നികുതിദായകർ കയ്യൊഴിയുന്നതോടെ പഴയ ആദായനികുതി സ്കീമിന് സ്വാഭാവികമരണം സംഭവിക്കുമെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി ടി.വി. സോമനാഥൻ. പഴയ സ്കീമിൽ കേന്ദ്രം ഇനി കൂടുതൽ ഇളവുകളൊന്നും കൊണ്ടുവരില്ലെന്ന് ‘മലയാള മനോരമ’യ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. സ്കീം ചിലപ്പോൾ തുടർന്നേക്കാം, പക്ഷേ നികുതിദായകർ വലിയതോതിൽ പുതിയ സ്കീമിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. 70 ശതമാനത്തോളം നികുതിദായകർ പുതിയ സ്കീമിലേക്ക് മാറി. ശമ്പളക്കാരിൽ 60 ശതമാനവും വ്യക്തിഗത ബിസിനസുകാർ, എംഎസ്എംഇ എന്നീ വിഭാഗങ്ങളിൽ 90 ശതമാനവും മാറി. നിലവിലെ സാഹചര്യത്തിൽ, പുതിയ സ്കീം ആകർഷകമാക്കാനുള്ള പരമാവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. മൂലധന ലാഭ (ക്യാപിറ്റൽ ഗെയിൻസ്) നികുതി പരിഷ്കാരത്തിനെതിരെയുള്ള ആരോപണങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നികുതിദായകർ കയ്യൊഴിയുന്നതോടെ പഴയ ആദായനികുതി സ്കീമിന് സ്വാഭാവികമരണം സംഭവിക്കുമെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി ടി.വി. സോമനാഥൻ. പഴയ സ്കീമിൽ കേന്ദ്രം ഇനി കൂടുതൽ ഇളവുകളൊന്നും കൊണ്ടുവരില്ലെന്ന് ‘മലയാള മനോരമ’യ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. സ്കീം ചിലപ്പോൾ തുടർന്നേക്കാം, പക്ഷേ നികുതിദായകർ വലിയതോതിൽ പുതിയ സ്കീമിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. 70 ശതമാനത്തോളം നികുതിദായകർ പുതിയ സ്കീമിലേക്ക് മാറി. 

ശമ്പളക്കാരിൽ 60 ശതമാനവും വ്യക്തിഗത ബിസിനസുകാർ, എംഎസ്എംഇ എന്നീ വിഭാഗങ്ങളിൽ 90 ശതമാനവും മാറി. നിലവിലെ സാഹചര്യത്തിൽ, പുതിയ സ്കീം ആകർഷകമാക്കാനുള്ള പരമാവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. മൂലധന ലാഭ (ക്യാപിറ്റൽ ഗെയിൻസ്) നികുതി പരിഷ്കാരത്തിനെതിരെയുള്ള ആരോപണങ്ങൾ അദ്ദേഹം തള്ളി. വിൽക്കുന്ന വസ്തുവിന്റെ വിലയിൽ 12 ശതമാനത്തിനു മുകളിൽ വാർഷിക വർധനയുണ്ടെങ്കിൽ പുതിയ പരിഷ്കാരം ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു.

(Representative image by lovelyday12/shutterstock)
ADVERTISEMENT

∙ വസ്തുവിന്റെ മൂലധന ലാഭ നികുതിയിലെ പരിഷ്കാരം ഭൂരിഭാഗം സന്ദർഭങ്ങളിലും ഉടമയ്ക്ക് ഗുണകരമെന്ന് സർക്കാർ പറയുന്നു. ഇത് ശരിയല്ലെന്ന് വ്യാപക വിമർശനമുണ്ടല്ലോ...

പലരുമിത് കൃത്യമായി മനസ്സിലാക്കിയിട്ടില്ല. വീട് കൈവശം വയ്ക്കുന്നത് രണ്ടുതലത്തിലാണല്ലോ. ഒന്ന് താമസിക്കുക എന്ന ഉദ്ദേശത്തോടെയുള്ളത്. മറ്റൊന്ന് നിക്ഷേപമെന്ന നിലയിൽ. നിക്ഷേപമെന്ന നിലയിലെങ്കിൽ ഒരു വസ്തുവിന്റെ വിലയിൽ പ്രതിവർഷം കുറഞ്ഞത് 12 ശതമാനമെങ്കിലും വളർച്ച നമ്മൾ പ്രതീക്ഷിക്കുന്നുണ്ട്. 7% വളർച്ചയാണെങ്കിൽ സ്ഥലം മേടിക്കുന്നതിനു പകരം ബാങ്കിൽ സ്ഥിരനിക്ഷേപം നടത്തിയാൽ മതിയല്ലോ. സ്ഥലത്തിന്റെ വിലയിൽ 12 ശതമാനത്തിനു മുകളിൽ വാർഷിക വളർച്ചയുണ്ടെങ്കിൽ പുതിയ നികുതി പരിഷ്കാരം നിങ്ങൾക്ക് നേട്ടമാണ്. അതായത് ഇതുവരെ ക്യാപിറ്റൽ ഗെയിൻസ് നികുതിയിനത്തിൽ നൽകിയതിനേക്കാൾ കുറവ് തുക അടച്ചാൽ മതി.

