സുനിത വില്യംസ് എന്നു മടങ്ങിവരും? കമല ഹാരിസ് യുഎസ്‌ പ്രസിഡന്റാകുമോ എന്ന ചോദ്യംപോലെ ഇതും ലോകം മുഴുവൻ ചർച്ച ചെയ്യുന്നു. ഇരുവരും ഇന്ത്യൻ വംശജരാണെന്ന സാമ്യവുമുണ്ട്. ഭൂമിയിൽനിന്ന് 300 കിലോമീറ്ററിലേറെ ഉയരത്തിലുള്ള രാജ്യാന്തര ബഹിരാകാശ നിലയത്തിലാണ്‌ (ഐഎസ്എസ്‌ - ഇന്റർനാഷനൽ സ്പേസ് സ്റ്റേഷൻ) നാസയുടെ ബഹിരാകാശസഞ്ചാരിയായ സുനിത. ജൂൺ അഞ്ചിനു ബുച്ച് വിൽമോറുമൊത്തു യാത്ര പുറപ്പെട്ടതാണ്. ഭൂമിയിലേക്കുള്ള അവരുടെ മടക്കയാത്രയെപ്പറ്റിയാണ് ഇപ്പോൾ ആശങ്ക. ഐഎസ്‌എസിൽ ഇരുവരെയും എത്തിച്ചത് ബോയിങ് കമ്പനിയുടെ സ്റ്റാർലൈനർ എന്ന പേടകമാണ്. ഇതിന്റെ പ്രൊപ്പൽഷൻ (propulsion) സംവിധാനത്തിനുണ്ടായ തകരാറാണ് ഉത്കണ്ഠ ഉയർത്തുന്നത്. സഞ്ചാരികളെ സ്റ്റാർലൈനറിൽത്തന്നെ മടക്കിക്കൊണ്ടുവരാൻ സാധിക്കുമോയെന്ന ചോദ്യത്തിനു വ്യക്തമായ മറുപടി നൽകാൻ യുഎസ് ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയ്ക്കും കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ ഇന്നു തീരുമാനം എടുക്കുമെന്നാണു വിവരം. ഇന്ധനച്ചോർച്ചയുണ്ടായെന്നും നിയന്ത്രണസംവിധാനത്തിന്റെ ഭാഗമായ ചില ത്രസ്റ്ററുകൾ പ്രവർത്തനരഹിതമായെന്നും സംശയമുണ്ട്. ദിശ നിയന്ത്രിക്കുന്നതിനുള്ള ത്രസ്റ്ററുകളെല്ലാം പ്രവർത്തനക്ഷമമല്ലെങ്കിൽ പേടകത്തിന്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് സുഗമമാകുമോ എന്നാണു പേടി. വഴിതെറ്റി ബഹിരാകാശത്തെ വിദൂരതകളിലേക്കു പോകാം. ഭൗമാന്തരീക്ഷത്തിൽ കത്തിച്ചാമ്പലാകാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുനിത വില്യംസ് എന്നു മടങ്ങിവരും? കമല ഹാരിസ് യുഎസ്‌ പ്രസിഡന്റാകുമോ എന്ന ചോദ്യംപോലെ ഇതും ലോകം മുഴുവൻ ചർച്ച ചെയ്യുന്നു. ഇരുവരും ഇന്ത്യൻ വംശജരാണെന്ന സാമ്യവുമുണ്ട്. ഭൂമിയിൽനിന്ന് 300 കിലോമീറ്ററിലേറെ ഉയരത്തിലുള്ള രാജ്യാന്തര ബഹിരാകാശ നിലയത്തിലാണ്‌ (ഐഎസ്എസ്‌ - ഇന്റർനാഷനൽ സ്പേസ് സ്റ്റേഷൻ) നാസയുടെ ബഹിരാകാശസഞ്ചാരിയായ സുനിത. ജൂൺ അഞ്ചിനു ബുച്ച് വിൽമോറുമൊത്തു യാത്ര പുറപ്പെട്ടതാണ്. ഭൂമിയിലേക്കുള്ള അവരുടെ മടക്കയാത്രയെപ്പറ്റിയാണ് ഇപ്പോൾ ആശങ്ക. 

