നിമിഷനേരം കൊണ്ടാണ് പ്രകൃതിയുടെ കലിയിൽ വയനാട്ടിലെ മനോഹരമായ ഒരു നാട് തുടച്ചുനീക്കപ്പെട്ടത്. തുടർന്നുള്ള മണിക്കൂറുകൾ ജീവൻരക്ഷിക്കാനുള്ള ശ്രമങ്ങളുടേതായിരുന്നു. ദിവസങ്ങൾ കഴിയുമ്പോൾ ആളും ആരവവും ഒഴിഞ്ഞ് മൂകമാണ് ഇവിടം. ഒരുമനസ്സോടെ ജീവിച്ചവരിൽ പലരും ഇപ്പോഴും കാണാമറയത്താണ്. ഉള്ളുനീറി കഴിയുകയാണ് അവരുടെ ഉറ്റവരും നാട്ടുകാരും. രക്ഷാപ്രവർത്തനത്തിന് ശേഷം ഭരണകൂടമടക്കം ഇപ്പോൾ ശ്രദ്ധ നൽകുന്നത് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരെ പുനധിവസിപ്പിക്കാനുള്ള പദ്ധതികളിലാണ്. സന്നദ്ധ സംഘടനകളും സജീവമായി കൂടെയുണ്ട്. എന്നാൽ എല്ലാം നഷ്ടപ്പെട്ടവരെ പുതിയൊരു ജീവിതത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുമ്പോഴും പലരുടേയും മാനസികനില അവതാളത്തിലാണെന്ന വസ്തുത കാണാതിരിക്കരുത്. വലിയ ദുരന്തം അതിജീവിച്ചവരുടെ മാനസികമായ ആരോഗ്യം വീണ്ടെടുക്കലും പ്രധാനമാണ്. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരിൽ മിക്കവർക്കും അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു, ഉപജീവനമാർഗങ്ങളും വീടുമെല്ലാം നഷ്ടമായി. ഇവർ കടുത്ത മാനസിക പിരിമുറുക്കത്തിലാവും കഴിയുന്നത്. മഴ, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം... കേരളത്തിൽ പ്രകൃതിദുരന്തങ്ങള്‍ പതിവാകുമ്പോൾ അതിന് ഇരയാകുന്നവർക്ക് മാനസിക പിന്തുണ നൽകാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. ഇതിന് വേണ്ട സംവിധാനങ്ങൾ ലഭ്യമാക്കാറുണ്ടോ? അത്തരത്തിലൊരു സമീപനം സർക്കാർതലത്തിൽ ഉണ്ടായിട്ടുണ്ടോ? ദുരന്തബാധിതർക്ക് സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡ് നൽകുന്നതു മുതൽ തുടർച്ചയായ മാനസിക പിന്തുണ ഉറപ്പാക്കുന്നതിൽ വരെ നമുക്ക് എന്തെല്ലാം ചെയ്യാനാകും? വായിക്കാം പി.കെ. അലിയുമായുള്ള (ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആൻഡ് ഡോക്ടറൽ ഫെല്ലോ, ഇംഹാൻസ് കോഴിക്കോട്. ഡയറക്ടർ ഓഫ് മൈൻഡ് വീവേഴ്സ്) അഭിമുഖത്തിന്റെ രണ്ടാം ഭാഗം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിമിഷനേരം കൊണ്ടാണ് പ്രകൃതിയുടെ കലിയിൽ വയനാട്ടിലെ മനോഹരമായ ഒരു നാട് തുടച്ചുനീക്കപ്പെട്ടത്. തുടർന്നുള്ള മണിക്കൂറുകൾ ജീവൻരക്ഷിക്കാനുള്ള ശ്രമങ്ങളുടേതായിരുന്നു. ദിവസങ്ങൾ കഴിയുമ്പോൾ ആളും ആരവവും ഒഴിഞ്ഞ് മൂകമാണ് ഇവിടം. ഒരുമനസ്സോടെ ജീവിച്ചവരിൽ പലരും ഇപ്പോഴും കാണാമറയത്താണ്.  ഉള്ളുനീറി കഴിയുകയാണ് അവരുടെ ഉറ്റവരും നാട്ടുകാരും. രക്ഷാപ്രവർത്തനത്തിന് ശേഷം ഭരണകൂടമടക്കം ഇപ്പോൾ ശ്രദ്ധ നൽകുന്നത് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരെ പുനധിവസിപ്പിക്കാനുള്ള പദ്ധതികളിലാണ്. സന്നദ്ധ സംഘടനകളും  സജീവമായി കൂടെയുണ്ട്. എന്നാൽ എല്ലാം നഷ്ടപ്പെട്ടവരെ പുതിയൊരു ജീവിതത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുമ്പോഴും പലരുടേയും മാനസികനില അവതാളത്തിലാണെന്ന വസ്തുത കാണാതിരിക്കരുത്. 

