അച്ഛന്റെ കാശ് കളഞ്ഞ ട്രംപ്; 10 ദിവസത്തിൽ 16 വോട്ടും പോയി? ഭീതിയിൽ നിന്നോ വാൻസിന്റെ ലൈംഗിക പരാമർശം?
ലോകമെമ്പാടുമുള്ള നിരീക്ഷകര്‍ അദ്ഭുതത്തോടെ മാത്രം നോക്കി കാണുന്ന രാഷ്ട്രീയ പ്രതിഭാസമാണ് അമേരിക്കയുടെ മുന്‍ പ്രസിഡന്റായ ഡോണള്‍ഡ് ട്രംപ്. ന്യൂയോര്‍ക്കിലെ സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തില്‍ ജനിച്ച ട്രംപ് തുടക്കം കുറിച്ചത് പിതാവിന്റെ കെട്ടിട നിര്‍മാണ- ഭൂമി വികസന കമ്പനിയില്‍ നിന്നാണ്. ചെറുപ്പം മുതല്‍ തന്നെ വിവാദം സൃഷ്ടിച്ച പല പദ്ധതികളും തന്റെ കമ്പനി വഴി ട്രംപ് നടപ്പിലാക്കി. എന്നാല്‍ ഇവയില്‍ പലതും ഭീമമായ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുകയും സ്ഥാപനം പാപ്പരത്തത്തിന്റെ വക്കിലെത്തുകയും ചെയ്തു. എന്നാല്‍ ഇതിലൊന്നും ട്രംപ് കൂസിയില്ല. തന്റെ മിടുക്കും കഴിവും ലോകത്തെ അറിയിക്കണമെന്ന നിര്‍ബന്ധമുള്ള ട്രംപ്
ലോകമെമ്പാടുമുള്ള നിരീക്ഷകര്‍ അദ്ഭുതത്തോടെ മാത്രം നോക്കി കാണുന്ന രാഷ്ട്രീയ പ്രതിഭാസമാണ് അമേരിക്കയുടെ മുന്‍ പ്രസിഡന്റായ ഡോണള്‍ഡ് ട്രംപ്. ന്യൂയോര്‍ക്കിലെ സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തില്‍ ജനിച്ച ട്രംപ് തുടക്കം കുറിച്ചത് പിതാവിന്റെ കെട്ടിട നിര്‍മാണ- ഭൂമി വികസന കമ്പനിയില്‍ നിന്നാണ്. ചെറുപ്പം മുതല്‍ തന്നെ വിവാദം സൃഷ്ടിച്ച പല പദ്ധതികളും തന്റെ കമ്പനി വഴി ട്രംപ് നടപ്പിലാക്കി. എന്നാല്‍ ഇവയില്‍ പലതും ഭീമമായ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുകയും സ്ഥാപനം പാപ്പരത്തത്തിന്റെ വക്കിലെത്തുകയും ചെയ്തു. എന്നാല്‍ ഇതിലൊന്നും ട്രംപ് കൂസിയില്ല. തന്റെ മിടുക്കും കഴിവും ലോകത്തെ അറിയിക്കണമെന്ന നിര്‍ബന്ധമുള്ള ട്രംപ്
