ജസ്റ്റിസ് േഹമ കമ്മിറ്റി മലയാള സിനിമാ വ്യവസായത്തിൽ കണ്ടെത്തിയ സ്ത്രീവിരുദ്ധ നിലപാടുകളും നടപടികളും സിനിമയുടെ മാത്രം പ്രത്യേകതയാണെന്നും അവിടെ മാത്രം നടക്കുന്ന അപഭ്രംശങ്ങളാണെന്നുമുള്ള നിലയിൽ നോക്കിക്കാണപ്പെടുന്നുണ്ട് എന്നു തോന്നുന്നു. മലയാളിസമൂഹത്തിന്റെ ഒരു മൂലയിൽ നടന്ന അപൂർവമായ അനീതിയെന്നപോലെയാണ് അതു ചർ‍ച്ച ചെയ്യപ്പെടുന്നത്. ആ നിലപാട് ആത്മവഞ്ചനയാണ്. ഉറച്ച മനുഷ്യാവകാശ ബോധത്തോടെയും കേരളത്തിലെ സ്ത്രീകളുടെ അവസ്ഥയെ ആഴത്തിൽ മനസ്സിലാക്കിക്കൊണ്ടും ഹേമ കമ്മിറ്റി തയാറാക്കിയ പഠനം കേരളത്തിലെ പുരുഷ മാടമ്പിത്ത മുഖ്യധാരയുടെ എല്ലാ രംഗങ്ങളിലും സ്ത്രീകൾ നേരിടുന്ന ദുരനുഭവങ്ങളുടെ പരിഛേദമാണ്. കേരളത്തിലെ പുരുഷ സർവാധിപത്യം എന്ന മഞ്ഞുമലയുടെ ഒരു തുമ്പു മാത്രമാണ് സിനിമാരംഗത്തു സ്ത്രീകൾക്കു സംഭവിച്ചവ. മറ്റു മേഖലകളെപ്പറ്റിയുള്ള അന്വേഷണം നടന്നിട്ടില്ല. സ്ത്രീ അന്തസ്സിന്റെ പേരിൽ സിനിമയിലെ ഒരുപിടി കലാകാരികൾ സംഘടിച്ചതുപോലെ മറ്റു രംഗങ്ങളിൽ സംഘടിച്ചിട്ടില്ല. എണ്ണമില്ലാത്ത സംഘടനകളുള്ള ഒരു സമൂഹത്തിൽ സ്ത്രീകൾക്കായി രാഷ്ട്രീയപ്പാർട്ടികളുടെ അലങ്കാരങ്ങൾക്കു പുറത്തു സംഘടനകളില്ലെന്നത് അദ്ഭുതകരമാണ്. നാം കണക്കിലെടുക്കേണ്ട മറ്റൊരു വാസ്തവമുണ്ട്. സിനിമാ വ്യവസായത്തിന്റെ അസൂയപ്പെടുത്തുന്ന താരപരിവേഷവും മലയാളികളുടെ അതിനോടുള്ള കാപട്യം നിറഞ്ഞ സ്നേഹിക്കൽ – വെറുക്കൽ – പുച്ഛിക്കൽ ബന്ധവും അതിലുമേറെ അതിലേക്ക് ഇന്നു വന്നുചേർന്നിരിക്കുന്ന ലൈംഗികാരോപണങ്ങളുടെ ത്രസിപ്പിക്കലും ഒന്നുചേർന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ വ്യാപകമായി ചർച്ചാവിഷയമാക്കിയിരിക്കുന്നത്. ഞാൻ അദ്ഭുതപ്പെടുകയായിരുന്നു: സ്ത്രീകൾ പ്രവർത്തിക്കുന്ന മറ്റേതെങ്കിലും മേഖലയെപ്പറ്റി ഇങ്ങനെയൊരു അന്വേഷണ റിപ്പോർട്ട് ഉണ്ടായിട്ടുണ്ടോ, അതു സാധ്യമാണോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജസ്റ്റിസ്  ഹേമ കമ്മിറ്റി മലയാള സിനിമാ വ്യവസായത്തിൽ കണ്ടെത്തിയ സ്ത്രീവിരുദ്ധ നിലപാടുകളും നടപടികളും സിനിമയുടെ മാത്രം പ്രത്യേകതയാണെന്നും അവിടെ മാത്രം നടക്കുന്ന അപഭ്രംശങ്ങളാണെന്നുമുള്ള നിലയിൽ നോക്കിക്കാണപ്പെടുന്നുണ്ട് എന്നു തോന്നുന്നു. മലയാളിസമൂഹത്തിന്റെ ഒരു മൂലയിൽ നടന്ന അപൂർവമായ അനീതിയെന്നപോലെയാണ് അതു ചർ‍ച്ച ചെയ്യപ്പെടുന്നത്. ആ നിലപാട് ആത്മവഞ്ചനയാണ്.

