താങ്ങാനാകാത്ത സമ്മർദം, അടങ്ങാക്കലി. ജീവിതം പൊട്ടിത്തെറിയുടെ വക്കിലെത്തുമ്പോൾ ഇതെവിടെയെങ്കിലും ഒന്നു തീർത്തിരുന്നെങ്കിൽ എന്നു തോന്നുന്നവരുണ്ട്. അവരെയാണ് ‘റേജ് റൂം’ കാത്തിരിക്കുന്നത്. നിങ്ങൾ ചെന്നു തുകയടച്ചാൽ ഹെൽമറ്റും ഗ്ലൗസും ജാക്കറ്റും ഫെയ്സ്ഷീൽഡുമെല്ലാം കിട്ടും. അതു ധരിച്ച് അകത്തു കയറിയാൽ അവിടെ ടിവിയും കുപ്പികളും പാത്രങ്ങളും റെഡി. കലിയടങ്ങും വരെ എല്ലാം അടിച്ചുതകർത്തു മടങ്ങാം. കേരളത്തിലും റേജ് റൂമുകളെത്തിക്കഴിഞ്ഞു. എന്നാൽ ‘റേജ് റൂം’ ഒരു പരിഹാരമല്ലെന്നും ആ തകർക്കലും വയലൻസ് തന്നെയാണെന്നും മനഃശാസ്ത്രജ്ഞർ പറയുന്നു. നിരാശയും സമ്മർദവും അകറ്റാൻ റേജ് റൂമുകൾ മാത്രമുള്ള തലമുറ!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗ്രാമങ്ങൾ മാഞ്ഞുമാഞ്ഞ് കേരളം ഒരൊറ്റ നഗരത്തുടർച്ചയാകുന്നു. പഴയ പൊതുഇടങ്ങൾ‌ ഇല്ലാതാകുകയോ ദുർബലമാകുകയോ ചെയ്തു. അണുകുടുംബങ്ങൾ പോലും വിഘടിച്ച് ഒറ്റയാൾത്തുരുത്തുകളായി. ആശ്വാസത്തിന് അത്താണികളില്ലാതെയായി. റോഡിലെ ഹോണടിപ്പെരുക്കത്തിൽ, മാലിന്യങ്ങൾ പുറത്തേക്കു വലിച്ചെറിയുന്നതിൽ, നായ്ക്കളെ വാഹനങ്ങളിൽ കെട്ടി വലിച്ചിഴയ്ക്കുന്നതിൽ, വരവു നോക്കാതെയുള്ള ചെലവിൽ, ദുരഭിമാനത്തിൽ, പൊങ്ങച്ചത്തിൽ, പെരുകുന്ന ആത്മഹത്യകളിൽ...കേരളത്തിലേക്കു വരാൻ വയലൻസിന് ഏതൊക്കെ വഴികളാണ്!  അക്രമാസക്തിയുടെയും ലഹരിയുടെയും കലിബാധയിൽനിന്നു പുറത്തുകടക്കാൻ കേരളത്തിനൊരു വഴിയേയുള്ളൂ; നിരന്തരജാഗ്രതയുടെയും കർശനമായ തെറ്റുതിരുത്തലിന്റെയും വഴി. 

(Representative image by lolostock/istock)
ADVERTISEMENT

∙ വയലൻസ് ഒഴിവാക്കാൻ മനഃശാസ്ത്രജ്ഞർ നിർദേശിക്കുന്നത്

പ്രണയം/ സൗഹൃദം: കടിച്ചുതൂങ്ങാനുള്ളതല്ല ബന്ധങ്ങൾ; ആരോഗ്യകരമല്ലെങ്കിൽ അവസാനിപ്പിക്കാൻ കൂടിയുള്ളതാണ്. മുറിവേറ്റും മുറിവേൽപിച്ചും തുടരരുത്. നെഞ്ചിൽ ടൈംബോംബുമായി ചാവേറുകളെപ്പോലെ ജീവിക്കരുത്.
കുടുംബബന്ധങ്ങൾ: മക്കൾ നിങ്ങളിലൂടെ വന്നുവെന്നേയുള്ളൂ, അവർ സ്വതന്ത്രരാണ്. തുല്യതയോടെയും കരുതലോടെയും വേണം പെരുമാറാൻ. കൊടുക്കുന്നതാണു കിട്ടുക. പങ്കാളിയുടെ ഉടമസ്ഥാവകാശം നിങ്ങൾക്കില്ല, ഒന്നും അടിച്ചേൽപിക്കരുത്. ഈ ജീവിതത്തിനു നിങ്ങൾ എത്രമേൽ കടപ്പെട്ടിരിക്കുന്നു എന്നു ബോധ്യമാകുംവിധം മാതാപിതാക്കളോടു പെരുമാറുക.

