രണ്ടാം ലോക മഹായുദ്ധത്തിന്‌ ശേഷം യൂറോപ്പില്‍ സമാധാനം ഉറപ്പാക്കുന്നതിന്‌ വേണ്ടി ഉണ്ടാക്കിയ സൈനിക സഖ്യമാണ്‌ നോര്‍ത്ത്‌ അറ്റ്ലാന്റിക്‌ ട്രീറ്റി ഓര്‍ഗനൈസേഷന്‍ (നാറ്റോ– NATO). 1949ല്‍ യൂറോപ്പിലെ പത്തു രാജ്യങ്ങളും അമേരിക്കയും കാനഡയും അടക്കമുള്ള പന്ത്രണ്ട്‌ രാഷ്ട്രങ്ങളും ചേര്‍ന്നാണ്‌ ഇതിനു തുടക്കം കുറിച്ചത്‌. ഒരു യുദ്ധം പൊട്ടിപ്പുറപ്പെടുകയാണെങ്കില്‍ ഈ സഖ്യത്തിലെ അംഗരാജ്യങ്ങള്‍ പരസ്പരം സഹായിക്കുമെന്ന മിനിമം ധാരണയുടെ അടിസ്ഥാനത്തിലാണ്‌ ഇത്‌ നിലവില്‍ വന്നത്‌. നാറ്റോയ്ക്കു വേണ്ടി പാരിസില്‍ സ്ഥാപിച്ച സൈനിക കാര്യാലയം 1950ല്‍ ഇതിന്റെ മുഴുവന്‍ സമയ ഓഫിസായി വളരെ വേഗം പരിണാമം പ്രാപിച്ചു. ചില അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന്‌ ഫ്രാന്‍സ്‌ സൈനിക സഹകരണത്തില്‍ നിന്നും പിന്‍വാങ്ങിയതിനെ തുടര്‍ന്ന്‌ കൂടുതല്‍ വിപുലമായ ഒരു സ്ഥിരകാര്യാലയം 1967ല്‍ ബ്രസ്സൽസിൽ നിലവില്‍ വന്നു. 1991ല്‍ സോവിയറ്റ്‌ യൂണിയന്‍ തകരുന്നത്‌ വരെ യൂറോപ്പില്‍ സമാധാനം നിലനിര്‍ത്തുന്നതില്‍ വലിയ പങ്കു വഹിക്കുവാന്‍ ഈ സഖ്യത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. നാറ്റോയുടെ പട്ടാള സംബന്ധമായ കാര്യങ്ങള്‍ നോക്കുവാനും ആവശ്യമുള്ളപ്പോള്‍ വിന്യസിക്കുവാനും വേണ്ട നേതൃത്വം നല്‍കുന്നതിനായി ഒരു മിലിട്ടറി കമാന്‍ഡ്‌ (Military Command) ഉണ്ട്‌. 1991നു ശേഷം യൂറോപ്പിലെ ബാല്‍ക്കന്‍ തുരുത്തില്‍ ഉടലെടുത്ത ദേശീയവാദത്തെ നിയന്ത്രിക്കുന്നതില്‍ യുഎൻ സേനയെ സഹായിക്കുവാനും അതിനു ശേഷം ഉയര്‍ന്ന ഭീകരതയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടാം ലോക മഹായുദ്ധത്തിന്‌ ശേഷം യൂറോപ്പില്‍ സമാധാനം ഉറപ്പാക്കുന്നതിന്‌ വേണ്ടി ഉണ്ടാക്കിയ സൈനിക സഖ്യമാണ്‌ നോര്‍ത്ത്‌ അറ്റ്ലാന്റിക്‌ ട്രീറ്റി ഓര്‍ഗനൈസേഷന്‍ (നാറ്റോ– NATO). 1949ല്‍ യൂറോപ്പിലെ പത്തു രാജ്യങ്ങളും അമേരിക്കയും കാനഡയും അടക്കമുള്ള പന്ത്രണ്ട്‌ രാഷ്ട്രങ്ങളും ചേര്‍ന്നാണ്‌ ഇതിനു തുടക്കം കുറിച്ചത്‌. ഒരു യുദ്ധം പൊട്ടിപ്പുറപ്പെടുകയാണെങ്കില്‍ ഈ സഖ്യത്തിലെ അംഗരാജ്യങ്ങള്‍ പരസ്പരം സഹായിക്കുമെന്ന മിനിമം ധാരണയുടെ അടിസ്ഥാനത്തിലാണ്‌ ഇത്‌ നിലവില്‍ വന്നത്‌. നാറ്റോയ്ക്കു വേണ്ടി പാരിസില്‍ സ്ഥാപിച്ച സൈനിക കാര്യാലയം 1950ല്‍ ഇതിന്റെ മുഴുവന്‍ സമയ ഓഫിസായി വളരെ വേഗം പരിണാമം പ്രാപിച്ചു.