വലിയ ദുരന്തം അതിജീവിച്ചവരുടെ മാനസികമായ ആരോഗ്യം വീണ്ടെടുക്കലും പ്രധാനമാണ്. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരിൽ മിക്കവർക്കും അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു, ഉപജീവനമാർഗങ്ങളും വീടുമെല്ലാം നഷ്ടമായി. ഇവർ കടുത്ത മാനസിക പിരിമുറുക്കത്തിലാവും കഴിയുന്നത്. മഴ, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം... കേരളത്തിൽ പ്രകൃതിദുരന്തങ്ങള്‍ പതിവാകുമ്പോൾ അതിന് ഇരയാകുന്നവർക്ക് മാനസിക പിന്തുണ നൽകാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. ഇതിന് വേണ്ട സംവിധാനങ്ങൾ ലഭ്യമാക്കാറുണ്ടോ? അത്തരത്തിലൊരു സമീപനം സർക്കാർതലത്തിൽ ഉണ്ടായിട്ടുണ്ടോ? ദുരന്തബാധിതർക്ക് സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡ് നൽകുന്നതു മുതൽ തുടർച്ചയായ മാനസിക പിന്തുണ ഉറപ്പാക്കുന്നതിൽ വരെ നമുക്ക് എന്തെല്ലാം ചെയ്യാനാകും? വായിക്കാം പി.കെ. അലിയുമായുള്ള (ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആൻഡ് ഡോക്ടറൽ ഫെല്ലോ, ഇംഹാൻസ് കോഴിക്കോട്. ഡയറക്ടർ ഓഫ് മൈൻഡ് വീവേഴ്സ്) അഭിമുഖത്തിന്റെ രണ്ടാം ഭാഗം.

പി.കെ. അലി. (ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആൻഡ് ഡോക്ടറൽ ഫെല്ലോ, IMHANS കോഴിക്കോട്. ഡയറക്ടർ ഓഫ് മൈൻഡ് വീവേഴ്സ്) (Photo Arranged)
ADVERTISEMENT

∙ കേരളത്തിൽ ഇത്തരത്തിൽ ദുരന്തബാധിതർ പലതരത്തിലുണ്ട്. മഴ, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം... ഇത്തരത്തിൽ പ്രകൃതിദുരന്തം കാരണമുള്ള ട്രോമയ്ക്ക് പ്രത്യേക തരത്തിലുള്ള ചികിത്സ വേണ്ടേ? അങ്ങനെയെങ്കിൽ അത്തരമൊരു വിഭാഗം മെഡിക്കൽ കോളജുകളിലെങ്കിലും ഉറപ്പാക്കണ്ടേ? അതിലെ സ്പെഷലിസ്റ്റുകളെയും കൂടുതലായി വേണ്ടി വരില്ലേ?

മെന്റൽ ഹെൽത്തിനു വേണ്ടി തന്നെ ഒരുപാട് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. അതിപ്പോൾ സർക്കാർ തലത്തിലും സ്വകാര്യ ആശുപത്രികളിലുമൊക്കെയുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിൽ സൈക്കോളജി, സൈക്കാട്രി വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്നു. അതുപോലെ കോഴിക്കോട് ഇംഹാൻസിലും (Institute of Mental Health and Neuro Sciences) കുതിരവട്ടത്തും മാനസികാരോഗ്യത്തിനായുള്ള സെന്ററുകൾ പ്രവർത്തന സജ്ജമാണ്. വയനാടിനെ സംബന്ധിച്ച് ഇത്തരം സെന്ററുകളും സ്പെഷലിസ്റ്റുകളും വളരെ കുറവാണ്. വയനാട്ടിൽ ഹെൽത്തിനേക്കാൾ പരിതാപകരമായ അവസ്ഥയിലാണ് മെന്റൽ ഹെൽത്ത് മേഖല. ഈ രീതി മാറേണ്ടതുണ്ട്. ഇത്തരമൊരു ദുരന്തമുണ്ടായതിന്റെ പശ്ചാത്തലത്തിലെങ്കിലും ശാരീരിക–മാനസിക ആരോഗ്യ മേഖലകൾ ഏറെ മെച്ചെപ്പെടുത്തേണ്ടതുണ്ട്. 

