ബിജെപിയെ ഞെട്ടിച്ച് 44, 42, 4: ‘മാന്ത്രിക സംഖ്യ’യിൽ ആഹ്ലാദിച്ച് കോൺഗ്രസ്: ഇനി എഎപിയും വേണ്ട!
ഒക്ടോബർ 5: ഹരിയാനയുടെ നെഞ്ചിടിപ്പേറ്റുന്ന ദിനം. രാജ്യതലസ്ഥാനമായ ഡൽഹിയുമായി ചേർന്നുകിടക്കുന്ന ഹരിയാനയിൽ വോട്ടെടുപ്പ് അന്നാണ്. ഒക്ടോബർ എട്ടിന് ഫലവുമെത്തും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള പത്തിൽ 5 സീറ്റു വീതമാണ് എൻഡിഎയ്ക്കും ഇന്ത്യാ സഖ്യത്തിനും ലഭിച്ചത്. 2019ൽ പത്തിൽ പത്തു സീറ്റിലും എൻഡിഎ ജയിച്ചിരുന്നുവെന്നും ഓർക്കണം. ലോക്സഭാ തിരഞ്ഞെടുപ്പിൽ നഷ്ടമായ പ്രതാപം തിരികെ പിടിക്കാൻ ബിജെപി ഇതിനോടകം ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. അതേസമയം, പത്തുവർഷത്തെ ആലസ്യത്തിൽനിന്ന് ഉണർന്ന കോൺഗ്രസിനും ലോക്സഭാ തിരഞ്ഞെടുപ്പുഫലം നൽകിയ ആവേശം വളരെ വലുതാണ്. ഇരുശക്തികളും തുല്യനിലയിലായിരിക്കുന്ന ഗോദയിൽ ആര് ആരെ മലർത്തിയടിക്കുമെന്നാണ് ഗുസ്തിയുടെ നാടായ ഹരിയാന ഉറ്റുനോക്കുന്നതും. കോൺഗ്രസിന്റെയും ബിജെപിയുടെയും ശക്തി– ദൗർബല്യങ്ങൾ എന്തെല്ലാമാണ്? ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽനിന്ന് ബിജെപി പഠിച്ച പാഠങ്ങൾ എന്തെല്ലാമാണ്? ലോക്സഭയിലെ മുന്നേറ്റം കോൺഗ്രസിന് എത്രമാത്രം ആത്മവിശ്വാസം പകരുന്നുണ്ട്? വിശദമായി വിലയിരുത്തുകയാണിവിടെ.
ഒക്ടോബർ 5: ഹരിയാനയുടെ നെഞ്ചിടിപ്പേറ്റുന്ന ദിനം. രാജ്യതലസ്ഥാനമായ ഡൽഹിയുമായി ചേർന്നുകിടക്കുന്ന ഹരിയാനയിൽ വോട്ടെടുപ്പ് അന്നാണ്. ഒക്ടോബർ എട്ടിന് ഫലവുമെത്തും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള പത്തിൽ 5 സീറ്റു വീതമാണ് എൻഡിഎയ്ക്കും ഇന്ത്യാ സഖ്യത്തിനും ലഭിച്ചത്. 2019ൽ പത്തിൽ പത്തു സീറ്റിലും എൻഡിഎ ജയിച്ചിരുന്നുവെന്നും ഓർക്കണം. ലോക്സഭാ തിരഞ്ഞെടുപ്പിൽ നഷ്ടമായ പ്രതാപം തിരികെ പിടിക്കാൻ ബിജെപി ഇതിനോടകം ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. അതേസമയം, പത്തുവർഷത്തെ ആലസ്യത്തിൽനിന്ന് ഉണർന്ന കോൺഗ്രസിനും ലോക്സഭാ തിരഞ്ഞെടുപ്പുഫലം നൽകിയ ആവേശം വളരെ വലുതാണ്. ഇരുശക്തികളും തുല്യനിലയിലായിരിക്കുന്ന ഗോദയിൽ ആര് ആരെ മലർത്തിയടിക്കുമെന്നാണ് ഗുസ്തിയുടെ നാടായ ഹരിയാന ഉറ്റുനോക്കുന്നതും. കോൺഗ്രസിന്റെയും ബിജെപിയുടെയും ശക്തി– ദൗർബല്യങ്ങൾ എന്തെല്ലാമാണ്? ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽനിന്ന് ബിജെപി പഠിച്ച പാഠങ്ങൾ എന്തെല്ലാമാണ്? ലോക്സഭയിലെ മുന്നേറ്റം കോൺഗ്രസിന് എത്രമാത്രം ആത്മവിശ്വാസം പകരുന്നുണ്ട്? വിശദമായി വിലയിരുത്തുകയാണിവിടെ.
