ഈ വരുമാനമാർഗം പലർക്കും അറിയില്ല; മനസ്സുവച്ചാല് 1.37 ലക്ഷം; മാലിന്യമല്ലിത്, പണമാണ്!
പല പഞ്ചായത്തുകൾക്കും നഗരസഭകൾക്കും മാലിന്യം ഇപ്പോഴും കീറാമുട്ടിയാണ്. നാട്ടുകാരെപ്പോലെത്തന്നെ ‘ഇതെവിടെത്തള്ളും’ എന്നു ചിന്തിക്കുന്ന അധികാരികളും ഒട്ടേറെ. എന്നാൽ അതേ കേരളത്തിലെ ചില നഗരസഭകളും പഞ്ചായത്തുകളും മാലിന്യത്തെ വലിയൊരു സാധ്യതയായി കാണുന്നു. അവർ അതിൽ നിന്നു വരുമാനം കണ്ടെത്തുകയും ചെയ്യുന്നു. പ്ലാസ്റ്റിക് മാലിന്യ വിൽപനയിലൂടെ എറണാകുളം ജില്ലയിലെ ആമ്പല്ലൂർ പഞ്ചായത്ത് ഹരിതകർമ സേന സ്വന്തമാക്കിയ നേട്ടം അതിനൊരു മികച്ച ഉദാഹരണമാണ്. എങ്ങനെയാണ് അവർ മാലിന്യത്തെ വരുമാന മാർഗമാക്കിയത്? മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ അരയൻകാവ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവർത്തിച്ചിരുന്ന മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി (എംസിഎഫ്) ആമ്പല്ലൂർ പഞ്ചായത്തിലെ ഹരിതകർമ സേന ഏറ്റെടുത്തതോടെയാണു മാലിന്യംവഴി വരുമാനമെത്തിത്തുടങ്ങിയത്. പ്ലാസ്റ്റിക് മാലിന്യം കളർ എച്ച്എം (ഹൈ മോളിക്കുലാർ), വൈറ്റ് എച്ച്എം, സാന്ദ്രത കുറഞ്ഞത് (എൽഡി), സൂപ്പർ എൽഡി, പോളി പ്രൊപ്പലീൻ (പിപി), മിൽമ പാൽ കവർ എന്നിങ്ങനെ ആറായി തിരിക്കും. ഓരോ ഇനവും പിന്നീട്

പല പഞ്ചായത്തുകൾക്കും നഗരസഭകൾക്കും മാലിന്യം ഇപ്പോഴും കീറാമുട്ടിയാണ്. നാട്ടുകാരെപ്പോലെ, ‘ഇതെവിടെത്തള്ളും’ എന്നു ചിന്തിക്കുന്ന അധികാരികളും ഒട്ടേറെ. എന്നാൽ അതേ കേരളത്തിലെ ചില നഗരസഭകളും പഞ്ചായത്തുകളും മാലിന്യത്തെ വലിയൊരു സാധ്യതയായി കാണുന്നു. അവർ അതിൽ നിന്നു വരുമാനം കണ്ടെത്തുകയും ചെയ്യുന്നു.
∙ മാലിന്യമുണ്ടോ തരാൻ? അടുത്ത പഞ്ചായത്തിനോട് ആമ്പല്ലൂർ
പ്ലാസ്റ്റിക് മാലിന്യ വിൽപനയിലൂടെ രണ്ടുമാസത്തിനിടെ 1.37 ലക്ഷം രൂപയാണ് എറണാകുളം ജില്ലയിലെ ആമ്പല്ലൂർ പഞ്ചായത്ത് ഹരിതകർമ സേന നേടിയത്. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ അരയൻകാവ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവർത്തിച്ചിരുന്ന മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി (എംസിഎഫ്) ആമ്പല്ലൂർ പഞ്ചായത്തിലെ ഹരിതകർമ സേന ഏറ്റെടുത്തതോടെയാണു മാലിന്യംവഴി വരുമാനമെത്തിത്തുടങ്ങിയത്. പ്ലാസ്റ്റിക് മാലിന്യം കളർ എച്ച്എം (ഹൈ മോളിക്കുലാർ), വൈറ്റ് എച്ച്എം, സാന്ദ്രത കുറഞ്ഞത് (എൽഡി), സൂപ്പർ എൽഡി, പോളി പ്രൊപ്പലീൻ (പിപി), മിൽമ പാൽ കവർ എന്നിങ്ങനെ ആറായി തിരിക്കും. ഓരോ ഇനവും പിന്നീട് 100 കിലോ വീതമുള്ള കട്ടകളാക്കി വിൽക്കും.
