കാലവർഷത്തിൽ ഇത്തവണ കേരളത്തിൽ അധിക മഴ ലഭിക്കുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് വന്നതുമുതൽ ആശങ്കയിലായിരുന്നു പലരും. ഇത്തവണ കേരളത്തെ എന്തു ദുരന്തമാണ് കാത്തിരിക്കുന്നതെന്നതായിരുന്നു ആ ആശങ്കയ്ക്കു പിന്നിൽ. പ്രളയമോ ഉരുൾപൊട്ടലോ ഇല്ലാതെ കാലവർഷം കടന്നുകിട്ടിയാൽ മതിയെന്ന പ്രാർഥനയിലായിരുന്നു ജനം. പക്ഷേ, കുത്തിയൊലിച്ചുവന്ന മണ്ണും വെള്ളവും ഉറങ്ങിക്കിടന്ന നൂറുകണക്കിന് മനുഷ്യരുടെ ജീവനും ജീവനോപാധിയും ഇല്ലാതാക്കിയതിന്റെ നടുക്കത്തിൽ ഉള്ളുപൊട്ടി വിറങ്ങലിച്ചുനിൽക്കുകയാണ് കേരളം. എപ്പോൾ വേണമെങ്കിലും നിലംപതിക്കാവുന്ന ജലബോംബായി കൂമ്പാരമേഘങ്ങൾ കേരളത്തിന്റെ ആകാശത്ത് ഉരുണ്ടുകൂടുന്നു. കാലാവസ്ഥാമാറ്റങ്ങളുടെ ഫലമായി അതിതീവ്രമഴ ആവർത്തിച്ചു ലഭിക്കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് കേരളം. അതിതീവ്ര മഴ മാത്രമാണോ കേരളത്തിൽ അടിക്കടിയുണ്ടാകുന്ന ഉരുൾപൊട്ടലുകൾക്ക് കാരണം? ഐആർടിസി (Integrated Rural Technology Centre) മുൻ ഡയറക്ടറും ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ ജിയോളജി വകുപ്പ് തലവനുമായിരുന്ന ഡോ.എസ്.ശ്രീകുമാർ മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലവർഷത്തിൽ ഇത്തവണ കേരളത്തിൽ അധിക മഴ ലഭിക്കുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് വന്നതുമുതൽ ആശങ്കയിലായിരുന്നു പലരും. ഇത്തവണ കേരളത്തെ എന്തു ദുരന്തമാണ് കാത്തിരിക്കുന്നതെന്നതായിരുന്നു ആ ആശങ്കയ്ക്കു പിന്നിൽ. പ്രളയമോ ഉരുൾപൊട്ടലോ ഇല്ലാതെ കാലവർഷം കടന്നുകിട്ടിയാൽ മതിയെന്ന പ്രാർഥനയിലായിരുന്നു ജനം. പക്ഷേ, കുത്തിയൊലിച്ചുവന്ന മണ്ണും വെള്ളവും ഉറങ്ങിക്കിടന്ന നൂറുകണക്കിന് മനുഷ്യരുടെ ജീവനും ജീവനോപാധിയും ഇല്ലാതാക്കിയതിന്റെ നടുക്കത്തിൽ ഉള്ളുപൊട്ടി വിറങ്ങലിച്ചുനിൽക്കുകയാണ് കേരളം.

എപ്പോൾ വേണമെങ്കിലും നിലംപതിക്കാവുന്ന ജലബോംബായി കൂമ്പാരമേഘങ്ങൾ കേരളത്തിന്റെ ആകാശത്ത് ഉരുണ്ടുകൂടുന്നു. കാലാവസ്ഥാമാറ്റങ്ങളുടെ ഫലമായി അതിതീവ്രമഴ ആവർത്തിച്ചു ലഭിക്കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് കേരളം. അതിതീവ്ര മഴ മാത്രമാണോ കേരളത്തിൽ അടിക്കടിയുണ്ടാകുന്ന ഉരുൾപൊട്ടലുകൾക്ക് കാരണം? ഐആർടിസി (Integrated Rural Technology Centre) മുൻ ഡയറക്ടറും ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ ജിയോളജി വകുപ്പ് തലവനുമായിരുന്ന ഡോ.എസ്.ശ്രീകുമാർ മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു.

