അന്ന് യുഎസ് പറഞ്ഞൂ, ‘ഭരിക്കാൻ വനിത വേണ്ട’; പിന്തുണയിൽ അദ്ഭുതപ്പെടുത്തി കമല; ‘പിടിപ്പുകേട്’ വോട്ടാക്കുമോ ട്രംപ്?
അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന സ്ഥാനാർഥികള്‍ തമ്മിലുള്ള ആദ്യത്തെ ഡിബേറ്റ് കണ്ടശേഷം ഈ ലേഖകന്‍ ‘അഡ്വാന്റേജ് ട്രംപ്’ എന്ന് തികച്ചും അസന്നിഗ്ധമായി തന്നെ എഴുതിയിരുന്നു. രണ്ടു വന്ദ്യ വയോധികര്‍ തമ്മില്‍ നടക്കുന്ന പോരാട്ടത്തില്‍ കാഴ്ചയിലും ശരീര ഭാഷയിലും സംസാര ശൈലിയിലും നിലവിലുള്ള പ്രസിഡന്റ് ആയ ജോ ബൈഡനെക്കാള്‍ ചെറുപ്പവും ഊര്‍ജസ്വലതയും ചടുലതയും തനിക്ക് തന്നെയാണെന്ന പ്രതീതി ജനിപ്പിക്കുവാന്‍ ഡോണള്‍ഡ് ട്രംപിന് അനായാസം സാധിച്ചു. അത് കഴിഞ്ഞു ട്രംപിന് നേരെ നടന്ന വധ ശ്രമം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ വിമത സ്വരങ്ങളെ ശമിപ്പിക്കുവാനും ട്രംപിന് പിന്നില്‍ പാര്‍ട്ടിയെ ഒന്നടങ്കം നിലയുറപ്പിക്കുവാനും സഹായിച്ചു. തിരഞ്ഞെടുപ്പില്‍ തന്റെ കൂടെ മത്സരിക്കുവാനുള്ള വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഒഹായോയില്‍ നിന്നുള്ള ജെ.ഡി.വാന്‍സിനെ തീരുമാനിച്ചതും ട്രംപിന് പിന്തുണ വര്‍ധിപ്പിച്ച നീക്കമായിരുന്നു. ഇതോടൊപ്പം ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നു തന്നെ ബൈഡന്‍ പിന്മാറണമെന്നുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നു വരികയും അവ ശക്തി പ്രാപിക്കുകയും ചെയ്തു. ആദ്യമൊക്കെ ഈ ആവശ്യം ബൈഡന്‍ നിരാകരിച്ചെങ്കിലും കോവിഡ് ബാധിക്കുക കൂടി ചെയ്തതോടെ തനിക്ക് ഇനി ഒരങ്കത്തിന് കൂടി ബാല്യമില്ല എന്ന യാഥാര്‍ഥ്യം അദ്ദേഹത്തിന് മനസ്സിലായി. ഈ സാഹചര്യത്തിലാണ് താന്‍ മത്സരത്തില്‍ നിന്നും പിന്മാറുകയാണെന്നും തന്റെ കാലാവധി കഴിയുന്നത് വരെ പ്രസിഡന്റിന്റെ കടമകള്‍ കൃത്യമായി നിർവഹിക്കുന്നതില്‍ പൂര്‍ണ ശ്രദ്ധയും നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചത്. ഇതിനോടൊപ്പം തന്നെ
അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന സ്ഥാനാർഥികള്‍ തമ്മിലുള്ള ആദ്യത്തെ ഡിബേറ്റ് കണ്ടശേഷം ഈ ലേഖകന്‍ ‘അഡ്വാന്റേജ് ട്രംപ്’ എന്ന് തികച്ചും അസന്നിഗ്ധമായി തന്നെ എഴുതിയിരുന്നു. രണ്ടു വന്ദ്യ വയോധികര്‍ തമ്മില്‍ നടക്കുന്ന പോരാട്ടത്തില്‍ കാഴ്ചയിലും ശരീര ഭാഷയിലും സംസാര ശൈലിയിലും നിലവിലുള്ള പ്രസിഡന്റ് ആയ ജോ ബൈഡനെക്കാള്‍ ചെറുപ്പവും ഊര്‍ജസ്വലതയും ചടുലതയും തനിക്ക് തന്നെയാണെന്ന പ്രതീതി ജനിപ്പിക്കുവാന്‍ ഡോണള്‍ഡ് ട്രംപിന് അനായാസം സാധിച്ചു. അത് കഴിഞ്ഞു ട്രംപിന് നേരെ നടന്ന വധ ശ്രമം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ വിമത സ്വരങ്ങളെ ശമിപ്പിക്കുവാനും ട്രംപിന് പിന്നില്‍ പാര്‍ട്ടിയെ ഒന്നടങ്കം നിലയുറപ്പിക്കുവാനും സഹായിച്ചു. തിരഞ്ഞെടുപ്പില്‍ തന്റെ കൂടെ മത്സരിക്കുവാനുള്ള വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഒഹായോയില്‍ നിന്നുള്ള ജെ.ഡി.