ലോകത്ത് ഒരു വ്യോമസേനയും പരീക്ഷിക്കാത്ത ശൈലി: ശത്രുവിലേക്ക് നേരിട്ടു പാഞ്ഞ പീരങ്കി ഷെല്ലുകൾ: കാർഗിൽ തിരുത്തിയ യുദ്ധപാഠങ്ങൾ
ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നായിരുന്നു കാർഗിൽ പോരാട്ടം. 12 ആഴ്ച നീണ്ടുനിന്നെങ്കിലും വളരെക്കുറച്ചു ഭൂമിയുടെ നിയന്ത്രണത്തിനുവേണ്ടിയായിരുന്നു അത്. തങ്ങളുടെ പക്കലുള്ള സംഹാരശക്തിയുടെ ആയിരത്തിലൊരു ഭാഗം പോലും ഇന്ത്യയും പാക്കിസ്ഥാനും ഉപയോഗിച്ചില്ല. അങ്ങനെ നോക്കുമ്പോൾ ‘പരിമിതയുദ്ധം’ എന്നുപോലും കാർഗിൽ പോരാട്ടത്തെ വിളിക്കാനാകില്ല. പോരാട്ടം നടക്കുമ്പോൾ ഇതിനെ ‘യുദ്ധം’ എന്ന് ഇന്ത്യൻ നയതന്ത്രജ്ഞർ വിളിച്ചിരുന്നില്ല – ‘സായുധ അതിക്രമം’ എന്നാണു വിശേഷിപ്പിച്ചിരുന്നത്. എങ്കിലും യുദ്ധതന്ത്രങ്ങളുടെ ചരിത്രത്തിൽ കാർഗിലിനു സ്ഥാനമുണ്ടാകും. ആദ്യമായി 2 ആണവശക്തികളുടെ സൈന്യങ്ങൾ നേർക്കുനേർ പോരാടി എന്നതാണ് അതിനു പ്രധാന കാരണം. രണ്ടാം ലോകയുദ്ധത്തിൽ ജപ്പാനിൽ അമേരിക്ക അണ്വായുധം പ്രയോഗിച്ചതിനുശേഷം ഒന്നിനു പിറകേ ഒന്നായി 4 രാജ്യങ്ങൾകൂടി ആണവശക്തികളായി മാറി – റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന. തുടർന്ന് ഇവർ തമ്മിൽ ഒട്ടേറെ ഉരസലുകളുമുണ്ടായി – പ്രത്യേകിച്ച് അമേരിക്കയും റഷ്യയും തമ്മിൽ. പക്ഷേ, ഇരുകൂട്ടരും തങ്ങളുടെ സൈന്യങ്ങളെ പരസ്പരം പോരാടാൻ അയച്ചില്ല. പകരം

ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നായിരുന്നു കാർഗിൽ പോരാട്ടം. 12 ആഴ്ച നീണ്ടുനിന്നെങ്കിലും വളരെക്കുറച്ചു ഭൂമിയുടെ നിയന്ത്രണത്തിനുവേണ്ടിയായിരുന്നു അത്. തങ്ങളുടെ പക്കലുള്ള സംഹാരശക്തിയുടെ ആയിരത്തിലൊരു ഭാഗം പോലും ഇന്ത്യയും പാക്കിസ്ഥാനും ഉപയോഗിച്ചില്ല. അങ്ങനെ നോക്കുമ്പോൾ ‘പരിമിതയുദ്ധം’ എന്നുപോലും കാർഗിൽ പോരാട്ടത്തെ വിളിക്കാനാകില്ല. പോരാട്ടം നടക്കുമ്പോൾ ഇതിനെ ‘യുദ്ധം’ എന്ന് ഇന്ത്യൻ നയതന്ത്രജ്ഞർ വിളിച്ചിരുന്നില്ല – ‘സായുധ അതിക്രമം’ എന്നാണു വിശേഷിപ്പിച്ചിരുന്നത്. എങ്കിലും യുദ്ധതന്ത്രങ്ങളുടെ ചരിത്രത്തിൽ കാർഗിലിനു സ്ഥാനമുണ്ടാകും. ആദ്യമായി 2 ആണവശക്തികളുടെ സൈന്യങ്ങൾ നേർക്കുനേർ പോരാടി എന്നതാണ് അതിനു പ്രധാന കാരണം.
