ഉമ്മൻ ചാണ്ടിക്കെതിരെ കത്ത് മതി! സിനിമയിലെ പീഡന റിപ്പോർട്ടിൽ അടയിരുന്ന് ‘സഹായം’; അടിമുടി പൊള്ളി സിപിഎമ്മും സര്ക്കാരും
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തുടർനടപടികൾക്ക് അറച്ചു നിൽക്കുന്നതിന്റെ പേരിൽ ഇടതുപക്ഷത്തുനിന്നു തന്നെ ഒറ്റപ്പെടുകയാണ് സർക്കാർ. അതിനായുള്ള ന്യായീകരണങ്ങൾ സർക്കാരിനു തന്നെ തിരിച്ചുകൊള്ളുന്നു. ജസ്റ്റിസ് ജി.ശിവരാജൻ കമ്മിഷന്റെ സോളർ റിപ്പോർട്ടിന്മേൽ ഉമ്മൻ ചാണ്ടിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തെങ്കിലും ഹൈക്കോടതി തടഞ്ഞില്ലേയെന്നാണ് കേസെടുക്കാതിരിക്കാൻ കാരണമായി മന്ത്രി സജി ചെറിയാൻ ചൂണ്ടിക്കാട്ടിയത്. ഇത് ഓഗസ്റ്റ് 23ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് എത്തിച്ചേർന്ന വിലയിരുത്തലാണ്. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം കൂടി കണക്കിലെടുത്താണ് എന്തും കോടതി പറഞ്ഞാലേ ചെയ്യൂവെന്ന പ്രഖ്യാപനം സിപിഎം സെക്രട്ടറി എം.വി.ഗോവിന്ദൻ നടത്തിയത്. ഫലത്തിൽ, ഉമ്മൻ ചാണ്ടി

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തുടർനടപടികൾക്ക് അറച്ചു നിൽക്കുന്നതിന്റെ പേരിൽ ഇടതുപക്ഷത്തുനിന്നു തന്നെ ഒറ്റപ്പെടുകയാണ് സർക്കാർ. അതിനായുള്ള ന്യായീകരണങ്ങൾ സർക്കാരിനു തന്നെ തിരിച്ചടിയാകുന്നു. ജസ്റ്റിസ് ജി.ശിവരാജൻ കമ്മിഷന്റെ സോളർ റിപ്പോർട്ടിന്മേൽ ഉമ്മൻ ചാണ്ടിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തെങ്കിലും ഹൈക്കോടതി തടഞ്ഞില്ലേയെന്നാണ് കേസെടുക്കാതിരിക്കാൻ കാരണമായി മന്ത്രി സജി ചെറിയാൻ ചൂണ്ടിക്കാട്ടിയത്. ഇത് ഓഗസ്റ്റ് 23നു ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് എത്തിച്ചേർന്ന വിലയിരുത്തലാണ്.
അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം കൂടി കണക്കിലെടുത്താണ് എന്തും കോടതി പറഞ്ഞാലേ ചെയ്യൂവെന്ന പ്രഖ്യാപനം സിപിഎം സെക്രട്ടറി എം.വി.ഗോവിന്ദൻ നടത്തിയത്. ഫലത്തിൽ, ഉമ്മൻ ചാണ്ടിക്കെതിരെ കളിച്ച കളി പാളിപ്പോയെന്ന കുറ്റസമ്മതം കൂടിയാണു മന്ത്രി നടത്തിയത്. കേസിൽ പ്രതിയായ ഒരാൾ എഴുതിയെന്നു പറയപ്പെടുന്ന കത്ത് കമ്മിഷൻ റിപ്പോർട്ടിന്റെ ഭാഗമാണ് എന്നതിന്റെ പേരിൽ മുൻ മുഖ്യമന്ത്രിക്കെതിരെ പീഡനക്കേസ് ചുമത്തിയവരാണു ചലച്ചിത്ര ലോകത്തെ വൻതോതിലുള്ള പീഡനങ്ങളും സമ്മർദവും പുറത്തു കൊണ്ടുവന്ന റിപ്പോർട്ടിനു മുകളിൽ അടയിരിക്കുന്നത്.
പരാതി കിട്ടാതെ അന്വേഷിക്കാവുന്ന ഗൗരവമുള്ള കുറ്റകൃത്യങ്ങളുടെ പരിധിയിൽപെടുന്നവയാണ് ഹേമ റിപ്പോർട്ടിൽ പറയുന്ന ചില കാര്യങ്ങളെന്നും അതിനാൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാവുന്നതാണെന്നും നിയമരംഗത്തുള്ളവർക്ക് അഭിപ്രായമുണ്ട്. അവർക്കു ലഭിക്കുന്ന തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാവുന്നതുമാണ്. സ്ഫോടനാത്മകമായ ഈ റിപ്പോർട്ടിന്മേലാണ് പൊലീസും ആഭ്യന്തരവകുപ്പും 4 വർഷത്തിലേറെയായി അനങ്ങാതിരുന്നത്.
സോളർ കേസ് പാളി; സമ്മതിച്ച് എം.വി.ഗോവിന്ദനും
ഉമ്മൻചാണ്ടിക്കെതിരെയുള്ള സോളർ കേസ് പാളിയതു സമ്മതിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും. പരാതി ഇല്ലാതെയും കേസെടുക്കാമെങ്കിലും പക്ഷേ അതു നിലനിൽക്കില്ലെന്ന് സോളർ കേസ് വ്യക്തമാക്കിയില്ലേയെന്നു വെള്ളിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
പരാതിക്കാർ ഇല്ലാത്തതിനാലും ജസ്റ്റിസ് ഹേമ തന്നെ പുറത്തു വിടരുതെന്ന് കത്തു നൽകിയതുകൊണ്ടും തുടർനടപടി ഉപേക്ഷിച്ചെന്ന ന്യായമാണ് നേതാക്കൾ പാർട്ടി യോഗത്തിൽ പറഞ്ഞത്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളോട് ഒരു വിട്ടുവീഴ്ചയും പാടില്ലെന്നാണ് ഇടതുപക്ഷ കാഴ്ചപ്പാട്. എന്നാൽ, ഇവിടെ കോടതി പറഞ്ഞിട്ടാകുമ്പോൾ തങ്ങളുടെ തലയിലാകില്ലല്ലോ എന്നുള്ള ധാരണയിലാണു സർക്കാർ നീങ്ങുന്നത്. ഇതിൽ സിപിഎമ്മിൽ തന്നെ രണ്ടഭിപ്രായമുണ്ട്; സിപിഐ പൂർണ വിയോജിപ്പിലുമാണ്.