പ്ലസ്ടുക്കാരിയുടെ ഫോൺ നിറയെ ‘മോശം’ വിഡിയോകൾ: അച്ഛനു നേരെ കൊലവിളി: ‘നിന്നെ കൊന്നിരിക്കും’
പ്ലസ്ടുക്കാരി. ഉറക്കമുണരുമ്പോഴേ കൈ ഫോണിലേക്ക്; ഗുഡ് മോണിങ്, പല്ലുതേപ്പ്, ചായ, സ്കൂൾ യാത്രാ സെൽഫികൾ, ഗെറ്റ് റെഡി വിത് മി വിഡിയോ... ഫുൾ ടൈം ഫോണിൽ. സ്കൂളിൽ ഫോൺ സമ്മതിക്കാത്തതുകൊണ്ട് സ്ഥിരം ‘അസുഖ’മായി. വീട്ടിൽ കുട്ടിയും അമ്മയും മാത്രം. മകൾ ‘ടെക്കി’യാണെന്നും ഫോണിലെ എല്ലാ കാര്യങ്ങളും അറിയാമെന്നും ‘അഭിമാന’മായിരുന്നു അമ്മയ്ക്ക്. കാരണമില്ലാതെയുള്ള അസുഖത്തിന് ആശുപത്രികൾ കയറിയിറങ്ങിയുള്ള ‘ചികിത്സ’യും മുറയ്ക്കു നടന്നു. ഇതിനിടെ, കുട്ടി ഡേറ്റിങ് ആപ്പ് ഡൗൺലോഡ് ചെയ്തു. അതിൽ കണ്ടുമുട്ടിയ ചെറുപ്പക്കാരനെ പരിചയപ്പെടുത്തിയപ്പോൾ അമ്മയ്ക്കു സന്തോഷം: മോൾ എത്ര ഓപ്പണാണ്. പ്രേമമൊന്നുമല്ല, ലൈഫ് പ്ലാൻ ചെയ്തു മുന്നോട്ടുപോകുകയാണത്രേ. വിദേശത്തേക്കു പോകാനുള്ള കോഴ്സുകളും മറ്റും ‘ഡിസ്കസ്’ ചെയ്യുകയാണത്രേ. ഇപ്പോഴത്തെ പിള്ളേരൊക്കെ ജീവിക്കാൻ പഠിച്ചവരാ എന്ന് അമ്മയുടെ ആത്മഗതം. ഡേറ്റിങ് ആപ്പിലെ ചാറ്റും വിഡിയോ കോളും കൂടുതൽ മൊബൈൽ അഡിക്‌ഷനിലേക്ക് തള്ളിവിട്ടു. സ്കൂളിൽ ഒട്ടും പോകാതെയായി, ആപ്പിലെ പയ്യനുള്ള രാജ്യത്തേക്കു പോകണമെന്നു പറഞ്ഞ് ബഹളമായി. അങ്ങനെ ഫോൺ

അയാളെ ഞാൻ കൊല്ലും. ആശുപത്രി ഞാൻ കത്തിക്കും’. വട്ടം പിടിച്ച പൊലീസുകാരുടെ കൈകളിൽനിന്നു കുതറി പതിനാറുകാരന്റെ അലർച്ച. ആശുപത്രിയിലെ ടിവി ചവിട്ടിത്താഴെയിട്ടു. ലാൻഡ് ഫോൺ എറിഞ്ഞുടച്ചു. ഒടുവിൽ ഉറക്കമരുന്നിന്റെ മയക്കത്തിലേക്കു പോകുമ്പോഴും കലിപ്പുതീരാതെ പിറുപിറുത്തു: കൊല്ലുമെടാ, നിന്നെ കൊന്നിരിക്കും. അച്ഛനോടായിരുന്നു ആ പകവാക്ക്! അവരുടെ ജീവിതത്തിലേക്ക് ഒന്നു ‘സൂം’ ചെയ്യാം
∙സൂം 1: ക്രിപ്റ്റോ കെണി
67 ലക്ഷം രൂപ ക്രിപ്റ്റോ ഇടപാടിൽ നഷ്ടം വന്നെന്നും തുക അക്കൗണ്ടുകളിൽനിന്നു പിൻവലിച്ചിട്ടുണ്ടെന്നുമുള്ള മെസേജ് കണ്ടപ്പോൾ ബിസിനസുകാരൻ സത്യത്തിൽ ഞെട്ടിയില്ല. ക്രിപ്റ്റോ പരിപാടിയൊന്നും പുള്ളി ചെയ്തിട്ടില്ല. ഹാക്കർമാരുടെ തട്ടിപ്പുസന്ദേശമെന്ന് ഉറപ്പിച്ചു. എന്തായാലും കേസും കൂട്ടവുമായി മുന്നോട്ടു പോകുംമുൻപു ഹാക്കറെ കയ്യോടെ കിട്ടി; മകനാണ്. സന്ദേശം കള്ളമല്ല: രൂപ 67 ലക്ഷം പോയി!
