ഇത് അഞ്ചാംതവണയാണ് കേരളത്തിൽ നിപ്പ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഓരോ പ്രാവശ്യവും നിപ്പ കടന്നുവന്നപ്പോൾ മാധ്യമങ്ങളിലൂടെ വളരെ വിശദമായ ചർച്ചകൾ നടന്നു. അതിനാൽ ലോകത്തിൽ നിപ്പയെക്കുറിച്ച് ഏറ്റവുമധികം ബോധമുള്ള ജനത മലയാളികളാണെന്നു പറയാം. നിപ്പയുടെ ലക്ഷണങ്ങൾ എന്താണ്, രോഗം പകരുന്നത് എങ്ങനെ, രോഗസംക്രമണത്തിന്റെ രീതി എങ്ങനെ, രോഗം എത്രമാത്രം ഗുരുതരമാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു സാധാരണക്കാർക്കു നല്ല ധാരണയുണ്ട്. എന്നിരുന്നാലും, രോഗത്തെ പ്രതിരോധിക്കൽ എപ്പോഴും സാധ്യമാവണമെന്നില്ല. രോഗത്തിന്റെ മൂലസ്രോതസ്സുകൾ വവ്വാലുകളാണെന്നതാണു കാരണം. ഇക്കാര്യം സംശയത്തിന് ഇടയില്ലാത്ത രീതിയിൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്. അവർ പ്രസിദ്ധീകരിച്ച പഠനങ്ങളിൽത്തന്നെ, നിപ്പ ബാധയുണ്ടായ സമയങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇത് അഞ്ചാംതവണയാണ് കേരളത്തിൽ നിപ്പ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഓരോ പ്രാവശ്യവും നിപ്പ കടന്നുവന്നപ്പോൾ മാധ്യമങ്ങളിലൂടെ വളരെ വിശദമായ ചർച്ചകൾ നടന്നു. അതിനാൽ ലോകത്തിൽ നിപ്പയെക്കുറിച്ച് ഏറ്റവുമധികം ബോധമുള്ള ജനത മലയാളികളാണെന്നു പറയാം. നിപ്പയുടെ ലക്ഷണങ്ങൾ എന്താണ്, രോഗം പകരുന്നത് എങ്ങനെ, രോഗസംക്രമണത്തിന്റെ രീതി എങ്ങനെ, രോഗം എത്രമാത്രം ഗുരുതരമാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു സാധാരണക്കാർക്കു നല്ല ധാരണയുണ്ട്. എന്നിരുന്നാലും, രോഗത്തെ പ്രതിരോധിക്കൽ എപ്പോഴും സാധ്യമാവണമെന്നില്ല. രോഗത്തിന്റെ മൂലസ്രോതസ്സുകൾ വവ്വാലുകളാണെന്നതാണു കാരണം. ഇക്കാര്യം സംശയത്തിന് ഇടയില്ലാത്ത രീതിയിൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്.

അവർ പ്രസിദ്ധീകരിച്ച പഠനങ്ങളിൽത്തന്നെ, നിപ്പ ബാധയുണ്ടായ സമയങ്ങളിൽ കേരളത്തിൽ വവ്വാലുകളിലും ആ സമയത്തുള്ള രോഗികളിലും ഒരേ തരത്തിലുള്ള നിപ്പ വൈറസിന്റെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഏതു രീതിയിലാണ് വവ്വാലുകളിൽനിന്നു മനുഷ്യരിലേക്കു രോഗം വ്യാപിക്കുന്നത് എന്നതിൽ ചില നിഗമനങ്ങളിൽ എത്താനേ കഴിഞ്ഞിട്ടുള്ളൂ. വിവര ശേഖരണത്തിനുമുൻപു പലപ്പോഴും ആദ്യരോഗി മരിച്ചിട്ടുണ്ടാവാം. അല്ലെങ്കിൽ, അവരുടെ അടുത്ത് വിശദമായി സംസാരിക്കാനുള്ള സാഹചര്യം ഉണ്ടാവണമെന്നില്ല. ഏതൊക്കെ രീതിയിൽ വവ്വാലുകളുടെ അവശിഷ്ടങ്ങളുമായി സമ്പർക്കം വന്നുവെന്ന് അവർ ഓർക്കണമെന്നില്ല. അതുകൊണ്ടുതന്നെ ഇതു കൃത്യമായി കണ്ടുപിടിക്കുക സാധാരണരീതിയിൽ അസാധ്യം. 

കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പിപിഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ എത്തുന്നവരെ നിപ്പ ഐസലേഷൻ വാർഡിലേക്കു പ്രവേശിപ്പിക്കുന്നു. ചിത്രം: സജീഷ് ശങ്കർ ∙ മനോരമ
ADVERTISEMENT

∙ പഴംതീനി വവ്വാലെന്നത് ഉറപ്പ്; എങ്ങനെയെന്നു കണ്ടെത്തണം

ഏതെങ്കിലും രീതിയിൽ വവ്വാലിന്റെ വിസർജ്യവസ്തുക്കളോ അവശിഷ്ടങ്ങളോ മനുഷ്യരുമായി ബന്ധത്തിൽ വരുമ്പോഴാണ് വൈറസ് മനുഷ്യശരീരത്തിലേക്കു വരികയും രോഗമുണ്ടാക്കുകയും ചെയ്യുന്നത്. ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് പഴംതീനി വവ്വാലുകളിൽ വൈറസുകൾ സജീവമാകുന്നത്. അപ്പോൾ അവ പെരുകി വവ്വാലിന്റെ വിസർജ്യത്തിലൂടെ പുറത്തുവരും. കാലാവസ്ഥാ വ്യതിയാനം, ഭക്ഷണത്തിന്റെ ലഭ്യതക്കുറവ്, താമസസ്ഥലത്തെയോ ആവാസവ്യവസ്ഥയിലെയോ മാറ്റം എന്നിങ്ങനെ  കാരണങ്ങൾ പലതാകാം. ഏതൊക്കെ കാരണത്താലാണ് വൈറസ് പുറന്തള്ളൽ നടക്കുന്നതെന്നു കൃത്യമായി പ്രവചിക്കാനാകില്ല. വവ്വാലുകളുടെ ശരീരത്തിലെ വൈറസിന്റെ ഘടനയിൽ ഏതൊക്കെ കാലഘട്ടങ്ങളിലാണ് മാറ്റം വരുന്നതെന്നു മനസ്സിലാക്കാനും ആ സമയത്ത് വവ്വാലിന്റെ സാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്കു മുന്നറിയിപ്പു നൽകാനും സംവിധാനം ഉണ്ടാവേണ്ടിയിരിക്കുന്നു.

Representative Image (Photo by AFP)
ADVERTISEMENT

∙ കാലം മാറുമ്പോൾ പ്രതിരോധവും മാറുന്നു

മേയ്– ജൂലൈ കാലത്ത് പല പനികൾ നമ്മുടെ നാട്ടിൽ പടരാറുണ്ട്. മറ്റു പനികളുടെ സമാനലക്ഷണങ്ങളായതിനാൽ ആദ്യദിവസങ്ങളിൽ നിപ്പ തിരിച്ചറിയുക ബുദ്ധിമുട്ടാണ്. മസ്തിഷ്കജ്വരത്തിന്റെ ലക്ഷണങ്ങളുമായി രോഗി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുമ്പോൾ മാത്രമാണ് നിപ്പയുടെ സാധ്യതകളെപ്പറ്റി ഡോക്ടർമാർ ചിന്തിക്കാറുള്ളത്. രോഗത്തെപ്പറ്റി കൃത്യമായി മനസ്സിലാക്കിയ ഡോക്ടർക്ക് ആ സമയത്തെ പ്രത്യേക ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് രോഗം നിപ്പയാണെന്നു സംശയിക്കാനാകും. 2018ൽ രോഗം സംശയിച്ച സമയത്തു പരിശോധനയ്ക്കുള്ള സൗകര്യം കേരളത്തിലോ സമീപസ്ഥലങ്ങളിലോ ഉണ്ടായിരുന്നില്ല. അന്നു മണിപ്പാലിലെയും പുണെയിലെയും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കു സ്രവം അയച്ചാണ് പരിശോധന നടത്തിയത്.

