കേരളത്തിലെ പ്രമുഖ മെഡിക്കൽ കോളജുകളിലൊന്നിൽ സർജറിക്കു പഠിക്കുന്ന ഡോക്ടർ വാഹനമെടുത്തു പുറത്തുപോയാൽ അപകടം ഉറപ്പ്. ഏതാനും മാസങ്ങൾക്കുള്ളിൽ പതിനഞ്ചോളം വാഹനാപകടങ്ങൾ. ‍ഡോക്ടറായ ഭാര്യയെ തരംകിട്ടുമ്പോഴൊക്കെ ഉപദ്രവിക്കും. കണ്ണിൽ കാണുന്നതെന്തും എടുത്തടിക്കും, തൊഴിക്കും, തള്ളിവീഴ്ത്തും. ഒരു വയസ്സുള്ള കുഞ്ഞിനെക്കൂടി ഉപദ്രവിക്കുന്ന സ്ഥിതിയായി. തീവ്രവേദനയനുഭവിക്കുന്ന കാൻസർ രോഗികൾക്കു നൽകുന്ന വേദനാസംഹാരികളായ ഗുളികകളിലാണ് അയാൾ ലഹരി കണ്ടെത്തിയത്. താൻ കൂടി ഭാഗമായിരുന്ന ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചതും ഒരു കുലുക്കവുമുണ്ടാക്കിയില്ല. കൃത്യമായി ഊണോ ഉറക്കമോ ഇല്ല. പരീക്ഷകളിൽ തോറ്റ് നാശത്തിലേക്കുള്ള പടിയിറക്കത്തിലാണ് അയാൾ. വീടിനകത്തും പുറത്തുമുള്ള അക്രമങ്ങളിൽ