ഐഎസ്‌എസിൽ ഇരുവരെയും എത്തിച്ചത് ബോയിങ് കമ്പനിയുടെ സ്റ്റാർലൈനർ എന്ന പേടകമാണ്. ഇതിന്റെ പ്രൊപ്പൽഷൻ (propulsion) സംവിധാനത്തിനുണ്ടായ തകരാറാണ് ഉത്കണ്ഠ ഉയർത്തുന്നത്. സഞ്ചാരികളെ സ്റ്റാർലൈനറിൽത്തന്നെ മടക്കിക്കൊണ്ടുവരാൻ സാധിക്കുമോയെന്ന ചോദ്യത്തിനു വ്യക്തമായ മറുപടി നൽകാൻ യുഎസ് ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയ്ക്കും കഴിഞ്ഞിട്ടില്ല. 

ADVERTISEMENT

ഇന്ധനച്ചോർച്ചയുണ്ടായെന്നും നിയന്ത്രണസംവിധാനത്തിന്റെ ഭാഗമായ ചില ത്രസ്റ്ററുകൾ പ്രവർത്തനരഹിതമായെന്നും സംശയമുണ്ട്. ദിശ നിയന്ത്രിക്കുന്നതിനുള്ള ത്രസ്റ്ററുകളെല്ലാം പ്രവർത്തനക്ഷമമല്ലെങ്കിൽ പേടകത്തിന്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് സുഗമമാകുമോ എന്നാണു പേടി. വഴിതെറ്റി ബഹിരാകാശത്തെ വിദൂരതകളിലേക്കു പോകാം. ഭൗമാന്തരീക്ഷത്തിൽ കത്തിച്ചാമ്പലാകാം. പേടകത്തിൽ ഓക്സിജൻ പരിമിതമായ അളവിലേ ഉണ്ടാകൂ എന്ന പ്രശ്നവുമുണ്ട്. മടക്കയാത്രയ്ക്കായി അയയ്ക്കാൻ നാസയുടെ പക്കൽ മറ്റൊരു സ്റ്റാർലൈനർ ഇല്ല. അമേരിക്കൻ വ്യവസായി ഇലോൺ മസ്ക്കിന്റെ സ്പേസ് എക്സ് എന്ന ബഹിരാകാശ വാഹനം പകരം ഉപയോഗിക്കാൻ ആലോചനയുണ്ട്. പക്ഷേ, അതിന് 2025 ഫെബ്രുവരി വരെ കാത്തിരിക്കണം. എട്ടു ദിവസത്തേക്കു ബഹിരാകാശത്തു പോയവർക്ക്‌ എട്ടു മാസമായാലും തിരിച്ചുവരാനാവാത്ത അവസ്ഥയായെന്നു ചുരുക്കം.

‘ദ് മാർഷ്യൻ’ സിനിമയിലെ രംഗം (Photo Arranged)

ബഹിരാകാശ യാത്രകളിൽ പ്രതിസന്ധികൾ സാധാരണമാണ്. 'The Martian' എന്ന സിനിമ കണ്ടവർക്കറിയാം, ബഹിരാകാശത്തെ അതിജീവനത്തിന്റെ വെല്ലുവിളികൾ. പക്ഷേ, ഇത് അത്രത്തോളമൊന്നുമില്ലെന്നു സമാധാനിക്കാം. ഇപ്പോഴത്തെ പ്രതിസന്ധി ദീർഘമായ ബഹിരാകാശ യാത്രകൾ ഉയർത്തുന്ന ആരോഗ്യപ്രശ്നങ്ങളെപ്പറ്റിയും ചർച്ചകൾക്കു വഴിതെളിച്ചിട്ടുണ്ട്‌. മുഖ്യപ്രശ്‍നം റേഡിയേഷൻ ഭീഷണിയാണ്. ഭൂമിയുടെ കാന്തികവലയത്തിനു പുറത്തു കഴിയുമ്പോൾ ഏൽക്കേണ്ടിവരുന്ന റേഡിയേഷന്റെ ദൂഷ്യവശങ്ങൾ എങ്ങനെ ഒഴിവാക്കുമെന്നതാണു പ്രശ്നം. അർബുദവും ഹൃദയ സംബന്ധമായ രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഭൂമിയിലെ ഗുരുത്വാകർഷണ ബലം ബഹിരാകാശത്ത് ഇല്ലെന്നതാണ് മറ്റൊരു പ്രശ്നം. അതുമൂലം അസ്ഥി സാന്ദ്രത (bone density) പ്രതിമാസം ഒന്നു മുതൽ ഒന്നര ശതമാനം വരെ നഷ്ടപ്പെടുമത്രേ. ബഹിരാകാശത്തെ ഭാരമില്ലായ്മയിൽ ശരീരത്തിലെ ദ്രാവകങ്ങൾ തലയിലേക്കു തള്ളിക്കയറും. ഇതു കാഴ്ചയെ ബാധിക്കും. 

