വോട്ടെടുപ്പിനു മുൻപുള്ള പ്രവചനങ്ങളും എക്സിറ്റ് പോൾ ഫലങ്ങളും ശരിയാണെന്ന് തെളിയിച്ചുകൊണ്ട് ബ്രിട്ടനിൽ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വൻ വിജയം കരസ്ഥമാക്കിയിരിക്കുന്നു. 14 വർഷകാലം നീണ്ട ഭരണത്തിനു ശേഷം കനത്ത പരാജയം ഏറ്റുവാങ്ങിയ കൺസർവേറ്റീവ് പാർട്ടി നന്നേ ചുരുങ്ങിയ സീറ്റുകളോടെ ഇനി മുതൽ പ്രതിപക്ഷത്തിരിക്കും. തന്റെ കാലാവധി തീരുവാൻ ഇനിയും മാസങ്ങൾ അവശേഷിക്കവെയാണ് പ്രധാനമന്ത്രി ഋഷി സുനക് എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് േനരത്തേ തിരഞ്ഞെടുപ്പ് േനരിടുവാൻ തീരുമാനിച്ചത്. എന്നാൽ ഈ തീരുമാനംകൊണ്ട് തന്റെ പാർട്ടിക്ക് പ്രത്യേകിച്ച് െമച്ചമൊന്നും ഉണ്ടായില്ല എന്ന് മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ വിവാദങ്ങൾ സുനകിന്റെയും പാർട്ടിയുടെയും പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിക്കുകയും െചയ്തു. എല്ലാ കാലവും കൺസർവേറ്റീവ് പാർട്ടിയുടെ ശക്തി അവരുടെ സാമ്പത്തിക നയങ്ങളിലെ വ്യക്തതയും അവ ധീരമായി നടപ്പിലാക്കി അവയുടെ ഗുണങ്ങൾ ജനങ്ങളിേലക്ക് എത്തിക്കുവാനുള്ള മിടുക്കുമായിരുന്നു. 1980കളിൽ മാർഗരറ്റ് താച്ചറിന്റെ േനതൃത്വത്തിലുള്ള മന്ത്രിസഭ, അതിനു മുൻപുള്ള വർഷങ്ങളിൽ ബ്രിട്ടൻ േനരിട്ടിരുന്ന സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നും രാജ്യത്തെ കരകയറ്റി ഈ കഴിവ് പ്രകടിപ്പിച്ചതുമാണ്. എന്നാൽ...