ഒക്ടോബർ 5: ഹരിയാനയുടെ നെഞ്ചിടിപ്പേറ്റുന്ന ദിനം. രാജ്യതലസ്ഥാനമായ ഡൽഹിയുമായി ചേർന്നുകിടക്കുന്ന ഹരിയാനയിൽ വോട്ടെടുപ്പ് അന്നാണ്. ഒക്ടോബർ എട്ടിന് ഫലവുമെത്തും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള പത്തിൽ 5 സീറ്റു വീതമാണ് എൻഡിഎയ്ക്കും ഇന്ത്യാ സഖ്യത്തിനും ലഭിച്ചത്. 2019ൽ പത്തിൽ പത്തു സീറ്റിലും എൻഡിഎ ജയിച്ചിരുന്നുവെന്നും ഓർക്കണം. ലോക്സഭാ തിരഞ്ഞെടുപ്പിൽ നഷ്ടമായ പ്രതാപം തിരികെ പിടിക്കാൻ ബിജെപി ഇതിനോടകം ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. അതേസമയം, പത്തുവർഷത്തെ ആലസ്യത്തിൽനിന്ന് ഉണർന്ന കോൺഗ്രസിനും ലോക്സഭാ തിരഞ്ഞെടുപ്പുഫലം നൽകിയ ആവേശം വളരെ വലുതാണ്. ഇരുശക്തികളും തുല്യനിലയിലായിരിക്കുന്ന ഗോദയിൽ ആര് ആരെ മലർത്തിയടിക്കുമെന്നാണ് ഗുസ്തിയുടെ നാടായ ഹരിയാന ഉറ്റുനോക്കുന്നതും. കോൺഗ്രസിന്റെയും ബിജെപിയുടെയും ശക്തി– ദൗർബല്യങ്ങൾ എന്തെല്ലാമാണ്? ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽനിന്ന് ബിജെപി പഠിച്ച പാഠങ്ങൾ എന്തെല്ലാമാണ്? ലോക്സഭയിലെ മുന്നേറ്റം കോൺഗ്രസിന് എത്രമാത്രം ആത്മവിശ്വാസം പകരുന്നുണ്ട്? വിശദമായി വിലയിരുത്തുകയാണിവിടെ.