രണ്ടാം ലോകയുദ്ധത്തിൽ ജപ്പാനിൽ അമേരിക്ക അണ്വായുധം പ്രയോഗിച്ചതിനുശേഷം ഒന്നിനു പിറകേ ഒന്നായി 4 രാജ്യങ്ങൾകൂടി ആണവശക്തികളായി മാറി – റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന. തുടർന്ന് ഇവർ തമ്മിൽ ഒട്ടേറെ ഉരസലുകളുമുണ്ടായി – പ്രത്യേകിച്ച് അമേരിക്കയും റഷ്യയും തമ്മിൽ. പക്ഷേ, ഇരുകൂട്ടരും തങ്ങളുടെ സൈന്യങ്ങളെ പരസ്പരം പോരാടാൻ അയച്ചില്ല. പകരം ഇവരുടെ സഹായത്തോടെ മൂന്നാം രാജ്യങ്ങളിൽ ഇവരുടെ ‘ഇഷ്ടക്കാർ’ തമ്മിൽ പൊരുതുകയായിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ യുദ്ധതന്ത്രജ്ഞർ ഒരു സിദ്ധാന്തമുണ്ടാക്കി. രണ്ട് ആണവശക്തികൾ പരസ്പരം നേരിട്ടു സായുധയുദ്ധം ചെയ്യില്ല, ചെയ്താൽ അത് അണ്വായുധപ്രയോഗത്തിലേ കലാശിക്കൂ. ഈ സിദ്ധാന്തത്തിന് ഏക അപവാദമാണ് കാർഗിൽ പോരാട്ടം. 1998ൽ അണ്വായുധം കൈവശമാക്കിയ ഇന്ത്യയും പാക്കിസ്ഥാനും ഒരു കൊല്ലത്തിനുള്ളിൽ പരസ്പരം സായുധയുദ്ധത്തിലേക്കു നീങ്ങിയപ്പോൾ ലോകം ഞെട്ടി.
മൂന്നു തരത്തിലുള്ള യുദ്ധവിപുലീകരണമാണ് അന്ന് ലോകം ഭയന്നത്. ഒന്ന്, പരിമിതമായ നിയന്ത്രണരേഖയിലെ പോരാട്ടത്തിൽ തോൽക്കുമെന്നു ബോധ്യമാകുന്ന സൈന്യം മറ്റൊരു പ്രദേശത്തു തിരിച്ചടി നൽകി യുദ്ധം വിപുലീകരിക്കാം. (1965ലെ യുദ്ധത്തിൽ അതാണല്ലോ സംഭവിച്ചത്. കശ്മീരിലെ അപ്രതീക്ഷിത ആക്രമണത്തിൽ പിടിച്ചുനിൽക്കാനാകില്ലെന്നു ബോധ്യമായ ഇന്ത്യൻ സൈന്യം പഞ്ചാബിൽ തിരിച്ചടിച്ചാണ് പാക്ക് സൈന്യത്തെ കശ്മീർ താഴ്‌വരയിൽനിന്നു തുരത്തിയത്.) രണ്ട്, ഇന്ത്യ വ്യോമസേനയെ ഉപയോഗിച്ചതിനു മറുപടിയായി പാക്ക് വ്യോമസേനയും രംഗത്തെത്തിയാൽ പോരാട്ടം പൂർണയുദ്ധത്തിലേക്കു മാറാം. മൂന്ന്, യുദ്ധം വേഗം അവസാനിപ്പിക്കാൻ ഒരു രാജ്യം അണ്വായുധം പ്രയോഗിച്ചേക്കാം.
