ഇതിലുണ്ട് എല്ലാ പോഷകവും; ഞൊടിയിടയിൽ തയാർ; ആരോഗ്യത്തിന്റെ ‘അവിയൽക്കൂട്ട്’ ഇതാ
വിശേഷാവസരങ്ങളിലും സദ്യകളിലും കേരളീയർക്ക് ഒഴിവാക്കാനാകാത്ത കറിയാണ് അവിയൽ. സമീകൃത വിഭവമാണ് അവിയൽ. മിക്കവാറും എല്ലാ പോഷകഘടകങ്ങളും അവിയലിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആഹാരമായി മാത്രമല്ല ഔഷധമായും അവിയലിനെക്കരുതാം. അവിയലിന്റെ ഉദ്ഭവത്തെക്കുറിച്ച് പല അഭിപ്രായങ്ങളമുണ്ട്. ഓരോ പ്രദേശത്തിനും അനുസരിച്ച് അവിയലിന്റെ ചേരുവകളിലും വ്യത്യാസങ്ങളുണ്ട്. എങ്ങനെയാണ് ആരോഗ്യകരമായ രീതിയിൽ ഒരു അവിയൽ തയാറാക്കുക? ഇതിന് പാകം ചെയ്യാത്ത അവിയലിനേക്കാളും രുചിയുണ്ടാവുമോ? ‘ആരോഗ്യപ്പച്ച’യിൽ ഇത്തവണ പാകം ചെയ്യാതെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന അവിയലിനെക്കുറിച്ചറിയാം. ഇതും രുചികരം തന്നെ.

∙ ചേരുവകൾ
കാരറ്റ്–150 ഗ്രാം, തക്കാളി – 150 ഗ്രാം, മത്തങ്ങ–150 ഗ്രാം, വെള്ളരിക്ക– 150 ഗ്രാം, കാപ്സിക്കം – 150 ഗ്രാം, പച്ചമാങ്ങാപ്പൂള് – ഒന്ന്, പച്ചമുളക് – 10 (അല്ലെങ്കിൽ ആവശ്യത്തിന്), ഇഞ്ചി –ചെറിയ കഷണം, നാളികേരം – ഒരുമുറി ചിരകിയത്. കറിവേപ്പില, ഉപ്പ്, ചെറുനാരങ്ങ, വെളിച്ചെണ്ണ എന്നിവയെല്ലാം ആവശ്യത്തിന്.
∙ തയാറാക്കുന്ന വിധം
പച്ചക്കറികൾ കനം കുറച്ച് ചെറുതാക്കി നീളത്തിൽ അരിഞ്ഞെടുക്കുക. മാങ്ങയും പച്ചമുളകും ഇഞ്ചിയും ചെറുതാക്കി അരിഞ്ഞ് കറിവേപ്പിലയും നാളികേരവും ചേർത്ത് നല്ലതുപോലെ ചതച്ചെടുക്കുക. പച്ചക്കറികൾ അരിഞ്ഞതും മാങ്ങ മുതലായവ ചതച്ചതും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ തിരുമ്മുക. അതിനുശേഷം ഒന്നുകൂടി ചതച്ചെടുക്കുക. പുളി കുറവെങ്കിൽ ആവശ്യത്തിന് ചെറുനാരങ്ങനീരു ചേർത്ത് ഒന്നുകൂടി തിരുമ്മുക. ശേഷം കുറച്ച് വെളിച്ചെണ്ണ ചേർത്ത് ഇളക്കി ഒരു പാത്രത്തിൽ നല്ലതുപോലെ അമർത്തിവയ്ക്കുക. അരമണിക്കൂറിനുശേഷം കഴിക്കാം. സ്വാദിഷ്ടവും പോഷകപ്രദവും പ്രതിരോധശേഷി വർധിപ്പിക്കുന്നതുമാണ് ഈ അവിയൽ.
∙ തൈരു ചേർത്ത അവിയൽ
ചേരുവകൾ; വെള്ളരിക്ക – 100 ഗ്രാം, തക്കാളി– 100 ഗ്രാം, കാരറ്റ് – 100 ഗ്രാം, കുമ്പളങ്ങ– 100ഗ്രാം, മൂപ്പെത്താത്ത കിളുന്തു വെണ്ടക്ക – 25 ഗ്രാം, പച്ചമുളക് – 7, കറിവേപ്പില – 2 തണ്ട്, തേങ്ങ – ഒരെണ്ണം ചിരകിയത്, ഇഞ്ചി – ചെറിയ കഷണം, തൈര് – 2 കപ്പ്, ഉപ്പ് – ആവശ്യത്തിന്
∙ തയാറാക്കുന്ന വിധം
പച്ചക്കറികളെല്ലാം മുക്കാൽ ഇഞ്ച് നീളത്തിൽ ചെറുതാക്കി അരിഞ്ഞു വയ്ക്കുക. (തക്കാളി കുരു കളഞ്ഞ് അരിയണം). പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചെറുതാക്കി അരിഞ്ഞെടുക്കുക. പച്ചക്കറികൾ അരിഞ്ഞതും നാളികേരം ചിരകിയതും ചേർത്തു നല്ലതുപോലെ തിരുമ്മുക. ഇങ്ങനെ തിരുമ്മിയതിലേക്ക് പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേർത്ത് വീണ്ടും തിരുമ്മുക. അതിലേക്ക് തൈരു ചേർത്ത് എല്ലാം യോജിപ്പിച്ച് ഒരു പാത്രത്തിലാക്കി, അമർത്തി, അരമണിക്കൂർ അടച്ചുവയ്ക്കുക. ഉപ്പ് ആവശ്യമെങ്കിൽ ചേർക്കാം. അരമണിക്കൂർ കഴിഞ്ഞ് കഴിക്കാവുന്നതാണ്.
പച്ചയ്ക്കു കഴിക്കാവുന്ന ആരോഗ്യവിഭവങ്ങളും അവ തയാറാക്കുന്ന വിധവും പരിചയപ്പെടുത്തുകയാണ് ഈ പംക്തിയിൽ . വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും സ്വാഗതം. ഫോൺ: 9447252678, ഇ–മെയിൽ: rajithanks@gmail.com