പഴയ പെൻഷൻ സ്കീമിലേക്ക് (ഒപിഎസ്) തിരിച്ചുപോകുന്നത് ആത്മഹത്യാപരമാണ്. തിരിച്ചു പോകണമെന്ന് സമിതി ഒരിക്കലും ശുപാർശ ചെയ്യില്ല. അങ്ങനെ ചെയ്താൽ സർക്കാർ ബജറ്റ് സർക്കാർ ജീവനക്കാരുടെ ബജറ്റായി മാറും.

12 ശതമാനത്തിലും താഴെയാണെങ്കിൽ പുതിയ നികുതിനിരക്ക് കൂടുതലായി മാറിയേക്കാം. ഞങ്ങളുടെ വിലയിരുത്തലനുസരിച്ച് രാജ്യമാകെ റിയൽ എസ്റ്റേറ്റ് രംഗത്ത് 12 മുതൽ 16% വളർച്ചയുണ്ടാകുന്നുണ്ട്. അതുകൊണ്ട് ഭൂരിപക്ഷം സന്ദർഭങ്ങളിലും നികുതി ബാധ്യതയായി മാറില്ല. താമസിക്കുക എന്ന ഉദ്ദേശ്യത്തിനായി നിർമിച്ച വീടുകളുടെ വിലയിൽ ഒരുപക്ഷേ ഈ വളർച്ചയില്ലായിരിക്കാം. പക്ഷേ, അത്തരം വീടുകൾ വിറ്റുകിട്ടുമ്പോഴുള്ള ലാഭം മറ്റൊരു വീട് വാങ്ങാ‍ൻ ഉപയോഗിക്കുന്നതോടെ നികുതി ബാധകമല്ലെന്നോർക്കണം (റോ‍ൾ ഓവർ). 10 കോടി രൂപ വരെ ഈ ആനുകൂല്യം ലഭിക്കും. അതുകൊണ്ട് പുതിയ മാറ്റം ഇടത്തരക്കാരെ ബാധിക്കില്ല.

∙ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ ക്യാപിറ്റൽ ഗെയിൻസ് വിഷയം പുനഃപരിശോധിക്കുമോ?

ADVERTISEMENT

നികുതി ഏതെങ്കിലും തരത്തിൽ കൂടുന്ന എല്ലാ തീരുമാനങ്ങൾക്കെതിരെയും വിമർശനം സ്വാഭാവികമാണ്. പുനഃപരിശോധനയുണ്ടാകുമെന്നു തോന്നുന്നില്ല. അങ്ങനെ ചെയ്യരുതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

∙ പാരമ്പര്യസ്വത്തുക്കളുടെ വിൽപനയിൽ പുതിയ പരിഷ്കാരം എങ്ങനെയായിരിക്കും ബാധിക്കുക?

2001 മുതലാണ് പണപ്പെരുപ്പവുമായി തട്ടിച്ചുള്ള ഇൻഡക്സേഷൻ ആനുകൂല്യം കണക്കാക്കിയിരുന്നത്. അതിനു മുൻപ് വാങ്ങിയ സ്ഥലമാണെങ്കിൽ, 2001ൽ അതിന്റെ വിപണി ന്യായ വിലയാണ് അടിസ്ഥാനമായി പരിഗണിക്കാറുള്ളത്. ഇതിന്മേലാണ് ഇൻഡക്സേഷൻ ആനുകൂല്യം നൽകിയിരുന്നത്. പുതിയ പരിഷ്കാരമനുസരിച്ച്, 2001ലെ ന്യായവില തന്നെ കണക്കാക്കും പക്ഷേ അതിന്മേൽ ഇൻഡക്സേഷൻ ആനുകൂല്യമുണ്ടാകില്ലെന്നു മാത്രം. 2001 വരെയുള്ള ആനുകൂല്യം ലഭിക്കുമെന്നു ചുരുക്കം.

കേരളത്തെക്കുറിച്ച് ‘നോ കമന്റ്സ്’

കേരളത്തിന്റെ സാമ്പത്തികപരാധീനതകൾ കേന്ദ്രത്തിന് വ്യക്തമായി അറിവുള്ളതാണ്. കേന്ദ്ര ബജറ്റിൽ പ്രത്യേക പാക്കേജും ആവശ്യപ്പെട്ടിരുന്നു. പ്രശ്നത്തിനെന്താണൊരു പരിഹാരം?

ഞാനിതിനെക്കുറിച്ച് അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ല. മുൻപിതൊരു രാഷ്ട്രീയ വിഷയമായിരുന്നെങ്കിൽ, ഇന്നിത് സുപ്രീം കോടതിയുടെ പരിഗണനയിൽ കൂടിയുള്ള വിഷയമാണ്. പ്രശ്നപരിഹാരം നിർദേശിക്കാൻ ഞാ‍ൻ ആളല്ല. വളരെ കാര്യശേഷിയുള്ള ഒട്ടേറെപ്പേർ കേരള സർക്കാരിലുണ്ട്. അവർ പറയുന്നതാകും ഉചിതം.