വാന്‍സിനെ തീരുമാനിച്ചതും ട്രംപിന് പിന്തുണ വര്‍ധിപ്പിച്ച നീക്കമായിരുന്നു. ഇതോടൊപ്പം ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നു തന്നെ ബൈഡന്‍ പിന്മാറണമെന്നുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നു വരികയും അവ ശക്തി പ്രാപിക്കുകയും ചെയ്തു. ആദ്യമൊക്കെ ഈ ആവശ്യം ബൈഡന്‍ നിരാകരിച്ചെങ്കിലും കോവിഡ് ബാധിക്കുക കൂടി ചെയ്തതോടെ തനിക്ക് ഇനി ഒരങ്കത്തിന് കൂടി ബാല്യമില്ല എന്ന യാഥാര്‍ഥ്യം അദ്ദേഹത്തിന് മനസ്സിലായി. ഈ സാഹചര്യത്തിലാണ് താന്‍ മത്സരത്തില്‍ നിന്നും പിന്മാറുകയാണെന്നും തന്റെ കാലാവധി കഴിയുന്നത് വരെ പ്രസിഡന്റിന്റെ കടമകള്‍ കൃത്യമായി നിർവഹിക്കുന്നതില്‍ പൂര്‍ണ ശ്രദ്ധയും നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചത്. ഇതിനോടൊപ്പം തന്നെ
അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന സ്ഥാനാർഥികള്‍ തമ്മിലുള്ള ആദ്യത്തെ ഡിബേറ്റ് കണ്ടശേഷം ഈ ലേഖകന്‍ ‘അഡ്വാന്റേജ് ട്രംപ്’ എന്ന് തികച്ചും അസന്നിഗ്ധമായി തന്നെ എഴുതിയിരുന്നു. രണ്ടു വന്ദ്യ വയോധികര്‍ തമ്മില്‍ നടക്കുന്ന പോരാട്ടത്തില്‍ കാഴ്ചയിലും ശരീര ഭാഷയിലും സംസാര ശൈലിയിലും നിലവിലുള്ള പ്രസിഡന്റ് ആയ ജോ ബൈഡനെക്കാള്‍ ചെറുപ്പവും ഊര്‍ജസ്വലതയും ചടുലതയും തനിക്ക് തന്നെയാണെന്ന പ്രതീതി ജനിപ്പിക്കുവാന്‍ ഡോണള്‍ഡ് ട്രംപിന് അനായാസം സാധിച്ചു. അത് കഴിഞ്ഞു ട്രംപിന് നേരെ നടന്ന വധ ശ്രമം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ വിമത സ്വരങ്ങളെ ശമിപ്പിക്കുവാനും ട്രംപിന് പിന്നില്‍ പാര്‍ട്ടിയെ ഒന്നടങ്കം നിലയുറപ്പിക്കുവാനും സഹായിച്ചു. തിരഞ്ഞെടുപ്പില്‍ തന്റെ കൂടെ മത്സരിക്കുവാനുള്ള വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഒഹായോയില്‍ നിന്നുള്ള ജെ.ഡി.വാന്‍സിനെ തീരുമാനിച്ചതും ട്രംപിന് പിന്തുണ വര്‍ധിപ്പിച്ച നീക്കമായിരുന്നു. ഇതോടൊപ്പം ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നു തന്നെ ബൈഡന്‍ പിന്മാറണമെന്നുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നു വരികയും അവ ശക്തി പ്രാപിക്കുകയും ചെയ്തു. ആദ്യമൊക്കെ ഈ ആവശ്യം ബൈഡന്‍ നിരാകരിച്ചെങ്കിലും കോവിഡ് ബാധിക്കുക കൂടി ചെയ്തതോടെ തനിക്ക് ഇനി ഒരങ്കത്തിന് കൂടി ബാല്യമില്ല എന്ന യാഥാര്‍ഥ്യം അദ്ദേഹത്തിന് മനസ്സിലായി. ഈ സാഹചര്യത്തിലാണ് താന്‍ മത്സരത്തില്‍ നിന്നും പിന്മാറുകയാണെന്നും തന്റെ കാലാവധി കഴിയുന്നത് വരെ പ്രസിഡന്റിന്റെ കടമകള്‍ കൃത്യമായി നിർവഹിക്കുന്നതില്‍ പൂര്‍ണ ശ്രദ്ധയും നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചത്. ഇതിനോടൊപ്പം തന്നെ
അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന സ്ഥാനാർഥികള്‍ തമ്മിലുള്ള ആദ്യത്തെ ഡിബേറ്റ് കണ്ടശേഷം ഈ ലേഖകന്‍ ‘അഡ്വാന്റേജ് ട്രംപ്’ എന്ന് തികച്ചും അസന്നിഗ്ധമായി തന്നെ എഴുതിയിരുന്നു. രണ്ടു വന്ദ്യ വയോധികര്‍ തമ്മില്‍ നടക്കുന്ന പോരാട്ടത്തില്‍ കാഴ്ചയിലും ശരീര ഭാഷയിലും സംസാര ശൈലിയിലും നിലവിലുള്ള പ്രസിഡന്റ് ആയ ജോ ബൈഡനെക്കാള്‍ ചെറുപ്പവും ഊര്‍ജസ്വലതയും ചടുലതയും തനിക്ക് തന്നെയാണെന്ന പ്രതീതി ജനിപ്പിക്കുവാന്‍ ഡോണള്‍ഡ് ട്രംപിന് അനായാസം സാധിച്ചു. അത് കഴിഞ്ഞു ട്രംപിന് നേരെ നടന്ന വധ ശ്രമം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ വിമത സ്വരങ്ങളെ ശമിപ്പിക്കുവാനും ട്രംപിന് പിന്നില്‍ പാര്‍ട്ടിയെ ഒന്നടങ്കം നിലയുറപ്പിക്കുവാനും സഹായിച്ചു.