കേരളത്തിലെ പ്രമുഖ മെഡിക്കൽ കോളജുകളിലൊന്നിൽ സർജറിക്കു പഠിക്കുന്ന ഡോക്ടർ വാഹനമെടുത്തു പുറത്തുപോയാൽ അപകടം ഉറപ്പ്. ഏതാനും മാസങ്ങൾക്കുള്ളിൽ പതിനഞ്ചോളം വാഹനാപകടങ്ങൾ. ‍ഡോക്ടറായ ഭാര്യയെ തരംകിട്ടുമ്പോഴൊക്കെ ഉപദ്രവിക്കും. കണ്ണിൽ കാണുന്നതെന്തും എടുത്തടിക്കും, തൊഴിക്കും, തള്ളിവീഴ്ത്തും. ഒരു വയസ്സുള്ള കുഞ്ഞിനെക്കൂടി ഉപദ്രവിക്കുന്ന സ്ഥിതിയായി. തീവ്രവേദനയനുഭവിക്കുന്ന കാൻസർ രോഗികൾക്കു നൽകുന്ന വേദനാസംഹാരികളായ ഗുളികകളിലാണ് അയാൾ ലഹരി കണ്ടെത്തിയത്. താൻ കൂടി ഭാഗമായിരുന്ന ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചതും ഒരു കുലുക്കവുമുണ്ടാക്കിയില്ല. കൃത്യമായി ഊണോ ഉറക്കമോ ഇല്ല. പരീക്ഷകളിൽ തോറ്റ് നാശത്തിലേക്കുള്ള പടിയിറക്കത്തിലാണ് അയാൾ. വീടിനകത്തും പുറത്തുമുള്ള അക്രമങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ പ്രമുഖ മെഡിക്കൽ കോളജുകളിലൊന്നിൽ സർജറിക്കു പഠിക്കുന്ന ഡോക്ടർ വാഹനമെടുത്തു പുറത്തുപോയാൽ അപകടം ഉറപ്പ്. ഏതാനും മാസങ്ങൾക്കുള്ളിൽ പതിനഞ്ചോളം വാഹനാപകടങ്ങൾ. ‍ഡോക്ടറായ ഭാര്യയെ തരംകിട്ടുമ്പോഴൊക്കെ ഉപദ്രവിക്കും. കണ്ണിൽ കാണുന്നതെന്തും എടുത്തടിക്കും, തൊഴിക്കും, തള്ളിവീഴ്ത്തും. ഒരു വയസ്സുള്ള കുഞ്ഞിനെക്കൂടി ഉപദ്രവിക്കുന്ന സ്ഥിതിയായി. തീവ്രവേദനയനുഭവിക്കുന്ന കാൻസർ രോഗികൾക്കു നൽകുന്ന വേദനാസംഹാരികളായ ഗുളികകളിലാണ് അയാൾ ലഹരി കണ്ടെത്തിയത്. താൻ കൂടി ഭാഗമായിരുന്ന ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചതും ഒരു കുലുക്കവുമുണ്ടാക്കിയില്ല. കൃത്യമായി ഊണോ ഉറക്കമോ ഇല്ല. പരീക്ഷകളിൽ തോറ്റ് നാശത്തിലേക്കുള്ള പടിയിറക്കത്തിലാണ് അയാൾ. വീടിനകത്തും പുറത്തുമുള്ള അക്രമങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ പ്രമുഖ മെഡിക്കൽ കോളജുകളിലൊന്നിൽ സർജറിക്കു പഠിക്കുന്ന ഡോക്ടർ വാഹനമെടുത്തു പുറത്തുപോയാൽ അപകടം ഉറപ്പ്. ഏതാനും മാസങ്ങൾക്കുള്ളിൽ പതിനഞ്ചോളം വാഹനാപകടങ്ങൾ. ‍ഡോക്ടറായ ഭാര്യയെ തരംകിട്ടുമ്പോഴൊക്കെ ഉപദ്രവിക്കും. കണ്ണിൽ കാണുന്നതെന്തും എടുത്തടിക്കും, തൊഴിക്കും, തള്ളിവീഴ്ത്തും. ഒരു വയസ്സുള്ള കുഞ്ഞിനെക്കൂടി ഉപദ്രവിക്കുന്ന സ്ഥിതിയായി. തീവ്രവേദനയനുഭവിക്കുന്ന കാൻസർ രോഗികൾക്കു നൽകുന്ന വേദനാസംഹാരികളായ ഗുളികകളിലാണ് അയാൾ ലഹരി കണ്ടെത്തിയത്. താൻ കൂടി ഭാഗമായിരുന്ന ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചതും ഒരു കുലുക്കവുമുണ്ടാക്കിയില്ല. കൃത്യമായി ഊണോ ഉറക്കമോ ഇല്ല. പരീക്ഷകളിൽ തോറ്റ് നാശത്തിലേക്കുള്ള പടിയിറക്കത്തിലാണ് അയാൾ. 

വീടിനകത്തും പുറത്തുമുള്ള അക്രമങ്ങളിൽ വലിയൊരു പങ്കിനും കാരണം ലഹരിയാണെന്നു പൊലീസും മനഃശാസ്ത്രജ്ഞരും ഒരുപോലെ പറയുന്നു. കഞ്ചാവു മുതൽ എംഡിഎംഎയും എൽഎസ്ഡിയും ഹെറോയിനും കൊക്കെയ്നും വരെ കേരളത്തിലെ ചെറുപട്ടണങ്ങളിൽപോലും ലഭ്യമാണ്. ലഹരിമാഫിയയുടെ വലയ്ക്കു വീതി കൂടുതലാണ്. പഠിക്കാനും ജോലി ചെയ്യാനും സംസ്ഥാനത്തിനു പുറത്തുപോകുന്നവരെ കാരിയർമാരായി ഉപയോഗിച്ചാണ് ലഹരി എത്തിക്കുന്നത്.

