പാലക്കാടും ചേലക്കരയും. ഉപതിരഞ്ഞെടുപ്പുകളുടെ അങ്കം മുറുകാൻ പോകുന്ന കേരളത്തിലെ നിയമസഭാ മണ്ഡലങ്ങൾ. ലോക്സഭാ തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയ യുഡിഎഫിന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന നിലയിൽ നിർണായകമാണ് ഈ മണ്ഡലങ്ങളിലെ വിജയം. ലോക്സഭാ തിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ അല്ലെന്ന് പിണറായി വിജയൻ നിലപാട് വ്യക്തമാക്കിയിരുന്നെങ്കിലും സംസ്ഥാനത്ത് ഭരണവിരുദ്ധവികാരമുണ്ടെന്ന് പാർട്ടി പഠിച്ച സാഹചര്യത്തിൽ എൽഡിഎഫിനും നില മെച്ചപ്പെടുത്താൻ വിജയിച്ചേ തീരൂ. പാലക്കാടും ചേലക്കരയിലും ആരാണ് പകരക്കാരാവുക എന്ന ചർച്ച ഇരു പാർട്ടികളിലും സജീവം. രണ്ടിടത്തേക്കുമുള്ള അനൗദ്യോഗിക സ്ഥാനാർഥി ചർച്ചകൾ നാളുകൾക്കു മുൻപേതന്നെ ആരംഭിച്ചതുമാണ്. ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി കെ.രാധാകൃഷ്ണൻ ജയിച്ചതോടെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്ന ചേലക്കര നിയമസഭാ മണ്ഡലത്തിൽ ഒഴിവു വന്നത്. എൽഡിഎഫിന്റെ സിറ്റിങ് സീറ്റായ ചേലക്കര തിരികെ പിടിക്കാൻ യുഡിഎഫിൽനിന്ന് ആരായിരിക്കും എത്തുക? മണ്ഡലത്തിൽ ഇപ്പോൾത്തന്നെ സജീവമായി കേൾക്കുന്ന പേരുകളിലൊന്ന് ആലത്തൂരിൽ രാധാകൃഷ്ണനോട് പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റേതാണ്. ആലത്തൂരിലെ സിറ്റിങ് എംപിയായിരുന്ന രമ്യ 20,111 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ചേലക്കരയിൽ ഇക്കുറി രമ്യ ആവുമോ സ്ഥാനാർഥി? എൽഡിഎഫ് മണ്ഡലമായിരുന്ന ആലത്തൂരിൽ 2019ൽ രമ്യ അട്ടിമറി വിജയം നേടിയതുപോലെ ചേലക്കരയും പിടിച്ചെടുക്കുമോ? അഭ്യൂഹങ്ങളേറെയാണ്. എന്താണ് സത്യം? മനോരമ ഓൺലൈൻ പ്രീമിയം അഭിമുഖ പരമ്പരയായ ‘ചാറ്റ് സീറ്റിൽ’ മനസ്സു തുറക്കുകയാണ് രമ്യ ഹരിദാസ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാടും ചേലക്കരയും. ഉപതിരഞ്ഞെടുപ്പുകളുടെ അങ്കം മുറുകാൻ പോകുന്ന കേരളത്തിലെ നിയമസഭാ മണ്ഡലങ്ങൾ. ലോക്സഭാ തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയ യുഡിഎഫിന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന നിലയിൽ നിർണായകമാണ് ഈ മണ്ഡലങ്ങളിലെ വിജയം. ലോക്സഭാ തിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ അല്ലെന്ന് പിണറായി വിജയൻ നിലപാട് വ്യക്തമാക്കിയിരുന്നെങ്കിലും സംസ്ഥാനത്ത് ഭരണവിരുദ്ധവികാരമുണ്ടെന്ന് പാർട്ടി പഠിച്ച സാഹചര്യത്തിൽ എൽഡിഎഫിനും നില മെച്ചപ്പെടുത്താൻ വിജയിച്ചേ തീരൂ. പാലക്കാടും ചേലക്കരയിലും ആരാണ് പകരക്കാരാവുക എന്ന ചർച്ച ഇരു പാർട്ടികളിലും സജീവം. രണ്ടിടത്തേക്കുമുള്ള അനൗദ്യോഗിക സ്ഥാനാർഥി ചർച്ചകൾ നാളുകൾക്കു മുൻപേതന്നെ ആരംഭിച്ചതുമാണ്.

ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി കെ.രാധാകൃഷ്ണൻ ജയിച്ചതോടെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്ന ചേലക്കര നിയമസഭാ മണ്ഡലത്തിൽ ഒഴിവു വന്നത്.  എൽഡിഎഫിന്റെ സിറ്റിങ് സീറ്റായ ചേലക്കര തിരികെ പിടിക്കാൻ യുഡിഎഫിൽനിന്ന് ആരായിരിക്കും എത്തുക? മണ്ഡലത്തിൽ ഇപ്പോൾത്തന്നെ സജീവമായി കേൾക്കുന്ന പേരുകളിലൊന്ന് ആലത്തൂരിൽ രാധാകൃഷ്ണനോട് പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റേതാണ്. ആലത്തൂരിലെ സിറ്റിങ് എംപിയായിരുന്ന രമ്യ 20,111 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. 

രമ്യ ഹരിദാസ് (ഫയൽ ചിത്രം : മനോരമ)

ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ചേലക്കരയിൽ ഇക്കുറി രമ്യ ആവുമോ സ്ഥാനാർഥി? എൽഡിഎഫ് മണ്ഡലമായിരുന്ന ആലത്തൂരിൽ 2019ൽ രമ്യ അട്ടിമറി വിജയം നേടിയതുപോലെ ചേലക്കരയും പിടിച്ചെടുക്കുമോ? അഭ്യൂഹങ്ങളേറെയാണ്. എന്താണ് സത്യം? മലയാള മനോരമ സബ് എഡിറ്റർ ഐറിൻ എൽസ ജേക്കബുമായി ‘ചാറ്റ് സീറ്റ്’ അഭിമുഖ പരമ്പരയിൽ മനസ്സു തുറക്കുകയാണ് രമ്യ ഹരിദാസ്.

ADVERTISEMENT

∙ ചേലക്കര ഉപതിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് പ്രതീക്ഷ വയ്ക്കാമോ? എന്താണ് സാഹചര്യം?

കേരളത്തിൽ കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ഐക്യജനാധിപത്യ മുന്നണി സർക്കാർ നിലവിൽ വരണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. അത് നാട്ടിലെ ജനങ്ങളുടെ പൊതുവികാരമാണ്. ജീവിത നിലവാരം ഉയർത്താൻ സാധാരണക്കാർക്ക് കഴിയുന്നില്ല. ഒരുപാട് ആളുകൾ വലിയ പ്രയാസത്തിലാണ്. പെൻഷനാണെങ്കിലും മറ്റ് ക്ഷേമപദ്ധതികളാണെങ്കിലും ഒക്കെ മുടങ്ങുന്നു. അതൊക്കെ തിരികെ വരണമെന്ന് സാധാരണക്കാർ ആഗ്രഹിക്കുന്നൊരു സാഹചര്യമാണ്. അതുകൊണ്ടുതന്നെ ഇനി വരുന്ന ഉപതിരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസിന് അനുകൂലമായി ജനം ചിന്തിക്കും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ. 

ചേലക്കരയുടെ മനസ്സ് ഇപ്പോൾ എൽഡിഎഫിന് ഒപ്പമാണ് എന്ന് പറയാനാവില്ല. ഈ ഉപതിരഞ്ഞെടുപ്പോടു കൂടി ചേലക്കര യുഡിഎഫിന്റെ കയ്യിലേക്ക് വരാൻ പോകുകയാണ്. ആളുകൾക്ക് അവരനുഭിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം ഉണ്ടാവണം എന്ന് ആഗ്രഹമുണ്ട്. 

സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ കൂടിയാവും നടക്കാൻ പോകുന്ന ഉപതിരഞ്ഞെടുപ്പുകൾ. ഒരുപാട് അപര്യാപ്തതകൾ ജനം നേരിടുന്നുണ്ട്. അവർ ആഗ്രഹിക്കുന്ന രീതിയിലേക്കുള്ള പദ്ധതികൾ കൊടുക്കാൻ കഴിയുന്നില്ല. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് പോയാൽ പോലും അത് മനസ്സിലാവും. സർക്കാർ സംവിധാനങ്ങളിൽ വീഴ്ചകളുണ്ട്, പോരായ്മകളുണ്ട്. ഇതൊക്കെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന സർക്കാർ വരണമെന്ന് തന്നെയാണ് ജനങ്ങളുടെ മനസ്സിൽ.

∙ ചേലക്കരയിൽ സ്ഥാനാർഥിയാവുമോ?

ADVERTISEMENT

അതൊക്കെ പാർട്ടിയാണല്ലോ തീരുമാനിക്കേണ്ടത്. അന്തിമ തീരുമാനം പാർട്ടി പ്രഖ്യാപിക്കും. എന്നെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ 5 വർഷക്കാലം ഒരു ജനപ്രതിനിധി എന്ന നിലയിലും പൊതുപ്രവർത്തക എന്ന നിലയിലും ഞാൻ ആലത്തൂർ മണ്ഡലത്തിലെ പ്രവർത്തനങ്ങളിൽ സജീവമാണ്. ചേലക്കര പഞ്ചായത്തിലെ ബഡ്സ് സ്കൂളിൽ, ‘ബഡ്സ്’ ദിനത്തിൽ പങ്കെടുത്തു മടങ്ങും വഴിയാണ് സംസാരിക്കുന്നത്. ഇവിടുത്തെ സാധാരണക്കാരുടെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും ഇന്നലെ വരെ ഒപ്പമുണ്ടായിരുന്നു. ഇനിയും അത് തുടരും. എന്റെ സാന്നിധ്യവും പൊതുപ്രവർത്തനവും ആലത്തൂരിൽ എപ്പോഴുമുണ്ടാവും. അതിനപ്പുറമുള്ളതൊക്കെ പാർട്ടിയാണ് തീരുമാനിക്കേണ്ടത്.

തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി രമ്യ ഹരിദാസ് പാലക്കാടൻ അതിർത്തി ഗ്രാമമായ ഒഴലപ്പതിയിൽ എത്തിയപ്പോൾ. (ഫയൽ ചിത്രം: മനോരമ)

∙ മത്സരിക്കുകയാണെങ്കിൽ എത്രത്തോളമാണ് വിജയപ്രതീക്ഷ?

ചേലക്കര ഇത്തവണ കോൺഗ്രസിനൊപ്പമാണ്, യുഡിഎഫിനൊപ്പമാണ്. അക്കാര്യത്തിൽ ഒരു തർക്കവുമില്ല. കാരണം ജനം ആഗ്രഹിക്കുന്നത് യുഡിഎഫ് വരണം എന്നു തന്നെയാണ്. അങ്ങനെയാണ് ജനങ്ങളോട് ഇടപഴകുമ്പോൾ മനസ്സിലാകുന്നത്. വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും, അതായത് പാലക്കാടും ചേലക്കരയിലും യുഡിഎഫ് തന്നെ ജയിക്കും. 

∙ ചേലക്കര പക്ഷേ 1996 മുതൽ തുടർച്ചയായി എൽഡിഎഫിനെ തിരഞ്ഞെടുക്കുന്ന മണ്ഡലമാണ്. അത് വെല്ലുവിളിയാവില്ലേ?

