298 കിലോഗ്രാം!. കോഴിക്കോട് വിമാനത്താവളത്തിൽനിന്നു കഴിഞ്ഞവർഷം കസ്റ്റംസും പൊലീസും ചേർന്നു പിടികൂടിയ സ്വർണത്തിന്റെ അളവാണിത്. കസ്റ്റംസ് 270 കിലോയും പൊലീസ് 28 കിലോയും. മൂല്യം 200 കോടി രൂപയ്ക്കടുത്തു വരും. കോടികൾ മറിയുന്ന സ്വർണക്കടത്തു മേഖലയിൽ നടക്കുന്നത് അധോലോകത്തെ വെല്ലുന്ന ഇടപാടുകൾ. വിദേശത്തും സ്വദേശത്തുമുള്ള കടത്തുകാരും കാരിയർമാരും പൊട്ടിക്കൽ (കടത്തിക്കൊണ്ടുവരുന്നവരെ കവർച്ച ചെയ്യുന്ന പരിപാടി) സംഘവും അവർ തമ്മിലുള്ള കുടിപ്പകയുമെല്ലാം നിറഞ്ഞ ഈ അധോലോകത്തിൽ ഒരു കണ്ണിയായി പൊലീസുമുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നത്. പൊലീസിനെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം പൂർണമായി വിശ്വസിക്കാനാവില്ല. എങ്കിലും, കാക്കിക്കുമേൽ തെറിച്ച ആരോപണത്തിന്റെ ചെളി കഴുകിക്കളയേണ്ടത് ആഭ്യന്തരവകുപ്പു തന്നെയാണ്. കേരളത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ മാത്രമാണ് സ്വർണക്കടത്തു പിടിക്കാൻ പൊലീസിനു പ്രത്യേക സംവിധാനമുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്വർണക്കടത്തു നടക്കുന്ന വിമാനത്താവളമെന്നതാണു കാരണം. എസ്.സുജിത്ദാസ് മലപ്പുറം ജില്ലാ പൊലീസ് മേധാവിയായിരിക്കെ 2021ൽ ഹെൽപ് ഡെസ്ക്കെന്ന പേരിൽ ഇതു തുടങ്ങാൻ പെട്ടെന്നൊരു കാരണമുണ്ടായി. കണ്ണൂരിലെ സിപിഎം പാർട്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

298 കിലോഗ്രാം!. കോഴിക്കോട് വിമാനത്താവളത്തിൽനിന്നു കഴിഞ്ഞവർഷം കസ്റ്റംസും പൊലീസും ചേർന്നു പിടികൂടിയ സ്വർണത്തിന്റെ അളവാണിത്. കസ്റ്റംസ് 270 കിലോയും പൊലീസ് 28 കിലോയും. മൂല്യം 200 കോടി രൂപയ്ക്കടുത്തു വരും. കോടികൾ മറിയുന്ന സ്വർണക്കടത്തു മേഖലയിൽ നടക്കുന്നത് അധോലോകത്തെ വെല്ലുന്ന ഇടപാടുകൾ. വിദേശത്തും സ്വദേശത്തുമുള്ള കടത്തുകാരും കാരിയർമാരും പൊട്ടിക്കൽ (കടത്തിക്കൊണ്ടുവരുന്നവരെ കവർച്ച ചെയ്യുന്ന പരിപാടി) സംഘവും അവർ തമ്മിലുള്ള കുടിപ്പകയുമെല്ലാം നിറഞ്ഞ ഈ അധോലോകത്തിൽ ഒരു കണ്ണിയായി പൊലീസുമുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നത്. പൊലീസിനെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം പൂർണമായി വിശ്വസിക്കാനാവില്ല. എങ്കിലും, കാക്കിക്കുമേൽ തെറിച്ച ആരോപണത്തിന്റെ ചെളി കഴുകിക്കളയേണ്ടത് ആഭ്യന്തരവകുപ്പു തന്നെയാണ്. 

∙ പൊട്ടിക്കൽ പിടിക്കാൻ ഹെൽപ് ഡെസ്ക്!