ലോകമെമ്പാടുമുള്ള നിരീക്ഷകര്‍ അദ്ഭുതത്തോടെ മാത്രം നോക്കി കാണുന്ന രാഷ്ട്രീയ പ്രതിഭാസമാണ് അമേരിക്കയുടെ മുന്‍ പ്രസിഡന്റായ ഡോണള്‍ഡ് ട്രംപ്. ന്യൂയോര്‍ക്കിലെ സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തില്‍ ജനിച്ച ട്രംപ് തുടക്കം കുറിച്ചത് പിതാവിന്റെ കെട്ടിട നിര്‍മാണ- ഭൂമി വികസന കമ്പനിയില്‍ നിന്നാണ്. ചെറുപ്പം മുതല്‍ തന്നെ വിവാദം സൃഷ്ടിച്ച പല പദ്ധതികളും തന്റെ കമ്പനി വഴി ട്രംപ് നടപ്പിലാക്കി. എന്നാല്‍ ഇവയില്‍ പലതും ഭീമമായ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുകയും സ്ഥാപനം പാപ്പരത്തത്തിന്റെ വക്കിലെത്തുകയും ചെയ്തു. എന്നാല്‍ ഇതിലൊന്നും ട്രംപ് കൂസിയില്ല. തന്റെ മിടുക്കും കഴിവും ലോകത്തെ അറിയിക്കണമെന്ന നിര്‍ബന്ധമുള്ള ട്രംപ്
ലോകമെമ്പാടുമുള്ള നിരീക്ഷകര്‍ അദ്ഭുതത്തോടെ മാത്രം നോക്കി കാണുന്ന രാഷ്ട്രീയ പ്രതിഭാസമാണ് അമേരിക്കയുടെ മുന്‍ പ്രസിഡന്റായ ഡോണള്‍ഡ് ട്രംപ്. ന്യൂയോര്‍ക്കിലെ സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തില്‍ ജനിച്ച ട്രംപ് തുടക്കം കുറിച്ചത് പിതാവിന്റെ കെട്ടിട നിര്‍മാണ- ഭൂമി വികസന കമ്പനിയില്‍ നിന്നാണ്. ചെറുപ്പം മുതല്‍ തന്നെ വിവാദം സൃഷ്ടിച്ച പല പദ്ധതികളും തന്റെ കമ്പനി വഴി ട്രംപ് നടപ്പിലാക്കി. എന്നാല്‍ ഇവയില്‍ പലതും ഭീമമായ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുകയും സ്ഥാപനം പാപ്പരത്തത്തിന്റെ വക്കിലെത്തുകയും ചെയ്തു.
എന്നാല്‍ ഇതിലൊന്നും ട്രംപ് കൂസിയില്ല. തന്റെ മിടുക്കും കഴിവും ലോകത്തെ അറിയിക്കണമെന്ന നിര്‍ബന്ധമുള്ള ട്രംപ് കച്ചവടമേഖലയില്‍ ഇടപാടുകള്‍ ഉറപ്പിക്കുന്നതിനുള്ള ശൈലിയെ കുറിച്ച് പുസ്തകം എഴുതി പ്രസിദ്ധി നേടി. ഇതിന് ശേഷം മാധ്യമ രംഗത്തേക്ക് തിരിഞ്ഞ ട്രംപ് ‘ദി അപ്രെന്റിസ്’ (The Apprentice) എന്ന 11 വര്‍ഷം നീണ്ടു നിന്ന ബിസിനസ് റിയാലിറ്റി ഷോ വഴി അമേരിക്ക മുഴുവന്‍ അറിയപ്പെടുന്ന മുഖമായി മാറി. ഇതിനിടയില്‍ ജനശ്രദ്ധ പിടിച്ചു പറ്റിയ വിവാഹ മോചനങ്ങള്‍, മിസ് അമേരിക്ക മിസ് യൂണിവേഴ്‌സ് എന്നീ സൗന്ദര്യ മത്സരങ്ങളുടെ നടത്തിപ്പ്, രാജ്യത്തിന്റെ പല ഭാഗങ്ങളിലായി പല കോടതികളില്‍ തനിക്കും തന്റെ കമ്പനികള്‍ക്കുമെതിരെ 3500ല്‍ പരം കേസുകള്‍- ഇങ്ങനെ വിവാദങ്ങളും ട്രംപിനെ വിടാതെ പിന്തുടര്‍ന്നു.