കേരളത്തിലെ ഒരു സാഹചര്യം വച്ചു നോക്കുകയാണെങ്കിൽ മെന്റൽ ഹെൽത്ത് ക്രൈസിസ് ടീമിനു രൂപം നൽകാൻ സർക്കാർ തീരുമാനിക്കുന്നത് വളരെ മികച്ച കാര്യമാണ്. അങ്ങനെയൊരു ടീം ഉണ്ടെങ്കിൽ ഇത്തരം പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോൾ വളരെ പെട്ടെന്നു തന്നെ മാനസികാരോഗ്യം തിരിച്ചു പിടിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങാനാകും. ഓരോ തവണയും ദുരന്തങ്ങളും മറ്റുമുണ്ടാകുമ്പോൾ ആദ്യം ഒരു ടീമിന് രൂപം നൽകുക, ആരൊക്കെ അവൈലബിൾ ആണെന്നു നോക്കുക തുടങ്ങി ഒരുപാട് കാര്യങ്ങൾ അടിസ്ഥാനപരമായി ചെയ്യേണ്ടിവരും. കവളപ്പാറ ദുരന്തത്തിലും ക്യാംപുകളിൽ പ്രവർത്തിച്ചപ്പോൾ ഇതുതന്നെയായിരുന്നു അവസ്ഥ. ഇക്കാര്യത്തിൽ സർക്കാർ തന്നെ ഒരു സംഘത്തെ രൂപീകരിക്കുന്നതും ഇടപെടൽ ഉണ്ടാകുന്നതും നല്ലതായിരിക്കുമെന്നു തോന്നുന്നു. ദുരന്തമേഖലയിൽ പ്രവർത്തിക്കാൻ ഒരുപാട് പേർ സമ്മതമറിയിച്ച് സ്വമേധയാ മുന്നോട്ടു വരുമെന്നു തീർച്ചയാണ്. 

കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റിയവരെയാണ് മേപ്പാടി മാരിയമ്മൻ ക്ഷേത്രത്തിലെ ഹിന്ദു ശ്മശാനത്തിൽ കണ്ടത്. ജോലി ആവശ്യത്തിനും മറ്റുമായി പുറത്തുണ്ടായിരുന്നവരാണ് മിക്ക വീടുകളിലും ഉരുളിൽ നിന്നു രക്ഷപ്പെട്ടത്. കുടുംബത്തിലെ എല്ലാവരും മരിച്ച വീടുകളിൽ ഓരോത്തരെയായി സംസ്കാരത്തിനായി കൊണ്ടു വരുമ്പോൾ രക്ഷപ്പെട്ടവർക്ക് കണ്ണീരും ഓർമകളും മാത്രം ബാക്കി. (ചിത്രം: മനോരമ)

∙ രക്ഷപ്പെട്ടവരുടെ പുനരധിവാസം മാത്രം പോര, മാനസികാവസ്ഥയും ചർച്ച ചെയ്യപ്പെടേണ്ടതാണ് എന്നു തോന്നുന്നില്ലേ? 

ADVERTISEMENT

പുനരധിവാസ പദ്ധതികൾ പ്രഖ്യാപിക്കുന്നതു പോലെ തന്നെ പ്രധാനമാണ് ആളുകളുടെ മനോനില നോർമലാക്കാൻ പാകത്തിനുള്ള പദ്ധതിയും. ദുരന്തത്തിൽ രക്ഷപ്പെട്ടവർക്ക് സർക്കാർ വീടുവച്ചു നൽകുമെന്നു പറഞ്ഞു, ലക്ഷങ്ങൾ നഷ്ടപരിഹാരമായി നൽകുമെന്നും പറഞ്ഞു. അതൊക്കെ അത്യാവശ്യം തന്നെയാണ്. അതൊക്കെ അവർക്കു കിട്ടുകയും വേണം. സർക്കാരിന്റെ അത്തരം തീരുമാനങ്ങളെ ഹൃദ്യമായി തന്നെ അഭിനന്ദിക്കുന്നു. പക്ഷേ, അതിജീവിക്കുന്നവരുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനുള്ള പദ്ധതി കൂടെ ആവിഷ്കരിക്കേണ്ടതുണ്ട്. ദുരന്തമുണ്ടായി ഏതാനും ദിവസങ്ങൾക്കകം തന്നെ ഡിഎംഎച്പിയുടെ (ഡ്സ്ട്രിക്റ്റ് മെന്റൽ ഹെൽത്ത് പ്രോഗ്രാം) ഒരു ഓൺലൈൻ മീറ്റിങ് നടന്നിരുന്നു. അതിൽ ഇക്കാര്യം കൃത്യമായി ആവശ്യപ്പെടുകയും ചെയ്തു. 