എന്നാൽ, ഇപ്പോൾ കോഴിക്കോട്ടുതന്നെ പരിശോധനയ്ക്കു സംവിധാനമുണ്ട്. നിപ്പ സംശയമുണ്ടെങ്കിൽ മണിക്കൂറുകൾക്കകം സ്രവം പരിശോധിച്ചു രോഗം നിർണയിക്കാം. സ്ഥിരീകരണത്തിനു മാത്രമാണ് സ്രവം പുണെയിലേക്ക് അയയ്ക്കുന്നത്. കോഴിക്കോട്ടെ പരിശോധനാഫലം പോസിറ്റീവായാൽ ഉടൻ എല്ലാവിധ പ്രതിരോധ മാർഗങ്ങളും ചികിത്സാ സംവിധാനങ്ങളും തുടങ്ങാനാകും. 

ADVERTISEMENT

കോവിഡിന്റെയും നിപ്പയുടെയും വരവിനുശേഷം നമ്മുടെ ആരോഗ്യവ്യവസ്ഥ ഇത്തരം രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാമെന്നു പഠിച്ചിട്ടുണ്ട്. ഐസലേഷൻ, ക്വാറന്റീൻ എന്നിവ എങ്ങനെ വേണമെന്ന് ഇപ്പോൾ നമുക്കു നല്ല ബോധ്യമുണ്ട്. അതുകൊണ്ട്, ചികിത്സിക്കുന്ന ഡോക്ടർക്കു സംശയം തോന്നിയാലുടൻ ആരോഗ്യസംവിധാനത്തിന് ഉണർന്നുപ്രവർത്തിക്കാനും മറ്റൊരാളിലേക്കു രോഗം പടരുന്നതു തടയാനും സാധിക്കുന്നു . കഴിഞ്ഞതവണ ഇതു കൃത്യമായി ചെയ്യാനായി. ഇത്തവണ കൂടുതൽ ഫലപ്രദമായി ചെയ്യാനായെന്നാണ് അറിയുന്നത്.

നിപ്പ സംശയത്തെത്തുടർന്ന് സാംപിളുകളെടുക്കുന്ന സമയത്തുതന്നെ രോഗിയെയും ബന്ധപ്പെട്ടവരെയും ഐസലേറ്റ് ചെയ്യാനും സമ്പർക്കത്തിലുള്ളവരെ കണ്ടെത്താനും സാധിച്ചു. ഇതു രോഗപ്രതിരോധ മാർഗങ്ങളിൽ നാം എത്രത്തോളം മുന്നോട്ടുപോയി എന്നതിന്റെ സൂചനയാണ്. 2018ൽ ചികിത്സയ്ക്കുവേണ്ട മോണോക്ലോണൽ ആന്റിബോഡി ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽനിന്ന് എത്തിക്കാൻ ആഴ്ചകളെടുത്തു. ഇത്തവണ രോഗം സംശയിച്ച ഉടൻ ആരോഗ്യമന്ത്രി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐസിഎംആർ) ബന്ധപ്പെട്ടതിനാൽ പെട്ടെന്നു മരുന്നെത്തിക്കാനായി. റിബാവൈറിൻ, റെംഡെസിവിർ തുടങ്ങിയ ആന്റിവൈറൽ മരുന്നുകളുടെ ലഭ്യതയും പ്രശ്നമല്ല. ഇതൊക്കെയുണ്ടെങ്കിലും വൈറസിന്റെ പ്രത്യേകസ്വഭാവം മൂലം രോഗബാധിതരിലെ മരണനിരക്ക് ലോകമെങ്ങുമുള്ളതുപോലെ ഇവിടെയും കൂടുതലാണ്.

തിരിച്ചറിവ് വേണം, പ്രതിരോധിക്കണം

∙ പനിക്കൊപ്പം ഓർമക്കുറവ്, ബോധക്ഷയം, അപസ്മാരം തുടങ്ങിയവയുണ്ടാകുമ്പോഴാണ് മസ്തിഷ്കജ്വരം സംശയിക്കുന്നത്. അമീബിക് മസ്തിഷ്കജ്വരമടക്കം പല മസ്തിഷ്ക ജ്വരങ്ങൾ കേരളത്തിലുണ്ട്. അതിൽ അപൂർവമായി പടരുന്നതാണ് നിപ്പ.

∙ പനിക്കൊപ്പം ഓർമക്കുറവോ അപസ്മാരമോ വന്നാൽ ഉടൻ ആശുപത്രിയിലെത്തി കൃത്യമായ ചികിത്സ തേടണം. 

