കപടവേഷം പല തരം - ബി.എസ്. വാരിയർ എഴുതുന്നു
തെല്ലു മാറ്റങ്ങളോടെയാണെങ്കിലും വിവിധഗ്രന്ഥങ്ങളിൽ വന്നിട്ടുള്ള വിവേകത്തിന്റെ മുന്നറിയിപ്പാണിത്. ശ്രീരാമൻ വിവേകശാലിയായിരുന്നെന്ന് എടുത്തുപറയേണ്ടതില്ല. സ്വർണമാൻ ഉണ്ടാകുക സാധ്യമല്ലെന്നു രാമനറിയാം. എന്നിട്ടും സ്വർണമാനിന്റെ കപടവേഷം പൂണ്ട് കൺമുന്നിലെത്തിയ മാരീചൻ, രാമനെ പ്രലോഭിപ്പിച്ചു. അമ്മാവൻ മാരീചനെ സ്വർണമാനിന്റെ വേഷത്തിലയച്ച രാവണൻ, സന്ന്യാസിയുെട കപടവേഷത്തിൽ ചെന്നു സീതയെ അപഹരിച്ചത് രാമായണത്തിലെ വൻവഴിത്തിരിവായി. കപടവേഷങ്ങൾ തിരിച്ചറിയണമെന്ന മുന്നറിയിപ്പ് ഈ കഥാഭാഗത്തിനുണ്ടല്ലോ. ഗൗതമമുനിയുടെ വിശ്വമോഹിനിയായ പത്നി അഹല്യയെക്കണ്ടു മോഹിച്ച ദേവേന്ദ്രൻ, ഗൗതമമുനിയുടെ തന്നെ രൂപം കൃത്രിമമായി സ്വീകരിച്ച് അത്യാചാരം ചെയ്തു. സത്യം പിന്നീടു തിരിച്ചറിഞ്ഞ മുനി കോപാകുലനായി ദേവേന്ദ്രനെ അതികഠിനമായി ശപിച്ചു. പൗരുഷം നഷ്ടപ്പെട്ടു പരിഹാസ്യനായി ദേവേന്ദ്രനു കഴിയേണ്ടിവന്നു.

‘അസംഭവം ഹേമമഗസ്യ ജന്മഃ
തഥാപി രാമോ ലുലുഭേ മൃഗായ’
തെല്ലു മാറ്റങ്ങളോടെയാണെങ്കിലും വിവിധഗ്രന്ഥങ്ങളിൽ വന്നിട്ടുള്ള വിവേകത്തിന്റെ മുന്നറിയിപ്പാണിത്. ശ്രീരാമൻ വിവേകശാലിയായിരുന്നെന്ന് എടുത്തുപറയേണ്ടതില്ല. സ്വർണമാൻ ഉണ്ടാകുക സാധ്യമല്ലെന്നു രാമനറിയാം. എന്നിട്ടും സ്വർണമാനിന്റെ കപടവേഷം പൂണ്ട് കൺമുന്നിലെത്തിയ മാരീചൻ, രാമനെ പ്രലോഭിപ്പിച്ചു.
അമ്മാവൻ മാരീചനെ സ്വർണമാനിന്റെ വേഷത്തിലയച്ച രാവണൻ, സന്ന്യാസിയുെട കപടവേഷത്തിൽ ചെന്നു സീതയെ അപഹരിച്ചത് രാമായണത്തിലെ വൻവഴിത്തിരിവായി. കപടവേഷങ്ങൾ തിരിച്ചറിയണമെന്ന മുന്നറിയിപ്പ് ഈ കഥാഭാഗത്തിനുണ്ടല്ലോ. ഗൗതമമുനിയുടെ വിശ്വമോഹിനിയായ പത്നി അഹല്യയെക്കണ്ടു മോഹിച്ച ദേവേന്ദ്രൻ, ഗൗതമമുനിയുടെ തന്നെ രൂപം കൃത്രിമമായി സ്വീകരിച്ച് അത്യാചാരം ചെയ്തു. സത്യം പിന്നീടു തിരിച്ചറിഞ്ഞ മുനി കോപാകുലനായി ദേവേന്ദ്രനെ അതികഠിനമായി ശപിച്ചു. പൗരുഷം നഷ്ടപ്പെട്ടു പരിഹാസ്യനായി ദേവേന്ദ്രനു കഴിയേണ്ടിവന്നു.