ഉറച്ച മനുഷ്യാവകാശ ബോധത്തോടെയും കേരളത്തിലെ സ്ത്രീകളുടെ അവസ്ഥയെ ആഴത്തിൽ മനസ്സിലാക്കിക്കൊണ്ടും ഹേമ കമ്മിറ്റി തയാറാക്കിയ പഠനം കേരളത്തിലെ പുരുഷ മാടമ്പിത്ത മുഖ്യധാരയുടെ എല്ലാ രംഗങ്ങളിലും സ്ത്രീകൾ നേരിടുന്ന ദുരനുഭവങ്ങളുടെ പരിഛേദമാണ്. കേരളത്തിലെ പുരുഷ സർവാധിപത്യം എന്ന മഞ്ഞുമലയുടെ ഒരു തുമ്പു മാത്രമാണ് സിനിമാരംഗത്തു സ്ത്രീകൾക്കു സംഭവിച്ചവ. മറ്റു മേഖലകളെപ്പറ്റിയുള്ള അന്വേഷണം നടന്നിട്ടില്ല. സ്ത്രീ അന്തസ്സിന്റെ പേരിൽ സിനിമയിലെ ഒരുപിടി കലാകാരികൾ സംഘടിച്ചതുപോലെ മറ്റു രംഗങ്ങളിൽ സംഘടിച്ചിട്ടില്ല. എണ്ണമില്ലാത്ത സംഘടനകളുള്ള ഒരു സമൂഹത്തിൽ സ്ത്രീകൾക്കായി രാഷ്ട്രീയപ്പാർട്ടികളുടെ അലങ്കാരങ്ങൾക്കു പുറത്തു സംഘടനകളില്ലെന്നത് അദ്ഭുതകരമാണ്.

നാം കണക്കിലെടുക്കേണ്ട മറ്റൊരു വാസ്തവമുണ്ട്. സിനിമാ വ്യവസായത്തിന്റെ അസൂയപ്പെടുത്തുന്ന താരപരിവേഷവും മലയാളികളുടെ അതിനോടുള്ള കാപട്യം നിറഞ്ഞ സ്നേഹിക്കൽ – വെറുക്കൽ – പുച്ഛിക്കൽ ബന്ധവും അതിലുമേറെ അതിലേക്ക് ഇന്നു വന്നുചേർന്നിരിക്കുന്ന ലൈംഗികാരോപണങ്ങളുടെ ത്രസിപ്പിക്കലും ഒന്നുചേർന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ വ്യാപകമായി ചർച്ചാവിഷയമാക്കിയിരിക്കുന്നത്. 

ADVERTISEMENT

ഞാൻ അദ്ഭുതപ്പെടുകയായിരുന്നു: സ്ത്രീകൾ പ്രവർത്തിക്കുന്ന മറ്റേതെങ്കിലും മേഖലയെപ്പറ്റി ഇങ്ങനെയൊരു അന്വേഷണ റിപ്പോർട്ട് ഉണ്ടായിട്ടുണ്ടോ, അതു സാധ്യമാണോ? ഉദാഹരണമായി, രാഷ്ട്രീയത്തിലെ സ്ത്രീകളെപ്പറ്റി; ഭരണകൂടത്തിലെ; പൊലീസിലെ; മാധ്യമരംഗത്തെ; വിവിധ തൊഴിൽ മേഖലകളിലെ; മതസംവിധാനങ്ങളിലെ. ഇവിടെയെല്ലാം ഇങ്ങനെയൊരു അന്വേഷണം അഥവാ ഒരു സ്ത്രീ അവകാശ ഓഡിറ്റ് ആവശ്യമുണ്ടെന്നതിൽ സംശയമുണ്ടോ?

