‘ആ റിപ്പോർട്ടിൽ മായാമഷി കൊണ്ട് എഴുതിയ ചില ദുരനുഭവങ്ങളുണ്ട്: ലൈംഗിക അതിക്രമത്തിന് ട്രൈബ്യൂണൽ മതിയോ പരിഹാരം?’
മലയാള സിനിമാ മേഖലയിലെ ലൈംഗിക അതിക്രമങ്ങളെപ്പറ്റിയുള്ള ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ രണ്ടുതരം മൗനങ്ങളാണുള്ളത്. ഒന്നാമത്തേത് അതിജീവിതമാരുടെ മൗനമാണ്. തൊഴിൽമേഖലയിലെ പ്രതികാരനടപടി മുതൽ ജീവനുനേരെയുള്ള ഭീഷണി വരെ നേരിട്ട് വലിയ ഭയം അനുഭവിക്കുന്ന അതിജീവിതമാരുടെ മൊഴിയെടുക്കുകയെന്നത് എത്ര വലിയ വെല്ലുവിളിയായി മാറിയെന്ന കാര്യം കമ്മിറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. പരാതിപരിഹാര ആഭ്യന്തര സമിതികൾ (ഐസിസി) രൂപീകരിക്കുന്നതിനെതിരെപ്പോലും കമ്മിറ്റി നിലപാടെടുത്തത് തുറന്നുപറച്ചിലുകളുടെ ഗുരുതര പ്രത്യാഘാതം കണക്കിലെടുത്താണ്. ഉള്ളൊഴുക്കുകളും രഹസ്യങ്ങളുമെല്ലാം അറിയാവുന്ന പ്രബലർ ഐസിസിയിൽത്തന്നെ ഉണ്ടാകാമെന്നാണ് ആശങ്ക. വെളിപ്പെടുത്തൽ ആരുടേതെന്ന വിവരം രഹസ്യമായി തുടരുമെന്ന് ഒരുറപ്പുമില്ല. കമ്മിറ്റിയോടു സംസാരിച്ചവരുടെ മൊഴികളെല്ലാം രേഖപ്പെടുത്തിയെങ്കിലും

മലയാള സിനിമാ മേഖലയിലെ ലൈംഗിക അതിക്രമങ്ങളെപ്പറ്റിയുള്ള ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ രണ്ടുതരം മൗനങ്ങളാണുള്ളത്. ഒന്നാമത്തേത് അതിജീവിതമാരുടെ മൗനമാണ്. തൊഴിൽമേഖലയിലെ പ്രതികാരനടപടി മുതൽ ജീവനുനേരെയുള്ള ഭീഷണി വരെ നേരിട്ട് വലിയ ഭയം അനുഭവിക്കുന്ന അതിജീവിതമാരുടെ മൊഴിയെടുക്കുകയെന്നത് എത്ര വലിയ വെല്ലുവിളിയായി മാറിയെന്ന കാര്യം കമ്മിറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. പരാതിപരിഹാര ആഭ്യന്തര സമിതികൾ (ഐസിസി) രൂപീകരിക്കുന്നതിനെതിരെപ്പോലും കമ്മിറ്റി നിലപാടെടുത്തത് തുറന്നുപറച്ചിലുകളുടെ ഗുരുതര പ്രത്യാഘാതം കണക്കിലെടുത്താണ്.
ഉള്ളൊഴുക്കുകളും രഹസ്യങ്ങളുമെല്ലാം അറിയാവുന്ന പ്രബലർ ഐസിസിയിൽത്തന്നെ ഉണ്ടാകാമെന്നാണ് ആശങ്ക. വെളിപ്പെടുത്തൽ ആരുടേതെന്ന വിവരം രഹസ്യമായി തുടരുമെന്ന് ഒരുറപ്പുമില്ല. കമ്മിറ്റിയോടു സംസാരിച്ചവരുടെ മൊഴികളെല്ലാം രേഖപ്പെടുത്തിയെങ്കിലും ആ റിപ്പോർട്ടിലാകെ മായാമഷികൊണ്ടു നിഴൽവീഴ്ത്തുന്നത് തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ വെളിപ്പെടുത്താൻ കഴിയാതെ പോയവരാണ്.