അപ്പയുടെ ക്രെഡിറ്റ് കാർഡുകളും ബിറ്റ് കോയിൻ പാസ്‌വേഡുകളും ഉപയോഗിച്ചു ട്രേഡിങ്ങിലായിരുന്നു പതിനാറുകാരൻ. സ്മാർട് ഫോണിൽ മണിക്കൂറുകളോളം വിഡിയോ കാണലും ഗെയിം കളിയുമായിരുന്നു ആദ്യം. ക്രിപ്റ്റോ സൈറ്റുകളിൽ എത്തിപ്പെട്ടതോടെ രാവും പകലും ട്രേഡിങ്ങായി. ഫോണിലെ അപ്ഡേറ്റ് മിസ് ആകാതിരിക്കാൻ ഉറക്കം മിസ്സാക്കി. ട്രേഡിങ് നിർത്തിച്ച അച്ഛൻ മൊബൈൽ പിടിച്ചുവാങ്ങിയതോടെ വീട് യുദ്ധക്കളം. കാറുകൾ മകൻ അടിച്ചു പൊട്ടിച്ചു, അപ്പയെ കൊല്ലാൻ പാഞ്ഞടുത്തു. ഒടുവിൽ പൊലീസ് വലയത്തിൽ ആശുപത്രിയിലേക്ക്.
മരുന്നിന്റെ മയക്കം വിട്ടുണരുമ്പോഴെല്ലാം ഫോൺ ചോദിച്ചു ബഹളം, അച്ഛനെ കൊല്ലാനുള്ള ദേഷ്യം അൽപമെങ്കിലും കുറഞ്ഞത് ആഴ്ചകൾക്കു ശേഷം. പല തെറപ്പികളും പൂർത്തിയാക്കി വീട്ടിലേക്കു പോകുമ്പോഴും അവൻ പൂർണമായും നോർമലായില്ല. പ്ലസ് വൺ പകുതിക്കുശേഷം സ്കൂളിൽ പോയിട്ടില്ല. പഠനം തുടരണമെങ്കിൽ മനസ്സും ശരീരവും ആരോഗ്യം വീണ്ടെടുക്കണമല്ലോ, ഫോണിന്റെ പിടിയിൽനിന്നു പുറത്തുകടക്കണമല്ലോ. അതിന് ഇനിയുമെടുക്കും മാസങ്ങൾ; തെറപ്പികൾ.
∙സൂം 2: ഡേറ്റിങ് ഡിപ്രഷൻ
പ്ലസ്ടുക്കാരി. ഉറക്കമുണരുമ്പോഴേ കൈ ഫോണിലേക്ക്; ഗുഡ് മോണിങ്, പല്ലുതേപ്പ്, ചായ, സ്കൂൾ യാത്രാ സെൽഫികൾ, ഗെറ്റ് റെഡി വിത് മി വിഡിയോ... ഫുൾ ടൈം ഫോണിൽ. സ്കൂളിൽ ഫോൺ സമ്മതിക്കാത്തതുകൊണ്ട് സ്ഥിരം ‘അസുഖ’മായി. വീട്ടിൽ കുട്ടിയും അമ്മയും മാത്രം. മകൾ ‘ടെക്കി’യാണെന്നും ഫോണിലെ എല്ലാ കാര്യങ്ങളും അറിയാമെന്നും ‘അഭിമാന’മായിരുന്നു അമ്മയ്ക്ക്. കാരണമില്ലാതെയുള്ള അസുഖത്തിന് ആശുപത്രികൾ കയറിയിറങ്ങിയുള്ള ‘ചികിത്സ’യും മുറയ്ക്കു നടന്നു.