ഇതെല്ലാം കഴിഞ്ഞാണ് 2016ല്‍ അമേരിക്കയുടെ പ്രസിഡന്റ് ആകുവാന്‍ വേണ്ടി റിപ്പബ്ലിക്കൻ പാര്‍ട്ടിയുടെ സ്ഥാനാർഥിത്വത്തിനു ശ്രമിക്കുന്നതും ഇതില്‍ വിജയിക്കുന്നതും. 2016 നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നും ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലറി ക്ലിന്റണ്‍ അനായാസം ജയിക്കുമെന്നും എല്ലാവരും കരുതി. പക്ഷേ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചു കൊണ്ട് അമേരിക്കയുടെ നാല്‍പത്തിനാലാം പ്രസിഡന്റ് ആയി 2017 ജനുവരിയില്‍ സ്ഥാനമേറ്റു. വിവാദങ്ങളുടെ കളിത്തോഴനായിട്ടും രാഷ്ട്രീയത്തിലും നിയമനിര്‍മാണമേഖലയിലും യാതൊരു മുന്‍പരിചയം ഇല്ലാതിരുന്നിട്ടും എങ്ങനെയാണ് പ്രഗത്ഭയായ ഭരണകര്‍ത്താവെന്നു പേരെടുത്ത, അടിമുടി രാഷ്ട്രീയക്കാരിയായ ഹിലരിയെ ട്രംപ് അനായാസമായി തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചത്? എന്തൊക്കെ ഘടകങ്ങളാണ് ട്രംപിനെ പിന്തുണച്ചത് എന്ന് വിശദമായി പരിശോധിക്കാം.
∙ യുഎസിനെ കൂടുതല്‍ മഹത്തരമാക്കുക (Make America Great Again അഥവാ MAGA) എന്ന മുദ്രാവാക്യം വലിയ വിഭാഗം ജനങ്ങളും ഇഷ്ടപ്പെട്ടു; അവര്‍ അത് തങ്ങളുടേതായി ഏറ്റെടുക്കുകയും ചെയ്തു.
∙ തങ്ങളെ ഭരിക്കുന്ന ഭരണകര്‍ത്താക്കളും നിയമനിര്‍മാണ സഭകളിലെ അംഗങ്ങളും വാഷിങ്ടൻ കേന്ദ്രമാക്കിയ ബിസിനസ് ശൃംഖലകളും കൂടി ചേര്‍ന്ന ഒരു ഗൂഢ സംഘം യുഎസിന്റെ തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ ഉണ്ടാക്കിയ വ്യവസ്ഥിതി തങ്ങള്‍ക്ക് ദ്രോഹം മാത്രമേ വരുത്തിയിട്ടുള്ളൂ എന്നും വിശ്വസിക്കുന്ന നല്ലൊരു വിഭാഗം വോട്ടര്‍മാര്‍ ഉണ്ടായിരുന്നു. ഇവരില്‍ ഭൂരിഭാഗവും വെളുത്ത വര്‍ഗക്കാരാണ്. ഹിലരിയെ ഈ വ്യവസ്ഥിതിയുടെ വക്താവായിട്ടാണ് ഈ വോട്ടര്‍മാര്‍ കണ്ടത്. ഇവര്‍ ഒറ്റകെട്ടായി ട്രംപിന് വോട്ട് ചെയ്തു.
∙ യുഎസിന്റെ വിദേശനയം അടക്കമുള്ള എല്ലാ നയങ്ങളും വാഷിങ്ടൻ കേന്ദ്രീകരിച്ചുള്ള ഈ ഗൂഢ സംഘം തങ്ങളുടെ സ്വാർഥതാൽപര്യങ്ങള്‍ക്ക് വേണ്ടി രൂപപ്പെടുത്തിയതാണ് എന്ന് നല്ല ശതമാനം ആളുകളും വിശ്വസിക്കുന്നു.
∙ ഇത് വരെ ഭരിച്ചവര്‍ എല്ലാ വിഭാഗം കുടിയേറ്റക്കാരെയും വോട്ട് ബാങ്കായി കണ്ട് അവരെ പ്രീണിപ്പിക്കുവാന്‍ ശ്രമം നടത്തിയെന്നും ഇത് തങ്ങളുടെ ജോലി സാധ്യതയെയും ജീവിത നിലവാരത്തെയും പ്രതികൂലമായി ബാധിച്ചുവെന്നും ഒരു വലിയ വിഭാഗം വെളുത്ത വര്‍ഗക്കാര്‍ വിശ്വസിക്കുന്നു. ഇവരുടെ പിന്തുണ ട്രംപിന് ലഭിച്ചു.
