‘ശത്രുക്കൾ’ ഒരുമിച്ച് ദലൈ ലാമയെ കണ്ടു: ‘ദൃഢമായ’ നടപടി വരുമെന്ന് ചൈന; പേടിക്കാതെ ഒപ്പിട്ട് ബൈഡൻ: ഇനി പുതിയ യുദ്ധം?
അന്താരാഷ്ട്രബന്ധങ്ങള്‍ അവലോകനം ചെയ്യുന്ന പ്രമുഖ നിരീക്ഷകരെല്ലാവരും തന്നെ തങ്ങളുടെ ദൃഷ്ടികള്‍ ഇപ്പോള്‍ യുദ്ധം നടന്നു കൊണ്ടിരിക്കുന്ന യുക്രെയ്നിലും ഗാസയിലും, സംഘര്‍ഷം പൊട്ടിപുറപ്പെടുവാന്‍ സാധ്യതയുള്ള തയ്‌വാന്‍, തിരഞ്ഞെടുപ്പ് നടന്ന യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ ഉറപ്പിച്ചുവച്ചിരുന്ന 2024 ജൂണ്‍ മാസത്തില്‍, ഈ ബഹളത്തില്‍ നിന്നൊക്കെ ഒഴിഞ്ഞു മാറി ആളും ആരവവും ഇല്ലാതെ അമേരിക്ക ഒരു പഴയ പോര്‍മുഖത്തു പുതിയൊരു നീക്കം നടത്തി. എന്തിനും ഏതിനും തമ്മില്‍ പൊരുതുന്ന അമേരിക്കയിലെ പ്രമുഖ രാഷ്ട്രീയ കക്ഷികളായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഡമോക്രാറ്റിക് പാര്‍ട്ടിയുടെയും അംഗങ്ങള്‍ അടങ്ങുന്ന ഒരു സംഘം ധരംശാലയില്‍ എത്തി ടിബറ്റന്‍ ജനതയുടെ ആത്മീയ ആചാര്യനായ ദലൈ ലാമയെ ജൂണ്‍ 19നു സന്ദര്‍ശിച്ചു. അമേരിക്കയിലെ നിയമ നിര്‍മാണ സഭയായ കോണ്‍ഗ്രസിലെ പ്രതിനിധിസഭയിലെ അംഗങ്ങളായിരുന്നു ഇവര്‍ എന്നത് പ്രത്യകം എടുത്തു പറയേണ്ടതുണ്ട്. പ്രതിനിധി സഭയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതാവ് മൈക്കിള്‍ മക് കോള്‍ നയിച്ച ഈ സംഘത്തില്‍ മുന്‍ സ്പീക്കറും ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രമുഖ മുഖമായ നാന്‍സി പെലോസിയും ഉള്‍പ്പെട്ടിരുന്നു. അടുത്ത കാലത്ത് അമേരിക്കയുടെ നിയമ നിര്‍മാണ സഭകള്‍ പാസാക്കി പ്രസിഡന്റിന്റെ അംഗീകാരത്തിന് അയച്ചിരിക്കുന്ന ‘റിസോള്‍വ് ടിബറ്റ് നിയമ’ത്തിനെ (Resolve Tibet Act) കുറിച്ച് അവര്‍ ദലൈ ലാമയെ ധരിപ്പിച്ചു. ടിബറ്റന്‍ ജനതയുടെ സ്വയംഭരണാവകാശത്തോടുള്ള അമേരിക്കയുടെ പിന്തുണ മാറ്റമില്ലാതെ നില്‍ക്കുന്നു എന്ന ഉറപ്പും ദലൈ ലാമയ്ക്ക് നല്‍കിയതിന് ശേഷമാണ് ഈ സംഘം മടങ്ങിയത്.

അന്താരാഷ്ട്രബന്ധങ്ങള്‍ അവലോകനം ചെയ്യുന്ന പ്രമുഖ നിരീക്ഷകരെല്ലാവരും തന്നെ തങ്ങളുടെ ദൃഷ്ടികള്‍ ഇപ്പോള്‍ യുദ്ധം നടന്നു കൊണ്ടിരിക്കുന്ന യുക്രെയ്നിലും ഗാസയിലും, സംഘര്‍ഷം പൊട്ടിപുറപ്പെടുവാന്‍ സാധ്യതയുള്ള തയ്‌വാന്‍, തിരഞ്ഞെടുപ്പ് നടന്ന യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ ഉറപ്പിച്ചുവച്ചിരുന്ന 2024 ജൂണ്‍ മാസത്തില്‍, ഈ ബഹളത്തില്‍ നിന്നൊക്കെ ഒഴിഞ്ഞു മാറി ആളും ആരവവും ഇല്ലാതെ അമേരിക്ക ഒരു പഴയ പോര്‍മുഖത്തു പുതിയൊരു നീക്കം നടത്തി. എന്തിനും ഏതിനും തമ്മില്‍ പൊരുതുന്ന അമേരിക്കയിലെ പ്രമുഖ രാഷ്ട്രീയ കക്ഷികളായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഡമോക്രാറ്റിക് പാര്‍ട്ടിയുടെയും അംഗങ്ങള്‍ അടങ്ങുന്ന ഒരു സംഘം ധരംശാലയില്‍ എത്തി ടിബറ്റന്‍ ജനതയുടെ ആത്മീയ ആചാര്യനായ ദലൈ ലാമയെ ജൂണ്‍ 19നു സന്ദര്‍ശിച്ചു.