ADVERTISEMENT

കേരളത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ മാത്രമാണ് സ്വർണക്കടത്തു പിടിക്കാൻ പൊലീസിനു പ്രത്യേക സംവിധാനമുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്വർണക്കടത്തു നടക്കുന്ന വിമാനത്താവളമെന്നതാണു കാരണം. എസ്.സുജിത്ദാസ് മലപ്പുറം ജില്ലാ പൊലീസ് മേധാവിയായിരിക്കെ 2021ൽ ഹെൽപ് ഡെസ്ക്കെന്ന പേരിൽ ഇതു തുടങ്ങാൻ പെട്ടെന്നൊരു കാരണമുണ്ടായി. കണ്ണൂരിലെ സിപിഎം പാർട്ടി ഗ്രാമങ്ങളിലേക്കുവരെ സംശയത്തിന്റെ നിഴൽവീണ സ്വർണം പൊട്ടിക്കൽ കേസായിരുന്നു അത്. കോഴിക്കോട് രാമനാട്ടുകര ബൈപാസ് ജംക്‌ഷനു സമീപം ലോറിയും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 5 പേർ മരിച്ചതു 2021 ജൂൺ 21ന്. ഇതിന്റെ അന്വേഷണം ചെന്നെത്തിയത് കോഴിക്കോട് വിമാനത്താവളത്തിലെ ഏറ്റവും വലിയ ‘സ്വർണം പൊട്ടിക്കൽ’ കേസിൽ. 

കസ്റ്റംസ്, പൊലീസ്, വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ എന്നിങ്ങനെ ഏതാണ്ട് അഞ്ചുതലത്തിൽ മാസപ്പടി നൽകുമ്പോഴാണു സ്വർണം പുറത്തെത്തുന്നത്. പൊട്ടിക്കലുകാർ പൊലീസിനു മാത്രമേ മാസപ്പടി നൽകൂ. ചില പൊലീസ് ഉദ്യോഗസ്ഥർക്കു കമ്മിഷനാണു നൽകുന്നത്.

സംഭവത്തിൽ കണ്ണൂരിലെ മുൻ ഡിവൈഎഫ്ഐ ഭാരവാഹി അർജുൻ ആയങ്കി ഉൾപ്പെടെ 65 പ്രതികളാണുള്ളത്. ഈ സംഭവം മുൻനിർത്തി, മാഫിയകൾ തമ്മിലുള്ള കുടിപ്പക തീർക്കുന്നതിനു കരിപ്പൂരിലെ സ്വർണക്കടത്തു വേദിയാകുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു ഹെൽപ് ഡെസ്ക് തുടങ്ങിയത്. എന്നാൽ, 3 വർഷം പിന്നിട്ടിട്ടും കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. രാജ്യാന്തര സ്വർണക്കടത്തു കേസുകൾ പിടികൂടാൻ പൊലീസിന് അധികാരമില്ലെന്നതാണു സത്യം. കസ്റ്റംസ്, ഡിആർഐ ഏജൻസികൾക്കാണു കസ്റ്റംസ് നിയമപ്രകാരം രാജ്യാന്തര കള്ളക്കടത്തുകൾ പിടികൂടാൻ അധികാരമുള്ളത്. കസ്റ്റംസിന്റെ അധികാരപരിധിയിൽ കടന്നുകയറുന്നുവെന്നു മാത്രമല്ല, കള്ളക്കടത്തു കേസുകളിൽ കൃത്യമായ അന്വേഷണം നടത്തുന്നതിനെ ഇതു ബാധിക്കുകയും ചെയ്യുന്നു. 

∙ പൊലീസ് പിടികൂടിയ സ്വർണത്തിന് സംഭവിക്കുന്നതെന്ത്?

∙ സുജിത്ദാസിന്റെ നേതൃത്വത്തിലെടുത്ത സ്വർണക്കടത്തു കേസുകളിൽ ഒന്നിൽപോലും വിചാരണ തുടങ്ങിയിട്ടില്ല. നടപടിക്രമങ്ങളിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരവീഴ്ചകൾ കാരണം ഒരു കേസിൽപോലും പ്രതികൾ ശിക്ഷിക്കപ്പെടാൻ സാധ്യതയില്ലെന്നും നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. കേസ് നടപടികൾ പൂർത്തിയാകുന്നതോടെ, പിടിച്ചെടുത്ത സ്വർണമത്രയും പ്രതിപ്പട്ടികയിൽ ചേർത്തവർക്കു വിട്ടുനൽകേണ്ട സ്ഥിതിയും വന്നേക്കാം. ഇതിലൂടെ വൻ വരുമാനച്ചോർച്ചയാണ് രാജ്യത്തിനുണ്ടാകുക. പ്രതിപ്പട്ടികയിലുണ്ടായിരുന്നവർ കേസിൽനിന്നു തലയൂരിയശേഷം മാനനഷ്ടക്കേസ് ഫയൽ ചെയ്താൽ അതും പൊലീസിന്റെ തലയിലാകും.