വോട്ടെടുപ്പിനു മുൻപുള്ള പ്രവചനങ്ങളും എക്സിറ്റ് പോൾ ഫലങ്ങളും ശരിയാണെന്ന് തെളിയിച്ചുകൊണ്ട് ബ്രിട്ടനിൽ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വൻ വിജയം കരസ്ഥമാക്കിയിരിക്കുന്നു. 14 വർഷകാലം നീണ്ട ഭരണത്തിനു ശേഷം കനത്ത പരാജയം ഏറ്റുവാങ്ങിയ കൺസർവേറ്റീവ് പാർട്ടി നന്നേ ചുരുങ്ങിയ സീറ്റുകളോടെ ഇനി മുതൽ പ്രതിപക്ഷത്തിരിക്കും. തന്റെ കാലാവധി തീരുവാൻ ഇനിയും മാസങ്ങൾ അവശേഷിക്കവെയാണ് പ്രധാനമന്ത്രി ഋഷി സുനക് എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് േനരത്തേ തിരഞ്ഞെടുപ്പ് േനരിടുവാൻ തീരുമാനിച്ചത്. എന്നാൽ ഈ തീരുമാനംകൊണ്ട് തന്റെ പാർട്ടിക്ക് പ്രത്യേകിച്ച് െമച്ചമൊന്നും ഉണ്ടായില്ല എന്ന് മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ വിവാദങ്ങൾ സുനകിന്റെയും പാർട്ടിയുടെയും പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിക്കുകയും െചയ്തു. എല്ലാ കാലവും കൺസർവേറ്റീവ് പാർട്ടിയുടെ ശക്തി അവരുടെ സാമ്പത്തിക നയങ്ങളിലെ വ്യക്തതയും അവ ധീരമായി നടപ്പിലാക്കി അവയുടെ ഗുണങ്ങൾ ജനങ്ങളിേലക്ക് എത്തിക്കുവാനുള്ള മിടുക്കുമായിരുന്നു. 1980കളിൽ മാർഗരറ്റ് താച്ചറിന്റെ േനതൃത്വത്തിലുള്ള മന്ത്രിസഭ, അതിനു മുൻപുള്ള വർഷങ്ങളിൽ ബ്രിട്ടൻ േനരിട്ടിരുന്ന സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നും രാജ്യത്തെ കരകയറ്റി ഈ കഴിവ് പ്രകടിപ്പിച്ചതുമാണ്. എന്നാൽ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വോട്ടെടുപ്പിനു മുൻപുള്ള പ്രവചനങ്ങളും എക്സിറ്റ് പോൾ ഫലങ്ങളും ശരിയാണെന്ന് തെളിയിച്ചുകൊണ്ട് ബ്രിട്ടനിൽ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വൻ വിജയം കരസ്ഥമാക്കിയിരിക്കുന്നു. 14 വർഷകാലം നീണ്ട ഭരണത്തിനു ശേഷം കനത്ത പരാജയം ഏറ്റുവാങ്ങിയ കൺസർവേറ്റീവ് പാർട്ടി നന്നേ ചുരുങ്ങിയ സീറ്റുകളോടെ ഇനി മുതൽ പ്രതിപക്ഷത്തിരിക്കും. തന്റെ കാലാവധി തീരുവാൻ ഇനിയും മാസങ്ങൾ അവശേഷിക്കവെയാണ് പ്രധാനമന്ത്രി ഋഷി സുനക് എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് േനരത്തേ തിരഞ്ഞെടുപ്പ് േനരിടുവാൻ തീരുമാനിച്ചത്. എന്നാൽ ഈ തീരുമാനംകൊണ്ട് തന്റെ പാർട്ടിക്ക് പ്രത്യേകിച്ച് െമച്ചമൊന്നും ഉണ്ടായില്ല എന്ന് മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ വിവാദങ്ങൾ സുനകിന്റെയും പാർട്ടിയുടെയും പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിക്കുകയും െചയ്തു. എല്ലാ കാലവും കൺസർവേറ്റീവ് പാർട്ടിയുടെ ശക്തി അവരുടെ സാമ്പത്തിക നയങ്ങളിലെ വ്യക്തതയും അവ ധീരമായി നടപ്പിലാക്കി അവയുടെ ഗുണങ്ങൾ ജനങ്ങളിേലക്ക് എത്തിക്കുവാനുള്ള മിടുക്കുമായിരുന്നു. 1980കളിൽ മാർഗരറ്റ് താച്ചറിന്റെ േനതൃത്വത്തിലുള്ള മന്ത്രിസഭ, അതിനു മുൻപുള്ള വർഷങ്ങളിൽ ബ്രിട്ടൻ േനരിട്ടിരുന്ന സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നും രാജ്യത്തെ കരകയറ്റി ഈ കഴിവ് പ്രകടിപ്പിച്ചതുമാണ്. എന്നാൽ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വോട്ടെടുപ്പിനു മുൻപുള്ള പ്രവചനങ്ങളും എക്സിറ്റ് പോൾ ഫലങ്ങളും ശരിയാണെന്ന് തെളിയിച്ചുകൊണ്ട് ബ്രിട്ടനിൽ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വൻ വിജയം കരസ്ഥമാക്കിയിരിക്കുന്നു. 14 വർഷകാലം നീണ്ട ഭരണത്തിനു ശേഷം കനത്ത പരാജയം ഏറ്റുവാങ്ങിയ കൺസർവേറ്റീവ് പാർട്ടി നന്നേ ചുരുങ്ങിയ സീറ്റുകളോടെ ഇനി മുതൽ പ്രതിപക്ഷത്തിരിക്കും. തന്റെ കാലാവധി തീരുവാൻ ഇനിയും മാസങ്ങൾ അവശേഷിക്കവെയാണ് പ്രധാനമന്ത്രി ഋഷി സുനക് എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് േനരത്തേ തിരഞ്ഞെടുപ്പ് േനരിടുവാൻ തീരുമാനിച്ചത്. എന്നാൽ ഈ തീരുമാനംകൊണ്ട് തന്റെ പാർട്ടിക്ക് പ്രത്യേകിച്ച് െമച്ചമൊന്നും ഉണ്ടായില്ല എന്ന് മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ വിവാദങ്ങൾ സുനകിന്റെയും പാർട്ടിയുടെയും പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിക്കുകയും െചയ്തു.

എല്ലാ കാലവും കൺസർവേറ്റീവ് പാർട്ടിയുടെ ശക്തി അവരുടെ സാമ്പത്തിക നയങ്ങളിലെ വ്യക്തതയും അവ ധീരമായി നടപ്പിലാക്കി അവയുടെ ഗുണങ്ങൾ ജനങ്ങളിേലക്ക് എത്തിക്കുവാനുള്ള മിടുക്കുമായിരുന്നു. 1980കളിൽ മാർഗരറ്റ് താച്ചറിന്റെ േനതൃത്വത്തിലുള്ള മന്ത്രിസഭ, അതിനു മുൻപുള്ള വർഷങ്ങളിൽ ബ്രിട്ടൻ േനരിട്ടിരുന്ന സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നും രാജ്യത്തെ കരകയറ്റി ഈ കഴിവ് പ്രകടിപ്പിച്ചതുമാണ്. 