അമേരിക്കയിലെ നിയമ നിര്‍മാണ സഭയായ കോണ്‍ഗ്രസിലെ പ്രതിനിധിസഭയിലെ അംഗങ്ങളായിരുന്നു ഇവര്‍ എന്നത് പ്രത്യകം എടുത്തു പറയേണ്ടതുണ്ട്. പ്രതിനിധി സഭയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതാവ് മൈക്കിള്‍ മക് കോള്‍ നയിച്ച ഈ സംഘത്തില്‍ മുന്‍ സ്പീക്കറും ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രമുഖ മുഖമായ നാന്‍സി പെലോസിയും ഉള്‍പ്പെട്ടിരുന്നു. അടുത്ത കാലത്ത് അമേരിക്കയുടെ നിയമ നിര്‍മാണ സഭകള്‍ പാസാക്കി പ്രസിഡന്റിന്റെ അംഗീകാരത്തിന് അയച്ചിരിക്കുന്ന ‘റിസോള്‍വ് ടിബറ്റ് നിയമ’ത്തിനെ (Resolve Tibet Act) കുറിച്ച് അവര്‍ ദലൈ ലാമയെ ധരിപ്പിച്ചു. ടിബറ്റന്‍ ജനതയുടെ സ്വയംഭരണാവകാശത്തോടുള്ള അമേരിക്കയുടെ പിന്തുണ മാറ്റമില്ലാതെ നില്‍ക്കുന്നു എന്ന ഉറപ്പും ദലൈ ലാമയ്ക്ക് നല്‍കിയതിന് ശേഷമാണ് ഈ സംഘം മടങ്ങിയത്.
∙ എന്താണ് റിസോൾവ് ടിബറ്റ് ആക്ട്?
2023 ജൂലൈയില്‍ പ്രതിനിധി സഭയില്‍ അവതരിപ്പിച്ച് രണ്ടു സഭകളും ഐകകണ്ഠ്യേന പാസാക്കിയ ഈ നിയമത്തിലെ പ്രധാനപ്പെട്ട വകുപ്പുകള്‍ ഇവയെയൊക്കെയാണ്.
(1) ചൈനയും ടിബറ്റും തമ്മിലുള്ള പ്രശ്നങ്ങള്‍ ഇത് വരെ പരിഹരിക്കപ്പെട്ടിട്ടില്ല; അവ രാജ്യാന്തര നിയമങ്ങള്‍ക്ക് അനുസൃതമായി പരിഹരിക്കപ്പെടണം.
(2) ഇപ്പോള്‍ ചൈന ടിബറ്റന്‍ സ്വയംഭരണ മേഖല എന്ന് വിശേഷിപ്പിക്കുന്ന പ്രദേശത്തേക്കാള്‍ വലുതാണ് യഥാർഥ ടിബറ്റ്.
(3) ചൈന ടിബറ്റിനെ സംബന്ധിച്ചു നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ക്ക് എതിരെ പ്രതികരിക്കുവാനുള്ള അധികാരം, ടിബറ്റന്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ വേണ്ടി നിയമിച്ചിട്ടുള്ള പ്രത്യേക ഉദ്യോഗസ്ഥന്‍ (US Special coordinator for Tibetan issues) നല്‍കും.