(Representative Image by BrianAJackson /iStockPhoto.com)

ഡ്രൈവിങ്: റോഡിൽ സ്വേച്ഛാധിപത്യം പാടില്ല, നിര തെറ്റിക്കലും കുത്തിക്കയറ്റലും ജനാധിപത്യരീതിയല്ല. കുറച്ചു വൈകിയാലും എത്തിയാൽ മതി. സ്വന്തം ജീവൻ മാത്രമല്ല, മറ്റുള്ളവരുടേതും നിങ്ങളുടെ കൈകളിലാണ്.
വാക്കുകൾ: വിഷവാക്കുകൾ വിളമ്പരുത്, റിയലായും റീലായും. പറയുന്നയാൾ ആരാണെന്നാണ് അതു കാട്ടിത്തരുന്നത്. ശബ്ദം ഉയർത്തേണ്ട, വാക്കുകളുടെ നിലവാരം ഉയർത്തിയാൽ മതി. 
സെക്സ്: അക്രമമോ പിടിച്ചുപറിയോ അല്ലെന്ന് ഓർക്കുക. പിടിച്ചുപറ്റേണ്ടതു സ്നേഹവും പരസ്പര ബഹുമാനവുമാണ്. ലൈംഗികാതിക്രമങ്ങൾ കുറ്റകരമാണ്.
തൊഴിലിടം: അടിമത്തം നിയമപരമായി നിരോധിച്ചിട്ടുള്ളതാണ്. ആദരം അവകാശമല്ല, നേടിയെടുക്കാനുള്ളതാണ്.
സ്വകാര്യത: അതിർത്തിയിലെ നിയന്ത്രണരേഖകളെ മാനിക്കുക. ഒരിക്കലും നുഴഞ്ഞുകയറരുത്. 

∙ ഫോണില്ലാതെ വയ്യ!

ADVERTISEMENT

മൊബൈൽ ഫോണിന്റെ അമിതോപയോഗം മനോനിലയെ സാരമായി ബാധിക്കാമെന്നു പഠനങ്ങൾ തെളിയിക്കുന്നു. ദിവസവും പതിനെട്ടും ഇരുപതുമൊക്കെ മണിക്കൂർ ഇന്റർനെറ്റിൽ ചെലവിടുന്നവരുടെ എണ്ണം കുറവല്ലെന്നു മനഃശാസ്ത്രജ്ഞർ പറയുന്നു. തങ്ങളുടേത് അഡിക്‌ഷനാണെന്നു തിരിച്ചറിയാൻപോലുമുള്ള യുക്തിയും വിവേകവും നഷ്ടമായവർ. വയലൻസും സെക്സുമാണ് കൂടുതൽപ്പേരെയും ആകർഷിക്കുന്നത്. കയ്യിൽ മൊബൈൽ ഫോണില്ലാതെ ഒരു സെക്കൻഡ‍് പോലും നിൽക്കാൻ കഴിയാത്തവരുണ്ട്. ‘നോമൊഫോബിയ (നോ മൊബൈൽഫോൺ ഫോബിയ)’ എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. 

(Representative image by Tero Vesalainen/istock)

∙ മെരുക്കണം, കോപത്തെ

വ്യക്തിത്വപ്രശ്നങ്ങളും പെരുമാറ്റ ന്യൂനതകളുമുള്ളവർ ലഹരിയിലേക്ക് എത്താനുള്ള സാധ്യത കൂടും. കുട്ടികളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങൾ സൂക്ഷ്മമായി ശ്രദ്ധിക്കണം. പെട്ടെന്നുള്ള കോപം, അക്രമവാസന, പരാജയഭീതി, ആളുകളുമായി ഒത്തുപോകാനുള്ള പ്രയാസം, തീവ്രസങ്കടം, അലസത, അമിത മൊബൈൽ ഫോൺ ഉപയോഗം, നിസ്സാര കാര്യങ്ങൾക്കു പോലുമുള്ള ആശങ്ക, ഉത്തരവാദിത്തമില്ലായ്മ തുടങ്ങിയവയുണ്ടെങ്കിൽ  അവഗണിക്കരുത്. കൃത്യമായ കൗൺസലിങ്ങിനും ബിഹേവിയറൽ തെറപ്പിക്കും വിധേയരാക്കണം. കോപത്തെ മെരുക്കാൻ ശീലിപ്പിക്കണം.  അവരുടെ കൂട്ടുകെട്ടുകളെക്കുറിച്ചു കൃത്യമായി അറിഞ്ഞിരിക്കുക.  