ADVERTISEMENT

സിറ്റിങ് മണ്ഡലമാണ്. പക്ഷേ, ചേലക്കരയുടെ മനസ്സ് ഇപ്പോൾ എൽഡിഎഫിന് ഒപ്പമാണ് എന്ന് പറയാനാവില്ല. ഈ ഉപതിരഞ്ഞെടുപ്പോടു കൂടി ചേലക്കര യുഡിഎഫിന്റെ കയ്യിലേക്ക് വരാൻ പോകുകയാണ്. ആളുകൾക്ക് അവരനുഭിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം ഉണ്ടാവണം എന്ന് ആഗ്രഹമുണ്ട്. പാർട്ടി സംവിധാനങ്ങളും ചേലക്കരയിലെ യുഡിഎഫ് പ്രവർത്തകരും അതേ പ്രതീക്ഷയിൽ തന്നെയാണ് മുന്നോട്ടു പോകുന്നത്.

രമ്യ ഹരിദാസ് (Photo credit: Facebook/Ramya Haridas)

∙ ചേലക്കരയിൽ രമ്യ ഹരിദാസ് മത്സരിക്കണം എന്നും, അതേസമയം തോറ്റ സ്ഥാനാർഥി മത്സരിക്കേണ്ട എന്ന നിലയിലും ചർച്ചകളുണ്ടല്ലോ. ചേലക്കരയിൽ തന്നെ ചില പോസ്റ്ററുകൾ ഇത്തരത്തിലുണ്ടാവുകയും ചെയ്തു. അങ്ങനെയൊരു വിവാദമുണ്ടോ?

ചേലക്കരയിൽ അങ്ങനെയൊരു വിവാദമൊന്നുമില്ല. അങ്ങനെയുള്ള ആളുകളൊന്നുമല്ല ചേലക്കരയിലുള്ളത്. കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും നേതൃത്വത്തിൽ നടന്ന വയനാട് എക്സിക്യൂട്ടിവിനു ശേഷം തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ ചിട്ടയായി നടക്കുന്നുണ്ട്. ഉപതിരഞ്ഞെടുപ്പുകളും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളും വരുന്നു. അതിനപ്പുറം സ്ഥാനാർഥി നിർണയത്തിലേക്കൊന്നും പാർട്ടി കടന്നിട്ടില്ല. 

∙ കേരളത്തിൽ വ്യക്തമായ യുഡിഎഫ് ട്രെൻഡ് ഉണ്ടായിട്ടും ആലത്തൂരിൽ സീറ്റ് നിലനിർത്താനായില്ല. എന്തുകൊണ്ടാണത് സംഭവിച്ചത്? എന്തെങ്കിലും അന്വേഷണങ്ങൾ നടത്തിയിരുന്നോ?

ആലത്തൂരിൽ 2019ൽ എൻഡിഎ സീറ്റിൽ മത്സരിച്ചത് ബിഡിജെഎസിന്റെ സ്ഥാനാർഥിയാണ്. ഇക്കുറി അത് ബിജെപിയുടെ സ്ഥാനാർഥിയായിരുന്നു. ബിജെപിയുടെ സ്ഥിരം വോട്ടുകൾക്കു പുറമേ ഇത്തവണ അവരുടെ വോട്ട് വിഹിതം വർധിച്ചു. കമ്യൂണിസ്റ്റ് കോട്ടകൾ എന്ന് വിശേഷിപ്പിച്ചിരുന്ന പലയിടത്തു നിന്നും ബിജെപിയിലേക്ക് വോട്ട് ഒഴുകിയിട്ടുണ്ട്. അതാണ് എന്റെയൊരു അന്വേഷണത്തിൽ എനിക്ക് ബോധ്യമായിട്ടുള്ളത്. 

ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ചേലക്കരയിൽ മാത്രമല്ല, ആലത്തൂരിലുടനീളം മുൻപത്തേതുപോലെ സിപിഎം കോട്ടകൾ ഉണ്ടെന്ന് ഇപ്പോൾ പറയാനാവില്ല. അക്രമത്തിന് പകരം എന്ന രീതിയിലേക്ക് വരുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന മാറ്റമാണത്. എന്തുകൊണ്ട് പരാജയമുണ്ടായി എന്നത് സംബന്ധിച്ച് പാർട്ടിയുടെ അന്വേഷണമുണ്ടാവും. അത് കെപിസിസിയുടെ മുന്നിലുണ്ട്. എന്റെ ശ്രദ്ധയിൽപ്പെട്ട കാര്യങ്ങളെക്കുറിച്ച് പാർട്ടിക്ക് വിശദീകരണം നൽകിയിട്ടുണ്ട്. മറ്റു വിവാദങ്ങളിൽ കാര്യമില്ല.

∙ 2019ൽ 19 സീറ്റിലും യുഡിഎഫ് വിജയിച്ചപ്പോൾ ഷാനിമോൾ ഉസ്മാൻ മാത്രമാണ് പരാജയപ്പെട്ടത്. പിന്നീട് ഉപതിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടുകയും ചെയ്തു. ചേലക്കരയിൽ അങ്ങനെയൊരു ചരിത്രം ആവർത്തിക്കുമോ?

അതെല്ലാം പാർട്ടിയാണ് തീരുമാനിക്കേണ്ടത്. ആരും പാർട്ടിയുടെ മുകളിലല്ലോ.

∙ സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം വിമർശന നേരിടേണ്ടി വരാറുള്ള സ്ഥാനാർഥികളിലൊരാളാണല്ലോ. അത്തരം വിമർശനങ്ങൾ ശ്രദ്ധിക്കാറുണ്ടോ?

ആദ്യമായി സ്ഥാനാർഥിയാവുന്ന സമയത്ത്, ഒരാളെ ലക്ഷ്യം വച്ചുള്ള സോഷ്യൽ മീഡിയ ട്രോളുകളും അതിരു കടന്ന പരിഹാസങ്ങളും ഒക്കെ പുതുമയായിരുന്നു. അങ്ങനെയൊരു അനുഭവം മുൻപില്ലാത്തതു കൊണ്ടു തന്നെ അപ്പോഴത് കാര്യമായി ശ്രദ്ധിച്ചിരുന്നു. ഇപ്പോഴത് ഗൗനിക്കാതെയായി. അതിന്റെ പേരിൽ തളരാൻ നിന്നാൽ അതിനു മാത്രമേ സമയം കാണൂ. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് മാത്രമല്ല, ഇത് നേരിടേണ്ടി വരുന്നത്. എതിരഭിപ്രായം പറയുന്നവരെയെല്ലാം മുഖമില്ലാത്ത പ്രൊഫൈലുകളിൽ നിന്ന് ആക്രമിക്കുക എന്നതാണല്ലോ ഒരു കൂട്ടത്തിന്റെ രീതി. അതവർ തുടരട്ടെ. എന്റെ ശൈലിയിൽ മാറ്റമുണ്ടാകില്ല.

രമ്യ ഹരിദാസ് (ചിത്രം: മനോരമ)

∙ രമ്യ ഹരിദാസിന്റെ പാട്ടും വിവാദങ്ങളുടെ ഭാഗമായിട്ടുണ്ട്?