പ്രതീക്ഷിച്ചതു പോലെത്തന്നെ ചൈന ഈ നീക്കങ്ങള്‍ക്കെതിരെ വളരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. അമേരിക്കയുടെ പ്രസിഡന്റ് ഈ നിയമത്തില്‍ ഒപ്പു വയ്ക്കരുതെന്നും അങ്ങിനെ നടന്നാല്‍ തങ്ങള്‍ ‘ദൃഢമായ’ നടപടികള്‍ക്ക് മുതിരുമെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയത്തിലെ വക്താവ് പ്രഖ്യാപിച്ചു. ദലൈ ലാമ കേവലം ഒരു ആത്മീയ ഗുരു മാത്രമല്ലെന്നും ചൈനയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു വിഘടനവാദിയാണെന്നും അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ അത് ലോകത്തിനു തെറ്റായ സന്ദേശം നല്‍കുമെന്നും വക്താവ് കൂട്ടി ചേര്‍ത്തു. ഇതോടെ വളരെ കാലം അനക്കമില്ലാത്ത സ്ഥിതിയിലായിരുന്ന ടിബറ്റന്‍ പ്രശ്നത്തിന് വീണ്ടും ഒരു പുനര്‍ജീവന്‍ ലഭിച്ചു. മാത്രവുമല്ല, ജൂലൈ 14ന് നിയമത്തിന് അംഗീകാരം നൽകി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവയ്ക്കുകയും ചെയ്തു.
∙ എന്താണ് ടിബറ്റന്‍ പ്രശ്‌നം?
ടിബറ്റും ചൈനയും തമ്മില്‍ കാലാകാലങ്ങളായുള്ള ബന്ധത്തിന്റെ നിജസ്ഥിതി എന്താണെന്ന ചോദ്യം എന്നും ചരിത്രകാരന്മാരെ കുഴക്കിയിരുന്നു. ടിബറ്റ് എല്ലാ കാലവും തങ്ങളുടെ ഭാഗമായിരുന്നുവെന്ന് ചൈന ഉറപ്പിച്ചു പറയുമ്പോള്‍ ഇത് സമ്മതിച്ചു കൊടുക്കുവാന്‍ ടിബറ്റ് തയാറല്ല. തങ്ങള്‍ക്ക് ചൈനയുമായി പ്രത്യേക അടുപ്പം ഉണ്ടായിരുന്നതില്‍ കവിഞ്ഞു വേറെ കൂടുതലായി ഒന്നുമുണ്ടായിരുന്നില്ല എന്നതാണ് അവരുടെ നിലപാട്. ഏതായാലും വൃക്തതയുള്ള ചില കാര്യങ്ങളുണ്ട്.
അവലോഹിതേശ്വരന്‍ എന്ന ബോധീശ്വരന്റെ അവതാരങ്ങള്‍ എന്ന് സങ്കല്‍പ്പിച്ചു പോരുന്ന ദലൈ ലാമയാണ് ടിബറ്റിലെ ബുദ്ധമതക്കാരുടെ പ്രമുഖ പക്ഷത്തിന്റെ ആത്മീയ ഗുരുവും മുഖ്യ ഭരണകര്‍ത്താവും. ഒരു ദലൈ ലാമ മരിച്ചു കഴിഞ്ഞാല്‍ പുനർജന്മം ഉണ്ടാകുമെന്ന വിശ്വാസം ഇവരെ നയിക്കുന്നതിനാല്‍ പുനരവതാരത്തിനെ കണ്ടു പിടിച്ച് ആ വ്യക്തി പ്രായപൂര്‍ത്തി എത്തുന്നത് വരെ ഭരണം നടത്തുന്നത് റീജന്റ്ുമാര്‍ ആയിരുന്നു. പതിനെട്ടാം നൂറ്റാണ്ട് മുതല്‍ ചൈനയുടെ ചക്രവര്‍ത്തിയുടെ പ്രതിനിധികളായി രണ്ട് ‘അമ്പാന്മാരെ’ ലാസയിലേക്ക് നിയോഗിച്ചിരുന്നു. ഇവര്‍ ദലൈ ലാമയുമായി അടുപ്പം സൂക്ഷിക്കുക മാത്രമല്ല ടിബറ്റിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയും ചെയ്തു.
1895ല്‍ സ്ഥാനമേറ്റ പതിമൂന്നാമത്തെ ദലൈ ലാമ ടിബറ്റിനെ ചൈനയുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും മോചിപ്പിക്കുവാന്‍ ശ്രമം നടത്തി. ഇതിനായി അദ്ദേഹം ആദ്യം റഷ്യയുടെ കൂട്ട് പിടിച്ചു; എന്നാല്‍ ഇത് അന്ന് ഇന്ത്യ ഭരിക്കുന്ന ബ്രിട്ടന്റെ ദേഷ്യം വിളിച്ചു വരുത്തി.
ദലൈ ലാമയെ ഒതുക്കുവാ൯ വേണ്ടി ചൈന ഒരു സേനയെ അയച്ചപ്പോള്‍ അദ്ദേഹം ഇന്ത്യയില്‍ അഭയം തേടി. ഇങ്ങനെ കഴിഞ്ഞിരുന്ന കാലത്ത് അദ്ദേഹം ബ്രിട്ടിഷ് ഭരണകൂടവുമായി അടുത്തു. 1911ല്‍ ചൈനയില്‍ ബെയ്ജിങ്ങിന്റെ കേന്ദ്ര ഭരണം തകര്‍ന്നപ്പോള്‍ ദലൈ ലാമ ലാസയിലേക്ക് മടങ്ങി. തുടര്‍ന്ന് 1933ല്‍ മരിക്കുന്നതു വരെ ലാസയില്‍ അദ്ദേഹം ആരുടെയും ഇടപെടല്‍ കൂടാതെ സ്വതന്ത്രമായി ഭരണം നടത്തി.