ചില അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന്‌ ഫ്രാന്‍സ്‌ സൈനിക സഹകരണത്തില്‍ നിന്നും പിന്‍വാങ്ങിയതിനെ തുടര്‍ന്ന്‌ കൂടുതല്‍ വിപുലമായ ഒരു സ്ഥിരകാര്യാലയം 1967ല്‍ ബ്രസ്സൽസിൽ നിലവില്‍ വന്നു. 1991ല്‍ സോവിയറ്റ്‌ യൂണിയന്‍ തകരുന്നത്‌ വരെ യൂറോപ്പില്‍ സമാധാനം നിലനിര്‍ത്തുന്നതില്‍ വലിയ പങ്കു വഹിക്കുവാന്‍ ഈ സഖ്യത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. നാറ്റോയുടെ പട്ടാള സംബന്ധമായ കാര്യങ്ങള്‍ നോക്കുവാനും ആവശ്യമുള്ളപ്പോള്‍ വിന്യസിക്കുവാനും വേണ്ട നേതൃത്വം നല്‍കുന്നതിനായി ഒരു മിലിട്ടറി കമാന്‍ഡ്‌ (Military Command) ഉണ്ട്‌. 1991നു ശേഷം യൂറോപ്പിലെ ബാല്‍ക്കന്‍ തുരുത്തില്‍ ഉടലെടുത്ത ദേശീയവാദത്തെ നിയന്ത്രിക്കുന്നതില്‍ യുഎൻ സേനയെ സഹായിക്കുവാനും അതിനു ശേഷം ഉയര്‍ന്ന ഭീകരതയെ നേരിടുവാന്‍ അമേരിക്കയെ പിന്തുണക്കുവാനും ഈ മിലിട്ടറി കമാൻഡ് വഴി നാറ്റോയ്ക്ക് സാധിച്ചു.

നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കുന്ന യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കി, യുകെ പ്രധാനമന്ത്രി കിയേർ സ്റ്റാമെർ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തുടങ്ങിയവർ. (Photo by Ludovic MARIN / AFP)
ADVERTISEMENT

