ആഗ്രഹത്തിനും അതിരു വേണം – ബി.എസ്.വാരിയർ എഴുതുന്നു
പഴയ ചൈനീസ് കഥ. വഴിയിൽക്കിടന്ന മുട്ട ദരിദ്രനു കളഞ്ഞുകിട്ടി. അതെടുത്ത് അയാൾ മനക്കോട്ട കെട്ടി. സന്തോഷത്തോടെ ഭാര്യയെ സമീപിച്ചു. ‘നീ നോക്കിക്കോ, ഈ മുട്ട നമ്മൾ പണക്കാരാകുന്നതിനുള്ള തുടക്കം കുറിക്കും. വെറും പത്തു കൊല്ലത്തിനകം വലിയ പണക്കാരായ നമ്മളെക്കണ്ട് നാട്ടുകാരെല്ലാം അസൂയപ്പെടും; മൂക്കത്തു കൈവയ്ക്കും’. ‘നിങ്ങളുടെ തലയിലെ ഒരാണി ഇളകിയോ? നടപ്പില്ലാത്ത കാര്യം സ്വപ്നം കാണാതെ, വല്ല പണീം ചെയ്യാൻ നോക്ക്’ എന്നായി ഭാര്യ. ‘നീ എന്റെ പ്ലാൻ കേൾക്ക്. കിഴക്കേതിലെ പിടക്കോഴിയെ കടംവാങ്ങി, ഈ മുട്ടയിൽ അടയിരുത്തും. കോഴിക്കുഞ്ഞു പിറന്നു വളർന്നു മുട്ടയിടും. അങ്ങനെ മാസംതോറും 15 കോഴിക്കുഞ്ഞുങ്ങളെ കിട്ടും. അങ്ങനെ പെരുകിപ്പെരുകി മൂന്നു കൊല്ലംകൊണ്ട് മുട്ട വിറ്റ് 10 പവന്റെ കാശുണ്ടാകും’.

പഴയ ചൈനീസ് കഥ. വഴിയിൽക്കിടന്ന മുട്ട ദരിദ്രനു കളഞ്ഞുകിട്ടി. അതെടുത്ത് അയാൾ മനക്കോട്ട കെട്ടി. സന്തോഷത്തോടെ ഭാര്യയെ സമീപിച്ചു. ‘നീ നോക്കിക്കോ, ഈ മുട്ട നമ്മൾ പണക്കാരാകുന്നതിനുള്ള തുടക്കം കുറിക്കും. വെറും പത്തു കൊല്ലത്തിനകം വലിയ പണക്കാരായ നമ്മളെക്കണ്ട് നാട്ടുകാരെല്ലാം അസൂയപ്പെടും; മൂക്കത്തു കൈവയ്ക്കും’.
‘നിങ്ങളുടെ തലയിലെ ഒരാണി ഇളകിയോ? നടപ്പില്ലാത്ത കാര്യം സ്വപ്നം കാണാതെ, വല്ല പണീം ചെയ്യാൻ നോക്ക്’ എന്നായി ഭാര്യ. ‘നീ എന്റെ പ്ലാൻ കേൾക്ക്. കിഴക്കേതിലെ പിടക്കോഴിയെ കടംവാങ്ങി, ഈ മുട്ടയിൽ അടയിരുത്തും. കോഴിക്കുഞ്ഞു പിറന്നു വളർന്നു മുട്ടയിടും. അങ്ങനെ മാസംതോറും 15 കോഴിക്കുഞ്ഞുങ്ങളെ കിട്ടും. അങ്ങനെ പെരുകിപ്പെരുകി മൂന്നു കൊല്ലംകൊണ്ട് മുട്ട വിറ്റ് 10 പവന്റെ കാശുണ്ടാകും’.
‘ങൂം, നിങ്ങളു പിച്ചക്കാരനാകാതെ കണക്കപ്പിള്ളയാകേണ്ടതായിരുന്നു!’