1911 മുതല്‍ 1949ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരണം പിടിച്ചെടുക്കുന്നത് വരെ ചൈനയില്‍ ആഭ്യന്തര പ്രശ്‌നങ്ങളുടെ കാലമായിരുന്നു. ബെയ്ജിങ്ങിലുള്ള സര്‍ക്കാരിന് തങ്ങളുടെ അധികാരം എല്ലാ പ്രവിശ്യകളിലും സ്ഥാപിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. 1937 മുതല്‍ ജപ്പാനുമായുള്ള യുദ്ധം ഇവരെ കൂടുതല്‍ തളര്‍ത്തി. ഇതെല്ലാം മൂലം അന്ന് ബെയ്ജിങ്ങില്‍ ഭരണം കയ്യാളിയിരുന്ന ചിയാങ് കായ് ഷേകിന് ടിബറ്റിനെ കുറിച്ച് ചിന്തിക്കുവാന്‍ കൂടി സാധിക്കുമായിരുന്നില്ല.
1949ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നയുടനെ തന്നെ അവരുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന് ടിബറ്റിനെ അവിടം ഭരിച്ചിരുന്ന പിന്തിരിപ്പന്‍ ശക്തികളില്‍ നിന്ന് മോചിപ്പിക്കുന്നതാണെന്നു പ്രഖ്യാപിച്ചു. 1950ല്‍ ഇതിനായി അവര്‍ പട്ടാളത്തെ അങ്ങോട്ടേക്ക് അയച്ചു. ഇത് വഴി ചൈന ഈ പ്രദേശം തങ്ങളുടെ വരുതിക്കുള്ളില്‍ കൊണ്ടുവന്നു. പതിമൂന്നാമത്തെ ദലൈ ലാമയുടെ മരണശേഷം മൂന്ന് വര്‍ഷത്തിനുള്ളില്‍ അദ്ദേഹത്തിന്റെ അനന്തരാവകാശിയെ ടിബറ്റുകാര്‍ കണ്ടെത്തി. ഇദ്ദേഹത്തെ പതിനാലാമത് ദലൈ ലാമയായി 1940ല്‍ സ്ഥാനാരോഹണം നടത്തിയെങ്കിലും പ്രായപൂര്‍ത്തി ആകാത്തത് കൊണ്ട് രാജ്യ ഭരണം റീജന്റുമാര്‍ ആണ് നടത്തിയത്.
എന്നാല്‍ ചൈനയുടെ പട്ടാളം പടിവാതിൽക്കല്‍ എത്തിയപ്പോള്‍ 15 വയസ്സ് മാത്രമേ ആയിരുന്നുള്ളൂവെങ്കിലും ഇദ്ദേഹത്തിന് രാജ്യഭരണം കൂടി 1950ല്‍ ഏറ്റെടുക്കേണ്ടി വന്നു. 1951ല്‍ ചൈന ടിബറ്റുമായി ഒരു 17 അക്ക ഉടമ്പടി ഒപ്പിട്ടതായി പ്രഖ്യാപിച്ചു; ഇതു പ്രകാരം ടിബറ്റിന്റെ മുകളില്‍ ചൈനയ്ക്കുള്ള പരമാധികാരം വ്യക്തമാക്കിയെങ്കിലും ദലൈ ലാമയുടെ ഭരണം തുടരുവാന്‍ ഒരു വ്യവസ്ഥ ഉണ്ടായിരുന്നു. ഇതിനിടെ ടിബറ്റ് തങ്ങളുടെ നേരെ ചൈന നടത്തിയ ആക്രമണത്തെ കുറിച്ചുള്ള വിഷയം ഐക്യരാഷ്ട്ര സംഘടനയില്‍ ഉന്നയിക്കുവാന്‍ നോക്കിയെങ്കിലും ഇതിനു വേണ്ട പിന്തുണ കിട്ടിയില്ല. ചൈന ടിബറ്റിലേക്ക് പട്ടാളത്തെ അയച്ചപ്പോള്‍ ഇന്ത്യ ഇതിനെതിരെ കത്തയച്ചു. എന്നാല്‍ ചൈന വളരെ രൂക്ഷമായി പ്രതികരിച്ചപ്പോള്‍ ഉഭയകക്ഷി ബന്ധം വഷളാക്കേണ്ടെന്നു കരുതി ഇന്ത്യ പിന്‍വലിഞ്ഞു.