പുനരധിവാസ പാക്കേജുകൾ പ്രഖ്യാപിക്കുന്നതു പോലെ തന്നെ, ലോങ് ടേം മെന്റൽ ഹെൽത്ത് പാക്കേജുകൾ പ്രഖ്യാപിക്കണമെന്നായിരുന്നു ഡിഎംഎച്പിയുടെ ഉന്നതതലത്തുള്ളവർ മുന്നോട്ടു വച്ച പ്രധാന ശുപാർശ. സർക്കാർ പ്രതിനിധികളും ആരോഗ്യമേഖലാ വിദഗ്ധരുമൊക്കെ ആ മീറ്റിങ്ങിൽ പങ്കെടുത്തിരുന്നു. അതുകൊണ്ടുതന്നെ ഈ ആവശ്യം ഗൗരവകരമായിത്തന്നെ പരിഗണിക്കുമെന്നാണു പ്രതീക്ഷ. മനോനില വീണ്ടെടുക്കാൻ സ്ഥിരമായ ഒരു സംവിധാനം ഒരുക്കുകയെന്നത് അത്യാവശ്യമാണ്. മാനസിക സംഘർഷങ്ങളെ മറികടക്കാൻ സഹായിക്കുന്ന അത്തരമൊരു പദ്ധതി വന്നെങ്കിൽ മാത്രമേ രക്ഷപ്പെട്ടവരുടെ മനസ്സിനെ തിരിച്ചുപിടിക്കാനാവൂ. 

ഉരുൾപെ‍ാട്ടലിൽ ഉമ്മയും ഉപ്പയും നഷ്ടപ്പെട്ടതറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ ഷാഹിദ്. (ചിത്രം: മനോരമ)

അല്ലാത്തപക്ഷം ആ മെന്റൽ ട്രോമ തലമുറകളോളം നീണ്ടും നിൽക്കും. വയനാടിനെ സംബന്ധിച്ചു പറയുകയാണെങ്കിൽ, ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെയും സൈക്കാട്രിക് സോഷ്യൽ വർക്കേഴ്സിന്റെയുമൊക്കെ എണ്ണം വളരെ കുറവാണ്. അത് പരിഹരിക്കേണ്ടതുണ്ട്. പിന്നെ മേപ്പാടിയിൽ മാത്രമായി ഒരു പ്രത്യേക യൂണിറ്റിനെ നിയോഗിക്കേണ്ടതായ സാഹചര്യവും ഉണ്ടാകാം. ദുരന്തഭൂമിയിൽ നിന്നും മടങ്ങിവന്നതുകൊണ്ടുതന്നെ മെന്റൽ ഹെൽത്ത് പാക്കേജിന്റെ നിലവിലെ സ്ഥിതി എന്താണെന്നോ അത് തുടങ്ങിയോ എന്നതിനെക്കുറിച്ച് എനിക്കു വ്യക്തമായ ധാരണയില്ല.

∙ പലർക്കും ഉറക്കം കിട്ടുന്നില്ലെന്നാണ് പറയുന്നത്. അതെന്താണ് ഉറക്കത്തിൽ സംഭവിക്കുന്നത്? ഇതിനെ അവർക്ക് മറികടക്കാനാകില്ലേ?