കേരളത്തിലെ അവസ്ഥാവിശേഷങ്ങളുടെ ഭാഗമായി ജീവിക്കുന്ന ഒരുവനായ ഞാൻ ഒരു എളിയചോദ്യം ഉന്നയിക്കുകയാണ്: സിനിമയിൽ സംഭവിച്ചവയെപ്പറ്റി രോഷം പ്രകടിപ്പിക്കുന്ന പുരുഷൻമാരിലും സ്ത്രീകളിലും എത്രപേർ സ്ത്രീ സമത്വത്തിൽ വിശ്വസിക്കുന്നുണ്ട്? അവരിൽ എത്ര പേർ പുരുഷാധികാരത്തിൽനിന്നു മുക്തമായ സ്ത്രീ അന്തസ്സിൽ വിശ്വസിക്കുകയും അതു സ്വന്തം ജീവിതത്തിൽ നടപ്പാക്കുകയും ചെയ്യുന്നുണ്ട്? സമൂഹ മാധ്യമങ്ങളിൽ സിനിമയിലെ സ്ത്രീകളുടെ നാമത്തിലും സദാചാരത്തിന്റെ നാമത്തിലും വാഗ്ധോരണികൾ സൃഷ്ടിക്കുന്നവരിൽ എത്രപേർ സ്വന്തം കുടുംബത്തിലും പൊതുജീവിത ഇടങ്ങളിലും സ്ത്രീകളുടെ തുല്യതയ്ക്കുവേണ്ടി വാചാലരാകും? ഉത്തരം നിരാശാജനകമാകാനാണ് വഴി.

(Representative image by Fahmida Choudhury Ealin / shutterstock)
ADVERTISEMENT

കാരണം, പുരുഷ പ്രാമാണിത്തം മലയാളികളുടെ സർവ ജീവിതമേഖലകളിലെയും അദൃശ്യസാന്നിധ്യവും അലിഖിത നിയമവുമാണ്. സ്ത്രീകളുടെ തുല്യത അവിടെ ഉച്ചരിക്കാൻ പാടില്ലാത്ത പദമാണ്. സ്ത്രീ തുല്യതയ്ക്കുവേണ്ടിയുള്ള ഉറച്ചനിലപാട് കേരളത്തിലെ ഏതെങ്കിലും പൊതുമേഖലയിലോ സ്വകാര്യസംരംഭത്തിലോ പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ടോ? തീർച്ചയായും, ഈ പംക്തിയിൽതന്നെ സൂചിപ്പിച്ചിട്ടുള്ളതുപോലെ, ആധുനികമായ തിരിച്ചറിവുകൾ നേടിയ യുവതീയുവാക്കളുടെ തലമുറ ഈ അവസ്ഥയ്ക്കു മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്. പക്ഷേ, കേരളത്തിലെ മുഖ്യധാരാ സ്വാധീനശക്തികളും സാമൂഹിക–രാഷ്ട്രീയ–അധികാര കേന്ദ്രങ്ങളും പുരുഷ പ്രാമാണിത്തത്തെ അലംഘനീയമായി കാണുന്നവരാണ്. അതവരുടെ തലച്ചോറുകളിൽ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്ന വിശുദ്ധ പ്രമാണമാണ്.