ടിബറ്റിനു മുകളില്‍ ചൈന പതുക്കെ പിടി മുറുക്കുവാന്‍ തുടങ്ങിയപ്പോള്‍ അവിടെയുള്ള ‘കംഫ’ എന്ന ഗോത്ര വിഭാഗം ഇതിനെ എതിര്‍ത്തു. 1955 മുതല്‍ തുടങ്ങിയ മുറുമുറുപ്പ് വേഗം വളര്‍ന്ന് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു വലിയ കലാപമായി മാറി. ഇതിനെ നേരിടുവാന്‍ ചൈന കൂടുതല്‍ പട്ടാളത്തെ ഇവിടെ വിനിയോഗിച്ചു. ഇങ്ങിനെ സംഘര്‍ഷം ദിനംപ്രതി വര്‍ധിച്ചപ്പോള്‍ ദലൈ ലാമയുടെ ജീവനും ഭീഷണി ഉയര്‍ന്നു. ഈ ഘട്ടത്തില്‍ 1959ല്‍ ദലൈ ലാമ തന്റെ ഏറ്റവും അടുത്ത അനുയായികളുടെ കൂടെ ലാസ വിട്ട് ഇന്ത്യയിലേക്ക് രക്ഷപ്പെട്ടു. ഇന്ത്യയിലെത്തിയ ദലൈ ലാമയ്ക്ക് സര്‍ക്കാര്‍ അഭയം നല്‍കി.
∙ ‘ഒളിവിലെ സർക്കാരും’ ടിബറ്റിലെ അധിനിവേശവും
ദലൈ ലാമയുടെ തിരോധാനത്തിന് ശേഷം ചൈന ടിബറ്റിൽ കടുത്ത നടപടികളിലേക്ക് നീങ്ങി; ഇത് വഴി കലാപം അവര്‍ അടിച്ചമര്‍ത്തി. ഇന്ത്യയിലേക്ക് പാലായനം ചെയ്ത ടിബറ്റന്‍ ജനതയ്ക്ക് ആവശ്യമുള്ള സഹായങ്ങള്‍ സര്‍ക്കാര്‍ ചെയ്തു. പല സ്ഥലങ്ങളിലും ഇവരുടെ ചെറിയ പട്ടണങ്ങള്‍ ഉയര്‍ന്നു വന്നു. ധരംശാലയില്‍ ദലൈ ലാമയുടെ നേതൃത്വത്തില്‍ ഒരു ‘ഒളിവിലെ സര്‍ക്കാര്‍’ (Government in exile) ഇവര്‍ രൂപീകരിച്ചു. 1974 വരെ അമേരിക്കന്‍ ചാര സംഘടനയായ സിഐഎ ടിബറ്റിലെ ഒളിപ്പോരാളികള്‍ക്ക് ധനസഹായവും തോക്കുകളുമെല്ലാം നല്‍കിയിരുന്നു. എന്നാല്‍ പ്രസിഡന്റ് റിച്ചഡ് നിക്സന്റെ ബെയ്ജിങ് സന്ദര്‍ശനത്തിന് ശേഷം അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം നന്നായപ്പോള്‍ ഈ പിന്തുണ സിഐഎയ്ക്ക് പിന്‍വലിക്കേണ്ടി വന്നു.
മാവോയുടെ മരണശേഷം 1978ല്‍ ഡെങ് സവോ പിങ് ഭരണം കയ്യാളുവാന്‍ തുടങ്ങിയപ്പോള്‍ ബെയ്ജിങ്ങിന്റെ ടിബറ്റ് നയങ്ങളില്‍ ഒരു മൃദുത്വം കൈവന്നു. ദലൈ ലാമയെ അവര്‍ ടിബറ്റിലേക്ക് ചര്‍ച്ചകള്‍ക്ക് വേണ്ടി ക്ഷണിക്കുക വരെ ചെയ്തു. എന്നാല്‍ രണ്ടു പക്ഷവും മനസ്സില്‍ കൊണ്ടു നടന്നിരുന്ന സംശയങ്ങള്‍ കാരണം ഈ മഞ്ഞുരുകല്‍ ഒരു സ്ഥായിയായ പ്രശ്‌ന പരിഹാരത്തിലേക്ക് നയിച്ചില്ല. 1987ല്‍ വീണ്ടും ടിബറ്റില്‍ അസ്വസ്ഥതകള്‍ തുടങ്ങി; ഇത് നിയന്ത്രിക്കുവാന്‍ ചൈന നന്നേ ബുദ്ധിമുട്ടി. ഒടുവില്‍ ഗത്യന്തരമില്ലാതെ ടിബറ്റില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാക്കുവാന്‍ വേണ്ടി ബെയ്ജിങ്ങിന് 1989ല്‍ പട്ടാള നിയമം നടപ്പിലാക്കേണ്ടി വന്നു.