∙ ബജറ്റ് സംസ്ഥാനങ്ങളോട് വിവേചനം കാണിച്ചെന്ന ആരോപണത്തെക്കുറിച്ച്?

ഏതെങ്കിലും ചില സംസ്ഥാനങ്ങളുടെ പേര് പ്രസംഗത്തിൽ പരാമർശിച്ചതുകൊണ്ട് ഒരു ബജറ്റ് വിവേചനപരമാണെന്ന് പറയാനാകില്ല. ആന്ധ്രപ്രദേശ് പുനഃസംഘടനാ നിയമം കേന്ദ്രത്തിന്റേതാണ്. അതിലെ വ്യവസ്ഥകൾ സംസ്ഥാനത്തിന്റെ സഹകരണത്തോടെ നടപ്പാക്കാൻ കേന്ദ്രത്തിന് ബാധ്യതയുണ്ട്. അതൊരു സംസ്ഥാനത്തിനെ പ്രതീതിപ്പെടുത്താനല്ല.

∙ ക്യാപിറ്റൽ ഗെയിൻസ് ടാക്സ് പരിഷ്കാരം ഓഹരിവിപണിയിലെ നിക്ഷേപങ്ങൾക്ക് ഇടിവുണ്ടാക്കുമോ?

ADVERTISEMENT

ഇല്ല. ലോങ് ടേം ടാക്സ് 10 ശതമാനമായിരുന്നത് 12.5 ശതമാനമാവുകയാണ് ചെയ്തത്. ഇത് നേരിയ വർധനയല്ലേ? രാജ്യാന്തരതലത്തിലെ നിരക്കുകൾ ഇതിലും കൂടുതലാണ്.

∙ ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് (എഫ് ആൻഡ് ഒ) നിരുത്സാഹപ്പെടുത്താനായിരുന്നോ നികുതി (എസ്ടിടി) വർധന? 

ഉദ്ദേശം അതുതന്നെയാണ്. ചെറിയ നിക്ഷേപകർ ഇത്രയും റിസ്കുള്ള ഒരു മേഖലയിൽ നിക്ഷേപം നടത്തരുത്. അപകടസാധ്യത മനസ്സിലാക്കാതെ പണം നഷ്ടമാക്കുന്ന ഒട്ടേറെപ്പേരുണ്ട്. അവരത് പുറത്തുപറയുന്നില്ലെന്നു മാത്രം. ഇതൊരു അനുബന്ധ വിപണിയാണ്. ആളുകൾ യഥാർഥ ക്യാപിറ്റൽ മാർക്കറ്റിലേക്ക് വരണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഈ റിസക്, യഥാർഥ ഓഹരിവിപണി നിക്ഷേപത്തെ പോലും ഭാവിയിൽ ബാധിക്കാം.

ടി.വി.സോമനാഥൻ (ചിത്രം ∙മനോരമ)

∙ സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി (എൻപിഎസ്) പരിഷ്കരിക്കാനുള്ള സമിതിയുടെ അധ്യക്ഷനാണ് അങ്ങ്. എന്ത് പ്രതീക്ഷിക്കണം?

പഴയ പെൻഷൻ സ്കീമിലേക്ക് (ഒപിഎസ്) തിരിച്ചുപോകുന്നത് ആത്മഹത്യാപരമാണ്. തിരിച്ചുപോകണമെന്ന് സമിതി ഒരിക്കലും ശുപാർശ ചെയ്യില്ല. അങ്ങനെ ചെയ്താൽ സർക്കാർ ബജറ്റ് സർക്കാർ ജീവനക്കാരുടെ ബജറ്റായി മാറും. ഭൂരിഭാഗം പണവും ശമ്പളത്തിനും പെൻഷനും നീക്കിവച്ചാൽ ജനങ്ങൾക്കൊന്നുമുണ്ടാകില്ല. എൻപിഎസുമായി ബന്ധപ്പെട്ട് 3 പ്രധാന ആവശ്യങ്ങളാണ് ജീവനക്കാർക്കുള്ളത്. 

-ഒന്ന്, വിരമിക്കുമ്പോൾ നിശ്ചിത പെൻഷൻ കിട്ടുമെന്ന ഉറപ്പ്. രണ്ട്, വിരമിക്കൽ കാലത്ത് പണപ്പെരുപ്പം വഴി പെൻഷൻ തുകയുടെ മൂല്യം കുറയുന്നത് തടയുക. മൂന്ന്, ചെറിയ കാലാവധിയുള്ള ജീവനക്കാർക്ക് മിനിമം പെൻഷൻ ഉറപ്പാക്കുക. സാമ്പത്തിക അച്ചടക്കം ഉറപ്പാക്കിക്കൊണ്ട് ഈ 3 വിഷയങ്ങൾക്കുള്ള പരിഹാരം കണ്ടെത്താൻ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ഇതിന്റെ ബാധ്യത ഭാവിതലമുറയുടെ ചുമലിൽ വയ്ക്കില്ല.

English Summary:

Union Finance Secretary T V Somanathan Predicts Natural Demise of Old Income Tax Scheme