ആദ്യ മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന കിയേർ സ്റ്റാമെർ (Photo by Claudia Greco / POOL / AFP)
ADVERTISEMENT

∙ തിരിച്ചടിച്ച ബ്രെക്സിറ്റ്

2010ൽ കൺസർവേറ്റീവ് പാർട്ടി അധികാരത്തിൽ വരുമ്പോൾ, 2008 മുതൽ ലോകത്തെ ബാധിച്ച സാമ്പത്തിക പ്രതിസന്ധിയിൽനിന്നും ബ്രിട്ടൻ മുക്തമായിരുന്നില്ല. എന്നാൽ േഡവിഡ് കാമറണിന്റെ േനതൃത്വത്തിലുള്ള സർക്കാറിന്റെ നയങ്ങൾ വഴി ഈ പ്രതിസന്ധി മറികടക്കുവാൻ സാധിച്ചു. പക്ഷേ, 2020ൽ തുടങ്ങിയ കോവിഡ് മഹാമാരിയും അതുമൂലമുള്ള ലോക്ഡൗണും വരുത്തിവച്ച സാമ്പത്തിക പ്രശ്നങ്ങൾ േനരിടുന്നതിൽ കൺസർവേറ്റീവ് പാർട്ടിക്ക് കാലിടറി. പ്രത്യേകിച്ചും ബോറിസ് ജോൺസനു േശഷം അധികാരത്തിൽ വന്ന ലിസ് ട്രസ്സിന്റെ ഏഴാഴ്ച നീണ്ട ഭരണത്തിന്റെ സമയത്തുണ്ടായ പണപ്പെരുപ്പവും പലിശനിരക്കിൽ ഉണ്ടായ വർധനയും തന്മൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും ഈ പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കി. 

പണപ്പെരുപ്പത്തിനു തടയിടുവാൻ ഒരു പരിധി വരെ സുനകിന് സാധിച്ചുവെങ്കിലും സ്ഥിതിഗതികൾ പഴയ നിലയിൽ എത്തിക്കുവാൻ സാധിക്കുമായിരുന്നില്ല. ഇതാണ് കൺസർവേറ്റീവ് പാർട്ടിയെ സ്ഥിരം പിന്തുണയ്ക്കുന്നവർ ഉൾപ്പെടെയുള്ള വലിയൊരു ശതമാനം ജനം ലേബർ പാർട്ടിക്ക് വോട്ട് െചയ്യുവാൻ കാരണമായത്. 2017ലെ പൊതു തിരഞ്ഞെടുപ്പിൽ ബ്രെക്സിറ്റ് (അഥവാ Brexit) എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന യൂറോപ്യൻ യൂണിയനിൽനിന്ന് പുറത്തു പോരുവാനുള്ള തീരുമാനം കൺസർവേറ്റീവ് പാർട്ടിക്ക് വലിയ ഗുണം െചയ്തിരുന്നു. 

ബ്രിട്ടൻ തിരികെ യൂറോപ്യൻ യൂണിയനിൽ ചേരണമെന്ന ആവശ്യവുമായി ‘ബ്രെക്സിറ്റ് വിരുദ്ധ’ വാദികൾ നടത്തിയ പ്രതിഷേധത്തിൽ നിന്ന്. (Photo by JUSTIN TALLIS / AFP)

യൂറോപ്യൻ യൂണിയനിൽ തുടർന്നാൽ കുടിയേറ്റ നിയമങ്ങളിൽ ഇളവുകൾ വരുമെന്നും ഇതു വഴി മറുനാടുകാരുടെ വൻതോതിലുള്ള കുടിയേറിപ്പാർക്കൽ ഉണ്ടാേയേക്കുമെന്നും ഇത് തങ്ങളുടെ ജോലിസാധ്യതകളെ ബാധിക്കുമെന്നും തദ്ദേശ്ശവാസികളിൽ ഒരു വലിയ വിഭാഗത്തിന് ഭയം ഉണ്ടായിരുന്നു. ബ്രെക്സിറ്റിനെ കുറിച്ച് ഒരു ജനഹിതപരിശോധന (referendum) നടത്തിയത് ഈ വിഭാഗത്തിന്റെ പിന്തുണ കൺസർവേറ്റീവ് പാർട്ടിക്ക് ലഭിക്കുവാൻ കാരണമായിരുന്നു. ഈ ഹിതപരിശോധനയുടെ ഫലം പാർട്ടിക്കുള്ളിൽ ഭിന്നത സൃഷ്ടിച്ചപ്പോൾ ബ്രിട്ടൻ ഇതനുസരിച്ച് യൂറോപ്യൻ യൂണിയനിൽനിന്നും പുറത്തു വരണമെന്ന നിലപാടെടുത്ത േനതാക്കളിൽ പ്രമുഖനായിരുന്നു ബോറിസ് ജോൺസൻ. ഇത് അദ്ദേഹത്തിനും കൺസർവേറ്റീവ് പാർട്ടിക്കും 2019ലെ തിരഞ്ഞെടുപ്പിൽ ഉപകാരമായി ഭവിച്ചു.