ഇതിനിടെ, കുട്ടി ഡേറ്റിങ് ആപ്പ് ഡൗൺലോഡ് ചെയ്തു. അതിൽ കണ്ടുമുട്ടിയ ചെറുപ്പക്കാരനെ പരിചയപ്പെടുത്തിയപ്പോൾ അമ്മയ്ക്കു സന്തോഷം: മോൾ എത്ര ഓപ്പണാണ്. പ്രേമമൊന്നുമല്ല, ലൈഫ് പ്ലാൻ ചെയ്തു മുന്നോട്ടുപോകുകയാണത്രേ. വിദേശത്തേക്കു പോകാനുള്ള കോഴ്സുകളും മറ്റും ‘ഡിസ്കസ്’ ചെയ്യുകയാണത്രേ. ഇപ്പോഴത്തെ പിള്ളേരൊക്കെ ജീവിക്കാൻ പഠിച്ചവരാ എന്ന് അമ്മയുടെ ആത്മഗതം. ഡേറ്റിങ് ആപ്പിലെ ചാറ്റും വിഡിയോ കോളും കൂടുതൽ മൊബൈൽ അഡിക്‌ഷനിലേക്ക് തള്ളിവിട്ടു.
സ്കൂളിൽ ഒട്ടും പോകാതെയായി, ആപ്പിലെ പയ്യനുള്ള രാജ്യത്തേക്കു പോകണമെന്നു പറഞ്ഞ് ബഹളമായി. അങ്ങനെ ഫോൺ പരിശോധിച്ചപ്പോൾ നിറയെ കുട്ടിയുടെ മോശം ചിത്രങ്ങളും വിഡിയോകളും. അതു പലർക്കും അയച്ചിരിക്കുന്നു. തകർന്നുപോയ അമ്മ വിഷാദരോഗിയായി. ഫോൺ കൊടുക്കാതായതോടെ പെൺകുട്ടി അക്രമിയുമായി. ആശുപത്രിയിൽ അവൾ ഡോക്ടറോടു കയർത്തു: ‘‘ എന്റെ ക്ലാസിലെ മിക്കവരും ഡേറ്റിങ് ആപ്പിൽ ഉണ്ടല്ലോ. അവരൊക്കെ എന്തെല്ലാം ചെയ്യുന്നു. അതുവച്ചു നോക്കുമ്പോൾ ഞാൻ എത്ര കുറച്ചാ ചെയ്തത്? നിങ്ങളെന്താ അവരെയും കൂടി പിടിച്ചുകൊണ്ടു വന്ന് ഇവിടെ ഇടാത്തത്?’’
∙ആദ്യം നമുക്ക് മാറാം, എന്നിട്ടാകട്ടെ കുട്ടികൾ
മദ്യം, പുകവലി, ലഹരി അടിമകളിൽ കാണുന്നതുപോലെ തീവ്രമാണ് മൊബൈൽ അടിമത്തത്തിലെ ലക്ഷണങ്ങളും. അഡിക്‌ഷൻ ഒഴിവാക്കാൻ ശ്രമിക്കുമ്പോഴുള്ള പിൻവലിയൽ ലക്ഷണങ്ങളും (withdrawal symptoms) അങ്ങനെ തന്നെ: ദേഷ്യം, അക്രമം, വേവലാതി, വിഷാദം, വിരസത, അസ്വസ്ഥത. കുട്ടികളെ ഇക്കാര്യം ബോധിപ്പിക്കാൻ ശ്രമിക്കുന്ന നാം ആദ്യം സ്വയം വിലയിരുത്തട്ടെ. മൊബൈൽ അടിമത്തം എല്ലാ പ്രായക്കാർക്കുമുണ്ട്. അച്ഛനമ്മമാർക്കിടയിലും പ്രശ്നങ്ങളും സംഘർഷങ്ങളും ഉണ്ടാക്കുന്ന വില്ലനാണല്ലോ ഇപ്പോൾ ഫോൺ.