ADVERTISEMENT

ശരീരത്തിൽനിന്നു കൂടുതൽ ജലാംശം നഷ്ടപ്പെടുന്നതു വൃക്കയിൽ കല്ലുകളുണ്ടാവാൻ ഇടയാക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്. നടുവേദനയാണ് ബഹിരാകാശ സഞ്ചാരികളെ അലട്ടുന്ന മറ്റൊരു പ്രശ്നം. നട്ടെല്ലിലെ കശേരുക്കൾ തമ്മിൽ അകൽച്ചയുണ്ടാകാനും സാധ്യതയുണ്ടത്രേ. പേശികളുടെ ശോഷണത്തിനും ഭാരരഹിതാവസ്ഥ ഇടയാക്കും. ബഹിരാകാശ ജീവിതത്തിന്റെ സാഹചര്യങ്ങൾ ഏൽപിക്കുന്ന മാനസികപ്രശ്നങ്ങളെപ്പറ്റിയും പഠനങ്ങൾ നടക്കുന്നു.

സ്പേസ് കമാൻഡർ ബുച്ച് വിൽമോറും പൈലറ്റ് സുനിത വില്യംസും ബോയിങ് സ്റ്റാർലൈനറിലേക്കു പ്രവേശിക്കുന്നതിനു മുന്നോടിയായി ഓപ്പറേഷൻസ് സെന്ററിൽനിന്നു പുറത്തേക്കുവരുന്നു. (Photo by Miguel J. Rodriguez Carrillo / AFP)

പുറത്തധികം പറയാത്ത പ്രശ്നങ്ങൾ വേറെയുമുണ്ട്. 167 ദിവസം ബഹിരാകാശത്തു കഴിഞ്ഞ ക്ലേയ്റ്റൻ സി. ആൻഡേഴ്സനോട് അവിടെ ഏറ്റവും ബുദ്ധിമുട്ടു തോന്നിയ കാര്യമെന്താണെന്നു ചോദിച്ചു. തുടക്കത്തിൽ ശുചിമുറി ആവശ്യങ്ങൾ നിർവഹിക്കുന്നതു വലിയ പ്രശ്നമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു). ഭാരരഹിതാവസ്ഥയിൽ കാലിൽ സോക്സ് ധരിക്കുന്നതുപോലും ബുദ്ധിമുട്ടേറിയ കാര്യമാണ്. പേടകത്തിനു പുറത്തിറങ്ങി ജോലി ചെയ്യേണ്ടി വരുന്നതും വലിയ വെല്ലുവിളി സൃഷ്ടിക്കുന്നു.

ADVERTISEMENT

ബഹിരാകാശ യാത്രകൾക്കുപോയ വനിതകൾ പലരുണ്ട്. 2003ൽ കൊളംബിയ സ്പേസ് ഷട്ടിൽ ദുരന്തത്തിൽ മരിച്ച കൽപന ചൗള ഇന്നും നമ്മുടെ വേദനയാണ്. സൗന്ദര്യവും ബുദ്ധിയും ധൈര്യവും ഒത്തുചേർന്ന വനിതയെന്നു സഹപ്രവർത്തകർ വിശേഷിപ്പിക്കുന്ന സുനിത മുൻപു രണ്ടു തവണയായി 321 ദിവസം സ്പേസ് സ്റ്റേഷനിൽ കഴിഞ്ഞിട്ടുണ്ട്. ബഹിരാകാശ നിലയത്തിനു പുറത്തിറങ്ങി 50 മണിക്കൂറും 40 മിനിറ്റും ബഹിരാകാശ നടത്തം നടത്തിയെന്ന റെക്കോർഡുമുണ്ട്. വെറ്ററിനറി ഡോക്ടറാകണമെന്ന മോഹം മാറ്റിവച്ചു നേവൽ അക്കാദമിയിൽ ചേർന്ന സുനിത, ഇറാഖ് യുദ്ധകാലത്ത് ഹെലികോപ്റ്റർ പൈലറ്റായി ജോലി ചെയ്തിട്ടുണ്ട്. അക്കാദമിയിൽനിന്നു തന്നെയാണ് ജീവിത പങ്കാളിയെ കണ്ടെത്തിയത്; മൈക്കൽ വില്യംസ്. സെപ്റ്റംബർ 19ന് ആണ് സുനിതയുടെ ജന്മദിനം. അന്ന് ആഘോഷം ഭൂമിയിലോ ബഹിരാകാശത്തോ? നാസയ്ക്കും പറയാനാകാത്ത സ്ഥിതി.

English Summary:

Will Sunita Williams Celebrate Her Birthday in Space? Starliner's Fate Uncertain