∙ ഉൽപാദനം മുഴുവനായി തന്നെ ചൈനയിലേക്കും മറ്റു രാജ്യങ്ങളിലേക്കും മാറ്റുക വഴി വന്‍കിട മുതലാളിമാര്‍ കൂടുതല്‍ ലാഭം കൊയ്തു. പക്ഷേ ഇത് മൂലം ഈ ഫാക്ടറികളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടു. ഇങ്ങനെ നഷ്ടം സംഭവിച്ചവര്‍ കക്ഷിഭേദമില്ലാതെ ട്രംപിനെ പിന്തുണച്ചു.
∙ ട്രംപ് ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാത്തത് കൊണ്ടും ഈ ഗൂഢ സംഘവുമായി ബന്ധമില്ലാത്തതു കൊണ്ടും അദ്ദേഹത്തെ ഈ വ്യവസ്ഥിതിയുടെയും രാഷ്ട്രീയ പാർട്ടികളുടെയും വക്താവായിട്ടല്ല, മറിച്ച് ഇവരെ വെല്ലുവിളിക്കുന്ന തിളങ്ങുന്ന പടച്ചട്ടയിട്ട ഒരു വീര യോദ്ധാവായിട്ടാണ് സാധാരണ വോട്ടര്‍മാര്‍ കണ്ടത്. ഇതു കൊണ്ട് തന്നെ ട്രംപ് ഉള്‍പ്പെട്ടിരുന്ന വിവാദങ്ങളെയും ഇവര്‍ കാര്യമായി എടുത്തില്ല. അധികാരത്തില്‍ വന്ന ട്രംപ് അതു വരെ യുഎസ് പിന്തുടര്‍ന്ന് പോന്ന നയങ്ങളും അവയ്ക്ക് പിന്നിലുള്ള തത്വങ്ങളും ആദര്‍ശങ്ങളും തെറ്റായിരുന്നുവെന്ന് മാത്രമല്ല അവയൊന്നും തനിക്ക് ബാധകമല്ല എന്ന ഉറച്ച വിശ്വാസത്തോടെയാണ് ഭരണം കയ്യാളിയത്.
∙ നയങ്ങളിൽ അടിമുടി മാറ്റം
തനിക്ക് മുന്‍പ് പ്രസിഡന്റ് ആയിരുന്ന ബറാക് ഒബാമ ഒപ്പു വച്ച കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പാരീസ് ഉടമ്പടി, ഇറാനുമായി ആണവ നിയന്ത്രണത്തിനുള്ള കരാര്‍, വാണിജ്യവര്‍ധനവിനുള്ള സഹകരണവ്യവസ്ഥ (Trans Pacific Partnership അഥവാ TPP) എന്നിവയില്‍ നിന്നും അധികാരമേറ്റയുടൻ ട്രംപ് യുഎസിന്റെ പിന്മാറ്റം പ്രഖ്യാപിച്ചു. ഇതിനു പുറമേ യുഎസിന്റെ നേതൃത്വത്തില്‍ സഖ്യ രാജ്യങ്ങള്‍ക്ക് സംരക്ഷണം വാഗ്ദാനം ചെയ്തിട്ടുള്ള വടക്കന്‍ അറ്റ്ലാന്റിക് ഉടമ്പടിയുടെ (North Atlantic Treaty Organisation അഥവാ NATO) വ്യവസ്ഥകളില്‍ ട്രംപ് ഏകപക്ഷീയമായി മാറ്റങ്ങള്‍ വരുത്തി; ഈ സഖ്യത്തിലെ രാജ്യങ്ങള്‍ യുഎസിനു മേൽ പൂര്‍ണമായി ആശ്രയിക്കാതെ തങ്ങളുടെ സുരക്ഷക്ക് വേണ്ടി സ്വയം മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് നിര്‍ദേശിച്ചു. ചൈനയുമായുള്ള വാണിജ്യ ബന്ധം ആ രാജ്യത്തിനു മാത്രമേ ഗുണം നല്‍കുന്നുള്ളു എന്ന് പറഞ്ഞ് അവിടെ നിന്നുള്ള ഇറക്കുമതികൾക്ക് കൂടുതല്‍ ചുങ്കം ചുമത്തി.