ഡോ.എസ്.ശ്രീകുമാർ (Photo arranged)
ADVERTISEMENT

∙ കവളപ്പാറ, പുത്തുമല, പെട്ടിമുടി, ഒടുവിൽ മുണ്ടക്കൈയും ചൂരൽമലയും. കുത്തിയൊലിച്ചുവന്ന മണ്ണും വെള്ളവും നൂറുകണക്കിന് ജീവനുകളാണ് ഈ മലയോരപ്രദേശങ്ങളിൽ നിന്ന് കവർന്നത്. ഇവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലുകളുടെ സ്വഭാവത്തിൽ സമാനതകളുണ്ടോ?

കവളപ്പാറയാണെങ്കിലും പുത്തുമലയാണെങ്കിലും ഇപ്പോൾ വയനാട്ടിൽ സംഭവിച്ചതാണെങ്കിലും നേരത്തേ തന്നെ ഹൈ ഹസാഡ് സോണായി (ഉരുൾപൊട്ടൽ, ഭൂകമ്പം, സൂനാമി എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളെയാണ് ഹൈ ഹസാഡ്– Hi Hazard– സോണായി കണക്കാക്കുക) അടയാളപ്പെടുത്തിയിട്ടുള്ളതാണ്. അതായത് ഇപ്പോൾ ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത് ഉരുൾപൊട്ടൽ സാധ്യതാ പ്രദേശത്താണ്. പെട്ടിമുടി പക്ഷേ അങ്ങനെയായിരുന്നില്ല. കവളപ്പാറയിലുണ്ടായ ദുരന്തം പരിശോധിക്കുകയാണെങ്കിൽ അവിടെ മഴക്കുഴിയെടുക്കുക, വലിയ യന്ത്രങ്ങളുപയോഗിച്ച് തറ കുഴിക്കുക തുടങ്ങിയ ഇടപെടലുകൾ നടന്നിരുന്നു.

വയനാട് പുത്തുമലയിലെ ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനം നടക്കുന്നു. (ഫയൽ ചിത്രം: മനോരമ)

പുത്തുമലയിൽ ആ ചരിവിൽ നിറയെ വീടുകളായിരുന്നു. അതായത് ചരിവുകളിൽ നിർമാണപ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. ഇത്രയും പേർ താമസിക്കുമ്പോൾ ഡ്രെയിനേജ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടതായി വരും. അതെല്ലാം ബാധിച്ചിട്ടുണ്ട്. സമാന സ്വഭാവമാണെന്നാണ് മുണ്ടക്കൈയിലും ചൂരൽമലയിലും തോന്നുന്നത്. അതുപോലെ നീർച്ചാലുകളുമായി ബന്ധപ്പെട്ടാണ് ഉരുൾപൊട്ടൽ സംഭവിക്കുന്നത്.

∙ അനുകൂല ഘടകങ്ങൾ (കണ്ടിഷനിങ് ഫാക്ടേഴ്സ്), പ്രേരക ഘടകങ്ങൾ (ട്രിഗറിങ് ഫാക്ടേഴ്സ്) എന്നിങ്ങനെ ഉരുൾപൊട്ടലിന് പിന്നിൽ രണ്ടുഘടകങ്ങളുണ്ടല്ലോ. കേരളത്തിന്റെ ഭൂപ്രകൃതി പ്രകാരം അതെന്തൊക്കെയാണ്?

ADVERTISEMENT

അനുകൂല ഘടകം നോക്കിക്കഴിഞ്ഞാൽ ചരിവ് പ്രധാനമാണ്. 25 ഡിഗ്രി കൂടിക്കഴിഞ്ഞാൽ അവിടെ ഉരുൾപൊട്ടൽ സാധ്യത കൂടുതലാണ്. 30ൽ കൂടിക്കഴിഞ്ഞാൽ അവിടെ ഉരുൾപൊട്ടൽ ഉറപ്പിക്കാം. ലോകത്തുതന്നെ 30 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ളയിടത്ത് ആൾപാർപ്പ് അനുവദിക്കില്ല. മറ്റൊന്ന് മേൽമണ്ണിന്റെ കട്ടിക്കുറവാണ്. വെള്ളം ഒഴുകി എത്തിക്കഴിഞ്ഞാൽ അത് കുതിർന്ന് കുതിർന്ന് ഭാരം വർധിക്കുകയാണ്. അടിയിൽ കട്ടിയുള്ള പാറയാണ്. അതിലേക്ക് വെള്ളമിറങ്ങില്ല. അങ്ങനെ ഭാരം കൂടി മണ്ണിന് നിൽക്കാൻ സാധിക്കാതെ വരികയാണ്.

