അടുക്കളയില് അണുകൂട്ടായ്മ; മൈക്രോവേവ് അവ്ന് മുതൽ ഡിഷ് വാഷർ വരെ സർവം സൂക്ഷ്മാണുമയം! എന്തു ചെയ്യും?
വീടിനകത്ത് ഏറ്റവും വൃത്തികുറഞ്ഞ സ്ഥലം ടോയ്‌ലറ്റോ മൈക്രോവേവ് അവ്നോ? സൂക്ഷ്മാണുക്കളുടെ സാന്നിധ്യത്തിൽ അവ്ൻ ഒട്ടും പിന്നിലല്ല എന്നതാണു യാഥാർഥ്യം. ‘സൂക്ഷ്‌മതരംഗത്തെ സൂക്ഷിക്കണം, സൂക്ഷ്മാണു എവിടെയും അള്ളിപ്പിടിച്ചിരിക്കും...!’ ഓഗസ്റ്റ് എട്ടിനു ‘നേച്ചർ’ പ്രസിദ്ധീകരിച്ച ശാസ്ത്രവാർത്തയിൽ ഡോ.അലിക്സ് സോളിമൺ സൂക്ഷ്മാണുക്കളുടെ വിചിത്രവസ്തുതയിലേക്കു വെളിച്ചം വീശി എഴുതിയതാണിത്. ജീവന്റെ കൊച്ചുതുടിപ്പാണു സൂക്ഷ്മാണു. ഓരോ മനുഷ്യകോശത്തിലും പത്തുവീതം സൂക്ഷ്മാണുക്കളുണ്ട്. ന്യൂയോർക്ക് സർവകലാശാലയിലെ ഡോ. മാർട്ടിൻ ബ്ലേഡറുടെ കണക്കിൽ 10 ലക്ഷം കോടി നരകോശങ്ങളുടെയും 100 ലക്ഷം കോടി സൂക്ഷ്മാണുക്കളുടെയും കൂട്ടായ്മയാണു ശരീരം. അതിൽ നല്ലതും ചീത്തയുമുണ്ട്. പ്രതികൂല സാഹചര്യങ്ങളെ മറികടന്നു വളരാനും പെരുകാനും കഴിവുള്ള സൂക്ഷ്മാണുക്കളെ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ അടിത്തട്ടിലും ഹിമാലയ കൊടുമുടികളിലും

വീടിനകത്ത് ഏറ്റവും വൃത്തികുറഞ്ഞ സ്ഥലം ടോയ്‌ലറ്റോ മൈക്രോവേവ് അവ്നോ? സൂക്ഷ്മാണുക്കളുടെ സാന്നിധ്യത്തിൽ അവ്ൻ ഒട്ടും പിന്നിലല്ല എന്നതാണു യാഥാർഥ്യം. ‘സൂക്ഷ്‌മതരംഗത്തെ സൂക്ഷിക്കണം, സൂക്ഷ്മാണു എവിടെയും അള്ളിപ്പിടിച്ചിരിക്കും...!’ ഓഗസ്റ്റ് എട്ടിനു ‘നേച്ചർ’ പ്രസിദ്ധീകരിച്ച ശാസ്ത്രവാർത്തയിൽ ഡോ.അലിക്സ് സോളിമൺ സൂക്ഷ്മാണുക്കളുടെ വിചിത്രവസ്തുതയിലേക്കു വെളിച്ചം വീശി എഴുതിയതാണിത്. ജീവന്റെ കൊച്ചുതുടിപ്പാണു സൂക്ഷ്മാണു. ഓരോ മനുഷ്യകോശത്തിലും പത്തുവീതം സൂക്ഷ്മാണുക്കളുണ്ട്. ന്യൂയോർക്ക് സർവകലാശാലയിലെ ഡോ. മാർട്ടിൻ ബ്ലേഡറുടെ കണക്കിൽ 10 ലക്ഷം കോടി നരകോശങ്ങളുടെയും 100 ലക്ഷം കോടി സൂക്ഷ്മാണുക്കളുടെയും കൂട്ടായ്മയാണു ശരീരം. അതിൽ നല്ലതും ചീത്തയുമുണ്ട്.
പ്രതികൂല സാഹചര്യങ്ങളെ മറികടന്നു വളരാനും പെരുകാനും കഴിവുള്ള സൂക്ഷ്മാണുക്കളെ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ അടിത്തട്ടിലും ഹിമാലയ കൊടുമുടികളിലും എക്സ്ട്രീമോഫൈൽ (Extremophile) എന്ന പരകോടി സൂക്ഷ്മാണുക്കളെ വേർതിരിച്ചറിഞ്ഞിട്ടുണ്ട്. ഹിമവാന്റെ ഔന്നത്യങ്ങളിൽ ഡോ. പ്രീതി ചതുർവേദിയും കൂട്ടരും എക്സിഗുവാബാക്ടീരിയം ഇൻഡിക്കം (Exiguobacterium indicum) എന്ന സൂക്ഷ്മാണുവിനെ തിരിച്ചറിഞ്ഞു.