ഇവയൊന്നും സംഭവിക്കാത്തതിന് ഇന്ത്യയുടെ രാഷ്ട്രീയ – സൈനിക നേതൃത്വങ്ങളെ ശ്ലാഘിച്ചേ തീരൂ. നിയന്ത്രണരേഖ കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുക മാത്രമാണു യുദ്ധത്തിന്റെ രാഷ്ട്രീയലക്ഷ്യമെന്ന് വാജ്പേയി മന്ത്രിസഭ സൈന്യത്തോടു നിർദേശിച്ചു. ആ കൃത്യം ഇന്ത്യൻ സൈന്യം നിയന്ത്രണരേഖ കടക്കാതെ നിർവഹിക്കുകയും വേണം. ഇതനുസരിച്ചു പോരാട്ടപദ്ധതി തയാറാക്കാൻ കരസേന സമ്മതിച്ചു. പക്ഷേ, കരസേനയെക്കൊണ്ടുമാത്രം പോരാട്ടം നടത്തിയാൽ കനത്ത ആൾനഷ്ടവും കാലതാമസവും ഉണ്ടാകുമെന്നതിനാൽ വ്യോമസേനയുടെ സഹായം ആവശ്യമാണെന്ന് കരസേനാ മേധാവി ജനറൽ വി.പി.മാലിക് അറിയിച്ചു.
വ്യോമസേനയെ നിയോഗിക്കുന്നത് യുദ്ധവിപുലീകരണത്തിനു വഴിതെളിച്ചേക്കാമെന്നതിനാൽ അതിന് മന്ത്രിസഭയുടെ രേഖാമൂലമുള്ള നിർദേശം ആവശ്യമാണെന്ന് വ്യോമസേനാ മേധാവി എ.വൈ.ടിപ്നിസ് മറുപടി നൽകി.അതു നൽകാൻ തയാറായെങ്കിലും പോർവിമാനങ്ങൾ പോലും ആകാശനിയന്ത്രണരേഖ കടക്കരുതെന്ന് മന്ത്രിസഭയും നിഷ്കർഷിച്ചു. അങ്ങനെ രാഷ്ട്രീയനേതൃത്വം നിർവചിച്ച യുദ്ധലക്ഷ്യം, അവർ നിശ്ചയിച്ച ഓപ്പറേഷനൽ പരിമിതികളിൽ ഒതുങ്ങിനിന്ന് നേടിയെടുക്കാൻ കരസേനയും വ്യോമസേനയും തയാറായി. ഏതായാലും ഇതോടെ യുദ്ധതന്ത്രജ്ഞർ പുതിയൊരു സിദ്ധാന്തം തയാറാക്കി – അണ്വായുധനിഴലിൽ നിന്നുകൊണ്ടുതന്നെ പരിമിതമായ സൈനികലക്ഷ്യങ്ങൾ നേടാൻ സൈനികപോരാട്ടം സാധ്യമാണ്.
നുഴഞ്ഞുകയറ്റത്തിനെതിരെ പരമ്പരാഗതശൈലിയിലുള്ള ഫീൽഡ് ആർമി യുദ്ധം സാധ്യമല്ലെന്നായിരുന്നു അതുവരെ യുദ്ധതന്ത്രജ്ഞർ പൊതുവേ കരുതിപ്പോന്നത്. കാർഗിൽ യുദ്ധത്തോടെ അതും തിരുത്തേണ്ടിവന്നു.
പരമ്പരാഗതയുദ്ധത്തിൽ തങ്ങൾ പരാജയപ്പെടുമെന്ന ബോധ്യത്തിലാണ് പാക്ക് സൈന്യം കശ്മീരിൽ നുഴഞ്ഞുകയറ്റത്തിന് ഒരുമ്പെട്ടത്. കാർഗിലിൽ ഇന്ത്യയാകട്ടെ പീരങ്കികളും പോർവിമാനങ്ങളും മറ്റുമുപയോഗിച്ചു പരമ്പരാഗതശൈലിയിലുള്ള ഫീൽഡ് യുദ്ധം തന്നെയാണു നടത്തിയത്. യുദ്ധചരിത്രത്തിൽ ഇതു പുതിയൊരു അനുഭവമായിരുന്നു. പോരാട്ട അടവുകളിലും കാർഗിൽ യുദ്ധം പുതിയ നിർവചനങ്ങൾ കൊണ്ടുവന്നു. കാർഗിലിനു മുൻപ് ദീർഘദൂര പീരങ്കികൾ ആരും നേരിട്ടു പ്രയോഗിക്കുന്ന ആയുധമായി ഉപയോഗിച്ചിട്ടില്ല.