ഇസ്രയേലും ഹമാസുമായി ഗാസയിൽ നടക്കുന്ന യുദ്ധത്തിൽ സുനക് എടുത്ത നിലപാടും തിരഞ്ഞെടുപ്പിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. സംഘർഷം നിലനിൽക്കുമ്പോൾതന്നെ ഇസ്രയേലിന് ആയുധ വിൽപന തുടരുന്നതിനെതിരെ വലിയ രീതിയിൽ പ്രതിഷേധം ഉയർന്നിരുന്നു

ADVERTISEMENT

എന്നാൽ ഈ വിഭാഗക്കാർക്ക്, അവർ പ്രതീക്ഷിച്ച േനട്ടങ്ങളൊന്നും ബ്രെക്സിറ്റ് കാരണം ഉണ്ടായില്ല. സാമ്പത്തിക മാന്ദ്യവും പണപ്പെരുപ്പവും ഉയർന്ന പലിശ നിരക്കും കാരണം കച്ചവടങ്ങൾ ക്ഷയിച്ചു. കൂടുതൽ ജോലികൾ ഉണ്ടായില്ല; വരുമാനം കുറഞ്ഞു. തങ്ങൾ േനരിടുന്ന സാമ്പത്തിക പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ബ്രെക്സിറ്റ് വഴി പരിഹരിക്കപ്പെടുമെന്ന് കരുതിയവർ ആ മാറ്റങ്ങൾ സംഭവിക്കാതിരുന്നപ്പോൾ സർക്കാരിനെ പഴിച്ചു. ഇതും സുനകിനും കൺസർവേറ്റീവ് പാർട്ടിക്കും തിരിച്ചടിയായി.

∙ ഡോക്ടറെ കാണാൻ എത്രകാലം കാത്തിരിക്കണം?

കൺസർവേറ്റീവ് പാർട്ടിയുടെ പ്രധാനപ്പെട്ട നയങ്ങളിൽ ഒന്ന് നികുതി ഭാരങ്ങൾ ലഘൂകരിക്കുക എന്നതാണ്. ഇതു വഴി സംരംഭകരും കച്ചവടങ്ങളും വ്യവസായങ്ങളും കൂടുതൽ ധനനിക്ഷേപം തങ്ങളുടെ സ്വന്തം േമഖലയിൽ നടത്തും. അതുവഴി കൂടുതൽ സമ്പത്തും തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുകയും ചെയ്യും എന്ന തത്വത്തിൽ അവർ ഉറച്ചു വിശ്വസിക്കുന്നു. എന്നാൽ നികുതികൾ കുറയ്ക്കുമ്പോൾ സർക്കാരിന്റെ വരുമാനം കുറയും. അപ്പോൾ സർക്കാർ നടത്തുന്ന ക്ഷേമ പദ്ധതികൾക്ക് ആവശ്യമായ പണം സ്വരൂപിക്കുവാൻ കഴിയാതെ വരും. ഇത് ആ പദ്ധതികളെ ആശ്രയിക്കുന്ന വ്യക്തികൾക്ക് സാരമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ബ്രിട്ടനിലും ഇത് സംഭവിച്ചു. 

നാഷനൽ ഹെൽത്ത് സർവീസില്‍ ജോലി ചെയ്യുന്നവർക്ക് മതിയായ വേതനം ലഭിക്കാത്തതിന്റെ പേരിൽ യുകെ ഡോക്ടേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച സമരത്തിൽ പൊതുജനങ്ങളും പങ്കുചേരുന്നു. (Photo by CARLOS JASSO / AFP)

അവിടെയുള്ള േദശീയ ആരോഗ്യ പദ്ധതി (National Health Scheme അഥവാ NHS) മറ്റു രാഷ്ട്രങ്ങൾക്ക് ഒരു മാതൃകയാണ്. എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഇതിന്റെ നടത്തിപ്പിൽ ധാരാളം പ്രശ്നങ്ങൾ ഉടലെടുത്തിട്ടുണ്ട്. ഒരു ഡോക്ടറെ കാണണമെങ്കിൽ മാസങ്ങൾ കാത്തിരിക്കണം, ശസ്ത്രക്രിയകൾ നടത്തുവാനുള്ള കാത്തിരിപ്പു പട്ടിക (waiting list) അനന്തമായി നീളുന്നു. ഇതുപോലെത്തന്നെയാണ് പല തദ്ദേശ്ശ സ്ഥാപനങ്ങളുടെയും സ്ഥിതി. പൊളിഞ്ഞു തുടങ്ങുന്ന റോഡുകളും മാലിന്യം നിറഞ്ഞ ഓടകളും സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഇതുവരെ നല്ല േസവനം ലഭിച്ചിരുന്ന ജനതയ്ക്ക് ഇതൊക്കെ െപട്ടെന്ന് നിഷേധിക്കപ്പെട്ടാൽ അതിന് ഉത്തരവാദിയായ സർക്കാരിനെതിരെ രോഷം തോന്നുന്നത് സ്വാഭാവികം മാത്രം. ഇതും ഭരണകക്ഷിക്ക് വിനയായി.

ADVERTISEMENT

∙ ‘തോൽപിച്ച’ യുദ്ധം!