Representative image: Shutterstock/Orawan Pattarawimonchai
ADVERTISEMENT

ഫോർട്ട് കൊച്ചിയിൽ വീടുള്ള പെൺകുട്ടി നാളുകളായി എക്സൈസ് നിരീക്ഷണത്തിലായിരുന്നു. ഒടുവിൽ വെണ്ണലയിൽവച്ചു ലഹരിമരുന്നുമായി പിടികൂടി. വീട്ടുകാരെ അറിയിച്ചപ്പോൾ അവർക്കു വിശ്വസിക്കാനായില്ല. ബെംഗളൂരുവിൽ എംബിഎക്കു പഠിക്കുകയാണെന്നു കരുതിയ മകൾ എല്ലാ ആഴ്ചയും കൊച്ചിയിലെത്തി ലഹരി വിറ്റിരുന്നെന്നു വീട്ടുകാർക്ക് ഉൾക്കൊള്ളാനായില്ല. മകളുടെ ‘പൊട്ടിത്തെറി’കളുടെ കാരണം അപ്പോഴാണ് അവർക്കു മനസ്സിലായത്. 

∙അച്ഛനും അമ്മയും ഉറങ്ങാത്ത വീടുകൾ

പുറമേ മോടിയാണെങ്കിലും വേവുകയാണ് ചില വീടുകൾ. കുടുംബാംഗങ്ങൾക്കിടയിൽ കൃത്യമായ ആശയവിനിമയം പോലും നടക്കുന്നില്ല. മുറിയടച്ചിരിക്കുന്ന കുട്ടികൾ ഏതു ലോകത്താണെന്നറിയില്ല. മക്കളെക്കുറിച്ചുള്ള പിടികിട്ടായ്കയ്ക്കു മുന്നിൽ പലരും പകയ്ക്കുന്നു, പതറുന്നു. മക്കളുടെ പൊട്ടിത്തെറികളും തച്ചുടയ്ക്കലും ശാരീരികാക്രമണവും എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാത്ത നിസ്സഹായത. ലഹരിയിലേക്കു മക്കൾ വീഴുന്നതുപോലും വൈകിയാകും വീടുകളിൽ അറിയുന്നത്. പകലുറക്കവും രാത്രി ഉണർന്നിരിപ്പും കറക്കവും എന്തുകൊണ്ടെന്നു തിരിച്ചറിയാൻ വൈകും. അസമയത്തു വന്നുപോകുന്ന കൂട്ടുകാർ ആരെന്നു ചോദിക്കാൻപോലും ധൈര്യമില്ലാത്ത സ്ഥിതി. 

Representative image: Shutterstock/New Africa

ലഹരിയുടെ പിടിയിലായെന്നു മനസ്സിലായാൽ അപമാനം ഭയന്നു മറച്ചുവയ്ക്കാതെ കൗൺസലിങ്ങും ചികിത്സയും തേടുക. മക്കളാണെന്നു കരുതി അക്രമങ്ങൾ അനുവദിച്ചുകൊടുത്താൽ അതു ഗുരുതരമായി മാറും. ശാരീരികമായ പീഡനങ്ങളും ലഹരി ഉപയോഗവും തുടക്കത്തിലേ പൊലീസിൽ അറിയിക്കാനും തിരുത്താനും മടിക്കരുത്. ജീവനിലും വലുതല്ല അപമാനമെന്ന് ഓർക്കുക.

ADVERTISEMENT

∙സർവേയിൽ തെളിഞ്ഞത്

കൗമാരക്കാർക്കിടയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് എക്സൈസ് വകുപ്പ് സർവേ നടത്തിയിരുന്നു. വിമുക്തി മിഷന്റെ ഡീ അഡിക്‌ഷൻ സെന്ററുകളിലും കൗൺസലിങ് സെന്ററുകളിലും എത്തിയ 19 വയസ്സിൽ താഴെയുള്ളവരെയാണ് സർവേയിൽ പങ്കെടുപ്പിച്ചത്. 79% പേർക്കും ലഹരിപദാർഥങ്ങൾ കിട്ടുന്നതു സുഹൃത്തുക്കളിൽനിന്നാണ്; 5% പേർക്കു സ്വന്തം കുടുംബാംഗങ്ങളിൽനിന്നും. കഞ്ചാവുതൊട്ട് വേദനസംഹാരികളായ ഗുളികകൾ വരെ പതിവായി ഉപയോഗിക്കുന്നവരുണ്ട്.  പതിവായി ലഹരി ഉപയോഗിക്കുന്നവരിൽ 37% പേരും അക്രമോത്സുകരാണ്. 38.6% പേർക്കും നന്നായി ഉറങ്ങാൻ പറ്റുന്നില്ല. 8.8% പേർ വിഷാദരോഗ ബാധിതരാണ്. 16.66% പേരും ലഹരിക്കടത്തിൽ പങ്കാളികളാണ്. 