2024 ജൂലൈ മധ്യത്തോടെ വാഷിങ്ടനില്‍ വച്ച്‌ നാറ്റോ 75 വര്‍ഷങ്ങള്‍ പിന്നിട്ടതിന്റെ ഭാഗമായി നടന്ന ഉച്ചകോടി ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു. ഒരു പ്രധാനപ്പെട്ട നാഴികക്കല്ല്‌ പിന്നിട്ടതിന്റെ ആഘോഷങ്ങള്‍ അല്ലായിരുന്നു ഈ യോഗത്തിന്റെ പ്രാധാന്യത്തിനു പിന്നില്‍. ഈ സഖ്യം ഉടലെടുത്തതിനു ശേഷം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയുടെ കാലഘട്ടം കൂടിയാണിത്‌. നാറ്റോയിലെ അംഗരാജ്യങ്ങള്‍ ഇതിന്റെ ഭാവിയെ എങ്ങനെ കാണുന്നു, തടസ്സങ്ങളെയും പ്രതിബന്ധങ്ങളെയും നേരിടുവാന്‍ വേണ്ടി എന്തൊക്കെ തീരുമാനങ്ങള്‍ എടുക്കും? ഈ ചോദ്യങ്ങളുടെ ഉത്തരമറിയാൻ ഇതില്‍ അംഗങ്ങള്‍ അല്ലാത്ത രാഷ്ട്രങ്ങള്‍ക്കും രാഷ്ട്രീയ നിരീക്ഷകര്‍ക്കും വരെ താൽപര്യമുണ്ട്. അതിൽ അതിശയിക്കേണ്ട കാര്യവുമില്ല. കാരണങ്ങൾ ഇതാണ്...

∙ ഇറക്കുമതി നിർത്തിയത് തിരിച്ചടിയായി

നാറ്റോ നേരിടുന്ന വെല്ലുവിളികളില്‍ പ്രധാനം റഷ്യയും യുക്രെയ്നും തമ്മില്‍ നടക്കുന്ന യുദ്ധം തന്നെയാണ്‌. ജര്‍മനിയുടെ ഏകോപനത്തിന്റെ സമയത്ത്, നാറ്റോയുടെ സ്വാധീന മേഖല വര്‍ധിപ്പിക്കുവാന്‍ തങ്ങള്‍ നോക്കില്ല എന്ന്‌ അമേരിക്ക ഉറപ്പ്‌ നൽകിയിരുന്നു. എന്നാൽ അത് ലംഘിച്ചു കൊണ്ട്‌, കിഴക്കന്‍ യൂറോപ്പിലെ രാജ്യങ്ങള്‍ക്ക്‌ ഈ സഖ്യത്തില്‍ അംഗത്വം നല്‍കിയതും യുക്രെയ്ൻ അംഗത്വത്തിനു അപേക്ഷിച്ചതുമാണല്ലോ 2022 ഫെബ്രുവരി മാസത്തില്‍ യുദ്ധം തുടങ്ങുവാന്‍ റഷ്യയുടെ പ്രസിഡന്റ്‌ വ്ലാഡിമിർ പുട്ടിന്‍ പറഞ്ഞ കാരണം തന്നെ. ഇനിയും എങ്ങുമെത്താതെ തുടരുന്ന യുദ്ധം യൂറോപ്പിന്‌ മൊത്തത്തില്‍ ഒരു വലിയ തലവേദന ആയിരിക്കുകയാണ്.

യുക്രെയ്നിലെ ജനവാസ മേഖലയിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ കെട്ടിടങ്ങൾക്കു തീപിടിച്ചപ്പോൾ. (Photo by Anatolii STEPANOV / AFP)

നാറ്റോ അംഗം അല്ലാത്തതിനാല്‍ ഇവര്‍ക്ക്‌ യുക്രെയ്‌നിനു വേണ്ടി സൈന്യത്തെ അയക്കുവാന്‍ സാധിക്കില്ല. അതിനു പകരം സാമ്പത്തിക സഹായവും യുദ്ധത്തിനാവശ്യമുള്ള സാമഗ്രികളും നല്‍കി നാറ്റോ യുക്രെയ്നെ താങ്ങി നിര്‍ത്തുന്നു. ഈ സഹായമില്ലായിരുന്നെങ്കില്‍ യുക്രെയ്‌നിന് റഷ്യന്‍ പട്ടാളത്തിന്‌ മുന്‍പില്‍ ഇത്രയും കാലം പിടിച്ചു നില്‍ക്കുവാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍ യുദ്ധം അനന്തമായി നീളുന്നത്‌ നാറ്റോയിലെ അംഗരാജ്യങ്ങളെയും ബുദ്ധിമുട്ടിക്കുന്നു. റഷ്യയ്ക്കെതിരെ അവര്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം ഇത്‌ വരെ ഫലം കണ്ടിട്ടില്ല. അതു മാത്രമല്ല റഷ്യയില്‍ നിന്നുള്ള എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും ഇറക്കുമതി നിര്‍ത്തിയത്‌ മൂലം ഈ രാജ്യങ്ങളില്‍ വൈദ്യുതിയുടെ വില ഗണ്യമായി വര്‍ധിക്കുവാനും ഇടയാക്കി. ഇത്‌ അംഗരാജ്യങ്ങളിലെ സര്‍ക്കാരുകളുടെ ജനപ്രീതിയെയും ഒരളവു വരെ ബാധിച്ചിട്ടുണ്ട്‌.