ഇസ്രയേലും ഹമാസുമായി ഗാസയിൽ നടക്കുന്ന യുദ്ധത്തിൽ സുനക് എടുത്ത നിലപാടും തിരഞ്ഞെടുപ്പിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. സംഘർഷം നിലനിൽക്കുമ്പോൾതന്നെ ഇസ്രേയേലിന് ആയുധ വിൽപന തുടരുന്നതിനെതിരെ വലിയ രീതിയിൽ പ്രതിേഷധം ഉയർന്നിരുന്നു. ഗാസയിലേയ്ക്ക് മനുഷ്യസഹായ പ്രവർത്തനങ്ങൾക്കുള്ള സാമഗ്രികൾ എത്തിക്കുവാൻ ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞ് സുനക് ഈ രോഷം തണുപ്പിക്കുവാൻ ശ്രമിച്ചെങ്കിലും ഇസ്രയേലിനു തങ്ങളുടെ സുരക്ഷയ്ക്കു േവണ്ടി ഹമാസിനെ പരാജയപ്പെടുത്തുവാനുള്ള അവകാശമുണ്ടെന്ന നിലപാടിൽനിന്ന് അദ്ദേഹം പിറകോട്ട് പോയില്ല. ഇസ്രയേലിനു ലഭിക്കുന്ന ആയുധങ്ങൾ കൂടുതൽ മനുഷ്യക്കുരുതിക്ക് ഇട നൽകും എന്ന് പല കോണുകളിൽനിന്നും അഭിപ്രായം ഉയർന്നിട്ടും ഗാസയിൽ കൂടുതൽ മരണങ്ങൾ നിത്യേന എന്നവണ്ണം ഉണ്ടായിട്ടും ഈ നിലപാട് പുനഃപരിശോധിക്കാതിരുന്നത് സുനക്കിനും കൺസർവേറ്റീവ് പാർട്ടിക്കും വോട്ടുകൾ നഷ്ടപ്പെടുവാൻ കാരണമായി. 

ഇസ്രയേൽ –പലസ്തീൻ യുദ്ധത്തിൽ കൺസർവേറ്റീവ് പാർട്ടി ഇസ്രയേലിന് അനുകൂലമായ നിലപാട് എടുക്കുന്നതിൽ പ്രതിഷേധിച്ച് പലസ്തീൻ അനുകൂലികൾ നടത്തിയ സമരത്തിൽ നിന്നും. (Photo by JUSTIN TALLIS / AFP)

കൺസർവേറ്റീവ് പാർട്ടിക്ക് സ്ഥിരമായി ലഭിച്ചു കൊണ്ടിരുന്ന വലതുപക്ഷ വോട്ടുകളിൽ ഒരു പങ്ക് പുതിയതായി ഉയർന്നു വന്ന റിഫോം യുകെ പാർട്ടി (Reform UK Party) കൊണ്ടു പോയതും സുനക്കിനു വിനയായി. കുടിയേറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ കർശനമായ നയങ്ങൾ വേണമെന്ന് വാദിക്കുന്ന ഈ പാർട്ടിയുടെ േനതാവ് നൈജൽ ഫരാജ് ഇപ്രാവശ്യം വളരെ ആവേശത്തോടെ പ്രചാരണം നടത്തുകയും അത് വോട്ടർമാർക്കിടയിൽ വലിയ ഓളം സൃഷ്ടിക്കുകയും െചയ്തിരുന്നു. തുടർച്ചയായി ഏഴ് തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടതിനു േശഷം ഫരാജ് ഇത്തവണ ക്ലാക്ടൻ മണ്ഡലത്തിൽ നിന്ന് വിജയിച്ചതും ശ്രദ്ധേയമായി.             

റിഫോം പാർട്ടി നേതാവ് നൈജൽ ഫരാജ് തിരഞ്ഞെടുപ്പു പ്രചാരണ വേദിയിൽ (Photo by Paul ELLIS / AFP)

‌ഇതിനൊക്കെ പുറമേ 14 വർഷം തുടർച്ചയായി ഭരിച്ച കക്ഷിക്കെതിരെ ഒരു ഭരണവിരുദ്ധ വികാരം ഉടലെടുക്കുന്നതിൽ അസ്വാഭാവികത ഇല്ല. ഇത് േലബർ പാർട്ടി പൂർണമായി മുതലെടുക്കുകയും െചയ്തു. കൺസർവേറ്റീവ് പാർട്ടിയിലെ േനതാക്കളായ മുൻ പ്രധാനമന്ത്രി ലിസ് ട്രസ്സ്, ഡിഫൻസ് െസക്രട്ടറി ഗ്രാന്റ് ഷാപ്സ്, സഭാ േനതാവ് െപന്നി മൊർഡാണ്ട്, ട്രാൻസ്പോർട്ട് െസക്രട്ടറി മാർക്ക് ഹാർപ്പർ എന്നിവർ അടങ്ങുന്ന പ്രമുഖ നിര പരാജയപ്പെട്ടത് പാർട്ടിയുടെ ജനപിന്തുണ എത്രത്തോളം കുറഞ്ഞു എന്നതിന്റെ െതളിവാണ്.