ADVERTISEMENT

∙ സ്വർണക്കടത്തുമായി ബന്ധപ്പെട്ടു പൊലീസ് ചുമത്തുന്ന വകുപ്പുകളിലും പഴുതുണ്ട്. മോഷണശ്രമമായിരുന്നു നേരത്തേ ചുമത്തിയിരുന്നത്. എത്ര കോടി രൂപയുടെ സ്വർണം പിടിച്ചെടുത്താലും പ്രതിക്കു സ്റ്റേഷനിൽനിന്നു ജാമ്യം നൽകിയിരുന്നു. കസ്റ്റംസാണു പിടിക്കുന്നതെങ്കിൽ കേസിന്റെ സ്വഭാവവും അന്വേഷണരീതിയും മാറും. ഒരു കോടി രൂപയ്ക്കു മുകളിലാണു കള്ളക്കടത്തു സാധനങ്ങളുടെ വിലയെങ്കിൽ പ്രതിയെ റിമാൻഡ് ചെയ്യും. 

∙ ഭാരതീയ ന്യായ് സംഹിത (ബിഎൻഎസ്) പ്രാബല്യത്തിലായതോടെ സംഘടിത കുറ്റകൃത്യത്തിനാണ് (111–ാം വകുപ്പ്) കേസ്. എന്നാൽ, ഇതിലും പഴുതുകളുണ്ട്. കോഴിക്കോട് ബിഎൻഎസ് പ്രകാരം ആദ്യം റജിസ്റ്റർ ചെയ്ത കേസിൽ പ്രതിക്കു ഹൈക്കോടതി ജാമ്യം നൽകി. ഒരു സംഘത്തിനുവേണ്ടി തുടർച്ചയായി കുറ്റകൃത്യം ചെയ്തെന്നു തെളിയിക്കാൻ പൊലീസിനായില്ലെന്നു ചൂണ്ടിക്കാട്ടിയാണു ജാമ്യം നൽകിയത്.

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് പിടികൂടിയ സ്വർണം. (ചിത്രം: Special Arrangement)

∙ പിടികൂടിയ ക്യാപ്സ്യൂളുകൾ അതേപടി ഹാജരാക്കാതെ സ്വർണം വേർതിരിച്ചെടുത്താണു പൊലീസ് കോടതിയിൽ എത്തിക്കുന്നത്. തൊണ്ടിമുതലിനു രൂപമാറ്റം വരുത്തുന്നതോടെ തെളിവു നശിക്കുകയും പ്രതികൾക്കു രക്ഷപ്പെടാൻ പഴുതാകുകയും ചെയ്യാം. വിമാനത്താവളത്തിനു പുറത്തുവച്ചു പിടികൂടുന്നതും പ്രതികൾക്കു പഴുതാകാമെന്നു നിയമവിദഗ്ധർ പറയുന്നു.

∙ സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവരം നൽകുന്നവർക്കു വൻതുക പാരിതോഷികം നൽകാൻ കസ്റ്റംസിനു കഴിയും. ഇതിനായി സീക്രട്ട് സർവീസ് ഫണ്ടെന്ന പേരിൽ പ്രത്യേക ഫണ്ടുമുണ്ട്. പൊലീസിന് ഇക്കാര്യത്തിൽ പ്രത്യേക ഫണ്ടില്ലെന്നിരിക്കെ, ഇത്രമാത്രം രഹസ്യവിവരം നൽകാനുള്ള പ്രേരണയെന്തെന്ന ചോദ്യവുമുയരുന്നു.

∙ ക്യാപ്സ്യൂളുകളിൽ ഒളിപ്പിച്ച സ്വർണം വേർതിരിച്ചെടുക്കാൻ ഒരു കേസിൽ 4000 മുതൽ 5000 വരെ ചെലവാകും. കസ്റ്റംസിന്റെ ചുമതലയിൽപ്പെട്ടതായതിനാൽ അവർക്ക് ഇതിനു ഫണ്ടുണ്ട്. എന്നാൽ, പൊലീസിന്റെ ചുമതലയിൽ ഉൾപ്പെടാത്ത കാര്യത്തിൽ ഏതു ഫണ്ടാണു നീക്കിവയ്ക്കുന്നതെന്നതിൽ വ്യക്തതയില്ല. കേസ് കോടതിയിലെത്തുമ്പോൾ സ്വർണം വേർതിരിച്ചെടുക്കാൻ ചെലവായ തുകയുടെ ബില്ലുൾപ്പെടെ സമർപ്പിക്കേണ്ടിവരും. 