വ്യവസായ വിപ്ലവത്തിനു ശേഷമാണു ഭൂമിയിൽ സൂക്ഷ്മാണുക്കളുടെ ജൈത്രയാത്ര തുടങ്ങിയത്. അവ പുതിയ മേച്ചിൽപുറങ്ങൾ കണ്ടെത്തി. വാഷിങ്മെഷീനിലും അടുക്കളയിലും പൈപ്പിലും ചവറ്റുകുട്ടയിലും ഇപ്പോൾ ഗവേഷകർ സൂക്ഷ്മാണുക്കളെ തിരയുകയാണ്. അടുക്കളയിലെ ഡിഷ് വാഷർ അണുക്കളുടെ താവളമാണ്. ഡിഷ് വാഷറിൽ കടുത്ത സമ്മർദത്തിൽ പ്രവഹിക്കുന്ന വെള്ളവും സോപ്പും ചേർന്നു പാത്രങ്ങളിലെ മെഴുക്കും മസാലക്കറയും നീക്കുന്നു. ഈ യന്ത്രത്തിനകത്ത് അണുക്കൾ അള്ളിപ്പിടിച്ചിരിക്കുമെന്നു നാം കരുതില്ല. ഈർപ്പവും ചൂടും മാറി മാറി വരുന്ന, 20 മുതൽ 75 ഡിഗ്രി സെന്റിഗ്രേഡ് വരെ താപനില മാറുന്ന ഡിഷ് വാഷറിൽ യന്ത്രത്തിലെ ലോഹവും പ്ലാസ്റ്റിക്കും റബറും ചേർന്നു ബാക്ടീരിയ- ഫംഗസിന്റെ ജൈവഫിലിം സൃഷ്ടിക്കുന്നു. അതോടെ അതിജീവനത്തിന്റെ രക്ഷാകവചമായി. അതിൽ മാരകമായ അണുക്കളെ കാണാം. കോഫി മേക്കറിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. മറ്റൊന്ന് മൈക്രോവേവ് അടുപ്പാണ്.
ആഹാരവസ്തുക്കളിൽ സൂക്ഷ്മാണുസാന്നിധ്യം കുറയ്ക്കാനും ഭക്ഷ്യവസ്തുക്കളെ കൂടുതൽ സമയം കേടുവരാതെ സൂക്ഷിക്കാനുമാണു മൈക്രോവേവ് പ്രസരണമേൽപിക്കുന്നത്. 300 മെഗാഹെർട്സിനും 300 ഗിഗാഹെർട്‌സിനും ഇടയ്ക്കുള്ള വൈദ്യുതി കാന്തിക പ്രസരണമാണു പ്രയോഗിക്കുന്നത്. അതോടെ മിക്ക അണുക്കളും നശിക്കുന്നു. മൈക്രോവേവ് അടുപ്പിലെ സൂക്ഷ്മാണുവിന്റെ സ്ഥിതി നാലു ഘടകങ്ങളെ ആശ്രയിച്ചിരിക്കും. പ്രസരണത്തിന്റെ അളവ്, സമയം, ഭക്ഷ്യവസ്‌തുക്കളുടെ പ്രതിപ്രവർത്തനം, അടുപ്പ് ഉപയോഗിക്കുന്ന ആളിന്റെ ശൈലി എന്നിവയാണവ.
മൈക്രോവേവ് അടുപ്പിലെ ചൂട് അണുക്കളെയെല്ലാം നശിപ്പിച്ചു ശുദ്ധികലശം നടത്തുമെന്നു പ്രതീക്ഷിക്കുന്നതു ഭോഷ്കാണ്. എസ്കരേഷ്യ കോളിയും(ഇ കോളി) സാൽമോണെല്ലയും നശിക്കുമെന്നാണു സങ്കൽപം. അതു ശരിയല്ലെന്നാണ് GERM GUY എന്ന പേരിൽ അറിയപ്പെടുന്ന കനേഡിയൻ മൈക്രോബയോളജിസ്റ്റ് ഡോ. ജേസൺ ടെട്രോ പറയുന്നത്.