വഴിതിരിയുന്ന വന്യഭാവന

തോക്കും ബോംബും നിറഞ്ഞ, ചോരക്കളം തീർക്കുന്ന പാശ്ചാത്യ ഗെയിംസാണു നാം കുട്ടികൾക്കു കൊടുക്കുന്നത്. അവർ അതിലേക്കു മുഖംപൂഴ്ത്തുകയാണ്. റീൽസുകളിൽ ഏറ്റവും അധികമുള്ളത് മൃഗങ്ങൾ കൊന്നുതിന്നുന്നതിന്റെയും ആക്രമിക്കുന്നതിന്റെയും മറ്റും യഥാർഥ ദൃശ്യങ്ങളാണ്. ഇത്തരം റീലുകൾ മനുഷ്യരുടെ ഉള്ളിലെ വന്യതയെ അഴിച്ചുവിടും. വന്യമായ ഭാവനയുള്ള ജനതയാണു കേരളത്തിലേത്. 

സമൂഹമാധ്യമങ്ങളിലേക്കു മുഖം താഴ്ത്തിയിരിക്കുകയാണ് ചെറുപ്പക്കാർ. ശാരീരികവും മാനസികവുമായ ആവിഷ്കാരം പറ്റാതെ വരുന്നു. ഇതു കടുത്ത വിഷാദത്തിലേക്കു നയിക്കും. അടുത്തഘട്ടം വയലൻസാണ്. 

കേരളത്തിൽ സാമൂഹിക ഇടങ്ങൾ ഇല്ലാതായി. വർഗീയത അവിടെ പാർപ്പുറപ്പിച്ചുകഴിഞ്ഞു. ‘ദൃശ്യം മോഡൽ’ എന്നു പറഞ്ഞു സിനിമകളെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല. ‘കാപ്പ’ പോലുള്ള സിനിമകളിലെ വയലൻസ് കഴിഞ്ഞ തലമുറയുടെ വയലൻസാണ്. പഴയ വെട്ടും കുത്തുമല്ല കേരളസമൂഹം കാണാൻ പോകുന്നത്. തോക്കുകളിലേക്കൊക്കെ വയലൻസ് എത്തിക്കഴിഞ്ഞാൽ പിന്നെ രക്ഷയില്ല. അവിടെയാണ് സ്പോർട്സ് ടർഫുകളുടെ പ്രാധാന്യം. കൂട്ടായ്മ നിറഞ്ഞ കായികപരിശീലനങ്ങൾ അവരുടെ ഊർജത്തെ ശരിയായി തിരിച്ചുവിടുന്നു. 