തിരഞ്ഞെടുപ്പില്‍ തന്റെ കൂടെ മത്സരിക്കുവാനുള്ള വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഒഹായോയില്‍ നിന്നുള്ള ജെ.ഡി.വാന്‍സിനെ തീരുമാനിച്ചതും ട്രംപിന് പിന്തുണ വര്‍ധിപ്പിച്ച നീക്കമായിരുന്നു. ഇതോടൊപ്പം ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നു തന്നെ ബൈഡന്‍ പിന്മാറണമെന്നുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നു വരികയും അവ ശക്തി പ്രാപിക്കുകയും ചെയ്തു. ആദ്യമൊക്കെ ഈ ആവശ്യം ബൈഡന്‍ നിരാകരിച്ചെങ്കിലും കോവിഡ് ബാധിക്കുക കൂടി ചെയ്തതോടെ തനിക്ക് ഇനി ഒരങ്കത്തിന് കൂടി ബാല്യമില്ല എന്ന യാഥാര്‍ഥ്യം അദ്ദേഹത്തിന് മനസ്സിലായി. ഈ സാഹചര്യത്തിലാണ് താന്‍ മത്സരത്തില്‍ നിന്നും പിന്മാറുകയാണെന്നും തന്റെ കാലാവധി കഴിയുന്നത് വരെ പ്രസിഡന്റിന്റെ കടമകള്‍ കൃത്യമായി നിർവഹിക്കുന്നതില്‍ പൂര്‍ണ ശ്രദ്ധയും നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചത്. ഇതിനോടൊപ്പം തന്നെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാർഥിയായി വൈസ് പ്രസിഡന്റ് കമല ഹാരിസിനെ പിന്തുണക്കുമെന്നും ബൈഡന്‍ അറിയിച്ചു.
∙ കമല പേരിനു മാത്രമുള്ള സ്ഥാനാർഥിയല്ല
തിരഞ്ഞെടുപ്പിന് കേവലം നൂറില്‍ പരം ദിനങ്ങള്‍ മാത്രം ബാക്കി നില്‍കുമ്പോള്‍ നിലവിലെ പ്രസിഡന്റ് കൂടിയായ സ്ഥാനാര്‍ഥി മത്സരത്തില്‍ നിന്നും പിന്മാറുന്നത് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വലിയ ക്ഷീണം വരുത്തിവയ്ക്കേണ്ട സംഭവമായിരുന്നു. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്. ഈ പാര്‍ട്ടിയിലെ പ്രമുഖര്‍ എല്ലാവരും തന്നെ വളരെ പെട്ടെന്ന് കമല ഹാരിസിന് പിന്തുണ പ്രഖ്യാപിച്ചു. പ്രസിഡന്റ് സ്ഥാനാര്‍ഥി ആകുവാന്‍ വേണ്ടി പാര്‍ട്ടിയുടെ ദേശീയ യോഗത്തില്‍ ആവശ്യമായ പ്രതിനിധി സംഖ്യ ഞൊടിയിടക്കുള്ളില്‍ കമല ഹാരിസ് കരസ്ഥമാക്കി. തിരഞ്ഞെടുപ്പ് നേരിടുവാന്‍ ആവശ്യമായ പണവും ഇവരുടെ പക്കലേക്ക് ഒഴുകി തുടങ്ങി.
ബൈഡന്‍ പിന്മാറിയതിനു ശേഷമുള്ള ആദ്യത്തെ ആഴ്ചയില്‍ തന്നെ 200 മില്യണ്‍ ഡോളര്‍ ഇവരുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് എത്തിയത് രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചു. ജൂലൈ മാസത്തിന്റെ മധ്യത്തോടടുത്തപ്പോള്‍ അഭിപ്രായ വോട്ടെടുപ്പില്‍ ബൈഡനെക്കാള്‍ ഏറെ മുന്‍പിലായിരുന്നു ട്രംപ്. എന്നാല്‍ കമല ഹാരിസ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ സ്ഥിതിക്ക് മാറ്റം വരുത്തുവാന്‍ അവര്‍ക്ക് സാധിച്ചു. അങ്ങനെ ഈ ചുരുങ്ങിയ സമയം കൊണ്ട് താന്‍ പേരിനു മാത്രമുള്ള സ്ഥാനാർഥിയല്ലെന്നും നല്ല മത്സരം കാഴ്ച വയ്ക്കുവാന്‍ കെല്‍പ്പുള്ള വ്യക്തിയാണെന്നും തെളിയിക്കുവാന്‍ കമല ഹാരിസിന് കഴിഞ്ഞു.