ADVERTISEMENT

 ∙ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ അന്വേഷണം പൊലീസിന്റെ ജോലിയല്ല. അതിനാൽ സ്വർണക്കടത്തു കേസുകളുടെ പുനരന്വേഷണം കസ്റ്റംസിനെയാണ് ഏൽപിക്കുന്നത്. പൊലീസിന്റെ നടപടിക്രമങ്ങളിൽ വീഴ്ച പറ്റിയാൽ തെളിവു ശേഖരണമുൾപ്പെടെ കസ്റ്റംസിന്റെ ചുമതലയാണ്. ഓരോ കേസിലും തെളിവെടുപ്പിനു പൊലീസുകാരെ വിളിക്കണം. ഫലത്തിൽ ഇരട്ടിപ്പണി.

∙ സ്വർണം പൊട്ടിക്കൽ സംഘാംഗത്തിന്റെ വെളിപ്പെടുത്തൽ: ‘ഒരു കിലോ പൊട്ടിച്ചാൽ ലാഭം 60 ലക്ഷം വരെ’

? പൊട്ടിക്കൽ (കള്ളക്കടത്തു സ്വർണം കൊള്ളയടിക്കൽ) എങ്ങനെ.

കൊള്ളയടിയല്ല, അതു ശരിക്കും പറ്റിക്കലാണ്. ഒരു കിലോഗ്രാം സ്വർണം വിദേശത്തുനിന്നു നാട്ടിലെ വിമാനത്താവളത്തിനു പുറത്തെത്തിക്കുമ്പോൾ കാരിയർക്കു കിട്ടുന്നത് 20,000 രൂപ മുതൽ 30,000 രൂപ വരെ. അവർക്ക് 50,000 മുതൽ ഒരു ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്താൽ അവർ ‘പൊട്ടിക്കാൻ’ പരുവത്തിനു നിന്നുതരും. ഏജന്റ് പറഞ്ഞുകൊടുത്ത ഡ്രസ്കോഡും രഹസ്യസൂചനയും തെറ്റിച്ച് അവർ നമ്മൾ പറയുന്ന നിറമുള്ള വേഷം ധരിച്ചു പുറത്തിറങ്ങും. 

പ്രതീകാത്മക ചിത്രം (Photo - Istockphoto/brightstars)

?  കാരിയറെ വളയ്ക്കുന്നത് എങ്ങനെ.

കാരിയർ ‘നമ്മളെ’ വശത്താക്കുകയാണു പതിവ്. ഒന്നു രണ്ടു തവണ സ്വർണം കടത്തുമ്പോൾ കിട്ടുന്ന പണം പോരെന്ന് അവർക്കു തോന്നും. അതോടെ ഏജന്റിനെ ഒറ്റാൻ അവർ തയാറാവും. ഈ രംഗത്ത് എത്തിയാൽ സ്വർണം കടത്തുന്നതാര്, പൊട്ടിക്കുന്നതാര് തുടങ്ങിയ വിവരങ്ങളും അവരുടെ കോൺടാക്ട് നമ്പറുമൊക്കെ എളുപ്പം കിട്ടും. പിന്നെ പറഞ്ഞ് ഉറപ്പിക്കേണ്ട കാര്യമേയുള്ളൂ.

? നിങ്ങൾ രംഗത്തുള്ള കാലത്ത് എത്രയായിരുന്നു സാമ്പത്തികലാഭം.

ഞാൻ ഈ രംഗം വിടുമ്പോൾ ഒരു കിലോ സ്വർണക്കട്ടിക്ക് 45 ലക്ഷം രൂപയായിരുന്നു വില. ഇപ്പോഴത് 73 ലക്ഷത്തിനു മുകളിലാണ്. ഒരു കിലോഗ്രാം സ്വർണം നാട്ടിലിറക്കിയാൽ അന്ന് 3 മുതൽ 5 ലക്ഷം രൂപവരെ ലാഭം കിട്ടുമായിരുന്നു. ഇന്നത് ആനുപാതികമായി വർധിച്ചിട്ടുണ്ടാവും. സ്വർണം പൊട്ടിക്കുന്നവർക്കാണ് ഏറ്റവമധികം ലാഭം. കാരിയർക്കു നൽകുന്ന ഒറ്റുകാശും ഉദ്യോഗസ്ഥർക്കുള്ള മാസപ്പടിയും ഗുണ്ടാസംഘത്തിന്റെ കമ്മിഷനും കഴിച്ച് ഒരുകിലോ സ്വർണത്തിൽ 50 മുതൽ 60 ലക്ഷം രൂപ വരെ കിട്ടും

? ഏതുതരം ഉദ്യോഗസ്ഥർക്കാണു മാസപ്പടി.

