ഉരുളെടുത്ത മുണ്ടക്കൈയിലും ചൂരൽമലയിലും അവശേഷിക്കുന്ന ജീവന്റെ തുടിപ്പുകളിൽ നിന്നും ഉയർന്ന നിലവിളികൾ ഇനിയും അവസാനിച്ചിട്ടില്ല. ചിലർ കരഞ്ഞ് കണ്ണീർവറ്റി, വേറെ ചിലർ കരയുന്നില്ല, മിണ്ടുന്നില്ല, ഉറങ്ങുന്നുമില്ല. പ്രിയപ്പെട്ടവർക്കൊപ്പം അത്താഴം കഴിഞ്ഞ് കിടന്നവരിൽ പലരും പൊട്ടിയൊലിച്ചുവന്ന ഉരുളിൽ മണ്ണിൽ പുതഞ്ഞുപോയി. കാലവർഷം കലിതുള്ളിയപ്പോൾ പൊലിഞ്ഞുപോയത് ഇരുനൂറിലേറെ ജീവനുകളെന്നാണ് ഔദ്യോഗിക കണക്ക്. കാണാതായവരുടെ എണ്ണം കൂടി ചേരുമ്പോൾ ആ കണക്ക് പിന്നെയും ഞെട്ടിക്കും. ഒരു നാടിനെയൊന്നാകെ തുടച്ചുനീക്കിയ ഉരുൾപൊട്ടലിൽ തലനാരിഴയ്ക്കു രക്ഷപ്പെട്ടവർ നിലയ്ക്കാത്ത തേങ്ങലോടെ, ‘എന്തിന് ജീവൻ ബാക്കി തന്നുവെന്ന്’ ചോദിച്ച് സ്വയം ശപിച്ച് വിവിധങ്ങളായ ക്യാംപുകളില്‍ കഴിയുന്നു. പോകാൻ ഇടമില്ലാതെ, ഉറ്റവരില്ലാതെ അനാഥത്വത്തിന്റെ കയ്പുനീർ കുടിച്ച് ഒറ്റയ്ക്ക്! കരളുറപ്പോടെ ദുരന്തങ്ങളെ നേരിട്ടു ശീലിച്ച മലയാളികൾ രക്ഷപ്പെട്ടവരുടെ മാനസികാവസ്ഥയ്ക്കും കരുത്ത് പകരേണ്ടതുണ്ട്. പുനരധിവാസത്തിനൊപ്പം മാനസികമായ വീണ്ടെടുക്കലും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ദുരന്തഭൂമിയിൽ സേവനത്തിനായി ഇറങ്ങിയ വൊളന്റിയർമാർക്കു പോലും മനോനില തെറ്റുന്ന സാഹചര്യമുണ്ടായെങ്കിൽ അത് നേരിൽ അനുഭവിച്ചവരുടെ അവസ്ഥ നമുക്ക് ഊഹിക്കാൻ പോലും പറ്റാത്ത വിധം ഭീകരവും ദയനീയവും ആയിരിക്കില്ലേ! ഉരുൾപൊട്ടലിൽ ഉള്ളു പൊട്ടിപ്പോയ മനുഷ്യരുടെ മനസ്സിനെ തിരിച്ചു പിടിക്കാൻ ശ്രമം നടത്തിയ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളിൽ ഒരാളായ അലി.പി.കെ (ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആൻഡ് ഡോക്ടറൽ ഫെല്ലോ, ഇംഹാൻസ് കോഴിക്കോട്. ഡയറക്ടർ ഓഫ് മൈൻഡ് വീവേഴ്സ്) ദുരന്തഭൂമിയിലെ അനുഭവങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉരുളെടുത്ത മുണ്ടക്കൈയിലും ചൂരൽമലയിലും അവശേഷിക്കുന്ന ജീവന്റെ തുടിപ്പുകളിൽ നിന്നും ഉയർന്ന നിലവിളികൾ ഇനിയും അവസാനിച്ചിട്ടില്ല. ചിലർ കരഞ്ഞ് കണ്ണീർവറ്റി, വേറെ ചിലർ കരയുന്നില്ല, മിണ്ടുന്നില്ല, ഉറങ്ങുന്നുമില്ല. പ്രിയപ്പെട്ടവർക്കൊപ്പം അത്താഴം കഴിഞ്ഞ് കിടന്നവരിൽ പലരും പൊട്ടിയൊലിച്ചുവന്ന ഉരുളിൽ മണ്ണിൽ പുതഞ്ഞുപോയി. കാലവർഷം കലിതുള്ളിയപ്പോൾ പൊലിഞ്ഞുപോയത് ഇരുനൂറോളം ജീവനുകളെന്നാണ് ഔദ്യോഗിക കണക്ക്. കാണാതായവരുടെ എണ്ണം കൂടി ചേരുമ്പോൾ ആ കണക്ക് പിന്നെയും ഞെട്ടിക്കും. ഒരു നാടിനെയൊന്നാകെ തുടച്ചുനീക്കിയ ഉരുൾപൊട്ടലിൽ തലനാരിഴയ്ക്കു രക്ഷപ്പെട്ടവർ നിലയ്ക്കാത്ത തേങ്ങലോടെ, ‘എന്തിന് ജീവൻ ബാക്കി തന്നുവെന്ന്’ ചോദിച്ച് സ്വയം ശപിച്ച് വിവിധങ്ങളായ ക്യാംപുകളില്‍ കഴിയുന്നു. 