ADVERTISEMENT

ക്യാംപുകളിലുള്ള ഒരുപാട് ആളുകളിൽ കണ്ടുവന്ന ഒരു പ്രശ്നമായിരുന്നു ഉറക്കമില്ലായ്മ. ഒന്നാമത്, അവർ അതുവരെ താമസിച്ചിരുന്ന സ്ഥലത്തല്ല ദുരന്തശേഷം നിൽക്കുന്നത്, അപരിചിതരായ കുറേ മനുഷ്യരുണ്ട് ചുറ്റിലും, ദുരന്തരാത്രിയിലെ ഭീതികരമായ ഓർമകൾ അലട്ടും തുടങ്ങി ഒരുപാട് കാരണങ്ങൾ കൊണ്ട് അവരിൽ പലരുടെയും ഉറക്കം നഷ്ടപ്പെട്ടു. അവർക്ക് കൗൺസലിങ് കൊടുക്കുന്നതുകൊണ്ട് ഉറക്കം വീണ്ടെടുക്കാൻ സാധിക്കില്ല. അതിന് സൈക്കാട്രിയിലേക്കുള്ള റെഫറൽ തന്നെ കൊടുക്കേണ്ടതുണ്ട്. തുടക്കത്തിൽ കാണുന്ന അവസ്ഥയ്ക്കു സൈക്കോളജിക്കൽ ഫസ്റ്റ് എയ്‌ഡ് കൊടുക്കുകയും പിന്നീട് നിരീക്ഷണശേഷം മനോനില തെറ്റിയവരുണ്ടെന്നു തിരിച്ചറിഞ്ഞാൽ അവരെ സൈക്കാട്രിയുമായി ബന്ധപ്പെടുത്തുകയും ചെയ്യുക. ഇതൊക്കെ കൃത്യമായ വ്യവസ്ഥയോടെ വേണം ചെയ്യാൻ. അല്ലാതെ ഏതെങ്കിലും വൊളന്റിയർ എപ്പോഴെങ്കിലും പോയി അവരെ കണ്ട് നടത്തേണ്ട കാര്യമല്ല ഇത്.

ദുഃഖം താങ്ങാനാകാതെ... വയനാട്ടിലെ ദുരിതാശ്വാസ ക്യാംപിൽ നിന്ന്. (ചിത്രം: മനോരമ)

∙ ഉറ്റവരെ നഷ്ടപ്പെട്ട് തനിച്ചായിപ്പോയവരെ ദുരിതാശ്വാസ ക്യാംപിൽ നിന്ന് തനിച്ച് യാത്രയാക്കുകയെന്നത് അപകടകരമല്ലേ?

തീർച്ചയായും അപകടമാണ്. അവരെ ബന്ധുക്കളുടെയോ മറ്റുള്ളവരുടെയോ കൂടെ ക്യാംപിൽ നിന്നും പുറത്തേക്കു വിടുന്നതാണ് ഉചിതം. അല്ലെങ്കിൽ ഒറ്റയ്ക്കാവുന്ന സമയത്ത് അവരുടെ മാനസികാവസ്ഥ മോശമാകും. അത് ചിലപ്പോൾ ആത്മഹത്യയിലേക്കു പോലും നയിച്ചേക്കാം. കാരണം, അവർ ജീവിച്ചിരുന്ന സ്ഥലം ഇപ്പോഴില്ല, ഒരുമിച്ചിരുന്ന ഇടങ്ങളില്ല, നടന്നുനീങ്ങിയ വഴികളില്ല, കുടുംബക്കാരും കൂട്ടുകാരുമില്ല. ഈ നഷ്ടങ്ങളൊക്കെ ഏതൊരു മനുഷ്യനെയും നടുക്കുന്ന കാര്യങ്ങളാണ്.

വീടിരുന്ന സ്ഥലത്തേക്കു തിരിച്ചുപോകുമ്പോൾ താൻ അവിടെ ആരുമല്ലെന്നും തനിക്ക് ആരുമില്ലെന്നുമുള്ള വേദനിപ്പിക്കുന്ന തിരച്ചറിവ് ഉണ്ടാകുന്നു. പലരും ആ നാട്ടിലേക്ക് ഇനി തിരിച്ചു പോയെന്നു വരില്ല. പോയാൽ ഒരുപക്ഷേ ഹൃദയാഘാതം പോലും പലർക്കും സംഭവിച്ചേക്കാം. അതുകൊണ്ടുതന്നെ തനിച്ചായിപ്പോയവരെ ക്യാംപിൽ നിന്നും തനിച്ച് പുറത്തുവിടരുത്. മഴയുടെ ശബ്ദമോ ഇടിയോ മിന്നലോ ഒക്കെയുണ്ടാകുമ്പോൾ അവരെ ആ ഭീതി നിറഞ്ഞ രാത്രിയുടെ ഓർമകൾ അലട്ടും. അത് വലിയ ട്രോമ ആയി മാറിയേക്കാം.