(Representative image by Antonio_Diaz/istock)

∙ തോൽക്കാനും പഠിക്കട്ടെ

ADVERTISEMENT

തോൽവികൾ ജീവിതത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവ് കുട്ടിക്കാലത്തേ പകരുക. മാർക്കും മിടുക്കും കുറഞ്ഞെന്നു കരുതി  കൊള്ളരുതാത്തവരെന്നു മുദ്രകുത്തരുത്. ഒറ്റപ്പെടുന്നുവെന്നു തോന്നിയാൽ അവർക്കു സുരക്ഷിതത്വബോധം ഇല്ലാതാകും. അതിനെ മറികടക്കാൻ അക്രമോത്സുകരാകാം. പ്രതിസന്ധികളിൽ ചേർത്തുപിടിക്കുക. വേണ്ടതെന്ന് ഉറപ്പുള്ള ആവശ്യങ്ങൾ മാത്രം നിറവേറ്റിക്കൊടുക്കുക. പിടിവാശികൾക്കു മുന്നിൽ വഴങ്ങാതിരിക്കുക. സാമ്പത്തികപ്രയാസങ്ങളും മറ്റും കുട്ടികളെ അറിയിക്കാതെ ഇരിക്കരുത്. അമിതമായ സുഖലോലുപത അവരെ സ്വഭാവവൈകല്യങ്ങളിലേക്കു നയിക്കും. ഇഷ്ടമുള്ള വസ്തുക്കളും ആഹാരവുമെല്ലാം പങ്കിടാൻ ശീലിപ്പിക്കുക. 

മസ്തിഷ്കത്തിലെ പ്രീഫ്രോണ്ടൽ കോർട്ടക്സെന്ന ഭാഗം പൂർണവളർച്ചയെത്താത്ത കൗമാരക്കാരിൽ എടുത്തുചാടാനുള്ള പ്രവണതയുണ്ടാകും. ഈ സമയത്ത് നമ്മൾ അവരെ എങ്ങനെ വഴികാട്ടുന്നു, സമീപിക്കുന്നു എന്നതു പ്രധാനമാണ്. അക്രമോത്സുകത കുത്തിനിറച്ച സിനിമകളെല്ലാം കൂടുതലും ലക്ഷ്യംവയ്ക്കുന്നതു കൗമാരക്കാരെയും ചെറുപ്പക്കാരെയുമാണ്. സമൂഹമാധ്യമങ്ങൾ അവരെ സ്വാധീനിക്കും. വയലൻസ് കൂടുതൽ ആകർഷിക്കും.  

കുട്ടികളുടെയും ചെറുപ്പക്കാരുടെയും ഊർജത്തെ സ്പോർട്സ് പോലുള്ളവയിലേക്കു ഗുണപരമായി തിരിച്ചുവിടാം. അനീതിക്കെതിരെയുള്ള രോഷം വയലൻസിലേക്കു തിരിയാതെ നോക്കിയാൽ അവർക്കു നല്ല നേതാക്കളോ പൊലീസ് ഉദ്യോഗസ്ഥരോ ഒക്കെയാകാം. രോഷത്തെ നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കാം. എടുത്തുചാടിയുള്ള ചിന്തകളെ നിയന്ത്രിക്കാൻ മൈൻഡ്ഫുൾനെസ് പോലുള്ളവയ്ക്കാകും.

ഡോ.അഖിൽ ദാസ് (സൈക്യാട്രിസ്റ്റ്)

∙ ഈ നിമിഷത്തിൽ ശ്രദ്ധിക്കൂ...

അക്രമോത്സുകത പ്രകടിപ്പിക്കുന്നവരിൽ മാറ്റമുണ്ടാക്കാൻ ഫലപ്രദമായ മാർഗമാണ് മൈൻഡ്ഫുൾനെസ്. സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലടക്കം മനോരോഗ ചികിത്സകർ ഇതു പ്രയോജനപ്പെടുത്തുന്നുണ്ട്. ഡോ.എസ്.കൃഷ്ണന്റെ നേതൃത്വത്തിൽ മൈൻഡ്ഫുൾ ലൈഫ് മാനേജ്മെന്റ് (എംഎൽഎം), മൈൻഡ്ഫുൾനെസ് യൂണിഫൈഡ് കൊഗ്‌നിറ്റീവ് ബിഹേവിയർ തെറപ്പി (എംയുസിബിടി) എന്നിവ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മൈൻഡ്ഫുൾനെസിനെ ശ്രദ്ധാപൂർണതയെന്നു വിളിക്കാം. സ്വന്തം ശ്വാസം തൊട്ട് എന്തിലും ശ്രദ്ധ കേന്ദ്രീകരിക്കാം; ഫോണിലാകരുതെന്നു മാത്രം. 