ഒക്ടോബർ 5: ഹരിയാനയുടെ നെഞ്ചിടിപ്പേറ്റുന്ന ദിനം. രാജ്യതലസ്ഥാനമായ ഡൽഹിയുമായി ചേർന്നുകിടക്കുന്ന ഹരിയാനയിൽ വോട്ടെടുപ്പ് അന്നാണ്. ഒക്ടോബർ എട്ടിന് ഫലവുമെത്തും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള പത്തിൽ 5 സീറ്റു വീതമാണ് എൻഡിഎയ്ക്കും ഇന്ത്യാ സഖ്യത്തിനും ലഭിച്ചത്. 2019ൽ പത്തിൽ പത്തു സീറ്റിലും എൻഡിഎ ജയിച്ചിരുന്നുവെന്നും ഓർക്കണം. ലോക്സഭാ തിരഞ്ഞെടുപ്പിൽ നഷ്ടമായ പ്രതാപം തിരികെ പിടിക്കാൻ ബിജെപി ഇതിനോടകം ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
അതേസമയം, പത്തുവർഷത്തെ ആലസ്യത്തിൽനിന്ന് ഉണർന്ന കോൺഗ്രസിനും ലോക്സഭാ തിരഞ്ഞെടുപ്പുഫലം നൽകിയ ആവേശം വളരെ വലുതാണ്. ഇരുശക്തികളും തുല്യനിലയിലായിരിക്കുന്ന ഗോദയിൽ ആര് ആരെ മലർത്തിയടിക്കുമെന്നാണ് ഗുസ്തിയുടെ നാടായ ഹരിയാന ഉറ്റുനോക്കുന്നതും. കോൺഗ്രസിന്റെയും ബിജെപിയുടെയും ശക്തി– ദൗർബല്യങ്ങൾ എന്തെല്ലാമാണ്? ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽനിന്ന് ബിജെപി പഠിച്ച പാഠങ്ങൾ എന്തെല്ലാമാണ്? ലോക്സഭയിലെ മുന്നേറ്റം കോൺഗ്രസിന് എത്രമാത്രം ആത്മവിശ്വാസം പകരുന്നുണ്ട്? വിശദമായി വിലയിരുത്തുകയാണിവിടെ.
∙ ഗിയർ മാറ്റി ബിജെപിയും സംസ്ഥാന സർക്കാരും
മുഖ്യമന്ത്രിയെ മാറ്റിയായിരുന്നു ബിജെപിയുടെ മാറ്റത്തിന്റെ തുടക്കം. മനോഹർ ലാൽ ഖട്ടറെ മാറ്റി 2024 മാർച്ചിൽ അധികാരത്തിലെത്തിയത് നായബ് സിങ് സെയ്നിയുടെ നേതൃത്വത്തിലുള്ള സർക്കാർ. 2015 മുതൽ 2019 വരെ ഖട്ടർ മന്ത്രിസഭയിൽ അംഗമായിരുന്ന സെയ്നി 2019 മുതൽ കുരുക്ഷേത്രയുടെ എംപിയായി ലോക്സഭയിലായിരുന്നു. 2023ൽ ജാതി സമവാക്യങ്ങൾ ശരിയാക്കുന്നതിന്റെ ഭാഗമായി ഒബിസിയിൽ മാലി വിഭാഗത്തിൽ വരുന്ന സെയ്നിയെ പാർട്ടി സംസ്ഥാന അധ്യക്ഷനാക്കി. അപ്പോഴും അദ്ദേഹം മുഖ്യമന്ത്രിപദത്തിലേക്ക് എത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. സെയ്നിയെ കൊണ്ടുവന്നത് പക്ഷേ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗുണം ചെയ്തതുമില്ല.
ലോക്സഭയിൽ തിരിച്ചടി നേരിട്ടെങ്കിലും സെയ്നി തന്നെയായിരിക്കും പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. വലിയ വിജയങ്ങൾ നേടാൻ പാർട്ടിയെ ഏറെ സഹായിച്ചതാണ് ഒബിസി വോട്ടുകൾ. എന്നാൽ അതിപ്പോൾ ബിജെപിക്ക് നഷ്ടമായിരിക്കുകയാണ്. അത് തിരികെ പിടിക്കുക എന്നതാണ് സെയ്നിയെ മുന്നിൽ നിർത്തുന്നതിലൂടെ ബിജെപി ലക്ഷ്യമിടുന്നതും. ജാട്ട് വോട്ടുകളിൽ പിളർപ്പുണ്ടായതോടെ ഇത് ആവശ്യമായിത്തീരുകയും ചെയ്തു.