ബൈഡന്റെ പിന്മാറ്റവും കമല ഹാരിസിന്റെ സ്ഥാനാര്‍ഥിത്വവും നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പിനെ എങ്ങനെയെല്ലാം ബാധിക്കും? ഒരു രണ്ടാമൂഴത്തിനുള്ള ട്രംപിന്റെ ശ്രമങ്ങൾക്ക് നേരെ ഫലപ്രദമായ വെല്ലുവിളി ഉയര്‍ത്തുവാന്‍ കമല ഹാരിസിന് സാധിക്കുമോ? ഇപ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അണികളില്‍ കാണുന്ന ഉന്മേഷവും ഊർജവും തിരഞ്ഞെടുപ്പ് വരെ നിലനിര്‍ത്തുവാന്‍ പറ്റുമോ? എന്തൊക്കെയാണ് കമല ഹാരിസിന്റെ ശക്തികള്‍? ഏതൊക്കെയാണ് അവരുടെ ദൗര്‍ബല്യങ്ങള്‍? ഇവ എങ്ങനെയെല്ലാം തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കും? രാഷ്ട്രീയ നിരീക്ഷകരുടെ മനസ്സില്‍ ഇത് പോലെയുള്ള ധാരാളം ചോദ്യങ്ങള്‍ ഉയരുന്ന സമയമാണിത്.
∙ കുടിയേറ്റത്തിൽ കമലയ്ക്കെതിരെ ട്രംപ്
ജൂണ്‍ മാസത്തിലെ ഡിബേറ്റും അതിനു ശേഷം നടന്ന സംഭവങ്ങളും വരുന്ന തിരഞ്ഞെടുപ്പില്‍ ബൈഡനു വിജയിക്കുവാന്‍ യാതൊരു സാധ്യതയും ഇല്ലെന്ന വസ്തുത ഊട്ടിയുറപ്പിച്ചു. ഇത് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളെയും അണികളെയും കടുത്ത നിരാശയില്‍ ആഴ്ത്തി. ബൈഡന്റെ പിന്മാറ്റവും കമലയുടെ സ്ഥാനാര്‍ഥിത്വവും പാര്‍ട്ടിക്കും അവരെ പിന്തുണക്കുന്നവര്‍ക്കും വലിയൊരു ആശ്വാസമായി എന്ന കാര്യത്തില്‍ സംശയവുമില്ല. സാധാരണ രീതിയില്‍ പ്രൈമറികളിലെ തിരഞ്ഞെടുപ്പ് വഴി പ്രതിനിധികളെ നിശ്ചയിച്ച ശേഷം പാർട്ടിയുടെ ദേശീയ യോഗത്തില്‍ പ്രസിഡന്റ് സ്ഥാനാർഥിയെ നിര്‍ണയിക്കുകയായിരുന്നെങ്കില്‍ കമല ഹാരിസിന് ഈ പിന്തുണ ലഭിക്കില്ലായിരുന്നു.
2020ലെ തിരഞ്ഞെടുപ്പിന് മുന്‍പ് നടന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രൈമറികളില്‍ ഇവര്‍ക്കുള്ള പിന്തുണ വളരെ ശുഷ്കമായിരുന്നു. കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടയില്‍ ഇവരുടെ ജനപ്രീതി വര്‍ധിക്കുവാന്‍ പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും ഉണ്ടായിട്ടുമില്ല. അത് കൊണ്ട് ഇപ്പോള്‍ കമല ഹാരിസിന്റെ സ്ഥാനാർഥിത്വത്തിനു പാര്‍ട്ടിയില്‍ നിന്നും ലഭിക്കുന്ന പൂര്‍ണ പിന്തുണക്ക് കാരണം ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉയര്‍ത്തി കാണിക്കുവാന്‍ വേറൊരു വ്യക്തിയില്ല എന്നതും തിരഞ്ഞെടുപ്പ് പടിവാതുക്കല്‍ എത്തിനില്‍ക്കുന്ന സമയത്തു ചെറിയ ഒരു അഭിപ്രായവ്യത്യാസം പോലും ട്രംപിന് ഗുണം ചെയ്യുമെന്ന തിരിച്ചറിവ് കൊണ്ടുമാണ്.
കമല ഹാരിസിന് തിരഞ്ഞെടുപ്പ് വരെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ഉറപ്പാണെങ്കിലും മാധ്യമ ലോകവുമായി അവര്‍ ഇന്ന് അനുഭവിക്കുന്ന ‘മധുവിധു’ അധികം നാള്‍ നിലനില്‍ക്കില്ല. കമല ഹാരിസ് എന്ന വ്യക്തിയെക്കുറിച്ചും ഇത് വരെയുള്ള ഔദ്യോഗിക ജീവിതത്തില്‍ അവര്‍ ചെയ്ത കാര്യങ്ങളെ പറ്റിയും അവര്‍ എടുത്തിട്ടുള്ള നിലപാടുകളെ സംബന്ധിച്ചും ആഴത്തിലുള്ള വിശകലനങ്ങളും വിമര്‍ശനങ്ങളും വരും ദിനങ്ങളില്‍ പ്രതീക്ഷിക്കാം. സാന്‍ഫ്രാന്‍സിസ്കോയില്‍ ജില്ലാ അറ്റോര്‍ണി, കലിഫോര്‍ണിയയുടെ സ്റേറ്റ് അറ്റോര്‍ണി എന്നീ തസ്തികകള്‍ കൈകാര്യം ചെയ്തപ്പോഴുള്ള അവരുടെ പ്രവര്‍ത്തനം, സെനറ്റ് അംഗം എന്ന നിലയിലുള്ള പ്രകടനം, വൈസ് പ്രസിഡന്റ് എന്ന നിലയിൽ അവര്‍ ചെയ്ത കാര്യങ്ങള്‍ ഇവയെല്ലാം തലനാരിഴ കീറി പരിശോധിക്കപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല.