പാട്ടാവട്ടെ, പ്രസംഗമാവട്ടെ, നമ്മുടെ പ്രവർത്തനങ്ങളാവട്ടെ ജനങ്ങൾ അത് ഇഷ്ടപ്പെടുന്നുവെന്നു കാണുമ്പോഴുള്ള ഒരു അസഹിഷ്ണുതയായി മാത്രമേ ഞാനതിനെ കാണുന്നുള്ളൂ. ഒരനുഭവം പറയാം. പഴയന്നൂരിലെ ബഡ്സ് സ്കൂളിൽ ചെന്നപ്പോൾ, ഒരു പാട്ടു പാടുമോ എന്ന് കുട്ടികൾ എന്നോട് ചോദിക്കുകയാണ്. ഒന്നാലോചിച്ചു നോക്കൂ, ശാരീരികമായും മാനസികമായും ബുദ്ധിമുട്ട് നേരിടുന്ന കുട്ടികളാണ്. ഞാൻ പാടിയ പല പാട്ടുകളും അവർക്ക് കാണാപാഠം അറിയാം. എന്നെക്കണ്ടപ്പോൾ അതിലൊന്ന് പാടാമോ എന്ന് ചോദിക്കുകയാണ്. ഞങ്ങളൊന്നിച്ചു പാടി. അവരുടെ പാട്ടുകൾ കേട്ടു. ഒരു പാട്ടിലൂടെ, അവരുടെ മനസ്സിൽ ഇടം നേടാനാവുന്നുണ്ടെങ്കിൽ, കടുംപിടിത്തങ്ങളില്ലാതെ അവരിലൊരാളായി ഇഴുകിച്ചേരാൻ സഹായിക്കുന്നുണ്ടെങ്കിൽ ഈ പാട്ട് നല്ലതല്ലേ. അതുകൊണ്ട്, പാട്ട് ഇനിയും തുടരാൻ തന്നെയാണ് തീരുമാനം.

രമ്യ ഹരിദാസ് (ചിത്രം: മനോരമ)

∙ വടകര തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വിവാദമായിരുന്നല്ലോ ‘കാഫിർ സ്ക്രീൻഷോട്ട്’. ഒടുവിൽ അതിന്റെ സത്യം വെളിപ്പെടുകയും ചെയ്തു. ഇത്തരം വർഗീയപ്രചാരണങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ടോ?

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം, യുഡിഎഫിനെ സംബന്ധിച്ചിടത്തോളം അത്തരമൊരു വ്യാജപ്രചാരണത്തിലൂടെ വോട്ട് നേടേണ്ട കാര്യമില്ല. മതേതരത്വം മുറുകെപ്പിടിക്കുകയും ഊട്ടിയുറപ്പിക്കുകയും ചെയ്യുക എന്നതാണ് കോൺഗ്രസിന്റെ നയം. മതേതരത്വത്തിനു കിട്ടേണ്ട വോട്ടാണ് വേണ്ടത് എന്ന് ഷാഫി പറമ്പിൽ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുമുണ്ട്. ഇത് വടകരയിൽ മാത്രമല്ല, പലയിടത്തും പല ഘട്ടങ്ങളിൽ ഇത്തരം നുണകൾ എതിരാളികൾ നിർമിച്ചിട്ടുണ്ട് അത് പ്രചരിപ്പിക്കാറുമുണ്ട്. 2019ൽ ആലത്തൂരിൽ ഇത്തരം പ്രചാരണങ്ങളെ ഞാൻ അതിജീവിച്ചതാണ്. ജയിക്കാൻ വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവരാണ് ഇതിനെല്ലാം പിന്നിൽ.

∙ ആലത്തൂരിന്റെ മുൻ എംപി എന്ന നിലയിൽ, ആലത്തൂരിനെയും ചേലക്കരയെയും സംബന്ധിച്ച് മനസ്സിലുള്ള പദ്ധതികൾ എന്താണ്?

ആലത്തൂരിൽ പൊതുപ്രവർത്തനം സജീവമായി തുടരും. ജനങ്ങൾക്ക് വേണ്ട, ഇടപെടേണ്ട എല്ലാ വിഷയത്തിലും ആലത്തൂരിന് ഒപ്പമുണ്ടാകും. 

English Summary:

Can Congress Reclaim Chelakkara? Remya Haridas Speaks about the Upcoming Byelection