രണ്ടാമത്തെ മൗനം റിപ്പോർട്ടുതന്നെ വെളിച്ചം കാണാതിരുന്നതിന്റേതാണ്. 2019ൽ ആണ് റിപ്പോർട്ടു നൽകിയതെങ്കിലും 5 വർഷം അതു പരസ്യമാക്കുകയോ നിയമസഭയിൽ വയ്ക്കുകയോ ചെയ്തില്ല. ഇരകളെപ്പറ്റി /അതിജീവിതമാരെപ്പറ്റിയുള്ള വിവരങ്ങൾ പുറത്താകുമെന്ന ആശങ്കയുടെ മറപിടിച്ചാണ്, അവർ നേരിട്ട ദുരനുഭവങ്ങൾ രേഖപ്പെടുത്താനും പരിഹാരം നിർദേശിക്കാനുമായി രൂപീകരിച്ച സമിതിയുടെ റിപ്പോർട്ട് കേരള സർക്കാർ അടിച്ചമർത്തിയതെന്നതും വൈരുധ്യമാണ്. ലൈംഗിക അതിക്രമങ്ങളെന്ന വിഷയത്തെ അഭിമുഖീകരിക്കാനാണ് റിപ്പോർട്ട് ശ്രമിച്ചതെങ്കിൽ, അതേ അതിക്രമങ്ങൾക്കു പിന്നിലുള്ള അധികാരകേന്ദ്രങ്ങളുടെ കയ്യിലെ കളിപ്പാവയായി റിപ്പോർട്ട് മാറി.
മായ്ക്കലുകൾക്കും വിട്ടുകളയലുകൾക്കുമപ്പുറം, ഈ മൗനങ്ങൾ യഥാർഥത്തിൽ വെളിച്ചം ചൂണ്ടുന്നത് മലയാള സിനിമാ വ്യവസായരംഗത്തെ അധികാര ഘടനയിലേക്കാണ്; ബ്രാഹ്മണ്യ പുരുഷാധിപത്യത്തിന്റെ സാമൂഹിക, രാഷ്ട്രീയ, നിയമ വ്യവസ്ഥയിലാണ് അതു വേരൂന്നിയിരിക്കുന്നത്. അസംഘടിത മേഖലയിലെ അക്രമംനിറഞ്ഞ തൊഴിൽസാഹചര്യങ്ങളിൽ ലൈംഗിക അതിക്രമവും ഉൾപ്പെടുമെന്നു മുൻപൊരിക്കലുമുണ്ടായിട്ടില്ലാത്ത വിധം പരസ്യമായി സമ്മതിക്കുകയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് ചെയ്യുന്നത്. ഒരുപറ്റം പ്രബലവ്യക്തികളിൽ സാംസ്കാരികവും സാമ്പത്തികവുമായ അധികാരം ഏകീകരിക്കപ്പെടുമ്പോൾ ആരെയും ഉടനടി തൊഴിലിൽനിന്നു പുറത്താക്കാനുള്ള സൗകര്യവും അവർക്കു ലഭിക്കുന്നു.
അങ്കണവാടി ജീവനക്കാരി ഇര/അതിജീവിതയായുള്ള 1992ലെ വിശാഖ കേസ് മുതൽ ജൂനിയർ ഡോക്ടർ നൈറ്റ് ഷിഫ്റ്റിനിടെ കൊല്ലപ്പെട്ട ഇപ്പോഴത്തെ കൊൽക്കത്ത കേസ് വരെ ലൈംഗിക അതിക്രമത്തെ ഇന്ത്യയിലെ പൊതുസമൂഹം കാണുന്നത് തൊഴിലിടവും ഉപജീവനവുമായി ബന്ധപ്പെട്ട സുരക്ഷാപ്രശ്നമായിട്ടാണ്. തൊഴിലിടങ്ങളിലെ അധികാരശ്രേണികളുടെ അനന്തരഫലമായി ലൈംഗികാതിക്രമത്തെ കാണുന്നതിൽ ഇപ്പോഴും വിമുഖതയാണ്. അസംഘടിത മേഖലയിലേതുൾപ്പെടെ തൊഴിൽസാഹചര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കൊപ്പം ഇക്കാര്യവും ഉന്നയിക്കപ്പെടേണ്ടതാണ്. കൊൽക്കത്ത കേസിനു പിന്നാലെ ദേശീയ കർമസമിതി രൂപീകരിക്കാൻ സുപ്രീം കോടതി സ്വമേധയാ നടപടിയെടുത്ത ഇക്കാലത്ത്, സുരക്ഷിതമല്ലാത്ത തൊഴിൽസാഹചര്യങ്ങൾതന്നെയാണ് ലൈംഗിക അതിക്രമത്തിനും ദുരുപയോഗത്തിനുമുള്ള അടിസ്ഥാനഘടന പാകുന്നതെന്ന കാര്യം എല്ലാവരും തിരിച്ചറിയണം.