ജാതിസമവാക്യങ്ങൾ ശരിയാക്കിയതുകൊണ്ടു മാത്രം തിരഞ്ഞെടുപ്പു ജയിക്കില്ലെന്നും പാർട്ടി തിരിച്ചറിഞ്ഞുകഴിഞ്ഞു. കാരണം കോൺഗ്രസും ജാതി സമവാക്യങ്ങൾ ‘കൃത്യമാക്കുന്ന’ കാര്യത്തിൽ ഈയിടെയായി ബിജെപിക്ക് ഒപ്പം എത്തുന്നുണ്ട് . അതുകൊണ്ടുതന്നെ ഇതിനെയെല്ലാം മറികടക്കാൻ സൗജന്യങ്ങളുടെ നീണ്ട നിരയാണു സംസ്ഥാന സർക്കാർ നിത്യേനയെന്നോണം പ്രഖ്യാപിക്കുന്നത്. അതിൽ ഏറ്റവും ഒടുവിൽ വന്നതാണ് അഗ്നിവീർ സൈനികർക്ക് പൊലീസ്, ഫോറസ്റ്റ് ഗാർഡ്, ജയിൽ വാർഡൻ തുടങ്ങി അഞ്ചു സേനാവിഭാഗങ്ങളിൽ നിയമനത്തിൽ 10% സംവരണം ഏർപ്പെടുത്തിയത്. സിവിൽ തസ്തികകളിൽ ചിലതിൽ 5% സംവരണവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും നിർണായകമായ വിഷയങ്ങളിൽ ഒന്നായിരുന്നു അഗ്നിവീർ. ഈ മൂന്നു സംസ്ഥാനങ്ങളിലും പാർട്ടിക്കു വലിയ തിരിച്ചടി നേരിട്ട മേഖലകൾക്ക് ഒരു പ്രത്യേകതയുണ്ട്. സൈന്യത്തിലേക്ക് ഏറ്റവും കൂടുതൽ ആളുകളെ സംഭാവന ചെയ്യുന്ന പ്രദേശങ്ങളായിരുന്നു അവയെല്ലാം. ഇതെല്ലാം ഹരിയാനയിൽ ഓരോ തീരുമാനമെടുക്കുമ്പോഴും ബിജെപിയുടെ മനസ്സിലുണ്ട്. അത് പല തീരുമാനങ്ങളിലും പ്രതിഫലിച്ചും കഴിഞ്ഞു.
പിന്നാക്കക്കാരായ 7500 കുടുംബങ്ങൾക്ക് വീട് വയ്ക്കാൻ 100 ചതുരശ്ര അടി സ്ഥലം സൗജന്യമായി നൽകിയതും പട്ടിക ജാതിക്കാർക്കുള്ള ധർമശാലകൾക്കായി 100 കോടി രൂപ അനുവദിച്ചതും ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ നടപടികളാണ്. ക്രീമിലെയർ പരിധി ആറിൽനിന്ന് എട്ടു ലക്ഷമാക്കുക, തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ പിന്നാക്കക്കാർക്കുള്ള സീറ്റുകൾ വർധിപ്പിക്കുക തുടങ്ങിയ പ്രഖ്യാപനങ്ങളും ഇതിനോടകം വന്നുകഴിഞ്ഞു.
ജാട്ട് വോട്ടുകൾ ഐഎൻഎൽഡി, ജെജെപി, കോൺഗ്രസ് എന്നിവർക്കിടയിൽ വീതം വയ്ക്കപ്പെടുമെന്നാണ് ബിജെപി കരുതുന്നത്. അങ്ങനെ വരുമ്പോൾ, 35% വരുന്ന ഒബിസി വിഭാഗത്തെയും 20 ശതമാനത്തോളം വരുന്ന പട്ടിക വിഭാഗങ്ങളെയും കയ്യിലെടുത്താൽ ജയിക്കാൻ ആവശ്യമായ 38-40% വോട്ട് എളുപ്പം നേടാനാകും എന്നാണ് ബിജെപി വിശ്വാസം. അക്കാരണത്താലാണ് ഇപ്പോഴത്തെ ഒബിസി, പട്ടികവിഭാഗ അനുകൂല നടപടികളും.