വിരാടരാജധാനിയിൽ ഒരു വർഷം അജ്ഞാതവാസം കഴിച്ച വില്ലാളിവീരന്മാരായ പാണ്ഡവരുടെ കപടവേഷങ്ങൾ ഗൗരവമേറിയ പല സംഭവങ്ങൾക്കും വഴിവച്ചതു മഹാഭാരതത്തിലെ ശ്രദ്ധേയമായ അദ്ധ്യായം. രാജാവിന്റെ സദസ്യനും വിനോദത്തിനുള്ള ചൂതുകളിക്കാരനുമായി, യുധിഷ്ഠിരൻ. അനുജന്മാർ പാചകക്കാരന്റെയും നൃത്താദ്ധ്യാപികയുടെയും കുതിരക്കാരന്റെയും കാലി മേയ്ക്കുന്നവന്റെയും പ്രച്ഛന്നവേഷങ്ങൾ ധരിച്ചത് കൗതുകകരമായി.
ഇനി, ബിസി നാലാം നൂറ്റാണ്ടിൽ ജിവിച്ചിരുന്ന അഗ്നോൺഡീസ് എന്ന ഗ്രീക് വനിതയുടെ രസകരമായ വേഷപ്പകർച്ചയുടെ കഥ കേൾക്കുക. വനിതകൾക്കു മെഡിക്കൽ സ്കൂളിൽ പ്രവേശനമില്ലാത്ത കാലം. മുടിമുറിച്ച് ആൺവേഷം കെട്ടി അവർ മെഡിസിൻ പഠിച്ചു ബിരുദം നേടി. ഏതൻസ് തെരുവിലുടെ പോകുമ്പോൾ പ്രസവവേദനകൊണ്ടു വേദനിച്ചു പുളയുന്ന സ്ത്രീയുടെ ഞരക്കവും വിളികളും കേട്ടു. പ്രസവശുശ്രൂഷയ്ക്കു ചെന്നു. കഠിനവേദന സഹിക്കുകയായിരുന്നിട്ടും ആ സ്ത്രീ പുരുഷഡോക്ടറുടെ സഹായം വേണ്ടെന്നു പറഞ്ഞു. അഗ്നോൺഡീസ് സ്വന്തം നഗ്നത രഹസ്യമായി അവരെ കാട്ടിയപ്പോൾ, സ്ത്രീ സഹായം സ്വീകരിച്ചു. അഗ്രോൺഡീസ് വനിതയാണെന്ന വിവരം ഗ്രീസിലെ സ്ത്രീകളുടെയിടയിൽ പ്രചരിച്ചു. അവർ കൂട്ടത്തോടെ പുതിയ ഡോക്ടറുടെ സേവനം സ്വീകരിച്ചു.
അഗ്നോൺഡീസ് പുരുഷനാണെന്നു കരുതിയ പുരുഷഡോക്ടർമാർ അസൂയപ്പെട്ട് പുതിയ ഡോക്ടറുടെ അന്യായമായ വശീകരണത്തെക്കുറിച്ച് പരാതി നല്കി. കോടതിയുടെ മുന്നിൽ താൻ സ്ത്രീയാണെന്ന സത്യം അഗ്നോൺഡീസിനു ബോദ്ധ്യപ്പെടുത്തേണ്ടിവന്നു. മെഡിസിൻ പഠിച്ചു പ്രാക്റ്റീസ് ചെയ്ത സ്ത്രീയായ വലിയ കുറ്റവാളിക്കു വധശിക്ഷ വിധിച്ചു. അഗ്നോൺഡീസിനെ വധിച്ചാൽ തങ്ങൾ കൂടെച്ചാകുമെന്നു ജഡ്ജിമാരുടെ ഭാര്യമാരടക്കം ഏറെ സ്ത്രീകൾ പ്രസ്താവിച്ചു. അധികാരികൾ ശിക്ഷ ഉപേക്ഷിച്ചു. വനിതകൾക്കും മെഡിസിൻ പഠിക്കാമെന്ന തീരുമാനം വന്നു. അങ്ങനെ. പ്രാചീനയവനസാമ്രാജ്യത്തിലെ പ്രഥമ വനിതാഡോക്ടറെന്ന ഐതിഹാസികപ്രശസ്തി കൈവരിച്ച അഗ്നോൺഡീസ് ചരിത്രത്തിൽ ശാശ്വതസ്ഥാനം നേടി.