∙ മറ്റേതു ലഹരിയും പോലെ ആദ്യം കുറഞ്ഞ ഡോസിൽ തുടങ്ങി കൂടിക്കൂടി വരുന്നതാണ് മൊബൈൽ അടിമത്തത്തിന്റെയും രീതി. ഒരേ കാര്യത്തിൽ പിന്നീടു സന്തോഷം കണ്ടെത്താനാകാതെ വരുമ്പോൾ മൊബൈലിലെ അടുത്ത ഇടത്തിലേക്കു തിരിയുന്നു. അങ്ങനെ പല കെണികളിൽ കുരുങ്ങുന്നു.
∙ സ്മാർട് ഫോൺ അടിമത്തത്തിൽ ഗെയിം, സോഷ്യൽ മീഡിയ, ചൂതാട്ടം, ചാറ്റ് അഡിക്‌ഷനുകൾ പ്രത്യേകമായി തിരിച്ചിരിക്കുന്നു. അശ്ലീല സൈറ്റുകളുടെ ഉപയോഗവും അതുണ്ടാക്കുന്ന അടിമത്തവും മുതിർന്നവരിലും സ്വഭാവ വൈകൃതങ്ങളുണ്ടാക്കും. കൊച്ചുപ്രായത്തിൽ ഇത്തരം സൈറ്റുകൾക്ക് അടിമയായ കുട്ടി മോശമായി പെരുമാറിയതു സ്വന്തം അമ്മയോടാണ്.
∙ വീടും സമൂഹവും വിദ്യാലയവും സർക്കാരും എല്ലാം ചേർന്നുള്ള ആരോഗ്യകരമായ പദ്ധതി നമുക്കു മൊബൈൽ ഉപയോഗത്തിലുണ്ടാകണം. വൈകൃതങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സൈറ്റുകൾ വിലക്കാൻ നിയമം അനിവാര്യം. പ്രായത്തിനനുസരിച്ചുള്ള ഉള്ളടക്കമാണ് കുട്ടികൾ കാണുന്നതെന്ന് ഉറപ്പുവരുത്താനും നിയമനിർമാണം വേണം.
∙ വീട്ടിൽ എല്ലാവരും ഒരുമിച്ചിരിക്കുന്ന ഫാമിലി ടൈം വീണ്ടെടുക്കാം. കുട്ടികളുമായി കാര്യങ്ങൾ തുറന്നു ചർച്ച ചെയ്യാം. മൊബൈലിൽ അവർ കാണുന്ന വെബ് സീരീസുകൾ ആഴ്ചയിലൊരിക്കൽ എല്ലാവരും ഒരുമിച്ചിരുന്നു കാണാം.
∙ചെറിയ കുട്ടികളും മൊബൈൽ ഉപയോഗവും – ദോഷങ്ങൾ ഇങ്ങനെ
1. ശ്രദ്ധാശേഷി കുറയുന്നു
മൂന്നു വയസ്സിൽ തലച്ചോറിന്റെ 80% വികാസം പൂർത്തിയാകും. ശ്രദ്ധയും ഏകാഗ്രതയും രൂപപ്പെടേണ്ട പ്രായം. ഇതിനു സഹായിക്കുന്ന അറ്റൻഷനൽ ന്യൂറോണൽ സർക്കീട്ട് (attentional neuronal circuit) രൂപീകരണം മൊബൈൽ അമിതോപയോഗം മൂലം തടസ്സപ്പെടുന്നു. കളറിങ്, പടം വിവരിച്ചു കഥ പറയൽ, കളിക്കുടുക്ക പോലെയുളള പ്രീ സ്കൂൾ പുസ്തകങ്ങളിലെ ആക്ടിവിറ്റികൾ തുടങ്ങിയവ ഈ സർക്കീട്ടിന്റെ രൂപീകരണത്തെ സഹായിക്കുമ്പോൾ മൊബൈൽ ഫോൺ ദോഷകരമായി ബാധിക്കും. മുതിർന്ന പ്രായക്കാരിലും ഫോണിന്റെ അമിതോപയോഗം ശ്രദ്ധാശേഷി കുറയ്ക്കും. തിരുവനന്തപുരം മെഡിക്കൽ കോളജ് എസ്എടി ആശുപത്രിയിലെ ശിശുരോഗ വിഭാഗം പ്രഫസറും ചൈൽഡ് സൈക്യാട്രിസ്റ്റും ബിഹേവിയറൽ പീഡിയാട്രിക്സ് യൂണിറ്റ് മേധാവിയുമായ ഡോ. ആർ.ജയപ്രകാശ് പറയുന്നു.