യുഎസ് ഭരണകൂടം ഏറ്റവും വെറുക്കുന്ന ഉത്തര കൊറിയയിലെ ഏകാധിപതിയായ കിം ജോങ് ഉന്നിനെ നേരിട്ട് കണ്ടു സന്ധി സംഭാഷണങ്ങള്‍ നടത്തുവാനും ട്രംപ് തുനിഞ്ഞു. അഫ്ഗാനിസ്ഥാനില്‍ നടത്തുന്ന യുദ്ധം കൊണ്ട് തങ്ങള്‍ക്ക് ആത്യന്തികമായി യാതൊരു ഗുണവുമില്ലെന്നും ചെറുപ്പക്കാരുടെ മരണത്തിലേക്ക് മാത്രമേ ഇത് നയിക്കുന്നുള്ളു എന്നും വാദിച്ച് ട്രംപ് അവിടെ നിന്നും സേനയെ പിന്‍വലിക്കുവാന്‍ തീരുമാനമെടുത്തു. യുഎസിലേക്ക് നിയമവിരുദ്ധമായി കടന്നു കൂടുന്ന കുടിയേറ്റക്കാരെ നിയന്ത്രിക്കുവാന്‍ മെക്‌സിക്കോയുമായുള്ള അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുവാന്‍ ആദ്യ നടപടികള്‍ തുടങ്ങി. ഇങ്ങനെ പല മേഖലകളിലും യുഎസ് അതുവരെ പിന്തുടര്‍ന്ന നയങ്ങളില്‍ കാര്യമായ വ്യതിയാനം വരുത്തി താന്‍ എല്ലാ രീതിയിലും ഒരു ‘വിള്ളല്‍ വീഴ്ത്തുന്ന ശക്തി’ ആണെന്ന് ട്രംപ് തന്റെ ആദ്യത്തെ ഊഴത്തില്‍ സംശയലേശമെന്യേ തെളിയിച്ചു.
ഈ നടപടികള്‍ വഴി യുഎസ് ജനതയുടെ താൽപര്യങ്ങൾ സംരക്ഷിച്ചു എന്ന ഖ്യാതി ട്രംപിന് ലഭിച്ചു. ഇതിന്റെ പിന്‍ബലത്തില്‍ അദ്ദേഹം 2020ലെ തിരഞ്ഞെടുപ്പിലും വിജയിക്കുമെന്ന് ആദ്യം കരുതിയിരുന്നു. എന്നാല്‍ കോവിഡ് മഹാമാരി പ്രതിരോധിക്കുന്നതില്‍ വന്ന പാകപ്പിഴകളും ജോര്‍ജ് ഫ്ലോയ്ഡ് എന്ന കറുത്തവര്‍ഗക്കാരന്‍ പൊലീസ് നടപടികളില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വംശീയ കലാപങ്ങളും ട്രംപിന്റെ പ്രതിച്ഛായക്ക് മാറ്റ് കുറച്ചു. ഇങ്ങനെയാണ് വലിയ വാശിയേറിയ ഒരു മത്സരത്തില്‍ ട്രംപിനെ പിന്തള്ളി ജോ ബൈഡന്‍ 2020ലെ തിരഞ്ഞെടുപ്പില്‍ ജയിച്ചത്. പക്ഷേ ഈ പരാജയം അംഗീകരിക്കുവാന്‍ ട്രംപ് കൂട്ടാക്കിയില്ല; താന്‍ ജയിച്ച തിരഞ്ഞെടുപ്പ് തന്നില്‍ നിന്നും അന്യായമായി തട്ടിപ്പറിച്ചതാണെന്ന് ട്രംപ് ആത്മാർഥമായി വിശ്വസിച്ചു.
അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് ഫലം സ്ഥിരീകരിക്കുവാന്‍ നിയമനിർമാണ സഭകളുടെ യോഗം ക്യാപിറ്റോള്‍ കുന്നില്‍ ചേര്‍ന്നപ്പോള്‍ ഇവിടേക്ക് ഇടിച്ചുകയറി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച തന്റെ അനുകൂലികളെ വിമര്‍ശിക്കുവാന്‍ ട്രംപ് മുതിര്‍ന്നില്ല. ഈ ജനക്കൂട്ടത്തെ പിന്തിരിപ്പിക്കുന്നതിന് പകരം അവരെ എരികേറ്റി കൂടുതല്‍ അക്രമാസക്തരാക്കി എന്നും സേനയെയും പോലീസിനെയും വിന്യസിക്കുവാന്‍ അമാന്തം കാണിച്ചു എന്ന ആരോപണങ്ങളും ട്രംപ് നേരിട്ടു. ഈ സംഭവത്തെ തുടര്‍ന്ന് ട്രംപിനെതിരെ വലിയ മുറവിളികള്‍ ഉയർന്നു. നിയമനിര്‍മാണ സഭകളുടെ നേരിട്ടുള്ള അന്വേഷണവും ട്രംപ് ഈ വിഷയത്തില്‍ നേരിടുന്നുണ്ട്.