കസ്റ്റംസ്, പൊലീസ്, വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ എന്നിങ്ങനെ ഏതാണ്ട് അഞ്ചുതലത്തിൽ മാസപ്പടി നൽകുമ്പോഴാണു സ്വർണം പുറത്തെത്തുന്നത്. പൊട്ടിക്കലുകാർ പൊലീസിനു മാത്രമേ മാസപ്പടി നൽകൂ. ചില പൊലീസ് ഉദ്യോഗസ്ഥർക്കു കമ്മിഷനാണു നൽകുന്നത്.

? കമ്മിഷൻ കൊടുക്കേണ്ടി വരുന്നത് എപ്പോഴാണ്.

ചിലർ സ്വർണക്കടത്തിനെക്കുറിച്ചു ലഭിക്കുന്ന രഹസ്യവിവരം ചോർത്തിത്തരും. മറ്റു ചിലർ പൊട്ടിച്ചു കടത്തുന്ന സ്വർണത്തിനു സംരക്ഷണം തരും. ഒരിക്കൽ ബെംഗളൂരുവിൽനിന്നു പൊട്ടിച്ചു കൊണ്ടുവന്ന സ്വർണം കേരള അതിർത്തി കടത്തിക്കൊണ്ടുവന്നതു പൊലീസ് വണ്ടിയിലാണ്. ഇതുമായി അത്രയ്ക്കു ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരുണ്ട്.

(Photo by CIB / CIB / AFP)

? കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ ഏങ്ങനെ.

ഓരോ വിമാനത്താവളത്തിലും രണ്ടോ മൂന്നോ ഉദ്യോഗസ്ഥർ മാത്രമാണു സ്വർണക്കടത്തിനു സഹായിക്കുന്നത്. ഇവരുടെ ഡ്യൂട്ടി സമയം നോക്കിയാണു സ്വർണം എത്തിക്കുന്നതും പുറത്തുകടത്തുന്നതും. നേരത്തേ എത്തിക്കുന്ന സ്വർണം സുരക്ഷിതമായി വിമാനത്താവളത്തിനുള്ളിൽ തന്നെ സൂക്ഷിക്കാനാണു വിമാനത്താവളം ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സഹകരണം വേണ്ടിവരുന്നത്. അത്തരത്തിലുള്ള മൂന്നോ നാലോ പേരുണ്ടാവും.

? സഹകരിക്കുന്ന ഉദ്യോഗസ്ഥർ ആരെല്ലാമാണ്.

ചില തസ്തികകളിൽ ഇരിക്കുന്നവർ സ്വർണക്കടത്തിനോടു സഹകരിക്കാറുണ്ട്. പൊലീസിനു മാത്രമല്ല, രാഷ്ട്രീയ നേതാക്കൾക്കും അടുത്ത ബന്ധമുണ്ട്. 

? ഏതു സംഘത്തിന്റെ ഭാഗമായിരുന്നു നിങ്ങൾ. 

ഞാനാദ്യം കൊച്ചിയിലെ ടീമിന്റെ ഭാഗമായിരുന്നു. സംഘം ദുർബലമായതോടെ പെരുമ്പാവൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ടീമിന്റെ ഭാഗമായി. പൊട്ടിക്കുന്ന സ്വർണം തിരികെപ്പിടിച്ചു കൊടുക്കുന്ന പണി തുടങ്ങിയതു പെരുമ്പാവൂർ സംഘമാണ്. തിരികെപ്പിടിച്ചു കൊടുക്കുന്ന സ്വർണത്തിന്റെ വിലയുടെ 30% മുതൽ 50% വരെ ഞങ്ങൾ വാങ്ങുമായിരുന്നു. റിസ്ക് കൂടുതലുള്ള പണികൾക്കാണു നേർപകുതി വാങ്ങുന്നത്.

? ഇപ്പോൾ  ജീവിതം എങ്ങനെ.

ഒരിക്കൽ മംഗളൂരുവിലുണ്ടായ അപകടത്തിൽ മുഖത്തിനു പരുക്കേറ്റു കാഴ്ച കുറഞ്ഞു. പിന്നെ പോയിട്ടില്ല.

(മൂന്നാം ഭാഗത്തിൽ വായിക്കാം, കാക്കിയുടെ നിറം കെടുത്തിയ തൊഴുത്തിൽകുത്ത്) 

English Summary:

Help Desk or Hindrance? Questioning Police Role in Gold Smuggling | Series Part 2