‘എടീ, പെൺബുദ്ധി പിൻബുദ്ധി. നീ എന്റെ കണക്കു കേൾക്ക്. 10 പവന്റെ കാശുകൊണ്ട് നമ്മൾ അഞ്ചു പശുവിനെ വാങ്ങും. പാലുവിറ്റ് മൂന്നു കൊല്ലംകൂടി കഴിയുമ്പോൾ നമുക്കു നൂറു പശുക്കളുണ്ടായിരിക്കും. ധാരാളം പണം നമ്മുടെ കൈയിലെത്തും. അപ്പോൾ ഞാൻ പുതിയ ഒരു ഭാര്യയെക്കൂടി സ്വീകരിക്കും’. ഇതു കേട്ടതു പാതി, കേൾക്കാത്തതു പാതി, ഭാര്യ മുട്ടയിൽ ഒറ്റയടി. അതോടെ തീർന്നു, മുട്ടയും അയാളുടെ വ്യാമോഹവും. സ്വപ്നം കാണുന്ന മലർപ്പൊടിക്കാരന്റെ ദൈന്യവും, ഈസോപ്പ് എഴുതിയ പൊൻമുട്ടയിടുന്ന താറാവും നമുക്ക് പരിചിതമാണ്. എല്ലാം സമാനകഥകൾ. അതിമോഹം കുടികെടുത്തുമെന്ന ഗുണപാഠം.
പക്ഷേ പലരും ദുരാഗ്രഹത്തിന് അടിമകളാണ്. അതു തിരിച്ചറിയാത്തപക്ഷം പല ചതിക്കുഴികളിലും വീഴാൻ സാധ്യതയേറെ. നോട്ടിരട്ടിക്കുന്നവരുടെ ചതിപ്രയോഗത്തിൽ വീണവരുടെ എത്രയോ വാർത്തകളുണ്ട്. എങ്കിലും എന്തുകൊണ്ട് ഇപ്പോഴും ചിലർ ആ പ്രലോഭനത്തിൽ വീഴുന്നു? നോട്ടിരട്ടിക്കാൻ കഴിയുമെങ്കിൽ, അയാൾക്കു തന്നെ അത് പല തവണ ആവർത്തിച്ചു ബഹുകോടികളുടെ ഉടമയായിക്കൂടേ? ഇത്തരത്തിൽ അവർ ചിന്തിക്കാത്തതെന്തുകൊണ്ട്? അർഹതയില്ലാത്ത ധനം ആഗ്രഹിക്കുന്നത് മിക്കപ്പോഴും പ്രയാസങ്ങളിലും ദുഃഖത്തിലും കലാശിക്കും. വലിയ സ്ഥാപനങ്ങളിലെ ഉന്നതപദവികളിൽ സുഖസൗകര്യങ്ങളോടെ വിരാജിക്കുന്നവർ എന്തിന് പണാപഹരണമടക്കം വൻകളവുകൾ ചെയ്ത് അപമാനത്തിനും കൽത്തുറുങ്കിനു പോലും കീഴടങ്ങേണ്ടിവരുന്നു?
‘പരപുച്ഛവുമഭ്യസൂയയും
ദുരയും ദുർവ്യതിയാനസക്തിയും
കരളിൽ കുടിവെച്ചു ഹാ! പര-
മ്പരയായ് പൌരികൾ കെട്ടുപോയിതേ’
എന്നു കുമാരനാശാൻ – ചിന്താവിഷ്ടയായ സീത:74. പല സ്വഭാവവൈകല്യങ്ങളുടെ കൂട്ടത്തിൽ പ്രധാനമാണ് ദുര എന്നും കവി സൂചിപ്പിക്കുന്നു. ധനത്തോട് അമിതസ്നേഹവും ദുരാഗ്രഹവും വർധിക്കുന്നതോടെ സുഹൃത്തുക്കളെയും അന്നം തന്നു സംരക്ഷിക്കുന്ന സ്ഥാപനത്തെയും പോലും കബളിപ്പിക്കാൻ മനുഷ്യർ തയാറാകുന്നു. അന്യന്റെ പണം നമുക്കു കിട്ടണമെന്ന ആഗ്രഹം അധർമ്മത്തിലേക്കു നയിക്കുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന സന്ദർഭം മഹാഭാരതത്തിലുണ്ട്.