നടിയെ ആക്രമിച്ച 2017ലെ കേസിനെത്തുടർന്ന്് വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) നടത്തിയ ശ്രമങ്ങളാണ് ഹേമ കമ്മിറ്റിയുടെ രൂപീകരണത്തിലേക്കു നയിച്ചത്.
മൗനത്തിന്റെയും ഒരിക്കലും ശിക്ഷിക്കപ്പെടില്ലെന്ന ധാരണയുടെയും സംസ്കാരം തട്ടിത്തകർത്ത ഈ സംഭവവികാസങ്ങൾ ഹാർവി വെയ്ൻസ്റ്റൈനെതിരായി 2017 ഒക്ടോബറിൽ വന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിനെത്തുടർന്ന് ഹോളിവുഡിൽ ആരംഭിച്ച മീ ടൂ മുന്നേറ്റത്തിനും മുൻപേ ഉണ്ടായതാണ്. ഇത്തരം സ്ഫോടനങ്ങൾ പ്രശ്നത്തിന്റെ സ്ഥാപനവൽക്കരണത്തെ ചോദ്യം ചെയ്യാനും അതുവഴി ഫലപ്രദമായ പരിഹാരങ്ങളുണ്ടാക്കാനും ലഭിക്കുന്ന നിർണായക അവസരങ്ങളാണ്.
ഓരോ ഫിലിം യൂണിറ്റും ലൈംഗിക പീഡനം തടയുന്നതിനുള്ള 2013ലെ നിയമത്തിന്റെ പരിധിയിൽ വരുന്ന തൊഴിലിടം തന്നെയെന്നാണ് 2022ൽ, ഡബ്ല്യുസിസി ഹർജി തീർപ്പാക്കുമ്പോൾ കേരള ഹൈക്കോടതി പറഞ്ഞത്. അവിടെ ഐസിസി ഉണ്ടായേ തീരൂ എന്നും കോടതി പറഞ്ഞു. പൂർണമായും പുറത്തുനിന്നുള്ളവർ അംഗങ്ങളാണെങ്കിൽ മാത്രമേ ഐസിസി ഫലപ്രദമാകൂ എന്നാണ് ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകളിൽനിന്നു വ്യക്തമാകുന്നത്.
സിനിമാ മേഖലയിലെ ഒരു സുപ്രധാനപ്രശ്നത്തെ അംഗീകരിക്കുന്നതാണ് റിപ്പോർട്ട്. എന്നാൽ, ട്രൈബ്യൂണൽ സംവിധാനം വേണമെന്നു മാത്രമാണ് അതിലെ പരിഹാര നിർദേശം. ലൈംഗികാതിക്രമ കേസുകളിൽ ഉൾപ്പെട്ടിരിക്കുന്ന അധികാര വിവേചനമെന്ന പ്രശ്നം നേരിടാൻ അതു മതിയാവില്ല. ഒരു പ്രശ്നമുണ്ടെന്നു സമ്മതിച്ചതുകൊണ്ടു മാത്രം കാര്യമില്ല; അതിന് അനുബന്ധമായ വെല്ലുവിളികളും ഗൗരവമായി പരിശോധിക്കണം. കഴിഞ്ഞ പതിറ്റാണ്ടിലെ ഐസിസികൾക്കുണ്ടായ അനുഭവങ്ങൾ മുന്നോട്ടുവയ്ക്കുന്ന വെല്ലുവിളികൾ നേരിടാനും അസംഘടിത മേഖലയിലെ ലൈംഗിക അതിക്രമവും മനഃസാക്ഷിക്കു നിരക്കാത്ത മറ്റു തൊഴിൽസാഹചര്യങ്ങളും അവസാനിപ്പിക്കാൻ അടിയന്തര നടപടികളുണ്ടാവണം.