∙ ഇപ്പോൾ അവരെ അലട്ടുന്നത് ഭയമാണ്. അതിൽ നിന്നും പൂർണമായും മുക്തി നേടാൻ സാധിക്കുമോ? മനസ്സിനെ തിരിച്ചു പിടിക്കാനുള്ള ചികിത്സ തേടേണ്ട ഘട്ടത്തിലാണോ അവർ?

എന്തെങ്കിലുമൊരു ട്രോമ സംഭവിക്കുമ്പോൾ ഏകദേശം 6 മാസം അയാളെ നിരീക്ഷിക്കേണ്ടതുണ്ട്. നോർമൽ ഗ്രീഫ് റിയാക്‌ഷൻ എന്നാണ് ആ കാലഘട്ടത്തെ പറയുക. ആ സമയത്ത്, ചിലപ്പോൾ അയാൾ കരയും, ദേഷ്യപ്പെടും, ചിന്തകൾ മാറും. അങ്ങനെ പലവിധ പ്രതികരണങ്ങൾ അയാളിൽ നിന്നും ഉണ്ടായേക്കാം. ആറ് മാസം കൊണ്ടുണ്ടാകുന്ന അത്തരം പ്രതികരണങ്ങളെയും വികാരങ്ങളെയും ഒരു രോഗമായി കണ്ട് ചികിത്സിക്കേണ്ടതില്ല. സാധാരണ മനുഷ്യന്റെ വികാരങ്ങളാണ് അവ. ആറു മാസത്തിനു ശേഷവും ആ ട്രോമയിൽ നിന്നും അയാൾക്കു മറികടക്കാൻ സാധിക്കുന്നില്ലെങ്കിൽ, സ്വന്തം കാര്യങ്ങൾ കൃത്യമായ രീതിയിൽ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ മാത്രം ചികിത്സ ഉറപ്പു വരുത്തണം. അല്ലാത്ത പക്ഷമുള്ള വികാരങ്ങൾ സാധാരണമാണ്. ദിനംപ്രതിയുള്ള പ്രവർത്തനങ്ങളെ ബാധിച്ചാൽ ശ്രദ്ധിക്കണം. വയനാട് ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടവരിൽ പലരെയും അത്തരമൊരു ട്രോമ ബാധിച്ചിട്ടുണ്ട്. അവരെ കൃത്യമായി നിരീക്ഷിക്കണം. 

ചൂരൽമല ഉരുൾപൊട്ടലിൽ 4 പേരെയാണ് സഹോദരങ്ങളായ അരുണിനും അനിലിനും നഷ്ടമായത്. അച്ഛന്റെ മൃതദേഹം ആദ്യദിവസങ്ങളിൽ തന്നെ കണ്ടെടുത്തു. പുത്തുമലയിൽ സർവമത പ്രാർഥനയിൽ പങ്കെടുത്ത ശേഷമാണ് അനിയൻ ഹരിദാസിന്റെ മൃതദേഹം ചിത്രങ്ങൾ വഴി ഇവർ തിരിച്ചറിഞ്ഞത്. പുത്തുമലയിലെത്തിയ അരുണും അനിലും ഹരിദാസിന്റെ സംസ്കാര സ്ഥലം തിരയുന്നു. (ചിത്രം: മനോരമ)

∙ ഇതുവരെ മൃതദേഹങ്ങൾ കണ്ടുകിട്ടാത്ത ആളുകൾ ഉണ്ടല്ലോ. അവരെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവരുടെ മാനസികാവസ്ഥ എന്താണ്?