കേരളത്തെ സംബന്ധിച്ചിടത്തോളം പ്രേരകഘടകം നോക്കിക്കഴിഞ്ഞാൽ അത് മഴയെന്ന് മാത്രമേ പറയാനാകൂ. കഴിഞ്ഞ കുറച്ചുകാലമായി കേരളത്തിന്റെ കാലാവസ്ഥയിൽ വന്നിട്ടുള്ള മാറ്റത്തിന്റെ ഭാഗമായി അതിതീവ്രമഴ ഇടയ്ക്കിടയ്ക്ക് ലഭിക്കുന്ന സാഹചര്യമുണ്ട്. 

മറ്റൊരു അനുകൂല ഘടകം മേൽമണ്ണിന്റെ സ്വഭാവമാണ്. ഹിമാലയത്തിലും ഉത്തരാഖണ്ഡിലും ഭൂചലനം ഒരു പ്രേരക ഘടകമാണ്. എന്നാൽ കേരളത്തിൽ ഇതുവരെ നടത്തിയ പഠനത്തിൽ ഭൂചലനം ഒരു പ്രേരക ഘടകമായി കണ്ടിട്ടില്ല. ഇപ്പോഴത്തെ സ്വഭാവം അനുസരിച്ച് അതിതീവ്രമഴ ആവർത്തിക്കുന്നതാണ് ഉരുൾപൊട്ടലിന് കാരണം.

വയനാട് ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈയിലെ ദൃശ്യം. ചിത്രം∙ മനോരമ

ഇതേസ്ഥലത്ത് 1984ൽ ഉരുൾപൊട്ടൽ ഉണ്ടായിരുന്നതാണ്. അന്ന് 14 പേരാണ് അപകടത്തിൽ മരിച്ചത്. അന്നത്തെ ജനസംഖ്യയേക്കാൾ എത്രയോ മടങ്ങായി ഇപ്പോൾ. വീടുകളും കെട്ടിടങ്ങളും അതിനനുസരിച്ച് കൂടിയിട്ടുണ്ട്. അപ്പോൾ വെല്ലുവിളിയും കൂടുതലായി. പഴയകാലത്ത് പ്രേരകഘടകമായി ക്വാറികളുടെ പ്രവർത്തനം കണക്കാക്കിയിരുന്നു. കാരണം ക്വാറികൾ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന കമ്പനം ഉരുൾപൊട്ടലിലേക്ക് നയിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് മഴക്കാലത്ത് ക്വാറികൾ പ്രവർത്തിക്കാൻ ജില്ലാ ഭരണകൂടങ്ങൾ അനുമതി നൽകാറില്ല.

∙ ക്വാറിയും മരം മുറിയും ഉരുൾപൊട്ടലുകൾക്കുള്ള കാരണങ്ങൾ തന്നെയല്ലേ? അതുപോലെ ഏകവിള കൃഷി എത്രത്തോളം ഉരുൾപൊട്ടലിന് കാരണമാകുന്നുണ്ട്?

ADVERTISEMENT

മരംമുറിച്ചുകഴിഞ്ഞാൽ വേരുകൾ നശിച്ചുപോകും. ‌‌ആഴത്തിൽ വേരുള്ള മരങ്ങളാണ് വെട്ടിത്തെളിക്കുന്നത്, വെട്ടുകൽ പ്രദേശമാണത്. അവിടെ കുറ്റികൾ ദ്രവിച്ച് വെള്ളമിറങ്ങും. മരംവെട്ടിക്കഴിഞ്ഞാൽ വെള്ളം ഇറങ്ങാതിരിക്കാൻ അത് കോൺക്രീറ്റ് ചെയ്യണം. തോട്ടങ്ങളിൽ വെട്ടുകല്ല് പോലത്തെ മണ്ണാണ്. പശിമരാശി കൂടിയ ആ മണ്ണിൽ വെള്ളം കെട്ടിനിൽക്കും. വെട്ടുകല്ലിൽ പശിമരാശി കൂടുതലുള്ള സ്ഥലത്താണ് ഉരുൾപൊട്ടൽ കൂടുതൽ ഉള്ളത്. അതായത് മണ്ണിന്റെ സ്വഭാവം, അമ്ലത, കളിമണ്ണിന്റെ അംശം ഇതെല്ലാം ഉരുൾപൊട്ടലിൽ ഘടകങ്ങളാകുന്നുണ്ട്.