∙ സ്റ്റാമെറെ കാത്തിരിക്കുന്ന വെല്ലുവിളികൾ

േലബർ പാർട്ടിയുടെ വിജയത്തിന്റെ മുഖ്യ ശിൽപി അതിന്റെ േനതാവ് സർ കിയേർ സ്റ്റാമെർ തന്നെയാണ്. 2020ൽ പാർട്ടിയുടെ തലപ്പത്ത് എത്തിയതിന് േശഷം ഇതിന്റെ ഇടതുപക്ഷത്തേയ്ക്കുള്ള ചായ്‌വ് കുറച്ചു കൊണ്ട് വന്നു മുഖ്യധാരയോട് കൂടുതൽ അടുപ്പിക്കുക എന്ന ശ്രമകരമായ ദൗത്യം സ്റ്റാമെർ നടപ്പിലാക്കി. അതുപോലെത്തന്നെ പാർട്ടിക്കുള്ളിലെ ജൂത വിരുദ്ധ മനോഭാവം മാറ്റിയെടുക്കുവാൻ സ്റ്റാമെർക്ക് വലിയൊരു പരിധിവരെ സാധിച്ചതും അദ്ദേഹത്തിന് േനട്ടമായി. ഈ ലക്ഷ്യങ്ങളിലേയ്ക്ക് എത്തുവാൻ േവണ്ടി പാർട്ടിയുടെ മുൻ േനതാവ് െജറമി കോർബിനെ പുറത്താക്കുവാനും സ്റ്റാമെർ മടിച്ചില്ല.

സ്വതന്ത്രനായി മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചശേഷം മുൻ ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ. തിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചു. (Photo by JUSTIN TALLIS / AFP)

ഈ തിരഞ്ഞെടുപ്പിൽ ‘മാറ്റം’ (change) എന്ന വളരെ ലളിതമായ ഒരു മുദ്രാവാക്യവുമായാണ് സ്റ്റാമെർ ജനങ്ങളുടെ മുൻപിലേക്ക് െചന്നത്; ഇതിനു വമ്പിച്ച അംഗീകാരം കിട്ടിയെന്നു ഫലങ്ങൾ സൂചിപ്പിക്കുകയും െചയ്യുന്നു. ഭരണത്തിലേയ്ക്കെത്തുന്ന സ്റ്റാമെറെ ധാരാളം െവല്ലുവിളികൾ കാത്തിരിക്കുന്നുണ്ട്. പ്രതിപക്ഷത്ത് ഇരിക്കുമ്പോഴും തിരഞ്ഞെടുപ്പ് സമയത്തും ‘മാറ്റം’ എന്നത് ജനശ്രദ്ധ പിടിച്ചു പറ്റുന്ന മുദ്രാവാക്യം ആയിരിക്കാം; എന്നാൽ ഭരണം മുൻപോട്ടു കൊണ്ടു പോകുവാൻ കൃത്യമായ നയങ്ങളും വ്യക്തമായ പരിപാടികളും അവ നടപ്പിലാക്കുവാനുള്ള നിശ്ചയദാർഢ്യവും ഉണ്ടായിരിക്കണം.

വാണിജ്യത്തിനും തൊഴിലാളികൾക്കും അനുകൂലം, പൊതുമേഖലയിൽ ൈവദ്യുതിക്കായി കമ്പനി, തൊഴിലാളികളുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുക, എൻഎച്ച്എസ് േസവനങ്ങൾക്കുള്ള കാത്തിരിപ്പ് സമയം കുറയ്ക്കുക, െറയിൽ ശൃംഖലയുടെ പ്രവർത്തനം െചലവ് കുറച്ചു കൂടുതൽ കാര്യക്ഷമമാക്കുക എന്നിവ എങ്ങനെ പ്രായോഗിക തലത്തിൽ നടപ്പിലാക്കും എന്നത് സ്റ്റാമെർക്ക് വലിയ പരീക്ഷണമാകും. 

എൻഎച്ച്എസ് വഴിയുള്ള േസവനങ്ങളുെട നിലവാരം ഉയർത്തുവാൻ േവണ്ടി ഈ േമഖലയിൽ കൂടുതൽ ധനവിനിയോഗം ഉറപ്പാക്കും എന്നല്ലാതെ കൂടുതൽ സ്പഷ്ടമായ വിശദാംശങ്ങൾ ഇതുവരെ സ്റ്റാമെർ പുറത്തു വിട്ടിട്ടില്ല. ഇടതുപക്ഷത്തേയ്ക്കുള്ള ചായ്‌വ് മയപ്പെടുത്തുമ്പോൾ അത് ഏതൊക്കെ രീതിയിലും എന്തൊക്കെ അളവ് വരെയും സാമൂഹിക ക്ഷേമ പരിപാടികളെ ബാധിക്കുമെന്നും സ്റ്റാമെർ വെളിപ്പെടുത്തിയിട്ടില്ല.