2 മാസത്തിനിടെ ഏഴര ടൺ മാലിന്യമാണ് ഇവിടെനിന്ന് ഇത്തരത്തിൽ വിൽക്കുന്നതെന്നു ഹരിതസേന കൺസോർഷ്യം സെക്രട്ടറി സിന്ധു ഷാജി പറഞ്ഞു. ഒരു വാർഡിൽ 2 പേർ വീതം 32 പേരാണു ഹരിതകർമ സേനയിലുള്ളത്. ഇവർക്ക് പ്രതിമാസം 10,000– 15,000 രൂപ വരുമാനം കിട്ടും. മാസത്തിൽ 10 ദിവസം ബെയ്‌ലിങ് (വേർതിരിക്കൽ) യൂണിറ്റിലാണു ജോലി. ബാക്കിയുള്ള ദിവസങ്ങളിൽ വാർഡുകളിൽനിന്നു മാലിന്യം ശേഖരിക്കും. സമീപപഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യം കൂടി ഏറ്റെടുക്കുന്നതിനെക്കുറിച്ചും ആമ്പല്ലൂർ പഞ്ചായത്ത് ആലോചിക്കുന്നു. ശുചിത്വ പ്രവർത്തനങ്ങൾക്കു ജില്ലാതലത്തിലുള്ള 6 അവാർഡുകളിൽ മൂന്നും ആമ്പല്ലൂർ പഞ്ചായത്തിനാണു ലഭിച്ചത്.
∙ കൊച്ചി കോർപറേഷന്‍; നമ്മുടെ പാർക്കിന് നമ്മുടെ ജൈവവളം
കൊച്ചി കോർപറേഷനിലെ പാർക്കുകളിലെ ചെടികൾക്ക് ഇപ്പോൾ ഇടുന്നതു സ്വന്തമായി തയാറാക്കുന്ന ജൈവവളമാണ്. ഇന്ററാക്ട് ബയോ ജൈവ വൈവിധ്യ പദ്ധതിയുടെ ഭാഗമായി ഐസിഎൽഇഐ ദക്ഷിണേഷ്യയുടെ സാമ്പത്തിക സഹായത്തോടെ 60 ലക്ഷം രൂപ ചെലവിൽ കലൂർ മണപ്പാട്ടിപ്പറമ്പിൽ സ്ഥാപിച്ച ഓർഗാനിക് വേസ്റ്റ് കൺവെർട്ടർ (ഒഡബ്ല്യുസി) പദ്ധതിയിൽ നിന്നുള്ള ജൈവവളമാണു പാർക്കുകളിലെ ആവശ്യത്തിന് ഉപയോഗിക്കുന്നത്. കലൂർ സൗത്ത് ഡിവിഷനിലെ വീടുകളിൽനിന്നു ശേഖരിക്കുന്ന 800 കിലോ ജൈവമാലിന്യമാണ് ഇപ്പോൾ ഇവിടെ സംസ്കരിക്കുന്നത്. ആധുനിക രീതിയിൽ പ്രവർത്തിക്കുന്ന ഒഡബ്ല്യുസിയിൽ യന്ത്രസഹായത്തോടെ ജൈവ മാലിന്യം കംപോസ്റ്റ് രൂപത്തിലാക്കും. 30–40 കിലോ മാലിന്യം കംപോസ്റ്റ് രൂപത്തിലാക്കാൻ 15 മിനിറ്റ് മതി. പിന്നീട് ഇതു ട്രേകളിലേക്കു മാറ്റി 10–12 ദിവസത്തിൽ ജൈവവളമാക്കാം. ദുർഗന്ധമില്ലെന്നതും മലിനജലം ഒലിച്ചിറങ്ങില്ലെന്നതുമാണു പ്രത്യേകത.