ട്രോജൻ കുതിര പ്രസിദ്ധം. വിനോദത്തിനുള്ള വലിയ മരക്കുതിരയെ ട്രോയ് ജനതയ്ക്കു സമ്മാനിച്ച്, യുദ്ധത്തിൽ തോറ്റുമടങ്ങുകയാണെന്നു ഗ്രീക്കുകാർ നടിച്ചു. നാട്ടുകാരെല്ലാം രാത്രിമയക്കത്തിലായനേരം കുതിരയ്ക്കുളളിൽ ഒളിച്ചിരുന്ന സൈനികർ ട്രോയുടെ കവാടം തുറന്നു ഗ്രീക് സൈന്യത്തെ അകത്തു കടത്തി. രക്തച്ചൊരിച്ചിൽ നടത്തി. ട്രോജൻ കുതിരയെന്ന വൻചതി പ്രയോഗിച്ച് ഗ്രീക്പട യുദ്ധം ജയിച്ചു.
നൂറുകണക്കിനു സ്ത്രീകൾ മുടിമുറിച്ചും മുഖത്തു ചെളിപൂശിയും മാറിടം ഇറുക്കിക്കെട്ടിയും മറ്റും പുരുഷന്മാരായി നടിച്ച് അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ പങ്കെടുത്തു. അവിശ്വസനീയമായി തോന്നുന്ന ചരിത്രസത്യം. ജെനി ഹോഡ്ജേഴ്സ് എന്ന വനിത ഡി ജെ കാഷിയർ എന്ന പേരിൽ പുരുഷനായി നടിച്ച് കാലാൾപ്പടയിൽച്ചേർന്ന് നിരവധി പോർമുഖങ്ങളിലെത്തി വിജയിച്ചു പ്രസിദ്ധയായി.
ഷീ പെയ് പു എന്ന ചീനക്കാരി ഓപ്പെറാഗായകന്റെ കപടവേഷം കെട്ടി 1960കളിൽ ഫ്രഞ്ചു നയതന്ത്രജ്ഞനെതിരെ ചാരപ്പണി നടത്തി വിജയിച്ചു. വില്ലി സട്ടൺ (1901–1980) എന്ന ബാങ്ക് കൊള്ളക്കാരൻ പല വേഷങ്ങളും മാറിമാറിക്കെട്ടി, 40 വർഷംകൊണ്ട് 20 ലക്ഷം ഡോളർ തട്ടിയെടുത്തു. പൊലീസുകാരൻ, നയതന്ത്രജ്ഞൻ, സന്ദേശവാഹകൻ, ശുചീകരണത്തൊഴിലാളി എന്നിങ്ങനെ എത്രയോ കപടവേഷങ്ങൾ. തടവു ചാടി വീണ്ടും കൊള്ളയടിച്ച നിരവധി സംഭവങ്ങൾ.
ഇനിയുമുണ്ട് കപടവേഷക്കാരുടെ ധാരാളം കഥകൾ. എന്തിന്, നമ്മുടെയിടയിൽത്തന്നെ കാപട്യം കാട്ടുന്ന പലരുമില്ലേ? മുഖത്തു നോക്കി സ്തുതിക്കുകയും, നമ്മുടെ അഭാവത്തിൽ പഴിച്ചു പറയുകയും ചെയ്യുന്നവർ. ഇരുളിന്റെ മറവിൽ കുറ്റം ചെയ്ത്, വെളുക്കെച്ചിരിച്ച് ധർമ്മനിഷ്ഠയുള്ള സുഹൃത്ത് ചമയുന്ന പകൽമാന്യന്മാർ.