ജി.ആർ.ഇന്ദുഗോപൻ, എഴുത്തുകാരനും ചലച്ചിത്രകാരനും

∙സ്കൂളിലും  സുരക്ഷിതരല്ല

ഇന്റർനാഷനൽ സൊസൈറ്റി ഫോർ ദ് പ്രിവൻഷൻ ഓഫ് ചൈൽഡ് അബ്യൂസ് ആൻഡ് നെഗ്ലക്ടിന്റെ സഹായത്തോടെ ഏതാനും വർഷം മുൻപ് ഒരു കൂട്ടം ഗവേഷകർ തൃശൂർ നഗരത്തിലെ 18 സ്കൂളുകളിലെ 6682 വിദ്യാർഥികളെ പങ്കെടുപ്പിച്ചു പഠനം നടത്തിയിരുന്നു. സ്കൂളിലും പരിസരങ്ങളിലും അവർ എത്രത്തോളം അക്രമങ്ങൾക്ക് ഇരയാകുന്നുണ്ടെന്നു പഠിക്കുകയായിരുന്നു ലക്ഷ്യം. 78.5% പേർ ശാരീരികവും 85.7% പേർ വൈകാരികവും 23.8% പേർ ലൈംഗികവുമായ അക്രമങ്ങൾക്കു വിധേയരാകുന്നുണ്ടെന്നാണ് ഈ പഠനം തെളിയിച്ചത്. പെൺകുട്ടികളെക്കാൾ ആൺകുട്ടികളാണ് ഇരകളാകുന്നത്. ഇതിന്റെ ആഘാതം അക്രമോത്സുകമായ പെരുമാറ്റങ്ങളിലേക്കും വിഷാദത്തിലേക്കും നയിക്കാമെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 

ADVERTISEMENT

∙വളർന്നുവലുതാകും ഗുണ്ടകൾ 

കേരളത്തിലെ നഗരങ്ങളിലും ചെറുപട്ടണങ്ങളിലുമെല്ലാം രാത്രിയാകുമ്പോൾ തലപൊക്കുന്ന ഗാങ്ങുകളുണ്ട്. ബൈക്കിലോ കാറിലോ കറങ്ങുന്ന ഇവരിൽ പതിനഞ്ചു വയസ്സുകാർ പോലുമുണ്ട്. മോഷണവും ലഹരിവിൽപനയുമാണ് വരുമാനമാർഗം. പൊലീസ് താക്കീതു ചെയ്താൽ കുറച്ചുദിവസം പുറത്തിറങ്ങില്ല. എംഡിഎംഎയടക്കമുള്ള ലഹരി നീട്ടിയാണ് ആളെക്കൂട്ടുന്നത്. ആരാധകരെ കൂട്ടാൻ റീലുണ്ടാക്കി പ്രചരിപ്പിക്കും. സ്വയം ഇരട്ടപ്പേരിടുന്നവരും അതിനു പ്രചാരം നൽകുന്നവരുമുണ്ട്. കുപ്രസിദ്ധ ഗുണ്ടകളുടെ പേരു പച്ചകുത്തി നടക്കുന്ന സ്കൂൾ വിദ്യാർഥികളുണ്ട്. 

Representative image: Shutterstock/Volodmyr Bondarenko

എറണാകുളത്ത് ഇതുപോലൊരു ഗാങ്ങിലെ പതിനേഴുകാരനെ തേടിപ്പോയ പൊലീസ് കണ്ടത് മണ്ണെണ്ണ ലഹരിയായി ഉപയോഗിക്കുന്നതാണ്. തടയാൻ ശ്രമിച്ച് അടികിട്ടിയ അമ്മ അടുത്തുനിന്നു കരയുന്നു. ജയിലിനു പുറത്തെത്തുന്ന ഗുണ്ടാത്തലവന്മാർക്കൊപ്പംനിന്നു സെൽഫിയെടുത്തും അനുഗ്രഹം വാങ്ങിയും സ്റ്റേറ്റസ് ഇടുന്നവരുണ്ട്. പ്ലസ്ടു വിദ്യാർഥിനികൾ തമ്മിലുള്ള അടി ഇത്തരം ഗാങ് ഏറ്റെടുത്തു വീടാക്രമണത്തിലെത്തിയ സംഭവവുമുണ്ടായി. 