സാധാരണ 100–120 മില്ലിമീറ്റർ മഴ പെയ്താൽ കേരളത്തിൽ എവിടെ വേണമെങ്കിലും ഉരുൾപൊട്ടാം. അത്രയും മഴ പെയ്തുകഴിഞ്ഞാൽ ആളുകളെ മാറ്റിപ്പാർപ്പിക്കാം എന്നതാണ് ഇപ്പോൾ ചെയ്യുന്നത്. 

നേരത്തേ മരംമുറിച്ച സ്ഥലങ്ങളിലാണ് ഇപ്പോൾ ഏലത്തോട്ടവും മറ്റും കാണുന്നത്. ഏകവിള കൃഷി വലിയ പ്രശ്നമാണ്. പലതരം വിളകൾ കൃഷി ചെയ്യണം. ഈ മേഖലയിൽ കഴിഞ്ഞ 30 വർഷമായി പഠനം നടത്തുന്ന ആൾ എന്ന നിലയിൽ എനിക്കത് പറയാൻ സാധിക്കും. ആദ്യ കാലങ്ങളിൽ റബർ എസ്റ്റേറ്റുമായി ബന്ധപ്പെട്ടാണ് ഉരുൾപൊട്ടലുകൾ സംഭവിച്ചിട്ടുള്ളത്. ആഴത്തിലിറങ്ങാത്ത വേരുകളാണ് റബറിന്റേത്.

∙ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ കെഎസ്‌ഡിഎംഎ ഹൈ ഹസാഡ് മേഖലയിൽ ഉൾപ്പെടുത്തിയിട്ടും നമുക്ക് ഇത്തരം വലിയ ദുരന്തങ്ങളെ മുൻകൂട്ടികണ്ട് പ്രതിരോധ നടപടികളെടുക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണ്?

പ്രധാനപ്പെട്ട കാര്യം നമ്മുടെ മാപ്പുകളൊക്കെ 1:50,000 സ്കെയിലിൽ ആണ്. അതൊരു ചെറിയ സ്കെയിൽ ആണ്. 1:5000 അല്ലെങ്കിൽ 1:1000 എന്ന രീതിയിൽ മാപ്പിങ് നടത്തണം. പഞ്ചായത്ത് തലത്തിൽ അതിനായി പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. അവരോട് ശാസ്ത്രം പറഞ്ഞാൽ കാര്യമില്ല. അതവർക്ക് മനസ്സിലാകണമെന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മാപ്പുകൾ കൊണ്ടുകാണിച്ച് എന്തൊക്കെ പ്രശ്നങ്ങളാണ് ഉള്ളത് എന്ന് മനസ്സിലാക്കിക്കൊടുക്കണം.

വയനാട് ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈയിലെ തകർന്ന വീടുകളിലൊന്ന്. ചിത്രം∙ മനോരമ

∙ ഉരുൾപൊട്ടൽ മുൻകൂട്ടി പ്രവചിക്കൽ എത്രമേൽ സാധ്യമാണ്? മുന്നറിയിപ്പുകൾ നൽകുമെന്നാണ് കെഎസ്‌ഡിഎംഎ അറിയിച്ചിരുന്നത്? 