ഇതോടൊപ്പം ബ്രാഹ്മണ സമുദായത്തെയും ഒപ്പം നിർത്തുന്നതിനുള്ള ശ്രമങ്ങളുണ്ട്. ഇതിന്റെ ഭാഗമായി ആദ്യവട്ടം എംഎൽഎ ആയ മോഹൻലാൽ ബഡോലിയെ പാർട്ടി സംസ്ഥാന അധ്യക്ഷനാക്കി. മനോഹർ ലാൽ ഖട്ടർ, റാവു ഇന്ദർജിത് സിങ്, ക്രിഷൻ പാൽ ഗുജ്ജർ എന്നിവരെ കേന്ദ്രത്തിൽ മന്ത്രിമാരാക്കിയതിലൂടെ പഞ്ചാബി, യാദവ, ഗുജ്ജർ സമുദായങ്ങളെയും തങ്ങളുടെ പിന്നിൽ അണിനിരത്താമെന്നു ബിജെപി നേതൃത്വം കരുതുന്നു.
∙ കോൺഗ്രസിന്റെ സാധ്യതകൾ
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ടുശതമാനം 2019ലെ 58.21ൽ നിന്ന് 2024ൽ 46.11 ശതമാനത്തിലേക്കാണ് താഴ്ന്നത്. കോൺഗ്രസാകട്ടെ 28.51 ആയിരുന്ന വോട്ട് ശതമാനം 43.67 ശതമാനത്തിലേക്ക് ഉയർത്താനായതിന്റെ ആത്മവിശ്വാസത്തിലും. കോൺഗ്രസിനൊപ്പം ഇന്ത്യാ മുന്നണിയിൽ കുരുക്ഷേത്രയിൽ മത്സരിച്ച എഎപിക്ക് സംസ്ഥാനത്തെ ആകെ വോട്ടിന്റെ 3.94 ശതമാനവും ലഭിച്ചു. അതോടെ ഇരു മുന്നണികളും 46.11% എന്ന നിലയിൽ ഒപ്പത്തിനൊപ്പം. നിയമസഭാ മണ്ഡലങ്ങൾ നോക്കിയാൽ ബിജെപി 44, കോൺഗ്രസ് 42, എഎപി 4 എന്ന കണക്കിനാണ് മുന്നിൽ.
ഇതോടെ ഒരു കാര്യം കോൺഗ്രസിനു വ്യക്തമായി. ഒത്തുപിടിച്ചാൽ ഭരണം തിരികെ പിടിക്കാം. അതോടെ ആവേശത്തിലാണു കോൺഗ്രസ് സംസ്ഥാന ഘടകം നേതാക്കളും പ്രവർത്തകരുമെല്ലാം. സംസ്ഥാന സർക്കാരിനെതിരെയും ബിജെപിക്കും കേന്ദ്രസർക്കാരിനും എതിരെയുമുള്ള ആക്രമണം കടുപ്പിച്ചിരിക്കുകയാണു പ്രതിപക്ഷ നേതാവും മുൻമുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിങ് ഹൂഡ. മാത്രവുമല്ല സംസ്ഥാനത്തെ പാർട്ടിക്കുള്ളിലെ പടലപിണക്കങ്ങൾക്കു ശമനമായെന്നും ഒറ്റക്കെട്ടായുള്ള പോരാട്ടം വിജയത്തിലെത്തിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
കഴിഞ്ഞ 10 വർഷത്തെ ഭരണപരാജയങ്ങളെ 2004–14 കാലഘട്ടത്തിലെ കോൺഗ്രസ് സർക്കാരിന്റെ കാലത്തെ നേട്ടങ്ങളുമായി താരതമ്യം ചെയ്താണ് കോൺഗ്രസ് വിമർശനങ്ങൾ സാധൂകരിക്കുന്നത്. തൊഴിലില്ലായ്മ, ആളോഹരി വരുമാനത്തിൽ പിന്നാക്കം പോയത്, കാർഷിക മേഖലയിലെ പ്രതിസന്ധി, കർഷക സമരം, കായിക രംഗത്തുള്ളവർ നേരിടുന്ന പ്രതിസന്ധി, അഗ്നിവീർ തുടങ്ങിയ വിഷയങ്ങളെല്ലാം കോൺഗ്രസിന്റെ നേതൃത്വത്തിൽ സജീവ വിമർശനത്തിന് വിധേയമാക്കുന്നു.