നേർബുദ്ധി പരിധിവിട്ടാൽ നാം ചതിക്കുഴികളിൽ വീണെന്നിരിക്കും. ഇത്തരം കെണികളെ തിരിച്ചറിയാനുള്ള വിവേകം നമുക്കു വേണം. വാക്കുകൊണ്ടല്ല, പ്രവൃത്തികൊണ്ട് കരുതൽ കാട്ടിയാൽ മതി.
‘മുഖം പദ്മദലാകാരം, വചശ്ചന്ദനശീതളം
ഹൃദയം വഹ്നിസന്തപ്തം ത്രിവിധം ദുഷ്ടലക്ഷണം’
‘താമരത്താരിനെ ഓർമ്മിപ്പിക്കുന്ന മുഖം, ചന്ദനത്തിന്റെ തണുപ്പുള്ള വാക്ക്, തീ പോലെ ചുട്ടുപഴുത്ത ഹൃദയം എന്നിങ്ങനെ ദുഷ്ടരുടെ ലക്ഷണങ്ങൾ മൂന്ന്’ എന്ന മൊഴിയിലുമുണ്ട് ശ്രദ്ധിക്കേണ്ട മുന്നറിയിപ്പ്.
ആട്ടിൻതോൽ ധരിച്ച് ആട്ടിൻകുട്ടിയാകാമെന്നു ചെന്നായ് കരുതരുത്. ചിലരെ തുടക്കത്തിൽ പറ്റിക്കാനായേക്കാമെന്നു മാത്രം. പക്ഷേ നാം കരുതിയിരിക്കണം. കലയെ ബിസിനസ് ആക്കുന്നവർ മിക്കപ്പോഴും കപടവേഷക്കാരായിരിക്കുമെന്ന് പിക്കാസോ. മുപ്പതിലേറെത്തവണ നൊബേൽ സമ്മാനത്തിനു നോമിനേറ്റു ചെയ്യപ്പെട്ട ഫ്രഞ്ച് സാഹിത്യകാരൻ ആൻഡ്രേ മാർലോ, അതിശയോക്തിയുടെ ചെഞ്ചായത്തിൽ മുക്കിയാണെങ്കിലും തുറന്നടിച്ചു, ‘രാഷ്ട്രീയനേതാവ് നിശ്ചയമായും കപടവേഷക്കാരനായിരിക്കും. ചോദ്യങ്ങളൊന്നും ചോദിക്കാതെ ജീവിതപ്രശ്നങ്ങൾ പരിഹരിക്കാമെന്നു കരുതുന്നയാൾ’.
ഇത്രയൊക്കെപ്പറഞ്ഞാലും ഏവരിലുമില്ലേ ചെറുതോതിലെങ്കിലും കാപട്യം? നാം ഒരാളോടു സംസാരിക്കുമ്പോൾ അയാളെപ്പറ്റി ഉള്ളിൽത്തോന്നുന്നതു തന്നെയാണോ മിക്കപ്പോഴും പറയാറുള്ളത്? അന്യരുടെ മനസ്സിലെ ചിന്തകൾ അതേപടി വായിക്കാൻ കഴിവുണ്ടായാൽ ഒരു സുഹൃത്തുപോലും ഇല്ലാത്ത നില ഏവർക്കും വന്നേക്കാം.
ആരെന്തു പറഞ്ഞാലും അതേപടി കണ്ണടച്ചു വിശ്വസിക്കുന്നതിനു പകരം, അതു ശരിയായിരിക്കുമോ എന്നു ചിന്തിക്കുന്നതാകും വിവേകത്തിന്റെ വഴി. ഏറെയൊന്നും ചിന്തിക്കാതെതന്നെ സ്വീകരിക്കാവുന്ന വാക്കുകൾ പറയുന്ന തീരെച്ചുരുക്കം പേർ ആരുടെ ജീവിതത്തിലുമുണ്ടാകും എന്നതു മറ്റൊരു കാര്യം. മാരീചന്മാരെക്കുറിച്ചു ജാഗ്രത പുലർത്താം.