പോകാൻ ഇടമില്ലാതെ, ഉറ്റവരില്ലാതെ അനാഥത്വത്തിന്റെ കയ്പുനീർ കുടിച്ച് ഒറ്റയ്ക്ക്! കരളുറപ്പോടെ ദുരന്തങ്ങളെ നേരിട്ടു ശീലിച്ച മലയാളികൾ രക്ഷപ്പെട്ടവരുടെ മാനസികാവസ്ഥയ്ക്കും കരുത്ത് പകരേണ്ടതുണ്ട്. പുനരധിവാസത്തിനൊപ്പം മാനസികമായ വീണ്ടെടുക്കലും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ദുരന്തഭൂമിയിൽ സേവനത്തിനായി ഇറങ്ങിയ വൊളന്റിയർമാർക്കു പോലും മനോനില തെറ്റുന്ന സാഹചര്യമുണ്ടായെങ്കിൽ അത് നേരിൽ അനുഭവിച്ചവരുടെ അവസ്ഥ നമുക്ക് ഊഹിക്കാൻ പോലും പറ്റാത്ത വിധം ഭീകരവും ദയനീയവും ആയിരിക്കില്ലേ! ഉരുൾപൊട്ടലിൽ ഉള്ളു പൊട്ടിപ്പോയ മനുഷ്യരുടെ മനസ്സിനെ തിരിച്ചു പിടിക്കാൻ ശ്രമം നടത്തിയ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളിൽ ഒരാളായ പി.കെ. അലി (ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആൻഡ് ഡോക്ടറൽ ഫെല്ലോ, ഇംഹാൻസ് കോഴിക്കോട്. ഡയറക്ടർ ഓഫ് മൈൻഡ് വീവേഴ്സ്) ദുരന്തഭൂമിയിലെ അനുഭവങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ്.

പി.കെ. അലി. (ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആൻഡ് ഡോക്ടറൽ ഫെല്ലോ, IMHANS കോഴിക്കോട്. ഡയറക്ടർ ഓഫ് മൈൻഡ് വീവേഴ്സ്) (Photo Arranged)
ADVERTISEMENT

∙ എങ്ങനെയാണ് വയനാട്ടിലെ ദുരന്തഭൂമിയിൽ സേവനത്തിനായി എത്തിയത്? പ്രവർത്തനത്തിന്റെ തുടക്കം ഒന്നു വിവരിക്കാമോ? 

ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ ഒരു ഔദ്യോഗിക പരിപാടി നടക്കുന്നതിനിടെയാണ് വയനാട്ടിലെ ദുരന്തത്തെക്കുറിച്ച് അറിയുന്നത്. അപ്പോൾ തന്നെ ഞങ്ങൾ പരസ്പരം കൂടിയാലോചിക്കുകയും ഏത് വിധത്തിൽ ദുരന്തഭൂമിയിൽ പോയി സേവനം ചെയ്യാമെന്നു ചിന്തിക്കുകയും ചെയ്തു. അങ്ങനെ ഞങ്ങൾ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ സംഘടനയിലെ മലബാർ റീജിയനിലുള്ള അംഗങ്ങളായ ഞാനും സോനു എസ്.ദേവും (IMHANS), ഡോ.റഹീമുദ്ദീനും (State Health Department) ആദ്യം വയനാട്ടിലേക്ക് പോയി. ദുരന്തത്തിന്റെ ആദ്യ ദിനം ഞങ്ങൾക്ക് അവിടേക്കു കടന്നു ചെല്ലാൻ പറ്റുന്ന സാഹചര്യമായിരുന്നില്ല. കാരണം, അന്ന് അവിടെ രക്ഷാപ്രവർത്തനത്തിനായിരുന്നല്ലോ പ്രാധാന്യം. 