മുതിർന്നവർക്ക് പ്രതിമാസം 6000 രൂപ പെൻഷൻ, 300 യൂണിറ്റ് സൗജന്യ വൈദ്യുതി, 500 രൂപയ്ക്കു ഗ്യാസ് സിലിണ്ടർ, പാവപ്പെട്ടവർക്ക് 100 ചതുരശ്ര അടി സ്ഥലവും 2 മുറി വീടും സൗജന്യം, ക്രീമിലെയർ പരിധി 10 ലക്ഷമാക്കി ഉയർത്തും, കർഷകർക്ക് എല്ലാ വിളകൾക്കും തറവില... ഇങ്ങനെ അധികാരത്തിൽ എത്തിയാൽ നടപ്പാക്കാനുദ്ദേശിക്കുന്ന സഹായ പദ്ധതികളുടെ നീണ്ട നിരയും കോൺഗ്രസ് ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൂഡ തന്നെയായിരിക്കും കോൺഗ്രസ് സ്ഥാനാർഥി എന്നതും ഏതാണ്ട് ഉറപ്പായി. ജാട്ടുകളെ കോൺഗ്രസിനു പിന്നിൽ അണിനിരത്താൻ ഈ തീരുമാനം വലിയതോതിൽ സഹായിച്ചേക്കും. ജാട്ടുകളുടെ മുഖമായി മാറാൻ അദ്ദേഹത്തിന് ഇതിനോടകം കഴിഞ്ഞിട്ടുമുണ്ട്. ഇതിനുമപ്പുറം ഭരണത്തിലിരുന്ന സമയത്തും പ്രതിപക്ഷ നേതാവായിരിക്കെയും എല്ലാ സമുദായങ്ങൾക്കും സ്വീകാര്യനാകാനും കഴിഞ്ഞു എന്നതും ഹൂഡയ്ക്കു നേട്ടമായി. പാർട്ടി ഹൈക്കമാൻഡിന്റെ വിശ്വസ്തനായി മാറിക്കഴിഞ്ഞ ഹൂഡയുടെ താൽപര്യങ്ങൾകൂടി പരിഗണിച്ചായിരുന്നു ലോക്സഭയിലേക്കുള്ള സ്ഥാനാർഥികളെ നിർണയിച്ചത്. അതു ഫലം ചെയ്യുകയും ചെയ്തു.
∙ രാഹുൽ ഇഫക്ട്
രാഹുൽ ഗാന്ധിക്കു സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ വർധിച്ചു വരുന്ന സ്വീകാര്യതയും തങ്ങൾക്കു നേട്ടമാകുമെന്നാണു കോൺഗ്രസിന്റെ കണക്കുകൂട്ടൽ. ലോക്സഭയിൽ പാർട്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയത് രാഹുലിന്റെ ‘ഭാരത് ജോഡോ യാത്ര’ കടന്നുപോയ മണ്ഡലങ്ങളിലായിരുന്നു എന്നത് ഇതിനു ബലം പകരുന്നു. പ്രചാരണത്തിന്റെ താരമുഖമായി രാഹുൽ എത്തുന്നതോടെ പാർട്ടിക്കു കൂടുതൽ അനുകൂലമായ സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നും കോൺഗ്രസ് കണക്കു കൂട്ടുന്നു.
∙ ഐഎൻഎൽഡി – ബിഎസ്പി സഖ്യം
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും 2024 ലോക്സഭാ തിരഞ്ഞെടുപ്പിലും പച്ച തൊടാൻ കഴിയാതെ പോയ ഐഎൻഎൽഡി നിലനിൽപിനായുള്ള പോരാട്ടത്തിലാണ്. എക്കാലത്തും തങ്ങളുടെ കുത്തകയായി കരുതിയിരുന്ന ജാട്ട് വോട്ട് ബാങ്ക് നഷ്ടപ്പെട്ടു പോയ സ്ഥിതിയിലാണ് മുൻ മുഖ്യമന്ത്രിയും ഉപപ്രധാനമന്ത്രിയും ആയിരുന്ന ദേവിലാലിന്റെ കൊച്ചുമകനും മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയുടെ മകനുമായ അഭയ് സിങ് ചൗട്ടാലയുടെ പാർട്ടി. ഐഎൻഎൽഡിക്ക് ഏറ്റവും വലിയ തിരിച്ചടി ലഭിച്ചതാകട്ടെ അഭയ് സിങ്ങിന്റെ സഹോദരൻ അജയ് സിങ്ങിന്റെ മകൻ ദുഷ്യന്ത് സിങ്ങിന്റെ ജെജെപിയിൽനിന്നും.