കഴിഞ്ഞ നാലു വര്‍ഷമായി വര്‍ധിച്ചു വരുന്ന കുടിയേറ്റക്കാരുടെ സംഖ്യ കമല ഹാരിസിന്റെ പിടിപ്പുകേട് കൊണ്ടാണ് എന്ന ആരോപണം ട്രംപ് ഉന്നയിച്ചു കഴിഞ്ഞു. അതുപോലെ തന്നെ അമേരിക്കന്‍ ആദര്‍ശങ്ങളോടും തത്വങ്ങളോടും നിരക്കാത്ത വിധത്തില്‍ ഇടതുപക്ഷ ചിന്തകള്‍ മനസ്സില്‍ കൊണ്ടു നടക്കുന്ന വ്യക്തിയാണ് ഇവര്‍ എന്നും ചിത്രീകരിക്കുവാന്‍ ശ്രമം നടക്കുന്നുണ്ട്. ഇവര്‍ അറ്റോര്‍ണി ആയിരുന്ന കാലത്തു സാന്‍ ഫ്രാന്‍സിസ്‌കോയിലും കലിഫോര്‍ണിയയിലും കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവെന്നും ഇതിന് കാരണം ഈ കൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കറുത്തവര്‍ഗക്കാരോടും ലാറ്റിന്‍ അമേരിക്കന്‍ വംശജരോടും ഇവര്‍ക്കുള്ള മമത കൊണ്ടാണെന്നും ട്രംപ് പറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇതിനെല്ലാം കൃത്യമായ മറുപടി നല്‍കേണ്ട ഉത്തരവാദിത്തം ഒരു സ്ഥാനാര്‍ഥി എന്ന നിലയില്‍ കമല ഹാരിസിന് ഉണ്ട്; അത് വ്യക്തമായി നല്‍കുമെന്നും നമുക്ക് കരുതാം.
∙ യാഥാസ്ഥിതിക വോട്ടുകളും നിർണായകം
എന്നാല്‍ ഇതിലും പ്രധാനം കമല ഹാരിസിന് അമേരിക്കയെ കുറിച്ചുള്ള സ്വപ്നങ്ങളും വീക്ഷണവും എന്തൊക്കെയാണ് എന്നതാണ്. അമേരിക്കയുടെ പ്രസിഡന്റ് കേവലം ഈ രാഷ്ട്രത്തിന്റെ ഭരണകര്‍ത്താവ് മാത്രമല്ല, ലോക കാര്യങ്ങളില്‍ ഫലപ്രദമായി ഇടപെടുവാനും ആവശ്യമുള്ളപ്പോള്‍ നിയന്ത്രിക്കുവാനും കഴിവുള്ള ഒരു രാജ്യതന്ത്രജ്ഞന്‍ കൂടി ആയിരിക്കണം. ചുരുക്കം കാര്യങ്ങളില്‍ ഒഴിച്ച് വേറെയൊന്നിലും ഇത് വരെ കമല ഹാരിസ് തന്റെ അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമാക്കിയിട്ടില്ല. ഇവരുടെ എതിരാളി ആകട്ടെ ലോകത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം തന്റെ പക്കല്‍ ഉണ്ടെന്നു വിശ്വസിക്കുകയും അതേകുറിച്ച് വീമ്പിളക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ്. അത് കൊണ്ട് ഈ കുറവ് കമല ഹാരിസ് വേഗം പരിഹരിക്കേണ്ടിയിരിക്കുന്നു.
ഇത് വരെ മൂന്ന് മേഖലകളിലാണ് കമല ഹാരിസ് തന്റെ നിലപാടുകള്‍ കൃത്യമായി അവതരിപ്പിച്ചിട്ടുള്ളത്. ആദ്യത്തേത് മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍. രണ്ടാമത്തേത് സ്ത്രീകള്‍ക്ക് തങ്ങളുടെ ശരീരത്തിന് മുകളിലുള്ള അവകാശങ്ങളെ- പ്രത്യേകിച്ച് ഗര്‍ഭച്ഛിദ്രത്തെ- സംബന്ധിച്ചിട്ടുള്ള വിഷയത്തില്‍. മൂന്നാമത്തേത് കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട നടപടികളില്‍. ഇവയില്‍ പ്രകൃതിയെയും അന്തരീക്ഷത്തെയും മലീമസമാക്കുന്ന കമ്പനികളെയും പ്രവൃത്തികളെയും നിയന്ത്രണവിധേയമാക്കണമെന്ന കാര്യത്തില്‍ എതിരഭിപ്രായം ഉണ്ടാകുവാന്‍ ഇടയില്ലെങ്കിലും ഇത് മൂലം കൂടുതല്‍ വോട്ടുകള്‍ പെട്ടിയില്‍ വിഴുവാനുള്ള സാധ്യത കുറവാണ്.
കമല ഹാരിസ് എന്നും മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പടപൊരുതിയ ഒരു വ്യക്തിയാണ്. അത് പോലെ തന്നെ ഒരു സ്ത്രീക്ക് തനിക്ക് ഇഷ്ടമല്ലാത്ത ഗര്‍ഭം അവസാനിപ്പിക്കുവാനുള്ള അവകാശമുണ്ടെന്നും അവര്‍ ഉറച്ചു വിശ്വസിക്കുന്നു. ഇത് രണ്ടും വളരെ പുരോഗമനപരമായ ചിന്തകളാണെങ്കിലും യാഥാസ്ഥിതിക കാഴ്ചപ്പാട് കൂടുതലുള്ള അമേരിക്കയിലെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ഇവയ്ക്കെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നേക്കാം.