∙ ആരോപണം മറികടന്നും സ്ഥാനാർഥി
ഇതൊക്കെയാണെങ്കിലും 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാർഥിയായി ട്രംപ് വീണ്ടും രംഗത്ത് വന്നു. സ്വന്തം പാര്‍ട്ടിയില്‍ പലരും ട്രംപിനെയും അദ്ദേഹത്തിന്റെ നയങ്ങളെയും എതിര്‍ക്കുന്നുണ്ടെങ്കിലും ട്രംപിനെതിരെ ഒത്തൊരുമയുള്ള ഒരു ശക്തിയായി നിലകൊള്ളുവാന്‍ അവര്‍ക്ക് സാധിച്ചില്ല. അത് മാത്രമല്ല 2016ല്‍ ട്രംപിനെ വിജയത്തിലെത്തിച്ച പല ഘടകങ്ങളും ഇന്നും സജീവമായി നിലകൊള്ളുന്നു എന്നതും ഒരു വസ്തുതയാണ്. പാര്‍ട്ടിയുടെ നാമനിര്‍ദേശം ലഭിക്കും എന്നുറപ്പായ ശേഷം ബൈഡനെതിരെ ശക്തമായ ഒരു പ്രചാരണമാണ് ട്രംപ് അഴിച്ചു വിട്ടത്.
ഇവര്‍ രണ്ടു പേരും തമ്മില്‍ മുഖാമുഖം നടന്ന ആദ്യത്തെ ഡിബേറ്റില്‍ ട്രംപ് തന്നെയായിരുന്നു വമ്പന്‍. 76 വയസ്സുള്ള ട്രംപിന് തന്നെക്കാള്‍ 5 വര്‍ഷം മാത്രം പ്രായക്കൂടുതൽ ഉള്ള ബൈഡനെ ഒരു പടുകിളവനായി ചിത്രീകരിക്കുവാന്‍ സാധിച്ചു. ട്രംപിന് നേരെ ഇതിന് ശേഷം ഉണ്ടായ വധശ്രമം അദ്ദേഹത്തിന്റെ ജനപിന്തുണ കൂടുതല്‍ ഉയര്‍ത്തി. തന്റെ കൂടെ മത്സരിക്കേണ്ട വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി, അധികമാരും കേള്‍ക്കാത്ത എന്നാല്‍ തന്റെ അഭിപ്രായങ്ങളോട് പൂര്‍ണമായും യോജിക്കുന്ന ഒഹായോയില്‍ നിന്നുള്ള സെനറ്റര്‍ ജെ.ഡി.വാന്‍സിനെ തിരഞ്ഞെടുത്തപ്പോള്‍ ട്രംപിന്റെ പ്രതിച്ഛായ ഉച്ചസ്ഥായിയിലായി. ഇതോടെ ഇലോണ്‍ മസ്‌കിനെ പോലുള്ള ധനികർ ട്രംപിന്റെ പ്രീതിക്കായി താണുകേഴുന്ന അവസ്ഥ രൂപപ്പെട്ടു. തിരഞ്ഞെടുപ്പ് ജയിച്ച പോലെ തന്നെയായി ട്രംപിന്റെ മട്ടും ഭാവവും. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണത്തിന്റെ കുത്തൊഴുക്കായി.