ഇതേ സമയത്താണ് ദലൈ ലാമയ്ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുന്നത്. ഈ അവസരം മുതലെടുത്ത് അദ്ദേഹം പല പാശ്ചാത്യ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും അവിടെയുള്ള നേതാക്കള്‍ക്കും ജനങ്ങള്‍ക്കും മുന്‍പില്‍ ടിബറ്റുകാരുടെ പ്രശ്നങ്ങള്‍ വിജയകരമായി അവതരിപ്പിച്ച് അവരുടെ പിന്തുണ നേടിയെടുക്കുകയും ചെയ്തു. ഇത് ചൈനയെ വല്ലാതെ ചൊടിപ്പിക്കുകയും അവര്‍ നിലപാട് കടുപ്പിക്കുകയും ചെയ്തു. 1989ലെ ടിയാനന്‍മെന്‍ കലാപത്തിന് ശേഷം, കടുംപിടുത്തക്കാര്‍ ബെയ്ജിങ്ങില്‍ നേടിയ മേല്‍ക്കോയ്മയും ടിബറ്റിനോടുള്ള കാര്‍ക്കശ്യ നിലപാട് മാറ്റമില്ലാതെ തുടരുവാന്‍ കാരണമായി.
1995ല്‍ പഞ്ചന്‍ ലാമയുടെ മരണത്തോടെ ചൈനയും ദലൈ ലാമയും തമ്മിലുള്ള ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടു. ദലൈ ലാമ കണ്ടുപിടിച്ച പിന്‍ഗാമിയെ ചൈന അംഗീകരിച്ചില്ല എന്ന് മാത്രമല്ല അവര്‍ സ്വതന്ത്രമായി ഒരു വൃക്തിയെ കണ്ടെത്തി ഈ സ്ഥാനത്തേക്ക് അവരോധിച്ചു. ഈ സമയം മുതല്‍ ബെയ്ജിങ് ടിബറ്റിലുള്ള ധനനിക്ഷേപം ഗണ്യമായി വര്‍ധിപ്പിച്ചു; ഇതോടെ ചൈനയില്‍നിന്നും ഹാന്‍ വംശജരുടെ ടിബറ്റിലേക്കുള്ള വന്‍തോതിലുള്ള കുടിയേറ്റവും തുടങ്ങി. ഇവിടെയുള്ള ലോഹങ്ങളും മറ്റു ധാതു പദാർഥങ്ങളും ഖനനം ചെയ്യുവാനായി, ഇതുമായി ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങളും ഉയര്‍ന്നു വന്നു.
കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുവാനായി വലിയ മുതല്‍മുടക്കിൽ സിനീങ്ങില്‍ നിന്നും ലാസയിലേക്ക് ഒരു അതിവേഗ റെയില്‍ പാത തുറന്നു. ഈ റെയില്‍ പാത ടിബറ്റിലേക്കുള്ള യാത്ര സുഗമമാക്കി എന്നു മാത്രല്ല, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മഞ്ഞു മൂടിയ ഹിമാലയ പര്‍വതനിരകളിൽ കൂടി ഒരു റെയില്‍ പാത എന്നത് ശാസ്ത്രത്തെ തന്നെ വിസ്മയിപ്പിക്കുന്ന ഒരു അദ്ഭുത പ്രതിഭാസമായി. ഇതുവഴി ലാസയില്‍ ആയിരകണക്കിന് വിനോദസഞ്ചാരികള്‍ എത്തിത്തുടങ്ങിയതോടെ അവിടെയുള്ള കച്ചവടങ്ങള്‍ പച്ചപ്പു കണ്ടു തുടങ്ങി. കൂടുതല്‍ ഹാന്‍ വംശജര്‍ ഇവിടെ വന്നു വിജയകരമായി കച്ചവട വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങിയതോടെ ടിബറ്റുകാര്‍ സ്വന്തം നാട്ടില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട രീതിയിലായി.