ബ്രിട്ടനിലെ സാധാരണ ജനം പ്രതീക്ഷിക്കുന്ന േസവനങ്ങൾ നല്ല രീതിയിൽ സർക്കാരിൽ നിന്നും ലഭിക്കണമെങ്കിൽ അതിനു േവണ്ടി ഒന്നുകിൽ നികുതി വർധിപ്പിക്കുകയോ അല്ലെങ്കിൽ കൂടുതൽ വരുമാന മാർഗങ്ങൾ ഉണ്ടാക്കുകയോ േവണ്ടി വരും. നികുതി ഭാരം കൂട്ടുന്നത് തീർച്ചയായും അപ്രിയമായ തീരുമാനമായിരിക്കും. അതു മാത്രമല്ല സാമ്പത്തിക വളർച്ച മുരടിച്ചു നിൽക്കുന്ന സമയത്തു കൂടുതൽ നികുതി ഭാരം കൊണ്ടു വരുന്നത് ഒരു സാമ്പത്തിക വിദഗ്ധനും നിർദേശിക്കുന്ന ഒരു പരിഹാര മാർഗമല്ല. അതുകൊണ്ട് ഇക്കാര്യത്തിൽ ആലോചിച്ചു ജാഗ്രതയോടെ മാത്രമേ സ്റ്റാമെറിനു നീങ്ങുവാൻ കഴിയൂ.

∙ ലേബർ പാർട്ടിയുടെ തിരിച്ചുവരവ്

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന വർഷങ്ങളിൽ ഫാക്ടറികളിലും ഖനികളിലും പണിയെടുക്കുന്ന തൊഴിലാളികളുടെയും പട്ടണങ്ങളിൽ സമൂഹത്തിന്റെ അധഃസ്ഥിത ശ്രേണിയിൽ കഴിയുന്നവരുടെയും അവകാശങ്ങൾക്ക് േവണ്ടി പോരാടിയ പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും കൂട്ടായ്മയിൽ നിന്നും ഉടലെടുത്ത േലബർ റപ്രസന്റേഷൻ കമ്മിറ്റി (Labour Representation Committee) ആണ് 1906ൽ േലബർ പാർട്ടി ആയി പരിണാമപ്പെട്ടത്. അധികാരം കിട്ടിയ അവസരങ്ങളിൽ എല്ലാം സാമൂഹിക ക്ഷേമ പദ്ധതികൾ നടപ്പിലാക്കിയ ഒരു ചരിത്രം കൂടി ഈ പാർട്ടിക്കുണ്ട്. എൻഎച്ച്എസ് കൊണ്ടുവന്നത് 1948ൽ ക്ലമന്റ് ആറ്റ്ലിയുടെ േനതൃത്വത്തിലുള്ള േലബർ പാർട്ടി സർക്കാരാണ്. തൊഴിലില്ലായ്മ േവതനം, ഖനി ഉരുക്ക് വ്യവസായങ്ങളുടെ േദശസാൽക്കരണം, പാവപ്പെട്ടവർക്കു വീടുകൾ പണിതു തുച്ഛമായ വാടകയ്ക്ക് നൽകുക തുടങ്ങിയ പല പദ്ധതികളും ആവിഷ്കരിച്ചു നടപ്പിലാക്കിയത് േലബർ പാർട്ടിയാണ്.

ബ്രിട്ടന്റെ മുൻ പ്രധാനമന്ത്രിയും ലേബർ പാർട്ടി നേതാവുമായ ക്ലമന്റ് ആറ്റ്ലിയും ഭാര്യ വയലറ്റും. (Photo by AFP)

എന്നാൽ 1970കളിൽ ഇത് ഉദ്യോഗസ്ഥ േമധാവിത്വത്തിനും അമിതമായ നിയന്ത്രണത്തിനും വഴിവച്ചു. ഇത് കാര്യക്ഷമതയെയും ഉൽപാദന ശക്തിയേയും തന്മൂലം സാമ്പത്തിക വളർച്ചയേയും മോശമായി ബാധിക്കുന്ന സ്ഥിതി ഉടലെടുത്തപ്പോൾ ഇവർക്ക് ഭരണം നഷ്ടപ്പെട്ടു. ഈ െതറ്റുകൾ മനസ്സിലാക്കി ടോണി ബ്ലെയറിന്റെ കീഴിൽ ‘ന്യൂ േലബർ’ (New Labour) എന്ന േപരിൽ മാറ്റങ്ങൾ ഉൾക്കൊണ്ട് ഇവർ 1997ൽ തിരിച്ചുവരവ് നടത്തി. അതുപോലെ ഒരു നിർണായക ഘട്ടത്തിലാണ് സ്റ്റാമെറുടെ േനതൃത്വത്തിൽ ഇപ്പോൾ ലേബർ പാർട്ടി അധികാരത്തിൽ തിരിച്ചെത്തുന്നത്.

∙ വിജയം ഇന്ത്യയ്ക്ക് ഗുണമോ?