ദുരന്തം നടന്നതിന്റെ തൊട്ടടുത്ത ദിവസം ഞങ്ങൾ കുറച്ചുപേർ വയനാട്ടിലേക്കെത്തി. വയനാടിനെ സംബന്ധിച്ചു പറയുകയാണെങ്കിൽ ആരോഗ്യമേഖലയിൽ പിന്നാക്കം നിൽക്കുന്ന ജില്ലയാണ്. അതിപ്പോൾ മാനസികാരോഗ്യത്തിന്റെ കാര്യത്തിലാണെങ്കിലും അവിടെ സൗകര്യങ്ങൾ കുറവാണ്. ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ അഭാവവുമുണ്ട്. അവിടെ ജോലി ചെയ്യുന്ന ഒന്നു രണ്ട് ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുമായി ബന്ധപ്പെടുകയും റിപ്പോർട്ടുകൾ ശേഖരിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ സർക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് സംയുക്തമായ രീതിയിൽ പ്രവർത്തനങ്ങളും ആരംഭിച്ചു.

ഈ ചിതയിലിരിക്കുന്നത് ഒരു കൈ മാത്രം. പിച്ചവയ്ക്കുന്ന കാലത്ത് ആ കൈ പിടിച്ചത് അച്ഛൻ രാമസ്വാമിയാണ്. കൈവളരുന്നതും കാൽവളരുന്നതും നോക്കിനോക്കിയിരുന്ന് രാമസ്വാമി മകൾ ജിഷയെ വിവാഹം കഴിപ്പിച്ചുവിട്ടു. പക്ഷേ, മുണ്ടക്കൈയിൽ കലിപൂണ്ടെത്തിയ ഉരുൾപ്രവാഹം അവളെയും ഭർത്താവ് മുരുകനെയും കവർന്നെടുത്തു. അകലെ, ചാലിയാറിൽനിന്നു ബാക്കി കിട്ടിയത് വിവാഹമോതിരത്തിൽ ‘മുരുകൻ’ എന്നെഴുതിയ ആ കൈ മാത്രം. മോതിരം കണ്ടാണ് രാമസ്വാമി മകളെ തിരിച്ചറിഞ്ഞത്. ആ കൈ ചിതയിലേക്കു വച്ചപ്പോൾ മുഖംപൊത്തി വിതുമ്പുന്ന അച്ഛൻ രാമസ്വാമി. (ഫയൽ ചിത്രം: മനോരമ

∙ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരുടെ മാനസികാരോഗ്യമായിരുന്നില്ലേ ലക്ഷ്യം? എങ്ങനെയാണ് അവരെ ആദ്യം സമീപിച്ചത്?

ADVERTISEMENT

ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടവരെ ആദ്യമായി കാണുമ്പോൾ അവരുടെ പ്രതികരണങ്ങളും മറ്റും കൈകാര്യം ചെയ്യുകയെന്നതായിരുന്നില്ല ഞങ്ങളുടെ ആദ്യ ഉത്തരവാദിത്തം. അവരുടെ അപ്പോഴത്തെ മാനസികാവസ്ഥ സർവസാധാരണമായ ഒന്നായിട്ടു തന്നെയാണ് കണക്കാക്കുക. അതിനെ അസാധാരണമായ ഒന്നായി കണ്ട് ചികിത്സിക്കേണ്ടതില്ല. ഞങ്ങൾ സേവനം തുടങ്ങിയ സമയത്ത് 6 ക്യാംപുകൾ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. പിന്നീട് ഒരാഴ്ചയൊക്കെ പിന്നിട്ടതോടെ ക്യാംപുകളുടെ എണ്ണം പതിനാലോളമായി. ഞങ്ങളുടെ ആദ്യ ജോലി എന്നത് എല്ലാ ക്യാംപുകളിലും സൈക്കോ–സോഷ്യൽ സപ്പോർട്ട് ഡെസ്ക് രൂപീകരിക്കുക എന്നതായിരുന്നു. അങ്ങനെ ഞങ്ങളുടെ കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായി എല്ലാ ക്യാംപുകളിലും അത്തരം ഡെസ്കുകൾ ഉറപ്പാക്കി. 