ഇത് ഒരു വലിയ വിരോധാഭാസത്തിന് വഴി തെളിച്ചു. ടിബറ്റിനുള്ളിലുള്ള ആ ദേശക്കാര്‍ പട്ടിണിയും ബുദ്ധിമുട്ടുമായി ജീവിക്കുമ്പോള്‍ അവിടെ കുടിയേറിയ ഹാന്‍ വംശജര്‍ സമ്പത്തിലും സമൃദ്ധിയിലും കഴിയുന്നു. ഇത് സ്വന്തം ദേശത്തുനിന്നും പുറത്തേക്ക് പല സമയത്തായി വന്ന ടിബറ്റുകാരെ വല്ലാതെ വിഷമിപ്പിച്ചു. പ്രവാസി ടിബറ്റന്‍ സമൂഹം ഇന്ത്യയടക്കം ലോകത്തിന്റെ പല ഭാഗത്തും ഇന്ന് നല്ല നിലയിലാണ് കഴിയുന്നത്. ഇവര്‍ തങ്ങളുടെ ജന്മനാട്ടില്‍ ടിബറ്റുകാര്‍ അനുഭവിക്കുന്ന യാതനകള്‍ ലോകത്തിനു മുന്‍പില്‍ കൊണ്ടുവരുവാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. ഇതുകൊണ്ടാണ് 2008 ഒളിംപിക്സ് ബെയ്ജിങ്ങില്‍ നടക്കുന്നതിനു മുന്‍പുള്ള ദീപശിഖാ പ്രയാണത്തിന്റെ സമയത്തു ധാരാളം പ്രതിഷേധങ്ങള്‍ ഇവരുടെ ഭാഗത്തുനിന്നും ഉയര്‍ന്നത്; ഈ സമയത്തു കുറേയേറെ ടിബറ്റുകാര്‍ ആത്മാഹൂതിയും നടത്തിയത് ലോകത്തെ വല്ലാതെ ഉലച്ചിരുന്നു.
∙ എന്തുകൊണ്ട് യുഎസ് ഇടപെടൽ?
പക്ഷേ ചൈന ഇതൊന്നും കൊണ്ട് കുലുങ്ങിയില്ല. അവര്‍ കൂടുതല്‍ കാര്‍ക്കശ്യത്തോടെ ടിബറ്റില്‍ ഭരണം തുടര്‍ന്നു. തങ്ങള്‍ ലോകത്തിലെ രണ്ടാമത്തെ വലിയ ശക്തിയാണെന്ന വസ്തുത മുതലെടുത്ത് ബെയ്ജിങ് മറ്റു രാഷ്ട്രങ്ങളുടെ മേല്‍ കൂടുതല്‍ സ്വാധീനം ചെലുത്തി. ഒരു കാലത്ത് ദലൈ ലാമയെ സ്വാഗതം ചെയ്തിരുന്ന രാജ്യങ്ങള്‍ പിന്നീട് അദ്ദേഹത്തിനു നേരെ മുഖം തിരിച്ചു. ഈ രീതിയില്‍ രാജ്യാന്തര സമൂഹത്തില്‍ ദലൈ ലാമയ്ക്കും ടിബറ്റുകാര്‍ക്കുമുള്ള പിന്തുണ പിഴുതു മാറ്റുന്നതില്‍ ചൈന വിജയം കണ്ടു. ചൈനയുമായി സൗഹൃദം പങ്കുവയ്ക്കുവാന്‍ പല രാഷ്ട്രങ്ങളും മത്സരിക്കുന്ന ഈ കാലഘട്ടത്തില്‍ ഈ വെല്ലുവിളി നേരിടുവാന്‍ ദലൈ ലാമയും അശക്തനാണ്. പ്രായാധിക്യം അദ്ദേഹത്തെയും ബാധിച്ചിട്ടുണ്ട്.
2011ല്‍ അദ്ദേഹം ഭരണപരമായ ഉത്തരവാദിത്വങ്ങളില്‍ നിന്നുമൊഴിഞ്ഞു ആത്മീയ കാര്യങ്ങളില്‍ മാത്രം ശ്രദ്ധ ചെലുത്തുവാന്‍ തീരുമാനിച്ചു. ഇന്ന് ധരംശാലയില്‍ ടിബറ്റുകാരുടെ ഭരണ സംബന്ധമായ കാര്യങ്ങള്‍ നോക്കുന്നത് ദലൈ ലാമ ഇല്ലാത്ത ഒരു ഭരണ സംവിധാനമാണ്. ഇന്ന് ടിബറ്റ് ശാന്തമാണ്. അവിടെ പ്രതിഷേധങ്ങളില്ല. ടിബറ്റുകാരുടെ മുകളിലുള്ള ഹാന്‍ വംശജരുടെ മേല്‍ക്കോയ്മ കോട്ടമില്ലാതെ തുടരുന്നു. എന്നിരുന്നാല്‍ കൂടി ഈ ജനത ദലൈ ലാമയോടുള്ള ബഹുമാനവും സ്‌നേഹവും ഉള്ളില്‍ കാത്തുസൂക്ഷിക്കുന്നുണ്ട്. ഇത് ബെയ്ജിങ്ങിലെ ഭരണാധികാരികള്‍ക്കും നന്നായി അറിയാവുന്ന കാര്യമാണ്.