മനുഷ്യാവകാശങ്ങള്‍ക്ക് ഊന്നൽ നല്‍കിയാല്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുമെന്നും ഒരു ജീവനെടുക്കുവാനുള്ള അവകാശം മനുഷ്യർക്കില്ലെന്നും വാദിക്കുന്നവര്‍ ധാരാളമായി ഈ സംസ്ഥാനങ്ങളില്‍ ഉണ്ട്. അത് കൊണ്ട് തന്നെ ഈ വിഷയങ്ങളില്‍ കമല ഹാരിസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുവാന്‍ ട്രംപ് ശ്രമിക്കുമെന്നും നമുക്ക് ഉറപ്പിക്കാം. വിവാദം ഉയര്‍ത്തുവാന്‍ സാധ്യതയുള്ള മറ്റൊരു മേഖലയാണ് അനധികൃത കുടിയേറ്റം. ഈ കാര്യത്തില്‍ കടുത്ത നിലപാടാണ് ട്രംപിനുള്ളത്. അനധികൃത കുടിയേറ്റം തടയുവാന്‍ വേണ്ടി മെക്‌സിക്കോ സർക്കാരിന്റെ ചെലവില്‍ മതില്‍ കെട്ടണമെന്നും ഈ രീതിയില്‍ വരുന്നവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി തിരിച്ചയക്കണമെന്നും ട്രംപ് വാദിക്കുന്നു. കമല ഹാരിസും അനധികൃത കുടിയേറ്റം തടയണമെന്ന അഭിപ്രായക്കാരിയാണ്; എന്നാല്‍ അവര്‍ക്കെതിരെ കടുത്ത നടപടികള്‍ വേണ്ട എന്ന പക്ഷക്കാരിയാണ്.
കുടിയേറ്റത്തിന്റെ മൂല കാരണങ്ങള്‍ കണ്ടെത്തി അവ പരിഹരിച്ചാല്‍ മാത്രമേ ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം ഉണ്ടാകൂ എന്നാണ് അവര്‍ വാദിക്കുന്നത്. അനധികൃത കുടിയേറ്റക്കാര്‍ അമേരിക്കയിലുള്ള വെള്ളക്കാരുടെ അവകാശങ്ങൾ തട്ടിയെടുക്കുകയാണെന്ന ട്രംപിന്റെ നിലപാടിനെ പിന്തുണക്കുന്ന ധാരാളം വെളുത്തവര്‍ഗ വോട്ടര്‍മാരുണ്ട്. ഇത് കൊണ്ട് തന്നെ ഈ വിഷയത്തില്‍ കമല ഹാരിസിന് വളരെ സൂക്ഷിച്ചു നീങ്ങേണ്ടി വരും. വിദേശ കാര്യങ്ങളില്‍ പ്രത്യേകിച്ച് ചൈന, റഷ്യ- യുക്രെയ്ൻ യുദ്ധം, ഗാസയിലെ സംഘർഷം എന്നീ വിഷയങ്ങളില്‍ കമല ഹാരിസിന്റെ നിലപാട് എന്താണെന്നറിയുവാന്‍ ലോകമെമ്പാടുമുള്ള നിരീക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ബൈഡന്റെ വിദേശ നയത്തില്‍ നിന്നും കാര്യമായ വ്യതിയാനം ആരും പ്രതീക്ഷിക്കുന്നില്ലെങ്കിലും ഓരോ പ്രസിഡന്റും ലോകകാര്യങ്ങളില്‍ തന്റെ കയ്യൊപ്പ് പതിപ്പിക്കുവാന്‍ ശ്രദ്ധിക്കാറുണ്ട്.
ചൈനയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്കെതിരെ ട്രംപ് ഏര്‍പ്പെടുത്തിയ അധിക ചുങ്കം ഡെമോക്രാറ്റിക് പാര്‍ട്ടി വിമര്‍ശിച്ചെങ്കിലും അവ പിന്‍വലിക്കുവാന്‍ ബൈഡന്‍ തയാറായില്ല. തെക്കന്‍ ചൈന കടലിലെ സംഘര്‍ഷത്തില്‍ ഫിലിപ്പിന്‍സിനെ അനുകൂലിക്കുന്ന നിലപാട് തുടരുമെന്ന് കമല ഹാരിസ് പ്രസിഡന്റ് മാര്‍ക്കോസിനോട് പറഞ്ഞെതൊഴിച്ചാല്‍ ചൈനയെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ അവര്‍ ഇതുവരെ മനസ്സ് തുറന്നിട്ടില്ല. തായ്വാനുള്ള പിന്തുണ ഇതേ രീതിയില്‍ തുടരുമോ, പസിഫിക് മഹാസമുദ്രത്തില്‍ ചൈന കൈകടത്താതിരിക്കുവാന്‍ എന്തെല്ലാം നടപടികള്‍ എടുക്കും, സിന്‍ജിയാങ്ങിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമോ, ഹോങ്കോങ്, ടിബറ്റ് എന്നീ വിഷയങ്ങളില്‍ എന്തായിരിക്കും നയങ്ങള്‍ തുടങ്ങി ചൈനയെ സംബന്ധിച്ച് ധാരാളം കാര്യങ്ങളില്‍ കമല ഹാരിസിന്റെ ചിന്തകള്‍ അറിയുന്നതിനായി മറ്റു രാഷ്ട്രങ്ങള്‍ ഉറ്റുനോക്കുകയാണ്.