റഷ്യയ്ക്കെതിരെയുള്ള നിയന്ത്രണങ്ങളും സാമ്പത്തിക ഉപരോധവും വിജയിക്കാത്തതിന്‌ നാറ്റോ കാണുന്ന പ്രധാന കാരണം ചൈനയാണ്‌. റഷ്യയ്ക്ക്‌ യുദ്ധം തുടര്‍ന്നും ചെയ്യുവാന്‍ ആവശ്യമുള്ള വസ്തുക്കളും സാമഗ്രികളും ചൈനയില്‍ നിന്നും ഇപ്പോഴും അയയ്ക്കുന്നുണ്ടെന്നാണ്‌ അവരുടെ കണ്ടെത്തല്‍. പല ഉപയോഗങ്ങളുള്ള വസ്തുക്കള്‍ (Dual use items) ആയി കാണിച്ചാണ്‌ ചൈന ഈ വസ്തുക്കള്‍ അയയ്ക്കുന്നതെന്ന്‌ നാറ്റോ രാജ്യങ്ങള്‍ ആരോപിക്കുന്നു. 

ADVERTISEMENT

ഈ വസ്തുക്കൾ റഷ്യയ്ക്ക്‌ യുദ്ധത്തില്‍ ആവശ്യമായ മിസൈലുകൾ, ഡ്രോണുകള്‍ ഉൾപ്പെടെ പല സാമഗ്രികളിലും ഉപയോഗിക്കുന്നുവെന്ന് നാറ്റോ ഉറപ്പിച്ചു പറയുന്നു. ഈ കാര്യത്തില്‍ അവര്‍ ഇറാനെയും ഉത്തര കൊറിയയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുണ്ട്‌. അതുപോലെ റഷ്യയിൽ നിന്നുള്ള എണ്ണയും പ്രകൃതി വാതകവും ചൈന വില കുറച്ചു വാങ്ങുന്നത്‌ കൊണ്ടാണ്‌ റഷ്യ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടാതെ മുന്‍പോട്ട്‌ പോകുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.

∙ ചൈനയ്‌ക്കെതിരെ രൂക്ഷ വിമർശനം

നാറ്റോയെ നിലനിര്‍ത്തുന്ന പ്രധാന ചാലകശക്തി അമേരിക്ക തന്നെയാണ്‌. എന്നാല്‍ നവംബറില്‍ നടക്കുന്ന പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ്‌ ട്രംപ്‌ അധികാരത്തില്‍ മടങ്ങിയെത്തുകയാണെകില്‍ അമേരിക്കന്‍ സര്‍ക്കാരിന് നാറ്റോയോടുള്ള സമീപനം മാറുവാന്‍ സാധൃതയുണ്ട്‌. മുന്‍പ്‌ ട്രംപ്‌ പ്രസിഡന്റ്‌ ആയിരുന്നപ്പോള്‍ വലിയ ചെലവ്‌ മുടക്കി നാറ്റോയെ താങ്ങി നിര്‍ത്തുന്നതിന്റെ യുക്തിയെ അമേരിക്ക ചോദ്യം ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ്‌ മറ്റ് അംഗരാജ്യങ്ങള്‍ സൈന്യത്തെ നിര്‍ലനിര്‍ത്തുവാന്‍ വേണ്ടി കൂടുതല്‍ തുകകള്‍ വകയിരുത്തുവാന്‍ തുടങ്ങിയത്‌. രാജ്യത്തെ സര്‍ക്കാരിന്റെ മൊത്തം ചെലവിന്റെ രണ്ടു ശതമാനമെങ്കിലും സുരക്ഷയ്ക്ക്‌ വേണ്ടി മാറ്റിവയ്ക്കണമെന്ന നാറ്റോയുടെ നിബന്ധന അതുവരെ ആരും പാലിച്ചിരുന്നില്ല. എന്നാല്‍ ട്രംപ്‌ കടുംപിടിത്തം നടത്തിയതോടെ ഇവര്‍ ഇതിനു നിര്‍ബന്ധിതരായി.