ഇങ്ങനെ വൈറ്റ് ഹൗസിലേക്കുള്ള ട്രംപിന്റെ അശ്വമേധം അഭംഗുരം മുന്നേറുമ്പോഴാണ് എല്ലാ കണക്കുകൂട്ടലുകളും തകിടം മറിച്ചു കൊണ്ട് ബൈഡന്‍ മത്സരത്തില്‍ നിന്നും പിന്മാറുന്നതും കമല ഹാരിസ് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാർഥിയായി രംഗപ്രവേശം ചെയ്യുന്നതും. കമല ഹാരിസ് വളരെ കുറച്ചു സമയം കൊണ്ട് തന്നെ സ്വന്തം പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ നേടുകയും ശക്തമായ പ്രചാരണത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ഇത് ട്രംപിന്റെ പ്രചാരണത്തിന്റെ താളം തെറ്റിച്ചു. എതിരാളികളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് അവര്‍ക്കെതിരെ ശക്തമായ ആക്രമണം നടത്തുന്നതാണ് ട്രംപിന്റെ രീതി. ഇത് 2016ല്‍ ഹിലരിക്കെതിരെ വിജയിച്ചു. 2024 ല്‍ ഈ ശൈലി ബൈഡനെതിരെ വിജയിക്കുന്ന എല്ലാ ലക്ഷണവും ഉണ്ടായിരുന്നു. പക്ഷേ ഈ ആക്രമണ ശൈലി കമല ഹാരിസിനെതിരെ വിജയിക്കുവാന്‍ സാധ്യത കുറവാണ്.
∙ കമലയ്ക്കെതിരെയുള്ള വാദങ്ങൾ തിരിച്ചടിക്കുമോ?
കമല ഹാരിസിന്റെ തൊലിയുടെ നിറത്തെ കുറിച്ചുള്ള ട്രംപിന്റെ വാക്കുകള്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞടിക്കുകയാണ് ചെയ്തത്. ഇവരെ നേരിട്ട് അധിക്ഷേപിക്കുകയാണെങ്കില്‍ അത് സ്ത്രീകളെയും കറുത്തവര്‍ഗക്കാരെയും ഏഷ്യന്‍ വംശജരെയും പിണക്കുവാനുള്ള സാധ്യതയുമുണ്ട്. നന്നായി എണ്ണയിട്ട യന്ത്രം പോലെ ചലിച്ചിരുന്ന ട്രംപിന്റെ പ്രചാരണം പെട്ടെന്ന് ദിശാബോധം നഷ്ടപ്പെട്ട കണക്കെ ചുറ്റിത്തിരിഞ്ഞു. അഭിപ്രായ വോട്ടെടുപ്പുകളില്‍ ബൈഡനെക്കാള്‍ ബഹുദൂരം മുന്‍പിലായിരുന്ന ട്രംപ് ഒരു ഞൊടിയിടക്കുള്ളില്‍ കമല ഹാരിസ് തന്റെ ഒപ്പം കുതിച്ചെത്തുന്ന കാഴ്ചയും കണ്ടു.
ഈ സംഭവവികാസങ്ങള്‍ ട്രംപിന്റെയും അദ്ദേഹത്തിന്റെ അടുത്ത അനുയായികളുടെയും ഉള്ളില്‍ അൽപം പരാജയ ഭയം വിതച്ചു എന്നതിന്റെ തെളിവാണ് അടുത്തിടെ ഉണ്ടായ രണ്ടു കാര്യങ്ങള്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ജോര്‍ജിയ ഗവര്‍ണര്‍ ബ്രയാന്‍ കെമ്പിനെ ട്രംപ് പരസ്യമായി അധിക്ഷേപിച്ചതും ജെ.ഡി.വാന്‍സ് കമല ഹാരിസിനെ ലൈംഗികകുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ഒരു വ്യക്തിയുമായി ഉപമിച്ചതും ഈ ഭീതിയുടെ ദൃഷ്ടാന്തമാണ്. 2020ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോലാഹലത്തിനിടക്ക് ജോര്‍ജിയ ഗവര്‍ണര്‍ എന്ന നിലയില്‍ കെമ്പ് തന്നോട് പ്രതീക്ഷിച്ച കൂറ് പുലര്‍ത്തിയില്ല എന്നതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.