സഹോദരപുത്രരായ കൗരവർക്കും പാണ്ഡവർക്കും തുല്യാവകാശമുള്ള രാജ്യം മുഴുവനും തങ്ങൾക്കു മാത്രമായി കിട്ടാനുള്ള ചതി കള്ളച്ചൂതിലൂടെ ദുര്യോധനൻ നടപ്പാക്കി. ഈ അനീതിക്ക് അറുതിവരുത്തണമെന്ന് നൂറ്റുവരുടെ പിതാവായ ധൃതരാഷ്ട്രർക്കു പോലും തോന്നി. പക്ഷേ ദുരമൂത്ത ദുര്യോധനൻ വഴങ്ങിയില്ല. സമാധാനചർച്ചയ്ക്കു കൃഷ്ണനെ ക്ഷണിച്ചുവരുത്തി. ചർച്ചകൾക്കൊടുവിൽ ഏറ്റവും മിതമായ ആവശ്യം കൃഷ്ണൻ മുന്നോട്ടുവച്ചു. പാതിരാജ്യത്തിന് അവകാശികളായ പാണ്ഡവർക്ക് അഞ്ചു ഗ്രാമം മാത്രം നൽകുക. പാണ്ഡവർ സമ്മതിച്ചു. അത്യാഗ്രഹത്തിന്റെ കൊടുമുടിയിലെത്തിയ ദുര്യോധനന് അതുപോലും സ്വീകാര്യമായില്ല. അനുരഞ്ജനത്തിൽ താൽപര്യമില്ലാതെ നാണംകെട്ട വാക്കു പറഞ്ഞു, ‘പാണ്ഡവർക്കു സൂചി കുത്താനുള്ള സ്ഥലംപോലും നൽകില്ല’. ഈ സമീപനം കൗരവരുടെ സർവനാശത്തിലെത്തിച്ചതു നാം മറന്നുകൂടാ.
ജർമൻ–ബ്രിട്ടിഷ് ധനശാസ്ത്രജ്ഞനും ക്രാന്തദർശിയും ബുദ്ധിസ്റ്റ് ധനശാസ്ത്രത്തിന്റെ പ്രണേതാവുമായിരുന്ന ഇ.എഫ്.ഷൂമാക്കറുടെ (1911–1977) ‘മതി’ എന്ന സിദ്ധാന്തം ഇതിനോടു കൂട്ടിവായിക്കാം. അദ്ദേഹം രാഷ്ട്രാന്തരതലം വരെയടങ്ങുന്ന വിശാലമായ ക്യാൻവാസിലാണ് ചിന്തിച്ചത്. എങ്കിലും വ്യക്തികളുടെ കാര്യത്തിലും ഷൂമാക്കറുടെ ചില തത്ത്വങ്ങൾ പ്രയോഗിക്കാം. അദ്ദേഹം 1873ൽ പ്രസിദ്ധപ്പെടുത്തിയ ‘സ്മോൾ ഈസ് ബ്യൂട്ടിഫുൾ’ എന്ന ഗ്രന്ഥം ബെസ്റ്റ്സെല്ലർ ആയിരുന്നു. ദുരാഗ്രഹത്തിനെതിരെ ഈസോപ്പു രചിച്ച, ഏവർക്കുമറിയാവുന്ന, പട്ടിക്കഥ കുട്ടികൾക്കു നല്ല സന്ദേശം പകരുന്നുണ്ടല്ലോ.