ഫ്രാൻസിലെ ചലച്ചിത്ര മേളയിൽ ഡോണൾഡ് ട്രംപിനെയും വ്ളാഡിമിർ പുട്ടിനെയും ഈവിൾ ക്ലൗൺസ് ആയി ചിത്രീകരിച്ചു നടത്തിയ പരേഡിൽ നിന്ന്. (Photo by VALERY HACHE / AFP)

പക്ഷേ ഇത്‌ മാത്രമല്ല പ്രശ്‌നം. ട്രംപും പുട്ടിനും തമ്മില്‍ അടുപ്പമാണെന്നുള്ള അഭ്യൂഹം ശക്തമാണ്‌. ഇതും അമേരിക്കയുടെ നിലപാടിനെ ബാധിച്ചേക്കുമെന്നുള്ള ഭയം മറ്റ് അംഗരാജ്യങ്ങള്‍ക്കുണ്ട്‌. അമേരിക്കയുടെ ഭാഗത്തു നിന്നും നാറ്റോയോടുള്ള സമീപനത്തില്‍ ഗണ്യമായ എന്തെങ്കിലും മാറ്റങ്ങള്‍ വരികയാണെങ്കില്‍ അത്‌ റഷ്യയ്ക്ക്‌ സഹായകമാകും. അവര്‍ യുക്രെയ്നെ യുദ്ധഭൂമിയില്‍ തോല്‍പ്പിച്ചാല്‍ നാറ്റോ സഖ്യത്തിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടേക്കാം. അസ്വസ്ഥത ഉളവാക്കുന്ന ഈ ചിന്തകളുടെ പശ്ചാത്തലത്തിലാണ്‌ വാഷിങ്ടനില്‍ നാറ്റോ ഉച്ചകോടി നടന്നത്‌. മൂന്ന്‌ ദിവസം നീണ്ട ചര്‍ച്ചകള്‍ക്ക്‌ ശേഷം പുറപ്പെടുവിച്ച പ്രഖ്യാപനത്തില്‍ നിന്നും മൂന്ന്‌ കാര്യങ്ങള്‍ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്‌.

യുക്രെയ്നിന് സൈനിക സഹായവുമായി നാറ്റോ വിന്യസിച്ച എഫ്16 യുദ്ധ വിമാനങ്ങളിലൊന്ന്. . (File Photo by JOHN THYS / AFP)
ADVERTISEMENT