ഇന്ത്യയോടുള്ള േലബർ പാർട്ടിയുടെയും സ്റ്റാമെറുടെയും സമീപനം എന്തായിരിക്കും? കാലാകാലങ്ങളായി ഇന്ത്യയോട് കൂടുതൽ മമത കാണിച്ചിട്ടുള്ളത് േലബർ പാർട്ടിയാണെന്ന് നിസ്സംശയം പറയുവാൻ സാധിക്കും. 1945 മുതൽ അധികാരത്തിൽ വന്ന ക്ലമന്റ് ആറ്റ്ലി സർക്കാരാണ് ഇന്ത്യക്ക് സ്വാതന്ത്ര്യത്തിേലക്കുള്ള പാത സുഗമമാക്കിയത്. പക്ഷേ പിൽക്കാലത്തു കശ്മീർ, പഞ്ചാബിലെ സിഖ് വിഘടനവാദം എന്നീ കാര്യങ്ങളിൽ ഈ പാർട്ടി സ്വീകരിച്ച നിലപാടുകളോട് ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി േരഖപ്പെടുത്തേണ്ടി വന്നിട്ടുമുണ്ട്.

ഇന്ത്യ ലോകത്തിലെ ഒരു പ്രമുഖ സാമ്പത്തിക ശക്തിയും ഏറ്റവും വലിയ വിപണിയുമായി വളർന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സാമ്പത്തിക-വാണിജ്യ േമഖലകളിൽ കൂടുതൽ സഹകരണത്തിന് ശ്രമിക്കുന്നതാണ് ബുദ്ധി എന്നും സ്റ്റാമെർ മനസ്സിലാക്കേണ്ടതാണ്.

രണ്ടാം ലോക മഹായുദ്ധത്തിന് േശഷം എല്ലാ കാലത്തും കൺസർവേറ്റീവ് പാർട്ടിയും േലബർ പാർട്ടിയും ബ്രിട്ടന്റെ വിദേശ നയം അമേരിക്കയുടെ നിലപാടുകളോട് േചർത്ത് നിർത്തുവാൻ പ്രത്യേകം ശ്രദ്ധിച്ചു പോന്നിട്ടുണ്ട്. ഇതുകൊണ്ടു തന്നെ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന രണ്ടു യുദ്ധങ്ങളിലും ബ്രിട്ടന്റെ നയം മാറുവാൻ ഒരു സാധ്യതയുമില്ല; അവർ തുടർന്നും യുക്രെയ്നിനെ പിന്തുണക്കും, ഇസ്രയേലിനെതിരെ കടുത്ത വിമർശനത്തിന് മുതിരുകയുമില്ല. അമേരിക്കയുമായുള്ള ഈ അടുപ്പത്തിന്റെ പ്രതിഫലനം ഇന്ത്യയോടുള്ള സമീപനത്തിലും ഉണ്ടായിരുന്നു. പാക്കിസ്ഥാനോടും ൈചനയോടും അമേരിക്ക കൂടുതൽ പ്രതിപത്തി കാണിച്ചപ്പോൾ ബ്രിട്ടനും അങ്ങോട്ടേക്ക് ഒരു ചരിവ് കാണിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് ഇന്ത്യയും അമേരിക്കയുമായി നല്ല ബന്ധം നിലനിൽക്കുമ്പോൾ ഡൽഹിയും ലണ്ടനും ഊഷ്മളമായ സൗഹൃദം പങ്കുവയ്ക്കുമെന്ന് ഉറപ്പിക്കാവുന്നതാണ്.

ഇന്ത്യ ലോകത്തിലെ ഒരു പ്രമുഖ സാമ്പത്തിക ശക്തിയും ഏറ്റവും വലിയ വിപണിയുമായി വളർന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സാമ്പത്തിക-വാണിജ്യ േമഖലകളിൽ കൂടുതൽ സഹകരണത്തിന് ശ്രമിക്കുന്നതാണ് ബുദ്ധി എന്നും സ്റ്റാമെർ മനസ്സിലാക്കേണ്ടതാണ്. ഇതെല്ലാം കൊണ്ട് ഒരു ഇന്ത്യൻ വംശജൻ ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പർ വീട്ടിൽനിന്നും പടിയിറങ്ങുമ്പോൾ അവിടുത്തെ പുതിയ അന്തേവാസി ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ഉലച്ചിൽ കൂടാതെ നിലനിർത്തുവാൻ മാത്രമല്ല കൂടുതൽ ദൃഢമാക്കുവാനും ശ്രമിക്കുമെന്നു നമുക്ക് വിശ്വസിക്കാം.

(മുൻ ഐആർഎസ് ഉദ്യോഗസ്ഥനായ ഡോ. കെ.എൻ. രാഘവൻ രാജ്യാന്തര ക്രിക്കറ്റ് അംപയറും രാജ്യാന്തര വിഷയങ്ങളുടെ നിരീക്ഷകനുമാണ്)

English Summary:

Landslide Labor Victory: What Led to the Conservative Party’s Crushing Defeat? Dr K. N. Raghavan Explains