ഹേമ കമ്മിറ്റി പരിശോധിച്ചതു സിനിമാ വ്യവസായത്തിൽ സ്ത്രീകൾ പ്രവർത്തിക്കുന്ന മുപ്പതോളം മേഖലകളിലെ അസമത്വങ്ങളും അനീതികളുമാണ്. ലൈംഗിക ചൂഷണം അവയിൽ ഒന്നു മാത്രമാണ്. പക്ഷേ, ഇന്നു നടക്കുന്ന ചർച്ചകൾ ൈലംഗിക ചൂഷണത്തെ മാത്രം ഉന്നംവയ്ക്കുകയും അഭിനയ മേഖലയ്ക്കു പുറത്തുള്ള സ്ത്രീ സിനിമാ പ്രവർത്തകർ നേരിടുന്ന മറ്റു പീഡനങ്ങളെയും അവഗണനകളെയും തള്ളിക്കളയുകയും ചെയ്തിരിക്കുകയാണ്. അവ ഓരോന്നും ആ സ്ത്രീകളുടെ അന്തസ്സിനെയും മനുഷ്യാവകാശങ്ങളെയും ബാധിക്കുന്നവയും അപമാനിക്കുന്നവയുമാണ്. പക്ഷേ, ആ സ്ത്രീകൾക്കുവേണ്ടി ഒരു ശബ്ദവും ഉയരുന്നില്ല. നമുക്കു രതിയാണ് താരം. 

(Representative image by Pressmaster / shutterstock)
ADVERTISEMENT

കേരളത്തിലെ ഏറ്റവും വലിയ സ്വാധീനശക്തിയാണ് രാഷ്ട്രീയം; രാഷ്ട്രീയാധികാരമാണ് കേരളത്തിന്റെ വർത്തമാനവും ഭാവിയും നിർണയിക്കുന്നത്; നമ്മുടെ ജീവിതങ്ങളെ വളർത്തുകയോ തളർത്തുകയോ മുരടിപ്പിക്കുകയോ ചെയ്യുന്നത്. അതിനാൽ, ഈ പംക്തിയിൽ മുൻപൊരിക്കൽ ഉയർത്തിയിട്ടുള്ള ചോദ്യം ക്ഷമാപണപൂർവം ആവർത്തിക്കുകയാണ്: മലയാളികളെ സംബന്ധിച്ചിടത്തോളം ജീവന്മരണ പ്രാധാന്യമുള്ള മേഖലയായ രാഷ്ട്രീയത്തിൽ ജനസംഖ്യാ ഭൂരിപക്ഷമുള്ള സ്ത്രീകൾക്ക് എന്താണ് സ്ഥാനം? രാഷ്ട്രീയ പ്രവർത്തകരായ സ്ത്രീകൾക്കു പാർട്ടി സംവിധാനങ്ങളിൽ തുല്യത നൽകപ്പെടുന്നുണ്ടോ? അവർക്കു ദുരനുഭവങ്ങളുണ്ടോ? ഹേമ കമ്മിറ്റി സിനിമയിലെ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ഉയർത്തിയ ചോദ്യങ്ങൾ രാഷ്ട്രീയപ്പാർട്ടികളോടു ചോദിച്ചാൽ എന്തായിരിക്കും ഉത്തരം? മറ്റു സാമൂഹികശക്തികളോടു ചോദിച്ചാൽ എന്തായിരിക്കും ഉത്തരം?

അതുകൊണ്ട് സിനിമയ്ക്കുനേരെ ഒരു വിരൽ ചൂണ്ടുമ്പോൾ മൂന്നു വിരലുകൾ നമുക്കു നേരെ തിരിഞ്ഞിരിക്കുകയാണ് എന്നോർക്കുക. യേശു പണ്ടു പറഞ്ഞ വാക്കുകൾ അമിത ഉപയോഗംകൊണ്ട് കീറിപ്പറിഞ്ഞുവെങ്കിലും ഇവിടെ യോജിക്കുന്നു: പാപം ചെയ്യാത്തവർ കല്ലെറിയട്ടെ. സിനിമയില്ലാത്ത ഒരു കേരളം ചിന്തിക്കാനാവുമോ?

English Summary:

Beyond the Silver Screen: Hema Committee Report Exposes Deep-Rooted Patriarchy in Kerala