അതെ, ഇതുവരെ മൃതദേഹങ്ങൾ കിട്ടാത്ത ഒരുപാടുപേരുണ്ട്. അത് ശരിക്കും പ്രയാസമേറിയ ഒരു സാഹചര്യം തന്നെയാണ്. അവരെ കാത്തിരിക്കുന്നവർ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ട്, പ്രിയപ്പെട്ടവർ എന്നെങ്കിലും തിരിച്ചുവരുമെന്ന്. എന്നാൽ ഒരു പരിധി കഴിയുമ്പോൾ ഉറ്റവര്‍ ഇനിയൊരിക്കലും മടങ്ങി വരില്ലെന്ന ചിന്തയിലേക്ക് അവരെത്തും. പക്ഷേ അതിനു കുറച്ചു സമയമെടുക്കും. ചിലരുടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടുകിട്ടിയ ഇടങ്ങളുണ്ട്, ഒരുമിച്ച് അടക്കം ചെയ്യപ്പെട്ട ശരീരഭാഗങ്ങളുണ്ട്. അതൊന്നും ആരുടേതാണെന്നു തിരിച്ചറിയപ്പെട്ടിട്ടില്ല. ആ ഇടങ്ങളൊക്കെ കാണുമ്പോൾ കാത്തിരിക്കുന്നവർക്ക് വലിയ മാനസിക സംഘർഷങ്ങൾ ഉണ്ടാകും. എന്നാൽ കൃത്യമായ മാനസിക പിന്തുണ ലഭിച്ചാൽ അത്തരം അവസ്ഥകളെ അതിജീവിച്ചു മുന്നോട്ടു പോകാൻ അവർക്കു സാധിക്കും. സമ്മർദത്താലോ വേഗത്തിലോ നടത്തിയെടുക്കേണ്ട കാര്യമല്ല. സമയമെടുത്തു തന്നെ വേണം അവർ തിരികെ വരാൻ. 

∙ രക്ഷിക്കപ്പെട്ടവരുടെ മടങ്ങി വരവിൽ ഒരു സൈക്കോളജിസ്റ്റിന്റെ പങ്ക് എത്രത്തോളം വലുതാണ്?

സൈക്കോളജിക്കൽ ഫസ്റ്റ് എയ്‌ഡ് നൽകുക എന്നതു തന്നെയാണ് ഏറ്റവും പ്രധാനമായും ചെയ്യേണ്ട കാര്യം. പിന്നെ കൃത്യമായി മെന്റൽ സപ്പോർട്ട് ആവശ്യമുള്ളവരെ കണ്ടെത്തുകയും അവരെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുകയും വേണം. ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ടവരിൽ പലരും സൈക്കോളജിസ്റ്റുകളുടെ സഹായമില്ലാതെ തന്നെ മുക്തി നേടിയേക്കാം. പക്ഷേ, അതിനവർക്ക് ഒരുപാട് സമയം വേണ്ടിവരും. സൈക്കോളജിസ്റ്റിന്റെ സഹായമുണ്ടെങ്കിൽ അവർ വേഗത്തിൽ നോർമലാകും. ക്യാംപുകളിൽ മെന്റൽ സപ്പോർട്ട് കിട്ടുന്ന ആളുകളിൽ പലരും കൂട്ടത്തിലുള്ള മറ്റുള്ളവരെ മാനസികമായി പിന്തുണയ്ക്കും, ചേർത്തു നിർത്തും. 

3 മക്കളെയുംകൂട്ടി അപകടത്തിൽ നിന്നു രക്ഷപ്പെട്ടോടിയ സഫിയ ബഷീർ ബന്ധുക്കളെ കണ്ടു വിങ്ങിപ്പൊട്ടുന്നു. (ചിത്രം: മനോരമ)

പിന്നെ സൈക്കോളജിസ്റ്റുകൾ കൊടുക്കുന്ന മാനസികാരോഗ്യം മാത്രം പോര ഈ രക്ഷപ്പെട്ടവർക്ക്. അവർക്ക് പോകാൻ ഇടമില്ല, വീടില്ല, സ്വത്തില്ല, ഉറ്റവരാരുമില്ല. എല്ലാം നഷ്ടപ്പെട്ടവരാണ് അവർ. അവിടെ മെന്റൽ സപ്പോർട്ട് മാത്രം കിട്ടുന്നതുകൊണ്ട് കാര്യമില്ല. പുനരധിവാസ പദ്ധതികൾ എത്രയും നേരത്തെയാക്കാനും സർക്കാർ ശ്രമിക്കണം. അതിന്റെ കൂടെയാണ് അവരുടെ മാനസികാരോഗ്യം വീണ്ടെടുക്കേണ്ടത്. ഇതെല്ലാം കൃത്യമായ രീതിയിൽ ആസൂത്രണം ചെയ്യേണ്ടതുണ്ട്. പുനരധിവാസവും മാനസികാരോഗ്യവുമെല്ലാം ഒറ്റ പാക്കേജ് ആയി കണക്കാക്കണം.

English Summary:

Wayanad Disaster: The Unseen Scars - Addressing the Mental Health Crisis