മസ്തിഷ്കത്തിലെ ലിംബിക് സിസ്റ്റമാണു വികാരങ്ങളുടെ കടിഞ്ഞാൺ പിടിക്കുന്നത്. സമ്മർദങ്ങൾ ഈ ഭാഗത്തെ കൂടുതൽ സെൻസിറ്റീവാക്കുന്നു. പ്രീഫ്രോണ്ടൽ കോർട്ടക്സിലെ കോശങ്ങൾ തളരുകയും ചെയ്യും. മൈൻഡ്ഫ‍ുൾനെസിലൂടെ നമുക്ക്് ഈ കോശങ്ങളെ ഊർജസ്വലമാക്കാം. ലിംബിക് സിസ്റ്റം നമ്മെ ഒരു കാര്യത്തിനു പ്രേരിപ്പിക്കുമ്പോൾ, അത് അക്രമമോ ലഹരി ഉപയോഗമോ എന്തുമാകട്ടെ, കൂടുതൽ പക്വമായി തീരുമാനമെടുക്കാൻ ഇതു നമ്മെ സഹായിക്കും. 

ലളിതമായി ചില മൈൻഡ്ഫുൾനെസ് രീതികൾ സ്വയം പരിശീലിക്കാം. ഏതാനും മിനിറ്റ‍ുകൾ ശ്വാസോച്ഛാസത്തിൽ മാത്രം ശ്രദ്ധിക്കുന്നതും ക്ലോക്കിലെ സൂചിയുടെ കറക്കം മാത്രം ശ്രദ്ധിക്കുന്നതും പടികളോരോന്നും എണ്ണിയെണ്ണി കയറുന്നതുമെല്ലാം ഗുണം ചെയ്യും. പ്രീഫ്രോണ്ടൽ കോർട്ടക്സിലെയും സെറിബ്രൽ കോർട്ടക്സിലെയും ന്യൂറോൺ ബന്ധം ശക്തമാകുന്നതിലൂടെ കൂടുതൽ സമചിത്തത കൈവരും.

ഗിഗ്, ഗാങ്, പലായനം

പ്രതീക്ഷകളും ദിശാബോധവും പകരാത്ത വിദ്യാഭ്യാസ, തൊഴിൽ സാഹചര്യമാണു നമ്മുടേത്. കൃഷിയില്ല, സമ്പത്തു സൃഷ്ടിക്കപ്പെടുന്നില്ല. ദല്ലാൾപ്പണിയും ചെറുകിട കച്ചവടങ്ങളും ഭൂമിക്കച്ചവടവും മാത്രമാണ് ഇവിടെയുള്ളത്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം പരിതാപകരമാംവിധം താഴെയാണ്. ഈ സാഹചര്യം അക്രമങ്ങളിലേക്കു നയിക്കാം. കേരളത്തിനു പുറത്തേക്കുള്ള കൂട്ടപ്പലായനത്തിൽ ചേരുകയോ ഇവിടത്തെ അക്രമങ്ങളുടെ ഭാഗമാകുകയോ മാത്രമാണ് ചെറുപ്പക്കാർക്കു മുന്നിലുള്ള വഴി. ലഹരിമരുന്നും അക്രമവും മതതീവ്രവാദവുമെല്ലാം ഇങ്ങനെയാണു പിടിമുറുക്കുന്നത്. ഇവിടെ സമ്പത്തു സൃഷ്ടിക്കപ്പെട്ടാലേ മാറ്റം വരൂ. ഗിഗ് ഇക്കോണമിയിൽ പെട്ടുകിടക്കുകയാണ് നമ്മുടെ ചെറുപ്പക്കാർ. പാർട്ടികളിലെ കേഡർ സംവിധാനം വയലൻസിനൊരു കാരണമാണ്. കേഡറുകളെന്നാൽ തൊഴിലില്ലാത്ത ചെറുപ്പക്കാരും മുതിർന്നവരുമാണ്. അധികാരത്തിനു പുറത്തായാൽ ഇവർ ആയുധമേന്തുന്ന ആളുകളായി മാറും. പാർട്ടി അധികാരത്തിലുള്ളപ്പോൾ ഇവർ പെറ്റി ക്രിമിനലുകളായി മാറുന്നു.

- ജി.പ്രമോദ് കുമാർ (യുഎൻ മുൻ ഉദ്യോഗസ്ഥനും കോളമിസ്റ്റും)

(പരമ്പര അവസാനിച്ചു)

English Summary:

Why Kerala Needs More Than Rage Rooms to Fight Stress