25 കിലോമീറ്ററോളമാണ് ബൊഫോഴ്സ് പോലുള്ള പീരങ്കികളുടെ അന്നത്തെ ദൂരപരിധി. മറ്റൊരിടത്തിരുന്നു ലക്ഷ്യം നിരീക്ഷിക്കുന്ന ഒബ്സർവേഷൻ പോസ്റ്റുകാർ പറയുന്നതനുസരിച്ചാണ് ഗണ്ണർ ഉന്നംവയ്ക്കുന്നത്. താനയച്ച ഷെൽ എവിടെ പതിക്കുന്നുവെന്നു ഗണ്ണർ കാണുന്നില്ല. പലപ്പോഴും ഒരു കുന്നിന്റെ താഴെനിന്ന് ഉതിർക്കുന്ന ഷെൽ കുന്നിനു മുകളിലൂടെ പറന്ന് മറുവശത്തുള്ള ലക്ഷ്യത്തിൽ പതിക്കുകയാണ്. കൃത്യസ്ഥലത്താണോ പതിച്ചതെന്ന് ഒബ്സർവേഷൻ പോസ്റ്റുകാരാണു ഗണ്ണറെ അറിയിക്കുന്നത്. എന്നാൽ, കാർഗിലിൽ അതല്ല സംഭവിച്ചത്. കുന്നിനു മുകളിലിരിക്കുന്ന ശത്രുവിനെ നേരിട്ടുകണ്ടുകൊണ്ട് അവിടേക്കു ഷെല്ലിങ് നടത്തുകയാണ് ഇന്ത്യൻ ഗണ്ണർമാർ ചെയ്തത്. ആധുനിക പീരങ്കിയുദ്ധത്തിൽ ഇതും ആദ്യാനുഭവമായിരുന്നു.
വ്യോമയുദ്ധത്തിലും കാർഗിൽ പുതിയ അനുഭവമായിരുന്നു. കൃത്യമായി ലക്ഷ്യത്തിൽ പതിപ്പിക്കുന്ന ആധുനിക ലേസർ ഗൈഡഡ് ബോംബുകൾ കൈവശമില്ലാത്തതിനാൽ പരമ്പരാഗത ബോംബുകളുടെ ലോഞ്ചിങ് സംവിധാനത്തിൽ ലേസർ ഗൈഡിങ് സംവിധാനം ‘ഏച്ചുകെട്ടി’ നൽകാൻ വ്യോമസേനാ എൻജിനീയർമാർക്കു സാധിച്ചു.
ആകാശത്തുപോലും നിയന്ത്രണരേഖ കടക്കരുതെന്ന രാഷ്ട്രീയനിർദേശം ആദ്യഘട്ടത്തിൽ വ്യോമസേനയ്ക്കു ബുദ്ധിമുട്ടുണ്ടാക്കി. നിയന്ത്രണരേഖയ്ക്കു തൊട്ടടുത്തുള്ള കുന്നുകളിൽ പതിയിരിക്കുന്ന ശത്രുവിനെതിരെ അതിവേഗത്തിൽ പറന്നെത്തി ആക്രമണം നടത്തുമ്പോൾ നിയന്ത്രണരേഖ കടക്കാൻ എല്ലാ സാധ്യതയുമുണ്ട്. അത് ഒഴിവാക്കാൻ, ലോകചരിത്രത്തിൽ ഒരു വ്യോമസേനയും പരീക്ഷിച്ചിട്ടില്ലാത്ത ആയുധപ്രയോഗശൈലികൾ ദിവസങ്ങൾക്കുള്ളിൽ മെനഞ്ഞെടുക്കാൻ ഇന്ത്യൻ പൈലറ്റുമാർക്കു സാധിച്ചു. അങ്ങനെ കാൽ നൂറ്റാണ്ട് മുൻപ് ഇന്ത്യ നടത്തിയ ‘യുദ്ധമല്ലാത്ത യുദ്ധം’ ലോകസൈനികചരിത്രത്തിൽ പ്രത്യേക അധ്യായമായി ഇടംപിടിച്ചു.