പക്ഷേ ഒരു സംസ്ഥാനത്തെ ജനപിന്തുണയുള്ള സ്വന്തം പാര്‍ട്ടിക്കാരനായ ഗവര്‍ണറെ പൊതുവേദിയില്‍ ശക്തമായ ഭാഷയില്‍ അവഹേളിക്കുന്നത് ബുദ്ധിയുള്ളവര്‍ ചെയ്യുന്ന കാര്യമല്ല. മത്സരം കൂടുതല്‍ കടുക്കുമ്പോൾ 16 ഇലക്ടറൽ കോളജ് വോട്ടുകള്‍ ഉള്ള ജോര്‍ജിയ ഒരു നിര്‍ണായക സംസ്ഥാനം ആകുമെന്നുറപ്പാണ്. ഇതെല്ലാം കൊണ്ടാണ് ഒരു പ്രമുഖ പത്രം ‘എങ്ങനെ 10 ദിവസം കൊണ്ട് ഒരു സംസ്ഥാനം നഷ്ടപ്പെടുത്താം’ എന്ന തലവരിക്കടിയില്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇത് പോലെ തന്നെ കമല ഹാരിസിനെതിരെയുള്ള ജെ.ഡി.വാന്‍സിന്റെ പരാമര്‍ശവും വലിയ തോതില്‍ വോട്ടുകള്‍ നഷ്ടപ്പെടുത്തുവാന്‍ കാരണമായേക്കും.
നവംബര്‍ മാസത്തില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനിയും രണ്ടു മാസം കൂടി ബാക്കിയുണ്ട്. ട്രംപും കമല ഹാരിസും തമ്മില്‍ നേരിട്ടുള്ള രണ്ട് ഡിബേറ്റ് നടക്കുവാനിരിക്കുന്നതേയുള്ളു. അത് പോലെ തന്നെ നിര്‍ണായകമാകും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളായി ജെ.ഡി.വാന്‍സും ടിം വാല്‍സും തമ്മിലുള്ള ഡിബേറ്റ്. ഇപ്പോള്‍ അൽപം പിന്നോട്ടാണെങ്കിലും ട്രംപിന് വെളുത്ത വര്‍ഗക്കാര്‍ക്കിടയില്‍ അവഗണിക്കുവാന്‍ പറ്റാത്ത വിധം വലിയ പിന്തുണ ഉണ്ടെന്നത് ഒരു വസ്തുതയാണ്. അത് കൊണ്ട് കമല ഹാരിസിന് ഇപ്പോള്‍ ഈ പ്രചാരണത്തില്‍ ലഭിച്ചിരിക്കുന്ന ചടുലതയും ഊര്‍ജവും അവസാനം വരെ നിലനിര്‍ത്തേണ്ടതുണ്ട്.
എങ്കില്‍ മാത്രമേ ട്രംപിന്റെ ജൈത്രയാത്ര തടയുവാന്‍ ഇവര്‍ക്ക് സാധിക്കൂ. പ്രചാരണത്തിന് കുടുതല്‍ ചൂട് പിടിച്ചു പോരാട്ടം അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ കൂടുതല്‍ പ്രശാന്തിയോടെയും തന്മയത്വത്തോടെയും പോര്‍ക്കളത്തില്‍ നില്‍ക്കുന്ന യോദ്ധാവിനാകും വിജയസാധ്യത. കാറ്റും കോളും കനക്കുമ്പോഴും അങ്കം മുറുകുമ്പോഴും ആര്‍ക്കാണ് കുറവ് അബദ്ധങ്ങള്‍ പിണയുന്നത് എന്നതും നിര്‍ണായകമാകും. എന്തായാലും അവസാന നിമിഷം വരെ ആവേശം നിലനിര്‍ത്തുന്ന ഒരു പ്രസിഡന്റ് തിരഞ്ഞെടുപ്പായിരിക്കും ഇതെന്ന് നമുക്ക് ഉറപ്പിക്കാം.
(മുൻ ഐആർഎസ് ഉദ്യോഗസ്ഥനായ ഡോ. കെ.എൻ. രാഘവൻ രാജ്യാന്തര ക്രിക്കറ്റ് അംപയറും രാജ്യാന്തര വിഷയങ്ങളുടെ നിരീക്ഷകനുമാണ്)