2. വികൃതി കൂടും
ശ്രദ്ധാശേഷി കുറയുന്നതിന്റെ ഉപോൽപന്നമാണ് ഹൈപ്പർ ആക്ടിവിറ്റി. ഇതു വികൃതിയിലേക്കു നയിക്കും. ശ്രദ്ധയെ പോഷിപ്പിക്കുന്ന ഡോപമിൻ ഹോർമോണിന്റെ ഉൽപാദനം കുറയുമ്പോഴാണിതു സംഭവിക്കുക. ഫോൺ ഉപയോഗത്തിനു പുറമേ, കുട്ടികൾ വിഡിയോ ഗെയിമുകൾ കളിക്കുകയോ വേഗവും അക്രമവും കൂടുതലുള്ള കാർട്ടൂണുകൾ കാണുകയോ ചെയ്യുമ്പോൾ വികൃതി ഇരട്ടിയാകും. ചില കുട്ടികളിൽ ODD (oppositional defiant disorder) അവസ്ഥയും വരാം. എല്ലാറ്റിനോടും എതിർപ്പ്, തർക്കം, വാശി, നിഷേധാത്മകത എന്നിവയാണിതിന്റെ ലക്ഷണങ്ങൾ. ജീവിതത്തിലെ സാധാരണ വേഗം (ലൈഫ് സ്പീഡ്) ഉള്ള കാർട്ടൂണുകൾ നിശ്ചിതസമയം മാത്രം കണ്ടാൽ അത്ര പ്രശ്നമുണ്ടാക്കുന്നില്ല.
3. സംസാരശേഷിയെ ബാധിക്കും
ഫോണിന്റെ അമിത ഉപയോഗം ചെറിയ കുട്ടികളിൽ സംസാരശേഷീവികാസം വൈകിപ്പിക്കും. ഫോൺ ഭാഷയ്ക്കപ്പുറം മറ്റൊന്നുണ്ടെന്ന് അവർ തിരിച്ചറിയാതെയുമിരിക്കാം.
4. വെട്ടൊന്ന്, മുറി രണ്ട്
നമ്മുടെ ഭാഗം സംസാരിച്ചു ഫലിപ്പിക്കുക, സമാധാനമായി തന്റെ ന്യായങ്ങളും വാദങ്ങളും അവതരിപ്പിക്കുക – അങ്ങനെ കാര്യങ്ങൾ സാധ്യമാക്കിയെടുക്കാൻ ശ്രമിക്കുക എന്ന രീതി (negotiation skills) ശൈശവകാലം മുതൽ മൊബൈൽ ഉപയോഗം കൂടിയ കുട്ടികളിൽ ഇല്ലാതെ വരും. എനിക്കിതു വേണം എന്ന് അവർ പറയുമ്പോൾ അതു പറ്റില്ല എന്നു പറഞ്ഞാൽ മോശമായി പ്രതികരിക്കുന്നു. സമ്മർദതന്ത്രങ്ങൾ, വാശി, അക്രമം എന്ന രീതിയാണ് അവർ പ്രകടിപ്പിക്കുക. കൂട്ടുകാരുമായി സമ്പർക്കം കുറയുന്നതു സാമൂഹിക ഇടപെടലിനെയും ബാധിക്കും.
5. ശാരീരിക ആരോഗ്യം കുറയും
മാനസികാരോഗ്യത്തിനു പുറമേ, അമിത മൊബൈൽ ഉപയോഗം കണ്ണിനും കഴുത്തിനും തോളുകൾക്കും കൈകൾക്കും പ്രശ്നമുണ്ടാക്കും. ശരീരം അനങ്ങാതാകുന്നതു ജീവിതശൈലീ രോഗങ്ങൾക്കു വഴിതെളിക്കും.
('മോഷ്ടിച്ചാലെന്താ, അതൊരു ടാലന്റല്ലേ? ‘ഫോണ്‍ സ്കൂളി’ൽ നിന്ന് കുട്ടിചോദ്യം' വായിക്കാം ‘വേണം മൊബൈലിൽ ബാലൻസ്’ പരമ്പര മൂന്നാം ഭാഗത്തിൽ)