ആദ്യത്തേത്‌, യുക്രെയ്നിനുള്ള സൈനിക സഹായം. നാറ്റോ രാജ്യങ്ങള്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 40 ബില്യൻ (1 ബില്യൻ= 100 കോടി) ഡോളറിന്റെ യുദ്ധസാമഗ്രികള്‍ യുക്രെയ്നിന് നല്‍കാമെന്ന്‌ വാഗ്ദാനം ചെയ്തു. ഇതില്‍ എഫ്‌16 യുദ്ധ വിമാനങ്ങളും ദീര്‍ഘ ദൂരം സഞ്ചരിക്കുന്ന മിസൈലുകളും ഉള്‍പ്പെടും. രണ്ടാമത്തേത്‌, യുക്രെയ്നിന്‌ നാറ്റോ അംഗത്വം നല്‍കാമെന്നുള്ള വാഗ്ദാനമാണ്‌. യുക്രെയ്ൻ പൂര്‍ണ അംഗത്വത്തിലേക്കുള്ള പാതയിലാണെന്നും യുദ്ധം കഴിഞ്ഞാല്‍ അവര്‍ക്ക്‌ അത്‌ ലഭിക്കുമെന്നും നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ്‌ സ്റ്റോള്‍ടെൻബെര്‍ഗ്‌ അറിയിച്ചിട്ടുണ്ട്. മൂന്നാമത്തേത്‌, ചൈനയുടെ നടപടികള്‍ക്കെതിരെയുള്ള കടുത്ത ഭാഷയിലുള്ള വിമര്‍ശനമാണ്‌. റഷ്യയെ സഹായിക്കുന്ന ചൈനയുടെ നടപടികള്‍ അവരുടെ സല്‍പ്പേരിന്‌ കളങ്കമുണ്ടാക്കുന്നതിനോടൊപ്പം താൽപര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന താക്കീതും നല്‍കുന്നു. ബഹിരാകാശം, സൈബര്‍, അണുബോംബ്‌ എന്നീ മേഖലകളില്‍ ചൈനയുടെ നയങ്ങളിലും നടപടികളിലും ഉള്ള വ്യാകുലതയും കുടുതല്‍ സുതാര്യതയുടെ ആവശ്യവും പ്രഖ്യാപനം ചൂണ്ടിക്കാട്ടുന്നു.

യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയും നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ്‌ സ്റ്റോള്‍ടെൻബെര്‍ഗും (Photo by Kin Cheung / POOL / AFP)

∙ ഇന്ത്യയും സൗഹൃദം കൈവിടില്ല

ഈ തീരുമാനങ്ങളും പ്രഖ്യാപനവും ഏതൊക്കെ രീതിയില്‍ റഷ്യ- യുക്രെയ്ന്‍ യുദ്ധത്തെയും നാറ്റോയുടെ ഭാവിയേയും ബാധിക്കും? കൂടുതല്‍ യുദ്ധവിമാനങ്ങളും സൈനിക സാമഗ്രികളും ലഭിക്കുന്നത്‌ തീര്‍ച്ചയായും യുക്രെയ്നിന്റെ ചെറുത്തുനില്‍പ്പിന്‌ കൂടുതല്‍ വീര്യവും ഊര്‍ജവും പകരും. ഇത്‌ റഷ്യന്‍ പട്ടാളത്തിന്‌ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന കാര്യത്തിലും സംശയമില്ല. ഭാവിയില്‍ നാറ്റോ അംഗത്വം എന്നത്‌ യുക്രെയ്നിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ ആശ്വാസമാണ്‌. കാരണം ഇനി റഷ്യയുടെ ഭാഗത്തു നിന്നും ആക്രമണമുണ്ടായാല്‍ അവരെ നേരിടുവാന്‍ നാറ്റോ ശക്തികളും കൂടെയുണ്ടാകും. യുക്രെയ്‌നിന് നാറ്റോ അംഗത്വം തടയുക എന്ന പുട്ടിന്റെ ലക്ഷ്യം നടക്കില്ല എന്ന്‌ ചുരുക്കം.

ഇന്ത്യയ്ക്ക്‌ നാറ്റോ ഉച്ചകോടിയില്‍ യാതൊരു പങ്കുമില്ല. നമ്മള്‍ നാറ്റോ അംഗമല്ല; ഈ ഉച്ചകോടിയില്‍ നിരീക്ഷകരായി വിളിച്ച രാഷ്ട്രങ്ങളുടെ കൂട്ടത്തിലും ഇന്ത്യയില്ല. പക്ഷേ ഇന്ത്യയുടെ ഒരു നടപടി ഈ ഉച്ചകോടിയുടെ അകത്തളങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു.