മൂന്നാറിൽ അമൃത സർവകലാശാല മുന്നറിയിപ്പ് സംവിധാനം ചെയ്തിരുന്നു. പക്ഷേ അതെത്രത്തോളം പ്രാവർത്തികമാണെന്ന കാര്യത്തിൽ സംശയമുണ്ട്. നമുക്ക് എത്രയിടത്ത് സെൻസറുകൾ വയ്ക്കാൻ സാധിക്കും? നേപ്പാളിൽ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവചനം നടത്തുന്നുണ്ട്. കേരളത്തിലും അത് വികസിപ്പിച്ചെടുക്കാം. ഇപ്പോൾ ചെയ്തുവരുന്നത് ത്രെഷോൾഡാണ്. സാധാരണ 100–120 മില്ലിമീറ്റർ മഴ പെയ്താൽ കേരളത്തിൽ എവിടെ വേണമെങ്കിലും ഉരുൾപൊട്ടാം. അത്രയും മഴ പെയ്തുകഴിഞ്ഞാൽ ആളുകളെ മാറ്റിപ്പാർപ്പിക്കാം എന്നതാണ് ഇപ്പോൾ ചെയ്യുന്നത്. ഓരോ പ്രദേശത്തും അതുപക്ഷേ വ്യത്യസ്തമായിരിക്കും. ‌

പ്രവചന സ്വഭാവത്തിൽ മുന്നറിയിപ്പ് നൽകണമെങ്കിൽ മഴയുടെയും ഉരുൾപൊട്ടലിന്റെയും ബന്ധം കൃത്യമായി കണ്ടുപിടിക്കണം. അതുമനസ്സിലാക്കണമെങ്കിൽ അത്രയും മാതൃകകൾ കണ്ടിട്ടുവേണം. അതിന്റെ അടിസ്ഥാനത്തിലായിരിക്കണം വിശകലനം ചെയ്യേണ്ടത്. അതിനുപക്ഷേ ഇനിയും പത്തുവർഷമെങ്കിലും കാത്തിരിക്കേണ്ടി വരും. അത്രയും വർഷത്തെ സംഭവങ്ങൾ  മാതൃകകളാക്കിയെടുത്ത് മാത്രമേ അത് നടപ്പിലാക്കാൻ സാധിക്കൂ.

പ്രഫ.മാധവ് ഗാഡ്ഗിൽ (ചിത്രം∙മനോരമ)

∙ ഗാഡ്ഗിൽ റിപ്പോർട്ടും പശ്ചിമഘട്ടം ദുർബലമാണെന്നതും മഴക്കാലത്തോ, പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോഴോ സ്ഥിരമായി ചർച്ച ഉയരാറുണ്ട്. ഏതുതരത്തിലുള്ള പ്രതിരോധമാണ് നാം നടപ്പാക്കേണ്ടത്?

ഗാഡ്ഗിൽ റിപ്പോർട്ടിൽ പറയുന്നത് ചെയ്യേണ്ടതുണ്ട്. നമ്മുടെ മണ്ണിന്റെ സ്വഭാവവും ചരിവും കണ്ടറിഞ്ഞ് നമുക്ക് എവിടെയൊക്കെ കൃഷി ചെയ്യാം, ഏത് കൃഷിയാണ് ചെയ്യാൻ പറ്റുക, എവിടെയാണ് വീടുവയ്ക്കുക, എത്ര ഉയരത്തിലുള്ള വീട് വയ്ക്കാം എന്നിവയെല്ലാം കൃത്യമായി നടപ്പാക്കണം. അതിന് ജനങ്ങളുടെ സഹകരണം വേണം. ഭരണകൂടത്തിന് തനിയെ ചെയ്യാനാകില്ല. നല്ലരീതിയിൽ ബോധവൽക്കരണം നടത്തണം, അടിത്തട്ടിൽ ജോലി ചെയ്യേണ്ടി വരും. നിയന്ത്രണങ്ങൾ ശക്തമാക്കണം. ഹൈ ഹസാഡ് മേഖലകൾ കൃത്യമായി അടയാളപ്പെടുത്തുക. അവിടുത്തെ സാഹചര്യങ്ങൾ വിലയിരുത്തുക. നീർച്ചാലുകളുടെ അവസ്ഥ അവലോകനം ചെയ്യുക. നീരൊഴുക്കിന് തടസ്സമുണ്ടെങ്കിൽ അത് മാറ്റുക, വെള്ളം തുറന്നുവിട്ടാൽ പോകാനുള്ള സംവിധാനം ഒരുക്കുക. അതെല്ലാം പക്ഷേ മഴക്കാലത്തിന് വളരെ മുൻപുതന്നെ നടത്തേണ്ടതാണ്. 

English Summary:

Landslide Prone Zones in Kerala: How Prepared Are We for This Monsoon?