സർക്കാരിൽ നിന്നും ജനപ്രതിനിധികളിൽ നിന്നുമായി അതിനു വേണ്ടി ഒരുപാട് പിന്തുണയും സഹായവും ലഭിച്ചു. പിന്നെ വയനാട്ടിൽ നിന്നും ഒരുപാട് വൊളന്റിയേഴ്സിനെ അറേഞ്ച് ചെയ്തു. അതുപോലെ സൈക്കോളജി, സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റുകൾ ഉള്ള കോളജുകളെ ബന്ധപ്പെടുകയും അവിടെ നിന്നും വിദ്യാർഥികളും അധ്യാപകരും വന്ന് സഹകരിക്കുകയും ചെയ്തു. വൊളന്റിയേഴ്സിനു സൈക്കോളജിസ്റ്റ് ഫസ്റ്റ് എയ്ഡ് ട്രെയിനിങ് കൊടുക്കുക എന്നതായിരുന്നു ഞങ്ങളെ സംബന്ധിച്ച് ആദ്യം ചെയ്യേണ്ടിയിരുന്നത്. അതിനു ശേഷം, ക്യാംപുകളിലുള്ളവരുടെ മെന്റൽ ഹെൽത്ത് സ്ക്രീനിങ് നടത്തി. ആർക്കൊക്കെയാണ് കൃത്യമായ ചികിത്സകൾ നൽകേണ്ടത്, ആർക്കൊക്കെയാണ് മരുന്നുകൾ നൽകേണ്ടത് എന്നൊക്കെ മനസ്സിലാക്കി. 

ദുരന്തത്തിൽ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട് തനിച്ചായിപ്പോയവരൊക്കെയുണ്ട്. സൈക്കോളജിക്കൽ ഫസ്റ്റ് എയ്‌ഡിൽ പറയുന്ന ചില കാര്യങ്ങളുണ്ട്. അതൊക്കെ അവർക്കായി ചെയ്തു. തെറപ്പിയും കാര്യങ്ങളുമൊന്നും കൊടുക്കുകയല്ല ആദ്യം ചെയ്യേണ്ടത്. ലുക്ക്, ലിസൺ, ലിങ്ക് എന്നിങ്ങനെ ഒരു സൈക്കോളജിക്കൽ ഫസ്റ്റ് എയ്‌ഡ് ഉണ്ട്. അതായത്, ലുക്ക് എന്നാൽ എന്താണ് യഥാർഥ അവസ്ഥ എന്നതിനെക്കുറിച്ചുള്ള ബോധം നേടുക, അതിനെക്കുറിച്ചു പ്രാക്ടിക്കലി ചിന്തിക്കുക. ലിസൺ എന്നാൽ, അവരെ കേൾക്കുക. കുത്തിക്കുത്തി ചോദിക്കുകയോ ആ ട്രോമയെക്കുറിച്ച് വീണ്ടും ചർച്ച ചെയ്യുകയോ അരുത്. അവർക്കു പറയണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അത് കേട്ടിരിക്കുകയും വേണം. പിന്നെ ലിങ്ക് എന്നു പറയുന്നത്, അവരെ ആരെങ്കിലുമായി കണക്ട് ചെയ്യുന്ന പ്രവൃത്തിയാണ്. ആവശ്യാനുസരണം സൈക്കാട്രിസ്റ്റുമായോ മെഡിക്കൽ ഡോക്ടറുമായോ അവരെ ബന്ധപ്പെടുത്തണം.

∙ രക്ഷപ്പെട്ടവരെ സമീപിച്ചപ്പോഴുണ്ടാ ആദ്യഘട്ട പ്രതികരണം എത്തരത്തിലായിരുന്നു? ചിലർ വാവിട്ടു കരഞ്ഞിട്ടുണ്ടാകാം, ചിലർ യാതൊരു പ്രതികരണവുമില്ലാതെയിരുന്നിരിക്കാം. ഇത്തരത്തിൽ എന്തൊക്കെ അവസ്ഥകളിലുള്ളവരെയാണ് കാണേണ്ടി വന്നത്? 