ഐഎൻഡിക്കു നഷ്ടപ്പെട്ടതിൽ വലിയ ഭാഗം വോട്ടും നേട്ടമാക്കിയത് ജെജെപിയായിരുന്നു. എന്നാൽ 2019ൽ മന്ത്രിസഭ രൂപീകരിക്കാൻ ബിജെപിയുമായി മുന്നണിയുണ്ടാക്കുകയും തുടർന്നു കാർഷിക സമരത്തിന്റെ കാലത്ത് ബിജെപിക്ക് ഒപ്പം നിൽക്കുകയും പിന്നീടും ആ നിലപാടിനെ പിന്തുണയ്ക്കുകയും ചെയ്തതോടെ ജെജപിക്കും ജാട്ടുകളുടെ ഇടയിൽ മതിപ്പു കുറഞ്ഞു. ഇവരുടെ നഷ്ടമാകട്ടെ ജാട്ട് സമുദായക്കാരനായ ഭൂപീന്ദർ സിങ് ഹൂഡയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിനു നേട്ടമായി മാറുകയും ചെയ്തു.
ഇത്തരത്തിൽ പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കെയാണ് ബിഎസ്പിയുമായി സഖ്യം രൂപീകരിക്കുന്നതിനുള്ള ഐഎൻഎൽഡിയുടെ തീരുമാനം. പാർട്ടി ജനറൽ സെക്രട്ടറി അഭയ് സിങ് ചൗട്ടാലയും ബിഎസ്പി നേതാവ് മായാവതിയും നടത്തിയ കൂടിക്കാഴ്ചയിലാണു ഇരു പാർട്ടികളും ഒന്നിച്ചു പോരാടാനുള്ള തീരുമാനത്തിലെത്തിയത്. ഇതുപ്രകാരം ഐഎൻഎൽഡി 53 സീറ്റിലും ബിഎസ്പി 37 സീറ്റിലും മത്സരിക്കും.
ഇരു പാർട്ടികളും ഒന്നിച്ചു പ്രവർത്തിക്കുന്നതിനു ധാരണ ഉണ്ടാക്കിയിരുന്നെങ്കിലും ഐഎൻഎൽഡിയിലെ പിളർപ്പിനെ തുടർന്ന് 2019ൽ ബിഎസ്പി സഖ്യത്തിൽനിന്നു പിൻവാങ്ങുകയായിരുന്നു. എത്രമാത്രം ഫലവത്താകും ഈ കൂട്ടുകെട്ട് എന്നത് കുറച്ചുകൂടി കഴിയാതെ വ്യക്തമാകില്ല. ഈ സഖ്യം വലിയ തോതിൽ വോട്ടു പിടിച്ചാൽ അത് ബാധിക്കുന്നത് ബിജെപിയെയോ കോൺഗ്രസിനേയോ എന്നതും കണ്ടറിയേണ്ടിയിരിക്കുന്നു.