കിട്ടിയ എല്ലുമായി ചെറുപാലം കടക്കുന്ന പട്ടി, വെള്ളത്തിലെ നിഴൽകണ്ട് വലിയ എല്ലുമായിപ്പോകുന്ന മറ്റൊരു പട്ടിയാണെന്നു തെറ്റിദ്ധരിക്കുന്നു. എല്ലു തട്ടിയെടുക്കാൻ വെള്ളത്തിൽ ചാടുന്ന പട്ടി പേടിച്ചു കുരയ്ക്കുമ്പോൾ വായിലിരുന്ന എല്ല് വീണുപോകുന്നു. എങ്ങനെയോ നീന്തി കരയിലെത്തുമ്പോൾ അത്യാർത്തിമൂലം കൈയിലുള്ള എല്ലും നഷ്ടപ്പെടുത്തിയതോർത്ത് പട്ടി പശ്ചാത്തപിക്കുന്നു.
‘ഏവരുടെയും ആവശ്യത്തിനു വേണ്ടതെല്ലാം ഭൂമി തരും, പക്ഷേ അത്യാർത്തി ശമിപ്പിക്കാനുള്ളതു തരില്ല’ എന്നു ഗാന്ധിജി. ലോകത്തിലെ മിക്ക കുഴപ്പങ്ങളുടെയും പിന്നിൽ സ്വാർഥതയും ദുരാഗ്രഹവുമല്ലേ? യുദ്ധങ്ങളുടെ കാരണം മിക്കപ്പോഴും സ്ഥലങ്ങൾ പിടിച്ചടക്കാനുള്ള മോഹമാണ്. എക്കാലത്തെയും വലിയ ധനികനും ധർമ്മിഷ്ഠനുമായിരുന്ന ജോൺ ഡി റോക്ഫെല്ലർ (1839 – 1937) :‘ധനികനാകുക എന്ന ഏകലക്ഷ്യമുള്ളയാൾ ഒരിക്കലും ലക്ഷ്യം നേടില്ല’. മണ്ടത്തരം, പേടി, അത്യാർത്തി എന്നിവയാണു ലോകത്തെ ഭരിക്കുന്നതെന്ന് ഐൻസ്റ്റൈൻ. ദുഃഖത്തിലേക്കു നയിക്കുന്ന അടിമത്തമാണ് ഭൗതികസ്വത്തിനോടുള്ള ആസക്തിയെന്ന് സോക്രട്ടീസ്. ദുരാഗ്രഹം പണവുമായി ബന്ധപ്പെട്ടതല്ല, ഹൃദയവുമായി ബന്ധപ്പെട്ടതാണ്. അനീതിയുടെ അമ്മയും അതിരറ്റ പാപവും കൂടിയാണ് ദുരാഗ്രഹം.
ദ്രവ്യാഗ്രഹം സകലവിധ ദോഷങ്ങൾക്കും കാരണമെന്നു ബൈബിൾ (1 തിമൊഥെയൊസ് 6:10). എത്ര കിട്ടിയാലും ‘പോരാ, പോരാ’ എന്നു ചിന്തിക്കുന്നവർക്ക് എങ്ങനെയാണ് സംപൃപ്തിയുണ്ടാകുക? സംപൃപ്തിയില്ലാത്തയാൾക്ക് എങ്ങനെ മനഃസമാധാനം ഉണ്ടാകും? ദുരാഗ്രഹം എത്രയോ ബന്ധങ്ങളെ തകർത്തിരിക്കുന്നു? പാവനമായ മനുഷ്യജീവിതം എന്തിനു ദുഃഖക്കയത്തിൽ ആഴ്ത്തിനിർത്തണം? ഏറെ കിട്ടിയാൽ അതുകൊണ്ട് എന്തു ചെയ്യും, ചെയ്യാൻ കഴിയും എന്നു യുക്തിസഹമായി ചിന്തിച്ചാൽ ദുരാഗ്രഹം കുറയും. മനസ്സു ശാന്തമാകും. ആഗ്രഹം വേണം, അത് അതിരുകടക്കാതെ നോക്കാം.