റൻ വെയർഹൗസ് സൗകര്യങ്ങൾ ഏർപ്പെടുത്തണം. കപ്പലുകൾക്ക് തിരികെ യാത്രയ്ക്കുള്ള ചരക്കുകൾ കേരളത്തിൽ ഉൽപാദിപ്പിക്കപ്പെട്ട് അവ തുറമുഖത്തിലെത്തണം. എങ്കിൽ മാത്രമേ കൂടുതൽ തൊഴിലവസരവും അടിസ്ഥാന സൗകര്യവികസനവും മൂലധന നിക്ഷേപവും സംസ്ഥാനത്തേയ്ക്ക് എത്തുകയുള്ളൂ.
ലോകത്തെ ബിസിനസ് സൗഹൃദ രാജ്യങ്ങളിൽ മുൻപന്തിയിലാണ് സിംഗപ്പൂരിന്റെ സ്ഥാനം. 2020ലെ ലോകബാങ്ക് റിപ്പോർട്ടിൽ സിംഗപ്പൂരിന് രണ്ടാം സ്ഥാനമാണുള്ളത്. വിഴിഞ്ഞം വഴി കേരളം സിംഗപ്പൂരായി വളരണമെങ്കിൽ കുറഞ്ഞപക്ഷം വ്യാപാരവും ബിസിനസ് മോഹവുമായി വരുന്നവർക്കു നേരെ നോക്കുകൂലിയുടെ ശബ്ദമെങ്കിലും ഉയരാതിരിക്കണം. എങ്കിൽ മാത്രമേ വികസനത്തിന് തടയിടുന്ന ചുവന്ന വെളിച്ചം അണഞ്ഞ് വിജയത്തിന്റെ പച്ചവെളിച്ചം മിന്നിത്തെളിയുകയുള്ളൂ.