എന്താണ് സംഭവിച്ചതെന്നു പലർക്കും അറിയണമെന്നില്ല. ഇത്തരമൊരു ദുരന്തമേൽപ്പിച്ച ആഘാതത്തിനു ശേഷം ചിലർ ദേഷ്യത്തോടെ പ്രതികരിച്ചേക്കാം. ‘ഞങ്ങളെന്തു തെറ്റ് ചെയ്തിട്ടാണ് ഇങ്ങനെയൊക്കെ’, ‘ഞങ്ങളെക്കൂടെ കൊണ്ടുപൊയ്ക്കൂടായിരുന്നോ, എന്തിനാണ് ബാക്കി വച്ചത്’ എന്നിങ്ങനെ പലരും ഞങ്ങളോടു ചോദിച്ചു. ആ ദേഷ്യത്തിന്റെ ഘട്ടം കഴിയുമ്പോൾ പലരും നിരാശയിലേക്കു പോകും. അതിൽ നിന്നൊക്കെ മുക്തി നേടിക്കഴിയുമ്പോഴാണ് ദുരന്തത്തെ അംഗീകരിക്കുന്ന നിലയിലേക്ക് അവരുടെ മനസ്സ് പാകപ്പെടുക. മണ്ണും മലയും മാത്രമല്ല, മനുഷ്യരുടെ മനസ്സും ഉരുൾ ഭൂമിയിൽ ചെളിയിൽ പുതഞ്ഞു കിടക്കുകയാണെന്ന് ഞാനും സഹപ്രവർത്തകരും മനസ്സിലാക്കി. 

വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടലിൽ കുടുംബത്തിലെ എല്ലാവരെയും നഷ്ടപ്പെട്ട അഭിജിത്ത് സഹോദരി ഗ്രീഷ്മയുടെ സംസ്കാരം നടക്കുന്നതിനിടെ പൊട്ടിക്കരയുന്നു. (ഫയൽ ചിത്രം : മനോരമ)
ADVERTISEMENT

പല തരത്തിലാണ് ആളുകൾ പ്രതികരിച്ചത്. സ്ഥിരമായി മരുന്നുകളൊക്കെ കഴിക്കുന്നവർ ക്യാംപുകളിലുണ്ടായിരുന്നു. ആ മരുന്നൊക്കെ ഓവർ ഡോസ് എടുത്ത ശേഷം, ഇനി ജീവിക്കണ്ട, മരിച്ചാൽ മതി എന്നൊക്കെ പറഞ്ഞവരെ കാണേണ്ടി വന്നു. അതുപോലെ ചില ആളുകൾ നമ്മുടെ നിയന്ത്രണത്തിനപ്പുറം വയലന്റ് ആയിരുന്നു. തോട്ടം തൊഴിലാളികളായി ജോലി ചെയ്തിരുന്നവരിൽ പലരും അന്യസംസ്ഥാനത്തു നിന്നുള്ളവരായിരുന്നു. അവർക്കിടയിൽ നിരവധി ഗർഭിണികൾ ഉണ്ടായിരുന്നു. വല്ലാത്ത മാനസികാവസ്ഥയിലൂടെയാണ് അവർ കടന്നുപൊയ്ക്കൊണ്ടിരുന്നത്. അവരുമായി സംസാരിക്കാൻ ആദ്യം ഭാഷാ പ്രശ്നം നേരിട്ടെങ്കിലും പിന്നീട് ചില ആളുകളെ അറേഞ്ച് ചെയ്ത് ആ പ്രതിസന്ധി പരിഹരിച്ചു. അങ്ങനെ ഒരുവിധത്തിൽ അവരെ  നോർമലാക്കിയെടുക്കാൻ ശ്രമിച്ചു. 

∙ ദുരന്തമുഖത്തു നിന്നു രക്ഷപ്പെട്ടവർ, തിരച്ചിൽ തുടരുന്നതിലെ പ്രതീക്ഷകൾ പങ്കുവച്ചിരുന്നോ? മൃതദേഹങ്ങൾ കണ്ടെടുത്തുവെന്നറിയുമ്പോഴുള്ള അവരുടെ പ്രതികരണം എത്തരത്തിലായിരുന്നു? 