ഈ പ്രഖ്യാപനം വന്ന ഉടനെത്തന്നെ ചൈന ഇതിനെ അപലപിച്ചു. ഏകപക്ഷീയമായ, പ്രകോപനപരമായ നടപടി എന്നാണ്‌ ബെയ്‌ജിങ് ഇതിനെ വിശേഷിപ്പിച്ചത്‌. ഇത്‌ പ്രതീക്ഷിച്ച പ്രതികരണം തന്നെയാണെങ്കിലും, ഇത്ര കടുത്ത വിമര്‍ശനം തങ്ങളുടെ നേരെ ആദ്യമായിട്ടാണ്‌ ഉണ്ടാകുന്നതെന്ന വസ്തുത അവര്‍ തിരിച്ചറിഞ്ഞിരിക്കണം. ഈ വിമര്‍ശനം പാടെ അവഗണിച്ചുകൊണ്ട്‌ ചൈന തുടര്‍ന്നും ഡ്യുവൽ യൂസ് ഐറ്റംസിന്റെ കയറ്റുമതി തുടരുമോ? അമേരിക്കയെയും യൂറോപ്പിനെയും പൂര്‍ണമായും വെറുപ്പിച്ചു കൊണ്ട്‌ മുന്‍പോട്ട്‌ പോകുവാന്‍ മാത്രം ചൈന റഷ്യയോട്‌ പ്രതിജ്ഞാബദ്ധരാണോ? അമേരിക്കയുമായുള്ള ബന്ധത്തില്‍ അടുത്ത കാലത്തു വലിയ വിള്ളലുകള്‍ വീണിട്ടുണ്ടെങ്കിലും അത്‌ പാടെ വിച്ഛേദിക്കുവാന്‍ ചൈന തയാറാകില്ല. അതു പോലെ യൂറോപ്പിലെ രാഷ്ട്രങ്ങളുമായുള്ള നല്ല ബന്ധത്തിന്‌ പോറല്‍ വിഴാതിരിക്കുവാനും ചൈന ശ്രദ്ധിക്കും.

യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കി നാറ്റോ ഉച്ചകോടിയിൽ സംസാരിക്കുന്നു (Photo by Ludovic MARIN / AFP)

പക്ഷേ റഷ്യയുമായുള്ള ചങ്ങാത്തം ഇതു കൊണ്ട്‌ മാത്രം ചൈന അവസാനിപ്പിക്കുമെന്ന്‌ കരുതാനാകില്ല. ബെയ്ജിങ്ങും മോസ്‌കോയും തമ്മിലുള്ള ദൃഢ ബന്ധം അമേരിക്കയുടെ സർവാധിപത്യ ശൈലിക്കെതിരെയുള്ള ചെറുത്തുനിൽപിനാണെന്ന അവരുടെ ഭാഷ്യം വേഗം തള്ളിക്കളയുവാനും പറ്റില്ല. ഇതിനെല്ലാം പുറമേ പെട്ടെന്നുള്ള ഒരു നിലപാട്‌ മാറ്റം ഷി ചിൻപിങ്ങിന്‌ ക്ഷീണവുമായേക്കാം. ഇതെല്ലാംകൊണ്ട്‌ ചൈന അടുത്ത മാസങ്ങളില്‍ കൂടുതല്‍ കരുതലോടെ നീങ്ങുമെന്ന്‌ കരുതാം. ഡ്യൂവൽ യൂസ് ഐറ്റംസിന്റെ കയറ്റുമതിയില്‍ കുറച്ചു നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന്‌ തങ്ങള്‍ നാറ്റോയുടെ വികാരങ്ങള്‍ മുഴുവനായി അവഗണിക്കുന്നില്ല എന്ന സന്ദേശം അവര്‍ നല്‍കുവാനാണ്‌ സാധ്യത. സ്വന്തം താല്‍പര്യങ്ങള്‍ ത്യജിച്ചു കൊണ്ട്‌ ചൈന ആരെയും പിന്തുണയ്ക്കുകയോ ആര്‍ക്കും വേണ്ടി നിലപാടുകള്‍ കൈക്കൊള്ളുകയോ ചെയ്യില്ലെന്ന്‌ ചരിത്രം നമ്മെ പഠിപ്പിക്കുന്നുമുണ്ട്‌.