‘ആവേശം’ സിനിമാ മോഡലിൽ തൃശൂർ തേക്കിൻകാട്ട‍ിൽ നടത്താനിരുന്ന ഗുണ്ടാപാർട്ടിക്കെത്തിയ 16 പേർ പ്രായപൂർത്തിയാകാത്തവരായിരുന്നു. അവരെല്ലാം ഗുണ്ടയുടെ അനുയായികളോ ആരാധകരോ ആയിരുന്നു. മാതാപിതാക്കളെ പൊലീസ് വിളിച്ചുവരുത്തിയപ്പോൾ അവരിൽ പലരും തകർന്നുപോയി. ഗുണ്ടയാകാനുള്ള മക്കളുടെ കൊതിയെക്കുറിച്ച് അവരിൽ പലരും ആദ്യമായി അറിയുകയായിരുന്നു. വരാപ്പുഴയിലും ചെങ്ങന്നൂരിലും സമാന സംഭവങ്ങളുണ്ടായി.

മലയാളിയുടെ മനോലോകം

ആക്രമണ മനോഭാവം എല്ലാവരിലുമുണ്ട്. ചെറുപ്പക്കാർ അതു കൂടുതൽ പ്രകടമാക്കുന്നു എന്നേയുള്ളൂ. തിരതള്ളിവരുന്ന ഏതു വികാരവും അമർത്തിവയ്ക്കാൻ നമ്മൾ എത്രത്തോളം ശ്രമിക്കുന്നുവോ അതേ ശക്തിയോടെ അവ പുറത്തേക്കുവരും. സമൂഹത്തിൽ പ്രത്യക്ഷമായി ആവിഷ്കരിക്കപ്പെടാത്തതും അതിനുള്ള അനുവാദം ലഭിക്കാത്തതുമായ രണ്ടു കാര്യങ്ങളാണ് ലൈംഗികതയുടെയും അക്രമത്തിന്റെയും പ്രകടനം. ഇവയെ ആരോഗ്യകരമായി തുറന്നുവിടേണ്ടതു കലയിലേക്കും കായികരംഗത്തേക്കും സിനിമയിലേക്കുമൊക്കെയാണ്. പക്ഷേ, വായനയ്ക്കും കലയ്ക്കും സ്പോർട്സിനുമൊക്കെ എത്ര സമയം ഗൗരവത്തോടെ നമ്മുടെ പാഠ്യപദ്ധതിയിൽ മാറ്റിവയ്ക്കുന്നുണ്ട്? വിദ്യാഭ്യാസനയങ്ങളിൽ മാറ്റം വരണം.

അധികാരശ്രേണിക്കനുസരിച്ചു വയലൻസിലും വ്യത്യാസം വരും. എൽജിബിടിക്യൂഐഎ പ്ലസ് വിഭാഗങ്ങൾ വലിയതോതിലുള്ള വയലൻസാണു നേരിടുന്നത്. വയലൻസ് പോലുള്ള പ്രശ്നങ്ങളെ പരിപൂർണമായും വ്യക്തിപരമായി കൈകാര്യം ചെയ്തുകൊണ്ട് പരിഹരിക്കാനാകില്ല. യോഗയോ ധ്യാനമോ ഒക്കെ വ്യക്തിപരമായി ഗുണം ചെയ്തേക്കാം. പക്ഷേ, കൂടുതൽ വിശാലമായ പരിഹാരങ്ങളാണ് ഉണ്ടാകേണ്ടത്. കാരണം അക്രമം സാമൂഹികഘടനാപരമാണ്. പുതിയ ആകർഷണ ഇടങ്ങൾ തേടുന്നവരാണ് യുവതലമുറ. കോവിഡ് കാലത്ത് വീടുകളിൽ അടച്ചിരുന്ന കാലത്തിറങ്ങിയ സിനിമകളിൽ പലതും വയലൻസും സെക്സുമാണ് കൈകാര്യം ചെയ്തത്. സെക്സിനെക്കാൾ അക്രമോത്സുകതയെ സമൂഹം കൂടുതൽ അംഗീകരിക്കുന്നുണ്ട്.

റ്റിസി മറിയം തോമസ്, കേരള സർവകലാശാല മനഃശാസ്ത്ര വിഭാഗത്തിൽ അധ്യാപിക, എഴുത്തുകാരി

English Summary:

Alarming Rise of Drug Addiction Among Kerala's Youth: A Deep Dive