റഷ്യ- യുക്രെയ്ന്‍ യുദ്ധത്തില്‍ ബൈഡന്‍ സര്‍ക്കാരിന്റെ നയങ്ങളില്‍ നിന്നും മാറ്റമൊന്നും ഉണ്ടാകില്ലെന്ന് കരുതാമെങ്കിലും ഗാസയിലെ സംഘര്‍ഷത്തില്‍ കമല ഹാരിസ് ഇസ്രയേലിനെ അന്ധമായി പിന്തുണച്ചേക്കില്ല. സ്വയ രക്ഷക്കുള്ള ഇസ്രയേലിന്റെ അവകാശത്തെ പിന്തുണക്കുമ്പോള്‍ തന്നെ ഗാസയില്‍ നടക്കുന്ന കൂട്ടക്കുരുതിയെ അവർ അംഗീകരിക്കുന്നില്ല. ഗാസയില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ആവശ്യമായ മരുന്നും ഭക്ഷണവും എത്തിച്ചു കൊടുക്കണമെന്നും നിരപരാധികളായ മനുഷ്യരെ കൂട്ടത്തോടെ കൊല്ലുന്നത് നിർത്തണമെന്നും ഇവര്‍ വാദിക്കുന്നു. ഇത് കൊണ്ട് തന്നെ ഇവര്‍ ജൂതന്മാര്‍ക്കെതിരാണ് എന്ന പ്രചാരണവും ട്രംപ് അഴിച്ചു വിട്ടേക്കാം.
∙ അമേരിക്ക സ്വീകരിക്കുമോ ഇന്ത്യൻ വംശജയെ?
ഈ നയങ്ങളും നിലപാടുകളും ഇവയെ സംബന്ധിച്ചുള്ള തര്‍ക്കങ്ങളും വാദങ്ങളും എല്ലാം പ്രധാനപ്പെട്ട കാര്യങ്ങളാണെങ്കിലും ഇതിലും നിര്‍ണായകമാണ് ഈ രണ്ടു സ്ഥാനാർഥികളുടെയും വ്യക്തിത്വങ്ങള്‍. 2008ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്‍പ് നടന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രൈമറികളില്‍ ഹിലരി ക്ലിന്റണും ബറാക് ഒബാമയും ഏറ്റുമുട്ടിയപ്പോള്‍ ഉയര്‍ന്ന ഒരു ചോദ്യമുണ്ട്; ‘‘അമേരിക്ക ഒരു വനിതാ പ്രസിഡന്റിനാണോ അതോ കറുത്ത വര്‍ഗത്തില്‍ നിന്നുള്ള പ്രസിഡന്റിനാണോ കൂടുതല്‍ തയാര്‍?’’ അന്ന് അമേരിക്കയുടെ രാഷ്ട്രീയം നന്നായി പഠിക്കുന്ന ഒരു നിരീക്ഷകന്‍ എന്നോട് പറഞ്ഞത് ഞാന്‍ മറക്കില്ല. ‘‘ഒരു വനിത തങ്ങളുടെ പ്രസിഡന്റ് ആകുന്നതിനേക്കാള്‍ അമേരിക്കയ്ക്ക് സ്വീകാര്യം ഒരു കറുത്ത വര്‍ഗക്കാരന്‍ പ്രസിഡന്റ് ആകുന്നതായിരിക്കും’’. ഈ നിരീക്ഷണം ശരിയാണെന്ന് ആ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിച്ചു.
ഇവിടെ കമല ഹാരിസ് കേവലം ഒരു വനിത മാത്രമല്ല; കറുത്ത വര്‍ഗക്കാരുടെയും ഇന്ത്യന്‍ വംശജരുടെയും രക്തം അവരുടെ ധമനികളില്‍ ഓടുന്നുണ്ട്. ഈ വംശാവലി ഉള്ള ഒരു വനിതയെ അമേരിക്കയിലെ വെളുത്ത വര്‍ഗക്കാരും യാഥാസ്ഥിതികരും അംഗീകരിക്കുമോ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ഇവരില്‍ ഒരു ചെറുതല്ലാത്ത ശതമാനത്തിന്റെ പിന്തുണ ലഭിക്കാതെ കമല ഹാരിസിന് ജയിക്കുവാന്‍ കഴിയില്ല. അത് പോലെ തന്നെ ട്രംപിന്റെ രണ്ടാം വരവിനെ ഭീതിയോടെ കാണുന്ന ഒരു നല്ല ശതമാനം ജനങ്ങള്‍ അമേരിക്കയിലുണ്ട്; ഇവരില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ അംഗങ്ങളും അവരെ പിന്തുണക്കുന്നവരും ഉള്‍പ്പെടും.