നാറ്റോ ഉച്ചകോടിയിലെ ഉറച്ച തീരുമാനങ്ങളും പ്രഖ്യാപനത്തിലെ കടുത്ത ഭാഷയും ഈ സഖ്യം നേരിടുന്ന വെല്ലുവിളികളുടെ പ്രതിഫലനം കൂടിയാണ്‌. ഈ നടപടികളിലൂടെ സഖ്യത്തിന്റെ പ്രസക്തി കാത്തു സൂക്ഷിക്കുവാനും ഇതിനെ ശക്തിപ്പെടുത്താനും കഴിയുമെന്ന്‌ ഇതിന്റെ ഭരണകര്‍ത്താക്കള്‍ വിശ്വസിക്കുന്നു. ഈ നീക്കങ്ങള്‍ പ്രതീക്ഷിച്ച ഫലങ്ങള്‍ കൊയ്യുമോ എന്നറിയുവാന്‍ കുറച്ചു മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും. ഇന്ത്യയ്ക്ക്‌ നാറ്റോ ഉച്ചകോടിയില്‍ യാതൊരു പങ്കുമില്ല. നമ്മള്‍ നാറ്റോ അംഗമല്ല; ഈ ഉച്ചകോടിയില്‍ നിരീക്ഷകരായി വിളിച്ച രാഷ്ട്രങ്ങളുടെ കൂട്ടത്തിലും ഇന്ത്യയില്ല. പക്ഷേ ഇന്ത്യയുടെ ഒരു നടപടി ഈ ഉച്ചകോടിയുടെ അകത്തളങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനൊപ്പം (Photo: Sergei BOBYLYOV / POOL / AFP)

ഈ ഉച്ചകോടി നടന്ന അതേ ദിനങ്ങളിലാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദര്‍ശിച്ചതും പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയതും. സന്ദര്‍ശനത്തിന്റെ തീയതികള്‍ മാറ്റുവാനായി ഇന്ത്യയ്ക്ക്‌ മുകളില്‍ സമ്മര്‍ദം ഉണ്ടായെന്നു സൂചിപ്പിക്കുന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. റഷ്യയെ ഒറ്റപ്പെടുത്തുവാന്‍ നാറ്റോ സഖ്യം കിണഞ്ഞു ശ്രമിക്കുമ്പോള്‍ അമേരിക്ക ഒരു സുഹൃദ്‌ രാജ്യമായി കാണുന്ന ഇന്ത്യയുടെ ഈ നടപടി ചില അംഗരാജ്യങ്ങളില്‍ ചെറിയ മുറുമുറുപ്പിനപ്പുറം വലിയൊരു വിവാദത്തിന്‌ വഴിവച്ചില്ല എന്നത്‌ വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥന്മാര്‍ക്ക്‌ ആശ്വാസം നല്‍കിയിട്ടുണ്ടാകും. 

(മുൻ ഐആർഎസ് ഉദ്യോഗസ്ഥനായ ഡോ. കെ.എൻ. രാഘവൻ രാജ്യാന്തര ക്രിക്കറ്റ് അംപയറും രാജ്യാന്തര വിഷയങ്ങളുടെ നിരീക്ഷകനുമാണ്)

English Summary:

NATO’s 75th Anniversary Summit: Key Decisions and Their Global Implications