മൃതദേഹങ്ങൾ തിരിച്ചറിയുക എന്ന പ്രക്രിയയായിരുന്നു അവിടുത്തെ സേവനങ്ങളിൽ നേരിടേണ്ടിവന്ന സങ്കീർണമായ ഒരു ഘട്ടം. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പലർക്കും അറിയാം. എന്നാൽ, ചാലിയാറിൽ നിന്നും മറ്റുമായി വിവിധ ശരീരഭാഗങ്ങൾ കിട്ടുമ്പോൾ അവ തിരിച്ചറിയാൻ പറ്റാത്ത ഒരു സാഹചര്യം അതിജീവിക്കുന്നവരിൽ പലരും നേരിട്ടു. മേപ്പാടി സ്കൂളിലും അടുത്തുള്ള ഹെൽത്ത് സെന്ററുകളിലും മറ്റുമായിരുന്നു മൃതദേഹ ഭാഗങ്ങൾ സൂക്ഷിച്ചത്. അവ തിരിച്ചറിയാൻ പോകുന്ന സമയത്തും തിരികെ വരുമ്പോഴുമൊക്കെ പലരിലും കണ്ടത് നിർവികാരതയാണ്. മരവിച്ച അവസ്ഥ എന്നൊക്കെ പറയില്ലേ? അവർ കരഞ്ഞില്ല, ഒന്നും മിണ്ടിയില്ല. പോയി, കണ്ട് പ്രിയപ്പെട്ടവരെ വേദനയോടെ പലരും തിരിച്ചറിഞ്ഞു. 

വയനാട്ടിലെ ഉരുൾപൊട്ടലിൽ വിടപറഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിച്ചു കോഴിക്കോടു മിഠായിത്തെരുവ് കവാടത്തിൽ ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ (എയ്മ) നേതൃത്വത്തിൽ നടന്ന ദീപം തെളിക്കലിൽ ദുരന്തഭൂമിയിൽ സാഹസികമായി ആതുരസേവനം നടത്തിയ ഡോ. ലോവ്ന മുഹമ്മദും പങ്കുചേർന്നപ്പോൾ. (ഫയൽ ചിത്രം: മനോരമ)

തിരിച്ചറിയാൻ പറ്റാതെ മടങ്ങി വന്നവരും ഏറെയാണ്. അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും അവരുടെ സങ്കടം കുറയുന്നില്ലല്ലോ. അത്തരം സാഹചര്യത്തിൽ അവരുടെ മനസ്സ് വല്ലാത്തൊരു അവസ്ഥയിലൂടെയായിരിക്കും കടന്നു പോവുക. അതിൽ കുട്ടികളുണ്ട്, പ്രായമായവരുണ്ട്, ഗർഭിണികളുണ്ട്. അവരുടെയൊക്കെ മനോനില നോക്കണം. മാത്രവുമല്ല, അവിടേക്കു വൊളന്റിയർ ആയി പോയവരോടു പോലും, ‍ഞങ്ങൾക്കു പറയേണ്ടി വന്നു, നിങ്ങളുടെ മാനസികാരോഗ്യം കൂടെ നോക്കണമെന്ന്. കാരണം, വൊളന്റിയർമാർ പോലും തളർന്നു പോകുന്ന അവസ്ഥയായിരുന്നു അവിടെ. അപ്പോൾ പിന്നെ ഇതൊക്കെ നേരിട്ട് അനുഭവിച്ച്, എല്ലാം നഷ്ടപ്പെട്ടു കഴിയുന്നവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ? 

∙ ഇങ്ങനെയൊരു ട്രോമ പൂർണമായും അവരെ വിട്ടുപോകാൻ എത്രകാലമെടുക്കും? അതിന് എന്തൊക്കെ ചെയ്യേണ്ടി വരും?

ഇത്രയും ഭീതി നിറച്ച ഒരു പ്രകൃതി ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടവർക്ക് കൃത്യമായ കൗൺസലിങ്ങും മറ്റും കൊടുത്ത്, മികച്ച രീതിയിൽ അവരുടെ മനസ്സിനെ കൈകാര്യം ചെയ്തില്ലെങ്കിൽ, ഒരുപക്ഷേ അവരുടെ അടുത്ത തലമുറകളിലേക്കു പോലും ആ ട്രോമ നീണ്ടു നിന്നേക്കാം. ദുരന്തശേഷം ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ ആളുകൾ ചിലപ്പോൾ വലിയ സൈക്കോളജിക്കൽ പ്രശ്നങ്ങളൊന്നും പ്രകടിപ്പിച്ചെന്നു വരില്ല. കാരണം, ചുറ്റിലും ആളുകളുണ്ട്, ബഹളമാണ്, ക്യാംപ് ആണ്, ഭക്ഷണവും വസ്ത്രവുമൊക്കെ കിട്ടുന്നുണ്ട്, കരുതൽ നൽകാനും മറ്റുമായി നിരവധി ആളുകൾ അരികിലുണ്ട്. 