∙ രോഗലക്ഷണമുള്ളയാളെ ഐസലേറ്റ് ചെയ്തു ചികിത്സിക്കാനുള്ള സംവിധാനം ആശുപത്രികളിലുണ്ടാവണം. നിർഭാഗ്യവശാൽ, ഇത്തവണയും രോഗിയെ പൊതു ഐസിയുവിൽ നാലഞ്ചുദിവസത്തോളം ചികിത്സിച്ചെന്നാണ് അറിഞ്ഞത്. 

∙ നിപ്പ വൈറസ് തുടക്കത്തിൽ വവ്വാലുകളിൽനിന്നു മനുഷ്യരിലേക്കും പിന്നീടു മറ്റു മനുഷ്യരിലേക്കും വ്യാപിക്കുന്നതാണ്. 

∙ പനിയുള്ളപ്പോൾ പൊതുസ്ഥലങ്ങളിൽ മറ്റുള്ളവരുമായി അടുത്ത് ഇടപഴകരുത്. ശ്വാസകോശ സംബന്ധമായ രോഗലക്ഷണമുണ്ടെങ്കിൽ മാസ്ക് ഉപയോഗിക്കണം. 

∙ രോഗലക്ഷണമുണ്ടെങ്കിൽ അടഞ്ഞ പ്രദേശങ്ങളിലോ ആൾക്കാർ ഒത്തുകൂടുന്ന സ്ഥലങ്ങളിലോ പോകരുത്.

∙ കൈകൾ വൃത്തിയായി സൂക്ഷിക്കണം 

∙ പൊതുഇടങ്ങളിൽനിന്നു വീട്ടിലേക്കു പോവുമ്പോൾ കൈ സോപ്പിട്ട് കഴുകണം. ഭക്ഷണം കഴുകുംമുൻപു കൈകൾ ശുദ്ധിയാക്കണം. നിപ്പ, ഹെപ്പറ്റൈറ്റിസ് അടക്കം പല പകർച്ചവ്യാധികൾ പിടിപെടുന്നതു തടയാൻ ഇതു സഹായിക്കും.

∙ വവ്വാലുകൾ കടിച്ച കശുമാങ്ങ, അടയ്ക്ക, പഴവർഗങ്ങൾ എന്നിവ കഴിക്കാതിരിക്കുക. 

∙ വവ്വാലുകളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക. 

∙ ഇനിയും വരാം, കരുതിയിരിക്കണം

രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പഴംതീനി വവ്വാലുകളുണ്ട്. ഇവയിൽ നിപ്പ വൈറസിന്റെ സാന്നിധ്യവുമുണ്ട്. വരുംവർഷങ്ങളിലും പ്രത്യേക സാഹചര്യങ്ങളിൽ വൈറസ് മനുഷ്യരിലേക്കു വരാനും രോഗം റിപ്പോർട്ട് ചെയ്യപ്പെടാനും സാധ്യത കൂടുതലാണ്. കൃത്യമായ രോഗനിർണയം, രോഗം തിരിച്ചറിഞ്ഞാൽ വ്യാപനം ഒഴിവാക്കൽ, കൃത്യമായ ചികിത്സ എന്നിവ നടത്തണം. രോഗത്തെ പൂർണമായും തുടച്ചുനീക്കുക നിലവിലെ സാഹചര്യത്തിൽ നടക്കില്ല. വലിയ രീതിയിൽ രോഗവ്യാപനമുണ്ടായാലേ വാക്സിനേഷൻ പരിപാടികളുമായി മുന്നോട്ടുപോകേണ്ടതുള്ളൂ. ലോകത്തിന്റെ പല ഭാഗത്തും ഫലപ്രദമായ വാക്സീനുകൾ ലഭ്യമാണ്. പക്ഷേ, അപൂർവമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒരു രോഗം തടയാൻ വലിയ വാക്സിനേഷൻ പരിപാടികളിലേക്കു പോകേണ്ടതില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായം.

(2018ൽ കേരളത്തിലെ ആദ്യ നിപ്പബാധ തിരിച്ചറിഞ്ഞതും കഴിഞ്ഞതവണ ഒൻപതുവയസ്സുകാരനെ ജീവിതത്തിലേക്കു തിരികെക്കൊണ്ടുവന്നതും ഡോ. അനൂപ് ‌കുമാറിന്റെ നേതൃത്വത്തിലാണ്)

English Summary:

From Bats to Humans: Decoding Nipah's Threat and How Kerala is Responding