∙ ജൻനായക് ജനതാ പാർട്ടി (ജെജെപി)
രൂപീകൃതമായതിനു തൊട്ടു പിന്നാലെ നടന്ന ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്വല പ്രകടനം നടത്തിയ ജെജെപി ഇത്തവണ എന്തു നിലപാട് എടുക്കും എന്നത് ഹരിയാന രാഷ്ട്രീയം ഉറ്റുനോക്കുകയാണ്. 10 സീറ്റുകൾ നേടിയ പാർട്ടിയെ എൻഡിഎ സഖ്യത്തിലേക്ക് എത്തിച്ചതോടെയാണ് കഴിഞ്ഞ തവണ മനോഹർ ലാൽ ഖട്ടറിന് സംസ്ഥാനത്തു ബിജെപി ഭരണം തുടരാനായത്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് ഈ സഖ്യം തകരുകയും ഒറ്റയ്ക്കു നേടാം എന്ന നിലയിൽ ബിജെപി മുന്നോട്ടു പോകുകയുമായിരുന്നു. സഖ്യം വിട്ട് 10 സീറ്റിലും ഒറ്റയ്ക്കു മത്സരിച്ച ജെജെപിക്ക് 0.87% വോട്ട് മാത്രമാണ് നേടാനായത്. മാറിയ സാഹചര്യത്തിൽ ഓരോ വോട്ടും നിർണായകമായതിനാൽ വീണ്ടും ജെജെപി എൻഡിഎ സഖ്യത്തിലേക്ക് മടങ്ങുമോ എന്നതും കണ്ടറിയേണ്ടിയിരിക്കുന്നു.
∙ ഒറ്റയ്ക്കു നീങ്ങാൻ എഎപി
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയുടെ ഭാഗമായി മത്സരിച്ച എഎപി നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കായിരിക്കും മത്സരിക്കുക എന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. കേജ്‌രിവാളിന്റെ ഗാരന്റി എന്ന പേരിൽ പാർട്ടിയുടെ വാഗ്ദാനങ്ങളുടെ പട്ടികയും പ്രഖ്യാപിച്ചു. പാർട്ടി ഭരിക്കുന്ന ഡൽഹിക്കും പഞ്ചാബിനുമിടയിൽ പരന്നു കിടക്കുന്ന ഹരിയാനയുടെ സമതലങ്ങൾകൂടി കാൽക്കീഴിലാക്കാനുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമായാണ് ഒറ്റയ്ക്കു നീങ്ങാനുള്ള പാർട്ടി തീരുമാനം.
സഖ്യത്തോടു സംസ്ഥാനത്തെ കോൺഗ്രസിനും വലിയ താൽപര്യമില്ലെന്ന യാഥാർഥ്യവും എഎപി തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. കോൺഗ്രസ് ഒറ്റയ്ക്കായിരിക്കും തിരഞ്ഞെടുപ്പിനെ നേരിടുക എന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ഉദയ് ഭാനും പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിങ് ഹൂഡയും പലതവണ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിലേതിൽനിന്നു വ്യത്യസ്തമായി ഹരിയാനയിൽ എഎപിക്കു തിരഞ്ഞെടുപ്പിൽ ഇതുവരെ എടുത്തു പറയത്തക്ക ചലനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല. 2019ൽ 46 സീറ്റിൽ മത്സരിച്ച പാർട്ടി നോട്ടയ്ക്കും പിന്നിൽ 0.48% വോട്ടു മാത്രമാണു നേടിയത്. നോട്ട നേടിയത് 0.53% വോട്ട്. ഇതിനും മാസങ്ങൾക്കു മുൻപ് 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ 3 സീറ്റുകളിൽ മത്സരിച്ച പാർട്ടിക്ക് 0.36% വോട്ടുകളേ നേടാനായിരുന്നുള്ളൂ.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഏതൊക്കെ പാർട്ടികൾ എൻഡിഎ, ഇന്ത്യാ മുന്നണികളുടെ ഭാഗമായാലും ഹരിയാനയിലെ ഇത്തവണത്തെ പോരാട്ടം ബിജെപിയും കോൺഗ്രസും നേരിട്ട് എന്ന നിലയിലാകാനാണു സാധ്യത. നിലവിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന ഇവരിൽ ആരെയാകും ഹരിയാന ഭരണമേൽപ്പിക്കുക എന്നത് ഈ തിരഞ്ഞെടുപ്പിനെ ഏറെ കൗതുകമുണർത്തുന്നതുമാക്കുന്നു.