∙ മാലിന്യം ‘ഓർമയായി’, ഇപ്പോൾ സ്മൃതിവനം
പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി പഞ്ചായത്ത് ‘സ്മൃതിവനം’ സ്ഥാപിച്ചാണ് മാലിന്യത്തിനു പരിഹാരം കണ്ടത്. മാലിന്യം കൂട്ടിയിട്ടിരുന്ന സ്ഥലങ്ങൾ വൃത്തിയാക്കിയാണ് സ്മൃതിവനം നിർമിച്ചത്. പഞ്ചായത്തിൽ ഹരിതകർമ സേനയുടെ വാതിൽപ്പടി സേവനം 100% വീടുകളിലുമുണ്ട്. 2019 ൽ ഹരിതകർമ സേന ആരംഭിക്കുമ്പോൾ അംഗങ്ങളുടെ പ്രതിമാസ വേതനം 3000 രൂപ ആയിരുന്നെങ്കിൽ ഇപ്പോൾ 10,000 – 15,000 രൂപ വരെയായിട്ടുണ്ട്. ഡിജിറ്റൈസേഷനിലൂടെ കൃത്യമായ കണക്കുകൾ ലഭ്യമാക്കുന്നതിനു ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പും സജ്മാക്കി. മാലിന്യം മൂടിക്കിടന്ന 14 കിലോമീറ്ററോളം നീർച്ചാലുകളും 6 പൊതുകുളങ്ങളും മാലിന്യമുക്തമാക്കി. പൊതുഇടങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിരോധിച്ചു. ഇവ ഉപയോഗിക്കാതിരിക്കാൻ വ്യാപാരികളുടെ യോഗം വിളിക്കുന്നുമുണ്ട്.
. മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം; പുനലൂർ മാതൃക
2017 ലെ സ്വാതന്ത്ര്യദിനത്തിൽ കൊല്ലത്തെ പുനലൂർ നഗരസഭയിൽ ആരംഭിച്ച മാലിന്യ സംസ്കരണ പദ്ധതി ഖരമാലിന്യങ്ങളുടെ സംസ്കരണത്തിനു മികച്ച മാതൃകയാണ് മുന്നോട്ടു വയ്ക്കുന്നത്. വീടുകളിൽനിന്നു ജനങ്ങൾക്കു സ്വന്തമായും ഹരിതകർമസേന വഴിയും ഓരോ വാർഡുകളിലും പല ഇടങ്ങളിലായി ഒരുക്കിയിരിക്കുന്ന എംസിഎഫിൽ (മിനി മെറ്റീരിയൽ കലക്‌ഷൻ ഫെസിലിറ്റി) ഖരമാലിന്യങ്ങൾ ഇടാം. നഗരസഭയിലെ 35 വാർഡുകളിലായി 6 അറകൾ വീതമുള്ള 210 എംസിഎഫുകളാണ് സ്ഥാപിച്ചിട്ടുള്ളത്. പേപ്പർ, പ്ലാസ്റ്റിക്, ഇലക്ട്രോണിക്സ്- ഇലക്ട്രിക്കൽ ഉപകരണങ്ങൾ, കുപ്പി, ഇലക്ട്രിക് ട്യൂബുകൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ ഓരോ അറയിൽ പ്രത്യേകമായി ശേഖരിക്കുന്നതിനാൽ പ്രാഥമിക തരംതിരിവ് ഇവിടെ വച്ചു തന്നെ നടക്കും. ഇവ പിന്നീടു നഗരസഭയുടെ വാഹനത്തിൽ പ്ലാച്ചേരിയിലെ ആർആർഎഫിൽ (റിസോഴ്സ് റിക്കവറി ഫെസിലിറ്റി) എത്തിച്ച് 13 ഇനങ്ങളായി തരംതിരിക്കും.
പുനരുപയോഗത്തിനു സാധ്യമല്ലാത്ത പ്ലാസ്റ്റിക് പൊടിക്കും. ഷ്രെഡിങ് മെഷീനിൽ പൊടിക്കുന്ന പ്ലാസ്റ്റിക്, ടാറിനൊപ്പം ഉപയോഗിക്കും. തരംതിരിക്കുന്ന മാലിന്യങ്ങളിൽനിന്നു കരകൗശല വസ്തുക്കളുണ്ടാക്കുന്ന ജംഗിൾ പാർക്കും ആർആർഎഫിൽ സ്ഥാപിച്ചിട്ടുണ്ട്. ബാക്കിയുള്ള ഖരമാലിന്യം ക്ലീൻ കേരള സിറ്റി പദ്ധതി വഴി വിറ്റഴിക്കും. കൂടുതൽ മാലിന്യ സംസ്കരണ പദ്ധതികൾ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി റിസർച് സെന്ററും കോൺഫറൻസ് ഹാളും കൂടി ഇവിടെ നിർമിച്ചിട്ടുണ്ട്. ആർആർഎഫിൽ ജോലി ചെയ്യുന്ന 29 തൊഴിലാളികളടക്കം 127 ഹരിതകർമസേന പ്രവർത്തകരാണ് പദ്ധതിക്കു നേതൃത്വം നൽകുന്നത്.