ബൈഡന്റെ പ്രായാധിക്യം കാരണം ഇവരാരും തന്നെ അദ്ദേഹത്തിന് വോട്ട് ചെയ്യില്ലായിരുന്നു. പക്ഷേ ഇവര്‍ കമല ഹാരിസിന് വോട്ട് നല്‍കുവാന്‍ സാധ്യതയുണ്ട്. ഈ കൂട്ടരുടെ വോട്ട് നേടണമെങ്കില്‍ താന്‍ പ്രസിഡന്റിന്റെ കസേരയില്‍ ഇരിക്കുവാന്‍ കെൽപുള്ള വ്യക്തിയാണെന്ന ശക്തമായ സന്ദേശം കമല ഹാരിസ് നല്‍കേണ്ടി വരും. ഇതിനുള്ള കഴിവും പ്രാപ്തിയും ഉള്ള വ്യക്തിയാണ് ഇവര്‍ എന്നതിലും തര്‍ക്കമില്ല. ഈ കാര്യം മനസ്സിലാക്കുന്നത് കൊണ്ടാണ് ട്രംപും കൂട്ടരും കുറച്ചു കൂടി കരുതലോടെ ഇവരെ നേരിടുന്നത്. വിജയം ഉറപ്പിച്ച ഒരു സ്ഥിതിയില്‍ നിന്നും ജയിക്കുവാന്‍ വേണ്ടി ശ്രദ്ധയോടെ പ്രവര്‍ത്തിക്കേണ്ടി വരുമെന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയെന്ന് അവര്‍ തിരിച്ചറിയുന്നു. ഇനിയുള്ള ദിവസങ്ങളില്‍ ട്രംപിന്റെ ഭാഗത്തു നിന്നും എന്തെങ്കിലും അബദ്ധ ജല്‍പനങ്ങള്‍ ഉണ്ടായാല്‍ അതിന്റെ മെച്ചം കമല ഹാരിസിന് ലഭിക്കും എന്നും ഉറപ്പാണ്.
ഈ തിരഞ്ഞെടുപ്പിലെ ഒരു സവിശേഷതയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജെ.ഡി.വാന്‍സിന്റെ പത്നി ഉഷയും കമല ഹാരിസിനെ പോലെ ഇന്ത്യയില്‍ വേരുകളുള്ള ഒരു വനിതയാണ് എന്നത്. ഇത് കൊണ്ട് ഈ മത്സരം ഇന്ത്യയില്‍ സാധാരണയില്‍ കൂടുതല്‍ മാധ്യമ ശ്രദ്ധ നേടുവാന്‍ സാധ്യതയുണ്ട്. എന്നാല്‍ പുറം രാജ്യങ്ങളില്‍ ഇന്ത്യന്‍ വംശജരോ അവരോട് ബന്ധമുള്ളവരോ അധികാരത്തില്‍ വന്നാല്‍ ഇന്ത്യയോട് ഒരു മമതയും കാണിക്കാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കും. ഇതിനു പുറമെ കമല ഹാരിസിന്റെ മനുഷ്യാവകാശങ്ങളോടുള്ള പ്രതിപത്തി കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരെ ഒരു വിമര്‍ശനത്തിലേക്ക് വഴി വച്ചാല്‍ അത്ഭുതപ്പെടേണ്ടതുമില്ല.
ഏതായാലും ഏകപക്ഷീയമായ ഒരു പര്യവസാനത്തിലേക്ക് നീങ്ങി കൊണ്ടിരുന്നത് മൂലം വിരസമായിരുന്ന അമേരിക്കയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് രംഗം കമല ഹാരിസിന്റെ സ്ഥാനാർഥിത്വത്തോടെ ചൂട് പിടിച്ചു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. രണ്ടു സ്ഥാനാർഥികള്‍ക്കും ഇത് ജീവന്‍ മരണ പോരാട്ടമാണ്- ട്രംപിന് പ്രായാധിക്യം കാരണം ഇനിയൊരു അവസരം ലഭിക്കുവാന്‍ സാധ്യതയില്ല. കമല ഹാരിസിനാണെങ്കില്‍ ഇത് പോലെ തന്റെ പാര്‍ട്ടിയുടെ പിന്തുണ ഭാവിയില്‍ കിട്ടിയെന്നു വരില്ല. അത് കൊണ്ട് തന്നെ വരും നാളുകളില്‍ മത്സരം കൂടുതല്‍ വീറും വാശിയും കൈവരിക്കുകയും ആവേശം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തുകയും ചെയ്യും. രണ്ടാമൂഴത്തിലേക്കുള്ള ഡോണള്‍ഡ് ട്രംപിന്റെ ജൈത്രയാത്ര തടയുവാന്‍ കമല ഹാരിസിന് കഴിയുമോ? ഇതിന്റെ ഉത്തരം അറിയുവാന്‍ നവംബര്‍ വരെ കാത്തിരിക്കേണ്ടി വരും; പക്ഷേ അത് വരെയുള്ള ദിനങ്ങളില്‍ രണ്ടു സ്ഥാനാർഥികളുടെ ഭാഗത്ത് നിന്നും പുതിയ രാഷ്ട്രീയ തന്ത്രങ്ങളും ചടുലമായ നീക്കങ്ങളും നമുക്ക് ധാരാളമായി പ്രതീക്ഷിക്കാം.
(മുൻ ഐആർഎസ് ഉദ്യോഗസ്ഥനായ ഡോ. കെ.എൻ. രാഘവൻ രാജ്യാന്തര ക്രിക്കറ്റ് അംപയറും രാജ്യാന്തര വിഷയങ്ങളുടെ നിരീക്ഷകനുമാണ്)