മേപ്പാടി സിഎസ്ഐ ഹോളി ഇമ്മാനുവൽ പള്ളിയിൽ ചൂരമല ഉരുൾപൊട്ടലിൽ മരിച്ച അച്ഛന്റെയും അമ്മയുടെയും ചേട്ടന്റെയും സംസ്കാരച്ചടങ്ങുകൾ നടക്കവേ ശരീരങ്ങൾക്കരികിൽ ഇരിക്കുന്ന വിദ്യാർഥി മുണ്ടക്കൈ പുഞ്ചിരിമട്ടത്തെ പാടിയിൽ സൂര്യ. (ഫയൽ ചിത്രം: മനോരമ)

അതുകൊണ്ടൊക്കെത്തന്നെ അവർക്ക് അധികമൊന്നും മിസ് ചെയ്യുന്നതായി തോന്നിയെന്നു വരില്ല. എന്നാൽ, ആളുകളും തിരക്കും ബഹളവുമൊക്കെ ഒഴിഞ്ഞു കഴിയുമ്പോൾ അവരെ ദുരന്തത്തിന്റെ ആഴം മാനസികമായി തളർത്തും. ഇപ്പോൾ ദുരന്തം കഴിഞ്ഞ് 3 ആഴ്ച പിന്നിടുകയാണ്. ഈയൊരു സമയത്തൊക്കെ അവർ തിരിച്ചറിവിലേക്കു മടങ്ങുകയാണ്. അപ്പോൾ മാനസികമായി വലിയ തകർച്ചയിലേക്കു നീങ്ങിയേക്കാം. ഈയവസരത്തിൽ ആ ദുരന്തത്തിന്റെ ആഘാതം അവരുടെ മനസ്സിനെ പിടിച്ചു കുലുക്കും. അവരിൽ പലർക്കും ഒറ്റപ്പെടൽ അനുഭവപ്പെട്ടു ചെയ്തു തുടങ്ങും. പിടിഎസ്ഡി (Post-traumatic stress disorder) എന്ന മാനസികാവസ്ഥയിലേക്ക് അവർ എത്തിയേക്കാം. 

കഴിഞ്ഞ കാര്യത്തെക്കുറിച്ചുള്ള ചിന്ത, വീണ്ടും അത് സംഭവിക്കാൻ പോകുന്നുവെന്നു ഭയം തുടങ്ങിയവയൊക്കെ അവരെ അലട്ടും. കനത്ത മഴ പെയ്യുമ്പോഴൊക്കെ അവർക്കു പേടി തോന്നും, കഴിഞ്ഞതൊക്കെ വീണ്ടും ആലോചിച്ചുകൊണ്ടേയിരിക്കും. കൂടെയുണ്ടായിരുന്ന എല്ലാവരും പോയ ശേഷം, തനിച്ചായി എന്നൊരു ചിന്ത ഇപ്പോൾ അവരിൽ വന്നു തുടങ്ങിയിട്ടുണ്ടാകും. ഇത്രയും കാലം കൂടെയുണ്ടായിരുന്ന ആളുകളും താൻ കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്തുമെല്ലാം നഷ്ടമായി എന്നും ആരുമില്ലാതായിപ്പോയി എന്നുമൊക്കെയുള്ള തിരിച്ചറിവ് അവരെ കടുത്ത നിരാശയിലേക്ക് എത്തിക്കും. ആ ഒരു അവസ്ഥയെ മാനേജ് ചെയ്യാനാണ് സർക്കാർ തലത്തിൽ നിന്നും ഒരു നീക്കം ഉണ്ടാകേണ്ടത്. 