മുകള്‍പരപ്പില്‍ കാണുന്ന ശാന്തിയും സമാധാനവും കെടുത്തി ഒരു കലാപം ഉയരുവാന്‍ ഒരു തരി കനല്‍ മാത്രം മതി എന്നും അവര്‍ക്കറിയാം. അതുകൊണ്ടാണ് ദലൈ ലാമയുടെ പേര് കേള്‍ക്കുന്നത് പോലും അവരെ വിറളി പിടിപ്പിക്കുന്നത്.
ഈ പശ്ചാത്തലത്തില്‍, എന്തുകൊണ്ടാണ് അമേരിക്കയിലെ നിയമനിര്‍മാണ സഭകള്‍ക്ക് പെട്ടെന്ന് ടിബറ്റുകാരോട് ഒരു മമത തോന്നിയത് എന്ന ചോദ്യം ഉയരുന്നത് സ്വാഭാവികം മാത്രം. ചൈനയ്ക്ക് എതിരെ പുതിയൊരു പോര്‍മുഖം തുറക്കുക എന്നത് മാത്രമല്ല അവരുടെ ലക്ഷ്യം. ദലൈ ലാമയ്ക്ക് പ്രായമേറുന്നു; അദ്ദേഹത്തിന്റെ കാലം കഴിഞ്ഞാല്‍ ആരായിരിക്കണം അന്തരാവകാശി എന്നത് വലിയൊരു വിവാദം ആകുവാനുള്ള എല്ലാ സാധ്യതയുമുണ്ട്.
തന്റെ പിന്തുടര്‍ച്ചാവകാശി ടിബറ്റിനു പുറത്തു നിന്നുമാകാമെന്നു ദലൈ ലാമ പറഞ്ഞിട്ടുണ്ടെങ്കിലും അത് തങ്ങള്‍ നിശ്ചയിക്കുന്ന ഒരു വ്യക്തി ആകണമെന്ന നിര്‍ബന്ധം ചൈനയ്ക്ക് ഉണ്ടാകും. ഇങ്ങിനെയൊരു സ്ഥിതി ഉരുത്തിരിയുന്നതിനു മുന്‍പുതന്നെ ഈ വിഷയത്തില്‍ അമേരിക്കയും കൂടി ഒരു പങ്കാളി ആവുകയാണെങ്കില്‍ ചൈനയ്ക്ക് തങ്ങളുടെ ഇംഗിതം നടത്തുവാന്‍ എളുപ്പമാകില്ല. ഇത് മുന്‍കൂട്ടി കണ്ടു കൂടിയാകാം ഈ അവസരത്തില്‍ അമേരിക്കയുടെ ഈ നീക്കം. എന്തായാലും എല്ലാവരും മറന്നു കിടന്നിരുന്ന ടിബറ്റ് പ്രശ്നത്തിന് ഇത്ുവഴി പുതുജീവന്‍ നല്‍കുവാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞു. ഇതിന് അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
എന്നാല്‍ ഈ നിലപാട് മാറ്റങ്ങളിലാതെ വരും വര്‍ഷങ്ങളില്‍ തുടരുമോ എന്ന് പ്രവചിക്കുവാന്‍ കഴിയില്ല. അതുപോലെത്തന്നെ ഈ നീക്കം ടിബറ്റിനുള്ളില്‍ കഷ്ടപ്പാടില്‍ കഴിയുന്ന ടിബറ്റന്‍ ജനതയുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുവാന്‍ ഉപകാരപ്പെടുമോ എന്നും ഇപ്പോള്‍ പറയുവാന്‍ സാധിക്കില്ല. ലോകത്തിലെ രണ്ടു വന്‍ ശക്തികള്‍ തമ്മില്‍ ഒളിഞ്ഞും തെളിഞ്ഞുമുള്ള യുദ്ധത്തില്‍ അവസരത്തിനനുസരിച്ച് അങ്ങോട്ടുമിങ്ങോട്ടും കുറ്റപ്പെടുത്തുവാന്‍ ഉപയോഗിക്കാവുന്ന പല വിഷയങ്ങളില്‍ ഒന്നായി ഇത് അവശേഷിക്കുവാനാണ് കൂടുതല്‍ സാധ്യതയെന്ന് ചരിത്രം നമ്മെ ഉപദേശിക്കുന്നു.
(മുൻ ഐആർഎസ് ഉദ്യോഗസ്ഥനായ ഡോ. കെ.എൻ. രാഘവൻ രാജ്യാന്തര ക്രിക്കറ്റ് അംപയറും രാജ്യാന്തര വിഷയങ്ങളുടെ നിരീക്ഷകനുമാണ്)