വീടുകളിലെ ജൈവ മാലിന്യങ്ങൾ റിങ് കംപോസ്റ്റ്, കുഴി കംപോസ്റ്റ്, ബയോ കംപോസ്റ്റ് എന്നിവ വഴി വീടുകളിൽ സംസ്കരിക്കും. ഇതിനായി പ്രത്യേക പദ്ധതി നടപ്പാക്കുകയും സബ്സിഡി അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഭാവിയിൽ റിങ് കംപോസ്റ്റ് സൗജന്യമായി നൽകാനാണ് നഗരസഭ ഉദ്ദേശിക്കുന്നത്.
∙ മാലിന്യത്തെ ‘കൊല്ലാൻ’ കൊല്ലയിൽ!
മാലിന്യം കൈകാര്യം ചെയ്യുന്നതിൽ പാറശാല കൊല്ലയിൽ പഞ്ചായത്തിന്റെ മാതൃക വിജയകരമാണ്. ഹരിത കർമ സേനയുടെ പ്രവർത്തനം ശക്തമാക്കിയതിനൊപ്പം പ്ലാസ്റ്റിക്, ഭക്ഷ്യമാലിന്യ സംസ്കരണത്തിനു സജ്ജമാക്കിയ പദ്ധതികളും ലക്ഷ്യം നേടി. പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സൂക്ഷിക്കാൻ വാർഡുകൾ തോറും ഷെഡ്. വീടുകളിലെ ജൈവ മാലിന്യം സ്വന്തം നിലയിൽ സംസ്കരിക്കാൻ ബയോ കംപോസ്റ്റ് ബിൻ നൽകി. ബിന്നുകളിൽ നിന്നു ശേഖരിക്കുന്ന കംപോസ്റ്റ് വീട്ടുകാർക്ക് ആവശ്യമില്ലെങ്കിൽ പഞ്ചായത്തിന്റെ അഞ്ചര ഏക്കർ കൃഷിയിടത്തിലെ പച്ചക്കറി, പുഷ്പ കൃഷികൾക്കു വളമാക്കും.
പ്ലാസ്റ്റിക്, പഴയ ഗൃഹോപകരണങ്ങൾ എന്നിവ ശേഖരിക്കാൻ കൂടുംബശ്രീയുടെ നേതൃത്വത്തിൽ പ്രത്യേക ഗ്രൂപ്പുകളുണ്ട്. ഉപയോഗയോഗ്യമായ പഴയ ടിവി, ഫർണിച്ചർ തുടങ്ങിയവ ആവശ്യക്കാർക്കു മുൻകൂട്ടി നിശ്ചയിച്ച ദിവസങ്ങളിൽ സൗജന്യമായി വിതരണം ചെയ്യും.
കുപ്പി തുടങ്ങിയ പ്ലാസ്റ്റിക് സാധനങ്ങളെ മുല്യവർധിത ഉൽപന്നങ്ങളാക്കാൻ പരിശീലനം നേടിയ വനിതകളുടെ 6 ഗ്രൂപ്പുകളുണ്ട്. ചെടിച്ചട്ടി, ചവിട്ടുമെത്ത തുടങ്ങിയ സാധനങ്ങൾ നിർമിച്ച് പഞ്ചായത്ത് മേഖലയിൽ തന്നെ വിൽക്കുന്നു. വിപണി ശക്തമാക്കാൻ കടകൾക്ക് 40% വരെ ലാഭം നൽകി കുടുംബശ്രീ ഉൽപന്നങ്ങളുടെ വിൽപനയ്ക്കു ഇടം കണ്ടെത്തും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വീടുകളുടെ യൂസർഫീ പഞ്ചായത്ത് തന്നെ നൽകുന്നതിനാൽ മാലിന്യം വലിച്ചെറിയപ്പെടുന്നില്ല. 16 വാർഡുള്ള പഞ്ചായത്തിലെ 90% മാലിന്യവും നീക്കം ചെയ്യാൻ പുതിയ സംവിധാനങ്ങൾ പര്യാപ്തമാണെന്നു പഞ്ചായത്ത് പ്രസിഡന്റ് ഡോ.എൻ.എസ്.നവനീത് കുമാർ പറഞ്ഞു. 2022–23 ൽ മികച്ച ശുചിത്വ പരിപാലന പഞ്ചായത്തിനുള്ള സംസ്ഥാന അവാർഡും ജില്ലയിൽ മികച്ച ഹരിത കർമ സേനയ്ക്കുള്ള ശുചിത്വ മിഷൻ അവാർഡും പഞ്ചായത്തിനു ലഭിച്ചിട്ടുണ്ട്.
('2000 മാലിന്യക്കുഴികളും, 1000 ഹരിതവീടുകളും', വായിക്കാം 'പണം കായ്ക്കുന്ന മാലിന്യം' മൂന്നാം ഭാഗത്തിൽ.)