ജീവനും ജീവിതവും ഉരുളെടുത്തതിന് ശേഷമുള്ള അവശേഷിപ്പുകളിൽ തങ്ങളുടെ പ്രിയപ്പെട്ടത് എന്തെങ്കിലും ഉണ്ടോയെന്ന് തേടിയാണ് പലരും ദുരന്തഭൂമിയിലേക്ക് വീണ്ടുമെത്തിയത്. സ്വന്തമായിരുന്ന സ്ഥലത്ത് ഒന്നും ശേഷിക്കുന്നില്ലെന്ന യഥാർഥ്യം കണ്ണീരായി മാറി. പുഞ്ചിരിമട്ടത്തിലെ വീടിരുന്ന തറയുടെ മുകളിൽ നിസ്സഹായയായി ഇരിക്കുന്ന വനിത. (ഫയൽ ചിത്രം: മനോരമ)

∙ കുട്ടികളെയും മറ്റും എങ്ങനെയാണ് മാനേജ് ചെയ്യുന്നത്? എന്താണു സംഭവിച്ചതെന്നു പോലും മനസ്സിലാകാത്ത കുട്ടികളുണ്ടായിരിക്കുമല്ലോ? അവർക്കു പക്ഷേ ഇപ്പോൾ താമസിക്കുന്ന ഇടം, പുതിയ ആളുകൾ അതൊക്കെ അരക്ഷിതാവസ്ഥയുണ്ടാക്കുന്ന ഘടകങ്ങളായിരിക്കും. അവരെ എങ്ങനെയാണ് സമീപിക്കുന്നത്? 

ഇത്തരം ദുരന്തങ്ങൾ മനസ്സിനെ ഏറ്റവുമധികം ബാധിക്കാൻ സാധ്യതയുള്ള വിഭാഗത്തെ വൾനറബിൽ പോപ്പുലേഷൻ എന്നാണു പറയുന്നത്. അതിനാൽത്തന്നെ, ഒരു ദുരന്തമുണ്ടായിക്കഴിഞ്ഞാൽ രക്ഷാപ്രവർത്തനത്തിനു തൊട്ടുപിന്നാലെ ചെയ്യേണ്ട മറ്റൊരു പ്രധാന കാര്യമാണ് വൾനറബിൽ പോപ്പുലേഷന്റെ മാനേജ്മെന്റ്. അതിൽ പ്രധാനമായും ഉൾപ്പെടുന്നത് കുട്ടികളും ഗർഭിണികളും നേരത്തേ തന്നെ മാനസികവിഭ്രാന്തിയുള്ളവരും മദ്യത്തിനും മറ്റു ലഹരികൾക്കും അടിമപ്പെട്ടവരുമൊക്കെയാണ്. അവർക്കൊക്കെ പ്രത്യേക ശ്രദ്ധയും കരുതലും കൊടുക്കേണ്ടതുണ്ട്. ക്യാംപുകൾ തുടങ്ങി ഒന്നുരണ്ടു ദിവസത്തിനിപ്പുറം കുട്ടികൾക്കായുള്ള ആക്റ്റിവിറ്റികൾ അവിടെ സംഘടിപ്പിച്ചു. അവർക്കു കളിപ്പാട്ടങ്ങളും മറ്റും എത്തിച്ചുകൊടുത്തു. പിന്നെ, ക്യാംപിലെ ചില കാര്യങ്ങൾ ചെയ്യാൻ അവരെ ഏൽപ്പിച്ചു. അങ്ങനെ പറ്റാവുന്ന അത്രയും സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് അവരുടെ മനസ്സിനെ തിരികെപ്പിടിക്കാൻ ശ്രമിച്ചു. 

(മഴ, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം... കേരളത്തിൽ പ്രകൃതിദുരന്തങ്ങള്‍ പതിവാകുമ്പോൾ അതിന് ഇരയാകുന്നവർക്ക് മാനസിക പിന്തുണ നൽകാൻ നമുക്ക് സാധിക്കേണ്ടേ? അത്തരത്തിലൊരു സമീപനം സർക്കാർതലത്തിൽ ഉണ്ടായിട്ടുണ്ടോ? ദുരന്തബാധിതർക്ക് സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡ് നൽകുന്നതു മുതൽ തുടർച്ചയായ മാനസിക പിന്തുണ ഉറപ്പാക്കുന്നതിൽ വരെ നമുക്ക് എന്തെല്ലാം ചെയ്യാനാകും? വായിക്കാം പി.കെ. അലിയുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിൽ)

English Summary:

Beyond the Rubble: Providing Mental Health Lifeline to Landslide Victims