മൈക്രോവേവ് അടുപ്പ് അത്ര ശുദ്ധവും അണുരഹിതവുമല്ലെന്നു സ്പെയിനിലെ വലൻസിയ സർവകലാശാലയിലെ ഡോ. മാനുവൽ പോർക്കറും പറയുന്നു. എന്നാൽ, ഭയക്കേണ്ടതില്ലെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. അടുക്കളയിലെ സ്ലാബ് വൃത്തിയാക്കും പോലെ മൈക്രോവേവും വൃത്തിയാക്കണമെന്നു മാത്രം. നമ്മുടെ അടുപ്പിൽ 25 ബാക്ടീരിയ ഫൈലത്തിൽപ്പെട്ട 747 ജീനസുകളെ (GENUS) തിരിച്ചറിഞ്ഞിട്ടുണ്ട്.
വലൻസിയ സർവകലാശാലയിലെ ഡോ.ആൽബ അഗ്ലേസിയസും സംഘവുമാണു മൈക്രോവേവിനകത്തെ സൂക്ഷ്മാണുക്കളുടെ രൂപഭാവങ്ങൾ പഠിച്ചത്. 30 മൈക്രോവേവ് അടുപ്പുകൾ പരീക്ഷണവിധേയമായി. വീടുകളിലെ മൈക്രോവേവ് അടുപ്പു പരിശോധിച്ചപ്പോൾ മനുഷ്യന്റെ കയ്യടയാളമുള്ള അണുക്കളെയാണു കണ്ടത്. മൈക്രോകോക്കസ്, സ്റ്റെഫൈലോകോക്കസ് കുടുംബങ്ങളിൽപ്പെട്ട ഇവ നമ്മുടെ തൊലിപ്പുറത്തു കാണുന്നവയാണ്. പിന്നെ ക്ലെബ്സിയെല്ല, ബ്രെവിൻഡിമോണസ് എന്നിങ്ങനെ ഭക്ഷ്യാരോഗ്യത്തെ ബാധിക്കുന്നവയെയും കണ്ടെത്തി. അടുപ്പിനകത്തു തെറിച്ചും തുളുമ്പിയും വീഴുന്ന ഭക്ഷ്യവസ്തുക്കളിൽ അണുക്കളുണ്ടാകും. അതിൽ തൊട്ടശേഷം അടുപ്പിന്റെ കൈപ്പിടിയിലും പുറംഭാഗങ്ങളിലും തൊടുമ്പോൾ അണുക്കൾ അവിടേക്കും വ്യാപിക്കുന്നു. പൊതുഅടുക്കളയിലെ അടുപ്പിൽ പലവിധം അണുക്കളുണ്ടായിരുന്നു. പരീക്ഷണശാലയിലെ അടുപ്പിൽ കണ്ടവയ്ക്ക് ഉയർന്ന പ്രസരണ പ്രതിരോധശേഷി ഉണ്ടായിരുന്നു
ഡോ. കിംബെർലി ക്ലാർക്ക് മൈക്രോവേവിന്റെ പിടിയിൽനിന്ന് 5000 സാംപിളുകൾ ശേഖരിച്ചു പരിശോധിച്ചു. 48% സാംപിളിലും അഡിനോസിൻ ട്രൈ ഫോസ്‌ഫേറ്റിന്റെ (ATP) അളവ് 300ൽ കൂടുതലായിരുന്നു. 100 മുതൽ 300 വരെ അളവാണെങ്കിൽ ഇടയ്ക്കിടെ വൃത്തിയാക്കാവുന്നതേയുള്ളൂ. 300ൽ കൂടുതലാണെങ്കിൽ വളരെ വൃത്തികെട്ടതും രോഗജന്യവുമാണ്. അടുപ്പിൽനിന്നു തുടച്ചെടുത്ത സാംപിളുകൾ ഡോ. ജൂലി ഗ്രേസിയസ് പരിശോധിച്ചപ്പോൾ അതിൽ ഇ കോളിയെ കണ്ടു. ഫ്രീസറിൽ നിന്നെടുത്ത പച്ച മാംസം ഡീഫ്രോസ്റ്റ് ചെയ്യാനായി അടുപ്പു ഉപയോഗിക്കുമ്പോൾ മാംസത്തിലുള്ള ഈ സൂക്ഷ്മാണുക്കൾ അടുപ്പിൽ പറ്റിപ്പിടിക്കുന്നു.
∙ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അണുനാശിനി തളിച്ച തുണികൊണ്ടും നനഞ്ഞ തുണികൊണ്ടും മൈക്രോവേവ് അടുപ്പിന്റെ ഉൾഭാഗം തുടയ്ക്കണം. അടുപ്പിന്റെ പുറംഭാഗവും അണുനാശിനി ഉപയോഗിച്ചു ശുദ്ധീകരിക്കണം. അടുപ്പ് ഉപയോഗിച്ച ശേഷം, ഉള്ളിൽ തെറിച്ചു വീണ ഭക്ഷ്യാവശിഷ്ടങ്ങൾ നീക്കം ചെയ്യണം.